വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w94 9/1 പേ. 19-21
  • പൊങ്ങച്ചത്തിനെതിരെ ജാഗ്രത

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പൊങ്ങച്ചത്തിനെതിരെ ജാഗ്രത
  • വീക്ഷാഗോപുരം—1994
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ബന്ധങ്ങളിൻമേ​ലുള്ള സ്വാധീ​നം
  • പൊങ്ങച്ചം ഉടലെ​ടു​ക്കു​ന്നതു ബലഹീ​ന​ത​യിൽനിന്ന്‌
  • “എന്നാൽ അതു സത്യമാണ്‌!”
  • നേട്ടത്തിന്‌ അതാവ​ശ്യ​മോ?
  • താഴ്‌മ​യു​ടെ പ്രയോ​ജ​ന​ങ്ങൾ
  • നിങ്ങളുടെ കഴിവുകൾ നിങ്ങളുടെ ബലഹീനത ആകാതിരിക്കട്ടെ
    വീക്ഷാഗോപുരം—1999
  • പരിശോധനകൾ നേരിടുമ്പോഴും എളിമയുള്ളവരായിരിക്കാൻ കഴിയുമോ?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
  • ‘എളിമയുള്ളവരുടെ പക്കൽ ജ്ഞാനമുണ്ട്‌’
    2000 വീക്ഷാഗോപുരം
  • എളിമ—സമാധാനം ഉന്നമിപ്പിക്കുന്ന ഒരു ഗുണം
    2000 വീക്ഷാഗോപുരം
കൂടുതൽ കാണുക
വീക്ഷാഗോപുരം—1994
w94 9/1 പേ. 19-21

പൊങ്ങ​ച്ച​ത്തി​നെ​തി​രെ ജാഗ്രത

പൊങ്ങച്ചം പറയു​ന്നത്‌ ഒരു പുണ്യ​മാ​യി​ട്ടാണ്‌ പലരും വീക്ഷി​ക്കു​ന്നത്‌. തന്റെ സ്വതസി​ദ്ധ​മായ കഴിവു​കൾ, സിദ്ധികൾ, നേട്ടങ്ങൾ എന്നിവ മററു​ള്ള​വരെ കാണി​ക്കാ​നുള്ള പരാ​ക്ര​മങ്ങൾ ഇന്ന്‌ ഒരു ഹരമാ​യി​രി​ക്കു​ക​യാണ്‌. നേട്ടമു​ണ്ടാ​കാൻ പൊങ്ങച്ചം കൂടിയേ തീരൂ എന്നു ചിലർ വിശ്വ​സി​ക്കു​ന്നു. അത്‌ ഒരാളു​ടെ ആത്മാഭി​മാ​നത്തെ ഉയർത്തു​ന്നു​വെ​ന്നാണ്‌ മററു ചിലർക്കു തോന്നു​ന്നത്‌. “താഴ്‌മ​യെന്ന ഉത്തമ സങ്കൽപ്പം തീർത്തും കാലഹ​ര​ണ​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ലും അതിനെ പഴഞ്ചനാ​യി കാണാൻ തുടങ്ങി​യി​രി​ക്കു​ന്നു” എന്നാണ്‌ ടൈം മാഗസി​ന്റെ അഭി​പ്രാ​യം. “ദൗർഭാ​ഗ്യ​ക​ര​മെ​ന്നു​പ​റ​യട്ടെ, യാതൊ​രു കൂസലു​മി​ല്ലാ​തെ പൊങ്ങച്ചം തട്ടിവി​ടു​ന്നത്‌ . . . ഏററവും നൂതന ഫാഷനാണ്‌. ഒരു സുഹൃ​ത്തി​നോ​ടോ പരിച​യ​ക്കാ​ര​നോ​ടോ ഒന്നു സംസാ​രി​ച്ചാൽ ഒപ്പം ഇതുമു​ണ്ടാ​കും: വമ്പു പറച്ചിൽ” എന്ന്‌ എഴുത്തു​കാ​ര​നായ ജോഡി ഗേലിൻ അഭി​പ്രാ​യ​പ്പെ​ടു​ന്നു.

മാതൃ​കാ​പു​രു​ഷൻമാ​രാണ്‌ ഇതിനു വഴി​വെ​ച്ചി​രി​ക്കു​ന്നത്‌. ഒരു മുൻ ബോക്‌സിങ്‌ ചാമ്പ്യന്റെ വാക്കുകൾ നിങ്ങൾ ചില​പ്പോൾ കേട്ടി​ട്ടു​ണ്ടാ​വും: “ചരി​ത്ര​ത്തി​ലെ ഈ സമയത്തെ ഏററവും മഹാനായ മനുഷ്യൻ ഞാനാ​ണെ​ന്ന​തിൽ യാദൃ​ച്ഛി​ക​മാ​യി യാതൊ​ന്നു​മില്ല.” ബീററിൽസ്‌ എന്ന ഗായക​സം​ഘ​ത്തി​ലെ ഒരു അംഗത്തി​ന്റെ പ്രസ്‌താ​വ​ന​യും പരക്കെ അറിയ​പ്പെ​ടു​ന്ന​താണ്‌: “ഞങ്ങൾക്കി​പ്പോൾ യേശു​ക്രി​സ്‌തു​വി​നെ​ക്കാൾ ജനപ്രീ​തി​യുണ്ട്‌.” അത്തരം അഭി​പ്രാ​യ​പ്ര​ക​ട​നങ്ങൾ നടത്തി​യത്‌ നിഷ്‌ക​ള​ങ്ക​മാ​യി​ട്ടാണ്‌ എന്നാണു ചിലരു​ടെ അഭി​പ്രാ​യം. പക്ഷേ അങ്ങനെ പറയു​ന്ന​വരെ മററു ചിലർ വീക്ഷി​ക്കു​ന്നത്‌ അനുക​ര​ണാർഹ​മായ ആത്മപ്ര​ശം​സ​യു​ടെ മാതൃ​കാ​പു​രു​ഷൻമാ​രാ​യി​ട്ടാണ്‌.

പൊങ്ങച്ചം നിലനിൽക്കു​ന്നു​വെന്ന സംഗതി ഒരു ചോദ്യ​മു​യർത്തു​ന്നു: സ്വന്തം സ്വത്തു​ക്ക​ളെ​യും കഴിവു​ക​ളെ​യും കുറിച്ചു വീമ്പി​ള​ക്കു​ന്നത്‌ ആരോ​ഗ്യാ​വ​ഹ​മാ​ണോ? ഒരാളു​ടെ നേട്ടങ്ങ​ളിൽ ആഹ്ലാദ​മു​ണ്ടാ​കു​ന്ന​തും അടുത്ത സുഹൃ​ത്തു​ക്ക​ളോ​ടും ബന്ധുക്ക​ളോ​ടും അതേക്കു​റി​ച്ചു പറയു​ന്ന​തും തീർച്ച​യാ​യും സ്വാഭാ​വി​കം​തന്നെ. “നിങ്ങൾക്ക്‌ എന്തെങ്കി​ലും ഉണ്ടെങ്കിൽ അതി​നെ​ക്കു​റി​ച്ചു കൊട്ടി​ഘോ​ഷി​ക്കണം” എന്ന ചൊല്ലി​നു ചേർച്ച​യിൽ ജീവി​ക്കു​ന്ന​വരെ സംബന്ധി​ച്ചോ? ഇനി വേറെ ചിലരുണ്ട്‌. അവരങ്ങനെ വെട്ടി​ത്തു​റ​ന്നൊ​ന്നും വീമ്പി​ള​ക്കാ​റില്ല. മററു​ള്ളവർ തങ്ങളുടെ കഴിവു​ക​ളെ​യും നേട്ടങ്ങ​ളെ​യും കുറിച്ച്‌ അറിയാൻ വേണ്ട​തൊ​ക്കെ ഇവർ സൂത്ര​ത്തിൽ ഒപ്പിക്കും. ഇക്കൂട്ടരെ സംബന്ധി​ച്ചോ? ചിലർ അവകാ​ശ​പ്പെ​ടു​ന്ന​തു​പോ​ലെ, അത്തരം ആത്മപ്ര​ശംസ ആരോ​ഗ്യ​പ്ര​ദ​വും അത്യാ​വ​ശ്യ​വു​മാ​ണോ?

