നിങ്ങൾ ഒരിക്കൽ യഹോവയുടെ സ്ഥാപനവുമായി സഹവസിച്ചിരുന്നുവോ?
ആ ചെറുപ്പക്കാരൻ ലജ്ജിതനും ഏററം വിഷണ്ഡനും എന്ന് അനുഭവപ്പെട്ടു. കീറിപ്പറിഞ്ഞ അവന്റെ വസ്ത്രം ഒരിക്കൽ മോടിയായിരുന്ന അടയാടയുടെ ലക്ഷണം വഹിക്കുന്നു. അവൻ ഇപ്പോൾ കഷ്ടാവസ്ഥയിൽ ആയിത്തീർന്നിരിക്കുന്നു എന്ന് അവ സംശയമില്ലാത്തവിധം സൂചിപ്പിക്കുന്നു. ദൂരെയുള്ള തന്റെ നാട്ടിലേക്കു അവന്റെ മനസ്സുകടന്നു ചെല്ലുമ്പോൾ അവൻ നയിക്കുന്ന അധഃപതിച്ച ജീവിതത്തെപ്പററിയും അകാലികമായി അവൻ നിർബ്ബന്ധിച്ചു വാങ്ങിയ അവകാശം കളഞ്ഞുകുളിച്ച വിധത്തെപ്പററിയും അവനുതന്നെ ആഴമായ വിരക്തി അനുഭവപ്പെട്ടു. അവന്റെ അരിഷ്ടതക്ക് അവന്റെ വെറും വയറ് മാററുക്കൂട്ടി; അവൻ അവന്റെ വീടിനുവേണ്ടി വാഞ്ഛിച്ചു. എന്ത്, അവന്റെ വീട്ടിൽ അവന്റെ പിതാവിന്റെ ദാസൻമാർപോലും അവൻ ആയിരുന്നതിനേക്കാൾ മെച്ചമായ അവസ്ഥയിലായിരുന്നു! ഓ, അവരുടെ സ്ഥാനത്തെങ്കിലും ആയിരിക്കാൻ അവൻ ഇച്ഛിച്ചു.
അവൻ ഇപ്പോൾ മടങ്ങിച്ചെന്നാൽ അവന്റെ പിതാവിന്റെ പക്കൽനിന്ന് ഏതുതരത്തിലുള്ള സ്വീകരണം അവനു പ്രതീക്ഷിക്കാം? അവൻ അവന്റെ പിതാവിന്റെ ദയയെ ലജ്ജാവഹമായ രീതിയിൽ ദുരുപയോഗപ്പെടുത്തിയശേഷം, ഹാർദ്ദമായി സ്വീകരിക്കപ്പെടാനോ വീട്ടിനുള്ളിൽ കടക്കുവാനോ അവനു പ്രതീക്ഷിക്കാൻ പ്രയാസമാണ്. എന്നിരുന്നാലും ഒരു ആഴമായ വൈകാരികാനുഭവം അവന്റെ മനസ്സിലും ഹൃദയത്തിലും പൊന്തിവന്നു: അവൻ വീട്ടിൽപോകതന്നെ വേണം.
തന്റെ പിതാവിന് തന്നോടുള്ള അനുകമ്പ ഈ ചെറുപ്പക്കാരൻ ഒട്ടുംതന്നെ മനസ്സിലാക്കിയിരുന്നില്ല! അവന്റെ പഴയ ഭവനത്തോടു അടുത്തുവന്നപ്പോൾ എന്തൊരു ഞെട്ടിപ്പിക്കുന്ന അത്ഭുതംതന്നെ അവനെ കാത്തിരിക്കുന്നു! വാസ്തവത്തിൽ, “അവൻ ദൂരത്തായിരിക്കുമ്പോൾതന്നെ അവന്റെ പിതാവു അവനെ കാണുകയും അനുകമ്പയാൽ വികാരാധീനനായി ഓടിച്ചെന്ന് അവന്റെ കഴുത്തിൽ കെട്ടിപ്പിടിച്ച് അവനെ സ്നേഹമസൃണം ചുംബിക്കുകയും ചെയ്തു.—ലൂക്കോസ് 15:20.
മുടിയനായ പുത്രനെപ്പോലെ നിങ്ങൾ നിങ്ങളുടെ വീട് വിട്ടിരിക്കയാണോ? നിങ്ങളുടെ പിതാവായ യഹോവയിൽനിന്നും അവന്റെ സ്ഥാപനത്തിൽനിന്നും നിങ്ങൾ ഒഴുകിമാറിയിരിക്കയാണോ? “വീട്ടിലേക്കുവരുവാൻ” നിങ്ങൾ ഇപ്പോൾ ആഗ്രഹിക്കയും ചെയ്യുന്നുവോ?
മിക്കവാറും അനുഭവങ്ങളിൽ സ്ഥാപനത്തിൽനിന്ന് ഒഴുകി പോയവർ, കൃത്യമായി മുടിയനായ പുത്രനേപ്പോലെ ആയിരുന്നില്ല. അനേകരെ സംബന്ധിച്ചും അത് കേവലം സാവകാശമായും ഏററം ഇന്ദ്രിയഗോചരമല്ലാത്ത വിധവുമുള്ള ഒഴുകിപ്പോകലായിരുന്നു—ഒരു ചെറുവള്ളം ദൂരെ ദൂരെയായി കരയിൽനിന്ന് ക്രമേണ ഒഴുകിപോകുന്നതുപോലെതന്നെ. ചിലർ സാമ്പത്തിക ഞെരുക്കം കൊണ്ടോ കുടുംബപ്രശ്നംകൊണ്ടോ, രോഗമോ “ലോകത്തിൻ മുമ്പിലാകുവാൻ” ശ്രമിച്ചതുകൊണ്ടുതന്നെയോ ഏററം ഭാരപ്പെട്ടിട്ടു ആത്മീയ കാര്യങ്ങളിൽ ഞെരുങ്ങിപ്പോയിരിക്കാം. മററുചിലർ ക്രിസ്തീയ സഭയിൽ സഹവസിക്കുന്ന വ്യക്തികളാൽ ഇടറിക്കപ്പെടുവാൻ അനുവദിച്ചവരോ, ഒരു തിരുവെഴുത്തുപരമായ സംഗതിയിൽ, യഹോവയുടെ സ്ഥാപനത്തിനുണ്ടായിരുന്ന ചില ഗ്രാഹ്യത്തെപ്പററിയോജിപ്പില്ലാത്ത കാരണത്താൽ വേർപിരിഞ്ഞവരോ ആയിരിക്കാം. വീണ്ടും, മററുചിലർ തങ്ങളെത്തന്നെ നിരുത്സാഹിതരാകാൻ അനുവദിച്ചവരും ഈ ആധുനിക വ്യവസ്ഥിതി അവർ പ്രതീക്ഷിച്ച സമയത്ത് അവസാനിച്ചില്ല എന്ന കാരണത്താൽ വിടപറഞ്ഞവരും ആയിരിക്കാം.
യഹോവയുടെ സ്ഥാപനവുമായി ഇപ്പോൾ സജീവമായി സഹവസിക്കാത്ത ഒരാളായിരിക്കാം നിങ്ങൾ എങ്കിൽ മിക്കവാറും മുൻപറഞ്ഞ ഒന്നോ അതിലധികമോ കാരണങ്ങൾ നിങ്ങളുടെ സാഹചര്യത്തിനു പററിയേക്കാം. കാരണമെന്തായാലും തിരിച്ചുവരുന്നതിനേപ്പററി ചിന്തിക്കേണ്ട സമയമല്ലേ ഇത്?—മത്തായി 18:12-14.
നിങ്ങൾ ഇടറിപ്പോയിരിക്കുന്നുവോ?
പൂർണ്ണതയിൽനിന്ന് മനുഷ്യവർഗ്ഗം വീണുപോയിരിക്കുന്നത് എത്രമാത്രം എന്ന് പരിഗണിക്കുമ്പോൾ വ്യക്തിത്വ സംഘർഷങ്ങൾ കൂടെക്കൂടെ ഉണ്ടാകുമെന്ന് ഒരുവന് പ്രതീക്ഷിക്കാൻ കഴിയും ഇത് ചിലരുടെ ഇടർച്ചക്ക് ഇടയാക്കുന്നു. മററുള്ളവർ, അവർ ആഴമായി ബഹുമാനിച്ചിരുന്ന ഒരു വ്യക്തി പെട്ടെന്ന് ഒരു അവിവേകമായ രീതിയിൽ, അല്ലെങ്കിൽ അക്രൈസ്തവമായ വിധത്തിൽ പ്രവർത്തിക്കയും തെററിൽ അകപ്പെടുകയും ചെയ്യുമ്പോൾ, ഇടറിപ്പോകുന്നു.
ഇത് നിങ്ങൾക്കു സംഭവിച്ചുവോ? നിങ്ങളെ ഇടറുമാറാക്കിയത് എന്തുതന്നെയായിരുന്നാലും, ഇടറുവാൻ കാരണഭൂതനായത് തീർച്ചയായും യഹോവയല്ല, (ഗലാത്യർ 5:7, 8 താരതമ്യപ്പെടുത്തുക) അതുകൊണ്ടു മററാരോ എന്തെങ്കിലും ചെയ്തതിന് അവനുമായുള്ള ബന്ധത്തെ വിച്ഛേദിക്കുന്നതിൽ യഥാർത്ഥമായി എന്തെങ്കിലും കഴമ്പുണ്ടോ? നേരെമറിച്ച്, എന്താണ് സംഭവിക്കുന്നതെന്ന് യഹോവയ്ക്കറിയാമെന്നും നമ്മോടു സ്നേഹമായി ഇടപെടുമെന്നുള്ള ബോദ്ധ്യത്തോടെ അവനെ നാം വിശ്വസ്തതയോടെ സേവിക്കേണ്ടതല്ലയോ?—കൊലോസ്യർ 3:23-25.
കാലം പോകുന്നതോടെ, ആരംഭത്തിൽ ചിലരെ ഇടറിച്ചത് ഇപ്പോൾ അത്രതന്നെ പ്രാധാന്യമുള്ളതല്ല എന്നോ അവ ഒട്ടുംതന്നെ നിലവിലില്ല എന്നോ ചിലർ കണ്ടെത്തിയിരിക്കുന്നു. അഥവാ, ശാന്തമായ പരിഗണനയിൽ ആ സംഗതിയിൽ യഥാർത്ഥത്തിൽ തെററിലായിരുന്നവർ തങ്ങൾതന്നെയായിരുന്നു എന്ന് ഇപ്പോൾ അനുമാനിക്കപോലും ചെയ്തേക്കാം. ചില ഗുണദോഷമോ ശിക്ഷണമോ തനിക്കു നൽകിയതിൻമേൽ ഒരാൾ വിയോജിക്കയും ഇടറുകയും ചെയ്യുമ്പോൾ, ഇത് പലപ്പോഴും സത്യമാണ്. പുറകോട്ടുതിരിഞ്ഞു നോക്കുമ്പോൾ, അങ്ങനെയുള്ള ശിക്ഷണം നൽകപ്പെട്ടത്, ശരിയായ സ്നേഹത്തിന്റെയും തന്റെ സ്വന്ത ഗുണത്തിനുമാണെന്ന് അവൻ തിരിച്ചറിഞ്ഞേക്കാം. (എബ്രായർ 12:5-11) അപ്പോസ്തലനായ പൗലോസിന്റെ ഗുണദോഷമനുസരിച്ച് പ്രവർത്തിക്കുകയെന്നത് അപ്പോൾ എത്ര ഉചിതമായിട്ടുള്ളതാണ്! അവൻ ഇങ്ങനെ എഴുതി: “നിങ്ങളുടെ തളർന്ന കൈകളും വിറയ്ക്കുന്ന മുഴങ്കാലും ബലപ്പെടുത്തുവിൻ, നിങ്ങളുടെ ചുവടുകൾ പതറാതെ സൂക്ഷിപ്പിൻ, അപ്പോൾ നിങ്ങളുടെ ദുർബ്ബലമായ അവയവം ഉളുക്കിപ്പോകാതെ അതിന്റെ പൂർവ്വശക്തിവീണ്ടുകൊള്ളും.”—എബ്രായർ 12:12, 13, ദി ന്യൂ ഇംഗ്ലീഷ് ബൈബിൾ.
നിങ്ങൾ ഒരു പഠിപ്പിക്കലുമായി വിയോജിച്ചിരുന്നുവോ?
