വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w94 4/1 പേ. 29-31
  • “വ്യാജമായ കഥകളെ പുറന്തള്ളുക”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “വ്യാജമായ കഥകളെ പുറന്തള്ളുക”
  • വീക്ഷാഗോപുരം—1994
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • സത്യത്തി​ന്റെ പരി​ശോ​ധനാ വാക്കുകൾ
  • പ്രകൃ​താ​തീത ശക്തിക​ളെ​ക്കു​റി​ച്ചുള്ള കഥകൾ
  • ഭൂതങ്ങ​ളു​ടെ സാക്ഷ്യം നിരാ​ക​രി​ക്കൽ
  • കൂടുതൽ പഠിക്കാ​നാ​യി . . .
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
  • പഠിച്ചതിനൊത്തു പ്രവർത്തിക്കുന്നതിൽ തുടരുവിൻ
    2002 വീക്ഷാഗോപുരം
  • യഹോവ നൽകുന്ന വ്യക്തമായ മുന്നറിയിപ്പുകൾ നിങ്ങൾ ശ്രദ്ധിക്കുമോ?
    2011 വീക്ഷാഗോപുരം
  • പിശാചിനോട്‌ എതിർത്തുനിൽക്കുക
    ദൈവസ്‌നേഹത്തിൽ എങ്ങനെ നിലനിൽക്കാം?
കൂടുതൽ കാണുക
വീക്ഷാഗോപുരം—1994
w94 4/1 പേ. 29-31

“വ്യാജ​മായ കഥകളെ പുറന്ത​ള്ളുക”

ബൈബിൾ ആളുക​ളെ​ക്കു​റി​ച്ചുള്ള അനുഭ​വ​ങ്ങ​ളും കഥകളും കൊണ്ടു നിറഞ്ഞ​താണ്‌. നാം അവ വായി​ക്കു​ന്നത്‌ ആസ്വദി​ക്കു​ന്നതു കൂടാതെ അവയിൽനി​ന്നു പ്രയോ​ജനം നേടു​ക​യും ചെയ്യുന്നു. റോമി​ലെ ക്രിസ്‌തീയ സഭയ്‌ക്ക്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇപ്രകാ​രം എഴുതി: “മുന്നെ​ഴു​തി​യി​രി​ക്കു​ന്നതു ഒക്കെയും നമ്മുടെ ഉപദേ​ശ​ത്തി​ന്നാ​യി​ട്ടു നമുക്കു തിരു​വെ​ഴു​ത്തു​ക​ളാൽ ഉളവാ​കുന്ന സ്ഥിരത​യാ​ലും ആശ്വാ​സ​ത്താ​ലും പ്രത്യാശ ഉണ്ടാ​കേ​ണ്ട​തി​ന്നു തന്നേ എഴുതി​യി​രി​ക്കു​ന്നു.”—റോമർ 15:4.

പൗലോ​സ്‌ത​ന്നെ അനുഭ​വങ്ങൾ വിവരി​ക്കു​ന്ന​തിൽ പങ്കുപ​ററി. തങ്ങളുടെ ആദ്യത്തെ മിഷനറി യാത്ര​യു​ടെ അവസാ​ന​ത്തിൽ പൗലോ​സി​നെ​യും ബർന്നബാ​സി​നെ​യും സംബന്ധി​ച്ചു ബൈബിൾ ഇപ്രകാ​രം പറയുന്നു: “അവിടെ [സിറിയൻ അന്ത്യോ​ക്യ​യിൽ] എത്തിയ​ശേഷം സഭയെ ഒരുമി​ച്ചു കൂട്ടി, ദൈവം തങ്ങളോ​ടു​കൂ​ടെ ഇരുന്നു ചെയ്‌ത​തൊ​ക്കെ​യും . . . അറിയി​ച്ചു.” (പ്രവൃ​ത്തി​കൾ 14:27) ഈ അനുഭ​വങ്ങൾ സഹോ​ദ​ര​ങ്ങളെ വളരെ​യ​ധി​കം പ്രോ​ത്സാ​ഹി​പ്പി​ച്ചു എന്നതിനു സംശയ​മില്ല.

എന്നാൽ, എല്ലാ അനുഭ​വ​ങ്ങ​ളും പരിപു​ഷ്ടി​പ്പെ​ടു​ത്തു​ന്നതല്ല. നിശ്വ​സ്‌ത​ത​യിൻ കീഴിൽ പൗലോസ്‌ തിമൊ​ഥെ​യോ​സിന്‌ ഇങ്ങനെ മുന്നറി​യി​പ്പു നൽകി: “ഭക്തിവി​രു​ദ്ധ​മായ കിഴവി​ക്ക​ഥ​കളെ ഒഴി”വാക്കുക. (1 തിമൊ​ഥെ​യൊസ്‌ 4:7) വിശ്വസ്‌ത ക്രിസ്‌ത്യാ​നി​കൾ “യെഹൂ​ദ​ക​ഥ​ക​ളെ​യും സത്യം വിട്ടക​ലുന്ന മനുഷ്യ​രു​ടെ കല്‌പ​ന​ക​ളെ​യും ശ്രദ്ധി​ക്കാ​തി​രി”ക്കണമെന്ന്‌ അദ്ദേഹം തീത്തൊ​സിന്‌ എഴുതി.—തീത്തൊസ്‌ 1:14.

ഈ വ്യാജ​മായ കഥകൾ അഥവാ കെട്ടു​ക​ഥകൾ എന്തായി​രു​ന്നു? ഈ രണ്ടു പദപ്ര​യോ​ഗ​ങ്ങ​ളും ഗ്രീക്കി​ലെ മൈ​തോസ്‌ (“സങ്കൽപ്പം”) എന്ന പദത്തിൽനി​ന്നു വരുന്നു. ഈ പദം, “യാഥാർഥ്യ​വു​മാ​യി യാതൊ​രു ബന്ധവു​മി​ല്ലാത്ത (മതപര​മായ) ഒരു കഥ”യെ വർണി​ക്കു​ന്നു​വെന്ന്‌ ദി ഇൻറർനാ​ഷണൽ സ്‌ററാൻഡേർഡ്‌ ബൈബിൾ എൻ​സൈ​ക്ലോ​പീ​ഡിയ പ്രസ്‌താ​വി​ക്കു​ന്നു.

പൗലോ​സി​ന്റെ നാളിൽ ലോകം അത്തരം കഥകളാൽ നിറഞ്ഞി​രു​ന്നു. ഒരു ഉദാഹ​രണം തോബിത്ത്‌ എന്ന ഉത്തരകാ​നോ​നിക [അപ്പോ​ക്രി​ഫാ] പുസ്‌ത​ക​മാണ്‌. പൗലോ​സി​ന്റെ കാലത്തിന്‌ ഇരുനൂറ്‌ വർഷങ്ങൾക്കു മുമ്പ്‌ ഇത്‌ എഴുത​പ്പെ​ട്ടി​രി​ക്കാ​നി​ട​യുണ്ട്‌. ഈ കഥ കണ്ണിൽ ഒരു പക്ഷിയു​ടെ കാഷ്‌ഠം വീണ​പ്പോൾ അന്ധനാ​യി​ത്തീർന്ന ഒരു യഹൂദാ ഭക്തനായ തോബി​ത്തി​നെ​ക്കു​റി​ച്ചു​ള്ള​താണ്‌. പിന്നീട്‌ അയാൾ കടം കൊടു​ത്തത്‌ വാങ്ങാ​നാ​യി തന്റെ മകൻ തോബി​യാ​സി​നെ അയയ്‌ക്കു​ന്നു. ഒരു ദൂതന്റെ നിർദേ​ശ​പ്ര​കാ​രം പോയ തോബി​യാ​സിന്‌ ഒരു മത്സ്യത്തി​ന്റെ ചങ്കും കരളും കയ്‌പ​യും കിട്ടുന്നു. അടുത്ത​താ​യി അവൻ എതിർപ്പെ​ടു​ന്നത്‌, ഏഴു തവണ വിവാഹം കഴി​ച്ചെ​ങ്കി​ലും കന്യക​യാ​യി തുടരുന്ന ഒരു വിധവ​യെ​യാണ്‌. വിവാ​ഹ​രാ​ത്രി​യിൽ ഭർത്താ​ക്കൻമാർ ഓരോ​രു​ത്ത​രും ഒരു ദുഷ്ടാ​ത്മാ​വി​നാൽ കൊല്ല​പ്പെട്ടു. ദൂതന്റെ പ്രോ​ത്സാ​ഹനം അനുസ​രിച്ച്‌ തോബി​യാസ്‌ ആ സ്‌ത്രീ​യെ വിവാഹം കഴിക്കു​ക​യും മത്സ്യത്തി​ന്റെ ചങ്കും കരളും കത്തിച്ചു​കൊണ്ട്‌ ഭൂതത്തെ ആട്ടിപ്പാ​യി​ക്കു​ക​യും ചെയ്യുന്നു. മത്സ്യത്തി​ന്റെ കയ്‌പ​കൊണ്ട്‌ തോബി​യാസ്‌ പിന്നീട്‌ തന്റെ പിതാ​വി​ന്റെ കാഴ്‌ച യഥാസ്ഥാ​ന​പ്പെ​ടു​ത്തു​ന്നു.

ഈ കഥ സത്യമ​ല്ലെന്നു വ്യക്തമാണ്‌. അതിന്റെ സാങ്കൽപ്പിക സ്വഭാ​വ​വും അന്ധവി​ശ്വാ​സ​ത്തോ​ടുള്ള ആഭിമു​ഖ്യ​വും മാററി​നിർത്തി​യാൽത്തന്നെ അതിൽ തെററ്‌ അടങ്ങി​യി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, വടക്കൻ ഗോ​ത്ര​ങ്ങ​ളു​ടെ വിപ്ലവ​ത്തി​നും ഇസ്രാ​യേ​ല്യ​രു​ടെ നിന​വെ​യി​ലേ​ക്കുള്ള നാടു​ക​ട​ത്ത​ലി​നും തോബിത്ത്‌ സാക്ഷ്യം വഹിച്ച​താ​യി വിവരണം പറയുന്നു. ഇസ്രാ​യേ​ലി​ന്റെ ചരി​ത്ര​ത്തി​ലെ ഈ സംഭവങ്ങൾ തമ്മിൽ 257 വർഷത്തെ അകലമുണ്ട്‌. എന്നിട്ടും തന്റെ മരണസ​മ​യത്ത്‌ തോബിത്ത്‌ 112 വയസ്സു പ്രായ​മു​ള്ള​വ​നാ​യി​രു​ന്നു​വെ​ന്നാ​ണു കഥ പറയു​ന്നത്‌.—തോബിത്ത്‌ 1:4, 11; 14:1, ദ ജറൂസ​ലേം ബൈബിൾ.

അത്തരം കെട്ടു​ക​ഥകൾ വിശ്വ​സ്‌ത​രായ ദൈവ​ദാ​സൻമാർ പ്രഘോ​ഷി​ക്കുന്ന നേരായ, “ആരോ​ഗ്യാ​വ​ഹ​മായ വാക്കു​ക​ളു​ടെ മാതൃക”യിൽനി​ന്നും വളരെ അന്യമാണ്‌. (2 തിമൊ​ഥെ​യോസ്‌ 1:13, NW) അവ സങ്കൽപ്പ​സൃ​ഷ്ടി​ക​ളാണ്‌, അവ ചരി​ത്ര​വ​സ്‌തു​ത​യ്‌ക്കു വിരു​ദ്ധ​വും ഭക്തികെട്ട കിഴവി​കൾ പറയാ​റു​ള്ള​തരം കാര്യ​ങ്ങ​ളു​മാണ്‌. ക്രിസ്‌ത്യാ​നി​കൾ പുറന്ത​ള്ളേണ്ട കഥകളാ​യി​രു​ന്നു ഇവ.

