നിങ്ങൾ തൽപ്പരരാകേണ്ടതിന്റെ കാരണം
‘എന്തിൽ തൽപ്പരർ?’ മനുഷ്യവർഗ്ഗത്തിന്റെ ചരിത്രത്തിൽ സംഭവിക്കാൻ പോകുന്ന ഏററവും വലിയ മാററത്തിൽ! ദൈവം നിർമ്മിക്കുന്ന തികച്ചും പുതുതായ ഒരു ഗവൺമെൻറ് ഭൗമികരംഗം ഏറെറടുക്കാറായിരിക്കയാണ്. (ദാനിയേൽ 2:44) ഈ ഏറെറടുക്കൽ നൻമക്കോ തിൻമക്കോ സകല പുരുഷൻമാരെയും സ്ത്രീകളെയും കുട്ടികളെയും ബാധിക്കും. ഈ ശ്രദ്ധേയമായ മാററം മത്തായി 24:34-ൽ പറയപ്പെട്ടിരിക്കുന്ന തലമുറക്കുള്ളിൽ നടക്കേണ്ടതാണ്. അതുകൊണ്ട്, ആ മാററത്തെക്കുറിച്ചുള്ള സന്ദേശം സകല ആളുകളുടെയും ആത്മാർത്ഥവും ഉൽസുകവുമായ താൽപ്പര്യം ആവശ്യമാക്കിത്തീർക്കുന്നു. തീർച്ചയായും ‘എനിക്ക് താൽപ്പര്യം ഇല്ല’ എന്ന് പറയുന്നത് തെററായിരിക്കും.
അനേകർ താൽപ്പര്യം കാണിക്കാഞ്ഞപ്പോൾ
കേൾക്കാൻ ക്ഷണിക്കപ്പെടുന്ന എല്ലാവരുടെയും താൽപ്പര്യം ഉണർത്തേണ്ടിയിരുന്ന പ്രധാനവും അടിയന്തിരവുമായ ഒരു സന്ദേശം പ്രഖ്യാപിക്കപ്പെട്ടത് ആദ്യമായി നമ്മുടെ തലമുറയിലായിരുന്നില്ല. നോഹയുടെ നാൾ അങ്ങനെയുള്ള ഒരു കാലമായിരുന്നു. ആ സമയത്തെ ദുഷ്ടവും അധാർമ്മികവും അക്രമാസക്തവുമായ മമനുഷ്യന്റെ വ്യക്തിത്വം നിമിത്തം ഒരു ആഗോള പ്രളയത്തിൽ മനുഷ്യവർഗ്ഗത്തെ നശിപ്പിക്കാൻ യഹോവയാം ദൈവം ഉദ്ദേശിച്ചു. (ഉൽപ്പത്തി 6:5-7, 13) എന്നിരുന്നാലും, ഭക്തികെട്ടവരെ ഉൻമൂലനം ചെയ്യാൻ പ്രവർത്തിക്കുന്നതിനുമുമ്പ് വരാനിരിക്കുന്ന പ്രളയത്തെക്കുറിച്ചും ജീവനോടെ സംരക്ഷിക്കപ്പെടാൻ അവർ പിൻതുടരേണ്ട പ്രവർത്തന ഗതിയെക്കുറിച്ചും അവർക്ക് മുന്നറിയിപ്പ് കൊടുക്കാൻ ഒരു നീതി പ്രസംഗിയായ നോഹയെ അവൻ ഏർപ്പാട് ചെയ്തു. ആ സന്ദേശം പ്രധാനമായിരുന്നെങ്കിലും അതുകേട്ട പൊതുജനം “ഗൗനിച്ചില്ല.” (മത്തായി 24:39; ലൂക്കോസ് 17:26, 27; 2 പത്രോസ് 2:5) അവർ വിരക്തരും ഉദാസീനരുമായിരുന്നു—താൽപ്പര്യമില്ലാത്തവർ! ഇതു നിമിത്തം അവർക്ക് സകലവും നഷ്ടപ്പെട്ടു.
കുപ്രസിദ്ധമായി അസാൻമാർഗ്ഗികമായിരുന്ന സോദോം ഗോമോറ എന്നീ നഗരങ്ങളിലെ നിവാസികളുടെ നാളുകളിലും ഇതേ സാഹചര്യം നിലവിലിരുന്നു. അവരുടെ കടുത്ത ദുഷ്ടത നിമിത്തം വരാനിരുന്ന അവരുടെ നാശത്തെക്കുറിച്ച് മുന്നറിയിക്കപ്പെട്ടിട്ടും അവർ ശ്രദ്ധിച്ചില്ല. അവരും തങ്ങളുടെ ദിനചര്യയെ ശല്യപ്പെടുത്തുന്ന ഏതൊരാളിലും തൽപ്പരരായിരുന്നില്ല. ലോത്ത് എന്ന മനുഷ്യൻ മാത്രമായിരുന്നു വ്യത്യസ്തൻ.—ഉൽപ്പത്തി 18:20-30; 19:1-29; ലൂക്കോസ് 17:28-30.
അങ്ങനെ ഈ നഗരങ്ങളിലെ നിവാസികളുടെ ഇടയിൽ ആ സന്ദേശം ജനപ്രീതിയുള്ളതായിരുന്നില്ല. ഒരുപക്ഷേ അവർ താൽപ്പര്യം പ്രകടമാക്കുകയാണെങ്കിൽ തങ്ങളെക്കുറിച്ച് അയൽക്കാർ എന്ത് വിചാരിക്കുമെന്നുള്ളതിലായിരുന്നു അവർക്ക ഉൽക്കണ്ഠ. അല്ലെങ്കിൽ ഒരുപക്ഷേ അവർ തങ്ങൾക്ക് മനസ്സില്ലാത്ത മാററങ്ങൾ ജീവിതത്തിൽ വരുത്തേണ്ടിവരുമെന്ന് അവർ ഭയപ്പെട്ടു. പ്രത്യക്ഷത്തിൽ, അവർ തങ്ങളുടെ ഭോഗാസക്ത ജീവിതശൈലി ആസ്വദിച്ചിരുന്നു. (യൂദാ 7) അങ്ങനെ അവരുടെ നാശം വന്ന ദിവസം വരെ അവർ യാതൊന്നും സംശയിക്കുകയോ എന്ത് സംഭവിക്കാറായിരിക്കുന്നുവെന്ന് മനസ്സിലാക്കുകയോ ചെയ്തില്ല.
യേശുവിന്റെ നാളിൽ താൽപ്പര്യമില്ലാഞ്ഞവർ
ദൈവപുത്രനായ യേശുക്രിസ്തു ഭൂമിയിലായിരുന്നപ്പോൾ അവൻ തന്റെ അനുഗാമികളെ ദൈവത്തിന്റെ സ്വർഗ്ഗീയ ഗവൺമെൻറിന്റെ സുവാർത്ത അറിയിക്കാൻ അയച്ചു. (മത്തായി 10:7) യഥാർത്ഥത്തിൽ തന്റെ ശിഷ്യൻമാർ ഈ അസാധാരണവും പ്രധാനവുമായ സന്ദേശം ഓരോ വീട്ടിലും അവതരിപ്പിക്കേണ്ട രീതി സംബന്ധിച്ചും വീട്ടുകാർ യഥാർത്ഥതാൽപ്പര്യം പ്രകടമാക്കുന്നതിൽ പരാജയപ്പെടുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചും അവൻ അവരെ ഉദ്ബോധിപ്പിച്ചു. അവൻ തന്റെ ശിഷ്യൻമാരെ പരിശീലിപ്പിക്കാൻ തുടങ്ങുമ്പോൾ അവനെ ശ്രദ്ധിക്കുക: “നിങ്ങൾ വീട്ടിൽ പ്രവേശിക്കുമ്പോൾ കുടുംബത്തെ അഭിവാദനം ചെയ്യുക; വീടിന് അർഹതയുണ്ടെങ്കിൽ നിങ്ങൾ ആശംസിക്കുന്ന സമാധാനം അതിൻമേൽ വരട്ടെ; എന്നാൽ അതിന് അർഹതയില്ലെങ്കിൽ നിങ്ങളിൽ നിന്നുള്ള സമാധാനം നിങ്ങളിലേക്ക് മടങ്ങട്ടെ. ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതിരിക്കുകയോ നിങ്ങളുടെ വാക്കുകൾ കേൾക്കാതിരിക്കുകയോ ചെയ്യുന്നിടത്തെല്ലാം ആ വീട്ടിൽനിന്നോ നഗരത്തിൽനിന്നോ പോകുമ്പോൾ നിങ്ങളുടെ പാദങ്ങളിൽനിന്ന് പൊടി കുടഞ്ഞുകളയുക.”—മത്തായി 10:12-14.
യഹോവയുടെ രാജ്യത്തിൽ തികഞ്ഞ താൽപ്പര്യമില്ലായ്മ പ്രകടമാക്കിയ ഒരു വീടോ പട്ടണമോ വിട്ടുപോകുമ്പോൾ “[തങ്ങളുടെ] പാദങ്ങളിൽനിന്ന് പൊടി കുടഞ്ഞുകളയാൻ” യേശു ശിഷ്യൻമാരെ ഉദ്ബോധിപ്പിച്ചു എന്ന് ഗൗനിക്കുക. ഈ ബുദ്ധിയുപദേശത്താൽ അവൻ എന്താണ് അർത്ഥമാക്കിയത്? ഒരുവന്റെ പാദങ്ങളിൽനിന്ന് പൊടി കുടഞ്ഞുകളയുന്നത്, ദൈവത്തിന്റെ സന്ദേശത്തിലെ താൽപ്പര്യമില്ലായ്മ നിമിത്തം ഒരു വീട്ടുകാരൻ അനുഭവിക്കുന്ന പരിണതഫലങ്ങൾക്കുള്ള ഉത്തരവാദിത്തം അഥവാ ബാധ്യത നിരാകരിക്കുന്നതിനെ സൂചിപ്പിച്ചു. യേശുവിന്റെ അനുഗാമികൾ, ഒടുവിൽ ദൈവത്തിൽനിന്ന് വരുന്ന പരിണതഫലങ്ങൾ അനുഭവിക്കാൻ ആ വീടിനെയോ നഗരത്തെയോ വിട്ടിട്ട് സമാധാനപരമായി പോകുകയാണെന്ന് അത് അർത്ഥമാക്കി.
താൽപ്പര്യം പ്രകടമാക്കുക—അത് നിങ്ങളുടെ ജീവനെ അർത്ഥമാക്കുന്നു!
യേശുക്രിസ്തു നമ്മുടെ നാളിലെ പ്രതികരണങ്ങളെ നോഹയുടെയും സോദോം ഗോമോറയുടെയും നാളുകളിലേതിനോട് താരതമ്യപ്പെടുത്തിയെന്ന് കുറിക്കൊള്ളുന്നത് രസാവഹമാണ്. (മത്തായി 24:37-39; ലൂക്കോസ് 17:26-30) നോഹയുടെയും ലോത്തിന്റെയും നാളുകളിൽ ദുർമ്മാർഗ്ഗവും അക്രമവും പ്രബലപ്പെട്ടിരുന്നു. തീർച്ചയായും സോദോമിലെയും ഗോമോറയിലെയും നിവാസികളുടെ അധർമ്മവും ദുർന്നടത്തയിലെ ആസക്തിയും നിരീക്ഷിച്ചപ്പോൾ നീതിമാനായ ലോത്ത് ദണ്ഡനമനുഭവിക്കയും ദു:ഖിക്കുകയും ചെയ്തു.—2 പത്രോസ് 2:6-8.
എന്നിരുന്നാലും, യേശു നോഹയുടെ നാളിനെയും ലോത്തിന്റെ നാളിനെയും പരാമർശിക്കുമ്പോൾ അവൻ നമ്മുടെ ശ്രദ്ധയെ കേന്ദ്രീകരിക്കുന്നത് ആ കാലങ്ങളിലെ ദുർമ്മാർഗ്ഗത്തിലും അക്രമത്തിലും അല്ല പിന്നെയോ ദൈനംദിന താൽപ്പര്യമുള്ള കാര്യങ്ങളിൽ—തീററി, കുടി, വിവാഹംചെയ്യൽ, വിവാഹത്തിനു കൊടുക്കൽ, വാങ്ങൽ, വിൽക്കൽ, നിർമ്മാണം, നടീൽ എന്നിവയിൽ—ആയിരുന്നു. അനേകർ ദൈവരാജ്യസുവാർത്തയുടെ സന്ദേശത്തിന് ചെവികൊടുക്കാതെ, ജീവിതത്തിലെ ദൈനംദിന കാര്യങ്ങളിൽ വ്യാപൃതരായിരിക്കയും അങ്ങനെ യഹോവ ചെയ്യാൻ ഉദ്ദേശിക്കുന്നതിൽ താൽപ്പര്യം പ്രകടമാക്കാതിരിക്കയും ചെയ്യും എന്നവൻ സൂചിപ്പിച്ചു. സന്ദേശം ജീവൻ-മരണ പ്രാധാന്യമുള്ള ഒന്നാണ്. ശ്രദ്ധിക്കുന്നതിലുള്ള പരാജയം നഷ്ടം വരുത്തും. ശ്രദ്ധിക്കാതിരിക്കുന്നത് അഥവാ താൽപ്പര്യം പ്രകടമാക്കാത്തത് ഗൗരവാവഹമായ ഒരു തെററാണ്.—മത്തായി 6:31, 32 താരതമ്യപ്പെടുത്തുക.
അത് എത്ര ഗൗരവമുള്ളതാണ്? യേശു തുടർന്ന് വിശദീകരിക്കുന്നു: ശ്രദ്ധിക്കുകയോ താൽപ്പര്യം കാണിക്കുകയോ ചെയ്യാഞ്ഞ “ആ പട്ടണത്തിലെ ജനങ്ങളെക്കാൾ, സോദോമിലെയും ഗോമോറയിലെയും ജനങ്ങളോട് ദൈവം ന്യായവിധി ദിവസത്തിൽ കൂടുതൽ കരുണ കാണിക്കും.” (മത്തായി 10:15, ററഡേസ് ഇംഗ്ലീഷ് വേർഷൻ) ഒരു വ്യക്തി ദുർമ്മാർഗ്ഗിയോ അക്രമാസക്തനോ ആയിരുന്നേക്കാമെങ്കിലും അയാൾ സന്ദേശത്തിൽ താൽപ്പര്യം പ്രകടമാക്കുകയും ശ്രദ്ധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുവെങ്കിൽ, അയാൾക്ക് തന്റെ വ്യക്തിത്വം മാററുന്നതിനും ഒരു ദൈവരാജ്യപ്രജയായി യോഗ്യത പ്രാപിക്കുന്നതിന് യഹോവയുടെ ദൃഷ്ടിയിൽ പ്രീതി കണ്ടെത്തുന്നതിനും കഴിയും, കൊരിന്തിലെ ആദിമ ക്രിസ്ത്യാനികൾ ചെയ്തിരുന്നതുപോലെതന്നെ.—1 കൊരിന്ത്യർ 6:9-11.
തന്റെ ശിഷ്യൻമാരുമായുള്ള തന്റെ എല്ലാ സംഭാഷണങ്ങളിലും ദൈവരാജ്യത്തിന്റെ പ്രാധാന്യമുള്ള സന്ദേശത്തിൽ താൽപ്പര്യം പ്രകടമാക്കാൻ, അതിന് ശ്രദ്ധകൊടുക്കാൻ, അത് കേട്ടനുസരിക്കാൻ, യേശുക്രിസ്തു അവരെ പ്രോൽസാഹിപ്പിച്ചു. താൻ ആരോട് സംസാരിച്ചോ അവരുടെ ശ്രദ്ധയെ ഉണർത്തുന്നതിന് അവൻ ഇങ്ങനെ ബുദ്ധ്യുപദേശിച്ചു: “നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നതിന് ശ്രദ്ധകൊടുക്കുക.” “കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ,” “നിങ്ങളെല്ലാവരും എന്നെ ശ്രദ്ധിക്കുകയും അർത്ഥം ഗ്രഹിക്കുകയും ചെയ്യുക.” “ശ്രദ്ധിക്കുകയും അർത്ഥം ഗ്രഹിക്കുകയും ചെയ്യുക.”—ലൂക്കോസ് 8:18; മർക്കോസ് 4:9; 7:14; മത്തായി 15:10.
അതുകൊണ്ട്, യഹോവയുടെ സാക്ഷികളിലൊരാൾ അടുത്തപ്രാവശ്യം നിങ്ങളുടെ വീട് സന്ദർശിക്കുമ്പോൾ ‘വരൂ, എനിക്ക് താൽപ്പര്യമുണ്ട്’ എന്ന് പറയുന്നത് നിങ്ങൾക്ക് പ്രയോജനകരമായിരിക്കും. (w88 2/1)