സത്യത്തിലെ സഹപ്രവർത്തകർ എന്നനിലയിൽ നടക്കുക
രണ്ടും മൂന്നും യോഹന്നാനിൽനിന്നുള്ള വിശേഷാശയങ്ങൾ
സത്യത്തെ സംബന്ധിച്ചുള്ള അറിവ് യഹോവയുടെ ആരാധകരെ തിരിച്ചറിയിക്കുന്ന ഒരു അടയാളമാണ്. (യോഹന്നാൻ 8:31, 32; 17:17) ദിവ്യസത്യത്തിൽ നടക്കുന്നത് രക്ഷക്ക് അത്യാവശ്യമാണ്. ദൈവത്തിന്റെ വേലക്കാർ സത്യത്തിലെ കൂട്ടുവേലക്കാരായിരിക്കയുംവേണം.
അപ്പോസ്തലനായ യോഹന്നാന്റെ രണ്ടും മൂന്നും നിശ്വസ്ത ലേഖനങ്ങൾ “സത്യത്തിൽ നടക്കുന്നതിനെ”ക്കുറിച്ച് പറയുന്നു. (2 യോഹന്നാൻ 4; 3 യോഹന്നാൻ 3, 4) മൂന്നു യോഹന്നാൻ “സത്യത്തിലെ കൂട്ടുവേലക്കാർ” എന്ന നിലയിലുള്ള സഹകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. (3 യോഹന്നാൻ 5-8) സാധ്യതയനുസരിച്ച് രണ്ടു ലേഖനങ്ങളും എഫേസൂസിലൊ സമീപസ്ഥലത്തൊ വെച്ച് ക്രി.വ. ഏകദേശം 98-ൽ എഴുതി. എന്നാൽ അവ പറയുന്നത് ഇന്ന് യഹോവയുടെ ജനത്തിന് പ്രയോജനകരമായിരിക്കാൻ കഴിയും.
രണ്ടു യോഹന്നാൻ സത്യത്തിന് ഊന്നൽകൊടുക്കുന്നു
രണ്ടു യോഹന്നാൻ ആദ്യം സത്യത്തെയും സ്നേഹത്തെയും ഊന്നിപ്പറയുകയും “എതിർക്രിസ്തു”വിനെതിരെ മുന്നറിയിപ്പു നൽകുകയും ചെയ്യുന്നു. (വാക്യങ്ങൾ 1-7) ഈ ലേഖനം “തിരഞ്ഞെടുക്കപ്പെട്ട വനിത,”യെ ഒരുപക്ഷേ ഒരു വ്യക്തിയെ, സംബോധനചെയ്തതായിരുന്നു. എന്നാൽ അത് ഒരു സഭക്കയച്ചതായിരുന്നെങ്കിൽ അവളുടെ “മക്കൾ” സ്വർഗ്ഗീയ ജീവനുവേണ്ടി “തിരഞ്ഞെടുക്കപ്പെട്ട” ആത്മജനനം പ്രാപിച്ച ക്രിസ്ത്യാനികളായിരുന്നു. (റോമർ 8:16, 17; ഫിലിപ്പിയർ 3:12-14) ചിലർ “സത്യത്തിൽ നടക്കുകയും” അപ്രകാരം വിശ്വാസത്യാഗത്തെ ചെറുക്കുകയും ചെയ്യുന്നു എന്നതിൽ യോഹന്നാൻ സന്തോഷിക്കുന്നു. എന്നിരുന്നാലും അവർ, യേശു ജഡത്തിൽ വന്നു എന്നതിനെ നിഷേധിക്കുന്ന “എതിർക്രിസ്തു”വിനെതിരെ ജാഗ്രതപാലിക്കേണ്ടയാവശ്യമുണ്ട്. യഹോവയുടെ സാക്ഷികൾ ഇന്ന് വിശ്വാസത്യാഗത്തിനെതിരെയുള്ള മുന്നറിയിപ്പുകൾക്ക് ശ്രദ്ധനൽകുന്നു.
യോഹന്നാൻ അടുത്തതായി വിശ്വാസത്യാഗികളെ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് ബുദ്ധിയുപദേശം നൽകുകയും പിന്നീട് വ്യക്തിപരമായ ശുഭാശംസയും അഭിനന്ദനങ്ങളും നൽകിക്കൊണ്ട് ഉപസംഹരിപ്പിക്കുകയും ചെയ്യുന്നു. (വാക്യങ്ങൾ 8-13) പ്രസംഗംപോലുള്ള വേലകളാൽ അവൻ തന്റെ ലേഖനം അയച്ചവരുടെ പരിവർത്തനത്തിനിടയാക്കിക്കൊണ്ട് അവനും മററുള്ളവരും ഫലം ഉൽപ്പാദിപ്പിച്ചിരുന്നു. അവർതന്നെ ആത്മീയമായി ‘ഒരുക്കമുള്ളവരായിരു’ന്നാൽമാത്രമെ അവർക്ക് “ഒരു പൂർണ്ണപ്രതിഫലം,” തെളിവനുസരിച്ച് വിശ്വസ്തരായ അഭിഷിക്തർക്കുവേണ്ടി കരുതപ്പെട്ടിട്ടുള്ള സ്വർഗ്ഗീയ “കിരീടം” ഉൾപ്പെടെയുള്ളത് ലഭിക്കുമായിരുന്നുള്ളു. (2 തിമൊഥെയോസ് 4:7, 8) ‘ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാത്ത’ ആരെങ്കിലും അവരുടെ അടുക്കൽ വന്നാൽ അവർ അയാളുടെ “ദുഷ്പ്രവൃത്തികളിൽ” പങ്കുകാരാകുന്നത് ഒഴിവാക്കത്തക്കവണ്ണം ‘അയാളെ തങ്ങളുടെ വീട്ടിൽ സ്വീകരിക്കുകയൊ അയാൾക്ക് അഭിവാദ്യം പറയുകയൊ ചെയ്യരുത്.’ യോഹന്നാൻ ആ സഹവിശ്വാസികളുടെ അടുക്കൽ ചെന്ന് മുഖാമുഖം സംസാരിക്കുമെന്നുള്ള പ്രത്യാശ പ്രകടമാക്കിയശേഷം അവൻ അഭിവാദനങ്ങളോടെ ഉപസംഹരിപ്പിക്കുന്നു.
മൂന്നു യോഹന്നാൻ സഹകരണത്തിന് ഊന്നൽ കൊടുക്കുന്നു
മൂന്നു യോഹന്നാൻ ഗായോസിനെ അഭിസംബോധനചെയ്യുകയും ആദ്യമായി അവൻ സഹവിശ്വാസികൾക്കുവേണ്ടി ചെയ്തതിനെ ചൂണ്ടിക്കാണിക്കുകയും ചെയ്തു. (3 യോഹന്നാൻ വാക്യങ്ങൾ 1-8) ഗായോസ് ക്രിസ്തീയ ഉപദേശത്തെ മുഴുവൻ അംഗീകരിച്ചുകൊണ്ട് “സത്യത്തിൽ നടന്നിരുന്നു.” അവൻ സന്ദർശകരായ സഹോദരങ്ങളെ സഹായിക്കുന്നതിന് “ഒരു വിശ്വസ്തമായ വേല”യും ചെയ്തിരുന്നു. യോഹന്നാൻ ഇപ്രകാരം എഴുതി: “നാം . . . സത്യത്തിലെ കൂട്ടുവേലക്കാരായിത്തീരേണ്ടതിന് അത്തരത്തിലുള്ള വ്യക്തികളെ അതിഥിപ്രിയത്തോടെ സ്വീകരിക്കുന്നതിന് കടപ്പാടുള്ളവരാണ്.” യഹോവയുടെ സാക്ഷികൾ ഇന്ന് സഞ്ചാരമേൽവിചാരകൻമാർക്ക് സമാനമായ ആതിഥ്യം നീട്ടിക്കൊടുക്കുന്നു.
ദിയൊത്രെഫേസിന്റെ ചീത്ത നടത്തയെ ദെമേത്രിയൊസിന്റെ നടത്തയോട് വിപരീതതാരതമ്യം ചെയ്തശേഷം യോഹന്നാൻ തന്റെ ലേഖനം ഉപസംഹരിപ്പിക്കുന്നു. (വാക്യങ്ങൾ 9-14) മഹത്വമന്വേഷിക്കുന്ന ദിയൊത്രെഫേസ് യോഹന്നാന് ബഹുമാനം കൊടുത്തില്ല, കൂടാതെ സഹോദരൻമാരെ അതിഥിപ്രിയത്തോടെ സ്വീകരിക്കുന്നവരെ സഭയിൽനിന്ന് ബഹിഷ്കരിക്കുന്നതിന് പരിശ്രമിക്കുകയും ചെയ്തു. എന്നിരുന്നാലും ദെമേത്രിയൊസ് എന്ന ഒരാൾ ഒരു നല്ല മാതൃകയായി ചൂണ്ടിക്കാണിക്കപ്പെട്ടു. യോഹന്നാൻ പെട്ടെന്നുതന്നെ ഗായോസിനെ കാണുന്നതിന് ആശിക്കയും അഭിനന്ദനങ്ങളോടും ഗായോസ് സമാധാനം ആസ്വദിക്കുന്നതിന് ആഗ്രഹിച്ചുകൊണ്ടും ഉപസംഹരിപ്പിക്കുന്നു. (w91 4⁄15)
[31-ാം പേജിലെ ചതുരം/ചിത്രം]
കടലാസ്സും പേനയും മഷിയും: യോഹന്നാൻ അനേകം കാര്യങ്ങൾ മഷിയും പേനയും കൊണ്ട് എഴുതുന്നതിനുപകരം “തിരഞ്ഞെടുക്കപ്പെട്ട വനിതയെ”യും അവളുടെ “മക്കളെ”യും സന്ദർശിക്കുന്നതിന് ആഗ്രഹിച്ചു. ഗായോസിന് “മഷിയും പേനയും കൊണ്ട്” തുടർന്ന് എഴുതുന്നതിനുപകരം അപ്പോസ്തലൻ അവനെയും പെട്ടെന്ന് കാണാൻ പ്രത്യാശിച്ചു. (2 യോഹന്നാൻ 1, 12; 3 യോഹന്നാൻ 1, 13, 14) “പേന” എന്നതിനുപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക് (കലാമോസ്) ഒരു വടിയെയൊ തണ്ടിനെയൊ പരാമർശിക്കുന്നു, “എഴുത്തുതണ്ട്” എന്ന് ഭാഷാന്തരം ചെയ്യുന്നതിനും കഴിയും. ഗ്രീക്കുകാരുടെയിടയിലും റോമാക്കാരുടെയിടയിലും തണ്ടുപേന കൂർത്തതും പിൽക്കാലത്തുണ്ടായ തൂവൽപ്പേനപോലെ പിളർന്നതും ആയിരുന്നു. “മഷി” എന്ന് ഭാഷാന്തരം ചെയ്തിരിക്കുന്ന മിലാൻ എന്ന ഗ്രീക്ക് പദം “കറുപ്പ്” എന്നർത്ഥമുള്ള മെലാസ് എന്ന പുല്ലിംഗ നാമവിശേഷണപദത്തിന്റെ നപുംസക രൂപമാണ്. ഏററവും പഴക്കമുള്ള മഷികളിലെ ചായം കരികലർന്ന കറുപ്പ്—എണ്ണയൊ തടിയൊ കത്തിക്കുമ്പോൾ ലഭിക്കുന്ന കറുത്തപുകയുടെയൊ സസ്യങ്ങളൊ ജന്തുക്കളൊ കത്തുമ്പോഴുണ്ടാകുന്ന പരലാകൃതിയിലുള്ള കരിക്കട്ടയുടെയൊ ഒരു രൂപം. അസാധാരണമായി മഷികൾ ഉണങ്ങിയ ബാറുകളൊ കട്ടകളൊ ആയി സൂക്ഷിക്കപ്പെട്ടിരുന്നു, അവ പകർപ്പെഴുത്തുകാരൻ നനച്ച് അയാളുടെ ബ്രഷൊ തണ്ടൊ ഉപയോഗിച്ച് എഴുതിയിരുന്നു. ആ കാലത്തെ കടലാസ്സ് പേപ്പിറസ്ചെടിയിൽനിന്ന് ലഭിക്കുന്ന തുണ്ടുകളിൽനിന്ന് ഷീററുകളാക്കുന്ന ലോലമായ വസ്തുവായിരുന്നു. ആദിമ ക്രിസ്ത്യാനികൾ അത്തരം കടലാസ് ലേഖനങ്ങൾക്കും ചുരുളുകൾക്കും കൈയെഴുത്തു പ്രതികൾക്കും ഉപയോഗിച്ചു.