ബന്ധങ്ങളിൻമേ​ലുള്ള സ്വാധീ​നം

മററു​ള്ളവർ പൊങ്ങച്ചം പറയു​മ്പോൾ അതു നിങ്ങളെ എങ്ങനെ ബാധി​ക്കു​ന്നു​വെന്നു പരിചി​ന്തി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, താഴെ​ക്കാ​ണുന്ന പ്രസ്‌താ​വ​ന​ക​ളോ​ടു നിങ്ങൾ എങ്ങനെ പ്രതി​ക​രി​ക്കും?

“മററു​ള്ളവർ എഴുതി​യി​ട്ടു​ള്ള​തി​നെ​ക്കാൾ മെച്ചമാണ്‌ ഞാൻ എഴുതാത്ത പുസ്‌ത​കങ്ങൾ.”—ഒരു പ്രശസ്‌ത എഴുത്തു​കാ​രൻ.

“സൃഷ്ടി​കർമം നടക്കു​ന്നേരം ഞാൻ അവി​ടെ​യു​ണ്ടാ​യി​രു​ന്നെ​ങ്കിൽ, പ്രപഞ്ചം ഇതിലും നന്നായി ക്രമീ​ക​രി​ക്കു​ന്ന​തി​നു പററിയ പ്രയോ​ജ​ന​പ്ര​ദ​മായ ചില സൂചനകൾ ഞാൻ കൊടു​ത്തേനേ.”—മധ്യകാ​ല​ഘ​ട്ട​ത്തി​ലെ ഒരു രാജാവ്‌.

“ഒരു ദൈവ​മു​ണ്ടാ​യി​രി​ക്കുക സാധ്യമല്ല. ഒരുവൻ ഉണ്ടെങ്കിൽ, ഞാൻ അവന​ല്ലെന്നു ഞാൻ വിശ്വ​സി​ക്കില്ല.”—19-ാം നൂററാ​ണ്ടി​ലെ തത്ത്വചി​ന്തകൻ.

ഈ അഭി​പ്രാ​യ​പ്ര​ക​ട​നങ്ങൾ നടത്തിയ വ്യക്തി​ക​ളോട്‌ അടുക്കാൻ നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ? അവരു​മാ​യുള്ള കൂട്ടു​കെട്ട്‌ ആസ്വദി​ക്കാ​നാ​വു​മെന്നു നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ? അതിനുള്ള സാധ്യത കുറവാണ്‌. കാര്യ​മാ​യാ​ലും തമാശ​യാ​യാ​ലും, പൊങ്ങച്ചം പറച്ചിൽ പൊതു​വേ ആളുകളെ അസ്വസ്ഥ​രാ​ക്കു​ന്നു, അത്‌ അവർക്കു ശല്യമാ​യി തോന്നു​ന്നു, ചില​പ്പോൾ അത്‌ അവരിൽ അസൂയ​യും ഉളവാ​ക്കു​ന്നു. ഇങ്ങനെ​യൊ​രു ഫലമാണ്‌ അതു സങ്കീർത്ത​ന​ക്കാ​ര​നായ ആസാഫിൽ ഉളവാ​ക്കി​യത്‌. “ദുഷ്ടൻമാ​രു​ടെ സൌഖ്യം കണ്ടിട്ടു എനിക്കു അഹങ്കാ​രി​ക​ളോ​ടു അസൂയ തോന്നി” എന്ന്‌ അദ്ദേഹം ഏററു​പ​റഞ്ഞു. (സങ്കീർത്തനം 73:3) തീർച്ച​യാ​യും, നമ്മെക്കു​റിച്ച്‌ ഒരു മോശ​മായ ചിന്ത നമ്മുടെ സുഹൃ​ത്തു​ക്ക​ളി​ലോ സഹകാ​രി​ക​ളി​ലോ ഉണ്ടാകാൻ നാമാ​രും​തന്നെ ആഗ്രഹി​ക്കു​ന്നില്ല! “സ്‌നേഹം . . . പൊങ്ങച്ചം പറയു​ന്നില്ല” എന്ന്‌ 1 കൊരി​ന്ത്യർ 13:4 [NW] പ്രസ്‌താ​വി​ക്കു​ന്നു. നമുക്കു​ണ്ടെന്നു നാം വിചാ​രി​ക്കുന്ന സിദ്ധി​ക​ളെ​യും സ്വത്തു​ക്ക​ളെ​യും കുറിച്ചു വീമ്പി​ള​ക്കു​ന്ന​തിൽനി​ന്നു പിൻവ​ലി​യാൻ ദൈവിക സ്‌നേ​ഹ​വും മററു​ള്ള​വ​രു​ടെ വികാ​ര​ങ്ങ​ളോ​ടുള്ള പരിഗ​ണ​ന​യും നമ്മെ പ്രേരി​പ്പി​ക്കും.

ഒരു വ്യക്തി ആത്മനി​യ​ന്ത്ര​ണ​ത്തോ​ടെ, താഴ്‌മ​യോ​ടെ സംസാ​രി​ക്കു​മ്പോൾ അദ്ദേഹ​ത്തി​ന്റെ അടുത്തു​ള്ള​വർക്ക്‌ ആശ്വാ​സ​വും അവർക്ക്‌ അവരെ​ക്കു​റി​ച്ചു​തന്നെ മതിപ്പും തോന്നു​ന്നു. ഇത്‌ ഒരു അമൂല്യ​മായ കഴിവാണ്‌. “കഴിയു​മെ​ങ്കിൽ നീ മററു​ള്ള​യാ​ളു​ക​ളെ​ക്കാൾ ജ്ഞാനി​യാ​കുക; എന്നാൽ അങ്ങനെ​യാ​ണെന്ന്‌ അവരോ​ടു പറയരുത്‌” എന്ന്‌ ബ്രിട്ട​നി​ലെ രാജ്യ​ഭ​ര​ണ​ത​ന്ത്ര​ജ്ഞ​നായ ലോഡ്‌ ചെസ്‌റ​റർഫീൽഡ്‌ മകനെ ഉപദേ​ശി​ച്ച​പ്പോൾ അദ്ദേഹ​ത്തി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌ ഇതായി​രു​ന്നി​രി​ക്കാം.

ആളുകൾക്ക്‌ ഒരേ കഴിവു​കളല്ല ഉള്ളത്‌. ഒരാൾക്ക്‌ അനായാ​സ​മായ ഒരു സംഗതി മറെറാ​രാൾക്ക്‌ അത്ര എളുപ്പ​മാ​യി​രി​ക്ക​ണ​മെ​ന്നില്ല. തന്റെയത്ര കഴിവി​ല്ലാ​ത്ത​വ​രു​മാ​യി സഹതാ​പ​പൂർവം ഇടപെ​ടാൻ സ്‌നേഹം ഒരു വ്യക്തിയെ പ്രേരി​പ്പി​ക്കും. മറേറ വ്യക്തിക്കു മററു തലങ്ങളിൽ കഴിവു​ക​ളു​ണ്ടാ​യി​രി​ക്കാ​നി​ട​യുണ്ട്‌. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ നമ്മോട്‌ ഇങ്ങനെ​യാ​ണു പറഞ്ഞി​രി​ക്കു​ന്നത്‌: “ഭാവി​ക്കേ​ണ്ട​തി​ന്നു മീതെ ഭാവി​ച്ചു​യ​രാ​തെ ദൈവം അവനവന്നു വിശ്വാ​സ​ത്തി​ന്റെ അളവു പങ്കിട്ട​തു​പോ​ലെ സുബോ​ധ​മാ​കും​വണ്ണം ഭാവി​ക്കേ​ണ​മെന്നു ഞാൻ എനിക്കു ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോ​രു​ത്ത​നോ​ടും പറയുന്നു.”—റോമർ 12:3.

പൊങ്ങച്ചം ഉടലെ​ടു​ക്കു​ന്നതു ബലഹീ​ന​ത​യിൽനിന്ന്‌

പൊങ്ങ​ച്ച​ക്കാ​രു​ടെ മുമ്പിൽ അധമത്വ​ഭാ​വം അനുഭ​വ​പ്പെ​ടു​ന്ന​തു​കൊണ്ട്‌ ചിലയാ​ളു​കൾ അത്തരക്കാ​രിൽനിന്ന്‌ ഒഴിഞ്ഞു​മാ​റു​ന്നു. എന്നാൽ മററു​ചി​ല​രു​ടെ പ്രതി​ക​രണം വ്യത്യ​സ്‌ത​മാണ്‌. പൊങ്ങ​ച്ച​ക്കാർ അരക്ഷി​ത​രാ​ണെന്ന്‌ അവർ നിഗമനം ചെയ്യുന്നു. പൊങ്ങ​ച്ച​ക്കാ​രൻ മററു​ള്ള​വ​രു​ടെ കാഴ്‌ച​പ്പാ​ടിൽ തന്റെ വില കളഞ്ഞു​കു​ളി​ക്കു​ന്നു എന്നത്‌ ഇതിലെ ഒരു വൈരു​ദ്ധ്യ​മാണ്‌. ഇതിന്റെ കാരണം വിശദ​മാ​ക്കു​ക​യാണ്‌ എഴുത്തു​കാ​ര​നായ ഫ്രാങ്ക്‌ ട്രിപ്പട്ട്‌: “സാധാ​ര​ണ​മാ​യി പൊങ്ങച്ചം ഏതെങ്കി​ലും ദയനീ​യ​മായ സ്വകാര്യ ബലഹീ​ന​തയെ വിളി​ച്ച​റി​യി​ക്കു​ന്നു​വെന്ന്‌ ഉള്ളി​ന്റെ​യു​ള്ളിൽ സകലർക്കും അറിയാം.” അനേകർക്കും മൂടു​പ​ട​ത്തി​ന്റെ അകം കാണാം. അതു​കൊണ്ട്‌ പൊള്ള​യായ ആത്മപ്ര​ശം​സ​യിൽനി​ന്നു വിട്ടു​നിൽക്കു​ന്ന​തല്ലേ ബുദ്ധി?

“എന്നാൽ അതു സത്യമാണ്‌!”

അങ്ങനെ​യാണ്‌ ആത്മപു​ക​ഴ്‌ചയെ ചിലർ ന്യായീ​ക​രി​ക്കാൻ ശ്രമി​ക്കു​ന്നത്‌. ചില സംഗതി​ക​ളിൽ തങ്ങൾ വാസ്‌ത​വ​ത്തിൽ നിപു​ണ​രാ​യ​തു​കൊണ്ട്‌ അങ്ങനെ​യ​ല്ലെന്നു നടിക്കു​ന്നത്‌ കാപട്യ​മാ​യി​രി​ക്കു​മെ​ന്നാണ്‌ അവർ ചിന്തി​ക്കു​ന്നത്‌.

എന്നാൽ അവരുടെ പൊങ്ങച്ചം സത്യമാ​ണോ? സ്വയം വിലയി​രു​ത്തൽ ആത്മനി​ഷ്‌ഠ​മാ​യി​രി​ക്കാ​നാ​ണു സാധ്യത. നമ്മുടെ അസാമാ​ന്യ ഗുണമാ​യി നാം വീക്ഷി​ക്കു​ന്നത്‌ മററു​ള്ള​വർക്കു സാധാ​ര​ണ​മാ​യി തോന്നി​യേ​ക്കാം. കഴിവു​ണ്ടെന്നു കാണി​ക്കാൻ ഒരു വ്യക്തി നിർബ​ന്ധി​ത​നാ​യി​ത്തീ​രു​ന്നു എന്ന വസ്‌തു​ത​തന്നെ അദ്ദേഹം അത്ര മികച്ച​വനല്ല—കൊട്ടി​ഘോ​ഷി​ക്കാ​തെ അംഗീ​ക​രി​ക്ക​പ്പെ​ടാൻത്തക്ക മികച്ച​വ​ന​ല്ലെന്നു പ്രകട​മാ​ക്കി​യേ​ക്കാം. ആത്മവഞ്ച​ന​യ്‌ക്കുള്ള ചായ്‌വു മനുഷ്യ​നു​ണ്ടെന്നു ബൈബിൾ പറയു​ന്നുണ്ട്‌. “താൻ നിൽക്കു​ന്നു എന്നു തോന്നു​ന്നവൻ വീഴാ​തി​രി​പ്പാൻ നോക്കി​ക്കൊ​ള്ളട്ടെ” എന്നാണു ബൈബി​ളി​ന്റെ അനുശാ​സനം.—1 കൊരി​ന്ത്യർ 10:12.

ഒരു പ്രത്യേക രംഗത്ത്‌ ഒരു വ്യക്തിക്ക്‌ അസാമാ​ന്യ കഴിവു​ണ്ടെ​ങ്കിൽത്തന്നെ അതു പൊങ്ങ​ച്ചത്തെ ന്യായീ​ക​രി​ക്കു​ന്നു​ണ്ടോ? ഇല്ല. കാരണം പൊങ്ങച്ചം മനുഷ്യ​രെ മഹത്ത്വ​പ്പെ​ടു​ത്തു​ന്ന​താണ്‌. എന്നാൽ കഴിവു ലഭിച്ചി​രി​ക്കു​ന്ന​തോ ദൈവ​ത്തിൽനി​ന്നും. അവനാണു മഹത്ത്വം ലഭി​ക്കേ​ണ്ടത്‌. ജൻമസി​ദ്ധ​മാ​യി നമുക്കു ലഭിച്ച ഒരു സംഗതി​ക്കു നാമെ​ന്തി​നു മഹത്ത്വ​മെ​ടു​ക്കണം? (1 കൊരി​ന്ത്യർ 4:7) മാത്ര​വു​മല്ല, നമുക്കു കഴിവു​ള്ള​തു​പോ​ലെ​തന്നെ കുറവു​ക​ളു​മുണ്ട്‌. നമ്മുടെ കുററ​ങ്ങൾക്കും കുറവു​കൾക്കും ശ്രദ്ധ ലഭിക്ക​ണ​മെന്നു സത്യസന്ധത ആവശ്യ​പ്പെ​ടു​ന്നു​ണ്ടോ? പൊങ്ങ​ച്ച​ക്കാർ ആരും​തന്നെ അങ്ങനെ ചിന്തി​ക്കു​ന്നു​വെന്നു തോന്നു​ന്നില്ല. ഹെരോദ്‌ അഗ്രിപ്പ I-ാമൻ വാസ്‌ത​വ​ത്തിൽ പ്രതി​ഭാ​സ​മ്പ​ന്ന​നായ ഒരു പ്രസം​ഗ​ക​നാ​യി​രു​ന്നി​രി​ക്കാം. എന്നിട്ടും താഴ്‌മ കാണി​ക്കാ​ഞ്ഞതു നിമിത്തം വളരെ മോശ​മായ ഒരു മരണമാണ്‌ അദ്ദേഹ​ത്തി​നു സംഭവി​ച്ചത്‌. അനേകം മനുഷ്യർക്കു മാത്രമല്ല, ദൈവ​ത്തി​നും എത്ര അരുചി​ക​ര​മാണ്‌ അത്തരം മിഥ്യാ​ഭി​മാ​ന​മെന്ന്‌ ആ വൃത്തി​കെട്ട സംഭവം പ്രതി​ഫ​ലി​പ്പി​ക്കു​ന്നു.—പ്രവൃ​ത്തി​കൾ 12:21-23.

കഴിവു​ക​ളും സിദ്ധി​ക​ളും പൊതു​വേ അനാവശ്യ ആത്മപ്ര​ശംസ കൂടാ​തെ​തന്നെ വെളി​ച്ച​ത്തു​വ​രു​ന്നു. മററു​ള്ളവർ ഒരുവന്റെ ഗുണങ്ങ​ളെ​യോ നേട്ടങ്ങ​ളെ​യോ അംഗീ​ക​രി​ച്ചു പ്രശം​സി​ക്കു​മ്പോൾ അതിനു സ്വീകർത്താ​വി​നെ സംബന്ധി​ച്ചു കൂടുതൽ രുചി​യു​ണ്ടാ​യി​രി​ക്കും. “നിന്റെ വായല്ല മറെറാ​രു​ത്തൻ, നിന്റെ അധരമല്ല വേറൊ​രു​ത്തൻ നിന്നെ സ്‌തു​തി​ക്കട്ടെ” എന്നു സദൃശ​വാ​ക്യ​ങ്ങൾ 27:2 ജ്ഞാനപൂർവം പറയുന്നു.

നേട്ടത്തിന്‌ അതാവ​ശ്യ​മോ?

ഇന്നത്തെ മത്സരാത്മക സമൂഹ​ത്തിൽ നേട്ടമു​ണ്ടാ​ക​ണ​മെ​ങ്കിൽ കൽപ്പി​ച്ചു​കൂ​ട്ടി​യുള്ള ആത്മപു​കഴ്‌ച അത്യാ​വ​ശ്യ​മാ​ണെ​ന്നാണ്‌ ചിലരു​ടെ തോന്നൽ. തങ്ങളുടെ കഴിവു​ക​ളെ​ക്കു​റി​ച്ചു പറഞ്ഞു​പ​ര​ത്തു​ന്നി​ല്ലെ​ങ്കിൽ തങ്ങൾ ശ്രദ്ധി​ക്ക​പ്പെ​ടാ​തെ, വിലമ​തി​ക്ക​പ്പെ​ടാ​തെ പോകു​മെന്ന്‌ അവർ വേവലാ​തി​പ്പെ​ടു​ന്നു. അവരുടെ ഈ മനോ​ഭാ​വത്തെ പ്രതി​നി​ധാ​നം ചെയ്യു​ന്ന​താണ്‌ വോഗ്‌ മാഗസി​നി​ലെ ഈ ആശയം: “താഴ്‌മ ഒരു പുണ്യ​മാ​ണെന്ന്‌ പണ്ടൊക്കെ നമ്മെ പഠിപ്പി​ക്കു​മാ​യി​രു​ന്നു. എന്നാൽ ഇപ്പോൾ നാം മനസ്സി​ലാ​ക്കു​ന്നു മൗനത്തിന്‌ ഒരു വൈക​ല്യ​മാ​കാ​നേ കഴിയൂ എന്ന്‌.”

ഈ ലോക​ത്തി​ന്റെ നിലവാ​ര​ങ്ങ​ള​നു​സ​രി​ച്ചു പുരോ​ഗതി നേടാൻ ആഗ്രഹി​ക്കു​ന്ന​വർക്ക്‌ അതിനു​തക്ക ഉത്‌ക​ണ്‌ഠ​യു​ണ്ടാ​കാം. എന്നാൽ ക്രിസ്‌ത്യാ​നി​യു​ടെ സാഹച​ര്യ​ത്തി​നു വ്യത്യാ​സ​മുണ്ട്‌. വലിമ​യു​ള്ള​വ​രു​ടെയല്ല, താഴ്‌മ​യു​ള്ള​വ​രു​ടെ കഴിവു​കൾ ഉപയോ​ഗ​പ്പെ​ടു​ത്താൻ ദൈവ​ത്തി​നു ശ്രദ്ധയു​ണ്ടെ​ന്നും അവൻ അങ്ങനെ തീരു​മാ​നി​ക്കു​മെ​ന്നും അയാൾക്ക്‌ അറിയാം. അതു​കൊണ്ട്‌, സ്വാർഥ​മായ തന്ത്രങ്ങ​ളിൽ ആശ്രയി​ക്കേ​ണ്ട​യാ​വ​ശ്യം ഒരു ക്രിസ്‌ത്യാ​നി​ക്കില്ല. രണ്ടും​കൽപ്പി​ച്ചുള്ള പ്രവർത്ത​നം​കൊ​ണ്ടോ ഉപായങ്ങൾ ആവിഷ്‌ക​രി​ച്ചു​കൊ​ണ്ടോ അമിത ആത്മവി​ശ്വാ​സി​യായ ഒരു വ്യക്തി താത്‌കാ​ലി​ക​മാ​യി അന്തസ്സ്‌ നേടി​യെ​ടു​ത്തേ​ക്കാം. പക്ഷേ, സമയം വരു​മ്പോൾ അതൊക്കെ വെളി​ച്ച​ത്താ​വും, അയാൾ താഴ്‌ത്ത​പ്പെ​ടും, ചില​പ്പോൾ ലജ്ജിത​നാ​ക്ക​പ്പെ​ടു​ക​പോ​ലും ചെയ്‌തേ​ക്കാം. അതു യേശു​ക്രി​സ്‌തു പ്രസ്‌താ​വി​ച്ച​തു​പോ​ലെ​യാണ്‌: “തന്നെത്താൻ ഉയർത്തു​ന്നവൻ എല്ലാം താഴ്‌ത്ത​പ്പെ​ടും; തന്നെത്താൻ താഴ്‌ത്തു​ന്നവൻ എല്ലാം ഉയർത്ത​പ്പെ​ടും.”—മത്തായി 23:12; സദൃശ​വാ​ക്യ​ങ്ങൾ 8:13; ലൂക്കൊസ്‌ 9:48.

താഴ്‌മ​യു​ടെ പ്രയോ​ജ​ന​ങ്ങൾ

റാൽഫ്‌ വാൾഡോ എമേഴ്‌സൻ എഴുതി: “ഞാൻ കണ്ടുമു​ട്ടുന്ന ഓരോ മനുഷ്യ​നും ഏതെങ്കി​ലും വിധത്തിൽ എന്നെക്കാൾ ശ്രേഷ്‌ഠ​നാണ്‌. അതുസം​ബ​ന്ധി​ച്ചു ഞാൻ അദ്ദേഹ​ത്തിൽനി​ന്നു പഠിക്കു​ന്നു.” ക്രിസ്‌ത്യാ​നി​കൾ “ശാഠ്യ​ത്താ​ലോ ദുരഭി​മാ​ന​ത്താ​ലോ ഒന്നും ചെയ്യാതെ താഴ്‌മ​യോ​ടെ ഓരോ​രു​ത്തൻ മററു​ള്ള​വനെ തന്നെക്കാൾ ശ്രേഷ്‌ഠൻ എന്നു എണ്ണി​ക്കൊള്ള”ണമെന്ന അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ നിശ്വസ്‌ത നിർദേ​ശ​വു​മാ​യി യോജി​ക്കു​ന്ന​താണ്‌ അദ്ദേഹ​ത്തി​ന്റെ ഈ അഭി​പ്രാ​യം. (ഫിലി​പ്പി​യർ 2:3) താഴ്‌മ​യുള്ള ഈ കാഴ്‌ച​പ്പാട്‌ ഒരുവനെ മററു​ള്ള​വ​രിൽനി​ന്നു പഠിക്കാ​നുള്ള സ്ഥാനത്താ​ക്കി​വെ​ക്കു​ന്നു.

അതു​കൊണ്ട്‌, നിങ്ങളു​ടെ കഴിവ്‌ നിങ്ങളു​ടെ ബലഹീ​ന​ത​യാ​കാ​തി​രി​ക്കാൻ സൂക്ഷി​ച്ചു​കൊൾവിൻ. പൊങ്ങച്ചം പറഞ്ഞു​കൊണ്ട്‌ നിങ്ങളു​ടെ കഴിവു​കൾക്കും നേട്ടങ്ങൾക്കും അപകീർത്തി വരുത്ത​രുത്‌. നിങ്ങളു​ടെ സദ്‌ഗു​ണ​ങ്ങ​ളു​ടെ കൂട്ടത്തി​ലേക്കു താഴ്‌മ​യെന്ന ഗുണവും ചേർക്കുക. മററു​ള്ള​വ​രു​ടെ ദൃഷ്ടി​യിൽ ഒരുവനു മേൻമ വരുത്തു​ന്നത്‌ ഇതാണ്‌. ഇതു സഹമനു​ഷ്യ​രു​മാ​യി മെച്ചപ്പെട്ട ബന്ധം ആസ്വദി​ക്കാൻ ഒരുവനെ സഹായി​ക്കു​ക​യും യഹോ​വ​യാം ദൈവ​ത്തി​ന്റെ അംഗീ​കാ​രം കൈവ​രു​ത്തു​ക​യും ചെയ്യുന്നു.—മീഖാ 6:8; 2 കൊരി​ന്ത്യർ 10:18.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക