സുവർണ്ണനിയമം—അതെന്താണ്?
‘നോക്കൂ! ഞാൻ എന്റെ അയൽക്കാരെ ഉപദ്രവിക്കുന്നില്ല. എന്നെ സംബന്ധിച്ചടത്തോളം അവർക്കിഷ്ടമുള്ളത് അവർക്കു ചെയ്യാൻ കഴിയും. എന്നാൽ അവർക്ക് പ്രയാസം നേരിടുകയാണെങ്കിൽ, സഹായിക്കാൻ എന്നാൽ കഴിയുന്നതു ഞാൻ ചെയ്യും.” അതാണോ നിങ്ങളുടെ വീക്ഷണം? വിപത്തുകൾ നേരിടുമ്പോൾ, മിക്കപ്പോഴും അനേകരെയും അതിശയിപ്പിക്കുമാറ് ദയയുടെയും നിസ്വാർത്ഥതയുടെയും പ്രവൃത്തികൾ പെരുകിയേക്കാം. എന്നാൽ അതു മതിയോ?
നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ നിങ്ങളുടെ കുട്ടികളുടെ കളിക്കൂട്ടുകാരെ പ്രകോപിപ്പിക്കുന്നതൊഴിവാക്കാൻ നിങ്ങൾ അവരെ ഉപദേശിച്ചിട്ടുണ്ടെന്നുള്ളതിനു സംശയമില്ല. ആ മാർഗ്ഗരേഖയെ അവഗണിക്കുന്നത് പകരംവീട്ടലിലേക്കു നയിക്കുന്നുവെന്ന് പ്രകടമാക്കാൻ നമ്മിലനേകരും നമ്മുടെ ബാല്യകാലത്തെ വടുക്കൾ വഹിക്കുന്നുണ്ട്. അതെ, നാം പൗരസ്ത്യ തത്വജ്ഞാനിയായിരുന്ന കൊൺഫ്യൂഷ്യസ് രൂപപ്പെടുത്തിയ ആപ്തവാക്യത്തിന്റെ ജ്ഞാനം മനസ്സിലാക്കിയിട്ടുണ്ട്: “നിങ്ങളോടു ചെയ്യാൻ നിങ്ങളാഗ്രഹിക്കാത്തത് മററുള്ളവരോടു ചെയ്യരുത്.” എന്നിരുന്നാലും, ഇത് സുവർണ്ണനിയമം എന്നറിയപ്പെടുന്നതിന്റെ കേവലം ഗുണംകുറഞ്ഞ ഒരു നിഷേധാത്മക ഭാഷ്യമാണെന്നു നിങ്ങൾ തിരിച്ചറിയുന്നുണ്ടോ?
ഒരു ക്രിയാത്മകമായ നിയമം
വെബസറേറഴസ ന്യൂ കൊളീജിയററ ഡികഷണറിയിൽ കാണുന്നതനുസരിച്ച് “സുവർണ്ണനിയമം [മത്തായി]7:12നെയും [ലൂക്കോസ്]6:31നെയും പരാമർശിക്കുന്നതും മററുള്ളവർ തന്നോടു ചെയ്യണമെന്ന് ആഗ്രഹിക്കുന്നതുപോലെ അവർക്കും ഒരുവൻ ചെയ്യണമെന്നു പ്രസ്താവിക്കുന്നതുമായ ഒരു ധാർമ്മികപെരുമാററ നിയമം” എന്നു നിർവചിക്കപ്പെടുന്നു. പേജിന്റെ അടിയിലെ ചതുരം നോക്കിയിട്ട് മത്തായി 7-ാം അദ്ധ്യായം 12-ാം വാക്യത്തിന്റെ വിവിധ വിവർത്തനങ്ങൾ ഈ മാർഗ്ഗദർശകതത്ത്വത്തിന്റെ ശോഭ പ്രകാശിക്കാൻ അനുവദിക്കുന്നതെങ്ങനെയെന്ന് പരിചിന്തിക്കുക.
ഓരോ വിവർത്തനത്തിലും വാക്കുകൾ വ്യത്യസ്തമാണെങ്കിലും നിയമം ക്രിയാത്മകമാണെന്ന് കുറിക്കൊള്ളുക. ഏതായാലും യേശു മലമ്പ്രസംഗത്തിൽ നേരത്തെ ന്യായവാദംചെയ്തതുപോലെ: “ചോദിച്ചുകൊണ്ടിരിക്കുക, നിങ്ങൾക്കു നൽകപ്പെടും; അന്വേഷിച്ചുകൊണ്ടിരിക്കുക, നിങ്ങൾ കണ്ടെത്തും; മുട്ടിക്കൊണ്ടിരിക്കുക, നിങ്ങൾക്കു തുറന്നുകിട്ടും. എന്തെന്നാൽ ചോദിക്കുന്ന ഏവനും ലഭിക്കുന്നു, അന്വേഷിക്കുന്ന ഏവനും കണ്ടെത്തുന്നു, മുട്ടുന്ന ഏവനും തുറന്നുകിട്ടും.” (മത്തായി 7:7, 8) ചോദിക്കുന്നതും അന്വേഷിക്കുന്നതും മുട്ടുന്നതുമെല്ലാം ക്രിയാത്മകനടപടികളാണ്. “അതുകൊണ്ട് മനുഷ്യർ നിങ്ങൾക്കു ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന സകല കാര്യങ്ങളും നിങ്ങളും അതുപോലെ അവർക്കു ചെയ്യണം” എന്ന് യേശു തുടർന്നു.—മത്തായി 7:12.
യേശുവിന്റെ ശിഷ്യൻമാരും ഇതേ നിയമമനുസരിച്ചു ജീവിക്കാൻ ശുപാർശചെയ്തുവെന്നു ബൈബിൾ പ്രകടമാക്കുന്നു. (റോമർ 15:2; 1 പത്രോസ് 3:11; 3 യോഹന്നാൻ 11) എന്നിരുന്നാലും, നാമധേയക്രിസ്ത്യാനികളായാലും അല്ലെങ്കിലും ആളുകൾ ഏറെയും ഈ നിയമം അനുസരിക്കുന്നില്ലെന്ന് മാനുഷബന്ധങ്ങളിലെ ഇപ്പോഴത്തെ അവസ്ഥകൾ സാക്ഷീകരിക്കുന്നുവെന്നതാണ് അസന്തുഷ്ടിക്കിടയാക്കുന്നത്. ഈ ധാർമ്മികപെരുമാററച്ചട്ടം മേലാൽ വിലയില്ലാത്തതാണെന്ന് ഇതിനർത്ഥമുണ്ടോ? അത് ഒരുപക്ഷേ കാലഹരണപ്പെട്ടതാണോ? (w89 11⁄1)
[3-ാം പേജിലെ ചതുരം]
“മററു മനുഷ്യരെക്കൊണ്ടു നിങ്ങൾ നിങ്ങൾക്കു ചെയ്യിക്കുന്നതെല്ലാം അവർക്കും ചെയ്യുക.”—ആർ. എ. നോക്സ് വിവർത്തനംചെയ്ത വിശുദ്ധ ബൈബിൾ.
“മററുള്ളവർ പെരുമാറാൻ നിങ്ങൾ കൃത്യമായി ആഗ്രഹിക്കുന്നതുപോലെതന്നെ അവരോടും പെരുമാറുക.”—ദി ന്യൂ റെറസ്ററമെൻറ് ഇൻ മോഡേൺ ഇംഗ്ലീഷ്, ജെ. ബി. ഫിലിപ്സ്.
“മററുള്ളവർ നിങ്ങളോടും നിങ്ങൾക്കുവേണ്ടിയും ചെയ്യണമെന്നു നിങ്ങളാഗ്രഹിക്കുന്നതെല്ലാം നിങ്ങളും അങ്ങനെതന്നെ അവർക്കും അവർക്കുവേണ്ടിയും ചെയ്യുക.”—ദി ആംപ്ലിഫൈഡ് ന്യൂ റെറസ്ററമെൻറ്
“മററുള്ളവർ നിങ്ങൾക്കുവേണ്ടി ചെയ്യണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം അവർക്കുവേണ്ടി ചെയ്യുക.—ദി ന്യൂ റെറസ്ററമെൻറ് ഇൻ ദ ലാംഗ്വേജ് ഓഫ് ററുഡേ, ഡബ്ലിയൂ. എഫ്. ബക്ക്
“അപ്പോൾ എല്ലാ വിധത്തിലും നിങ്ങളുടെ സഹജീവികൾ നിങ്ങളോടു പെരുമാറാൻ ആഗ്രഹിക്കുന്നതുപോലെ, അവരോടു പെരുമാറുക.”—ഈ. വി. റ്യൂ വിവർത്തനംചെയ്ത നാലു സുവിശേഷങ്ങൾ
“മററുള്ളവർ നിങ്ങളോട് ഇടപെടാൻ നിങ്ങളാഗ്രഹിക്കുന്നതുപോലെ, നിങ്ങൾ അവരോട് പതിവായി ഇടപെടേണ്ടതാണ്.”—ദി ന്യൂ റെറസ്ററമെൻറ് ബൈ സി. ബി. വില്യംസ്.