വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w92 4/15 പേ. 3-4
  • അവിസ്‌മരണീയമായ ജലപ്രളയം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അവിസ്‌മരണീയമായ ജലപ്രളയം
  • വീക്ഷാഗോപുരം—1992
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ജലപ്രളയത്തെക്കുറിച്ചുള്ള ബൈബിൾവിവരണം
  • പെട്ടകത്തിനുവേണ്ടിയുള്ള അന്വേഷണം
  • മഹാപ്രളയം
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • എട്ടു പേർ രക്ഷപ്പെടുന്നു
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • നോഹയുടെ പെട്ടകവും കപ്പലിന്റെ രൂപമാതൃകയും
    ഉണരുക!—2007
  • എന്താണ്‌ ഉടമ്പടിപ്പെട്ടകം?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
കൂടുതൽ കാണുക
വീക്ഷാഗോപുരം—1992
w92 4/15 പേ. 3-4

അവിസ്‌മരണീയമായ ജലപ്രളയം

ഏതാണ്ട്‌ 4300വർഷം മുമ്പ്‌ വിപത്‌ക്കരമായ ഒരു പ്രളയം ഭൂമിയെ വെള്ളത്തിലാഴ്‌ത്തി. ഒരു ഗംഭീര പാച്ചിലിൽ അത്‌ മിക്കവാറും എല്ലാ ജീവികളെയും തുടച്ചുനീക്കി. അത്‌ അതിബൃഹത്തായിരുന്നതിനാൽ മനുഷ്യവർഗ്ഗത്തിൻമേൽ അത്‌ ഒരു മായാത്ത മുദ്ര പതിപ്പിച്ചു. ഓരോ തലമുറയും അടുത്ത തലമുറയിലേക്ക്‌ ഈ കഥ കൈമാറി.

പ്രളയത്തിനു ശേഷം ഏതാണ്ട്‌ 850 വർഷം കഴിഞ്ഞ്‌ എബ്രായ എഴുത്തുകാരനായ മോശ ഭൂവ്യാപകമായ പ്രളയത്തെക്കുറിച്ചുള്ള വിവരണം എഴുതിവെച്ചു. അത്‌ ഉല്‌പത്തി എന്ന ബൈബിൾപുസ്‌തകത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു, അവിടെ 6മുതൽ 8വരെയുള്ള അദ്ധ്യായങ്ങളിൽ വിശദവിവരങ്ങൾ വായിക്കാൻ കഴിയും.

ജലപ്രളയത്തെക്കുറിച്ചുള്ള ബൈബിൾവിവരണം

ഉല്‌പത്തി പ്രസ്‌പഷ്ടമായി ഒരു ദൃക്‌സാക്ഷിയുടേതായി ഈ വിശദാംശങ്ങൾ നൽകുന്നു: “നോഹയുടെ ആയുസ്സിന്റെ അറുനൂറാം സംവത്സരത്തിൽ രണ്ടാം മാസം പതിനേഴാം തീയതി, അന്നുതന്നെ ആഴിയുടെ ഉറവുകൾ ഒക്കെയും പിളർന്നു; ആകാശത്തിന്റെ കിളിവാതിലുകളും തുറന്നു. ഭൂമിയിൽ നാല്‌പതു ദിവസം ജലപ്രളയം ഉണ്ടായി, വെള്ളം വർദ്ധിച്ചു പെട്ടകം പൊങ്ങി, നിലത്തുനിന്ന്‌ ഉയർന്നു. വെള്ളം ഭൂമിയിൽ അത്യധികം പൊങ്ങി. ആകാശത്തിൻ കീഴെങ്ങുമുള്ള ഉയർന്ന പർവതങ്ങളൊക്കെയും മൂടിപ്പോയി.”—ഉല്‌പത്തി 7:11, 17, 19.

ജീവികളുടെമേലുള്ള പ്രളയത്തിന്റെ ഫലത്തെക്കുറിച്ച്‌ ബൈബിൾ പറയുന്നു: “പറവകളും കന്നുകാലികളും കാട്ടുജന്തുക്കളും നിലത്ത്‌ ഇഴയുന്ന എല്ലാ ഇഴജാതിയുമായി ഭൂചരജഡമൊക്കെയും സകല മനുഷ്യരും ചത്തുപോയി.” എന്നിരുന്നാലും നോഹയും വേറെ ഏഴുപേരും അതിജീവിച്ചു, ഒപ്പം ഓരോ ജന്തുവിന്റെയും പറവകളുടെയും ഭൂചരജന്തുവിന്റെയും മാതൃകകളും. (ഉല്‌പത്തി 7:21, 23) എല്ലാം ഏതാണ്ട്‌ 133 മീററർ നീളവും 22 മീററർ വീതിയും 44 അടി ഉയരവുമുള്ള പൊങ്ങിക്കിടക്കുന്ന ഒരു വലിയ പെട്ടകത്തിൽ സംരക്ഷിക്കപ്പെട്ടിരുന്നു. പെട്ടകത്തിന്റെ പ്രവർത്തനങ്ങൾ വെള്ളം കടക്കാത്തതായിരിക്കുക, പൊങ്ങിക്കിടക്കുന്നതായിരിക്കുക എന്നിവ മാത്രമായിരുന്നതിനാൽ അതിന്‌ ഉരുളൻ ആകൃതിയുള്ള അടിത്തട്ടോ കൂർത്ത അണിയമോ തള്ളൽസംവിധാനമോ തിരിച്ചുവിടുന്നതിനുള്ള സജ്ജീകരണമോ ഇല്ലായിരുന്നു. നോഹയുടെ പെട്ടകം കേവലം ഒരു ദീർഘചതുരാകൃതിയായ പെട്ടിസമാന വാഹനമായിരുന്നു.

പ്രളയം തുടങ്ങി അഞ്ച്‌ മാസം കഴിഞ്ഞപ്പോൾ പെട്ടകം ഇപ്പോഴത്തെ കിഴക്കൻ ററർക്കിയിയുള്ള അരാരാത്ത്‌ പർവതത്തിൽ ഉറയ്‌ക്കാനിടയായി. നോഹയും അവന്റെ കുടുംബവും പ്രളയം തുടങ്ങി ഒരു വർഷം കഴിഞ്ഞ്‌ പെട്ടകത്തിൽനിന്ന്‌ ഉണങ്ങിയ നിലത്തേക്കിറങ്ങുകയും സാധാരണഗതിയിലുള്ള ജീവിതചര്യക്ക്‌ പുതുതായി തുടക്കമിടുകയും ചെയ്‌തു. (ഉല്‌പത്തി 8:14-19) കാലക്രമത്തിൽ, യൂഫ്രട്ടീസ്‌ നദിക്കു സമീപം ബാബേൽനഗരവും അതിലെ കുപ്രസിദ്ധ ഗോപുരവും പണിയത്തക്കവണ്ണം മനുഷ്യവർഗ്ഗം വേണ്ടത്ര പെരുകി. ദൈവം മനുഷ്യരുടെ ഭാഷ കലക്കിയപ്പോൾ അവിടെനിന്ന്‌ ആളുകൾ ഭൂമിയുടെ എല്ലാ ഭാഗത്തേക്കും ചിതറിപ്പോയി. (ഉല്‌പത്തി 11:1-9) എന്നാൽ പെട്ടകത്തിന്‌ എന്തു സംഭവിച്ചു?

പെട്ടകത്തിനുവേണ്ടിയുള്ള അന്വേഷണം

അരാരാത്ത്‌ പർവതത്തിൽ പെട്ടകം കണ്ടെത്തുന്നതിന്‌, പത്തൊൻപതാം നൂററാണ്ടുമുതൽ ഒട്ടേറെ ശ്രമങ്ങൾ നടത്തപ്പെട്ടിട്ടുണ്ട്‌. ഈ പർവതത്തിന്‌ രണ്ട്‌ പ്രമുഖ കൊടുമുടികളുണ്ട്‌, ഒന്നിന്‌ 5165 മീറററും മറേറതിന്‌ 3914 മീറററും ഉയരമുണ്ട്‌. രണ്ടിൽ ഉയരംകൂടിയത്‌ സ്ഥിരമായി മഞ്ഞുമൂടിക്കിടക്കുകയാണ്‌. ജലപ്രളയത്തെ തുടർന്നുള്ള കാലാവസ്ഥാമാററങ്ങൾ നിമിത്തം പെട്ടകം പെട്ടെന്നുതന്നെ മഞ്ഞിനടിയിലായിപ്പോകുമായിരുന്നു. പെട്ടകം ഇപ്പോഴും ഒരു ഹിമാനിക്ക്‌ വളരെ അടിയിലായി അവിടെത്തന്നെയുണ്ടെന്ന്‌ ചില ഗവേഷകൻമാർ ദൃഢമായി വിശ്വസിക്കുന്നു. പെട്ടകത്തിന്റെ ഒരു ഭാഗം താത്‌ക്കാലികമായി പുറത്തുകാണത്തക്കവണ്ണം ഹിമം വേണ്ടത്ര ഉരുകിയ ഘട്ടങ്ങളുണ്ടായിരുന്നതായി അവർ അവകാശപ്പെടുന്നു.

നോഹയുടെ പെട്ടകത്തിന്റെ അന്വേഷണം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം, താൻ 1902ലും വീണ്ടും 1904ലും അരാരാത്ത്‌ പർവതത്തിൽ കയറിയെന്നും പെട്ടകം കണ്ടെന്നും അവകാശപ്പെട്ട ഒരു അർമ്മീനിയക്കാരനായ ജോർജ്ജ്‌ ഹാഗോപ്യാനെ ഉദ്ധരിക്കുന്നു. ആദ്യ സന്ദർശനത്തിൽ താൻ യഥാർത്ഥത്തിൽ പെട്ടകത്തിന്റെ മുകളിൽ കയറിയെന്ന്‌ അദ്ദേഹം പറഞ്ഞു. “ഞാൻ നിവർന്നുനിന്ന്‌ പെട്ടകമാകെ നോക്കിക്കണ്ടു. അത്‌ നീണ്ടതായിരുന്നു. പൊക്കം ഏതാണ്ട്‌ 12 മീറററായിരുന്നു. തന്റെ അടുത്ത സന്ദർശനത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ നിരീക്ഷണത്തെക്കുറിച്ച്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഞാൻ ഏതെങ്കിലും യഥാർത്ഥ വളവു കണ്ടില്ല. അത്‌ ഞാൻ കണ്ടിട്ടുള്ള മററ്‌ ഏതൊരു കപ്പലിൽനിന്നും വ്യത്യസ്‌തമായിരുന്നു. അത്‌ ഏറെയും പരന്ന അടിഭാഗത്തോടുകൂടിയ ഒരു വലിയ ബാർജ്‌ പോലെ കാണപ്പെട്ടു.”

ഫെർനാൻ നവാര പെട്ടകത്തിന്റെ തെളിവു കണ്ടെത്താൻ 1952മുതൽ 1969വരെ നാലു ശ്രമങ്ങൾ നടത്തി. അരാരാത്ത്‌ പർവതത്തിലേക്കുള്ള അയാളുടെ മൂന്നാമത്തെ യാത്രയിൽ അയാൾ ഒരു ഹിമാനിയുടെ വിടവിന്റെ അടിയിലേക്ക്‌ കടന്നുചെന്നു, അവിടെ അയാൾ ഐസിൽ അടിഞ്ഞുകിടന്ന കറുത്ത തടിയുടെ ഒരു കഷണം കണ്ടെത്തി. “അത്‌ വളരെ നീണ്ടതായിരുന്നിരിക്കണം, ഒരുപക്ഷേ പെട്ടകത്തിന്റെ ചട്ടക്കൂടിന്റെ മററു ഭാഗങ്ങളോട്‌ ബന്ധിക്കപ്പെട്ടിട്ടുമുണ്ടായിരുന്നിരിക്കണം, ഏതാണ്ട്‌ 1.5 മീററർ നീളമുള്ള ഒരു കഷണം കീറിയെടുക്കുന്നതുവരെ ആരിലൂടെ വെട്ടിക്കീറാനേ എനിക്ക്‌ കഴിഞ്ഞുള്ളു” എന്ന്‌ അയാൾ പറഞ്ഞു.

തടി പരിശോധിച്ച പല വിദഗ്‌ദ്ധരിലൊരാളായിരുന്ന പ്രൊഫസ്സർ റിച്ചാർഡ്‌ ബ്ലിസ്‌ ഇങ്ങനെ പറഞ്ഞു: “നവാരയുടെ തടിയുടെ സാമ്പിൾ കീൽപൂരിതമായ നിർമ്മാണസംബന്ധമായ ഒരു തുലാമാണ്‌. അതിന്‌ ചേർപ്പുകളും ഏപ്പുകളുമുണ്ട്‌. അത്‌ തീർച്ചയായും കൈകൊണ്ട്‌ ചെത്തിയെടുത്തതായിരുന്നു, ചതുരവുമായിരുന്നു.” തടിയുടെ കണക്കാക്കപ്പെട്ട പ്രായം ഏതാണ്ട്‌ നാലായിരമോ അയ്യായിരമോ വർഷം എന്ന്‌ നിശ്ചയിക്കപ്പെട്ടു.

അരാരാത്ത്‌ പർവതത്തിൽ പെട്ടകം കണ്ടെത്താൻ ശ്രമങ്ങൾ നടത്തപ്പെട്ടിട്ടുണ്ടെങ്കിലും ഒരു ആകസ്‌മികപ്രളയത്തെ അതിജീവിക്കുന്നതിന്‌ അത്‌ ഉപയോഗിക്കപ്പെട്ടുവെന്നതിന്റെ സുനിശ്ചിത തെളിവ്‌ ഉല്‌പത്തി എന്ന ബൈബിൾപുസ്‌തകത്തിലെ ആ സംഭവത്തിന്റെ ലിഖിതരേഖയിലാണ്‌ സ്ഥിതിചെയ്യുന്നത്‌. ലോകമാസകലമുള്ള ആദിമ ജനവർഗ്ഗങ്ങളുടെ ഇടയിലെ ഒട്ടേറെ പ്രളയ ഐതിഹ്യങ്ങളിൽ ആ രേഖയുടെ സ്ഥിരീകരണം കാണാൻ കഴിയും. അടുത്ത ലേഖനത്തിൽ അവയുടെ സാക്ഷ്യം പരിചിന്തിക്കുക.

[4-ാം പേജിലെ ചിത്രം]

പെട്ടകത്തിൽ, ഓരോന്നിനും ഏതാണ്ട്‌ 25 അമേരിക്കൻ ബോക്‌സ്‌കാറുകളോടുകൂടിയ 10 ചരക്കുതീവണ്ടികൾക്കു സമാനമായ കോളു കൊള്ളുമായിരുന്നു!

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക