നിങ്ങൾ എന്തുകൊണ്ട് “ദിവ്യസമാധാന സമ്മേളനത്തിന്” ഹാജരാവണം
ഭീകരപ്രവർത്തനങ്ങൾ, വിപ്ലവങ്ങൾ, യുദ്ധം ഇവ പ്രതിദിന സംഭവങ്ങൾ ആയിരിക്കുമ്പോൾ, 1986 ഒക്ടോബർ മുതൽ ആരംഭിക്കുന്ന യഹോവയുടെ സാക്ഷികളുടെ “ദിവ്യസമാധാന” സമ്മേളനത്തിൽ ഹാജരാകുവാൻ കഴിയുന്നതു എത്ര നന്നാണ്! അവിടെ നിങ്ങൾ സമാധാനം പാലിക്കുന്നതിനുള്ള പ്രായോഗിക ക്രസ്തീയ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതു കൂടാതെ, വാസ്തവത്തിൽ അനേകർ അങ്ങനെയുള്ള നിർദ്ദേശങ്ങൾ പ്രാവൃത്തികമാക്കുന്നതു കാണുകയും ചെയ്യും.
പ്രാരംഭ മിററിംഗ് ആരംഭിക്കുന്ന വ്യാഴാഴിച്ച ഉച്ച കഴിഞങു 1:30 മുതൽ അവിടെയുണ്ടായിരിക്കുക. ദീർഘനാളായി സമാധാനം പ്രഖ്യാപിക്കുന്നവരിൽ നിന്ന് നിങ്ങൾ കേൾക്കും. കൂടാതെ, വിദ്യാലയങ്ങളിലെ സാമൂഹ്യ വിനോദങ്ങളുടെ അപകടങ്ങളെപ്പററിയും അവയെ എങ്ങനെ ഒഴിവാക്കാമെന്നതിനെപ്പററിയും നിങ്ങൾ ഗ്രഹിക്കും. മീററിംഗിന്റെ അവസാനത്തിങ്കൽ മനോഹരവും മററുള്ളവർക്ക് ശുശ്രൂഷചെയ്യുന്നതിൽ പ്രയോജന പ്രദവുമായ ചിലതു നിങ്ങൾക്ക് ലഭിക്കും.
വെള്ളിയാഴ്ച രാവിലത്തെ പരിപാടിയിൽ “യഹോവയാൽ പഠിപ്പിക്കപ്പെട്ടവർക്ക് ദിവ്യസമാധാനം” എന്ന മുഖ്യവിഷയ പ്രസംഗം ഉണ്ടായിരിക്കും. “ഭക്ഷണ ക്ഷാമത്തിന്റെ സമയത്തു ജീവനെ സംരക്ഷിക്കുക” എന്ന ഡ്രാമാ നിങ്ങളെ ആഴമായി വികാരഭരിതനാക്കും. അതു നഷ്ടപ്പെടുത്തരുത്.
ശനിയാഴിച്ച, പ്രകടനങ്ങൾ, കൂടികാഴ്ചകൾ കുടുംബത്തിൽ സമാധാനം പാലിക്കുന്നതിനുള്ള പ്രായോഗികവും പ്രബോധനകരവുമായ പ്രസംഗങ്ങൾ പ്രദാനം ചെയ്യും. “സമാധാനകർത്താവിന്റെ കഴീൽ ലോകവ്യാപകമായ സംരക്ഷണം” എന്ന മുഖ്യ വിഷയത്തോടെ പരിപാടി അവസാനിക്കും.
ഞായറാഴ്ച രാവിലെ. അതിജീവിക്കുന്നതിന് ദൈവത്തിന്റെ നീതി അന്വേഷിക്കുന്നതിന്റെ പ്രാധാന്യതയെ ഉന്നിപ്പറഞങുകൊണ്ടുള്ള ഒരു തുറന്നതും ദൃഡവുമായ ആധുനികനാൾ ഡ്രാമ അവതരിപ്പിക്കുന്നതാണ്. ഉച്ചകഴിഞ്ഞു, “അവസാനം സമാധാനം—ദൈവം സംസാരിക്കുമ്പോൾ” എന്ന ശക്തിമത്തായ പരസ്യപ്രസംഗം സമ്മേനത്തിന്റെ മറെറാരു മുഖ്യ സംഗതിയായിരിക്കും.
ഇൻഡ്യയിൽ 20 സമ്മേളനങ്ങൾ ക്രമീകരിച്ചിരിക്കുന്നതിനാൽ, നിങ്ങളുടെ വീട്ടിൽ നിന്നും വളരെയകലെയല്ലാതെ ഒന്നു ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി സ്ഥലത്തെ യഹോവയുടെ സാക്ഷികളുമായി സംസാരിക്കുക.