സത്യത്തി​ന്റെ പരി​ശോ​ധനാ വാക്കുകൾ

അത്തരം കഥകൾ ഇന്നു ധാരാ​ള​മാണ്‌. പൗലോസ്‌ ഇപ്രകാ​രം എഴുതി: ‘[ആളുകൾ] പത്ഥ്യോ​പ​ദേശം [“ആരോ​ഗ്യാ​വ​ഹ​മായ പഠിപ്പി​ക്കൽ,” NW] പൊറു​ക്കാ​തെ, . . . സത്യത്തി​ന്നു ചെവി​കൊ​ടു​ക്കാ​തെ കെട്ടുകഥ കേൾപ്പാൻ തിരി​യുന്ന കാലം വരും.’ (2 തിമൊ​ഥെ​യൊസ്‌ 4:3, 4) ഭൂമി​യു​ടെ ചില ഭാഗങ്ങ​ളിൽ, പ്രകൃ​താ​തീത കഴിവു​ള്ള​വ​രെ​ക്കു​റി​ച്ചുള്ള കഥകൾ വ്യാപ​ക​വും ജനപ്രീ​തി​യു​ള്ള​തു​മാണ്‌. അതു​കൊ​ണ്ടു ക്രിസ്‌ത്യാ​നി​കൾ ജ്ഞാനപൂർവം, മതപര​മായ കഥകൾ ബൈബി​ളി​നോ​ടു ചേർച്ചയിലാണോ എന്നു കാണാൻ അവയുടെ “വാക്കു​കളെ പരി​ശോ​ധി​ക്കു”ന്നു.—ഇയ്യോബ്‌ 12:11.

വ്യക്തമാ​യും പല കഥകളും ബൈബി​ളി​നോ​ടു ചേർച്ച​യു​ള്ള​വയല്ല. ഉദാഹ​ര​ണ​ത്തിന്‌, ഭൂമി​യു​ടെ പല ഭാഗങ്ങ​ളി​ലും മനുഷ്യ​ദേഹി അമർത്ത്യ​മാ​ണെന്ന ആശയത്തെ പിന്താ​ങ്ങുന്ന കഥകൾ സാധാ​ര​ണ​മാ​യി കേൾക്കാ​റുണ്ട്‌. ഒരു വ്യക്തി മരിച്ച​ശേഷം ഒരു നവജാ​ത​ശി​ശു​വി​ന്റെ രൂപ​മെ​ടു​ത്തോ ഒരു ആത്മാവാ​യോ ഒരു മൃഗമാ​യോ വേറൊ​രു സ്ഥലത്തെ ഒരു വ്യക്തി​യാ​യോ വീണ്ടും പ്രത്യ​ക്ഷ​പ്പെ​ടു​ന്ന​തെ​ങ്ങനെ എന്ന്‌ ഈ കഥകൾ വർണി​ക്കു​ന്നു.

എന്നിരു​ന്നാ​ലും, മനുഷ്യ​ദേ​ഹി​കൾ അമർത്ത്യ​മ​ല്ലെന്ന്‌, ദേഹികൾ മരിക്കു​ന്നു​വെന്നു ദൈവ​വ​ചനം കാട്ടി​ത്ത​രു​ന്നു. (യെഹെ​സ്‌കേൽ 18:4) മാത്രമല്ല, മരിച്ചവർ ശവക്കു​ഴി​യിൽ നിർജീ​വ​രാ​ണെ​ന്നും അവർക്കു ചിന്തി​ക്കാ​നോ സംസാ​രി​ക്കാ​നോ എന്തെങ്കി​ലും ചെയ്യാ​നോ കഴിയി​ല്ലെ​ന്നും ബൈബിൾ പറയുന്നു. (സഭാ​പ്ര​സം​ഗി 9:5, 10; റോമർ 6:23) അതു​കൊണ്ട്‌, ദേഹി അമർത്ത്യ​മാ​ണെന്ന ആശയത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന വ്യാജ​മായ കഥകളാൽ വശീക​രി​ക്ക​പ്പെ​ടു​ന്നവർ, പൗലോസ്‌ പറഞ്ഞതു​പോ​ലെ, ബൈബി​ളി​ന്റെ “ആരോ​ഗ്യാ​വ​ഹ​മായ പഠിപ്പിക്ക”ലിൽനിന്ന്‌ ‘തിരിഞ്ഞു’പോയി​രി​ക്കു​ന്നു.

പ്രകൃ​താ​തീത ശക്തിക​ളെ​ക്കു​റി​ച്ചുള്ള കഥകൾ

മററുള്ള കഥകൾ മന്ത്രവാ​ദി​നി​ക​ളു​ടെ​യും മായാ​വി​ക​ളു​ടെ​യും ചെയ്‌തി​കളെ ചുററി​പ്പ​റ​റി​യു​ള്ള​താണ്‌. ഉദാഹ​ര​ണ​ത്തിന്‌, ആഫ്രി​ക്ക​യി​ലെ ഈ തിൻമ​യു​ടെ പിണയാ​ളി​കൾ ഭയങ്കര​മായ ശക്തികൾ സിദ്ധി​ച്ചി​ട്ടു​ള്ള​വ​രാ​ണെന്ന്‌ പറയ​പ്പെ​ടു​ന്നു. തങ്ങളെ​ത്ത​ന്നെ​യോ മററു​ള്ള​വ​രെ​യോ ഇഴജീ​വി​കൾ, കുരങ്ങൻമാർ, പക്ഷികൾ എന്നിവ​യാ​ക്കി മാററാ​നും തങ്ങളുടെ ദൗത്യ​നിർവ​ഹ​ണ​ത്തി​നു വായു​വി​ലൂ​ടെ പറക്കാ​നും പ്രത്യ​ക്ഷ​പ്പെ​ടാ​നും അപ്രത്യ​ക്ഷ​പ്പെ​ടാ​നും ഭിത്തി​ക​ളിൽ കൂടി നടക്കാ​നും നിലത്തു മറഞ്ഞു കിടക്കുന്ന വസ്‌തു​ക്കൾ കാണാ​നും അവർക്കു ശക്തിയു​ള്ള​താ​യി പറയ​പ്പെ​ടു​ന്നു.

അത്തരം കഥകളു​ടെ പെരു​പ്പ​വും ഒപ്പം അവയി​ലുള്ള വ്യാപ​ക​മായ വിശ്വാ​സ​വും അവ സത്യമാ​ണെന്നു വിശ്വ​സി​ക്കാൻ ക്രിസ്‌തീയ സഭയി​ലുള്ള ചില​രെ​യും സ്വാധീ​നി​ച്ചേ​ക്കാം. സാധാരണ മനുഷ്യർക്ക്‌ അത്തരം കാര്യങ്ങൾ ചെയ്യാ​നാ​വി​ല്ലെ​ന്നി​രി​ക്കെ ആത്മജീ​വി​ക​ളിൽനിന്ന്‌, ഭൂതങ്ങ​ളിൽനിന്ന്‌ മനുഷ്യാ​തീത കഴിവു​കൾ ലഭിക്കു​ന്ന​വർക്ക്‌ അവ ചെയ്യാൻ കഴിയു​മെന്ന്‌ അവർ ന്യായ​വാ​ദം ചെയ്‌തേ​ക്കാം. ഈ നിഗമ​ന​ത്തിന്‌ അടിസ്ഥാ​ന​മെന്നു തോന്നുന്ന വാക്യം 2 തെസ്സ​ലൊ​നീ​ക്യർ 2:9, 10 ആണ്‌. അത്‌ ഇങ്ങനെ പറയുന്നു: “അധർമ്മ​മൂർത്തി​യു​ടെ പ്രത്യക്ഷത നശിച്ചു​പോ​കു​ന്ന​വർക്കു സാത്താന്റെ വ്യാപാ​ര​ശ​ക്തി​ക്കു ഒത്തവണ്ണം വ്യാജ​മായ സകലശ​ക്തി​യോ​ടും അടയാ​ള​ങ്ങ​ളോ​ടും അത്ഭുത​ങ്ങ​ളോ​ടും അനീതി​യു​ടെ സകലവ​ഞ്ച​ന​യോ​ടും​കൂ​ടെ ആയിരി​ക്കും; അവർ രക്ഷിക്ക​പ്പെ​ടു​വാ​ന്ത​ക്ക​വണ്ണം സത്യത്തെ സ്‌നേ​ഹി​ച്ചു കൈ​ക്കൊ​ള്ളാ​യ്‌ക​യാൽ തന്നേ അങ്ങനെ ഭവിക്കും.”

