വാഗ്ദത്തദേശത്തുനിന്നുള്ള രംഗങ്ങൾ
നിങ്ങൾ ഋതുക്കളിൽനിന്ന് പഠിക്കുമോ?
യഹോവ ഒരിക്കൽ ഇപ്രകാരം പറഞ്ഞു: ‘ഭൂമി തുടരുന്ന നാളുകളിലെല്ലാം വിത്തുവിതക്കലും കൊയ്ത്തും വേനലും വർഷവും ഒരിക്കലും നിന്നുപോകയില്ല.’ (ഉൽപ്പത്തി 8:22) അവൻ അപ്രകാരം കാർഷികഋതുക്കളെ ഊന്നിപ്പറഞ്ഞു.
നിങ്ങൾക്ക് ഋതുക്കളെയും അവക്ക് കൃഷിയോടുള്ള ബന്ധത്തെയും സംബന്ധിച്ച് എന്ത് അറിയാം? നിങ്ങൾ ഒരു നഗരത്തിൽ താമസിക്കയൊ അല്ലെങ്കിൽ ഒട്ടുംതന്നെ കൃഷിചെയ്യാതിരിക്കയൊ ചെയ്താലും നിങ്ങൾ ഇസ്രായേലിലെ ഋതുക്കളെയും കൃഷിപ്പണികളെയും സംബന്ധിച്ച് പഠിക്കണം. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ നിങ്ങൾ അതുസംബന്ധിച്ച് എത്രയധികം പഠിക്കുന്നുവോ അത്രയധികം മെച്ചമായി ദൈവത്തിന്റെ വചനം മനസ്സിലാക്കും.
കൃഷിക്കാർ നിലം ഉഴുന്നു, വിത്തുവിതക്കുന്നു, പിന്നീട് തങ്ങളുടെ വിളവ് കൊയ്യുകയും മെതിക്കുകയും ചെയ്യുന്നു. എന്നാൽ ബൈബിൾ പറയുന്നത് കൂടുതൽ വ്യക്തമായി ഗ്രഹിക്കുന്നതിന് നാം ആ പ്രവർത്തനങ്ങൾ എപ്പോൾ നടക്കുന്നു എന്നതുൾപ്പെടെ കൂടുതലായി മനസ്സിലാക്കണം. ദൃഷ്ടാന്തമായി, മുകളിൽ പുരാതന യഹൂദ്യയായിരുന്നിടത്ത് തട്ടുകളായി തിരിച്ച ഭൂമിയിൽ ചെയ്യുന്നതായി കാണുന്നതുപോലുള്ള ഉഴവ് എടുക്കുകa ഈ ചിത്രം ഏതു മാസത്തിൽ എടുത്തതാണെന്നാണ് നിങ്ങൾ കരുതുന്നത്? നിങ്ങളുടെ ദേശത്ത് ഉഴവു നടക്കുന്ന കാലം അറിയുന്നത് നിങ്ങളെ വഴിതെററിച്ചേക്കാം. ഉത്തരാർദ്ധഗോളത്തിൽ ഉഴുന്നതിനുള്ള കാലംതന്നെയല്ല ദക്ഷിണാർദ്ധഗോളത്തിലേത്: അത് വിവിധ ഉയരങ്ങളിലും മഴക്കാലത്തിനനുസരണമായും വ്യത്യാസപ്പെടുന്നു.
ഇത് നിങ്ങൾ ബൈബിൾസംഭവങ്ങളെ വീക്ഷിക്കുന്ന വിധത്തെ ബാധിക്കുന്നു. നിങ്ങൾ ഏലിയാവു തന്റെ പിൻഗാമിയെ നിയമിക്കുന്നതായി ഇപ്രകാരം വായിച്ചേക്കാം: “അവൻ . . . ശാഫാത്തിന്റെ മകനായ എലീശാ പന്ത്രണ്ട് ഏർ കാളകളെ പൂട്ടി ഉഴുവിച്ചുകൊണ്ടിരുന്ന സ്ഥലത്തുവെച്ച് അവനെ കണ്ടെത്തി.” (1 രാജാക്കൻമാർ 19:19) അത് ഏതു മാസം നടന്നതായാണ് നിങ്ങൾ വിചാരിക്കുന്നത്, ദേശം എങ്ങനെ കാണപ്പെട്ടിരിക്കണം? കൂടാതെ യോഹന്നാൻ 4:35-ൽ യേശു ഇപ്രകാരം പറഞ്ഞു: “കൊയ്ത്തുവരുന്നതിനു മുമ്പ് നാലു മാസംകൂടിയുണ്ടെന്ന് നിങ്ങൾ പറയുന്നില്ലേ? . . . നിങ്ങളുടെ കണ്ണുകൾ ഉയർത്തി വയലുകളെ നിരീക്ഷിക്കുക, അവ കൊയ്തിനു വെളുത്തിരിക്കുന്നതു കാണുക.” അവൻ ഒരു സമയം പരാമർശിച്ചെങ്കിലും എപ്പോഴെന്നു നിങ്ങൾക്കു മനസ്സിലാകുന്നുണ്ടോ?
ചാർട്ട് വാഗ്ദത്തനാട്ടിലെ ഋതുക്കളുടെയും കൃഷിപ്പണികളുടെയും ഒരു നല്ല സംക്ഷിപ്തം പ്രദാനം ചെയ്യുന്നു. പുറത്തെ വളയത്തിൽ യഹൂദൻമാരുടെ മതപരമായ പഞ്ചാംഗത്തിലെ മാസങ്ങൾ കൊടുക്കുന്നു.b ഇവയെ നമ്മുടെ മാസങ്ങളോടു താരതമ്യപ്പെടുത്തുമ്പോൾ നിങ്ങൾ നീസാൻ (അല്ലെങ്കിൽ ആബീബ്) മാർച്ചിന്റെ അവസാനഭാഗത്തേക്കും ഏപ്രിലിന്റെ ആദ്യഭാഗത്തേക്കും കയറിക്കിടക്കുന്നതുപോലുള്ള സ്ഥിതിവിശേഷം ശ്രദ്ധിക്കും. കേന്ദ്രത്തോടടുത്ത അടുത്ത ഭാഗം വിളകൾ പാകമാകുന്നതെപ്പോഴെന്ന് കാണിക്കുന്നു, അത് കൊയ്ത്തും മെതിയുംപോലുള്ള ചില കൃഷിപ്പണികൾ നടക്കുന്നതെപ്പോഴെന്ന് തിരിച്ചറിയാൻ നിങ്ങളെ സഹായിക്കുന്നു. ചാർട്ടിന്റെ കേന്ദ്രഭാഗം ആണ്ടിലെ കാലാവസ്ഥാമാററങ്ങളെ താരതമ്യപ്പെടുത്താൻ നിങ്ങളെ അനുവദിക്കുന്നു.
നേരത്തെ പരാമർശിച്ച രണ്ടു ദൃഷ്ടാന്തങ്ങളിലേതുപോലുള്ള ബൈബിൾവിവരണങ്ങളുടെ ഗ്രാഹ്യവും വിലമതിപ്പും അഗാധമാക്കുന്നതിന് ചാർട്ട് ഉപയോഗിക്കുക.
എലീശ ഒരു പ്രവാചകനായി വിളിക്കപ്പെട്ടപ്പോൾ അവൻ ഒരു വലിയ ഉഴവുവേലയിൽ പങ്കെടുത്തുകൊണ്ടിരിക്കയായിരുന്നു. അത് കാലം വേനലിന്റെ അമിത ചൂടു കഴിഞ്ഞ തിസ്രിയിൽ (സെപ്ററംബർ, ഒക്ടോബർ) എത്തിക്കുന്നു. ഉഴവും തുടർന്ന് വിതയും സാധ്യമാക്കിത്തീർക്കത്തക്കവണ്ണം മണ്ണിനെ മയപ്പെടുത്തുന്ന പ്രാരംഭമഴ തുടങ്ങിക്കഴിഞ്ഞിരുന്നു.
യേശു യോഹന്നാൻ 4:35-ലെ വാക്കുകൾ എപ്പോഴാണ് പറഞ്ഞത്? കൊയ്ത്ത് നാലുമാസം കഴിഞ്ഞാണ്. ബാർലികൊയ്ത്ത് പെസഹാകാലത്തോടടുത്ത് നീസാൻ മാസത്തിൽ (മാർച്ച്-ഏപ്രിൽ) ആരംഭിച്ചിരുന്നുവെന്ന് ശ്രദ്ധിക്കുക. നാലുമാസം പിറകോട്ടു എണ്ണുക. അതു നിങ്ങളെ കിസേവ്ള് (നവംബർ-ഡിസംബർ)-ൽ എത്തിക്കുന്നു. മഴ വർദ്ധിക്കുന്നു, ശക്തമായ മഴയും തണുപ്പേറിയ കാലാവസ്ഥയും വരാനിരുന്നു. അതുകൊണ്ട് യേശു, “നിങ്ങളുടെ കണ്ണുകൾ ഉയർത്തി വയലുകളെ നിരീക്ഷിക്കുക, അവ കൊയ്തിനു വെളുത്തിരിക്കുന്നതു കാണുക” എന്നു പറഞ്ഞപ്പോൾ അവൻ വ്യക്തമായും ഒരു ആലങ്കാരികകൊയ്ത്തിനെയായിരുന്നു അർത്ഥമാക്കിയത്.
താഴെക്കൊടുക്കുന്ന ചോദ്യങ്ങൾ നിങ്ങളുടെ വ്യക്തിപരമായ പഠനത്തിനോ നിങ്ങളുടെ കുടുംബവുമൊത്തുള്ള ഉല്ലാസകരമായ പഠനസമയത്ത് ഉപയോഗിക്കുന്നതിനോ വേണ്ടിയുള്ളതാണ്:
▪ യെരിഹോക്കു ചുററും ചണക്കൊയ്ത്ത് ആദാർമാസത്തിലായിരുന്നു; അതുകൊണ്ട് യോശുവ 2:6-ലെയും യോശുവ 3:15-ലെയും വിശദാംശങ്ങൾ ബൈബിളിന്റെ കൃത്യതയെ ദൃഢീകരിക്കുന്നതെങ്ങനെ?—യോശുവ 4:19; 5:11.
▪ മെതി ധാന്യകൊയ്ത്തിനെ തുടർന്നായിരുന്നു, അതുകൊണ്ട് ലേവ്യർ 26:5-ലെ വാഗ്ദത്തം സമ്പൽസമൃദ്ധിയെ എങ്ങനെ ചിത്രീകരിക്കുന്നു?
▪ 2 ശമുവേൽ 21:10 ദൈവത്തിന്റെ ജനത്തിൽനിന്ന് രക്തപാതകം നീക്കുന്നതിനുവേണ്ടി കൊല്ലപ്പെടാൻ അനുവദിച്ച തന്റെ രണ്ടു മക്കൾക്കുവേണ്ടി രിസ്പാ ദീർഘമായി ജാഗ്രതപുലർത്തിയിരിക്കാമെന്ന് സൂചിപ്പിക്കുന്നതെങ്ങനെ?
▪ ഒന്നു ശമുവേൽ 12:17-ൽ പരാമർശിച്ചിരിക്കുന്ന ഇടിനാദങ്ങളും മഴയും ഒരു ദിവ്യ പ്രതികരണമായി കണക്കാക്കപ്പെടുന്നതെന്തുകൊണ്ട്?—സദൃശവാക്യങ്ങൾ 26:1.
▪ തന്നോടുള്ള ബോവസിന്റെ പെരുമാററം കേവലം നൈമിഷികമായ ഒരു പ്രതികരണമല്ലായിരുന്നുവെന്ന് നിഗമനം ചെയ്യാൻ രൂത്തിന് എന്തു കാരണമുണ്ടായിരുന്നു?—രൂത്ത് 1:22; 2:23.
ബൈബിൾ വായിക്കുമ്പോൾ ഈ ചാർട്ട് കൈയെത്തുന്നിടത്ത് എന്തുകൊണ്ട് സൂക്ഷിച്ചുകൂടാ? (w90 9⁄1)
കിസേവ്ള് നീസാൻ
25 സമർപ്പണ ഉത്സവം 14 പെസഹാ 15-21 പുളിപ്പില്ലാത്ത അപ്പം 16 ആദ്യഫലങ്ങളുടെ അർപ്പണം
ഇയ്യാർ ആദാർ
14 നിർദ്ദിഷ്ടസമയം കഴിഞ്ഞുള്ള പെസഹ 14, 15 പൂരീം (സംഖ്യാപുസ്തകം 9:10-13)
സിവാൻ തിസ്രി
6 വാരോത്സവം 1 കാഹളധ്വനി (പെന്തെക്കൊസ്ത്) 10 പാപപരിഹാരദിവസം 15-21 കൂടാരപ്പെരുനാൾ 22 വിശുദ്ധ സമ്മേളനം
[അടിക്കുറിപ്പുകൾ]
a യഹോവയുടെ സാക്ഷികളുടെ 1990-ലെ കലണ്ടറും കാണുക.
b ഒരു അധിക അല്ലെങ്കിൽ ഇടക്കുചേർക്കുന്ന മാസം (വേദാർ) 19 വർഷങ്ങളുടെ ഒരു പരിവൃത്തിയിൽ ഏഴു പ്രാവശ്യം കൂട്ടിച്ചേർത്തിരുന്നു.
[19-ാം പേജിലെ രേഖാചിത്രം/ചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
നീസാൻ (ആബീബ്
മാർച്ച്-ഏപ്രിൽ
ബാർലി
ഇയ്യാർ (സീവ്)
ഏപ്രിൽ-മേയ്
ഗോതമ്പ്
സിവാൻ
മേയ്-ജൂൺ
ആദ്യകാല അത്തി
തമ്മൂസ്
ജൂൺ-ജൂലൈ
ആദ്യ മുന്തിരിപ്പഴങ്ങൾ
ആബ്
ജൂലൈ-ഓഗസ്റ്റ്
ഗ്രീഷ്മകാലപഴങ്ങൾ
ഏലൂൾ
ഓഗസ്റ്റ്-സെപ്റ്റംബർ
ഈത്ത്പ്പഴം, മുന്തിരി, അത്തിപ്പഴം
തിസ്രി (എഥാനീം)
സെപ്റ്റംബർ-ഒക്ടോബർ
ഉഴവ്
ഹെശ്വാൻ(ബൂൽ)
ഒക്ടോബർ-നവംബർ
ഒലിവുകൾ
കിസ്ലേവ്
നവംബർ-ഡിസംബർ
ആടുകളുടെ ശീതകാലസംരക്ഷണം
തെബെത്ത്
ഡിസംബർ-ജനുവരി
സസ്യങ്ങൾ വളരുന്നു
ശെബാത്ത്
ജനുവരി-ഫെബ്രുവരി
ബദാം പൂക്കുന്നു
ആദാർ
ഫെബ്രുവരി-മാർച്ച്
നാരകങ്ങൾ
വീദാർ
മാർച്ച്
[18-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Pictorial Archive (Near Eastern History) Est.
[19-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Garo Nalbandian
Pictorial Archive (Near Eastern History) Est.