വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ഒരു ഉടമ്പടി പ്രാബല്യത്തിലാകുന്നതിന് ഉടമ്പടിചെയ്യുന്നയാൾ മരിക്കേണ്ടതാണെന്ന് എബ്രായർ 9:16 പറയുന്നു. എന്നാൽ പുതിയ ഉടമ്പടി ചെയ്തത് ദൈവമായിരുന്നു, അവൻ മരിച്ചില്ല. അതുകൊണ്ട് നമുക്ക് ഈ തിരുവെഴുത്ത് എങ്ങനെ മനസ്സിലാക്കാൻ കഴിയും?
“അതുകൊണ്ടാണ് അവൻ [ക്രിസ്തു] ഒരു പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനായിരിക്കുന്നത്, മുൻ ഉടമ്പടിയിൻകീഴിലെ ലംഘനങ്ങളിൽനിന്ന് മറുവിലയാലുള്ള അവരുടെ വിമോചനത്തിനുവേണ്ടി ഒരു മരണം സംഭവിച്ചിരിക്കുന്നതുകൊണ്ട്, വിളിക്കപ്പെട്ടിരിക്കുന്നവർക്ക് നിത്യാവകാശത്തിന്റെ വാഗ്ദത്തം ലഭിക്കേണ്ടതിനുതന്നെ. എന്തെന്നാൽ ഒരു ഉടമ്പടി ഉള്ളടത്ത് ഉടമ്പടി ചെയ്യുന്നയാളുടെ [മനുഷ്യന്റെ] മരണം ആവശ്യമാണ്. എന്തെന്നാൽ ഉടമ്പടി ചെയ്യുന്നയാൾ [മനുഷ്യൻ] ജീവിച്ചിരിക്കെ ഏതെങ്കിലും സമയത്ത് അത് പ്രാബല്യത്തിലില്ലാത്തതുകൊണ്ട് മരിച്ച ഇരകളുടെ മൂല്യത്തിലാണ് ഒരു ഉടമ്പടി പ്രാബല്യത്തിലാകുന്നത്” എന്ന് നാം എബ്രായർ 9:15-17 വരെ (NW) വായിക്കുന്നു.a
യഥാർത്ഥത്തിൽ പുതിയ ഉടമ്പടി ഉണ്ടാക്കുന്നവൻ യഹോവയാണ്. യിരെമ്യാവ് 31:31-34-ൽ ദൈവംതന്നെ തന്റെ ജനവുമായി പുതിയ ഉടമ്പടിചെയ്യുമെന്ന് പ്രത്യേകമായി മുൻകൂട്ടിപ്പറഞ്ഞു. അപ്പോസ്തലനായ പൗലോസ് എബ്രായർ 8:8-13 വരെ ഈ തിരുവെഴുത്ത് ഉദ്ധരിക്കുന്നു, അത്, കൃത്യമായി പറഞ്ഞാൽ, ഈ ദിവ്യ ഉടമ്പടി ഉത്ഭവിപ്പിച്ചത് ദൈവമാണെന്ന് പൗലോസ് വിലമതിച്ചുവെന്ന് പ്രകടമാക്കുന്നു.
എന്നിരുന്നാലും, എബ്രായർ 9-ാം അദ്ധ്യായത്തിൽ, പുതിയ ഉടമ്പടി സംബന്ധിച്ച് യേശു നിർവഹിച്ച വിവിധ ധർമ്മങ്ങൾ പൗലോസ് തുടർന്നു പ്രതിപാദിച്ചു. ഈ ഉടമ്പടിയുടെ മഹാപുരോഹിതനായി ക്രിസ്തു വന്നു. മറെറാരു നിലപാടിൽ, യേശു പുതിയ ഉടമ്പടിക്കുവേണ്ടിയുള്ള യാഗമായിരുന്നു; “ക്രിസ്തുവിന്റെ രക്ത”ത്തിനുമാത്രമേ “നിർജ്ജീവ പ്രവൃത്തികളിൽനിന്ന് നമ്മുടെ മനഃസാക്ഷികളെ ശുദ്ധീകരിക്കാൻ” കഴിയൂ. മോശ ന്യായപ്രമാണ ഉടമ്പടിയുടെ മദ്ധ്യസ്ഥനായിരുന്നതുപോലെ, ക്രിസ്തു ഈ ഉടമ്പടിയുടെ മദ്ധ്യസ്ഥനുമായിരുന്നു.—എബ്രായർ 9:11-15, NW.
ദൈവവും മനുഷ്യരുമായുള്ള ഉടമ്പടികളെ പ്രാബല്യത്തിലാക്കാൻ ഒരു മരണം ആവശ്യമാണെന്ന് പൗലോസ് പറഞ്ഞു. ന്യായപ്രമാണം ഒരു ദൃഷ്ടാന്തമാണ്. അതിന്റെ മദ്ധ്യസ്ഥൻ, ദൈവവും ജഡിക ഇസ്രയേലുമായുള്ള ഈ ഉടമ്പടി നടപ്പിലാക്കുന്നവൻ, മോശയായിരുന്നു. മോശ അങ്ങനെ നിർണ്ണായകമായ ഒരു പങ്കു വഹിച്ചു, ഉടമ്പടിയിലേക്കു വന്നപ്പോൾ ഇസ്രയേല്യരുമായി ഇടപെട്ട മനുഷ്യനും അവനായിരുന്നു. അങ്ങനെ യഹോവയിൽനിന്ന് ഉത്ഭവിച്ച ന്യായപ്രമാണ ഉടമ്പടി ചെയ്ത മനുഷ്യനായി മോശയെ വീക്ഷിക്കാൻ കഴിയുമായിരുന്നു. എന്നാൽ ന്യായപ്രമാണ ഉടമ്പടി പ്രാബല്യത്തിലാകുന്നതിന് മോശ തന്റെ ജീവരക്തം ചൊരിയണമായിരുന്നോ? വേണ്ടായിരുന്നു. പകരം മൃഗങ്ങൾ അർപ്പിക്കപ്പെട്ടു, അവയുടെ രക്തം മോശയുടെ രക്തത്തിന് പകരമായി.—എബ്രായർ 9:18-22.
യഹോവയും ആത്മീയ ഇസ്രയേലുമായുള്ള പുതിയ ഉടമ്പടി സംബന്ധിച്ചെന്ത്? യേശുക്രിസ്തുവിന് യഹോവക്കും ആത്മീയ ഇസ്രയേലിനും ഇടയിലെ മഹത്തായ ഇടനിലക്കാരന്റെ, മദ്ധ്യസ്ഥന്റെ, പങ്ക് ഉണ്ടായിരുന്നു. ഈ ഉടമ്പടി യഹോവ ഉത്ഭവിപ്പിച്ചെങ്കിലും, അത് യേശുക്രിസ്തുവിൽ കേന്ദീകരിച്ചിരുന്നു. യേശു അതിന്റെ മദ്ധ്യസ്ഥനായിരുന്നതിനുപുറമേ, ഈ ഉടമ്പടിയിലേക്ക് ആദ്യം എടുക്കപ്പെടുന്നവരുമായി ജഡത്തിൽ നേരിട്ടുള്ള ഇടപെടലുകളും അവനുണ്ടായിരുന്നു. (ലൂക്കോസ് 22:20, 28, 29) മാത്രവുമല്ല, ഉടമ്പടിയെ പ്രാബല്യത്തിലാക്കുന്നതിനാവശ്യമായ യാഗം പ്രദാനംചെയ്യുന്നതിനും അവൻ യോഗ്യനായിരുന്നു. ഈ യാഗം കേവലം മൃഗങ്ങളുടേതല്ല, പിന്നെയോ ഒരു പൂർണ്ണമനുഷ്യജീവന്റേതായിരുന്നു. അതുകൊണ്ട് പൗലോസിന് പുതിയ ഉടമ്പടി ചെയ്ത മനുഷ്യനായി ക്രിസ്തുവിനെ പരാമർശിക്കാൻ കഴിയുമായിരുന്നു. “ക്രിസ്തു നമുക്കുവേണ്ടി ദൈവവ്യക്തിയുടെ മുമ്പാകെ ഇപ്പോൾ പ്രത്യക്ഷപ്പെടുന്നതിന് . . . സ്വർഗ്ഗത്തിലേക്കുതന്നെ പ്രവേശിച്ച”ശേഷം പുതിയ ഉടമ്പടി പ്രാബല്യത്തിലായി.—എബ്രായർ 9:12-14, 24, NW.
മോശയെയും യേശുവിനെയും കുറിച്ച് ഉടമ്പടിചെയ്ത മനുഷ്യരായി സംസാരിക്കുമ്പോൾ പൗലോസ് അവരിലാരെങ്കിലും യഥാക്രമ ഉടമ്പടികൾ ഉത്ഭവിപ്പിച്ചതായി സൂചിപ്പിക്കുകയായിരുന്നില്ല, യഥാർത്ഥത്തിൽ അവ ദൈവത്താലാണ് ചെയ്യപ്പെട്ടത്. പകരം, ആ രണ്ടു മനുഷ്യർ യഥാക്രമ ഉടമ്പടികൾ നടപ്പിലാക്കുന്നതിൽ മദ്ധ്യസ്ഥരായി അടുത്ത് ഉൾപ്പെട്ടിരുന്നു. ഓരോ കേസിലും, ഒരു മരണം ആവശ്യമായിരുന്നു.—മൃഗങ്ങൾ മോശക്കു പകരമായിത്തീർന്നു, യേശു പുതിയ ഉടമ്പടിയിലുള്ളവർക്കുവേണ്ടി തന്റെ സ്വന്തം ജീവരക്തം അർപ്പിച്ചു. (w92 3/1)
[അടിക്കുറിപ്പ്]
a “ഉടമ്പടി ചെയ്യുന്നയാളുടെ” എന്നതിന് ഇവിടെ ഉപയോഗിച്ചിരിക്കുന്ന രണ്ട് ഗ്രീക്ക് പദങ്ങൾ അക്ഷരീയമായി “സ്വയ ഉടമ്പടിക്കുവേണ്ടി ഉണ്ടാക്കിയ(വന്റെ)” എന്നോ “ഉടമ്പടി ചെയ്യുന്ന(വന്റെ)” എന്നോ വിവർത്തനംചെയ്യപ്പെടുന്നു.—വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ന്യൂയോർക്ക്, ഇൻകോ. പ്രസിദ്ധപ്പെടുത്തിയ ദി കിംഗ്ഡം ഇൻറർലീനിയർ ട്രാൻസേഷ്ളൻ ഓഫ് ദി ഗ്രീക്ക് സ്ക്രിപ്ചേഴ്സും ഡോ. ആൽഫ്രഡ് മാർഷലിന്റെ ദി ഇൻറർലീനിയർ ഗ്രീക്ക്-ഇംഗ്ലീഷ് ന്യൂ റെറസ്ററമെൻറും.