ശക്തമായ പ്രവൃ​ത്തി​കൾ ചെയ്യാൻ സാത്താൻ പ്രാപ്‌ത​നാ​ണെന്ന്‌ ഈ തിരു​വെ​ഴു​ത്തു പ്രകട​മാ​ക്കു​ന്നു എന്നതു സത്യമാ​യി​രി​ക്കെ, സാത്താൻ ‘വ്യാജ​മായ അടയാ​ള​ങ്ങ​ളു​ടെ​യും അത്ഭുത​ങ്ങ​ളു​ടെ​യും’ അതു​പോ​ലെ​തന്നെ ‘അനീതി​യു​ടെ വഞ്ചന’യുടെ​യും കാരണ​ഭൂ​ത​നാണ്‌ എന്നും അതു സൂചി​പ്പി​ക്കു​ന്നു. അതി​നോ​ടുള്ള പൊരു​ത്ത​ത്തിൽ, “ഭൂതലത്തെ മുഴു​വ​നും തെററി​ച്ചു​ക​ള​യുന്ന” മുഖ്യ വഞ്ചകനാ​ണു സാത്താ​നെന്നു ബൈബിൾ പ്രകട​മാ​ക്കു​ന്നു. (വെളി​പ്പാ​ടു 12:9) സത്യമ​ല്ലാത്ത കാര്യങ്ങൾ ആളുക​ളെ​ക്കൊ​ണ്ടു വിശ്വ​സി​പ്പി​ക്കു​ന്ന​തിൽ അവൻ വിദഗ്‌ധ​നാണ്‌.

ഇതുനി​മി​ത്തം, ആത്മവി​ദ്യ​യി​ലും മന്ത്രവാ​ദ​ത്തി​ലും ഉൾപ്പെ​ട്ടി​ട്ടു​ള്ള​വ​രു​ടെ സാക്ഷ്യ​വും തുറന്ന സമ്മതങ്ങ​ളും മിക്ക​പ്പോ​ഴും ഒട്ടും​തന്നെ വിശ്വ​സ​നീ​യമല്ല. ചില സംഗതി​കൾ തങ്ങൾ കാണു​ക​യോ കേൾക്കു​ക​യോ അനുഭ​വി​ക്കു​ക​യോ ചെയ്‌തി​ട്ടു​ള്ള​താ​യി അത്തരമാ​ളു​കൾ ആത്മാർഥ​മാ​യി വിശ്വ​സി​ച്ചേ​ക്കാം; എന്നാൽ വാസ്‌ത​വ​ത്തിൽ അവർ അങ്ങനെ ചെയ്‌തി​ട്ടില്ല. ഉദാഹ​ര​ണ​ത്തിന്‌, മരിച്ച​വ​രു​ടെ ആത്മാക്ക​ളു​മാ​യി തങ്ങൾ ആശയവി​നി​യമം നടത്തി​യി​ട്ടു​ണ്ടെന്നു കരുതു​ന്ന​വ​രുണ്ട്‌. എന്നാൽ അവർക്കു തെററു​പ​റ​റി​യി​രി​ക്കു​ന്നു, വഞ്ചിക്ക​പ്പെ​ട്ടി​രി​ക്കു​ന്നു, അവർ സാത്താന്യ വഞ്ചനയു​ടെ ഇരകളാണ്‌. മരിച്ചവർ “മൗനത​യി​ലേക്കു പോകു​ന്നു”വെന്നു ബൈബിൾ പറയുന്നു.—സങ്കീർത്തനം 115:17, NW.

പിശാ​ചി​ന്റെ വഞ്ചനയു​ടെ കാഴ്‌ച​പ്പാ​ടിൽ പ്രകൃ​താ​തീത ശക്തിക​ളെ​ക്കു​റി​ച്ചുള്ള കഥകൾ ഏതുത​ന്നെ​യാ​ണെ​ങ്കി​ലും അവയെ സംശയ​ത്തോ​ടെ കാണേ​ണ്ടി​യി​രി​ക്കു​ന്നു. അവയിൽ മിക്കതും നിരന്തരം പറഞ്ഞു പറഞ്ഞു വലുതാ​ക്കിയ അബദ്ധ സങ്കൽപ്പ​ങ്ങ​ളു​ടെ സൃഷ്ടി​ക​ളാണ്‌.

