വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w93 12/1 പേ. 19-24
  • താഴ്‌മയുള്ളവർ സന്തുഷ്ടർ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • താഴ്‌മയുള്ളവർ സന്തുഷ്ടർ
  • വീക്ഷാഗോപുരം—1993
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • യഹോ​വ​യി​ലുള്ള വിശ്വാ​സം നമ്മെ താഴ്‌മ​യു​ള്ള​വ​രാ​കാൻ സഹായി​ക്കു​ന്നു
  • താഴ്‌മ—ജ്ഞാനമാർഗം
  • താഴ്‌മ നമ്മെ മററു​ള്ള​വ​രു​മാ​യി നല്ല ബന്ധത്തി​ലാ​ക്കു​ന്നു
  • താഴ്‌മ​യു​ള്ള​വ​രാ​കാൻ സ്‌നേഹം നമ്മെ സഹായി​ക്കും
  • യഥാർഥ താഴ്‌മ നട്ടുവളർത്തുക
    2005 വീക്ഷാഗോപുരം
  • നിങ്ങൾക്ക്‌ എങ്ങനെ യഥാർഥ താഴ്‌മ പ്രകടമാക്കാം?
    വീക്ഷാഗോപുരം—1999
  • താഴ്‌മയുള്ളവർക്ക്‌ യഹോവ തന്റെ മഹത്ത്വം വെളിപ്പെടുത്തുന്നു
    2004 വീക്ഷാഗോപുരം
  • യഹോവ താഴ്‌മ​യുള്ള ദാസന്മാ​രെ വിലമ​തി​ക്കു​ന്നു
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2019
കൂടുതൽ കാണുക
വീക്ഷാഗോപുരം—1993
w93 12/1 പേ. 19-24

താഴ്‌മ​യു​ള്ളവർ സന്തുഷ്ടർ

“ദൈവം നിഗളി​ക​ളോ​ടു എതിർത്തു​നി​ല്‌ക്കു​ന്നു; താഴ്‌മ​യു​ള്ള​വർക്കോ കൃപ നൽകുന്നു.”—1 പത്രൊസ്‌ 5:5.

1, 2. തന്റെ ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽ യേശു സന്തുഷ്ട​രാ​യി​രി​ക്കു​ന്ന​തും താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തും തമ്മിൽ ബന്ധപ്പെ​ടു​ത്തി​യത്‌ എങ്ങനെ​യാ​യി​രു​ന്നു?

“സന്തുഷ്ടി​യു​ണ്ടാ​യി​രി​ക്കു​ന്ന​തും താഴ്‌മ​യു​ണ്ടാ​യി​രി​ക്കു​ന്ന​തും തമ്മിൽ എന്തെങ്കി​ലും ബന്ധമു​ണ്ടോ? ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള​തി​ലേ​ക്കും ഏററവും മഹാനായ മനുഷ്യ​നായ യേശു​ക്രി​സ്‌തു തന്റെ പ്രശസ്‌തി​യാർജിച്ച പ്രസം​ഗ​ത്തിൽ ഒൻപത്‌ സന്തുഷ്ടി​ക​ളെ​പ്പ​ററി, അഥവാ, അനു​ഗ്ര​ഹ​ങ്ങ​ളെ​പ്പ​ററി വർണി​ക്കു​ന്നു. (മത്തായി 5:1-12) സന്തുഷ്ടി​യു​ണ്ടാ​യി​രി​ക്കു​ന്ന​തി​നെ താഴ്‌മ​യു​ണ്ടാ​യി​രി​ക്കു​ന്ന​തു​മാ​യി യേശു ബന്ധപ്പെ​ടു​ത്തി​യോ? ഉവ്വ്‌, അവിടു​ന്നു ബന്ധപ്പെ​ടു​ത്തു​ക​തന്നെ ചെയ്‌തു. അവിടു​ന്നു സൂചി​പ്പിച്ച അനേകം സന്തുഷ്ടി​ക​ളിൽ താഴ്‌മ​യു​ണ്ടാ​യി​രി​ക്കു​ന്നത്‌ ഉൾപ്പെ​ടു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, തന്റെ ആത്മീയ ആവശ്യ​ങ്ങ​ളെ​ക്കു​റി​ച്ചു ബോധ​വാ​നാ​യി​രി​ക്കാൻ ഒരു വ്യക്തി താഴ്‌മ​യു​ള്ള​വ​നാ​യി​രി​ക്കേ​ണ്ട​തുണ്ട്‌. താഴ്‌യു​ള്ളവർ മാത്രമേ നീതി​ക്കു​വേണ്ടി വിശക്കു​ക​യും ദാഹി​ക്കു​ക​യും ചെയ്യു​ന്നു​ള്ളൂ. അഹങ്കാ​രി​കൾ ശാന്തശീ​ല​രോ കരുണാ​സ​മ്പ​ന്ന​രോ സമാധാ​ന​മു​ണ്ടാ​ക്കു​ന്ന​വ​രോ അല്ല.

2 താഴ്‌മ​യു​ള്ളവർ സന്തുഷ്ട​രാണ്‌, കാരണം താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കുക എന്നത്‌ ശരിയും സത്യസ​ന്ധ​വു​മായ ഒരു സംഗതി​യാണ്‌. കൂടാതെ, താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കു​ന്നതു ജ്ഞാനപൂർവ​ക​മായ കാര്യ​മാ​യ​തു​കൊ​ണ്ടും താഴ്‌മ​യു​ള്ളവർ സന്തുഷ്ട​രാണ്‌; അത്‌ യഹോ​വ​യോ​ടും സഹക്രി​സ്‌ത്യാ​നി​ക​ളോ​ടും നല്ല ബന്ധം ഊട്ടി​വ​ളർത്തു​ന്നു. അതിലു​പരി, താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കു​ന്നത്‌ അവരുടെ ഭാഗത്തെ ഒരു സ്‌നേ​ഹ​പ്ര​ക​ട​ന​മാ​യി​രി​ക്കു​ന്ന​തി​നാ​ലും താഴ്‌മ​യു​ള്ള​യാ​ളു​കൾ സന്തുഷ്ട​രാണ്‌.

3. സത്യസന്ധത നമ്മെ താഴ്‌മ​യു​ള്ള​വ​രാ​കാൻ ബാധ്യ​സ്ഥ​രാ​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

3 സത്യസ​ന്ധ​രാ​യി​രി​ക്കാൻ നാം താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? നാമെ​ല്ലാം അപൂർണത അവകാ​ശ​പ്പെ​ടു​ത്തി തെററു​കൾ ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നു എന്നതാണ്‌ അതിനുള്ള ഒരു കാരണം. “എന്റെ ജഡത്തിൽ നൻമ വസിക്കു​ന്നില്ല എന്നു ഞാൻ അറിയു​ന്നു; നൻമ ചെയ്‌വാ​നുള്ള താല്‌പ​ര്യം എനിക്കുണ്ട്‌; പ്രവർത്തി​ക്കു​ന്ന​തോ ഇല്ല” എന്നു തന്നേപ്പ​റ​റി​ത്തന്നെ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറഞ്ഞു. (റോമർ 7:18) അതെ, നാമെ​ല്ലാ​വ​രും പാപം ചെയ്‌തു ദൈവ​മ​ഹ​ത്ത്വ​ത്തി​നു നിരക്കാ​ത്ത​വ​രാ​യി. (റോമർ 3:23) പരമാർഥത നമ്മെ അഹങ്കാ​രി​ക​ളാ​കു​ന്ന​തിൽനി​ന്നു തടയും. തെററു സമ്മതി​ക്ക​ണ​മെ​ങ്കിൽ താഴ്‌മ ആവശ്യ​മാണ്‌, നാം എപ്പോൾ തെററു​ചെ​യ്‌താ​ലും സത്യസ​ന്ധ​ത​യു​ണ്ടെ​ങ്കിൽ അതു നമ്മെ കുററ​മേ​ല്‌ക്കാൻ സഹായി​ക്കും. നാം എത്തിപ്പി​ടി​ക്കാൻ ശ്രമി​ക്കു​ന്നി​ടത്ത്‌ നാം എത്തി​ച്ചേ​രാൻ പരാജ​യ​പ്പെ​ടു​ന്ന​തി​നാൽ താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കാൻ നമുക്ക്‌ ഈടുററ കാരണ​മുണ്ട്‌.

4. നാം താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കാൻ 1 കൊരി​ന്ത്യർ 4:7-ൽ ഏതു നിർബ​ന്ധിത കാരണം നൽക​പ്പെ​ട്ടി​രി​ക്കു​ന്നു?

4 സത്യസന്ധത നമ്മെ താഴ്‌മ​യു​ള്ള​വ​രാ​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെ​ന്ന​തിന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ നമുക്കു മറെറാ​രു കാരണ​വും തരുന്നുണ്ട്‌. “നിന്നെ വിശേ​ഷി​പ്പി​ക്കു​ന്നത്‌ ആർ? ലഭിച്ച​ത​ല്ലാ​തെ നിനക്കു എന്തുള്ളു? ലഭിച്ച​തെ​ങ്കി​ലോ ലഭിച്ചതല്ല എന്നപോ​ലെ പ്രശം​സി​ക്കു​ന്നത്‌ എന്ത്‌?” എന്ന്‌ അദ്ദേഹം ചോദി​ക്കു​ന്നു. (1 കൊരി​ന്ത്യർ 4:7) നാം നമുക്കാ​യി​ത്തന്നെ മഹത്ത്വ​മെ​ടു​ക്കു​ന്നെ​ങ്കിൽ, നമ്മുടെ സ്വത്തു​ക്ക​ളെ​യോ പ്രാപ്‌തി​ക​ളെ​യോ നേട്ടങ്ങ​ളെ​യോ സംബന്ധിച്ച്‌ നാം മേനി വിചാ​രി​ക്കു​ന്നെ​ങ്കിൽ അതു സത്യസ​ന്ധ​മാ​യി​രി​ക്കില്ല എന്നതിന്‌ ഒരു സംശയ​വും വേണ്ട. “സകലത്തി​ലും നല്ലവരാ​യി [“സത്യസ​ന്ധ​രാ​യി,” NW] നടപ്പാൻ” നമുക്കു കഴിയു​മാ​റു സത്യസന്ധത ദൈവ​മു​മ്പാ​കെ നമുക്കുള്ള നല്ലൊരു മനസ്സാ​ക്ഷി​യെ ഊട്ടി​വ​ളർത്തും.—എബ്രായർ 13:18.

5. നാം ഒരു തെററു ചെയ്‌തി​ട്ടു​ള്ള​പ്പോൾ സത്യസ​ന്ധ​ത​യും നമ്മെ എങ്ങനെ സഹായി​ക്കും?

5 നമുക്കു പിഴവു​കൾ സംഭവി​ക്കു​മ്പോൾ താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കാൻ സത്യസന്ധത നമ്മെ സഹായി​ക്കു​ന്നു. സ്വയം ന്യായീ​ക​രി​ക്കാൻ ശ്രമി​ക്കു​ന്ന​തി​നോ മററാ​രു​ടെ​യെ​ങ്കി​ലും പുറത്തു പഴിചാ​രു​ന്ന​തി​നോ പകരം കുററ​മേൽക്കാൻ അതു നമ്മെത്തന്നെ മനസ്സൊ​രു​ക്ക​മു​ള്ള​വ​രാ​ക്കു​ന്നു. ആദാം ഹവ്വായെ പഴിചാ​രി​യെ​ങ്കി​ലും ദാവീദ്‌ ബത്ത്‌-ശേബയെ പഴിചാ​രി​യില്ല, ‘മററു​ള്ളവർ കാണത്ത​ക്ക​വി​ധം അവൾ കുളി​ച്ചു​കൊ​ണ്ടി​രി​ക്ക​രു​താ​യി​രു​ന്നു, പ്രലോ​ഭനം ഒഴിവാ​ക്കാൻ എനിക്കു കഴിയു​മാ​യി​രു​ന്നില്ല’ എന്ന്‌ അദ്ദേഹം പറഞ്ഞില്ല. (ഉല്‌പത്തി 3:12; 2 ശമൂവേൽ 11:2-4) വാസ്‌ത​വ​ത്തിൽ, സത്യസ​ന്ധ​മാ​യി​രി​ക്കു​ന്നതു നമ്മെ താഴ്‌മ​യു​ള്ള​വ​രാ​കാ​നും അതു​പോ​ലെ​തന്നെ താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കു​ന്നതു നമ്മെ സത്യസ​ന്ധ​രാ​കാ​നും സഹായി​ക്കും എന്നു പറയാം.

യഹോ​വ​യി​ലുള്ള വിശ്വാ​സം നമ്മെ താഴ്‌മ​യു​ള്ള​വ​രാ​കാൻ സഹായി​ക്കു​ന്നു

6, 7. താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കാൻ ദൈവ​ത്തി​ലുള്ള വിശ്വാ​സം നമ്മെ എങ്ങനെ സഹായി​ക്കു​ന്നു?

6 താഴ്‌മ​യു​ള്ള​വ​രാ​കാൻ യഹോ​വ​യി​ലുള്ള വിശ്വാ​സ​വും നമ്മെ സഹായി​ക്കും. അഖിലാണ്ഡ പരമാ​ധി​കാ​രി​യായ സ്രഷ്ടാവ്‌ എത്ര വലിയ​വ​നെന്നു മനസ്സി​ലാ​ക്കു​ന്നതു നമ്മെത്തന്നെ പ്രാധാ​ന്യ​മുള്ള വ്യക്തി​ക​ളാ​യി വീക്ഷി​ക്കു​ന്ന​തിൽനി​ന്നും നമ്മെ തടയും. ഇക്കാര്യം എത്ര നന്നായി യെശയ്യാ പ്രവാ​ചകൻ നമ്മെ ഓർമി​പ്പി​ക്കു​ന്നു! യെശയ്യാ​വു 40:15, 22-ൽ നാം ഇപ്രകാ​രം വായി​ക്കു​ന്നു: “ഇതാ ജാതികൾ തുലാ​ക്കൊ​ട്ട​യി​ലെ ഒരു തുള്ളി​പോ​ലെ​യും, തുലാ​സി​ലെ ഒരു പൊടി​പോ​ലെ​യും അവന്നു തോന്നു​ന്നു; . . . അവൻ ഭൂമണ്ഡ​ല​ത്തിൻമീ​തെ അധിവ​സി​ക്കു​ന്നു; അതിലെ നിവാ​സി​കൾ വെട്ടു​ക്കി​ളി​ക​ളെ​പ്പോ​ലെ ഇരിക്കു​ന്നു.”

7 നാം അനീതിക്ക്‌ ഇരയായി എന്നു തോന്നു​മ്പോ​ഴും യഹോ​വ​യി​ലുള്ള വിശ്വാ​സം നമ്മെ സഹായി​ക്കും. അതിൽ പ്രകോ​പി​ത​രാ​കു​ന്ന​തി​നു പകരം സങ്കീർത്തനം 37:1-3, 8, 9-ൽ സങ്കീർത്ത​ന​ക്കാ​രൻ നമ്മെ ഓർമി​പ്പി​ക്കു​ന്ന​തു​പോ​ലെ നാം താഴ്‌മ​യോ​ടെ യഹോ​വ​യ്‌ക്കാ​യി കാത്തി​രി​ക്കും. അതേ ആശയം​തന്നെ അപ്പോ​സ്‌ത​ല​നായ പൗലോ​സും അവതരി​പ്പി​ക്കു​ന്നുണ്ട്‌: “നിങ്ങൾ തന്നേ പ്രതി​കാ​രം ചെയ്യാതെ ദൈവ​കോ​പ​ത്തി​ന്നു ഇടം​കൊ​ടു​പ്പിൻ; പ്രതി​കാ​രം എനിക്കു​ള്ളത്‌; ഞാൻ പകരം ചെയ്യും എന്നു കർത്താവു അരുളി​ചെ​യ്യു​ന്നു . . . എന്നു എഴുതി​യി​രി​ക്കു​ന്നു​വ​ല്ലോ.”—റോമർ 12:19, 20.

താഴ്‌മ—ജ്ഞാനമാർഗം

8. താഴ്‌മ യഹോ​വ​യു​മാ​യി ഒരു നല്ല ബന്ധമു​ള​വാ​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

8 താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കു​ന്നതു ജ്ഞാനമാർഗ​മാ​ണെ​ന്ന​തിന്‌ അനേകം കാരണ​ങ്ങ​ളുണ്ട്‌. നേരത്തെ സൂചി​പ്പി​ച്ച​പ്ര​കാ​രം നമ്മുടെ സ്രഷ്ടാ​വു​മാ​യി അതു നമ്മെ നല്ല ബന്ധത്തി​ലാ​ക്കു​ന്നു. “ഗർവ്വമുള്ള ഏവനും യഹോ​വെക്കു വെറുപ്പ്‌” ആകുന്നു​വെന്ന്‌ ദൈവ​വ​ചനം വളച്ചു​കെ​ട്ടി​ല്ലാത്ത വിധം സദൃശ​വാ​ക്യ​ങ്ങൾ 16:5-ൽ പ്രസ്‌താ​വി​ക്കു​ന്നു. “നാശത്തി​ന്നു മുമ്പെ ഗർവ്വം; വീഴ്‌ച്ചക്കു മുമ്പെ ഉന്നതഭാ​വം” എന്നു സദൃശ​വാ​ക്യ​ങ്ങൾ 16:18-ലും നാം വായി​ക്കു​ന്നു. ഇപ്പോ​ഴ​ല്ലെ​ങ്കിൽ പിന്നൊ​രി​ക്കൽ അഹങ്കാരി ദുഃഖ​ത്തി​ലാ​ഴും. അത്‌ അങ്ങനെ ആകാനേ നിർവാ​ഹ​മു​ള്ളൂ, കാരണം 1 പത്രൊസ്‌ 5:5-ൽ നാം ഇങ്ങനെ വായി​ക്കു​ന്നു: “എല്ലാവ​രും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്‌മ ധരിച്ചു​കൊൾവിൻ. ദൈവം നിഗളി​ക​ളോ​ടു എതിർത്തു​നി​ല്‌ക്കു​ന്നു; താഴ്‌മ​യു​ള്ള​വർക്കോ കൃപ നൽകുന്നു.” (ചരി​ച്ചെ​ഴുത്ത്‌ ഞങ്ങളു​ടേത്‌.) ഇതേ ആശയം യേശു പറഞ്ഞ—പ്രാർഥി​ക്കു​ക​യാ​യി​രുന്ന പരീശ​ന്റെ​യും നികുതി പിരി​വു​കാ​ര​ന്റെ​യും—ഉപമയി​ലും കാണാം. നീതി​മാ​നാ​യി കണക്കി​ട്ടതു താഴ്‌മ​യുള്ള നികുതി പിരി​വു​കാ​ര​നെ​യാണ്‌.—ലൂക്കൊസ്‌ 18:9-14.

9. അനർഥങ്ങൾ സംഭവി​ക്കു​മ്പോൾ താഴ്‌മ നമു​ക്കേ​കുന്ന സഹായ​മെന്ത്‌?

9 താഴ്‌മ ജ്ഞാനമാർഗ​മാണ്‌, കാരണം “നിങ്ങൾ ദൈവ​ത്തി​ന്നു കീഴട​ങ്ങു​വിൻ” എന്ന യാക്കോബ്‌ 4:7-ലെ ബുദ്ധ്യു​പ​ദേ​ശ​ത്തിന്‌ എളുപ്പം ചെവി കൊടു​ക്കാൻ താഴ്‌മ നമ്മെ പ്രാപ്‌ത​രാ​ക്കു​ന്നു. അനർഥ​ങ്ങൾക്കി​ര​യാ​കാൻ യഹോവ നമ്മെ അനുവ​ദി​ക്കു​മ്പോൾ താഴ്‌മ​യു​ള്ള​വ​രെ​ങ്കിൽ നാം മത്സരപൂർവം പെരു​മാ​റില്ല. നമ്മുടെ സാഹച​ര്യ​ങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെട്ടു പോകാ​നും സഹിച്ചു​നിൽക്കാ​നും താഴ്‌മ നമ്മെ സഹായി​ക്കും. അഹങ്കാ​രി​യായ ഒരു വ്യക്തി അതൃപ്‌ത​നാ​യി​രി​ക്കും, എല്ലാഴ്‌പോ​ഴും കൂടുതൽ ആവശ്യ​പ്പെ​ടും, ശോകാ​തു​ര​മായ സന്ദർഭ​ങ്ങ​ളിൽ മത്സരപൂർവം ഇടപെ​ടു​ക​യും ചെയ്യും. നേരെ​മ​റിച്ച്‌ താഴ്‌മ​യുള്ള വ്യക്തി​യാ​ണെ​ങ്കി​ലോ, ഇയ്യോ​ബി​നെ​പ്പോ​ലെ പ്രയാ​സ​ങ്ങ​ളും പീഡന​ങ്ങ​ളും സഹിച്ചു​നിൽക്കും. ഇയ്യോ​ബി​നു തന്റെ സകല സമ്പത്തും നഷ്ടമാ​കു​ക​യും വേദനാ​ക​ര​മായ വ്യാധി​യു​ടെ പിടി​യി​ല​മ​രു​ക​യും ചെയ്‌തു. “ദൈവത്തെ ത്യജി​ച്ചു​പ​റഞ്ഞു [“ശപിച്ചി​ട്ടു,” NW] മരിച്ചു​കളക” എന്നു പറഞ്ഞു​കൊണ്ട്‌ അഹങ്കാ​ര​ത്തി​ന്റേ​തായ ഒരു ജീവി​ത​ഗതി പിൻപ​റ​റാൻ ഭാര്യ അദ്ദേഹത്തെ ബുദ്ധ്യു​പ​ദേ​ശി​ക്കു​ക​പോ​ലും ചെയ്‌തു. എങ്ങനെ​യാ​യി​രു​ന്നു അദ്ദേഹം പ്രതി​ക​രി​ച്ചത്‌? “അവൻ അവളോ​ടു: ഒരു പൊട്ടി സംസാ​രി​ക്കു​ന്ന​തു​പോ​ലെ നീ സംസാ​രി​ക്കു​ന്നു; നാം ദൈവ​ത്തി​ന്റെ കയ്യിൽനി​ന്നു നൻമ കൈ​ക്കൊ​ള്ളു​ന്നു; തിൻമ​യും കൈ​ക്കൊ​ള്ള​രു​തോ എന്നു പറഞ്ഞു. ഇതിൽ ഒന്നിലും ഇയ്യോബ്‌ അധരങ്ങ​ളാൽ പാപം ചെയ്‌തില്ല.” (ഇയ്യോബ്‌ 2:9, 10) കാരണം ഇയ്യോബ്‌ താഴ്‌മ​യു​ള്ള​വ​നാ​യി​രു​ന്നു, അദ്ദേഹം മത്സരപൂർവം പെരു​മാ​റാ​തെ താൻ അനുഭ​വി​ക്കാൻ യഹോവ അനുവ​ദിച്ച ഏതൊരു സാഹച​ര്യ​ത്തി​നും ബുദ്ധി​പൂർവം കീഴട​ങ്ങി​ക്കൊ​ടു​ത്തു. എന്നാൽ അവസാനം അദ്ദേഹ​ത്തി​നു സമൃദ്ധ​മാ​യി​ത്തന്നെ പ്രതി​ഫലം ലഭിച്ചു.—ഇയ്യോബ്‌ 42:10-16; യാക്കോബ്‌ 5:11.

താഴ്‌മ നമ്മെ മററു​ള്ള​വ​രു​മാ​യി നല്ല ബന്ധത്തി​ലാ​ക്കു​ന്നു

10. സഹക്രി​സ്‌ത്യാ​നി​ക​ളു​മാ​യുള്ള നമ്മുടെ ബന്ധത്തെ താഴ്‌മ എങ്ങനെ അഭിവൃ​ദ്ധി​പ്പെ​ടു​ത്തു​ന്നു?

10 താഴ്‌മ​യു​ണ്ടാ​യി​രി​ക്കു​ന്നതു ബുദ്ധി​പൂർവ​ക​മായ ഗതിയാണ്‌, കാരണം അതു നമ്മെ സഹക്രി​സ്‌ത്യാ​നി​ക​ളു​മാ​യി നല്ല ബന്ധത്തി​ലാ​ക്കു​ന്നു. “ശാഠ്യ​ത്താ​ലോ ദുരഭി​മാ​ന​ത്താ​ലോ ഒന്നും ചെയ്യാതെ താഴ്‌മ​യോ​ടെ ഓരോ​രു​ത്തൻ മററു​ള്ള​വനെ തന്നെക്കാൾ ശ്രേഷ്‌ഠൻ എന്നു എണ്ണി​ക്കൊൾവിൻ. ഓരോ​രു​ത്തൻ സ്വന്തഗു​ണമല്ല മററു​ള്ള​വന്റെ ഗുണവും കൂടെ നോ​ക്കേണം” എന്നു പൗലോസ്‌ അപ്പോ​സ്‌തലൻ നമ്മെ ഉചിത​മാ​യി ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നു. (ഫിലി​പ്പി​യർ 2:3, 4) മററു​ള്ള​വ​രോ​ടു മത്സരി​ക്കു​ന്ന​തിൽനി​ന്നോ അവരെ കടത്തി​വെ​ട്ടു​ന്ന​തിൽനി​ന്നോ ഒഴിഞ്ഞു​നിൽക്കാൻ താഴ്‌മ നമ്മെ സഹായി​ക്കും. അത്തരം മത്സരമ​നോ​ഭാ​വം നമുക്കും നമ്മുടെ സഹക്രി​സ്‌ത്യാ​നി​കൾക്കും പ്രശ്‌നങ്ങൾ സൃഷ്ടി​ക്കും.

11. അബദ്ധങ്ങൾ പിണയാ​തി​രി​ക്കാൻ താഴ്‌മ നമ്മെ എങ്ങനെ സഹായി​ക്കും?

11 പലപ്പോ​ഴും, അബദ്ധങ്ങ​ളിൽ ചാടു​ന്ന​തിൽനി​ന്നു താഴ്‌മ നമ്മെ പിന്തി​രി​പ്പി​ക്കും. അതെങ്ങനെ? കാരണം താഴ്‌മ നമ്മെ അമിത ആത്മവി​ശ്വാ​സി​യാ​കാ​തെ കാക്കുന്നു. പകരം, “താൻ നില്‌ക്കു​ന്നു എന്നു തോന്നു​ന്നവൻ വീഴാ​തി​രി​പ്പാൻ നോക്കി​ക്കൊ​ള്ളട്ടെ” എന്ന 1 കൊരി​ന്ത്യർ 10:12-ൽ കാണുന്ന പൗലോ​സി​ന്റെ ബുദ്ധ്യു​പ​ദേശം നാം വിലമ​തി​ക്കും. അഹങ്കാരി അങ്ങേയ​ററം അമിത ആത്മവി​ശ്വാ​സി​യാണ്‌, അതു​കൊ​ണ്ടു​തന്നെ പുറ​മേ​നി​ന്നുള്ള സ്വാധീ​നങ്ങൾ നിമി​ത്ത​മോ അയാളു​ടെ​തന്നെ ബലഹീ​ന​തകൾ നിമി​ത്ത​മോ അയാൾക്ക്‌ അബദ്ധങ്ങൾ പിണയാൻ സാധ്യ​ത​യുണ്ട്‌.

12. തിരു​വെ​ഴു​ത്തു​പ​ര​മായ ഏതു കടമ നിർവ​ഹി​ക്കാൻ താഴ്‌മ നമ്മെ സഹായി​ക്കും?

12 കീഴ്‌പെടൽ നിബന്ധ​ന​യോ​ടു പൊരു​ത്ത​പ്പെ​ടാൻ താഴ്‌മ നമ്മെ സഹായി​ക്കും. “ക്രിസ്‌തു​വി​ന്റെ ഭയത്തിൽ അന്യോ​ന്യം കീഴ്‌പെ​ട്ടി​രി​പ്പിൻ” എന്ന്‌ എഫെസ്യർ 5:21 നമ്മെ ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നു. വാസ്‌ത​വ​ത്തിൽ, നാമെ​ല്ലാം കീഴ്‌പെ​ടേ​ണ്ട​യാ​വ​ശ്യ​മു​ള്ള​വ​രല്ലേ? കുട്ടികൾ തങ്ങളുടെ മാതാ​പി​താ​ക്കൾക്കും ഭാര്യ​മാർ തങ്ങളുടെ ഭർത്താ​ക്കൻമാർക്കും ഭർത്താ​ക്കൻമാർ ക്രിസ്‌തു​വി​നും കീഴ്‌പെ​ട്ടി​രി​ക്കണം. (1 കൊരി​ന്ത്യർ 11:3; എഫെസ്യർ 5:22; 6:1) ഇനി, ഏതൊരു ക്രിസ്‌തീയ സഭയി​ലും ശുശ്രൂ​ഷാ​ദാ​സൻമാർ ഉൾപ്പെടെ സകലരും മൂപ്പൻമാ​രോ​ടു കീഴ്‌പെടൽ പ്രകട​മാ​ക്കേ​ണ്ട​തുണ്ട്‌. മൂപ്പൻമാർ വിശേ​ഷി​ച്ചു സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാൽ പ്രതി​നി​ധാ​നം ചെയ്യ​പ്പെ​ടുന്ന വിശ്വസ്‌ത അടിമ​വർഗ​ത്തോ​ടു സത്യത്തിൽ കീഴ്‌പെ​ട്ടി​രി​ക്കു​ന്നി​ല്ലേ? അടുത്ത​താ​യി, സർക്കിട്ട്‌ മേൽവി​ചാ​രകൻ ഡിസ്‌ട്രി​ക്‌ററ്‌ മേൽവി​ചാ​ര​കനു കീഴ്‌പെ​ട്ടി​രി​ക്കേ​ണ്ട​യാ​വ​ശ്യ​മുണ്ട്‌. ഡിസ്‌ട്രി​ക്‌ററ്‌ മേൽവി​ചാ​രകൻ എവിടെ സേവി​ക്കു​ന്നു​വോ അവിടത്തെ ബ്രാഞ്ച്‌ കമ്മിറ​റി​ക്കു കീഴ്‌പെ​ട്ടി​രി​ക്കും. ബ്രാഞ്ച്‌ കമ്മിറ​റി​യം​ഗ​ങ്ങ​ളോ? അവർ “അന്യോ​ന്യ”വും കൂടാതെ “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ”വർഗത്തെ പ്രതി​നി​ധാ​നം ചെയ്യുന്ന ഭരണസം​ഘ​ത്തി​നും “കീഴ്‌പെ​ട്ടി​രി”ക്കണം. അടിമ​വർഗ​മാ​ണെ​ങ്കി​ലോ, അവർ രാജാ​വാ​യി വാഴ്‌ച നടത്തുന്ന യേശു​വി​നോ​ടും കണക്കു ബോധി​പ്പി​ക്കേ​ണ്ട​വ​രാണ്‌. (മത്തായി 24:45-47, NW) മൂപ്പൻമാ​രു​ടെ ഏതൊരു സംഘത്തി​ലെ​യും പോ​ലെ​തന്നെ ഭരണസം​ഘ​ത്തി​ലെ അംഗങ്ങ​ളും മററു​ള്ള​വ​രു​ടെ വീക്ഷണ​ഗ​തി​കൾ ആദരി​ക്കേ​ണ്ട​തുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, തനിക്കു നല്ല ഒരു ആശയം പറയാ​നു​ണ്ടെന്ന്‌ ഒരു വ്യക്തിക്കു തോന്നി​യേ​ക്കാം. എന്നാൽ മററം​ഗ​ങ്ങ​ളിൽ ഏറിയ​കൂ​റും അദ്ദേഹ​ത്തി​ന്റെ നിർദേ​ശ​ത്തോ​ടു യോജി​ക്കു​ന്നി​ല്ലെ​ങ്കിൽ അദ്ദേഹം അതു വിട്ടു​ക​ളഞ്ഞേ തീരൂ. സത്യമാ​യും നമു​ക്കെ​ല്ലാം താഴ്‌മ ആവശ്യ​മാണ്‌, കാരണം നാമെ​ല്ലാം കീഴ്‌പെടൽ ക്രമീ​ക​ര​ണ​ത്തിൻ കീഴി​ലു​ള്ള​വ​രാണ്‌.

13, 14. (എ) ഏതു പ്രത്യേക സാഹച​ര്യ​ത്തിൽ താഴ്‌മ നമ്മെ സഹായി​ക്കും? (ബി) ബുദ്ധ്യു​പ​ദേശം സ്വീക​രി​ക്കു​ന്ന​തി​നോ​ടുള്ള ബന്ധത്തിൽ അപ്പോ​സ്‌ത​ല​നായ പത്രോസ്‌ എന്തു മാതൃക വെച്ചു?

13 താഴ്‌മ​യു​ണ്ടെ​ങ്കിൽ നാം ബുദ്ധ്യു​പ​ദേ​ശ​വും ശിക്ഷണ​വും എളുപ്പം സ്വീക​രി​ക്കു​ന്നു എന്നതി​നാൽ താഴ്‌മ വിശേ​ഷി​ച്ചും ജ്ഞാനമാർഗ​മാ​യി കാണ​പ്പെ​ടു​ന്നു. ചില​പ്പോൾ നമുക്കു ശിക്ഷണ​ന​ട​പടി ആവശ്യ​മാ​യി​വ​രു​ന്നു. “നിന്റെ ഭാവി​യിൽ നീ ജ്ഞാനി​യാ​യി​ത്തീ​രേ​ണ്ട​തിന്‌ ആലോചന കേട്ടു ശിക്ഷണം കൈ​ക്കൊൾക” എന്ന സദൃശ​വാ​ക്യ​ങ്ങൾ 19:20-ലെ (NW) ബുദ്ധ്യു​പ​ദേശം നാം ചെവി​ക്കൊ​ള്ളണം. താഴ്‌മ​യു​ള്ള​വർക്കു ശിക്ഷണം ലഭിക്കു​മ്പോൾ അവർ വ്രണി​ത​രാ​കു​ക​യോ അസന്തു​ഷ്ട​രാ​കു​ക​യോ ചെയ്യു​ക​യി​ല്ലെന്നു പറഞ്ഞി​രി​ക്കു​ന്നത്‌ എത്രയോ ശരിയാണ്‌. കൂടാതെ, എബ്രായർ 12:4-11-ൽ ശിക്ഷണം താഴ്‌മ​യോ​ടെ സ്വീക​രി​ക്കു​ന്ന​തി​ലെ ജ്ഞാനത്തെ സംബന്ധിച്ച്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ നമ്മെ ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നു. നമ്മുടെ ഭാവി​ജീ​വി​ത​ഗ​തി​യെ ബുദ്ധി​പൂർവം നയിച്ച്‌ പ്രതി​ഫ​ല​മാ​യി നിത്യ​ജീ​വൻ എന്ന സമ്മാനം ലഭിക്കു​മെന്ന്‌ ഈ വിധത്തിൽ മാത്രമേ നമുക്കു പ്രത്യാ​ശി​ക്കാൻ കഴിയൂ. അതിന്റെ അനന്തര​ഫലം എത്ര സന്തുഷ്ട​മാ​യി​രി​ക്കും!

14 ഇതി​നോ​ടുള്ള ബന്ധത്തിൽ നമുക്കു ദൃഷ്ടാ​ന്ത​മാ​യി പത്രോ​സി​ന്റെ കാര്യ​മെ​ടു​ക്കാ​വു​ന്ന​താണ്‌. അപ്പോ​സ്‌ത​ല​നായ പൗലോ​സിൽനിന്ന്‌ അദ്ദേഹ​ത്തി​നു കടുത്ത ഭാഷയി​ലുള്ള ബുദ്ധ്യു​പ​ദേശം ലഭിക്കു​ക​യു​ണ്ടാ​യി. ഗലാത്യർ 2:14-ൽ ആ വിവരണം നാം ഇങ്ങനെ വായി​ക്കു​ന്നു: “അവർ സുവി​ശേ​ഷ​ത്തി​ന്റെ സത്യം അനുസ​രി​ച്ചു ചൊവ്വാ​യി നടക്കു​ന്നില്ല എന്നു കണ്ടിട്ടു ഞാൻ എല്ലാവ​രും കേൾക്കെ കേഫാ​വി​നോ​ടു പറഞ്ഞതു: യെഹൂ​ദ​നായ നീ യെഹൂ​ദ​മ​ര്യാ​ദ​പ്ര​കാ​രമല്ല ജാതി​ക​ളു​ടെ മര്യാ​ദ​പ്ര​കാ​രം ജീവി​ക്കു​ന്നു എങ്കിൽ നീ ജാതി​കളെ യെഹൂ​ദ​മ​ര്യാ​ദ അനുസ​രി​പ്പാൻ നിർബ്ബ​ന്ധി​ക്കു​ന്നതു എന്തു?” അപ്പോ​സ്‌ത​ല​നായ പത്രോസ്‌ അതിൽ വ്രണി​ത​നാ​യോ? വ്രണി​ത​നാ​യെ​ങ്കിൽത്തന്നെ അതൊ​ട്ടും നീണ്ടു​നി​ന്നില്ല, കാരണം പിന്നീട്‌, 2 പത്രൊസ്‌ 3:15, 16-ൽ പൗലോ​സി​നെ പരാമർശി​ക്കേ​ണ്ടി​വ​ന്ന​പ്പോൾ അദ്ദേഹം “നമ്മുടെ പ്രിയ സഹോ​ദ​ര​നായ പൌ​ലോസ്‌” എന്നാണ്‌ പറഞ്ഞത്‌.

15. നാം താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തും സന്തുഷ്ട​രാ​യി​രി​ക്കു​ന്ന​തും തമ്മിലുള്ള ബന്ധമെന്ത്‌?

15 സ്വയം​പ​ര്യാ​പ്‌ത​ത​യു​ടെ, ആത്മസം​തൃ​പ്‌തി​യു​ടെ കാര്യ​വു​മുണ്ട്‌. നമ്മുടെ ഭാഗ​ധേ​യങ്ങൾ, പദവികൾ, അനു​ഗ്ര​ഹങ്ങൾ എന്നിവ​കൊ​ണ്ടു നാം തൃപ്‌തി​യ​ട​യു​ന്നി​ല്ലെ​ങ്കിൽ നമുക്കു സന്തുഷ്ട​രാ​യി​രി​ക്കാ​നേ കഴിയില്ല. “ദൈവം അനുവ​ദി​ക്കു​ന്നെ​ങ്കിൽ അതെടു​ക്കാം” എന്നതാ​യി​രി​ക്കും താഴ്‌മ​യുള്ള ക്രിസ്‌ത്യാ​നി​ക​ളു​ടെ മനോ​ഭാ​വം. 1 കൊരി​ന്ത്യർ 10:13-ൽ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറയു​ന്നത്‌ അതാണ്‌: “മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരി​ട്ടി​ട്ടില്ല; ദൈവം വിശ്വ​സ്‌തൻ; നിങ്ങൾക്കു കഴിയു​ന്ന​തി​ന്നു മീതെ പരീക്ഷ നേരി​ടു​വാൻ സമ്മതി​ക്കാ​തെ നിങ്ങൾക്കു സഹിപ്പാൻ കഴി​യേ​ണ്ട​തി​ന്നു പരീക്ഷ​യോ​ടു​കൂ​ടെ അവൻ പോക്കു​വ​ഴി​യും ഉണ്ടാക്കും.” അതിനാൽ താഴ്‌മ എങ്ങനെ ബുദ്ധി​പൂർവ​ക​മായ ഗതിയാ​യി​രി​ക്കു​ന്നു എന്നുത​ന്നെ​യാണ്‌ ഇവയെ​ല്ലാം ആവർത്തി​ച്ചു പ്രകട​മാ​ക്കു​ന്നത്‌, കാരണം നമ്മുടെ അവസ്ഥ എന്തായി​രി​ക്കു​ന്നു എന്നു നോക്കാ​തെ​തന്നെ സന്തുഷ്ട​രാ​യി​രി​ക്കാൻ അതു നമ്മെ സഹായി​ക്കു​ന്നു.

താഴ്‌മ​യു​ള്ള​വ​രാ​കാൻ സ്‌നേഹം നമ്മെ സഹായി​ക്കും

16, 17. (എ) താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കാൻ നമ്മെ സഹായി​ക്കുന്ന ഏററവും വലിയ ഗുണത്തെ ഏതു തിരു​വെ​ഴു​ത്തു ദൃഷ്ടാന്തം എടുത്തു​കാ​ണി​ക്കു​ന്നു? (ബി) ഈ ആശയത്തെ ചിത്രീ​ക​രി​ക്കുന്ന ലൗകിക ദൃഷ്ടാ​ന്ത​മേത്‌?

16 മറെറ​ന്തി​നെ​ക്കാ​ളും അധിക​മാ​യി അഗാപെ എന്ന നിസ്വാർഥ സ്‌നേഹം താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കാൻ നമ്മെ സഹായി​ക്കും. ദണ്ഡനസ്‌തം​ഭ​ത്തി​ലെ തിക്താ​നു​ഭവം യേശു താഴ്‌മ​യോ​ടെ സഹിച്ചു​വെന്നു പൗലോസ്‌ ഫിലി​പ്പി​യ​രോ​ടു വർണി​ക്കു​ന്നു. യേശു​വിന്‌ അതു സാധി​ച്ചത്‌ എന്തു​കൊ​ണ്ടാ​യി​രു​ന്നു? (ഫിലി​പ്പി​യർ 2:5-8) താൻ ദൈവ​ത്തോ​ടു തുല്യ​നാ​യി​ത്തീ​ര​ണ​മെന്ന ചിന്തയ്‌ക്ക്‌ അവിടുന്ന്‌ എന്തു​കൊണ്ട്‌ ഇടം കൊടു​ത്തില്ല? അതിനു കാരണം അവിടു​ന്നു​തന്നെ പറഞ്ഞു: “ഞാൻ പിതാ​വി​നെ സ്‌നേ​ഹി​ക്കു​ന്നു.” (യോഹ​ന്നാൻ 14:31) അതു​കൊ​ണ്ടാണ്‌ അവിടുന്ന്‌ എല്ലായ്‌പോ​ഴും മഹത്ത്വ​വും ബഹുമാ​ന​വും തന്റെ സ്വർഗീയ പിതാ​വായ യഹോ​വ​യാം ദൈവ​ത്തി​ലേക്കു തിരി​ച്ചു​വി​ട്ടത്‌. അങ്ങനെ, മറെറാ​രി​ക്കൽ തന്റെ സ്വർഗീയ പിതാവു മാത്രമേ നല്ലവനാ​യി​ട്ടു​ള്ളൂ​വെന്ന്‌ അവിടുന്ന്‌ ഊന്നി​പ്പ​റ​യു​ക​യും ചെയ്‌തു.—ലൂക്കോസ്‌ 18:18, 19.

17 അമേരി​ക്ക​യു​ടെ ആദ്യകാല കവിക​ളിൽ ഒരാളായ ജോൺ ഗ്രീൻലീഫ്‌ വൈട്ട്യ​റി​ന്റെ ജീവി​ത​ത്തിൽനി​ന്നുള്ള ഒരു സംഭവം ഈ ആശയം ദൃഷ്ടാ​ന്തീ​ക​രി​ക്കു​ന്നുണ്ട്‌. ഇദ്ദേഹ​ത്തിന്‌ ഒരു ബാല്യ​കാല സഖിയു​ണ്ടാ​യി​രു​ന്നു. കേട്ടെ​ഴു​ത്തു​മ​ത്സ​ര​ത്തിൽ ഒരു വാക്ക്‌ അവൾ ശരിയാ​യും അയാൾ തെററാ​യും എഴുതി. ഇത്‌ അവൾക്കു വല്ലാത്ത വിഷമ​മു​ണ്ടാ​ക്കി. എന്തു​കൊണ്ട്‌? അവൾ ഇങ്ങനെ പറഞ്ഞതാ​യി കവി അനുസ്‌മ​രി​ക്കു​ന്നു: “ആ വാക്ക്‌ എഴുതി​യ​തിൽ എനിക്കു വിഷമ​മുണ്ട്‌. നിങ്ങ​ളെ​ക്കാൾ ഞാൻ ഉയരു​ന്നത്‌ എനിക്കു വെറു​പ്പാണ്‌ . . . കാരണം ഞാൻ നിങ്ങളെ സ്‌നേ​ഹി​ക്കു​ന്നു.” അതെ, നാം ഒരു വ്യക്തിയെ സ്‌നേ​ഹി​ക്കു​ന്നെ​ങ്കിൽ അയാൾ നമ്മെക്കാൾ ഉന്നതത്തിൽ ആയിരി​ക്കാ​നാ​ണു നാം ആഗ്രഹി​ക്കുക, അല്ലാതെ നമുക്കു താഴെ ആയിരി​ക്കാ​നല്ല, കാരണം സ്‌നേഹം താഴ്‌മ​യു​ള്ള​താണ്‌.

18. താഴ്‌മ ഏതു തിരു​വെ​ഴു​ത്തു ബുദ്ധ്യു​പ​ദേ​ശ​ത്തി​നു ചെവി കൊടു​ക്കാൻ നമ്മെ സഹായി​ക്കും?

18 ഇതു ക്രിസ്‌ത്യാ​നി​കൾക്ക്‌, വിശി​ഷ്യാ സഹോ​ദ​രൻമാർക്ക്‌, ഒരു നല്ല പാഠമാണ്‌. ഒരു പ്രത്യേക സേവന​പ​ദ​വി​യു​ടെ കാര്യം​തന്നെ എടുക്കുക. അതു നമുക്കു ലഭിക്കു​ന്ന​തി​നു പകരം നമ്മുടെ ഒരു സഹോ​ദ​രനു ലഭിച്ചാൽ നാം സന്തോ​ഷി​ക്കു​മോ? അതോ അസൂയ​യും പകയും പ്രകടി​പ്പി​ക്കു​മോ? നമ്മുടെ സഹോ​ദ​രനെ നാം വാസ്‌ത​വ​ത്തിൽ സ്‌നേ​ഹി​ക്കു​ന്നെ​ങ്കിൽ ആ പ്രത്യേക നിയമ​ന​മോ അംഗീ​കാ​ര​മോ സേവന​പ​ദ​വി​യോ അദ്ദേഹ​ത്തി​നു ലഭിച്ച​തിൽ നാം സന്തോ​ഷി​ക്കും. അതെ, താഴ്‌മ​യു​ണ്ടെ​ങ്കിൽ “ബഹുമാ​നി​ക്കു​ന്ന​തിൽ അന്യോ​ന്യം മുന്നി​ട്ടു​കൊൾവിൻ” എന്ന ബുദ്ധ്യു​പ​ദേ​ശ​ത്തി​നു ചെവി​കൊ​ടു​ക്കാൻ എളുപ്പ​മാ​കും. (റോമർ 12:10) “നിങ്ങ​ളെ​ക്കാ​ളു​പ​രി​യാ​യി പരസ്‌പരം ബഹുമാ​നി​ക്കു​വിൻ” എന്നാണ്‌ ഇതേ വാക്യം മറെറാ​രു തർജമ​യിൽ നാം വായി​ക്കു​ന്നത്‌. (ന്യൂ ഇൻറർനാ​ഷണൽ വേർഷൻ) ഇനി, വീണ്ടും അപ്പോ​സ്‌ത​ല​നായ പൗലോസ്‌ നമ്മെ ഇങ്ങനെ ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നു: “സ്‌നേ​ഹ​ത്തോ​ടു​കൂ​ടെ ദാസ​രെ​പ്പോ​ലെ പരസ്‌പരം സേവി​ക്കു​വിൻ.” (ഗലാത്തി​യാ 5:13, പി.ഒ.സി. ബൈ.) അതെ, നമുക്കു സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ നമ്മുടെ സഹോ​ദ​രൻമാ​രെ സേവി​ക്കു​ന്ന​തിൽ, അവരുടെ താത്‌പ​ര്യ​വും ക്ഷേമവും നമ്മു​ടേ​തി​നു മേലായി കരുതി​ക്കൊണ്ട്‌ അവരുടെ ദാസ​രെ​ന്നോ​ണം ഇടപെ​ടു​ന്ന​തിൽ നാം സന്തോ​ഷി​ക്കും. ഇതിന്‌ ആവശ്യ​മാ​യി​രി​ക്കു​ന്നതു താഴ്‌മ​യാണ്‌. താഴ്‌മ നാം പൊങ്ങച്ചം പറയു​ന്ന​തിൽനി​ന്നും അങ്ങനെ അതു മററു​ള്ള​വ​രിൽ അസൂയ ജനിപ്പി​ക്കു​ന്ന​തിൽനി​ന്നും നമ്മെ കാത്തു​കൊ​ള്ളും. സ്‌നേഹം “പൊങ്ങച്ചം പറയു​ന്നില്ല, നിഗളി​ക്കു​ന്നില്ല” എന്നു പൗലോസ്‌ എഴുതു​ക​യു​ണ്ടാ​യി. എന്തു​കൊ​ണ്ടാ​ണത്‌? കാരണം ആത്മപ്ര​ശം​സ​യു​ടെ​യും അഹങ്കാ​ര​ത്തി​ന്റെ​യും പിന്നിൽ പ്രവർത്തി​ക്കുന്ന പ്രേര​ക​ഘ​ടകം ഞാൻ-ഭാവമാണ്‌. എന്നാൽ അതേസ​മയം നിസ്വാർഥ​ത​യു​ടെ സത്തതന്നെ സ്‌നേ​ഹ​മാണ്‌.—1 കൊരി​ന്ത്യർ 13:4, NW.

19. അഹങ്കാ​ര​വും സ്വാർഥ​ത​യും പോ​ലെ​തന്നെ താഴ്‌മ​യും സ്‌നേ​ഹ​വും പരസ്‌പരം ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു​വെന്ന്‌ ഏതു ബൈബിൾ മാതൃ​കകൾ ദൃഷ്ടാ​ന്തീ​ക​രി​ക്കു​ന്നു?

19 സ്‌നേ​ഹ​വും താഴ്‌മ​യും എങ്ങനെ കൈ​കോർത്തു​പോ​കു​ന്നു എന്നതി​നും അഹങ്കാ​ര​വും സ്വാർഥ​ത​യും എങ്ങനെ കെട്ടു​പി​ണ​ഞ്ഞി​രി​ക്കു​ന്നു എന്നതി​നും ഒരു ശ്രദ്ധേ​യ​മായ ദൃഷ്ടാ​ന്ത​മാണ്‌ ശൗൽ രാജാ​വി​നോ​ടും അദ്ദേഹ​ത്തി​ന്റെ പുത്രൻ യോനാ​ഥാ​നോ​ടും ദാവീ​ദി​നു​ണ്ടാ​യി​രുന്ന ബന്ധം. യുദ്ധത്തിൽ ദാവീ​ദി​നു​ണ്ടായ വിജയങ്ങൾ ഹേതു​വാ​യി “ശൌൽ ആയിരത്തെ കൊന്നു ദാവീ​ദോ പതിനാ​യി​രത്തെ” എന്ന്‌ ഇസ്രയേൽ സ്‌ത്രീ​കൾ പാടി. (1 ശമൂവേൽ 18:7) അതിൽ താഴ്‌മ വിചാ​രി​ക്കു​ന്ന​തി​നു പകരം അഹങ്കാ​ര​ത്താൽ ചീർത്ത ശൗലിന്‌ അന്നു മുതൽ ദാവീ​ദി​നെ കൊന്നു​ക​ള​യാൻതക്ക വെറു​പ്പാ​യി. എന്നാൽ അദ്ദേഹ​ത്തി​ന്റെ പുത്ര​നായ യോനാ​ഥാൻ പ്രകട​മാ​ക്കിയ മനോ​ഭാ​വ​ത്തിൽനിന്ന്‌ എത്രയോ വ്യത്യ​സ്‌ത​മാ​ണിത്‌! യോനാ​ഥാൻ തന്റെ സ്വന്തം പ്രാണ​നെ​പ്പോ​ലെ ദാവീ​ദി​നെ സ്‌നേ​ഹി​ച്ചു​വെന്നു നാം വായി​ക്കു​ന്നു. (1 ശമൂവേൽ 18:1) അങ്ങനെ യഹോവ ദാവീ​ദി​നെ​യാണ്‌ അനു​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ശൗലിന്റെ പിൻഗാ​മി​യാ​യി ഇസ്ര​യേ​ലി​ന്റെ രാജാ​വാ​കു​ന്നതു യോനാ​ഥാ​നു പകരം ദാവീ​ദാ​ണെ​ന്നും കാല​ക്ര​മ​ത്തിൽ വ്യക്തമാ​യ​പ്പോൾ യോനാ​ഥാൻ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌? യോനാ​ഥാൻ അതിൽ അസൂയ​പ്പെ​ട്ടോ? അശേഷ​മില്ല! ദാവീ​ദി​നോ​ടുള്ള ഉത്‌കൃഷ്ട സ്‌നേഹം നിമിത്തം 1 ശമൂവേൽ 23:17-ൽ നാം വായി​ക്കു​ന്ന​തു​പോ​ലെ അദ്ദേഹ​ത്തിന്‌ ഇങ്ങനെ പറയാൻ കഴിഞ്ഞു: “ഭയപ്പെ​ടേണ്ടാ, എന്റെ അപ്പനായ ശൌലി​ന്നു നിന്നെ പിടി​കി​ട്ടു​ക​യില്ല; നീ യിസ്രാ​യേ​ലി​ന്നു രാജാ​വാ​കും; അന്നു ഞാൻ നിനക്കു രണ്ടാമ​നും ആയിരി​ക്കും; അതു എന്റെ അപ്പനായ ശൌലും അറിയു​ന്നു.” തന്റെ പിതാ​വി​ന്റെ പിൻഗാ​മി​യാ​യി ഇസ്ര​യേ​ലി​ന്റെ രാജാവ്‌ ആരായി​രി​ക്ക​ണ​മെന്ന കാര്യ​ത്തിൽ ദൈവ​ഹി​ത​മെ​ന്തെന്നു മനസ്സി​ലാ​ക്കിയ യോനാ​ഥാൻ താഴ്‌മ​യോ​ടെ ആ വസ്‌തുത അംഗീ​ക​രി​ച്ചു​കൊ​ടു​ത്തു, അതിന്‌ അദ്ദേഹത്തെ പ്രേരി​പ്പി​ച്ചതു ദാവീ​ദി​നോ​ടു​ണ്ടാ​യി​രുന്ന ഉത്‌കൃഷ്ട സ്‌നേ​ഹ​മാ​യി​രു​ന്നു.

20. സ്‌നേ​ഹ​വും താഴ്‌മ​യും തമ്മിലുള്ള അടുത്ത ബന്ധം യേശു എങ്ങനെ​യാ​ണു പ്രകട​മാ​ക്കി​യത്‌?

20 യേശു​വി​ന്റെ മരണത്തി​ന്റെ തലേരാ​ത്രി​യിൽ അവിടു​ന്നു തന്റെ അപ്പോ​സ്‌ത​ലൻമാ​രോ​ടൊ​ത്താ​യി​രി​ക്കു​മ്പോൾ സംഭവി​ച്ചത്‌ സ്‌നേ​ഹ​വും താഴ്‌മ​യും തമ്മിലുള്ള ബന്ധത്തിനു കൂടു​ത​ലാ​യി അടിവ​ര​യി​ടു​ന്നു. “ലോക​ത്തിൽ തനിക്കു​ള്ള​വരെ സ്‌നേ​ഹി​ച്ച​തു​പോ​ലെ അവസാ​ന​ത്തോ​ളം അവരെ സ്‌നേ​ഹി​ച്ചു” എന്നു യോഹ​ന്നാൻ 13:1-ൽ നാം വായി​ക്കു​ന്നു. അതേത്തു​ടർന്ന്‌, യേശു ദാസവൃ​ത്തി ചെയ്യു​ന്ന​വ​നെ​പ്പോ​ലെ തന്റെ അപ്പോ​സ്‌ത​ലൻമാ​രു​ടെ പാദങ്ങൾ കഴുകി​യെന്നു നാം വായി​ക്കു​ന്നു. താഴ്‌മ​യു​ടെ കാര്യ​ത്തിൽ എന്തൊരു ശക്തമായ പാഠം!—യോഹ​ന്നാൻ 13:1-11.

21. ചുരു​ക്കി​പ്പ​റ​ഞ്ഞാൽ, നാം താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌?

21 സത്യമാ​യും താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കാൻ അനേകം കാരണ​ങ്ങ​ളുണ്ട്‌. താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കു​ന്നതു ശരിയും സത്യസ​ന്ധ​വു​മായ സംഗതി​യാണ്‌. വിശ്വാ​സ​ത്തി​ന്റെ ഗതിയാണ്‌. അതു യഹോ​വ​യാം ദൈവ​വും നമ്മുടെ സഹവി​ശ്വാ​സി​ക​ളു​മാ​യും നമ്മെ നല്ല ബന്ധത്തി​ലാ​ക്കു​ന്നു. അതു ജ്ഞാനമാർഗ​മാണ്‌. സർവോ​പരി, അതു സ്‌നേ​ഹ​ത്തി​ന്റെ ഗതിയാണ്‌, അതു യഥാർഥ സന്തുഷ്ടി കൈവ​രു​ത്തു​ക​യും ചെയ്യുന്നു.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

◻ താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തിൽ സത്യസന്ധത ഒരു സഹായ​മാ​കു​ന്നത്‌ ഏതെല്ലാം വിധങ്ങ​ളി​ലാണ്‌?

◻ യഹോ​വ​യി​ലുള്ള വിശ്വാ​സ​ത്തി​നു നമ്മെ താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കാൻ സഹായി​ക്കാൻ കഴിയു​ന്ന​തെ​ന്തു​കൊണ്ട്‌?

◻ താഴ്‌മ​യു​ണ്ടാ​യി​രി​ക്കു​ന്നതു ജ്ഞാനമാർഗ​മാ​ണെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു?

◻ നാം താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തിൽ സ്‌നേഹം വിശേ​ഷാൽ സഹായ​ക​ര​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

[21-ാം പേജിലെ ചിത്രം]

ഇയ്യോബ്‌ തന്നേത്തന്നെ താഴ്‌മ​യോ​ടെ യഹോ​വക്കു കീഴ്‌പെ​ടു​ത്തി. അദ്ദേഹം “ദൈവത്തെ ത്യജി​ച്ചു​പ​റഞ്ഞു മരിച്ചി”ല്ല

[23-ാം പേജിലെ ചിത്രം]

പൗലോസിനാൽ പരസ്യ​മാ​യി ബുദ്ധ്യു​പ​ദേ​ശി​ക്ക​പ്പെ​ട്ട​പ്പോൾ പത്രോസ്‌ താഴ്‌മ​യോ​ടെ അതിനു കീഴ്‌പെ​ട്ടു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക