ബുദ്ധ്യുപദേശം കൊടുക്കുമ്പോൾ നിങ്ങൾ മററുള്ളവരെ മാനിക്കുന്നുവോ?
മാന്യമായി ബുദ്ധ്യുപദേശിക്കപ്പെടുന്നത് എത്ര ഹിതകരവും എത്ര പ്രയോജനപ്രദവുമാണ്! “ദയാപുരസ്സരമായ, പരവികാരം മാനിക്കുന്ന, സൂക്ഷ്മ ശ്രദ്ധനൽകിക്കൊണ്ടുള്ള ബുദ്ധ്യുപദേശം നല്ല ബന്ധങ്ങളിൽ കലാശിക്കുന്നു” എന്ന് എഡ്വേർഡ് പറയുന്നു. “നിങ്ങൾക്കു പറയാനുള്ളത് കേൾക്കാനുള്ള മനസ്സൊരുക്കം പ്രകടമാക്കിക്കൊണ്ടു ബുദ്ധ്യുപദേശകൻ നിങ്ങളെ ബഹുമാനിക്കുന്നു, ആദരിക്കുന്നു എന്നു നിങ്ങൾക്കു തോന്നുമ്പോൾ ബുദ്ധ്യുപദേശം സ്വീകരിക്കുക എളുപ്പമാകുന്നു” എന്നു വാറൻ അഭിപ്രായപ്പെടുന്നു. “ബുദ്ധ്യുപദേശകൻ എന്നോട് ആദരവോടെ ഇടപെടുമ്പോൾ ബുദ്ധ്യുപദേശം ആവശ്യപ്പെട്ടുകൊണ്ട് എനിക്ക് അദ്ദേഹത്തെ സമീപിക്കാനുള്ള സ്വാതന്ത്ര്യം തോന്നും,” അങ്ങനെയാണു നോർമൻ അഭിപ്രായപ്പെടുന്നത്.
മാന്യതക്കുള്ള മമനുഷ്യന്റെ സ്വാഭാവിക അവകാശം
ഊഷ്മളമായ, സൗഹാർദമായ, സ്നേഹപുരസ്സരമായ ബുദ്ധ്യുപദേശം തീർച്ചയായും സ്വാഗതാർഹമാണ്. ബുദ്ധ്യുപദേശം ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നവിധത്തിൽ മററുള്ളവരെ ബുദ്ധ്യുപദേശിക്കുന്നതാണു പ്രയോജനപ്രദം. (മത്തായി 7:12) വിമർശിക്കുകയും കുററംവിധിക്കുകയും ചെയ്യുന്നതിനുപകരം ഒരു നല്ല ബുദ്ധ്യുപദേശകൻ ശ്രദ്ധിക്കാൻ സമയമെടുക്കുന്നു, കൂടാതെ ബുദ്ധ്യുപദേശത്തിനു വിധേയനാകുന്ന വ്യക്തിയുടെ ചിന്ത, സ്ഥാനം, വികാരങ്ങൾ എന്നിവ മനസ്സിലാക്കാനും ശ്രമിക്കുന്നു.—സദൃശവാക്യങ്ങൾ 18:13.
ബുദ്ധ്യുപദേശം കൊടുക്കുമ്പോൾ ക്രിസ്തീയ മൂപ്പൻമാർ ഉൾപ്പെടെയുള്ള ഇന്നത്തെ ബുദ്ധ്യുപദേശകർ മററുള്ളവരെ മാനിക്കാൻ ജാഗരൂകരായിരിക്കേണ്ടതുണ്ട്. എന്തുകൊണ്ട്? അതിന്റെ ലളിതമായ കാരണം ഇതാണ്, മാനംകെടുത്തുന്നവിധത്തിൽ മററുള്ളവരോട് ഇടപെടണമെന്ന ഒരു മനോഭാവമാണു സമൂഹത്തിൽ കണ്ടുവരുന്നത്. ഇതു പടർന്നുപിടിക്കുന്നതാണ്. പലപ്പോഴും നിങ്ങൾ മാന്യമായ പെരുമാററം ആരിൽനിന്നു പ്രതീക്ഷിക്കുന്നുവോ അവർതന്നെയാണ് അതു നൽകാൻ പരാജയപ്പെടുന്നത്, അവർ വിദഗ്ധരോ, മതനേതാക്കളോ, മററുള്ള ആരുമോ ആയിക്കൊള്ളട്ടെ. ദൃഷ്ടാന്തീകരിച്ചാൽ, ജോലിസ്ഥലത്ത് ഒരാളെ പിരിച്ചുവിടുന്നതു തൊഴിലുടമക്കും തൊഴിലാളിക്കും വേദനാജനകമാണ്, ക്ലേശകരമാണ്. അത് ആത്മാഭിമാനത്തിനു ക്ഷതം തട്ടുന്നതാണ്, വിശേഷിച്ചും അപരാധിയോടുള്ള ഇടപെടലിൽ മാന്യതയില്ലെങ്കിൽ. ഇത്തരം സന്ദർഭങ്ങളിൽ ആ “കടുത്ത സന്ദേശം വ്യക്തമായി, ലളിതമായി, വിദഗ്ധമായി ധരിപ്പിച്ചു വ്യക്തിയുടെ മാന്യതക്കു ക്ഷതമേൽപ്പിക്കാതെ എങ്ങനെ കൊടുക്കാമെന്ന് ഇങ്ങനെയുള്ള രംഗങ്ങളിൽ മേൽനോട്ടം വഹിക്കുന്നവർ പഠിക്കേണ്ടതുണ്ട്” എന്നു വാൻകൂവർ സൺ റിപ്പോർട്ടുചെയ്യുന്നു. അതേ, സകല മനുഷ്യരും മാന്യമായ പെരുമാററം അർഹിക്കുന്നവരാണ്.
ഐക്യരാഷ്ട്രങ്ങളുടെ പൊതുസഭ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “സകല മനുഷ്യരും സ്വതന്ത്രരായും തുല്യ മാന്യതയോടെയും അവകാശങ്ങളോടെയും ജനിച്ചിരിക്കുന്നു. യുക്തിയും മനസ്സാക്ഷിയും അവർക്കു പ്രകൃത്യാതന്നെയുണ്ട്, സാഹോദര്യത്തിന്റെ ആത്മാവിൽ അവർ പരസ്പരം വർത്തിക്കണം.” മമനുഷ്യന്റെ മാന്യത ഹനിക്കപ്പെടുന്നതിനാൽ ഐക്യരാഷ്ട്രങ്ങളുടെ ഭരണവ്യവസ്ഥകളും (Charter) മനുഷ്യാവകാശങ്ങളുടെ സാർവദേശീയ പ്രഖ്യാപനത്തിന്റെ പ്രസ്താവനയും (Preamble) ഈ ഗുണവിശേഷത്തെ അംഗീകരിച്ചുപറയുന്നത് നല്ല കാരണങ്ങളോടെയാണ്. “മമനുഷ്യന്റെ അടിസ്ഥാനപരമായ അവകാശങ്ങളിലും മനുഷ്യവ്യക്തിയുടെ യോഗ്യതയിലും മാന്യതയിലുമുള്ള വിശ്വാസ”ത്തെ അവ ഊട്ടിയുറപ്പിക്കുന്നു.
യഹോവ മനുഷ്യനെ സൃഷ്ടിച്ചു—സഹജമായ മാന്യതയോടെ
യഹോവ മാന്യതയുടെ ദൈവമാണ്. അവിടുത്തെ നിശ്വസ്തവചനം ശരിയായി ഇങ്ങനെ പ്രസ്താവിക്കുന്നു, “മാന്യതയും തേജസ്സും അവിടുത്തെ സന്നിധിയിലുണ്ട്,” “[അവിടുത്തെ] മാന്യത സ്വർഗങ്ങൾക്കുമീതെ വർണിക്കപ്പെടുന്നു.”—1 ദിനവൃത്താന്തം 16:27; സങ്കീർത്തനം 8:1, NW.
മാന്യതയുള്ള ദൈവം, അഖിലാണ്ഡ പരമാധികാരി എന്നീ നിലകളിൽ അവിടുന്നു സ്വർഗീയവും ഭൗമികവുമായ തന്റെ സകല സൃഷ്ടികൾക്കും മാന്യത കൽപ്പിക്കുന്നു. മഹത്ത്വീകരണം പ്രാപിച്ച, വാഴ്ചനടത്തുന്ന അവിടുത്തെ പുത്രനായ രാജാവാം യേശുക്രിസ്തുവാണ് അങ്ങനെ ആദരിക്കപ്പെട്ടവരിൽ പ്രമുഖൻ. “അങ്ങ് അവനെ മാന്യതയും തേജസ്സും അണിയിച്ചു” എന്നു ദാവീദ് പ്രാവചനികമായി എഴുതി.—സങ്കീർത്തനം 21:5; ദാനിയേൽ 7:14, NW.
സങ്കടകരമെന്നുപറയട്ടെ, മമനുഷ്യന്റെ അടിസ്ഥാനപരമായ ഈ അവകാശം ചരിത്രത്തിലുടനീളം ചവിട്ടിമെതിക്കപ്പെട്ടിരിക്കുന്നു. തന്റെതന്നെ പ്രവൃത്തികളാൽ പിശാചായ സാത്താനായിത്തീർന്ന ഒരു ശക്തനായ ദൂതൻ ദൈവത്തിന്റെ പരമാധികാരത്തിന്റെ ഔചിത്യം, നീതി, യോഗ്യത എന്നിവയെ വെല്ലുവിളിച്ചു. അങ്ങനെ ചെയ്തുകൊണ്ട് അവൻ യഹോവയോട് അനാദരവു കാണിച്ചു, ഭരിക്കാനുള്ള അവിടുത്തെ അവകാശത്തെ വെല്ലുവിളിച്ചുകൊണ്ട് അവിടുത്തെ മാന്യമായ നാമത്തെ അവഹേളിച്ചു. അവൻ തനിക്ക് അമിതമായ മാന്യതയുള്ളതായി സ്വയം ഭാവിച്ചു. പിശാചിനെപ്പോലെ, ശക്തരായ ചില മനുഷ്യ ഏകാധിപതിമാർ—ബൈബിൾ നാളിലെ നെബുഖദ്നേസറിനെപ്പോലെയുള്ളവർ—തങ്ങളുടെ ‘ശക്തിയെയും പ്രതാപത്തെയും’ കുറിച്ചു വീമ്പിളക്കിയിട്ടുണ്ട്. തങ്ങൾക്കുതന്നെ അന്യായമായ മാന്യത കൽപ്പിച്ചുകൊണ്ട് അവർ യഹോവയുടെ മാന്യതക്കുനേരെ കടന്നാക്രമണം നടത്തി. (ദാനീയേൽ 4:30) മനുഷ്യവർഗലോകത്തിനുമേൽ അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുന്ന സാത്താന്റെ മർദകഭരണം മനുഷ്യമാന്യതയെ ഹനിച്ചിട്ടുണ്ട്, ഹനിക്കുന്നതിൽ തുടരുകയും ചെയ്യുന്നു.
നിങ്ങളുടെ മാന്യത എപ്പോഴെങ്കിലും ഇടിച്ചുതാഴ്ത്തപ്പെട്ടിട്ടുണ്ടോ? ബുദ്ധ്യുപദേശിക്കപ്പെട്ടപ്പോൾ അതു നിങ്ങളിൽ ഉളവാക്കിയത് എന്തായിരുന്നു, അങ്ങേയററത്തെ കുററബോധം, ലജ്ജ, അപമാനം, അല്ലെങ്കിൽ തരംതാഴ്ത്തൽ? “പരിഗണന, സഹതാപം, മാന്യത ഇവയൊന്നും എനിക്ക് അനുഭവപ്പെട്ടില്ല. ഞാൻ ഒന്നിനുംകൊള്ളാത്തവനായി എനിക്കു തോന്നി” എന്ന് അഭിപ്രായപ്പെടുന്ന ആന്ത്രേയ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “നിരാശയിലേക്കും ഉത്കണ്ഠയിലേക്കും വിഷാദത്തിലേക്കുപോലും ഇത് എന്നെ കൊണ്ടെത്തിച്ചു.” “നിങ്ങളുടെ ക്ഷേമം കണക്കിലെടുക്കുന്നില്ല എന്നു നിങ്ങൾക്കു തോന്നുന്ന ഒരുവനിൽനിന്നു ബുദ്ധ്യുപദേശം കൈക്കൊള്ളാൻ ബുദ്ധിമുട്ടാണ്” എന്നു ലോറ പറയുന്നു.
അതുകൊണ്ടാണ് ആദരവോടും ബഹുമാനത്തോടുംകൂടെ ആട്ടിൻകൂട്ടത്തെ പരിപാലിക്കാൻ ക്രിസ്തീയ മേൽവിചാരകൻമാർ അനുശാസിക്കപ്പെട്ടിരിക്കുന്നത്. (1 പത്രൊസ് 5:2, 3) മററുള്ളവരെ ബുദ്ധ്യുപദേശിക്കേണ്ടത് ആവശ്യവും പ്രയോജനപ്രദവുമാണെന്നു തോന്നുന്ന സാഹചര്യം വരുന്നെങ്കിൽ മററുള്ളവരുടെ മാന്യത ഒരു മടിയുംകൂടാതെ നഷ്ടപ്പെടുത്തുന്ന ലോകമനുഷ്യരുടെ ചിന്തയിൽനിന്നും പ്രവൃത്തിയിൽനിന്നും നിങ്ങൾക്കു സ്വയം എങ്ങനെ സംരക്ഷിക്കാനാവും? സഹക്രിസ്ത്യാനികളുടേതു മാത്രമല്ല നിങ്ങളുടെതന്നെ മാന്യതയും കാത്തുസൂക്ഷിക്കാൻ നിങ്ങളെ സഹായിക്കാൻ എന്തിനു കഴിയും?—സദൃശവാക്യങ്ങൾ 27:6; ഗലാത്യർ 6:1.
മാന്യതയെ കാക്കുന്ന തത്ത്വങ്ങൾ
ദൈവവചനം മൗനം പാലിക്കുന്ന ഒരു വിഷയമല്ല ഇത്. ഒരു വിദഗ്ധനായ ബുദ്ധ്യുപദേശകൻ ദൈവവചനത്തിന്റെ ബുദ്ധ്യുപദേശത്തിൽ പൂർണമായ ആശ്രയം വെക്കും, ഈ ലോകത്തിന്റെ ജ്ഞാനത്തിലേക്കു തിരിയുകയില്ല. മൂല്യവത്തായ ഉപദേശങ്ങൾ തിരുവെഴുത്തുകളിലുണ്ട്. പിൻപററുന്നെങ്കിൽ അവ ബുദ്ധ്യുപദേശകനും പ്രബോധിപ്പിക്കപ്പെടുന്നവനും മാനം കൈവരുത്തും. അതിനാൽ, ക്രിസ്തീയ മേൽവിചാരകനായ തിമൊഥെയോസിനുള്ള പൗലോസിന്റെ നിർദേശം ഇതായിരുന്നു: “ഒരു പ്രായംചെന്ന മനുഷ്യനെ നിശിതമായി വിമർശിക്കരുത്. നേരെമറിച്ച്, അയാളെ പിതാവിനെപ്പോലെയും യുവാക്കളെ സഹോദരൻമാരെപ്പോലെയും പ്രായംചെന്ന സ്ത്രീകളെ അമ്മമാരെപ്പോലെയും ഇളയ സ്ത്രീകളെ സകല നിർമലതയോടുംകൂടെ സഹോദരിമാരെപ്പോലെയും കണക്കാക്കുക.” (1 തിമൊഥെയോസ് 5:1, 2, NW) എത്രമാത്രം ദുഃഖവും വ്രണിതവികാരങ്ങളും വ്യാകുലതകളുമാണ് ഈ നിലവാരങ്ങളോടു പററിനിന്നാൽ ഒഴിവാക്കാൻ കഴിയുന്നത്!
മറേറ വ്യക്തിയോടും, കൂടാതെ മാന്യവും സംരക്ഷണാത്മകവുമായ വിധത്തിലുള്ള പെരുമാററത്തിനു വിധേയമാകാനുള്ള അയാളുടെ അവകാശത്തോടും ഉചിതമായ ആദരവു പ്രകടമാക്കുന്നതാണു വിജയകരമായി ബുദ്ധ്യുപദേശിക്കുന്നതിനുള്ള താക്കോൽ എന്നതു ശ്രദ്ധിക്കുക. പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ട ആവശ്യമുള്ളയാൾ എന്തുകൊണ്ടാണ് അങ്ങനെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് എന്നു നിർണയിക്കാൻ ഒരുമ്പെട്ടുകൊണ്ടു സഞ്ചാരമേൽവിചാരകൻമാർ ഉൾപ്പെടെയുള്ള ക്രിസ്തീയ മൂപ്പൻമാർ ഈ ഉപദേശം പിൻപററാൻ ശ്രമിക്കണം. അയാളുടെ കാഴ്ചപ്പാട് എന്തെന്നു കേൾക്കാൻ അവർ ആഗ്രഹിക്കുകയും ബുദ്ധ്യുപദേശിക്കപ്പെടുന്ന വ്യക്തിയെ ലജ്ജിപ്പിക്കുന്നതോ തരംതാഴ്ത്തുന്നതോ അപമാനിക്കുന്നതോ ആയി തോന്നാവുന്ന എന്തും ഒഴിവാക്കാൻ സകല ശ്രമവും നടത്തുകയും ചെയ്യണം.
ഒരു മൂപ്പനെന്ന നിലയിൽ, നിങ്ങൾക്കു നിങ്ങളുടെ സഹോദരനോടു പരിഗണനയുണ്ടെന്നും പ്രശ്നങ്ങളിൽ അദ്ദേഹത്തെ സഹായിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെന്നും അദ്ദേഹം അറിയട്ടെ. ഇതാണ് ഒരു ദേഹപരിശോധനക്കു നിങ്ങൾ ഒരു നല്ല ഡോക്ടറുടെ അടുത്തു ചെല്ലുമ്പോൾ അദ്ദേഹം ചെയ്യുന്നത്. തണുത്തു മരവിക്കുന്ന ഒരു മുറിക്കുള്ളിൽവെച്ചു നിങ്ങളുടെ വസ്ത്രങ്ങൾ അഴിക്കുന്നതിനെക്കുറിച്ചുള്ള ചിന്തതന്നെ നിങ്ങളെ അമ്പരപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്തേക്കാം. നിങ്ങളുടെ രോഗകാരണം കണ്ടുപിടിക്കാനുള്ള അത്യാവശ്യ പരിശോധനകൾ കർട്ടന്റെ മറയത്തുവെച്ചു നിർവഹിക്കുന്ന, നിങ്ങളുടെ ആത്മാഭിമാനത്തെയും വികാരത്തെയും കണക്കിലെടുത്തു നിങ്ങളെ മാനിക്കുന്ന ഒരു ഡോക്ടറെ നിങ്ങൾ എത്ര വിലമതിക്കും! അതുപോലെ, വ്യക്തിയോട് ഉചിതമായ ആദരവു പ്രകടമാക്കുന്ന ഒരു ക്രിസ്തീയ ബുദ്ധ്യുപദേശകൻ ദയാലുവും ദൃഢചിത്തനുമായിരിക്കുമ്പോൾത്തന്നെ സ്വീകർത്താവിനെ മാന്യത അണിയിക്കുകയും ചെയ്യുന്നു. (വെളിപ്പാടു 2:13, 14, 19, 20) പരുഷമായ, തണുപ്പൻ, വികാരരഹിതമായ വിധത്തിൽ ബുദ്ധ്യുപദേശം കൊടുക്കുന്നതു നിങ്ങളെ ലജ്ജിപ്പിക്കുന്ന, തരംതാഴ്ത്തുന്ന, നിങ്ങളുടെ മാനംകെടുത്തുന്ന ഒരു ആലങ്കാരിക വസ്ത്രമഴിക്കലിനോടു സമാനമാണ്.
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ മേൽവിചാരകൻ മാന്യതയോടെ ബുദ്ധ്യുപദേശിക്കാൻ വിശേഷാൽ ശ്രദ്ധാലുവാണ്. പ്രായമുള്ളവർക്കു ബുദ്ധ്യുപദേശം കൊടുക്കുമ്പോൾ അവർ പ്രതിഫലിപ്പിക്കുന്നതു തങ്ങളുടെ ജഡിക മാതാപിതാക്കളോട് അവർ പ്രകടിപ്പിക്കുന്ന അതേ സ്നേഹമാണ്. അവർ പരിഗണനയും സൗഹൃദവും ഊഷ്മളതയുമുള്ളവരാണ്. അത്തരം മൃദുവായ സമീപനം അത്യാവശ്യമാണ്. അതു ബുദ്ധ്യുപദേശത്തിന്റെ ഉചിതമായ കൊടുക്കലിനും സ്വീകരിക്കലിനും സഹായകമായ ഒരന്തരീക്ഷത്തെ ഒരുക്കുന്നു.
മൂപ്പൻമാരേ, ഇത് ഓർത്തുകൊൾക: പ്രായോഗിക ബുദ്ധ്യുപദേശം ഉന്നതിവരുത്തുന്നതാണ്, പ്രോത്സാഹിപ്പിക്കുന്നതാണ്, പടുത്തുയർത്തുന്നതാണ്, ക്രിയാത്മകമാണ്. “കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മീകവർദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുതു” എന്ന് എഫെസ്യർ 4:29 പ്രസ്താവിക്കുന്നു.
പരുക്കൻ വാക്കുകളോ ഭാഷയോ ന്യായവാദമോ ഉപയോഗിക്കേണ്ടയാവശ്യമില്ല. പകരം, ക്രിയാത്മകവും നിർമാണാത്മകവുമായ വിധത്തിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നതിനു മറേറ വ്യക്തിയോടുള്ള ആദരവ്, അയാളുടെ ആത്മപ്രശംസയും ആത്മാഭിമാനവും കാത്തുസൂക്ഷിക്കാനുള്ള ആഗ്രഹം എന്നിവ നിങ്ങളെ പ്രേരിപ്പിക്കുന്നു. എന്തെങ്കിലും അഭിപ്രായം പറയേണ്ടതുള്ളപ്പോൾ അയാൾക്കു നിരാശയോ ആത്മനിന്ദയോ അനുഭവപ്പെടാനിടയാക്കുന്ന കാഴ്ചപ്പാടുകൾക്ക് ആക്കം കൊടുക്കാതെ അയാളുടെ നല്ല വശങ്ങളോ ഗുണങ്ങളോ സംബന്ധിച്ച ആത്മാർഥവും യഥാർഥവുമായ പ്രശംസ ആദ്യം നൽകുക. നിങ്ങൾ ഒരു മൂപ്പനായി സേവിക്കുന്നെങ്കിൽ ‘അധികാരം പ്രയോഗിക്കേണ്ടതു പടുത്തുയർത്താനായിരിക്കണം, ഇടിച്ചുകളയാനായിരിക്കരുത്.’—2 കൊരിന്ത്യർ 10:8, NW.
അതേ, ക്രിസ്തീയ മേൽവിചാരകൻമാരിൽനിന്നുള്ള ഏതൊരു ബുദ്ധ്യുപദേശത്തിന്റെയും ഫലം ആവശ്യമായ പ്രോത്സാഹനം കൊടുക്കുക, അനുകൂല സാഹചര്യമുണ്ടാക്കിക്കൊടുക്കുക എന്നിവയായിരിക്കണം. അതു നിരുത്സാഹപ്പെടുത്തുകയോ “പേടിപ്പിക്കുകയോ” ചെയ്യരുത്. (2 കൊരിന്ത്യർ 10:9) ഗുരുതരമായ തെററുചെയ്തിട്ടുള്ളവനുപോലും ആത്മാഭിമാനവും മാന്യതയും ഒരളവോളം കൊടുക്കേണ്ടതുണ്ട്. വ്യക്തിയെ അനുതാപത്തിലേക്കു വരുത്തുന്നതിനു ബുദ്ധ്യുപദേശത്തെ ദയയുള്ളതും അതേസമയം ദൃഢവുമായ ശാസനാവാക്കുകളാൽ സമനിലയിൽ നിർത്തണം.—സങ്കീർത്തനം 44:15; 1 കൊരിന്ത്യർ 15:34.
ഇസ്രായേലിനുള്ള ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ഇതേ തത്ത്വങ്ങൾ ഉൾക്കൊണ്ടിരുന്നു എന്നത് എടുത്തുപറയേണ്ടതാണ്. ബുദ്ധ്യുപദേശവും ശാരീരിക ശിക്ഷണംപോലും അനുവദിച്ചപ്പോൾ അത് ഒരളവോളം വ്യക്തിപരമായ മാന്യത ലഭിക്കാനുള്ള ഒരുവന്റെ അവകാശത്തെ കാത്തുസൂക്ഷിച്ചു. “കുററത്തിന്നു തക്കവണ്ണം എണ്ണി”യുള്ള അടിയാണ് അനുവദിച്ചിരുന്നത്, എന്നാൽ ഇത് അമിതമാകാൻ പാടില്ലായിരുന്നു. കൊടുക്കേണ്ട അടിയുടെ എണ്ണത്തിന് ഒരു പരിധി നിശ്ചയിച്ചിരുന്നു, അതാകട്ടെ കുററക്കാരൻ “നിന്ദിതനായിത്തീരാ”തിരിക്കാനായിരുന്നു.—ആവർത്തനപുസ്തകം 25:2, 3.
അനുതാപമുള്ള കുററക്കാരുടെ വികാരങ്ങളോടുള്ള പരിഗണന യേശുവിന്റെയും ഒരു പ്രത്യേകതയായിരുന്നു. അവിടുത്തെക്കുറിച്ചു യശയ്യാ പ്രവചിച്ചു: “ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ സത്യത്തോടെ ന്യായം പ്രസ്താവിക്കും.”—യെശയ്യാവു 42:3; മത്തായി 12:17, 20; ലൂക്കൊസ് 7:37, 38, 44-50.
സമാനുഭാവത്തിന്റെ ആവശ്യം കൂടുതലായി ഊന്നിപ്പറയുന്നതാണു യേശുവിന്റെ ഗിരിപ്രഭാഷണത്തിലെ വാക്കുകൾ: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്വിൻ.” (മത്തായി 7:12) സാധാരണമായി സുവർണനിയമം എന്നു വിളിക്കപ്പെടുന്ന ഈ തത്ത്വം നല്ല ബന്ധങ്ങൾ പരിപുഷ്ടിപ്പെടുത്തുന്നതിൽ മർമപ്രധാനമാണ്. ഒരു ക്രിസ്തീയ മൂപ്പനെന്നനിലയിൽ, ബുദ്ധ്യുപദേശം നൽകുമ്പോൾ ദയയും മാന്യതയും പ്രകടമാക്കി മററുള്ളവരോട് ഇടപെടാൻ അതിനു നിങ്ങളെ എങ്ങനെ സഹായിക്കാനാകും?
നിങ്ങൾക്കും തെററുകൾ പററും എന്ന വസ്തുത മനസ്സിൽ പിടിക്കുക. യാക്കോബ് സൂചിപ്പിച്ചതുപോലെ, “നാം എല്ലാവരും പലതിലും തെററിപ്പോകുന്നു.” (യാക്കോബ് 3:2) ഇക്കാര്യം ഓർമയിൽ സൂക്ഷിക്കുന്നതു മററുള്ളവരുടെ കുറവുകളെക്കുറിച്ച് അവരോടു സംസാരിക്കേണ്ടിവരുമ്പോൾ നിങ്ങളുടെ അഭിപ്രായങ്ങൾക്കു പശിമവരുത്താനും നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കാനും സഹായിക്കും. അവരുടെ വികാരങ്ങളെ അംഗീകരിക്കുക. നിസ്സാര തെററുകളെയോ പിഴവുകളെയോ ചൂണ്ടിക്കൊണ്ടുള്ള അമിതമായ വിമർശനം ഒഴിവാക്കാൻ ഇതു നിങ്ങളെ സഹായിക്കും. ഇത് ഊന്നിപ്പറയുന്നതിനാണു “നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു. നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും” എന്നു യേശു പറഞ്ഞത്.—മത്തായി 7:1, 2.
മററുള്ളവരെ മാനിക്കുക—പിശാചിനെ എതിർക്കുക
നിങ്ങളുടെ മാന്യത കെടുത്തി നിങ്ങളിൽ അപമാനം, ആത്മനിന്ദ, ആശാഭംഗം എന്നിവപോലുള്ള വികാരങ്ങൾ ഉളവാക്കാനാണു സാത്താൻ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത്. വിശ്വസ്തനായ ഇയ്യോബിൽ നിഷേധാത്മകമായ ചിന്തയുണർത്താൻ അവൻ ഒരു മനുഷ്യനെ ഉപകരണമാക്കിയത് എങ്ങനെയെന്നു ശ്രദ്ധിക്കുക. കാപട്യക്കാരനായ എലീഫസ് ഇങ്ങനെ വാദിച്ചു: “സ്വദാസൻമാരിലും അവന്നു [യഹോവക്കു] വിശ്വാസമില്ല; തന്റെ ദൂതൻമാരിലും അവൻ കുററം ആരോപിക്കുന്നു. പൊടിയിൽനിന്നുത്ഭവിച്ചു മൺപുരകളിൽ [പാപപൂരിതരായ മനുഷ്യർ] പാർത്തു പുഴുപോലെ ചതെഞ്ഞുപോകുന്നവരിൽ എത്രയധികം!” (ഇയ്യോബ് 4:18, 19) അയാൾ പറയുന്നതനുസരിച്ച്, ഒരു പുഴുവിന്റെ വിലയേ ദൈവം ഇയ്യോബിനു കൊടുത്തിരുന്നുള്ളൂ. നിശ്ചയമായും, എലീഫസിന്റെയും അയാളുടെ കൂട്ടുകാരുടെയും ബുദ്ധ്യുപദേശം കെട്ടുപണിചെയ്യുന്നതിനുപകരം ഇയ്യോബിന്റെ നല്ല നാളുകളെക്കുറിച്ചുള്ള ഓർമപോലും അതു തകർത്തെറിഞ്ഞിട്ടുണ്ടാകണം. അവരുടെ വീക്ഷണത്തിൽ അദ്ദേഹത്തിന്റെ വിശ്വസ്തത, കുടുംബപരിശീലനം, ദൈവവുമായുള്ള ബന്ധം, ദയാദാനങ്ങൾ എന്നിവയെല്ലാംതന്നെ പാഴായിരുന്നു.
അതുപോലെ ഇന്ന്, അനുതാപമുള്ള കുററക്കാർ അത്തരം വികാരങ്ങൾക്ക് അടിപ്പെടാൻ വിശേഷിച്ചും സാധ്യതയുണ്ട്, ‘അതിദുഃഖത്താൽ മുങ്ങിപ്പോകുന്നതിന്റെ’ അപകടവുമുണ്ട്. അത്തരക്കാരെ ബുദ്ധ്യുപദേശിക്കുമ്പോൾ, മൂപ്പൻമാരേ, മാന്യത ഒരളവോളം കാത്തുസൂക്ഷിക്കാൻ അവരെ അനുവദിച്ചുകൊണ്ട് അവരോടുള്ള “നിങ്ങളുടെ സ്നേഹം . . . ഉറപ്പിച്ചുകൊടുക്കുക.” (2 കൊരിന്ത്യർ 2:7, 8) “മാന്യത കാണിക്കാതെ ഇടപെട്ടാൽ അതു ബുദ്ധ്യുപദേശം സ്വീകരിക്കുക ബുദ്ധിമുട്ടാക്കും” എന്നു വില്യം സമ്മതിച്ചുപറയുന്നു. തങ്ങൾ ദൈവത്തിന്റെ ദൃഷ്ടിയിൽ വിലയുള്ളവരാണ് എന്ന അവരുടെ വിശ്വാസത്തെ ബലിഷ്ഠമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ‘[അവർ] തന്റെ നാമത്തോടു കാണിച്ച സ്നേഹം മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല’ യഹോവ എന്ന് അവരെ അനുസ്മരിപ്പിക്കുക.—എബ്രായർ 6:10.
ബുദ്ധ്യുപദേശം കൊടുക്കുമ്പോൾ മററുള്ളവരെ മാനിക്കാൻ നിങ്ങളെ സഹായിക്കാൻ കഴിയുന്ന മററു ഘടകങ്ങൾ എന്തെല്ലാമാണ്? ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു മാന്യതക്കുള്ള ഒരു സ്വാഭാവിക അവകാശം സകല മനുഷ്യർക്കുമുണ്ടെന്ന വസ്തുത അംഗീകരിക്കുക. യഹോവയാം ദൈവവും യേശുക്രിസ്തുവും അവരെ വിലയുള്ളവരായി കരുതുന്നു; മറുവില, പുനരുത്ഥാനം എന്നീ രണ്ടു ക്രമീകരണങ്ങൾതന്നെ ഇതിനുള്ള തെളിവാണ്. ക്രിസ്ത്യാനികൾക്കു “ഒരു ശുശ്രൂഷ നിയമിച്ചുകൊടുത്തു”കൊണ്ടും ഒരു ദുഷ്ട തലമുറയോടു ദൈവവുമായി സമാധാനത്തിലാകാൻ അഭ്യർഥിക്കാൻ അവരെ ഉപയോഗിച്ചുകൊണ്ടും യഹോവ അവർക്കു കൂടുതലായ മാന്യത കൽപ്പിച്ചുകൊടുക്കുന്നു.—1 തിമൊഥെയോസ് 1:12, NW.
മൂപ്പൻമാരേ, നിങ്ങളുടെ ക്രിസ്തീയ സഹോദരങ്ങളിൽ ബഹുഭൂരിഭാഗവും ഒരു ശുദ്ധീകരിക്കപ്പെട്ട ഭൂമിയിലെ പുതിയ മനുഷ്യസമൂഹത്തിന്റെ അടിത്തറയംഗങ്ങളാകാൻ സാധ്യതയുള്ളവരാണ് എന്ന് ഓർക്കുക. വിലയും നിലയുമുള്ള അത്തരം വ്യക്തികൾ ആദരവു ലഭിക്കാൻ യോഗ്യരാണ്. ബുദ്ധ്യുപദേശിക്കുമ്പോൾ യഹോവയും യേശുക്രിസ്തുവും അവരോട് എങ്ങനെ പരിഗണന പ്രകടമാക്കുന്നുവെന്ന് ഓർക്കുക, സാത്താന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കവേ, മാന്യതാബോധവും ആത്മാഭിമാനവും കാത്തുസൂക്ഷിക്കാൻ നിങ്ങളുടെ സഹോദരങ്ങളെ സഹായിക്കാൻ തുടർന്നും നിങ്ങളുടെ പങ്കു നിർവഹിക്കുക.—2 പത്രൊസ് 3:13; 1 പത്രൊസ് 3:7 താരതമ്യപ്പെടുത്തുക.
[29-ാം പേജിലെ ചതുരം]
മാന്യത കൽപ്പിക്കുന്ന ബുദ്ധ്യുപദേശം
(1) നിർവ്യാജമായ, ആത്മാർഥമായ പ്രശംസ കൊടുക്കുക. (വെളിപ്പാടു 2:2, 3)
(2) ഒരു നല്ല ശ്രോതാവായിരിക്കുക. വ്യക്തമായി, ദയാപുരസ്സരമായി പ്രശ്നത്തെയും ബുദ്ധ്യുപദേശത്തിനുള്ള കാരണത്തെയും തിരിച്ചറിയുക. (2 ശമൂവേൽ 12:1-14; സദൃശവാക്യങ്ങൾ 18:13; വെളിപ്പാടു 2:4)
(3) നിങ്ങളുടെ ബുദ്ധ്യുപദേശത്തെ തിരുവെഴുത്തുകളിൽ അടിസ്ഥാനപ്പെടുത്തുക. ക്രിയാത്മകവും ന്യായയുക്തവുമായ മനോഭാവമുണ്ടായിരിക്കുക. പ്രോത്സാഹിപ്പിക്കുന്നവരും സമാനുഭാവം പ്രകടമാക്കുന്നവരുമായിരിക്കുക. സ്വീകർത്താവിന്റെ മാന്യതക്കും ആത്മാഭിമാനത്തിനും ക്ഷതമേൽപ്പിക്കാതിരിക്കുക. (2 തിമൊഥെയൊസ് 3:16; തീത്തൊസ് 3:2; വെളിപ്പാടു 2:5, 6)
(4) ബുദ്ധ്യുപദേശം സ്വീകരിച്ചു ബാധകമാക്കിയാൽ അനുഗ്രഹങ്ങൾ ലഭിക്കുമെന്നു സ്വീകർത്താവിനെ ബോധ്യപ്പെടുത്തുക. (എബ്രായർ 12:7, 11; വെളിപ്പാടു 2:7)
[26-ാം പേജിലെ ചിത്രം]
ബുദ്ധ്യുപദേശം കൊടുക്കുമ്പോൾ ക്രിസ്തീയ മൂപ്പൻമാർ മററുള്ളവരെ മാനിക്കേണ്ടയാവശ്യമുണ്ട്