അത്തരം കെട്ടു​ക​ഥകൾ പരത്തു​ന്നത്‌ ഭോഷ്‌കി​ന്റെ പിതാ​വായ പിശാ​ചായ സാത്താന്റെ താത്‌പ​ര്യ​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ലാണ്‌. (യോഹ​ന്നാൻ 8:44) യഹോ​വക്ക്‌ അറപ്പായ ഭൂതവി​ദ്യാ​ചാ​ര​ങ്ങ​ളി​ലുള്ള താത്‌പ​ര്യ​ത്തെ അവ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (ആവർത്ത​ന​പു​സ്‌തകം 18:10-12) അവ ആളുകളെ ഭയത്തി​ന്റെ​യും അന്ധവി​ശ്വാ​സ​ത്തി​ന്റെ​യും വലയിൽ കുരു​ക്കു​ന്നു. “കെട്ടു​ക​ഥ​കളെ . . . ശ്രദ്ധി​ക്ക​രു​തെന്നു” പൗലോസ്‌ ക്രിസ്‌ത്യാ​നി​കളെ ബുദ്ധ്യു​പ​ദേ​ശി​ച്ച​തിൽ അത്ഭുത​പ്പെ​ടാ​നില്ല.—1 തിമൊ​ഥെ​യൊസ്‌ 1:3.

ഭൂതങ്ങ​ളു​ടെ സാക്ഷ്യം നിരാ​ക​രി​ക്കൽ

എന്നാൽ, കഥകൾ സത്യമാ​ണെന്നു തോന്നു​ന്നെ​ങ്കി​ലോ? യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തെ​യും അവിടു​ത്തെ സാക്ഷി​ക​ളു​ടെ യഥാർഥ അവസ്ഥയെയും അംഗീ​ക​രി​ക്കുന്ന തരത്തി​ലു​ള്ള​തായ അനുഭ​വങ്ങൾ ആത്മാക്ക​ളെ​ക്കു​റി​ച്ചോ ആത്മവിദ്യ ആചരി​ക്കു​ന്ന​വ​രെ​ക്കു​റി​ച്ചോ ചില​പ്പോൾ വിവരി​ക്ക​പ്പെ​ടാ​റുണ്ട്‌. ക്രിസ്‌ത്യാ​നി​കൾ അത്തരം കഥകൾ ആവർത്തി​ക്ക​ണ​മോ?

ഇല്ല, അവർ അങ്ങനെ ചെയ്യാൻ പാടില്ല. യേശു ദൈവ​പു​ത്ര​നാ​ണെന്ന്‌ അശുദ്ധാ​ത്മാ​ക്കൾ വിളി​ച്ചു​പ​റ​ഞ്ഞ​പ്പോൾ “തന്നെ പ്രസി​ദ്ധ​മാ​ക്കാ​തി​രി​ക്കേ​ണ്ട​തി​ന്നു അവൻ അവരെ വളരെ ശാസിച്ചു” എന്നു ബൈബിൾ പറയുന്നു. (മർക്കൊസ്‌ 3:12) സമാന​മാ​യി, പൗലോ​സി​നെ​യും ബർന്നബാ​സി​നെ​യും “അത്യു​ന്ന​ത​നായ ദൈവ​ത്തി​ന്റെ ദാസൻമാ”രായും “രക്ഷാമാർഗം” പ്രസി​ദ്ധ​മാ​ക്കു​ന്ന​വ​രാ​യും തിരി​ച്ച​റി​യി​ക്കാൻ ഭാവി​ക​ഥ​ന​വി​ദ്യ​യു​ടെ ഒരു ഭൂതം ഒരു പെൺകു​ട്ടി​യെ പ്രേരി​പ്പി​ച്ച​പ്പോൾ പൗലോസ്‌ അവളിൽനിന്ന്‌ ആ ഭൂതത്തെ ഒഴിപ്പി​ച്ചു. (പ്രവൃ​ത്തി​കൾ 16:16-18) ദൈ​വോ​ദ്ദേ​ശ്യ​ത്തെ​ക്കു​റി​ച്ചോ അവിടു​ത്തെ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ദാസൻമാ​രെ​ക്കു​റി​ച്ചോ സാക്ഷ്യം വഹിക്കാൻ യേശു​വോ പൗലോ​സോ ഏതെങ്കി​ലും ബൈബി​ളെ​ഴു​ത്തു​കാ​രോ ഭൂതങ്ങളെ അനുവ​ദി​ച്ചില്ല.

ഭൂമി​യിൽ വരുന്ന​തി​നു മുമ്പു യേശു​ക്രി​സ്‌തു ആത്മമണ്ഡ​ല​ത്തിൽ ജീവി​ച്ചി​രു​ന്നു എന്നതു ശ്രദ്ധേ​യ​മാണ്‌. അവിടുന്ന്‌ സാത്താനെ വ്യക്തി​പ​ര​മാ​യി അറിഞ്ഞി​രു​ന്നു. എന്നിട്ടും, സാത്താന്റെ പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചുള്ള കഥകളാൽ യേശു തന്റെ ശിഷ്യൻമാ​രെ രസിപ്പി​ക്കു​ക​യോ, പിശാ​ചി​നു ചെയ്യാൻ കഴിയു​ന്ന​തും കഴിയാ​ത്ത​തു​മായ കാര്യ​ങ്ങളെ സംബന്ധിച്ച വിശദാം​ശങ്ങൾ നൽകു​ക​യോ ചെയ്‌തില്ല. സാത്താ​നും അവന്റെ ഭൂതങ്ങ​ളും യേശു​വി​ന്റെ സ്‌നേ​ഹി​ത​ര​ല്ലാ​യി​രു​ന്നു. അവർ പുറത്താ​ക്ക​പ്പെ​ട്ട​വ​രും മത്സരി​ക​ളും വിശു​ദ്ധ​മാ​യ​തി​നെ വെറു​ക്കു​ന്ന​വ​രും ദൈവ​ത്തി​ന്റെ ശത്രു​ക്ക​ളു​മാ​യി​രു​ന്നു.

നാം അറിഞ്ഞി​രി​ക്കേ​ണ്ടത്‌ എന്താ​ണെന്നു ബൈബിൾ നമ്മോടു പറയുന്നു. ഭൂതങ്ങൾ ആരാ​ണെ​ന്നും അവ ആളുകളെ എങ്ങനെ വഴി​തെ​റ​റി​ക്കു​ന്നു​വെ​ന്നും നമുക്ക്‌ അവയെ എങ്ങനെ ഒഴിവാ​ക്കാ​മെ​ന്നും അതു വിശദ​മാ​ക്കു​ന്നു. യഹോ​വ​യും യേശു​വും ഭൂതങ്ങ​ളെ​ക്കാൾ ശക്തരാ​ണെന്ന്‌ അതു പ്രകട​മാ​ക്കു​ന്നു. കൂടാതെ, നാം യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്നെ​ങ്കിൽ അവയ്‌ക്കു നിലനിൽക്കുന്ന യാതൊ​രു ദോഷ​വും നമ്മു​ടെ​മേൽ ഏൽപ്പി​ക്കാ​നാ​വി​ല്ലെ​ന്നും അതു നമ്മെ പഠിപ്പി​ക്കു​ന്നു.—യാക്കോബ്‌ 4:7.

അപ്പോൾ നല്ല കാരണ​ത്തോ​ടെ ക്രിസ്‌ത്യാ​നി​കൾ വ്യാജ​മായ കഥകളെ, ദൈവത്തെ എതിർക്കു​ന്ന​വ​രു​ടെ താത്‌പ​ര്യ​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കുക മാത്രം ചെയ്യുന്ന കഥകളെ പുറന്ത​ള്ളു​ന്നു. യേശു ‘സത്യത്തി​നു സാക്ഷ്യം വഹിച്ചതു’ പോലെ ഇന്ന്‌ അവിടു​ത്തെ അനുഗാ​മി​ക​ളും അങ്ങനെ ചെയ്യുന്നു. (യോഹ​ന്നാൻ 18:37) “സത്യമാ​യതു ഒക്കെയും . . . ചിന്തി​ച്ചു​കൊൾവിൻ” എന്ന ബൈബി​ളി​ന്റെ ബുദ്ധ്യു​പ​ദേശം അവർ ജ്ഞാനപൂർവം ചെവി​ക്കൊ​ള്ളു​ന്നു.—ഫിലി​പ്പി​യർ 4:8.

[31-ാം പേജിലെ ചിത്രം]

സത്യക്രിസ്‌ത്യാനികൾ എല്ലാത്തരം ഭൂതവി​ദ്യാ​രൂ​പ​ങ്ങ​ളും കർശന​മാ​യി ഒഴിവാ​ക്ക​ണം

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക