ദൈവവചനം—പ്രാമാണ്യത്തിന്റെ തെളിവുകൾ
ശരിയോ തെറേറാ?—ബൈബിൾ യുഗങ്ങളിലൂടെ വ്യത്യാസമില്ലാതെ കൈമാറിക്കിട്ടിയിരിക്കുന്നു.
ശരിയോ തെറേറാ?—ബൈബിൾ കൈയെഴുത്തുപ്രതികളിലെ ആയിരക്കണക്കിനു വ്യത്യാസങ്ങൾ അത് ദൈവവചനമാണെന്ന അതിന്റെ അവകാശവാദത്തെ ദുർബലപ്പെടുത്തുന്നു.
നിങ്ങൾ ആ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിനു മുമ്പ് അയർലണ്ടിലെ ഡബ്ലിനിലുള്ള ചെസ്ററർ ബീററി ലൈബ്രറിയിൽ നടത്തപ്പെട്ട “ദൈവവചന” പ്രദർശനത്തിൽ അവതരിപ്പിക്കപ്പെട്ട ചില വിവരങ്ങൾ പരിചിന്തിക്കുക.
തുണ്ടുതുണ്ടായി കീറിപ്പറിഞ്ഞ ആ പപ്പൈറസ് പേജുകൾ കാലപ്പഴക്കത്താൽ നശിച്ചുകൊണ്ടിരിക്കുന്നു. എന്നിരുന്നാലും ചെസ്ററർ ബീററി പാപ്പിറൈ ആണ് ലൈബ്രറിയിലെ ഏററവും വിലയേറിയ കൈയെഴുത്തുപ്രതികൾ. അവ ഏതാണ്ട് 1930-ൽ ഒരു കോപ്ററിക്ക് (ഈജിപ്ഷ്യൻ) ശ്മശാനസ്ഥലത്തുനിന്ന് കുഴിച്ചെടുത്തതായിരുന്നു. “സൈനാററിക്കസ് കൈയെഴുത്തു പ്രതിയാൽ മാത്രം വെല്ലുവിളിക്കപ്പെടാവുന്ന ഒരു കണ്ടുപിടുത്തമായിരുന്നു [അത്]” എന്ന് സർ ഫ്രെഡറിക്ക് കെനിയൻ പറഞ്ഞു.
പുസ്തകരൂപത്തിലുള്ള ഈ പപ്പൈറസ് കൈയെഴുത്തുപേജുകൾ നമ്മുടെ പൊതുയുഗത്തിന്റെ രണ്ടും മൂന്നും നാലും നൂററാണ്ടുകളിൽ പകർത്തപ്പെട്ടു. “ചിലവ മൂലത്തിന്റെ രചനക്കുശേഷം ഒരു നൂറു വർഷത്തിനുള്ളിൽ തീർച്ചയായും പകർത്തപ്പെട്ടിരിക്കും” എന്ന് ലൈബ്രേറിയനായ വിൽഫ്രെഡ് ലോക്ക്വുഡ് പറഞ്ഞു. (ചരിഞ്ഞ അക്ഷരം ഞങ്ങളുടേത്.) ഒരു കോഡക്സ് കൈയെഴുത്തുപ്രതിയിൽ നാലു സുവിശേഷങ്ങളും പ്രവൃത്തികളുടെ പുസ്തകവും ഉണ്ട്. മറെറാന്നിൽ അപ്പോസ്തലനായ പൗലോസിന്റെ എബ്രായർക്കുള്ള ലേഖനമുൾപ്പെടെ അവന്റെ മിക്ക ലേഖനങ്ങളും ഉണ്ട്.
ഇവപോലുള്ള കൈയെഴുത്തുപ്രതികളുടെ പകർപ്പെഴുത്ത് വിരസവും ആയാസകരവും തെററുകൾക്ക് വഴി തുറക്കുന്നതുമാണ്. പകർപ്പെഴുത്തുകാരൻ എത്ര ശ്രദ്ധാലുവായിരുന്നാലും ഒരു അക്ഷരം തെററായി വായിക്കുന്നതോ ഒരു വരി വിട്ടുപോകുന്നതോ എളുപ്പമായിരുന്നു. ചിലപ്പോൾ പകർപ്പെഴുത്തുകാരൻ മൂലത്തിലെ കൃത്യമായ വാക്കിനേക്കാൾ അതിന്റെ സാരാംശവും അർത്ഥവും കിട്ടുന്നതിൽ കൂടുതൽ തൽപ്പരനായിരുന്നു. പ്രതികൾ വീണ്ടും പകർത്തവേ പിശകുകൾ നിലനിർത്തപ്പെട്ടു. പാഠവിദഗ്ദ്ധർ സമാന വ്യത്യാസങ്ങളുള്ള കൈയെഴുത്തുപ്രതികളെ കുടുംബങ്ങളായി തരംതിരിച്ചു. ഗ്രീക്ക്ബൈബിളിന്റെ നിലവിലുള്ള ഏററവും പഴക്കം ചെന്ന നല്ല നിലയിലുള്ള കൈയെഴുത്തുപ്രതികളായ ഈ ചെസ്ററർ ബീററി പാപ്പിറൈ, പണ്ഡിതൻമാർക്ക് അപ്രതീക്ഷിതമായി കാര്യങ്ങൾ സംബന്ധിച്ച പുതിയ ഒരു വീക്ഷണം നൽകി, എന്തുകൊണ്ടെന്നാൽ അവ സ്ഥാപിതമായിരുന്ന ഒരു കുടുംബത്തിലും യോജിക്കയില്ലായിരുന്നു.
യേശുവിന്റെ കാലത്തിനു മുമ്പ്, പ്രത്യേകിച്ച് യരുശലേമിന്റെ നാശത്തിനും (ക്രി.മു. 607) യഹൂദൻമാരുടെ തുടർന്നുള്ള ചിതറിപ്പോക്കിനും ശേഷം വിശുദ്ധ എബ്രായ തിരുവെഴുത്തുകളുടെ അനേകം കൈയെഴുത്തു പ്രതികൾ ഉണ്ടാക്കപ്പെട്ടു. ക്രി.മു. ഏതാണ്ട് 100-ൽ യഹൂദ പ്രാമാണികർ അത്തരം പ്രതികൾ ഓർത്തഡോക്സ് യഹൂദൻമാരാൽ അംഗീകരിക്കപ്പെടുന്ന ഒരു എബ്രായപാഠം സ്ഥാപിക്കുന്നതിന് ഉപയോഗിച്ചു.
അവർ പാഠത്തിന്റെ കൃത്യമായ പകർപ്പെഴുത്തുനിർവഹണം ഉറപ്പുവരുത്തുന്നതിനു ശ്രമിക്കാൻ സുനിശ്ചിതമായ നിയമങ്ങൾ ഉണ്ടാക്കി. അവർ ഏതു വസ്തുക്കൾ ഉപയോഗിക്കണമെന്നും അക്ഷരങ്ങളുടെയും വാക്കുകളുടെയും വരികളുടെയും കോളങ്ങളുടെയും വലിപ്പവും അകലവും പോലും നിഷ്ക്കർഷിച്ചു. “ഒരു വാക്കോ അക്ഷരമോ ഒരു യോദ [എബ്രായ അക്ഷരമാലയിലെ ഏററവും ചെറിയ അക്ഷരം] പോലുമോ ഓർമ്മയിൽനിന്ന് എഴുതരുത്” എന്ന് അവർ പറഞ്ഞു. അങ്ങനെ പകർപ്പെഴുത്തുകാർ ബൈബിളിന്റെ ആദ്യത്തെ അഞ്ചു പുസ്തകങ്ങളും എസ്ഥേർ എന്ന പുസ്തകവും ഉൾപ്പെട്ട തോറാ (ഉപദേശം) പോലെയുള്ള ചുരുളുകൾ ഉൽപ്പാദിപ്പിച്ചു. എബ്രായ പാഠത്തിന്റെ അത്തരം കൈയെഴുത്തുപ്രതികൾ, “മതിപ്പുളവാക്കുന്ന അളവിലുള്ള ഒരു ഐകരൂപ്യം പ്രദർശിപ്പിക്കുന്നു”വെന്ന് പ്രദർശന കാററലോഗ് പറയുന്നു.
എബ്രായ ഗ്രീക്ക് കൈയെഴുത്തുപ്രതികളിൽ കടന്നു കൂടിയ പിശകുകൾ എത്ര ഗൗരവമുള്ളവയായിരുന്നു? മി. ലോക്ക്വുഡ് ഇപ്രകാരം പറഞ്ഞു: “ബൈബിളിന്റെ കൈയെഴുത്തുപ്രതികൾ തമ്മിലുള്ള വ്യത്യാസങ്ങൾ പുറജാതി സാഹിത്യങ്ങളുടെ കൈയെഴുത്തുപ്രതികളിൽ കാണപ്പെടുന്നവയോടുപമിക്കുമ്പോൾ നിസ്സാരങ്ങളാണ് എന്ന് ഊന്നിപ്പറയേണ്ടിയിരിക്കുന്നു . . . പകർപ്പെഴുത്തിന്റെ പിശക ക്രിസ്തീയ ഉപദേശത്തിന്റെ യാതൊരു ആശയത്തെയും ഒരു കേസിലും ബാധിച്ചിട്ടില്ല.”—ചെരിച്ചെഴുത്ത് ഞങ്ങളുടേത്.
യേശുവിന്റെ കാലത്തിനു മുമ്പും പിമ്പുമുള്ള ബൈബിൾപുസ്തകങ്ങൾ മററു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടു. ഏററവും പഴക്കമുള്ള ഭാഷാന്തരങ്ങളിലൊന്ന് ശമര്യ പഞ്ചഗ്രന്ഥിയാണ്. ശമര്യക്കാർ യിസ്രായേല്യരെ അസീറിയൻരാജാവ് പ്രവാസികളായി കൊണ്ടുപോയതിനു (ക്രി.മു. 740) ശേഷം പത്തുഗോത്രപ്രദേശത്തു പാർത്തിരുന്ന ജനങ്ങളായിരുന്നു. അവർ യഹൂദ ആരാധനയുടെ ചില സവിശേഷതകൾ സ്വീകരിച്ചിരുന്നു. അവർ ബൈബിളിന്റെ ആദ്യത്തെ അഞ്ചുപുസ്തകങ്ങളായ പഞ്ചഗ്രന്ഥി മാത്രമെ അംഗീകരിച്ചിരുന്നുള്ളു. ഏതാണ്ട് പുരാതന എബ്രായ ലിപിയുടെ ഒരു രൂപത്തിൽ എഴുതപ്പെട്ട ഈ പുസ്തകങ്ങളുടെ ശമര്യ പാഠത്തിന് എബ്രായപാഠവുമായി 6,000 വ്യത്യാസങ്ങൾ ഉണ്ട്. പ്രദർശനകാററ്ലോഗ് ഇപ്രകാരം പറഞ്ഞു: “പുരാതന ഉച്ചാരണമോ വ്യാകരണമോ നിലനിർത്തുന്നതിലുള്ള താൽപര്യംപോലെതന്നെ പ്രാധാന്യമുള്ളതല്ല മിക്കതും.”
ക്രി.മു. മൂന്നാം നൂററാണ്ടിൽ ഈജിപ്ററ്, അലക്സാണ്ട്രിയായിലെ യഹൂദ പണ്ഡിതൻമാർ എബ്രായ തിരുവെഴുത്തുകളുടെ ഗ്രീക്ക് സെപററുവജിൻറ ഭാഷാന്തരം ഉൽപാദിപ്പിച്ചു, അത് ലോകത്തെങ്ങുമുണ്ടായിരുന്ന ഗ്രീക്ക് സംസാരിക്കുന്ന യഹൂദൻമാരാൽ ഉപയോഗിക്കപ്പെടാനിടയായി. ക്രമേണ യഹൂദൻമാർ അതിന്റെ ഉപയോഗം നിർത്തി, എന്നാൽ അത് ആദിമ ക്രിസ്തീയസഭയുടെ ബൈബിളായിത്തീർന്നു. ക്രിസ്തീയ ബൈബിളെഴുത്തുകാർ വിശുദ്ധ എബ്രായ തിരുവെഴുത്തുകളിൽനിന്ന് ഉദ്ധരിച്ചപ്പോൾ അവർ സെപററുവജിൻറ ഉപയോഗിച്ചു. എബ്രായ തിരുവെഴുത്തുകളുടെ ചെസ്ററർ ബീററി പാപ്പിറൈയിൽ സെപററുവജിൻറിലെ ദാനിയേൽപുസ്തകത്തിന്റെ 13 പേജുകളും ഉൾപ്പെടുന്നു.
പിന്നീട് ലാററിൻ, കോപ്ററിക്ക്, സുറിയാനി, അർമേനിയൻ മുതലായ ഭാഷകളിൽ ബൈബിൾ ഭാഷാന്തരങ്ങൾ ഉൽപ്പാദിപ്പിക്കപ്പെട്ടു. പ്രദർശനത്തിലെ ഒരു മാതൃക ക്രി.വ. ആറാം നൂററാണ്ടിലോ ഏഴാം നൂററാണ്ടിലോ നിന്നുള്ള ബൈബിളിന്റെ ചർമ്മപത്രത്തിലുള്ള ഒരു കോപ്ററിക്ക് ഭാഷാന്തരത്തിന്റെ ഭാഗമായിരുന്നു. ഈ തരത്തിലുള്ള ഭാഷാന്തരങ്ങൾ ബൈബിൾ പണ്ഡിതൻമാരെയും പാഠനിരൂപകരെയും സഹായിക്കുന്നതെങ്ങനെ? അത്തരം ഭാഷാന്തരങ്ങൾ സാധാരണയായി പരിഭാഷകർ ഉപയോഗിച്ച ഗ്രീക്ക് കൈയെഴുത്തുപ്രതികളുടെ വളരെ അക്ഷരീയമായ ഭാഷാന്തരങ്ങളായിരുന്നു. മി. ലോക്ക്വുഡ് ഇപ്രകാരം വിശദീകരിച്ചു: “പരിഭാഷകൻ ഉപയോഗിച്ച ഗ്രീക്ക്പാഠം നല്ലതായിരുന്നെങ്കിൽ, ആ ഭാഷാന്തരം ഗ്രീക്കിലെ മൂല പദങ്ങൾ വീണ്ടെടുക്കുന്ന വേലയിൽ പ്രാധാന്യമർഹിക്കുന്ന സഹായം പ്രദാനം ചെയ്യുമെന്ന് സ്പഷ്ടമാണ്.”
ലൈബ്രറിയിലെ വിലപിടിപ്പുള്ള ഒരു അദ്വിതീയ പ്രദർശനം ററാററിയാനാലുള്ള ഡയറെറസാരോണിന് എഫ്രയീം എന്ന നാലാം നൂററാണ്ടിലെ ഒരു സിറിയൻ എഴുത്തുകാരൻ എഴുതിയ ഒരു ഭാഷ്യമാണ്. ററാററിയാൻ നാലു സുവിശേഷങ്ങളിലെ (ഡയറെറസാരോൺ എന്നതിന്റെ അർത്ഥം “നാലിലൂടെയും” എന്നാണ്) ഭാഗങ്ങൾ ഉപയോഗിച്ചുകൊണ്ട് യേശുവിന്റെ ജീവിതവും ശുശ്രൂഷയും സംബന്ധിച്ച് പരസ്പരയോജിപ്പുള്ള ഒരു വിവരണം തയ്യാറാക്കി. ഒരു പ്രതിയും നിലനിൽക്കാഞ്ഞതിനാൽ, കഴിഞ്ഞ നൂററാണ്ടിലെ ചില വിമർശകർ സുവിശേഷങ്ങളുടെ അത്തരം പരസ്പരയോജിപ്പ് സ്ഥിതിചെയ്തിരുന്നുവോ എന്ന് ചോദ്യം ചെയ്തു. ഈ വിമർശകർ നാലു സുവിശേഷങ്ങൾ തന്നെയും രണ്ടാം നൂററാണ്ടിന്റെ മദ്ധ്യത്തിനുമുമ്പ് എഴുതപ്പെട്ടിരുന്നില്ലെന്ന് വിശ്വസിക്കുന്നു.
എന്നാൽ കഴിഞ്ഞ നൂറുവർഷങ്ങളിൽ ഡയറെറസാരോണിന്റെ അർമീനിയനിലും അറബിയിലുമുള്ള ഭാഷാന്തരങ്ങളുടെ കണ്ടുപിടുത്തം അമിതകൃത്തിപ്പുകാർ പിൻവാങ്ങാൻ നിർബന്ധിതരാക്കി. പിന്നീട് 1956-ൽ സർ ചെസ്ററർ ബീററി ററാററിയാന്റെ മൂലകൃതിയുടെ ദീർഘമായ ഭാഗങ്ങളടങ്ങിയ അഞ്ച്⁄ആറാം നൂററാണ്ടിലെ ഈ അതുല്യമായ ഭാഷ്യം വാങ്ങി. “അത് നാലു സുവിശേഷങ്ങൾ ആ കാലഘട്ടത്തിൽ പ്രചാരത്തിലില്ലായിരുന്നു എന്ന ധാരണയെ തീർച്ചയായും തകർത്തു” എന്ന് മി. ലോക്ക്വുഡ് പറഞ്ഞു.
“ദൈവവചന” പ്രദർശനം ബൈബിൾപണ്ഡിതൻമാർക്കും പാഠനിരൂപകർക്കും ലഭ്യമായ സമൃദ്ധമായ വിവരങ്ങളുടെ ഒരു ഓർമ്മിപ്പിക്കലായിരുന്നു. ഈ പണ്ഡിതൻമാരിൽ ഒരാളായ സർ ഫ്രെഡറിക്ക് കെനിയൻ കണ്ടുപിടിക്കപ്പെട്ടിരിക്കുന്നതും അതേ സമയം തുടക്കത്തിൽ ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതുമായ ഈ ബൈബിൾ കൈയെഴുത്തുപ്രതികളുടെയെല്ലാം പ്രാധാന്യം വിശദീകരിക്കട്ടെ:
“ചിലർക്ക് ബൈബിൾ, യുഗങ്ങളിലൂടെ വ്യത്യാസംകൂടാതെ കൈമാറപ്പെട്ടുവെന്ന വിശ്വാസത്തോട് വിടപറയാൻ പ്രയാസമായിരുന്നേക്കാം . . . ഒടുവിൽ ഈ മുഴു കണ്ടുപിടുത്തങ്ങളുടെയും പഠനത്തിന്റെയും പൊതുവിലുള്ള ഫലം അത് തിരുവെഴുത്തുകളുടെ പ്രാമാണികതയുടെയും യഥാർത്ഥ ദൈവവചനം ഗണ്യമായ നിർമ്മലതയോടെ നമുക്ക് കൈവന്നിരിക്കുന്നുവെന്ന നമ്മുടെ ബോധ്യത്തിന്റെയും തെളിവിനെ ബലവത്താക്കുന്നുവെന്നതാണ്.” (ദി സറേറാറി ഓഫ ദ ബൈബിൾ, പേജ് 113)—സങ്കീർത്തനം 119:105; 1 പത്രോസ് 1:25. (w89 2/1)
[29-ാം പേജിലെ ചിത്രം]
മൂന്നാം നൂററാണ്ടിലെ പപ്പൈറസ്—2 കൊരിന്ത്യർ 4:13–5:4
[കടപ്പാട]
Reproduced by permission of the Chester Beatty Library
[30-ാം പേജിലെ ചിത്രം]
18-ാം നൂററാണ്ടിലെ ലെതറും ചർമ്മപത്രവും കൊണ്ടുള്ള എസ്ഥേറിന്റെ പുസ്തക ചുരുൾ
[കടപ്പാട]
Reproduced by permission of the Chester Beatty Library
[31-ാം പേജിലെ ചിത്രം]
ആറാം നൂററാണ്ടിലെയോ ഏഴാം നൂററാണ്ടിലെയോ ചർമ്മപത്ര പുസ്തകം—യോഹന്നാൻ 1:1-9, കോപ്ററിക്ക് ഭാഷാന്തരം
[കടപ്പാട]
Reproduced by permission of the Chester Beatty Library