നിങ്ങൾ ഓർമ്മിക്കുന്നുവോ?
[ഇംഗ്ലീഷ് മാസികയിലേതിൽനിന്ന് വ്യത്യസ്തം] നിങ്ങൾ നിങ്ങൾക്ക് പ്രായോഗികമൂല്യമുള്ള വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങൾ കണ്ടിരിക്കുന്നുവോ? എങ്കിൽ പിൻവരുന്നവ ഉപയോഗിച്ച് എന്തുകൊണ്ട് നിങ്ങളുടെ ഓർമ്മ പരിശോധിച്ചുകൂടാ?
◻ നമുക്ക് സാത്താന്റെ ദുഷ്ടവും വക്രവുമായ പ്രവർത്തനങ്ങളെ ചെറുക്കുന്നതിനുള്ള ഒരു വിധമെന്താണ്?
സാത്താനെ ചെറുത്തു നിൽക്കുന്നതിന് നാം നമ്മെത്തന്നെ പരിശോധിക്കേണ്ടതുണ്ട്. സാത്താന് ചൂഷണം ചെയ്യാൻ കഴിയുന്നതൊ ഇപ്പോൾതന്നെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നതൊ ആയ ഒരു ദൗർബല്യം നമുക്കുണ്ടോ? ദൃഷ്ടാന്തത്തിന് നമുക്ക് അഹന്തയുടെ പ്രശ്നമുണ്ടൊ? നാം എല്ലായ്പ്പോഴും ഒന്നാമനായിരിക്കണമൊ? നാം നമ്മെതന്നെ അറിയുന്നെങ്കിൽ, നാം താഴ്മയുള്ളവരാണെങ്കിൽ നമുക്ക് അങ്ങനെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. ഈ വിധത്തിൽ നാം നമ്മെത്തന്നെ സാത്താന് വിധേയരാക്കുകയില്ല.—12⁄1, പേ. 10, 11.
◻ നാം “ഹൃദയപൂർവം ഉററു സ്നേഹിക്കണം” എന്നു പറഞ്ഞപ്പോൾ അപ്പോസ്തലനായ പത്രോസ് എന്താണ് അർത്ഥമാക്കിയത്? (1 പത്രോസ് 1:22)
“ഉററ്” എന്നതിന്റെ അക്ഷരീയമായ അർത്ഥം “വലിച്ചുനീട്ടി”യെന്നാണ്. ക്രിസ്ത്യാനികളുടെ ഇടയിൽ അങ്ങനെയുള്ള സ്നേഹം പ്രകടമാക്കപ്പെടുന്നതിന് ശ്രമവും നമ്മുടെ ഹൃദയങ്ങളുടെ വിശാലമാക്കലും ആവശ്യമാണ്, തന്നിമിത്തം അവർക്ക് അവർ സാധാരണഗതിയിൽ ആകർഷിക്കപ്പെടുകയില്ലാത്ത ആളുകളെ ഉൾക്കൊള്ളാൻ കഴിയും.—12⁄1 പേ. 16.
◻ നമുക്കെല്ലാം നിത്യാനുഗ്രഹങ്ങളിലേക്കു നയിക്കുന്ന തുടർച്ചയായ ഏഴ് ദിവ്യ ഉടമ്പടികൾ ഏതെല്ലാം?
ഏദെനിക ഉടമ്പടി, അബ്രാഹാമ്യ ഉടമ്പടി, ന്യായപ്രമാണ ഉടമ്പടി, മെൽക്കിസേദെക്കിനെപ്പോലെയുള്ള ഒരു പുരോഹിതനുവേണ്ടിയുള്ള ഉടമ്പടി, ദാവീദിക രാജ്യ ഉടമ്പടി, പുതിയ ഉടമ്പടി, രാജ്യ ഉടമ്പടി.—2⁄1, പേ. 19.
◻ ദൈവം അബ്രാഹാമ്യ ഉടമ്പടിയോട് ന്യായപ്രമാണ ഉടമ്പടി താൽക്കാലികമായി കൂട്ടിച്ചേർത്തതെന്തിന്?
ന്യായപ്രമാണ ഉടമ്പടി ഇസ്രായേല്യർ ഒരു സ്ഥിരം പുരോഹിതനും പൂർണ്ണതയുള്ള ഒരു യാഗവും ആവശ്യമുള്ള പാപികളാണെന്ന് തെളിയിച്ചു. അത് സന്തതിയുടെ വംശാവലിയെ കാത്തുസൂക്ഷിക്കുകയും സന്തതി ആരാണെന്ന് തിരിച്ചറിയാൻ സഹായിക്കുകയും ചെയ്തു. ഒരു കാലത്ത് ദൈവത്തിന് രാജപുരോഹിതൻമാരുടെ ഒരു ജനത ഉണ്ടായിരിക്കുമെന്നും അതു പ്രകടമാക്കി.—2⁄1, പേ. 16.
◻ വിജയപ്രദമായ ഒരു വിവാഹത്തിന്റെ അടിസ്ഥാനമെന്താണ്?
പങ്കാളികൾ പരസ്പരമുള്ള സദ്ഗുണങ്ങളെ വിലമതിച്ചുകൊണ്ടും ഇരുവരുടെയും ദൗർബല്യങ്ങളെ അവഗണിക്കാനും ക്ഷമിക്കാനും പഠിച്ചുകൊണ്ടും അന്യോന്യം സ്നേഹവും ആദരവും വിശ്വസ്തതയും പ്രകടമാക്കണം.—4⁄1, പേ. 21.
◻ കോഡക്സ് സൈനാററിക്കസ് എന്താണ്, അത് എത്ര പ്രധാനമാണ്?
കോഡക്സ് സൈനാററിക്കസ്സിൽ മുഴു ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളും എബ്രായ തിരുവെഴുത്തുഭാഗങ്ങളുടെ ഒരു ഗ്രീക്കു വിവർത്തനവും അടങ്ങിയിരിക്കുന്നു. അതിനു കുറഞ്ഞപക്ഷം 1,600 വർഷത്തെ പഴക്കമുണ്ട്, അതു നമ്മുടെ ബൈബിൾ കൈയ്യെഴുത്തുപ്രതികൾ സംബന്ധിച്ച നമ്മുടെ കാററ്ലോഗിലെ ഒരു സുപ്രധാന കണ്ണിയാണ്.—4⁄1, പേ. 30, 31.