നിങ്ങൾക്ക് തിരുവെഴുത്തിലെ ഏതോ ഒരു സംഗതിയെപ്പററി വ്യത്യസ്തമായ ഒരു ഗ്രാഹ്യമായിരുന്നു എന്നതിനാലായിരിക്കാം നിങ്ങൾ യഹോവയുടെ സ്ഥാപനത്തെ ഉപേക്ഷിച്ചത്. ഈജിപ്ററിൽ നിന്ന് രക്ഷപ്പെടുത്തിയ യിസ്രായേല്യർ വേഗത്തിൽ അവർക്കുവേണ്ടിയുള്ള ദൈവത്തിന്റെ പ്രവൃത്തിയെ “മറക്ക”യും തന്റെ ഗുണദോഷത്തിനുവേണ്ടി കാത്തിരിക്കാതിരിക്കയും ചെയ്തതുപോലെ നിങ്ങൾ ശരി എന്നു വിചാരിച്ച വീക്ഷണം സ്ഥാപനം ശരിയെന്ന് അംഗീകരിക്കാതിരുന്നതിനാൽ, അതുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് നിങ്ങൾ ധൃതഗതിയിൽ നിഗമനം ചെയ്തിരിക്കാം. (സങ്കീർത്തനം 106:13) ഒരുപക്ഷേ ആ സംഗതി ദൈവാത്മാവിന്റെ നിയോഗത്തിൻ കീഴിലുള്ള തിരുവെഴുത്തിന്റെ കൂടുതലായ ഗവേഷണത്തിൽ തിരുത്തപ്പെടുകയോ സ്ഥിരീകരിക്കയോ ചെയ്ത് പിൽക്കാലത്ത് വ്യക്തമാക്കിയിരിക്കാം. യഹോവയെ കാത്തിരുന്നുകൊണ്ട് സ്ഥാപനത്തോടു ചേർന്നു നിൽക്കുകയായിരുന്നിരിക്കയല്ലേ കൂടുതൽ മെച്ചമായിരുന്നത്?
യഹോവ എപ്പോഴും ഏക സ്ഥാപനം മുഖാന്തരമായി മാത്രം പ്രവർത്തിച്ചിരിക്കുന്നു എന്ന് ഓർത്തിരിക്കുന്നത് നല്ലതാണ്. നമ്മുടെ നാളിൽ, “തക്കസമയത്ത് വിശ്വസ്തനും വിവേകിയുമായ ദാസൻ” മുഖാന്തിരം ആത്മീയ ഭക്ഷണം വിതരണം ചെയ്യുന്നു. ഈ ദാസൻ ‘യജമാനൻ വന്നപ്പോൾ അങ്ങനെ ചെയ്യുന്നതായി കാണപ്പെട്ടു’ എന്നത് കുറിക്കൊള്ളുക. (മത്തായി 24:45-47) വാസ്തവത്തിൽ യജമാനൻ വന്നു കഴിഞ്ഞിരിക്കുന്നു എന്ന് ഇന്ന് ആര് തിരിച്ചറിയുന്നു? സൂചിപ്പിക്കപ്പെട്ട വേല ചെയ്യുന്നതിൽ ആരാണ് വ്യാപൃതരായിരിക്കുന്നത്? യഹോവയുടെ സ്ഥാപനമായ ക്രിസ്തീയ സാക്ഷികളോടുകൂടെ സഹവസിക്കുന്നവർ മാത്രം!
മററുള്ളവർ യേശുവിനെ ഉപേക്ഷിച്ചുപോയപ്പോൾ അപ്പോസ്തലനായ പത്രോസ് ഇങ്ങനെ പറഞ്ഞു: “കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിനക്കുണ്ടല്ലോ.” എല്ലാ സംശയത്തിനും അതീതമായി യേശു മശിഹാ ആണെന്ന് പത്രോസ് അറിഞ്ഞു. അനേക ശിഷ്യൻമാർ യേശുവിന്റെ വാക്കുകൾ ഞെട്ടിപ്പിക്കുന്നതാണെന്ന് കണ്ടപ്പോൾ “നിത്യജീവന്റെ മൊഴികളുടെ” ഉറവയെ വിട്ടുപോകുന്നത് ബുദ്ധികേടാണെന്ന് പത്രോസ് തിരിച്ചറിഞ്ഞു. തക്കസമയത്ത് ഏത് സംശയവും തെററിദ്ധാരണയും നീക്കിത്തരും. (യോഹന്നാൻ 6:51-68; ലൂക്കോസ് 24:27, 32 താരതമ്യപ്പെടുത്തുക) ഇന്നും ഇതാണ് സംഗതി; യഹോവ തന്റെ ദാസൻമാരെ പുരോഗമനപരമായി സത്യത്തിന്റെ മാർഗ്ഗത്തിൽ നയിക്കുന്നു.—സദൃശവാക്യങ്ങൾ 4:18.
ഇപ്പോൾ മടങ്ങിവരിക
“നാം നമ്മുടെ നടപ്പു ആരാഞ്ഞു അവയെ ശോധനചെയ്ക, യഹോവയുടെ അരികിലേക്ക് വ്യക്തമായി മടങ്ങിച്ചെല്ലുകതന്നെ വേണം” എന്ന് യിരെമ്യാ പ്രവാചകൻ അഭ്യർത്ഥിച്ചു. (വിലാപങ്ങൾ 3:40) എന്നാലും ചിലർ പിന്നെയും മടിച്ചുനിൽക്കും. സഭയിലുള്ളവരുടെ മോശമായ സ്വീകരണത്തെ പക്ഷെ ഭയന്നായിരിക്കാം. മുടിയനായപുത്രൻ വീട്ടിലേക്കു ചെന്നപ്പോൾ പ്രതികരണം എന്തായിരുന്നു? “നമുക്ക് സന്തോഷിക്കതന്നെ ചെയ്യേണ്ടിയിരിക്കുന്നു” എന്ന് പിതാവു വിശദീകരിക്കുന്നു” എന്തുകൊണ്ടെന്നാൽ നിന്റെ ഈ സഹോദരൻ മരിച്ചവനായിരുന്നു. ജീവൻ പ്രാപിച്ചിരിക്കുന്നു; കാണാതെ പോയിരുന്നു, കണ്ടുകിട്ടിയിരിക്കുന്നു. (ലൂക്കോസ് 15:32) തന്റെ ഇഷ്ടം ചെയ്യാൻ ആത്മാർത്ഥമായ ആഗ്രഹത്തോടെ യഹോവയിങ്കലേക്ക് മടങ്ങിവരുന്നവർക്ക് അതുപോലുള്ള ഒരു ഹൃദ്യസ്വാഗതം വച്ചിരിക്കുന്നു.—ലൂക്കോസ് 15:7 താരതമ്യപ്പെടുത്തുക.
എന്നാൽ അങ്ങനെയുള്ളവർ ‘വീട്ടിലേക്കു വരുന്നതിന്’ തീരുമാനിക്കുകയും വരികയും ചെയ്യുമ്പോൾ, അവരെ സ്വാഗതം ചെയ്യുന്നതിന് പിൻപുറത്ത് ഇരിക്കയും പ്രതീക്ഷിക്കയും ചെയ്ക മാത്രമല്ല ക്രിസ്തീയ സഭ ചെയ്യുന്നത്. യേശു നൽകിയ ദൃഷ്ടാന്തത്തിൽ “അവൻ ദൂരെ ആയിരിക്കുമ്പോൾതന്നെ” പിതാവു തന്റെ പുത്രനെ സ്വീകരിക്കുന്നതിന് ഓടിച്ചെന്നു. അപ്രകാരംതന്നെ യഹോവയുടെ സാക്ഷികൾ ഒരിക്കൽ സഹവാസത്തിൽ ആയിരുന്നവരെ അന്വേഷിച്ചു കണ്ടുപിടിക്കുന്നതും യഹൊവയുടെ സ്ഥാപനത്തിൽ ആക്കുന്നതിനു സഹായിക്കുന്നതും ഒരു വ്യക്തിപരമായ കടപ്പാടായി പരിഗണിക്കുന്നു.
എന്നാൽ ഒരു വ്യക്തി യഹോവയുടെ സ്ഥാപനത്തിൽ നിന്ന് വേർപിരിഞ്ഞശേഷം ഗൗരവമായ ദുഷ്പ്രവൃത്തിയിൽ കുററക്കാരനായിത്തീർന്നെങ്കിൽ എന്ത്? അഥവാ ആരെയെങ്കിലും ഗൗരവമായ തെററുകാരണമായി ദൈവജനവുമായുള്ള സഹവാസത്തിൽനിന്ന് പുറത്താക്കുകയും എന്നാൽ അവൻ അക്രൈസ്തവ നടത്തയിൽ തുടരുന്നത് നിർത്തുകയും ചെയ്തു എങ്കിൽ എന്ത്? യഹോവയുമായി കാര്യങ്ങൾ നേരെയാക്കുന്നതിന് ദയാപരവും കരുണാപരവുമായ വിധത്തിൽ അവനെ എങ്ങനെ സഹായിക്കാം എന്ന് മൂപ്പൻമാർക്കറിയാം. അതുകൊണ്ട് തിരിച്ചുവരുന്നതിനും ദൈവേഷ്ടം അനുസരിച്ചു ജീവിക്കുന്നതിനു ആഗ്രഹിക്കുന്ന ഏതൊരുവനും ഈ ആഗ്രഹം മൂപ്പൻമാരെ അറിയിക്കണം. “ജനങ്ങളേ, ഇപ്പോൾ വരിക, നാം തമ്മിൽ കാര്യങ്ങളെ നേരേയാക്കാം.” എന്നു യഹോവ പറയുന്നു. “ജനങ്ങളായ നിങ്ങളുടെ പാപങ്ങൾ കടുംഞ്ചുവപ്പായി തെളിഞ്ഞിരുന്നാലും അവ ഹിമംപോലെ വെളുപ്പാക്കപ്പെടും.”—യെശയ്യാവ് 1:18.
നമ്മുടെ സ്വർഗ്ഗീയ പിതാവ് എത്ര ദയാലുവും, വാത്സല്യമുള്ളവനും, സ്നേഹവാനും ആണ്! എത്ര ദീർഘക്ഷമയുള്ളവനും നമ്മിൽ ഓരോരുത്തരോടും വ്യക്തിപരമായി താല്പര്യമുള്ളവനുമാണ് അവൻ! ഈ ദുഷ്ടവ്യവസ്ഥിതിയോടൊത്ത് നാമും നശിപ്പിക്കപ്പെടുവാൻ, നിശ്ചയമായും അവൻ ആഗ്രഹിക്കുന്നില്ല. (2 പത്രോസ് 3:9) യഹോവയായിരുന്നു തന്റെ പുരാതനജനത്തെ ഇങ്ങനെ പ്രേരിപ്പിച്ചത്: “എന്റെ അടുക്കലേക്ക് മടങ്ങിവരിക, ഞാൻ നിങ്ങളുടെ അടുക്കലേക്കും മടങ്ങിവരും.” അതേ ക്ഷണം ഇന്നും നിലവിലുണ്ട്.—മലാഖി 3:7.
സമയം തീരുകയാണ്. അതുകൊണ്ടു താമസ്സിക്കരുത്. യഹോവയുടെ ജനത്തോടുകൂടെ “ദൈവത്തിന്റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവർക്കുള്ള മഹാസമാധാനം” ആസ്വദിക്കുക. “അവർക്കു ഇടർച്ചക്കു ഏതുമില്ല” എന്ന് സങ്കീർത്തനക്കാരൻ പറയുന്നു. (സങ്കീർത്തനങ്ങൾ 119:165) നിങ്ങളുടെ ഹൃദയത്തിന്റെ ആഴത്തിൽ നിങ്ങൾ യഹോവയുടെ ന്യായപ്രമാണത്തെ സ്നേഹിക്കുന്നുവോ? നിങ്ങൾ ദൈവത്തിന്റെ സമർപ്പിതദാസൻ എങ്കിൽ ഇക്കാരണത്താലാണ് നിങ്ങൾ അവന് സമർപ്പണം നടത്തിയത്. യഹോവയുമായുള്ള നിങ്ങളുടെ ബന്ധം പുനഃസ്ഥാപിക്കുന്നതിൽ അധികമായി പ്രാധാന്യമുള്ള യാതൊന്നും—അതെ, സംമ്പൂർണ്ണമായി യാതൊന്നും—വേറെയില്ല. നിങ്ങളുടെ പുറക് അവന്റെ നേരെ തിരിക്കരുത്. ഇക്കാര്യത്തെപ്പററി സൂക്ഷ്മമായും പ്രാർത്ഥനാപൂർവ്വവും ചിന്തിക്ക. യഹോവയുടെ ജനത്തിന്റെ ഐക്യതയും ഹാർദ്ദതയും നിങ്ങൾക്ക് നഷ്ടമായിരിക്കുന്നു എങ്കിൽ, യഹോവയുടെ സ്ഥാപനത്തിലേക്ക് മടങ്ങിവരുന്നതിന് വളരെ താമസിച്ചുപോയിട്ടില്ല. താമസ്സംവിനാ അങ്ങനെ ചെയ്യുക. (w88 1/15)