വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w88 12/1 പേ. 3-4
  • ദൂതൻമാർ—മുമ്പും ഇന്നും

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൂതൻമാർ—മുമ്പും ഇന്നും
  • വീക്ഷാഗോപുരം—1988
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ദൂതൻമാർ ചില മതങ്ങളിൽ
  • നിങ്ങൾ ദൂതൻമാ​രിൽ വിശ്വ​സി​ക്കു​ന്നു​വോ?
  • ദൈവ​ദൂ​ത​ന്മാർ ആരാണ്‌ അല്ലെങ്കിൽ എങ്ങനെയുള്ളവരാണ്‌?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • ദൂതന്മാർ: ‘സേവകാത്മാക്കൾ’
    2009 വീക്ഷാഗോപുരം
  • ദൂതൻമാർ—അവർ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുവോ?
    വീക്ഷാഗോപുരം—1988
  • മാലാഖമാർക്ക്‌ നിങ്ങളെ സഹായിക്കാനാകുന്ന വിധം
    വീക്ഷാഗോപുരം—1998
കൂടുതൽ കാണുക
വീക്ഷാഗോപുരം—1988
w88 12/1 പേ. 3-4

ദൂതൻമാർ—മുമ്പും ഇന്നും

“ക്രിസ്‌തു​മസ്സ്‌ കാലത്ത്‌ നമ്മൾ വൃക്ഷങ്ങ​ളിൽ തൂക്കുന്ന തോര​ണ​ങ്ങ​ളി​ലോ ക്രിസ്‌തു​മസ്സ്‌ കാർഡു​ക​ളി​ലെ ദൃശ്യ​ങ്ങ​ളി​ലോ അവയുടെ രൂപമാ​തൃക കാണാം—മെഴു​കു​തി​രി പിടി​ച്ചു​കൊ​ണ്ടോ, പള്ളി ഓർഗൻ വായി​ച്ചു​കൊ​ണ്ടോ, കിന്നരം വായി​ച്ചു​കൊ​ണ്ടോ നിൽക്കുന്ന കോമ​ള​മു​ഖ​മുള്ള സ്വർണ്ണ​പ്പാ​വകൾ. കുരു​വി​ക​ളു​ടേ​തു​പോ​ലെ​യുള്ള കുററി​ച്ചി​റ​കു​ക​ളുണ്ട്‌ അവയ്‌ക്ക്‌. ഒററ വാക്കിൽ, അവർ ഓമന​ത്വ​മു​ള്ള​വ​രാണ്‌.”—ദ സണ്ടേ ഡെൻവേർ പോസ​ററ്‌.

“ദൂതൻമാർ പ്രായേണ, ദൈവ​ശാ​സ്‌ത്ര പഠന​കേ​ന്ദ്ര​ങ്ങ​ളിൽ അവഗണി​ക്ക​പ്പെ​ടു​ക​യും സൺഡേ സ്‌കൂ​ളു​ക​ളിൽ നിസ്സാ​രീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെയ്യുന്നു. അമേരി​ക്ക​യി​ലെ കത്തോ​ലി​ക്കാ മതപഠ​ന​ത്തി​ന്റെ ഗൈഡ്‌ബു​ക്കായ നാഷനൽ കാററ​ക്കെ​റ​റി​ക്കൽ ഡയറക്‌ട​റി​യു​ടെ സൂചി​ക​യിൽ ദുതൻമാ​രെ​പ്പ​ററി പരാമർശം പോലു​മില്ല.”

മതപ​ത്രാ​ധി​പ​രായ ചാൾസ്‌ ഡബ്ലിയു. ബെൽ പ്രഖ്യാ​പി​ച്ച​താ​ണിത്‌. ചില ദൈവ​ശാ​സ്‌ത്ര​ജ്ഞൻമാർക്ക്‌, വിശേ​ഷിച്ച്‌ പ്രമുഖ പ്രോ​ട്ട​സ്‌റ​റൻറ്‌ സഭകളിൽ നിന്നു​ള്ള​വർക്ക്‌, “ദൂതൻമാ​രു​ടെ കാര്യ​ത്തിൽ അസ്വസ്ഥ​ത​യും അനിശ്ചി​ത​ത്വ​വും തോന്നു​ന്നു” എന്ന്‌ അദ്ദേഹം കുറി​ക്കൊ​ണ്ടു. “ദൂതൻമാ​രു​ടെ ആസ്‌തി​ക്യ​ത്തി​ലുള്ള സകല വിശ്വാ​സ​വും നിരാ​ക​രി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു” എന്ന്‌ ചില ആധുനിക ചിന്തകൻമാർ പറയു​ന്ന​താ​യി ന്യൂ കാത്തലിക്ക്‌ എൻ​സൈ​ക്ലോ​പ്പീ​ഡിയ പ്രസ്‌താ​വി​ക്കു​ന്നു.

എക്കാല​വും ഇതായി​രു​ന്നില്ല സ്ഥിതി. ദൃഷ്ടാ​ന്ത​ത്തിന്‌ 13-ാം നൂററാ​ണ്ടിൽ ദൂതൻമാ​രെ​പ്പ​ററി പഠിക്കുന്ന ദൈവ​ശാ​സ്‌ത്ര​ത്തി​ന്റെ പാഠ്യ​ശാ​ഖ​യായ ദൂതശാ​സ്‌ത്രം പഠിച്ചി​രുന്ന പണ്ഡിതൻമാർ ദൂതൻമാ​രു​ടെ “പ്രകൃതി, ബുദ്ധി​വൈ​ഭവം, ഇച്‌ഛാ​ശക്തി” എന്നിവയെ സംബന്ധിച്ച്‌ ജിജ്ഞാസ പൂണ്ട്‌ ചിന്തയി​ലാ​ണ്ടി​രു​ന്നു. ശതകങ്ങ​ളോ​ളം “കാവൽ ദൂതൻമാ​രോട്‌” പ്രാർത്ഥ​നകൾ നടത്തു​ക​പോ​ലും ചെയ്‌തി​രു​ന്നു. പക്ഷേ, മേൽ നിരീ​ക്ഷി​ച്ച​തു​പോ​ലെ അതിനു​ശേഷം മനോ​ഭാ​വ​ങ്ങൾക്ക്‌ മാററം വന്നിരി​ക്കു​ന്നു.

ന്യൂ കാത്തലിക്‌ എൻ​സൈ​ക്ലോ​പ്പീ​ഡിയ പറയു​ന്ന​ത​നു​സ​രിച്ച്‌ “ആധുനിക മനസ്സിൽ ദൂതൻമാർ ഐതി​ഹ്യം, യക്ഷിക്കഥ, ശിശു​ഭാ​വന എന്നിവ​യു​ടെ മണ്ഡലത്തി​ലേക്ക്‌ അധിക​മ​ധി​കം പിന്തള്ള​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു.” സത്യത്തിൽ, 19-ാം നൂററാ​ണ്ടി​ന്റെ പകുതി ആയതോ​ടെ ഒട്ടധികം ആളുകൾ അവരുടെ മനസ്സു​ക​ളിൽ ദൂതൻമാ​രെ മതവു​മാ​യുള്ള ബന്ധത്തിൽ നിന്ന്‌ വേർപെ​ടു​ത്തി​യും മതേത​ര​മായ കാൽപ്പ​നിക ആശയങ്ങ​ളു​മാ​യി അധിക​മ​ധി​കം ബന്ധപ്പെ​ടു​ത്തി​യും കാണാൻ തുടങ്ങി. ഇന്ന്‌ അതി​ലേറെ ആളുകൾ അവരെ ഭാവനാ​സ​ങ്കൽപ്പ​ങ്ങ​ളാ​യി കാണുന്നു; അതു​കൊണ്ട്‌ അത്തരം ആളുകൾ ദൂതൻമാ​രു​ടെ ആസ്‌തി​ക്യ​ത്തെ നിഷേ​ധി​ക്കു​ന്നു.

ദൂതൻമാർ ചില മതങ്ങളിൽ

എങ്കിലും, ചില മതങ്ങളിൽ ദൂതൻമാർക്ക്‌ ഇന്നും ഒരു സ്ഥാനമുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, റോമൻ കത്തോ​ലി​ക്കാ​സഭ “ദൂതൻമാ​രെ സ്‌നേ​ഹി​ക്കു​ന്ന​തി​നും ആദരി​ക്കു​ന്ന​തി​നും അവരുടെ സഹായം തേടു​ന്ന​തി​നും വിശ്വാ​സി​കളെ പ്രോ​ത്‌സാ​ഹി​പ്പി​ക്കു​ന്നു.” സത്യത്തിൽ കത്തോ​ലി​ക്കാ​സഭ ദൂതൻമാ​രെന്ന്‌ അവർ കരുതുന്ന മൂന്നു വ്യക്തി​കളെ—മീഖാ​യേൽ, ഗബ്രി​യേൽ, റാഫേൽ—വിശു​ദ്ധൻമാ​രാ​യി ഉയർത്തി​യി​ട്ടുണ്ട്‌. റാഫേൽ അപ്പോ​ക്രി​ഫാ പുസ്‌ത​ക​ങ്ങ​ളിൽ മാത്രമേ പ്രത്യ​ക്ഷ​പ്പെ​ടു​ന്നു​ള്ളൂ, ബൈബിൾ കാനോ​നി​ലി​ല്ല​താ​നും.

പൗരസ്‌ത്യ ഓർത്ത​ഡോ​ക്‌സ്‌ സഭകളിൽ സഹായാ​ഭ്യർത്ഥ​ന​ക​ളും അപേക്ഷ​ക​ളും നടത്ത​പ്പെ​ടു​ന്ന​തും സഭാം​ഗങ്ങൾ ഏററു​ചൊ​ല്ലു​ന്ന​തു​മായ പ്രായ​ശ്ചിത്ത പ്രാർത്ഥ​ന​ക​ളിൽ (litany) ദൂതൻമാർക്ക്‌ പ്രധാ​ന​സ്ഥാ​ന​മുണ്ട്‌. മുസ്‌ലീം ദൈവ​ശാ​സ്‌ത്ര​ത്തി​ലെ വിശ്വാ​സ​പാ​ഠ​ങ്ങ​ളിൽ ഒന്നാണ്‌ ദൂതൻമാ​രി​ലുള്ള വിശ്വാ​സം എന്നതു​കൊണ്ട്‌ ദൂതൻമാർക്ക്‌ ഇസ്ലാം മതത്തി​ലും സ്ഥാനമുണ്ട്‌.

എങ്കിലും, നമ്മുടെ നാളു​ക​ളിൽ ദൂതൻമാ​രു​ടെ ആസ്‌തി​ക്യ​ത്തി​ലുള്ള വിശ്വാ​സ​ത്തിന്‌ ക്ഷയം സംഭവി​ച്ചി​രി​ക്കു​ന്നു എന്നതിനു സംശയ​മില്ല.

നിങ്ങൾ ദൂതൻമാ​രിൽ വിശ്വ​സി​ക്കു​ന്നു​വോ?

ദൂതൻമാ​രി​ലുള്ള വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ ന്യു കാത്തലിക്‌ എൻ​സൈ​ക്ലോ​പ്പീ​ഡി​യാ പറയു​ന്ന​തി​പ്ര​കാ​ര​മാണ്‌: “ക്രമേണ, . . . ദീർഘ​കാ​ലത്തെ വികാസ പരിഷ്‌ക​ര​ണ​ങ്ങ​ളു​ടെ ഗതിയിൽ . . . വിശുദ്ധ തിരു​വെ​ഴു​ത്തി​ല​ട​ങ്ങി​യി​രി​ക്കുന്ന വ്യക്തി​ത്വ​രൂ​പ​ങ്ങ​ളു​ടെ കാൽപ്പ​നി​ക​മായ വിപു​ലീ​ക​ര​ണ​ത്തി​ലൂ​ടെ ദൂതശാ​സ്‌ത്രം ഉരുത്തി​രി​ഞ്ഞു, അത്‌ കൃത്യ​ത​യു​ടെ ഭിന്ന തോതു​ക​ളിൽ സഭയുടെ അടിസ്ഥാന ഉപദേ​ശ​മാ​യി​ത്തീർന്നു.” (ഇററാ​ലി​ക്‌സ്‌ ഞങ്ങളു​ടേത്‌) നിങ്ങളു​ടെ വിശ്വാ​സം “കാൽപ്പ​നി​ക​മായ വിപു​ലീ​ക​ര​ണത്തെ” അടിസ്ഥാ​ന​മാ​ക്കി​യു​ള്ള​താണ്‌ എന്ന്‌ നിങ്ങൾ അറിഞ്ഞി​രു​ന്നു​വെ​ങ്കിൽ ദൂതൻമാ​രി​ലുള്ള നിങ്ങളു​ടെ വിശ്വാ​സം എത്രമാ​ത്രം ദൃഢമാ​കു​മാ​യി​രു​ന്നു”?

രസകര​മാ​യ ഒരു സംഗതി ഈ വിഷയ​ത്തിൽ വിഭാ​ഗീയ ചിന്തകൾ കത്തോ​ലി​ക്കാ സഭയ്‌ക്കു​ള്ളിൽ തന്നെ നിലനിൽക്കു​ന്നുണ്ട്‌ എന്നതാണ്‌. ദൂതൻമാർ എപ്പോൾ സൃഷ്ടി​ക്ക​പ്പെ​ട്ടു​വെ​ന്നതു സംബന്ധിച്ച്‌ കത്തോ​ലി​ക്കാ​മത സർവ്വവി​ജ്ഞാ​ന​കോ​ശം ഇപ്രകാ​രം പ്രസ്‌താ​വി​ക്കു​ന്നു: “യവന പിതാ​ക്കൻമാ​രു​ടെ അഭി​പ്രാ​യ​ത്തിൽ ദൂതൻമാർ സൃഷ്ടി​ക്ക​പ്പെ​ട്ടത്‌ ദൃശ്യ​ലോ​ക​ത്തി​നു മുമ്പാ​യി​രു​ന്നു, പക്ഷെ ലത്തീൻ പിതാ​ക്കൻമാ​രു​ടെ പൊതു​വായ അഭി​പ്രാ​യം അവർ അതിനു​ശേ​ഷ​മാണ്‌ സൃഷ്ടി​ക്ക​പ്പെ​ട്ടത്‌ എന്നാണ്‌. എങ്കിലും ഭൂരി​പക്ഷം അനുകൂ​ലി​ക​ളുള്ള അഭി​പ്രാ​യം ലോകം സൃഷ്ടി​ക്ക​പ്പെട്ട അതേ സമയത്തു തന്നെ അവരും സൃഷ്ടി​ക്ക​പ്പെ​ട്ടു​വെ​ന്ന​താണ്‌.” അത്തരം അനിശ്ചി​ത​ത്വം ആളുക​ളു​ടെ മനസ്സു​ക​ളിൽ ആശയക്കു​ഴപ്പം സൃഷ്ടി​ക്കു​ക​യും ഇന്നുള്ള അവിശ്വാ​സ​പ്ര​വ​ണ​തയെ സ്വാധീ​നി​ക്കു​ക​യും ചെയ്യുന്നു.

ഒരു യഹൂദ തത്വചി​ന്ത​ക​നായ ഫീലോ, ദൂതൻമാർ കേവലം “പ്രപഞ്ച​ത്തി​ലെ പ്രത്യ​ക്ഷ​ത​ക​ളും ശക്തിക​ളും” മാത്ര​മാ​ണെന്ന്‌ വാദിച്ചു. ദൂതൻമാ​രു​ടെ പ്രകൃതി, സ്വഭാ​വ​ല​ക്ഷ​ണങ്ങൾ എന്നിവ​യെ​ച്ചൊ​ല്ലി, ഒരു സൂചി​ത്തു​മ്പിൽ എത്ര ദൂതൻമാർക്ക്‌ നിൽക്കാ​നാ​വും? എന്നതു​പോ​ലെ​യുള്ള ബാലി​ശ​മായ ചോദ്യ​ങ്ങ​ളു​ടെ തരത്തി​ലുള്ള കഴമ്പി​ല്ലാത്ത പ്രശ്‌നങ്ങൾ വർഷങ്ങ​ളാ​യി ദൈവ​ശാ​സ്‌ത്ര​ജ്ഞൻമാർ തർക്കി​ച്ചു​പോ​ന്നി​രി​ക്കു​ന്നു. നമ്മുടെ ആധുനിക യുഗത്തിൽ നിരവധി ആളുകൾ ദൂതൻമാ​രിൽ വിശ്വ​സി​ക്കേ​ണ്ട​തില്ല എന്ന്‌ നിശ്ചയി​ച്ച​തിൽ എന്തെങ്കി​ലും ആശ്ചര്യ​മു​ണ്ടോ?

പരസ്‌പ​ര​വി​രു​ദ്ധ​ങ്ങ​ളായ ഈ സങ്കൽപ്പ​ങ്ങ​ളു​ടെ വെളി​ച്ച​ത്തിൽ, ദൂതൻമാ​രെ​ക്കു​റിച്ച്‌ ബൈബി​ളിന്‌ പറയാ​നു​ള്ളത്‌ എന്താണ്‌ എന്ന്‌ എന്തു​കൊണ്ട്‌ പരി​ശോ​ധി​ച്ചു​കൂ​ടാ? അത്‌ പിൻവ​രു​ന്ന​തു​പോ​ലെ​യുള്ള ചോദ്യ​ങ്ങൾക്ക്‌ ദൃഢമായ ഉത്തരങ്ങൾ ലഭിക്കു​ന്ന​തിന്‌ നമ്മെ സഹായി​ക്കും: ദൂതൻമാർ യഥാർത്ഥ​മാ​ണോ? ആണെങ്കിൽ അവർ എന്നെങ്കി​ലും മനുഷ്യ​കാ​ര്യ​ങ്ങ​ളിൽ ഇടപെ​ട്ടി​ട്ടു​ണ്ടോ? കൂടാതെ, ഏററവും പ്രധാ​ന​മാ​യി, ദൂതൻമാർക്ക്‌ നിങ്ങളു​ടെ ജീവി​തത്തെ സ്വാധീ​നി​ക്കാൻ കഴിയു​മോ? (w87 12/1)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക