നിങ്ങൾ സത്യത്തോടു പറ്റിനിൽക്കുമോ
നിങ്ങൾ യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിൽ, നിങ്ങളുടെ സ്വയം സംതൃപ്തിയോടെ, നിങ്ങൾ ഉത്തരം പറയേണ്ട പ്രമുഖ ചോദ്യം, ഇത് തന്നെയാണോ സത്യം? എന്നതാണ്. ഇതു തന്നെയാണെന്ന് നിങ്ങൾ കണ്ടെത്തിയാൽ, നിങ്ങൾ അതിനോടു പററിനിൽക്കുമോ? സമാനമായ ചോദ്യങ്ങൾ, യേശുക്രിസ്തുവിന്റെയും അവന്റെ അപ്പോസ്തലൻമാരുടെയും നാളുകളിൽ ജനങ്ങളെ അഭിമുഖീകരിച്ചു.
അപ്പോസ്തലൻമാർ യേശുവിനെക്കുറിച്ച് പ്രസംഗിച്ചപ്പോൾ ആളുകൾ എങ്ങനെ പ്രതികരിച്ചു? കൊള്ളാം, ക്രിസ്തുവിന്റെ രാജ്യം, അവന്റെ അത്ഭുതങ്ങൾ, അവന്റെ മറുവിലയാഗം, അവന്റെ പുനരുത്ഥാനം, നിത്യജീവൻ, എന്നിവയെക്കുറിച്ചുള്ള വാർത്തകൾ നന്നായി അറിയപ്പെടുകയും, അനേകർ തങ്ങൾ കേട്ടതിനെ സത്യമായി അംഗീകരിക്കുകയും ചെയ്തു. എന്നാൽ ഭൂരിപക്ഷവും അതു ചെയ്തില്ല. യഥാർത്ഥത്തിൽ ആ നാളിലെ ക്രിസ്തീയ സ്ഥാപനത്തെ എല്ലായിടത്തും “എതിർത്തു പറയപ്പെട്ടു.” (പ്രവൃത്തികൾ 28:22) അതുകൊണ്ട് യേശുവിന്റെ ശിഷ്യൻമാർ പ്രസംഗിച്ച സത്യങ്ങളെ സ്വീകരിക്കുകയെന്നത് പൊതുജനാഭിപ്രായത്തിന് എതിരെ പോകുന്നതും എതിർപ്പുകളെ അഭിമുഖീകരിക്കുന്നതും അർത്ഥമാക്കി. തന്നിമിത്തം തല്പരരായ ആളുകൾക്ക് തങ്ങളുടെ സ്വയം സംതൃപ്തിയോടെ, ക്രിസ്തീയ പഠിപ്പിക്കലുകളാണ് സത്യമെന്ന് തെളിയിക്കേണ്ടിയിരുന്നു. അപ്പോൾ മാത്രമേ അവർക്ക് ഒരു ഉറച്ചനിലപാട് എടുക്കാൻ കഴിയുമായിരുന്നുള്ളു.
പൗലോസും ബർന്നബാസും ഏഷ്യാമൈനറിലെ അന്ത്യോക്യ സന്ദർശിച്ചപ്പോൾ അനേകർ അവരുടെ ദൂത് അതീവ താല്പര്യത്തോടെ ശ്രദ്ധിച്ചു. ബൈബിൾ രേഖ പറയുന്നു: “അവർ പുറത്തേക്കു പോകുമ്പോൾ ഇതേ സംബന്ധിച്ച് അടുത്ത ശബ്ബത്തിൽ തങ്ങളോടു സംസാരിക്കണമെന്ന് ആളുകൾ അപേക്ഷിച്ചു. പിറെറ ശബ്ബത്തിൽ ഏകദേശം പട്ടണം മുഴുവനും യഹോവയുടെ വചനം കേൾക്കാൻ കൂടിവന്നു.” (പ്രവൃത്തികൾ 13:42, 44) എന്നാൽ എതിരാളികൾ അപ്പോസ്തലൻമാർക്കെതിരായി സംസാരിക്കുന്നതു കേട്ടപ്പോൾ, അനേകരിലേയും ഈ ആദ്യതാല്പര്യം മങ്ങിപ്പോയി.
പ്രവൃത്തികൾ 13-ാം അദ്ധ്യായം 45-ാം വാക്യം പറയുന്നു: “യഹൂദൻമാർ പുരുഷാരത്തെ കണ്ടു അസൂയ നിറഞ്ഞവരായി ദുഷിച്ചുകൊണ്ടു പൗലോസ് സംസാരിക്കുന്നതിനു എതിർപറഞ്ഞു.” 50-ാം വാക്യം തുടർന്നു പറയുന്നു: “എന്നാൽ യഹൂദൻമാർ, ദൈവത്തെ ആരാധിച്ചിരുന്ന മാന്യസ്ത്രീകളെയും പട്ടണത്തിലെ പ്രധാനികളെയും ഇളക്കി പൗലോസിന്റെയും ബർന്നബാസിന്റെയും നേരെ ഉപദ്രവമുണ്ടാക്കി, അവരെ തങ്ങളുടെ അതിരുകളിൽനിന്നു പുറത്താക്കിക്കളഞ്ഞു.” തല്പരരായ ആളുകൾക്ക് എതിർപ്പുകളെ അവഗണിച്ചുകൊണ്ടു യേശുവിന്റെ ശിഷ്യൻമാരെ ശ്രദ്ധിക്കുന്നതിൽ തുടരണമോയെന്ന് തീരുമാനിക്കേണ്ടിയിരുന്നു. അവർക്ക്, ഒന്നുകിൽ തങ്ങൾ കേട്ടതു സത്യമെന്ന് അംഗീകരിക്കണമായിരുന്നു അല്ലെങ്കിൽ അതിനോടു തങ്ങളുടെ ചെവികളെ അടയ്ക്കണമായിരുന്നു.
ഇന്നത്തെ എതിർപ്പ്
പൊതുയുഗം ഒന്നാം നൂററാണ്ടിൽ ക്രിസ്ത്യാനികൾ എതിർക്കപ്പെട്ടതുപോലെ, യഹോവയുടെ സാക്ഷികൾ പഠിപ്പിക്കുന്ന തിരുവെഴുത്തു സത്യങ്ങളോടു തൽപരരായിരിക്കുന്നവരുടെ കാതുകളെ അടയ്ക്കാൻ ശ്രമിക്കുന്ന ആധുനിക കാല എതിരാളികൾ ഉണ്ട്. സുഹൃത്തുക്കളും ബന്ധുക്കളും മതനേതാക്കളും ആശയററവരായി, മിക്കപ്പോഴും താല്പര്യക്കാരെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കുന്നതിൽ നിന്നും നിരുത്സാഹപ്പെടുത്തുന്നു. പഠിപ്പിക്കപ്പെടുന്നതിനെ തിരുവെഴുത്തുപരമായ തെളിവുകൾ കൂടാതെ എതിരാളികൾ എതിർക്കുകയും തെററായ കുററാരോപണങ്ങൾ നടത്തുകയും ചെയ്യുന്നു.
തല്പരരായ ആളുകൾ എന്തു ചെയ്യണം? അന്ത്യോക്ക്യയിൽ ചിലർ ചെയ്തതുപോലെ എതിരാളികളുടെ വാക്കുകൾ അവരുടെ മനസ്സുകളേയും കാതുകളേയും അടയ്ക്കാൻ അവർ അനുവദിക്കണമോ? അതോ അവർ പഠിക്കുന്നത് സത്യം തന്നെയാണോയെന്നു അവർ ബൈബിളിൽനിന്നു തങ്ങൾക്കുതന്നെ തെളിയിക്കുമോ?
ബെരോവ പട്ടണത്തിലെ സ്വീകാര്യക്ഷമതയുള്ള ആളുകൾ, പൗലോസ് തങ്ങളോടു പറഞ്ഞതുതന്നെയാണോ സത്യം എന്നു കാണുന്നതിനു തിരുവെഴുത്തുകളെ പരിശോധിച്ചതിനാൽ പ്രശംസിക്കപ്പെട്ടു. അവൻ സത്യംതന്നെയാണു സംസാരിച്ചതെന്നു കണ്ടെത്തിയപ്പോൾ അവർ അതിനുവേണ്ടി ഒരു ഉറച്ചനിലപാടെടുത്തു. “അവർ (ബെരോവക്കാർ) തെസ്സലോനിക്ക്യയിലുള്ളവരെക്കാൾ മഹാമനസ്ക്കരായിരുന്നു. എന്തെന്നാൽ അവർ വചനം പൂർണ്ണപ്രേരിതമനസ്സോടെ സ്വീകരിക്കുകയും അതു അങ്ങനെതന്നെയോ എന്ന് ദൈനംദിനം തിരുവെഴുത്തുകളെ പരിശോധിക്കുകയും ചെയ്തു” എന്ന് നമ്മോടു പറയപ്പെട്ടിരിക്കുന്നു.—പ്രവൃത്തികൾ 17:10, 11.
ബെരോവക്കാർ സുവാർത്തയോടുള്ള തങ്ങളുടെ മനസ്സുകളെ അടയ്ക്കുന്നതിനു, എതിരാളികളുടെ പ്രസ്താവനകളെ അനുവദിച്ചില്ല. പിന്നെയോ അവർ കേട്ട സംഗതികൾ സത്യംതന്നെയോ എന്നു തിട്ടപ്പെടുത്തുന്നതിനു തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിച്ചു. അവർ ഒരു വിലയേറിയ നിധി കണ്ടെത്തിയിരുന്നു. അവരെ അതിൽ നിന്നും തിരിച്ചുകളയുന്നതിനു എതിരാളികളെ അവർ അനുവദിക്കുമായിരുന്നില്ല. ഇന്നു യഹോവയുടെ സാക്ഷികൾ പ്രഘോഷിക്കുന്ന അതേ സുവാർത്തയോടുള്ള ബന്ധത്തിൽ, എടുക്കേണ്ട ന്യായയുക്തമായ മാർഗ്ഗം അതുതന്നെ ആയിരിക്കേണ്ടയോ?
ചിലർ എതിർക്കുന്നതിന്റെ കാരണം
ചിലപ്പോൾ എതിർപ്പുകാർ നിങ്ങൾ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നല്ലനിലയിലുള്ള ബന്ധുക്കൾ ആയിരിക്കാം. കൂടാതെ അവർ നിങ്ങളുടെ ക്ഷേമത്തിൽ ആത്മാർത്ഥമായി തല്പരരാണെന്നു വിശ്വസിക്കാൻ നിങ്ങൾക്കു എല്ലാ ന്യായങ്ങളും ഉണ്ടായിരിക്കും. എന്നാൽ എന്തുകൊണ്ടാണ് യഹോവയുടെ സാക്ഷികളോടൊത്തുള്ള നിങ്ങളുടെ ബൈബിൾ പഠനത്തെ അവർ എതിർക്കുന്നതെന്നു നിങ്ങൾ പരിചിന്തിക്കേണ്ടിയിരിക്കുന്നു. നിങ്ങൾ പഠിക്കുന്നതല്ല സത്യമെന്നുള്ളതിനു അവർക്ക് ഉറച്ച തിരുവെഴുത്തു തെളിവുണ്ടോ? അതോ, മററുള്ളവർ അവരോടു പറഞ്ഞിട്ടുള്ളതു നിമിത്തമാണോ അവരുടെ എതിർപ്പ്? സാക്ഷികൾ എന്താണു പഠിപ്പിക്കുന്നത് എന്നതിനേക്കുറിച്ചുള്ള സൂക്ഷ്മഗ്രാഹ്യത്തിന്റെ അഭാവം അവർക്കുണ്ടോ? യേശുവിനെ എതിർത്ത അനേകർക്കും അവൻ പഠിപ്പിച്ചതിനേക്കുറിച്ചുള്ള അജ്ഞതയാലും എതിരാളികളുടെ തെററായ കുററാരോപണങ്ങൾ വിശ്വസിച്ചതിനാലുമാണു അങ്ങനെ ചെയ്തത്.
യേശു ദണ്ഡനസ്തംഭത്തിൽ കിടന്നപ്പോൾ കടന്നു പോയവർ “തലകുലുക്കിക്കൊണ്ട്, ഹാ! ആലയം പൊളിച്ചു മൂന്നു നാൾ കൊണ്ടു പണിയുന്നവനേ, ദണ്ഡനസ്തംഭത്തിൽ നിന്നു ഇറങ്ങിവന്ന് നിന്നെത്തന്നെ രക്ഷിക്കുക എന്നു അവനെ ദുഷിച്ചുപറഞ്ഞു.” അതുപോലെ തന്നെ മഹാപുരോഹിതൻമാരും ശാസ്ത്രിമാരോടു ചേർന്നു അവനെ പരിഹസിച്ചു: ഇവൻ മററുള്ളവരെ രക്ഷിച്ചു; തന്നെത്താൻ രക്ഷിക്കാൻ വഹിയാ! നാം കണ്ടുവിശ്വസിക്കേണ്ടതിനു യിസ്രായേലിന്റെ രാജാവായ ക്രിസ്തു, ഇപ്പോൾ ദണ്ഡനസ്തംഭത്തിൽ നിന്നു ഇറങ്ങിവരട്ടെ, എന്നു പറഞ്ഞു.” (മർക്കോസ് 15:29-32) ഈ ദുഷിച്ച മനോഭാവത്തിനു കാരണമെന്തായിരുന്നു.
സത്യദൈവത്തിന്റെ പ്രതിനിധികൾ ആണെന്നുള്ള തങ്ങളുടെ അവകാശവാദത്തോടു ചേർച്ചയിലല്ല ആ വ്യാജഉപദേഷ്ടാക്കളുടെ പ്രവർത്തനങ്ങളെന്നു യേശു തുറന്നു കാട്ടിയിരുന്നു. അതിനാൽ അവനെ വെറുത്തിരുന്ന ആ മതനേതാക്കൻമാരുടേതിനോടു ചേർച്ചയിൽ, യേശുവിനേക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായത്തെ രൂപപ്പെടുത്താൻ ആളുകൾ അനുവദിച്ചു. യേശു അവരോടു തുറന്നു പറഞ്ഞു: “നിങ്ങളുടെ പാരമ്പര്യം നിമിത്തം നിങ്ങൾ ദൈവ കല്പന മറികടക്കുന്നതെന്ത്? കപടഭക്തരേ, യെശയ്യാവ് നിങ്ങളെക്കുറിച്ചു കൃത്യമായും പ്രവചിച്ചു, ‘ഈ ജനം അധരം കൊണ്ട് എന്നെ ബഹുമാനിക്കുന്നു, എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു. മാനുഷകല്പനകളെ ഉപദേശങ്ങളായി അവർ പഠിപ്പിക്കുന്നതുകൊണ്ട്, എന്നെ അവർ വൃഥാ ആരാധിച്ചുകൊണ്ടേയിരിക്കുന്നു.”—മത്തായി 15:3, 7-9.
യേശുവിനെയും അവൻ പഠിപ്പിച്ച സത്യങ്ങളെയും ആ മതനേതാക്കൻമാർ അത്ര ശക്തമായി വെറുത്തിരുന്നു. അതിനാലാണു അവനെ കൊല്ലുന്നതിനു അവർ ഗൂഢാലോചന ചെയ്യുകയും അവനെതിരായി ജനത്തെ തിരിക്കുന്നതിനുള്ള എല്ലാശ്രമങ്ങളും ചെയ്യുകയും ചെയ്തത്. ഇന്നു അനേകം മതനേതാക്കൻമാരും യഹോവയുടെ സാക്ഷികളെ അതേ തീക്ഷ്ണതയോടെ എതിർക്കുന്നു. ആദിമ ക്രിസ്ത്യാനികളുടെ സംഗതിയിലെന്നപോലെ എല്ലായിടത്തും സാക്ഷികൾക്കെതിരായി സംസാരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ നിങ്ങളുടെ ചിന്തയേ രൂപപ്പെടുത്താൻ ഈ പൊതുജന എതിർപ്പിനെ അനുവദിക്കുന്നതു ബുദ്ധിപൂർവ്വകമാണോ?
യേശുവും അവന്റെ അപ്പോസ്തലൻമാരും ദൈവരാജ്യത്തേക്കുറിച്ചു പ്രസംഗിച്ച അതേ തിരുവെഴുത്തു സത്യങ്ങൾ ഇന്നു യഹോവയുടെ സാക്ഷികളാൽ പ്രഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സുഹൃത്തുക്കളാലും ബന്ധുക്കളാലും മതനേതാക്കളാലുമുള്ള കടുത്ത എതിർപ്പിനെ വകവെയ്ക്കാതെ, ലോകവിസ്തൃതമായി ശത സഹസ്രക്കണക്കിനാളുകൾ ഈ സുവാർത്ത സ്വീകരിച്ചുകൊണ്ടിരിക്കുന്നു. ഈ രാജ്യദൂത് സ്വീകരിച്ചിട്ടുള്ളവർ അതു തന്നെയാണു സത്യമെന്ന് സംതൃപ്തിയോടെ തെളിയിച്ചിരിക്കുകയും അവർ അതിനോടു പററിനിൽക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുകയുമാണ്.
തന്നിമിത്തം യേശുവിന്റെ ജനപ്രീതിയില്ലാഞ്ഞ അനുഗാമികളിൽകൂടി അവർക്കു ലഭിച്ച ജീവദായകമായ തിരുവെഴുത്തു സത്യങ്ങളിൽ നിന്നും തങ്ങളെ പിന്തിരിയാൻ അനുവദിച്ച ഒന്നാം നൂററാണ്ടിലെ ആളുകളെപ്പോലെ എന്തുകൊണ്ടായിരിക്കണം? പകരം നിങ്ങൾ പഠിക്കുന്നതു തീർച്ചയായും സത്യമാണെന്നു നിങ്ങളുടെ സ്വയം സംതൃപ്തിയിൽ തെളിയിക്കുന്നതിനുവേണ്ടി, എഴുതപ്പെട്ട ദൈവവചനം ഉപയോഗിച്ച് സാക്ഷികളോടൊത്തു ബൈബിൾ പഠിക്കുന്നതു തുടരുക. (യോഹന്നാൻ 8:32) അങ്ങനെ ദൈവത്തിന്റെ സഹായത്താൽ സത്യത്തോടു പററി നിൽക്കുക. (w87 3/15)