വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w89 8/1 പേ. 24-25
  • അഹങ്കാരികളും എളിയവരും

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അഹങ്കാരികളും എളിയവരും
  • വീക്ഷാഗോപുരം—1989
  • സമാനമായ വിവരം
  • അഹങ്കാരികളും എളിയവരും
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
  • ഒരു പ്രതി​ക​ര​ണ​വും ഇല്ലാത്ത തലമു​റ​യു​ടെ കാര്യം കഷ്ടം!
    യേശു​—വഴിയും സത്യവും ജീവനും
  • “എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവുമാകുന്നു”
    വീക്ഷാഗോപുരം—1995
  • സമ്മർദത്തിൽനിന്നുള്ള ആശ്വാസം ​—⁠ഒരു പ്രായോഗിക പരിഹാരം
    2001 വീക്ഷാഗോപുരം
കൂടുതൽ കാണുക
വീക്ഷാഗോപുരം—1989
w89 8/1 പേ. 24-25

യേശു​വി​ന്റെ ജീവി​ത​വും ശുശ്രൂ​ഷ​യും

അഹങ്കാ​രി​ക​ളും എളിയ​വ​രും

യോഹ​ന്നാൻ സ്‌നാ​പ​കന്റെ സദ്‌ഗു​ണ​ങ്ങ​ളെ​ക്കു​റിച്ച്‌ പറഞ്ഞ​ശേഷം യേശു തനിക്ക്‌ ചുററും ഉണ്ടായി​രുന്ന അഹങ്കാ​രി​ക​ളും ചപലരു​മായ ആളുക​ളി​ലേക്ക്‌ ശ്രദ്ധതി​രി​ക്കു​ന്നു. “‘ഞങ്ങൾ നിങ്ങൾക്കു​വേണ്ടി കുഴലൂ​തി എന്നാൽ നിങ്ങൾ നൃത്തം ചെയ്‌തില്ല; ഞങ്ങൾ വിലപി​ച്ചു, എന്നാൽ നിങ്ങൾ സങ്കട​പ്പെട്ട്‌ അലച്ചില്ല’ എന്ന്‌ തങ്ങളുടെ കളി​ത്തോ​ഴ​രോട്‌ വിളിച്ചു പറയുന്ന, ചന്തസ്ഥല​ങ്ങ​ളിൽ ഇരിക്കുന്ന കൊച്ചു​കു​ട്ടി​ക​ളെ​പ്പോ​ലെ​യാണ്‌ ഈ തലമുറ” എന്ന്‌ അവൻ പ്രഖ്യാ​പി​ക്കു​ന്നു.

യേശു എന്താണ്‌ അർത്ഥമാ​ക്കു​ന്നത്‌? അവൻ വിശദീ​ക​രി​ക്കു​ന്നു: “യോഹ​ന്നാൻ തിന്നാ​തെ​യും കുടി​ക്കാ​തെ​യും വന്നു, എന്നിട്ടും ‘അവന്‌ ഒരു ഭൂതമുണ്ട്‌’ എന്ന്‌ ആളുകൾ പറയുന്നു; മനുഷ്യ​പു​ത്രൻ തിന്നും കുടി​ച്ചും കൊണ്ട്‌ വന്നു, അപ്പോ​ഴും ‘നോക്കൂ! പെരു​വ​യ​റ​നും വീഞ്ഞു​കു​ടി​യ​നു​മായ ഒരു മനുഷ്യൻ, നികു​തി​പി​രി​വു​കാ​രു​ടെ​യും പാപി​ക​ളു​ടെ​യും ഒരു സ്‌നേ​ഹി​തൻ’ എന്ന്‌ ആളുകൾ പറയുന്നു.”

ആളുകളെ തൃപ്‌തി​പ്പെ​ടു​ത്തുക അസാദ്ധ്യ​മാണ്‌. അവരെ യാതൊ​ന്നും പ്രസാ​ദി​പ്പി​ക്കു​ന്നില്ല. യോഹ​ന്നാൻ “അവൻ വീഞ്ഞും മദ്യവും അശേഷം കുടി​ക്ക​രുത്‌” എന്ന ദൂതന്റെ പ്രഖ്യാ​പ​ന​ത്തോ​ടുള്ള ചേർച്ച​യിൽ ഒരു നാസീർ എന്ന നിലയിൽ ആത്മത്യാ​ഗ​ത്തി​ന്റേ​തായ ഒരു വിരക്ത ജീവിതം നയിച്ചി​രി​ക്കു​ന്നു. എന്നിട്ടും അവൻ ഭൂതബാ​ധി​ത​നാ​ണെന്ന്‌ ആളുകൾ പറയുന്നു. മറിച്ച്‌, യാതൊ​രു വിരക്തി​യും കൂടാതെ മററ്‌ മനുഷ്യ​രെ​പ്പോ​ലെ യേശു ജീവി​ക്കു​ന്നു. അവൻ അമിത​ത്വ​ങ്ങൾ ഉള്ളവൻ എന്ന്‌ കുററം വിധി​ക്ക​പ്പെ​ടു​ന്നു.

ആളുകളെ പ്രസാ​ദി​പ്പി​ക്കുക എത്ര പ്രയാസം! അവർ കളി​ത്തോ​ഴ​രെ​പ്പോ​ലെ​യാണ്‌, അവരിൽ ചിലർ മററ്‌ കുട്ടികൾ കുഴലൂ​തു​മ്പോൾ നൃത്തം ചെയ്‌ത്‌ പ്രതി​ക​രി​ക്കാ​നോ തങ്ങളുടെ കൂട്ടു​കാർ വിലപി​ക്കു​മ്പോൾ സങ്കടം കാണി​ക്കാ​നോ വിസമ്മ​തി​ക്കു​ന്നു. എന്നിരു​ന്നാ​ലും: “ജ്ഞാനം അതിന്റെ പ്രവൃ​ത്തി​ക​ളാൽ നീതി​നി​ഷ്‌ഠ​മെന്ന്‌ തെളി​യി​ക്ക​പ്പെ​ടു​ന്നു” എന്ന്‌ യേശു പറയുന്നു. അതെ, യോഹ​ന്നാ​നും യേശു​വി​നു​മെ​തി​രാ​യി​ട്ടുള്ള കുററാ​രോ​പ​ണങ്ങൾ വ്യാജ​മാ​ണെന്ന്‌ തെളിവ്‌—പ്രവൃ​ത്തി​കൾ—വ്യക്തമാ​ക്കു​ന്നു.

തന്റെ വീര്യ​പ്ര​വൃ​ത്തി​ക​ളിൽ അധിക​വും ചെയ്‌ത കോര​സീൻ, ബെത്‌സെ​യ്‌ദാ, കഫർന്ന​ഹൂം എന്നീ നഗരങ്ങളെ ഒററ​പ്പെ​ടു​ത്തി ശകാരി​ക്കു​ന്ന​തിൽ യേശു തുടരു​ന്നു. അവൻ അത്‌ ഫൊയ്‌നീ​ക്യ നഗരങ്ങ​ളായ സോരി​ലും സീദോ​നി​ലും ചെയ്‌തി​രു​ന്നെ​ങ്കിൽ ആ നഗരങ്ങൾ രട്ടിലും വെണ്ണീ​റി​ലും അനുത​പി​ക്കു​മാ​യി​രു​ന്നു​വെന്ന്‌ യേശു പറയുന്നു. പ്രത്യ​ക്ഷ​ത്തിൽ, തന്റെ ശുശ്രൂ​ഷ​ക്കാ​ലത്തെ തന്റെ ഗൃഹതാ​വ​ള​മാ​യി​രുന്ന കഫർന്ന​ഹൂ​മി​നെ കുററം വിധി​ച്ചു​കൊണ്ട്‌ യേശു പ്രഖ്യാ​പി​ക്കു​ന്നു: “ന്യായ​വി​ധി ദിവസ​ത്തിൽ നിങ്ങ​ളെ​ക്കാൾ സോ​ദോം ദേശത്തിന്‌ കൂടുതൽ സഹിക്കാ​വ​താ​കും.”

യേശു ഇതിനാൽ എന്താണർത്ഥ​മാ​ക്കു​ന്നത്‌? കഫർന്ന​ഹൂ​മി​ലെ അഹങ്കാ​രി​കൾ ഉയിർപ്പി​ക്ക​പ്പെ​ടുന്ന ന്യായ​വി​ധി ദിവസ​ത്തിൽ അവർക്ക്‌ തങ്ങളുടെ തെററു​കൾ സമ്മതിച്ച്‌ ക്രിസ്‌തു​വി​നെ സ്വീക​രി​ക്കു​ന്നത്‌ പുനരു​ത്ഥാ​നം പ്രാപി​ക്കുന്ന പുരാതന സോ​ദോ​മ്യർ വിനീ​ത​മാ​യി അനുത​പിച്ച്‌ നീതി​പ​ഠി​ക്കു​ന്ന​തി​നെ​ക്കാൾ കൂടുതൽ പ്രയാ​സ​മാ​യി​രി​ക്കു​മെന്ന്‌ അവൻ പ്രകട​മാ​ക്കു​ക​യാണ്‌ എന്ന്‌ സ്‌പഷ്ടം.

യേശു അടുത്ത​താ​യി തന്റെ സ്വർഗ്ഗീയ പിതാ​വി​നെ പരസ്യ​മാ​യി സ്‌തു​തി​ക്കു​ന്നു. ദൈവം വില​യേ​റിയ ആത്മീയ സത്യങ്ങൾ ജ്ഞാനി​ക​ളിൽനി​ന്നും ബുദ്ധി​ശാ​ലി​ക​ളിൽനി​ന്നും മറച്ച്‌ എളിയ​വ​രും ശിശു​ക്ക​ളു​മാ​യി​രി​ക്കു​ന്ന​വർക്ക്‌ ഈ അത്ഭുത​കാ​ര്യ​ങ്ങൾ വെളി​പ്പെ​ടു​ത്തു​ന്ന​തു​കൊ​ണ്ടാണ്‌ അവൻ അങ്ങനെ ചെയ്യാൻ പ്രേരി​ത​നാ​കു​ന്നത്‌.

ഒടുവിൽ യേശു ഈ ആകർഷ​ക​മായ ക്ഷണം നൽകുന്നു: “അദ്ധ്വാ​നി​ക്കു​ന്ന​വ​രും ഭാരം ചുമക്കു​ന്ന​വ​രു​മായ എല്ലാവ​രു​മേ, എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങളെ സമാശ്വ​സി​പ്പി​ക്കും. എന്റെ നുകം നിങ്ങളു​ടെ​മേൽ ഏററു​കൊണ്ട്‌ എന്നിൽനിന്ന്‌ പഠിക്കുക, എന്തു​കൊ​ണ്ടെ​ന്നാൽ ഞാൻ സൗമ്യ​പ്ര​കൃ​ത്‌നും ഹൃദയ​ത്തിൽ എളിയ​വ​നു​മാ​കു​ന്നു, നിങ്ങൾ നിങ്ങളു​ടെ ദേഹി​കൾക്ക്‌ നവോൻമേഷം കണ്ടെത്തും. എന്തെന്നാൽ എന്റെ നുകം മൃദു​ല​വും എന്റെ ചുമട്‌ ലഘുവു​മാ​കു​ന്നു.”

യേശു എങ്ങനെ​യാണ്‌ നവോൻമേഷം വാഗ്‌ദാ​നം ചെയ്യു​ന്നത്‌? മതനേ​താ​ക്കൾ ജനങ്ങളു​ടെ​മേൽ കെട്ടി​വെച്ച്‌ ഭാര​പ്പെ​ടു​ത്തി​യി​രുന്ന അടിമ​പ്പെ​ടു​ത്തുന്ന പാരമ്പ​ര്യ​ങ്ങ​ളിൽ നിന്നുള്ള സ്വാത​ന്ത്ര്യം പ്രദാനം ചെയ്യു​ന്ന​തി​നാൽ അവൻ അങ്ങനെ ചെയ്യുന്നു. അവയിൽ നിയ​ന്ത്ര​ണാ​ത്മ​ക​മായ ശബത്തു പാലന​നി​യ​ന്ത്ര​ണ​ങ്ങ​ളും ഉൾപ്പെ​ടു​ന്നു. കൂടാതെ രാഷ്‌ട്രീയ അധികാ​രി​ക​ളു​ടെ ആധിപ​ത്യ​മാ​കുന്ന ഞെരി​ക്കുന്ന ഭാരം അനുഭ​വ​പ്പെ​ടു​ന്ന​വർക്കും, ക്ലേശി​ത​മായ ഒരു മന:സാക്ഷി​യാൽ തങ്ങളുടെ പാപഭാ​രം അനുഭ​വി​ക്കു​ന്ന​വർക്കും, അവൻ ആശ്വാ​സ​ത്തി​ന്റെ വഴി കാണിച്ചു കൊടു​ക്കു​ന്നു. അങ്ങനെ​യുള്ള ക്ലേശി​തർക്ക്‌ തങ്ങളുടെ പാപങ്ങൾ എങ്ങനെ മോചി​ക്ക​പ്പെ​ടാൻ കഴിയു​മെ​ന്നും അവർക്ക്‌ ദൈവ​ത്തോട്‌ എങ്ങനെ ഒരു വിലപ്പെട്ട ബന്ധം ആസ്വദി​ക്കാൻ കഴിയു​മെ​ന്നും അവൻ അവർക്ക്‌ വെളി​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കു​ന്നു.

യേശു വാഗ്‌ദാ​നം ചെയ്യുന്ന മൃദു​ല​മായ നുകം ദൈവ​ത്തി​നാ​യുള്ള പൂർണ്ണ​മായ സമർപ്പ​ണ​ത്തി​ന്റേ​താണ്‌. അതിനാൽ സഹാനു​ഭൂ​തി​യും കരുണ​യു​മുള്ള നമ്മുടെ സ്വർഗ്ഗീ​യ​പി​താ​വി​നെ സേവി​ക്കുക സാദ്ധ്യ​മാണ്‌. തന്റെ അടുക്ക​ലേക്ക്‌ വരുന്ന​വർക്ക്‌ യേശു വാഗ്‌ദാ​നം ചെയ്യുന്ന ലഘുവായ ചുമട്‌ ജീവനു​വേ​ണ്ടി​യുള്ള ദൈവി​ക​വ്യ​വ​സ്ഥകൾ, അവന്റെ കൽപ്പനകൾ, അനുസ​രി​ക്കു​ന്ന​തി​ന്റെ ചുമടാണ്‌. അവ അശേഷ​വും ഭാരമു​ള്ള​വയല്ല. മത്തായി 11:16-30; ലൂക്കോസ്‌ 1:15; 7:31-35; 1 യോഹ​ന്നാൻ 5:3.

◆ യേശു​വി​ന്റെ തലമുറ കുട്ടി​ക​ളെ​പ്പോ​ലെ ആയിരി​ക്കു​ന്ന​തെ​ങ്ങനെ?

◆ സോ​ദോ​മിന്‌ കഫർന്ന​ഹൂ​മി​നെ​ക്കാൾ സഹിക്കാ​വു​ന്ന​താ​കു​ന്ന​തെ​ങ്ങനെ?

◆ ആളുകൾ ഏത്‌ വിധത്തിൽ ഭാര​പ്പെ​ടു​ത്ത​പ്പെ​ട്ടി​രി​ക്കു​ന്നു, യേശു എന്ത്‌ ആശ്വാസം വാഗ്‌ദാ​നം ചെയ്യുന്നു? (w87 1/15)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക