‘മഹാമാരികൾ ഒരു സ്ഥലത്തിനു പിന്നാലെ മറെറാരു സ്ഥലത്ത്’
മുമ്പുണ്ടായിട്ടില്ലാത്ത പരിമാണങ്ങളോടുകൂടിയ മഹാമാരികൾ “[യേശുക്രിസ്തുവിന്റെ] സാന്നിദ്ധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാള”ത്തിന്റെ മുൻകൂട്ടിപ്പറയപ്പെട്ട ഒരു സവിശേഷതയായിരുന്നു. (മത്തായി 24:3, NW) സുവിശേഷ എഴുത്തുകാരനായ ലൂക്കോസ് മത്തായിയുടെയും മർക്കോസിന്റെയും വിവരണങ്ങളിൽ പറഞ്ഞിട്ടില്ലാത്ത ഈ വിശദാംശം കൂട്ടിച്ചേർക്കുന്നു. (മത്തായി അദ്ധ്യായങ്ങൾ 24ഉം 25ഉം; മർക്കോസ് അദ്ധ്യായം 13) സമസ്തവ്യാപകവ്യാധികളുടെയും വിനാശകരമായ രോഗങ്ങളുടെയും പൊട്ടിപ്പുറപ്പെടൽ അന്ത്യനാളുകളിൽ “ഒരു സ്ഥലത്തിനു പിന്നാലെ മറെറാരു സ്ഥലത്ത്” സംഭവിക്കും. (ലൂക്കോസ് 1:3; 21:11, NW) അങ്ങനെയുള്ള രോഗങ്ങൾ എവിടെനിന്നായിരിക്കും വരുന്നത്?
“ശാസ്ത്രജ്ഞൻമാർക്ക് ഉഷ്ണമേഖലാപ്രദേശങ്ങളിൽ പതിയിരിക്കുന്ന പല വൈറസുകളെക്കുറിച്ച് അറിയാം—പ്രകൃതിയിൽനിന്ന് ഒരു അല്പം സഹായം കിട്ടിയാൽ അവക്ക് എയ്ഡ്സ് സമസ്തവ്യാപകവ്യാധിയിൽനിന്ന് ഉളവാകാവുന്നതിനെക്കാൾ കൂടുതൽ ജീവനഷ്ടം വരുത്തിക്കൂട്ടാൻ കഴിയും” എന്ന് സയിൻസ് ന്യൂസ് എന്ന പത്രിക പറയുന്നു. ലോകത്തിലെ വൈറസുകളുടെ എണ്ണം സ്ഥിരമായി നിൽക്കുന്നുവെങ്കിലും ഉഷ്ണമേഖലാപ്രദേശങ്ങൾ ഭൂമിയിലെ ജനസംഖ്യയുടെ വലിയ വിഭാഗങ്ങളെ തുടച്ചുനീക്കാൻ വേണ്ടത്ര വൈറസ് ശക്തിക്ക് അഭയം നൽകുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു.
നമ്മുടെ യുഗത്തെ വർദ്ധിതമായി ആഘാതവിധേയമാക്കുന്നത് ഭൂമിയിലെ വർദ്ധിച്ചുവരുന്ന ജനഃസംഖ്യയും ആൾത്തിരക്കുള്ള ഒരു ലോകത്തിന്റെ കൂടിയ ആവശ്യങ്ങളുമാണ്. “മനുഷ്യർ പര്യവേഷണം ചെയ്തിട്ടില്ലാത്ത ഭൂപ്രദേശത്തേക്ക് നീങ്ങിയിട്ടുള്ളപ്പോഴോ പുതിയ വൈറസ്ആതിഥേയരെ ക്ഷണിച്ചുവരുത്തത്തക്ക വിധങ്ങളിൽ നഗരജീവിതാവസ്ഥകൾ അധഃപതിച്ചപ്പോഴോ അതേത്തുടർന്ന് ജീവന് ഭീഷണിയായിരിക്കുന്ന വൈറസിന്റെ പൊട്ടിപ്പുറപ്പെടലുകൾ നടന്നിട്ടുണ്ടെന്ന് ചരിത്രം പ്രകടമാക്കുന്നു”വെന്ന് സയിൻസ് ന്യൂസ് പറയുന്നു. മനുഷ്യർ മുമ്പ് അപ്രാപ്യമായിരുന്ന വൈറസ് ബാധിത പ്രദേശങ്ങളിലേക്ക് നുഴഞ്ഞുകടക്കുമ്പോൾ തുടർന്ന് മിക്കപ്പോഴും പുതിയ സമസ്തവ്യാപക വൈറസ് വ്യാധികൾ പടർന്നുപിടിക്കുന്നു. ആഗോള കാലാവസ്ഥാ മാതൃകകൾക്ക് മാററംവരുമ്പോൾ കീടങ്ങൾ അവയുടെ പ്രവർത്തനപരിധി വ്യാപകമാക്കുമ്പോഴും ഇതേ സംഗതി സംഭവിക്കുന്നു. “കൂടാതെ, രക്തപ്പകർച്ചകളും അവയവ പറിച്ചുനടീലും പോലുള്ള ആധുനിക മെഡിക്കൽ സാങ്കേതികവിദ്യകൾ വൈറസുകൾക്ക് മനുഷ്യാതിഥേയർക്കിടയിൽ പുതിയ ഗതാഗത മാർഗ്ഗങ്ങൾ ഒരുക്കിയിട്ടുണ്ട്” എന്ന് മാസിക പറയുന്നു. സമ്പന്നരുടെയും കീർത്തിപ്പെട്ടവരുടെയും ഇടയിലെ ആഗോള സഞ്ചാരംമുതൽ മയക്കുമരുന്നാസക്തരുടെ ഇടയിലെ സൂചിപങ്കുവെക്കൽവരെയുള്ള സാമൂഹികവും പെരുമാററസംബന്ധവുമായ വിവിധ മാററങ്ങളും അങ്ങനെ ചെയ്തിട്ടുണ്ട്.
“അടുത്ത കാലത്തെ ചരിത്രം ഭാവിയിലെ വളരെയധികം വ്യാപകമായ പൊട്ടിപ്പുറപ്പെടലുകളെ മുൻനിഴലാക്കിയേക്കാവുന്ന ഒററപ്പെട്ട പ്രദേശങ്ങളിലെ വൈറസ് ആക്രമണങ്ങളുടെ സുവ്യക്തമായ ദൃഷ്ടാന്തങ്ങൾ നൽകുന്നു”വെന്ന് ലേഖനം കൂട്ടിച്ചേർക്കുന്നു. ദൃഷ്ടാന്തങ്ങളിവയാണ്: 1960കളുടെ ഒടുവിൽ പശ്ചിമ ജർമ്മനിയിലെ ഡസൻകണക്കിന് ശാസ്ത്രജ്ഞൻമാരെ ബാധിച്ച മാരകമായ ഒരു ഉഷ്ണമേഖലാ വൈറസായ, മുമ്പറിയപ്പെടാതിരുന്ന മാർബേർഗ് വൈറസ്; 1977-ൽ ഈജിപ്ററിൽ ദശലക്ഷങ്ങളെ ബാധിച്ചതും ആയിരങ്ങളെ കൊന്നതുമായ താഴ്വരപ്പിളർപ്പുപനി; 1976-ൽ സയറിലും സുഡാനിലും ആയിരത്തിലധികം പേരെ ബാധിച്ചതും ഏതാണ്ട് 500പേരെ കൊന്നതുമായ ഉഷ്ണമേഖലാ എബലാ വൈറസ്, മരിച്ചവരിൽ അനേകരും രോഗബാധിതരെ ചികിത്സിച്ച ഡോക്ടർമാരും നേഴ്സ്മാരുമായിരുന്നു.
വിനാശകരമായ വൈറസ് ആക്രമണങ്ങൾ അപൂർവമായേ മുന്നമേ മുൻകൂട്ടിപ്പറയപ്പെടുന്നുള്ളു. ദൃഷ്ടാന്തത്തിന്, 1918-ൽ മനുഷ്യഇൻഫ്ളുവൻസായുടെ വിശേഷാൽ ഉഗ്രമായ ഒരു ഉൽപരിവർത്തിത സന്താനം ഗോളമാസകലം വ്യാപിക്കുകയും കണക്കാക്കപ്പെട്ട പ്രകാരം 2 കോടിയാളുകളെ കൊല്ലുകയും ചെയ്തു”വെന്ന് സയിൻസ് ന്യൂസ് പറയുന്നു. “കുറേക്കൂടെ അടുത്ത കാലത്ത്, ആഫ്രിക്കൻകുരങ്ങുകളിൽ മാത്രം വസിച്ചിരിക്കാനിടയുള്ള ഒരു വൈറസ് മനുഷ്യരിൽ പ്രത്യക്ഷപ്പെട്ടത് ലോകത്തെ അജാഗ്രതയിൽ പിടികൂടി. ഇപ്പോൾ ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് എയ്ഡ്സ് വൈറസ് 149 രാജ്യങ്ങളിൽ 50 ലക്ഷം മുതൽ 1 കോടിവരെ ആളുകളെ ബാധിച്ചിരിക്കുന്നു. ഏററവും അടുത്ത കാലത്തെ ഈ ബാധ സകല ശ്രദ്ധയും ആകർഷിച്ചിട്ടും വളരെയധികം ഭയാനകമായ കാര്യങ്ങൾ നമുക്കു നേരിടാനിരിക്കുന്നതായി അനേകം വൈറസ്ശാസ്ത്രജ്ഞൻമാർ ഭയപ്പെടുന്നു.”
മഹാമാരികൾ ആകുലീകരിക്കുന്നവയായിരിക്കുന്നതുപോലെ അവ യുദ്ധങ്ങളും ക്ഷാമങ്ങളും വലിയ ഭൂകമ്പങ്ങളും പോലെയുള്ള സവിഷേതകളോടൊപ്പം രാജ്യമഹത്വത്തിലെ യേശുവിന്റെ സാന്നിദ്ധ്യത്തിന്റെ സംയുക്ത അടയാളത്തിന്റെ ഭാഗമാണ്. (മർക്കോസ് 13:8; ലൂക്കോസ് 21:10, 11) ഈ സവിശേഷതകളും സന്തോഷത്തിനുള്ള ഒരു കാരണമാണ്, എന്തുകൊണ്ടെന്നാൽ “എന്നാൽ ഈ കാര്യങ്ങൾ സംഭവിച്ചുതുടങ്ങുമ്പോൾ നിവർന്ന്നിന്ന് നിങ്ങളുടെ തലകളുയർത്തുക, എന്തുകൊണ്ടെന്നാൽ നിങ്ങളുടെ വിടുതൽ അടുത്തിരിക്കുന്നു”വെന്നുള്ള യേശുവിന്റെ വാക്കുകൾ ലൂക്കോസ് കൂട്ടിച്ചേർക്കുന്നു.—ലൂക്കോസ് 21:28, NW. (w91 11/15)