വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w95 12/15 പേ. 11-16
  • അവർ “അങ്ങനെ തന്നേ ചെയ്‌തു”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അവർ “അങ്ങനെ തന്നേ ചെയ്‌തു”
  • വീക്ഷാഗോപുരം—1995
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • നോഹ​യു​ടെ നാളു​ക​ളിൽ
  • മോശ—മനുഷ്യ​രിൽ ഏറ്റവും സൗമ്യൻ
  • യോശുവ—ധൈര്യ​ശാ​ലി​യും വളരെ ശക്തനും
  • രാജാ​ക്ക​ന്മാർ—വിശ്വ​സ്‌ത​രും അനുസ​ര​ണം​കെ​ട്ട​വ​രും
  • ദൈവ​വ​ച​ന​മ​നു​സ​രി​ച്ചു ജീവിക്കൽ
  • യഹോവയുടെ വഴികൾ ആരാഞ്ഞറിയുക
    2005 വീക്ഷാഗോപുരം
  • യോശുവ മനസ്സിൽപ്പിടിച്ച കാര്യങ്ങൾ
    2002 വീക്ഷാഗോപുരം
  • “ധൈര്യമുള്ളവനും സുശക്തനും ആയിരിക്ക”
    വീക്ഷാഗോപുരം—1987
  • ബൈബിൾ പുസ്‌തക നമ്പർ 5—ആവർത്തനപുസ്‌തകം
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
കൂടുതൽ കാണുക
വീക്ഷാഗോപുരം—1995
w95 12/15 പേ. 11-16

അവർ “അങ്ങനെ തന്നേ ചെയ്‌തു”

“അവന്റെ കല്‌പ​ന​കളെ പ്രമാ​ണി​ക്കു​ന്ന​ത​ല്ലോ ദൈവ​ത്തോ​ടുള്ള സ്‌നേഹം.”—1 യോഹ​ന്നാൻ 5:3.

1. ദൈവ​സ്‌നേ​ഹ​ത്തി​ന്റെ വ്യാപ്‌തി​യെ​ക്കു​റിച്ച്‌ എന്തു പറയാ​നാ​വും?

“ദൈവം സ്‌നേഹം തന്നേ.” ദൈവത്തെ അറിയാ​നി​ട​വ​രി​ക​യും അവന്റെ കൽപ്പനകൾ അനുസ​രി​ക്കു​ക​യും ചെയ്യുന്ന എല്ലാവർക്കും ആ സ്‌നേ​ഹ​ത്തി​ന്റെ ആഴത്തോട്‌ അഗാധ​മായ വിലമ​തിപ്പ്‌ ഉണ്ടാകു​ന്നു. “നാം ദൈവത്തെ സ്‌നേ​ഹി​ച്ചതല്ല, അവൻ നമ്മെ സ്‌നേ​ഹി​ച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായ്‌ശ്ചി​ത്തം ആകുവാൻ അയച്ചതു​തന്നേ സാക്ഷാൽ സ്‌നേഹം ആകുന്നു.” നാം യേശു​വി​ന്റെ അമൂല്യ​മായ മറുവില യാഗത്തിൽ വിശ്വാ​സം പ്രകട​മാ​ക്കു​മ്പോൾ, നാം ‘ദൈവ​സ്‌നേ​ഹ​ത്തിൽ വസിക്കു​ന്നു.’ (1 യോഹ​ന്നാൻ 4:8-10, 16) അങ്ങനെ ഇപ്പോ​ഴും വരാനി​രി​ക്കുന്ന വ്യവസ്ഥി​തി​യി​ലും നാം ആത്മീയ അനു​ഗ്ര​ഹ​ങ്ങ​ളു​ടെ ഒരു സമൃദ്ധി, നിത്യ​ജീ​വൻതന്നെ, ആസ്വദി​ച്ചേ​ക്കാം.—യോഹ​ന്നാൻ 17:3; 1 യോഹ​ന്നാൻ 2:15, 17.

2. ദൈവ​കൽപ്പ​നകൾ പ്രമാ​ണി​ച്ചത്‌ അവന്റെ ദാസന്മാർക്കു പ്രയോ​ജനം ചെയ്‌തി​രി​ക്കു​ന്ന​തെ​ങ്ങനെ?

2 ദൈവ​ത്തി​ന്റെ കൽപ്പനകൾ അനുസ​രി​ച്ച​തി​ന്റെ ഫലമായി സമൃദ്ധ​മായ അനു​ഗ്ര​ഹങ്ങൾ നേടി​യ​വ​രു​ടെ ദൃഷ്ടാ​ന്തങ്ങൾ ബൈബിൾ വിവര​ണ​ങ്ങ​ളിൽ അനവധി​യുണ്ട്‌. ക്രിസ്‌തീയ-പൂർവ സാക്ഷി​ക​ളും ഇതിലുൾപ്പെ​ടു​ന്നുണ്ട്‌. അവരെ​ക്കു​റി​ച്ചു പൗലോസ്‌ അപ്പോ​സ്‌തലൻ എഴുതി: “ഇവർ എല്ലാവ​രും വാഗ്‌ദ​ത്ത​നി​വൃ​ത്തി പ്രാപി​ക്കാ​തെ ദൂരത്തു​നി​ന്നു അതു കണ്ടു അഭിവ​ന്ദി​ച്ചും ഭൂമി​യിൽ തങ്ങൾ അന്യരും പരദേ​ശി​ക​ളും എന്നു ഏറ്റുപ​റ​ഞ്ഞു​കൊ​ണ്ടു വിശ്വാ​സ​ത്തിൽ മരിച്ചു.” (എബ്രായർ 11:13) പിൽക്കാ​ലത്ത്‌, ‘യേശു മുഖാ​ന്തരം വന്ന കൃപയിൽനി​ന്നും സത്യത്തിൽനി​ന്നും’ ദൈവ​ത്തി​ന്റെ അർപ്പി​ത​രായ ക്രിസ്‌തീയ ദാസന്മാർക്കു പ്രയോ​ജ​ന​മു​ണ്ടാ​യി. (യോഹ​ന്നാൻ 1:17) ഏതാണ്ട്‌ 6,000 വർഷത്തെ മനുഷ്യ​ച​രി​ത്ര​ത്തിൽ ഉടനീളം, വാസ്‌ത​വ​ത്തിൽ “ഭാരമു​ള്ള​വ​യല്ലാ”ത്ത, യഹോ​വ​യു​ടെ കൽപ്പനകൾ അനുസ​രി​ച്ചു​നടന്ന വിശ്വസ്‌ത സാക്ഷി​കൾക്ക്‌ അവൻ പ്രതി​ഫലം നൽകി​യി​ട്ടുണ്ട്‌.—1 യോഹ​ന്നാൻ 5:2, 3.

നോഹ​യു​ടെ നാളു​ക​ളിൽ

3. ഏതെല്ലാം വിധങ്ങ​ളി​ലാ​ണു നോഹ “അങ്ങനെ തന്നേ” ചെയ്‌തത്‌?

3 ബൈബിൾ രേഖ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “വിശ്വാ​സ​ത്താൽ നോഹ അതുവരെ കാണാ​ത്ത​വ​യെ​ക്കു​റി​ച്ചു അരുള​പ്പാ​ടു​ണ്ടാ​യി​ട്ടു ഭയഭക്തി പൂണ്ടു തന്റെ കുടും​ബ​ത്തി​ന്റെ രക്ഷെക്കാ​യി​ട്ടു ഒരു പെട്ടകം തീർത്തു; അതിനാൽ അവൻ ലോകത്തെ കുറ്റം​വി​ധി​ച്ചു വിശ്വാ​സ​ത്താ​ലുള്ള നീതിക്കു അവകാ​ശി​യാ​യി​ത്തീർന്നു.” “നീതി​പ്ര​സം​ഗി” എന്നനി​ല​യിൽ, പ്രളയ​ത്തി​നു​മു​മ്പുള്ള അക്രമാ​സ​ക്ത​മായ ലോക​ത്തിന്‌ ആസന്നമാ​യി​രുന്ന ദിവ്യ​ന്യാ​യ​വി​ധി​യെ​ക്കു​റി​ച്ചു മുന്നറി​യി​പ്പു നൽകി​ക്കൊണ്ട്‌ നോഹ ദൈവത്തെ പൂർണ​മാ​യി അനുസ​രി​ച്ചു. (എബ്രായർ 11:7; 2 പത്രൊസ്‌ 2:5) പെട്ടക​നിർമാ​ണ​ത്തിൽ, ദൈവം കൊടുത്ത അടിസ്ഥാ​ന​രേഖ അവൻ ശ്രദ്ധാ​പൂർവം പിൻപറ്റി. പിന്നെ, തിര​ഞ്ഞെ​ടു​ക്കാൻ പറഞ്ഞി​രുന്ന മൃഗങ്ങ​ളും, കൂടാതെ ഭക്ഷണസാ​ധ​ന​ങ്ങ​ളും അവൻ കൊണ്ടു​വന്നു. “ദൈവം തന്നോടു കല്‌പി​ച്ച​തൊ​ക്കെ​യും നോഹ ചെയ്‌തു. അങ്ങനെ തന്നേ അവൻ ചെയ്‌തു.”—ഉല്‌പത്തി 6:22.

4, 5. (എ) മനുഷ്യ​വർഗത്തെ ഇന്നുവ​രെ​യും ഒരു കൊടിയ ദുഷ്ട സ്വാധീ​നം ബാധി​ച്ചി​രി​ക്കു​ന്ന​തെ​ങ്ങനെ? (ബി) ദിവ്യ പ്രബോ​ധ​നങ്ങൾ അനുസ​രി​ക്കു​ന്ന​തിൽ നാം “അങ്ങനെ തന്നേ” ചെയ്യേ​ണ്ടത്‌ എന്തു​കൊണ്ട്‌?

4 നോഹ​യ്‌ക്കും അവന്റെ കുടും​ബ​ത്തി​നും അനുസ​ര​ണം​കെട്ട ദൂതന്മാ​രു​ടെ കൊടിയ ദുഷ്ടസ്വാ​ധീ​ന​ത്തോ​ടു പോരാ​ടേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ജഡശരീ​രം ധരിച്ച്‌ ദാമ്പത്യ​ഭാ​വ​ത്തിൽ സ്‌ത്രീ​ക​ളോ​ടൊ​ത്തു ജീവിച്ച ആ ദൈവ​പു​ത്ര​ന്മാർ അമാനുഷ സങ്കരസ​ന്താ​ന​ങ്ങളെ ഉളവാക്കി. അവർ മനുഷ്യ​വർഗ​ത്തോ​ടു ക്രൂര​മാ​യി പെരു​മാ​റി. “ഭൂമി ദൈവ​ത്തി​ന്റെ മുമ്പാകെ വഷളായി; ഭൂമി അതി​ക്ര​മം​കൊ​ണ്ടു നിറഞ്ഞി​രു​ന്നു.” ആ ദുഷ്ട തലമു​റയെ തുടച്ചു​നീ​ക്കാൻ യഹോവ പ്രളയം വരുത്തി. (ഉല്‌പത്തി 6:4, 11-17; 7:1) നോഹ​യു​ടെ നാൾമു​തൽ ഭൂതദൂ​ത​ന്മാർക്ക്‌ മനുഷ്യ​രൂ​പ​ത്തിൽ ജഡശരീ​രം ധരിക്കാൻ അനുവാ​ദ​മില്ല. എന്നിരു​ന്നാ​ലും, ‘സർവ​ലോ​ക​വും’ പിശാ​ചായ സാത്താൻ എന്ന ‘ദുഷ്ടന്റെ അധീന​ത​യിൽ തുടരു​ക​യാണ്‌.’ (1 യോഹ​ന്നാൻ 5:19; വെളി​പ്പാ​ടു 12:9) പ്രാവചനി​ക​മാ​യി, 1914-ൽ യേശു​വി​ന്റെ “സാന്നിധ്യ”ത്തിന്റെ അടയാളം വ്യക്തമാ​കാൻ തുടങ്ങി​യ​ശേഷം അവനെ നിരാ​ക​രി​ക്കുന്ന മനുഷ്യ​വർഗ തലമു​റയെ അവൻ താരത​മ്യ​പ്പെ​ടു​ത്തി​യത്‌ നോഹ​യു​ടെ നാളിലെ ആ മത്സരി​ക​ളായ തലമു​റ​യോ​ടാണ്‌.—മത്തായി 24:3, 34, 37-39, NW; ലൂക്കൊസ്‌ 17:26, 27.

5 നോഹ​യു​ടെ നാളി​ലേ​തു​പോ​ലെ, ഇന്നു സാത്താൻ മനുഷ്യ​വർഗ​ത്തെ​യും നമ്മുടെ ഗ്രഹ​ത്തെ​യും നശിപ്പി​ക്കാൻ ശ്രമി​ക്കു​ക​യാണ്‌. (വെളി​പ്പാ​ടു 11:15-18) അതു​കൊണ്ട്‌ നാം ഈ നിശ്വസ്‌ത കൽപ്പന അനുസ​രി​ക്ക​ണ​മെ​ന്നത്‌ അടിയ​ന്തി​ര​മാണ്‌: “പിശാ​ചി​ന്റെ തന്ത്രങ്ങ​ളോ​ടു എതിർത്തു​നി​ല്‌പാൻ കഴി​യേ​ണ്ട​തി​ന്നു ദൈവ​ത്തി​ന്റെ സർവാ​യു​ധ​വർഗം ധരിച്ചു​കൊൾവിൻ.” (എഫേസ്യർ 6:11, NW, അടിക്കു​റിപ്പ്‌) ദൈവ​വ​ചനം പഠിച്ച്‌ അതു നമ്മുടെ ജീവി​ത​ത്തിൽ ബാധക​മാ​ക്കു​മ്പോൾ ഇക്കാര്യ​ത്തിൽ നാം കരുത്ത​രാ​യി​ത്തീ​രു​ന്നു. കൂടാതെ, യഹോ​വ​യു​ടെ കരുത​ലുള്ള സ്ഥാപനം നമുക്കുണ്ട്‌. നാം പോ​കേ​ണ്ടുന്ന വഴിയിൽ നമുക്കു​വേണ്ടി ക്ഷമാപു​ര​സ്സരം ഇടയവേല ചെയ്യാൻ “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ” അഭിഷിക്ത “അടിമ”യും സ്‌നേ​ഹ​സ​മ്പ​ന്ന​രായ മൂപ്പന്മാ​രും പ്രസ്‌തുത സ്ഥാപന​ത്തി​നുണ്ട്‌. നമുക്ക്‌ ഒരു ആഗോള പ്രസം​ഗ​വേല ചെയ്‌തു​തീർക്കാ​നുണ്ട്‌. (മത്തായി 24:14, 45-47, NW) ശ്രദ്ധാ​പൂർവം ദിവ്യ നിർദേ​ശങ്ങൾ അനുസ​രിച്ച നോഹ​യെ​പ്പോ​ലെ, നാമും എല്ലായ്‌പോ​ഴും “അങ്ങനെ തന്നേ” ചെയ്യു​മാ​റാ​കട്ടെ.

മോശ—മനുഷ്യ​രിൽ ഏറ്റവും സൗമ്യൻ

6, 7. (എ) മോശ പ്രതി​ഫ​ല​ദാ​യ​ക​മായ ഏതു തിര​ഞ്ഞെ​ടു​പ്പു നടത്തി? (ബി) മോശ നമുക്കു​വേണ്ടി ഏതു ധീര മാതൃക വെച്ചി​രി​ക്കു​ന്നു?

6 വിശ്വാ​സ​മു​ണ്ടാ​യി​രുന്ന മറ്റൊരു മനുഷ്യ​നെ​ക്കു​റി​ച്ചു പരിചി​ന്തി​ക്കുക—മോശ. ഈജി​പ്‌തി​ന്റെ ആഡംബ​ര​ങ്ങൾക്കു നടുവിൽ ഭോഗാ​സ​ക്ത​മായ ഒരു ജീവിതം അവന്‌ ആസ്വദി​ക്കാ​മാ​യി​രു​ന്നു. എന്നാൽ “പാപത്തി​ന്റെ തല്‌ക്കാ​ല​ഭോ​ഗ​ത്തെ​ക്കാ​ളും ദൈവ​ജ​ന​ത്തോ​ടു​കൂ​ടെ കഷ്ടമനു​ഭ​വി​ക്കാ”നാണ്‌ അവൻ തിര​ഞ്ഞെ​ടു​ത്തത്‌. യഹോ​വ​യു​ടെ നിയുക്ത ദാസൻ എന്നനി​ല​യിൽ, “അവൻ പ്രതി​ഫ​ല​ല​ബ്ധി​യി​ലേക്ക്‌ ഉറ്റു​നോ​ക്കി അദൃശ​നാ​യ​വനെ കണ്ടപോ​ലെ ഉറച്ചു​നിൽക്കു​ന്ന​തിൽ തുടർന്നു.”—എബ്രായർ 11:23-28, NW.

7 സംഖ്യാ​പു​സ്‌തകം 12:3-ൽ നാം ഇങ്ങനെ വായി​ക്കു​ന്നു: “മോശെ എന്ന പുരു​ഷ​നോ ഭൂതല​ത്തിൽ ഉള്ള സകലമ​നു​ഷ്യ​രി​ലും അതി​സൌ​മ്യ​നാ​യി​രു​ന്നു.” അതിനു വിപരീ​ത​മാ​യി, ഈജി​പ്‌തി​ലെ ഫറവോൻ സകല മനുഷ്യ​രി​ലും ഏറ്റവും അഹങ്കാ​രി​യെ​പ്പോ​ലെ പ്രവർത്തി​ച്ചു. ഫറവോ​ന്റെ​മേൽ തന്റെ ന്യായ​വി​ധി പ്രഖ്യാ​പി​ക്കാൻ യഹോവ മോശ​യോ​ടും അഹരോ​നോ​ടും കൽപ്പി​ച്ച​പ്പോൾ, അവർ എങ്ങനെ പ്രതി​ക​രി​ച്ചു? “മോ​ശെ​യും അഹരോ​നും യഹോവ തങ്ങളോ​ടു കല്‌പി​ച്ച​തു​പോ​ലെ ചെയ്‌തു. അവർ അങ്ങനെ തന്നേ ചെയ്‌തു” എന്നു നമ്മോടു പറയുന്നു. (പുറപ്പാ​ടു 7:4-7) ഇന്നു ദൈവ​ത്തി​ന്റെ ന്യായ​വി​ധി​കൾ പ്രഖ്യാ​പി​ക്കുന്ന നമുക്ക്‌ എന്തൊരു ധീരമാ​തൃക!

8. “അങ്ങനെ തന്നേ” ചെയ്യാൻ ഇസ്രാ​യേ​ലി​നോട്‌ ആവശ്യ​പ്പെ​ട്ടി​രു​ന്ന​തെ​ങ്ങനെ, അനന്തര​ഫ​ല​മാ​യു​ണ്ടായ ആഹ്ലാദ​ത്തി​ന്റെ സമാന്തരം സമീപ​ഭാ​വി​യിൽ ഉണ്ടാകാൻ പോകു​ന്ന​തെ​ങ്ങനെ?

8 ഇസ്രാ​യേ​ല്യർ മോശയെ വിശ്വ​സ്‌ത​ത​യോ​ടെ പിന്തു​ണ​ച്ചു​വോ? പത്തു ബാധക​ളിൽ ഒമ്പതു ബാധക​ളാൽ ഈജി​പ്‌തി​നെ ദണ്ഡിപ്പി​ച്ച​ശേഷം, യഹോവ ഇസ്രാ​യേ​ലി​നു പെസഹാ ആഘോ​ഷി​ക്കു​ന്നതു സംബന്ധി​ച്ചു വിശദ​മായ നിർദേ​ശങ്ങൾ കൊടു​ത്തു. “അപ്പോൾ ജനം കുമ്പിട്ടു നമസ്‌ക​രി​ച്ചു. യിസ്രാ​യേൽമക്കൾ പോയി അങ്ങനെ ചെയ്‌തു. യഹോവ മോ​ശെ​യോ​ടും അഹരോ​നോ​ടും കല്‌പി​ച്ച​തു​പോ​ലെ തന്നേ അവർ ചെയ്‌തു.” (പുറപ്പാ​ടു 12:27, 28) സംഭവ​ബ​ഹു​ല​മായ ആ ദിവസം അർധരാ​ത്രി, അതായത്‌ പൊ.യു.മു. (പൊതു​യു​ഗ​ത്തി​നു​മുമ്പ്‌) 1513 നീസാൻ 14-ാം തീയതി, ദൈവ​ത്തി​ന്റെ ദൂതൻ ഈജി​പ്‌തി​ലെ എല്ലാ ആദ്യജാ​ത​ന്മാ​രെ​യും വധിക്കാൻ തുടങ്ങി, എന്നാൽ ആ ദൂതൻ ഇസ്രാ​യേൽ ഭവനങ്ങ​ളിൽ പ്രവേ​ശി​ക്കാ​തെ കടന്നു​പോ​യി. ഇസ്രാ​യേല്യ ആദ്യജാ​തരെ ഒഴിവാ​ക്കി​യത്‌ എന്തു​കൊ​ണ്ടാ​യി​രു​ന്നു? അവരുടെ വാതി​ലിൽ തളിച്ചി​രുന്ന പെസഹാ​കു​ഞ്ഞാ​ടി​ന്റെ രക്തം അവർക്കു സംരക്ഷ​ണ​മാ​യി എന്നതു​തന്നെ കാരണം. മോശ​യോ​ടും അഹരോ​നോ​ടും യഹോവ കൽപ്പി​ച്ചി​രു​ന്നത്‌ അവർ അങ്ങനെ​തന്നെ ചെയ്‌തി​രു​ന്നു. അതേ, “അവർ അങ്ങനെ​തന്നെ ചെയ്‌തു.” (പുറപ്പാട്‌ 12:50, 51, NW) ചെങ്കട​ലിൽവെച്ച്‌, അനുസ​ര​ണ​മുള്ള തന്റെ ജനത്തെ രക്ഷിക്കു​ന്ന​തി​നു യഹോവ, ഫറവോ​നെ​യും അവന്റെ ശക്തമായ സൈന്യ​ത്തെ​യും നശിപ്പി​ച്ചു​കൊണ്ട്‌, വേറൊ​രു അത്ഭുതം പ്രവർത്തി​ച്ചു. എന്തൊരു ആഹ്ലാദ​മാ​യി​രു​ന്നു ഇസ്രാ​യേ​ല്യർക്ക്‌! അതു​പോ​ലെ ഇന്ന്‌, യഹോ​വ​യു​ടെ കൽപ്പനകൾ അനുസ​രി​ച്ചി​രി​ക്കുന്ന അനേകർ അർമ​ഗെ​ദോ​നിൽ അവന്റെ സംസ്ഥാ​പ​ന​ത്തി​നു ദൃക്‌സാ​ക്ഷി​ക​ളാ​യി​രി​ക്കു​ന്ന​തിൽ ആഹ്ലാദി​ക്കും.—പുറപ്പാ​ടു 15:1, 2; വെളി​പ്പാ​ടു 15:3, 4.

9. സമാഗ​മ​ന​കൂ​ടാ​ര​ത്തോ​ടുള്ള ബന്ധത്തിൽ ഇസ്രാ​യേൽ “അങ്ങനെ തന്നേ” ചെയ്‌ത​തി​നാൽ ആധുനി​ക​നാ​ളി​ലെ എന്തെല്ലാം പദവികൾ മുൻനി​ഴ​ലാ​ക്ക​പ്പെട്ടു?

9 സംഭാവന പിരി​ച്ചെ​ടു​ത്തു മരുഭൂ​മി​യിൽ ഒരു സമാഗ​മ​ന​കൂ​ടാ​രം പണിയാൻ യഹോവ ഇസ്രാ​യേ​ലി​നോ​ടു കൽപ്പി​ച്ച​പ്പോൾ, ജനം അതിനെ അകമഴിഞ്ഞു പിന്തു​ണച്ചു. പിന്നെ, യഹോവ പ്രദാനം ചെയ്‌ത ശില്‌പ​ശാ​സ്‌ത്ര​പ​ര​മായ പ്ലാനു​കൾക്ക​നു​സൃ​ത​മാ​യി പ്രവർത്തി​ക്കു​ന്ന​തിൽ മോശ​യും മനസ്സൊ​രു​ക്ക​മുള്ള സഹപ്ര​വർത്ത​ക​രും അങ്ങേയറ്റം നിസ്സാ​ര​മായ വിശദാം​ശങ്ങൾ വരെ ശ്രദ്ധി​ച്ചു​നി​റ​വേറ്റി. “ഇങ്ങനെ സമാഗ​മ​ന​കൂ​ടാ​ര​മെന്ന തിരു​നി​വാ​സ​ത്തി​ന്റെ പണി ഒക്കെയും തീർന്നു; യഹോവ മോ​ശെ​യോ​ടു കല്‌പി​ച്ച​തു​പോ​ലെ ഒക്കെയും യിസ്രാ​യേൽമക്കൾ ചെയ്‌തു. അങ്ങനെ തന്നേ അവർ ചെയ്‌തു.” അതു​പോ​ലെ, പൗരോ​ഹി​ത്യ​ത്തി​ന്റെ ഉദ്‌ഘാ​ടനം നടന്ന​പ്പോൾ, “മോശെ അങ്ങനെ ചെയ്‌തു; യഹോവ തന്നോടു കല്‌പി​ച്ച​തു​പോ​ലെ ഒക്കെയും അവൻ ചെയ്‌തു.” (പുറപ്പാ​ടു 39:32; 40:16) ആധുനിക നാളിൽ, പ്രസം​ഗ​വേ​ല​യെ​യും രാജ്യ​വ്യാ​പന പരിപാ​ടി​ക​ളെ​യും മുഴു​ഹൃ​ദ​യ​ത്തോ​ടെ പിന്തു​ണ​യ്‌ക്കു​ന്ന​തി​നുള്ള അവസരം നമുക്കുണ്ട്‌. അതിനാൽ, “അങ്ങനെ തന്നേ” ചെയ്യു​ന്ന​തിൽ ഏകീകൃ​ത​രാ​കു​ക​യെ​ന്നതു നമ്മുടെ പദവി​യാണ്‌.

യോശുവ—ധൈര്യ​ശാ​ലി​യും വളരെ ശക്തനും

10, 11. (എ) യോശു​വയെ വിജയ​ത്തി​നു സജ്ജനാ​ക്കി​യത്‌ എന്തായി​രു​ന്നു? (ബി) ആധുനിക നാളിലെ പരി​ശോ​ധ​ന​കളെ നേരി​ടാൻ നമു​ക്കെ​ങ്ങനെ ബലിഷ്‌ഠ​രാ​കാം?

10 വാഗ്‌ദത്ത ദേശ​ത്തേക്ക്‌ ഇസ്രാ​യേ​ല്യ​രെ നയിക്കാൻ മോശ യോശു​വയെ നിയോ​ഗി​ച്ച​പ്പോൾ, സാധ്യ​ത​യ​നു​സ​രിച്ച്‌ യഹോ​വ​യു​ടെ എഴുത​പ്പെട്ട നിശ്വസ്‌ത വചനമാ​യി ഉണ്ടായി​രു​ന്നതു മോശ​യു​ടെ അഞ്ചു പുസ്‌ത​ക​ങ്ങ​ളും ഒന്നോ രണ്ടോ സങ്കീർത്ത​ന​ങ്ങ​ളും ഇയ്യോ​ബി​ന്റെ പുസ്‌ത​ക​വും മാത്ര​മാ​യി​രി​ക്കാം. ആളുകൾ വാഗ്‌ദത്ത ദേശത്ത്‌ എത്തു​മ്പോൾ അവരെ കൂട്ടി​വ​രു​ത്തി “ഈ ന്യായ​പ്ര​മാ​ണം എല്ലായി​സ്രാ​യേ​ല്യ​രും കേൾക്കെ അവരുടെ മുമ്പാകെ വായി”ക്കണമെന്നു മോശ യോശു​വക്കു നിർദേശം കൊടു​ത്തി​രു​ന്നു. (ആവർത്ത​ന​പു​സ്‌തകം 31:10-12) കൂടാതെ, യഹോ​വ​തന്നെ യോശു​വ​യോട്‌ ഇപ്രകാ​രം കൽപ്പി​ച്ചി​രു​ന്നു: “ഈ ന്യായ​പ്ര​മാ​ണ​പു​സ്‌ത​ക​ത്തി​ലു​ള്ളതു നിന്റെ വായിൽനി​ന്നു നീങ്ങി​പ്പോ​ക​രു​തു; അതിൽ എഴുതി​യി​രി​ക്കു​ന്ന​തു​പോ​ലെ ഒക്കെയും പ്രമാ​ണി​ച്ചു​ന​ട​ക്കേ​ണ്ട​തി​ന്നു നീ രാവും പകലും അതു ധ്യാനി​ച്ചു​കൊ​ണ്ടി​രി​ക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധി​ക്കും; നീ കൃതാർത്ഥ​നാ​യും ഇരിക്കും.”—യോശുവ 1:8.

11 യഹോ​വ​യു​ടെ ‘പുസ്‌തകം’ ദിവസേന വായി​ച്ചത്‌ ഭാവി പരി​ശോ​ധ​ന​കളെ നേരി​ടാൻ യോശു​വയെ സജ്ജനാക്കി. അതു​പോ​ലെ, യഹോ​വ​യു​ടെ വചനമായ ബൈബിൾ ദിവസേന വായി​ക്കു​ന്നത്‌ ഈ ദുർഘ​ട​മായ “അന്ത്യകാല”ത്തെ പരി​ശോ​ധ​ന​കളെ നേരി​ടാൻ അവന്റെ ആധുനി​ക​കാല സാക്ഷി​കളെ ശക്തരാ​ക്കു​ന്നു. (2 തിമൊ​ഥെ​യൊസ്‌ 3:1) അക്രമാ​സ​ക്ത​മാ​യി​രി​ക്കുന്ന ഒരു ലോക​ത്താൽ നാം ചുറ്റ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാൽ, യോശു​വ​യ്‌ക്കു ദൈവം കൊടുത്ത ആ അനുശാ​സനം നമുക്കും ഗൗരവ​മാ​യി​ട്ടെ​ടു​ക്കാം: “നിന്റെ ദൈവ​മായ യഹോവ നീ പോകു​ന്നേ​ട​ത്തൊ​ക്കെ​യും നിന്നോ​ടു​കൂ​ടെ ഉള്ളതു​കൊ​ണ്ടു ഉറപ്പും ധൈര്യ​വു​മു​ള്ള​വ​നാ​യി​രിക്ക. ഭയപ്പെ​ട​രു​തു, ഭ്രമി​ക്ക​യും അരുതു.” (യോശുവ 1:9) കനാൻ പിടി​ച്ച​ട​ക്കി​യ​ശേഷം, തങ്ങളുടെ അവകാശം കൈവ​ശ​പ്പെ​ടു​ത്തി​യ​പ്പോൾ ഇസ്രാ​യേൽ ഗോ​ത്ര​ത്തി​നു സമൃദ്ധ​മായ പ്രതി​ഫലം ലഭിച്ചു. “യഹോവ മോ​ശെ​യോ​ടു കല്‌പി​ച്ച​തു​പോ​ലെ തന്നേ യിസ്രാ​യേൽമക്കൾ അനുസ​രി​ച്ചു.” (യോശുവ 14:5) ഇന്നു ദൈവ​വ​ചനം വായിച്ച്‌, അതു നമ്മുടെ ജീവി​ത​ത്തിൽ ബാധക​മാ​ക്കി, അനുസ​ര​ണ​യോ​ടെ “അങ്ങനെ തന്നേ” ചെയ്യുന്ന നമു​ക്കെ​ല്ലാ​വർക്കും ലഭിക്കാ​നി​രി​ക്കു​ന്ന​തും അതു​പോ​ലൊ​രു പ്രതി​ഫ​ലം​തന്നെ.

രാജാ​ക്ക​ന്മാർ—വിശ്വ​സ്‌ത​രും അനുസ​ര​ണം​കെ​ട്ട​വ​രും

12. (എ) ഇസ്രാ​യേ​ലി​ലെ രാജാ​ക്ക​ന്മാർക്ക്‌ ഏതു കൽപ്പന നൽകി​യി​രു​ന്നു? (ബി) രാജാവ്‌ അനുസ​രി​ക്കാൻ പരാജ​യ​പ്പെ​ട്ടത്‌ എന്തിൽ കലാശി​ച്ചു?

12 ഇസ്രാ​യേ​ലി​ലെ രാജാ​ക്ക​ന്മാ​രു​ടെ കാര്യ​മോ? യഹോവ രാജാ​ക്ക​ന്മാർക്ക്‌ ഈ നിബന്ധന വെച്ചി​രു​ന്നു: “അവൻ തന്റെ രാജാ​സ​ന​ത്തിൽ ഇരിക്കു​മ്പോൾ ലേവ്യ​രായ പുരോ​ഹി​ത​ന്മാ​രു​ടെ പക്കൽനി​ന്നു ഈ ന്യായ​പ്ര​മാ​ണം വാങ്ങി അതിന്റെ ഒരു പകർപ്പു ഒരു പുസ്‌ത​ക​ത്തിൽ എഴുതി എടു​ക്കേണം. ഈ ന്യായ​പ്ര​മാ​ണ​ത്തി​ലെ സകലവ​ച​ന​ങ്ങ​ളും ചട്ടങ്ങളും അവൻ പ്രമാ​ണി​ച്ചു​ന​ടന്നു തന്റെ ദൈവ​മായ യഹോ​വയെ ഭയപ്പെ​ടു​വാൻ പഠി​ക്കേ​ണ്ട​തി​ന്നു അതു അവന്റെ കൈവശം ഇരിക്ക”ണം. (ആവർത്ത​ന​പു​സ്‌തകം 17:18, 19) ഇസ്രാ​യേ​ലി​ലെ രാജാ​ക്ക​ന്മാർ ആ കൽപ്പന അനുസ​രി​ച്ചോ? അവരിൽ മിക്കവ​രും ദയനീ​യ​മാ​യി പരാജ​യ​പ്പെട്ടു. അങ്ങനെ അവർക്ക്‌ ആവർത്ത​ന​പു​സ്‌തകം 28:15-68-ൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രുന്ന ശാപങ്ങൾ അനുഭ​വി​ക്കേ​ണ്ടി​വന്നു. അവസാനം ഇസ്രാ​യേൽ “ഭൂമി​യു​ടെ ഒരറ്റം​മു​തൽ മറ്റെ അറ്റംവരെ” ചിതറി​ക്ക​പ്പെട്ടു.

13. ദാവീ​ദി​നെ​പ്പോ​ലെ, യഹോ​വ​യു​ടെ വചന​ത്തോ​ടു മമത കാട്ടു​ന്ന​തി​നാൽ, നാം എങ്ങനെ പ്രയോ​ജനം നേടി​യേ​ക്കാം?

13 എന്നിരു​ന്നാ​ലും, ദാവീദ്‌—ഇസ്രാ​യേ​ലി​ലെ ആദ്യത്തെ വിശ്വസ്‌ത മനുഷ്യ രാജാവ്‌—യഹോ​വ​യോട്‌ അസാധാ​ര​ണ​മായ ഭക്തി കാട്ടി. അവൻ “യെഹൂ​ദാ​ഗോ​ത്ര​ത്തി​ലെ സിംഹ​വും ദാവീ​ദി​ന്റെ വേരു​മാ​യവ”നുമായ ജയിച്ച​ട​ക്കുന്ന യേശു​ക്രി​സ്‌തു​വി​നെ മുൻനി​ഴ​ലാ​ക്കി​ക്കൊണ്ട്‌ ‘യഹൂദാ​യി​ലെ ഒരു ബാലസിം​ഹ’മാണെന്നു തെളിഞ്ഞു. (ഉല്‌പത്തി 49:8, 9; വെളി​പ്പാ​ടു 5:5) എവി​ടെ​യാ​യി​രു​ന്നു ദാവീ​ദി​ന്റെ ശക്തി സ്‌ഥി​തി​ചെ​യ്‌തി​രു​ന്നത്‌? യഹോ​വ​യു​ടെ എഴുത​പ്പെട്ട വചന​ത്തോട്‌ അവന്‌ ആഴമായ വിലമ​തി​പ്പു​ണ്ടാ​യി​രു​ന്നു. അവൻ അതിൻപ്ര​കാ​രം ജീവിച്ചു. “ദാവീ​ദി​ന്റെ ഒരു സങ്കീർത്തന”മായ സങ്കീർത്തനം 19-ൽ, “യഹോ​വ​യു​ടെ ന്യായ​പ്ര​മാ​ണം തികവു​ള്ളതു” എന്നു നാം വായി​ക്കു​ന്നു. യഹോ​വ​യു​ടെ ഓർമി​പ്പി​ക്കൽ, ശാസനങ്ങൾ, കൽപ്പന, നീതി​ന്യാ​യ തീർപ്പു​കൾ എന്നിവ പരാമർശി​ച്ച​ശേഷം, ദാവീദ്‌ തുടർന്നി​ങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “അവ പൊന്നി​ലും വളരെ തങ്കത്തി​ലും ആഗ്രഹി​ക്ക​ത്തക്കവ; തേനി​ലും തേങ്കട്ട​യി​ലും മധുര​മു​ള്ളവ. അടിയ​നും അവയാൽ പ്രബോ​ധനം ലഭിക്കു​ന്നു. അവയെ പ്രമാ​ണി​ക്കു​ന്ന​തി​നാൽ വളരെ പ്രതി​ഫലം ഉണ്ട്‌.” (സങ്കീർത്തനം 19:7-11) ദിവസേന യഹോ​വ​യു​ടെ വചനം വായിച്ച്‌ അതി​നെ​ക്കു​റി​ച്ചു ധ്യാനി​ക്കു​ന്നതു 3,000 വർഷങ്ങൾക്കു​മുമ്പ്‌ പ്രതി​ഫ​ല​ദാ​യ​ക​മാ​യി​രു​ന്നെ​ങ്കിൽ, ഇന്ന്‌ അത്‌ എത്രയ​ധി​കം പ്രതി​ഫ​ല​ദാ​യ​ക​മാ​യി​രി​ക്കും!—സങ്കീർത്തനം 1:1-3; 13:6; 119:72, 97, 111.

14. പരിജ്ഞാ​ന​ത്തെ​ക്കാൾ കൂടുതൽ ആവശ്യ​മാ​യി​രി​ക്കു​ന്നു​വെന്നു ശലോ​മോ​ന്റെ ജീവി​ത​ഗതി ഏതുവി​ധ​ത്തിൽ പ്രകട​മാ​ക്കു​ന്നു?

14 എന്നാൽ, കേവലം അറിവു നേടു​ന്നതു മതിയാ​യി​രി​ക്കു​ന്നില്ല. ആ അറിവ്‌ അനുസ​രി​ച്ചു പ്രവർത്തി​ക്കു​ന്നത്‌, ദിവ്യേ​ഷ്ട​പ്ര​കാ​രം അതു ബാധക​മാ​ക്കു​ന്നത്‌—അതേ “അങ്ങനെ തന്നേ” ചെയ്യു​ന്നത്‌, ദൈവ​ദാ​സ​ന്മാർക്ക്‌ അത്യന്താ​പേ​ക്ഷി​ത​മാണ്‌. ഇതു ദാവീ​ദി​ന്റെ പുത്ര​നായ ശലോ​മോ​ന്റെ കാര്യ​ത്തിൽ ദൃഷ്ടാ​ന്തീ​ക​രി​ക്കാ​വു​ന്ന​താണ്‌. “യിസ്രാ​യേ​ലിൽ യഹോ​വ​യു​ടെ രാജത്വ​ത്തി​ന്റെ സിംഹാ​സ​ന​ത്തിൽ ഇരിക്കാൻ” ശലോ​മോ​നെ തിര​ഞ്ഞെ​ടു​ത്തതു യഹോ​വ​യാ​യി​രു​ന്നു. ദാവീ​ദിന്‌ “നിശ്വ​സ്‌ത​ത​യാൽ” ലഭിച്ച വാസ്‌തു​ശില്‌പ പ്ലാനുകൾ ഉപയോ​ഗിച്ച്‌ ആലയം നിർമി​ക്കാ​നുള്ള നിയോ​ഗം ശലോ​മോ​നു ലഭിച്ചു. (1 ദിനവൃ​ത്താ​ന്തം 28:5, 11-13, NW) ശലോ​മോന്‌ ഈ ബൃഹത്തായ വേല എങ്ങനെ പൂർത്തീ​ക​രി​ക്കാൻ കഴിയു​മാ​യി​രു​ന്നു? പ്രാർഥ​ന​യ്‌ക്കുള്ള ഉത്തരമാ​യി യഹോവ അവനു ജ്ഞാനവും അറിവും നൽകി. ഇവ ലഭിച്ച​തു​കൊ​ണ്ടും ദൈവി​ക​മാ​യി നൽകപ്പെട്ട പ്ലാനു​ക​ളോ​ടു പറ്റിനി​ന്ന​തു​കൊ​ണ്ടും ശലോ​മോ​നു യഹോ​വ​യു​ടെ മഹത്ത്വം​കൊ​ണ്ടു നിറയാ​നി​ട​യായ ആ രമണീയ ആലയം നിർമി​ക്കാൻ കഴിഞ്ഞു. (2 ദിനവൃ​ത്താ​ന്തം 7:2, 3) എന്നിരു​ന്നാ​ലും, പിൽക്കാ​ലത്ത്‌ ശലോ​മോൻ പരാജ​യ​പ്പെട്ടു. ഏതു കാര്യ​ത്തിൽ? ഇസ്രാ​യേ​ലി​ലെ രാജാ​വി​നെ​ക്കു​റിച്ച്‌ യഹോ​വ​യു​ടെ ന്യായ​പ്ര​മാ​ണം ഇപ്രകാ​രം പ്രസ്‌താ​വി​ച്ചി​രു​ന്നു: “അവന്റെ ഹൃദയം മറിഞ്ഞു​പോ​കാ​തി​രി​പ്പാൻ അനേകം ഭാര്യ​മാ​രെ അവൻ എടുക്ക​രു​തു.” (ആവർത്ത​ന​പു​സ്‌തകം 17:17) എന്നിട്ടും ശലോ​മോ​നു “എഴുന്നൂ​റു കുലീ​ന​പ​ത്‌നി​ക​ളും മുന്നൂറു വെപ്പാ​ട്ടി​ക​ളും ഉണ്ടായി​രു​ന്നു; അവന്റെ ഭാര്യ​മാർ . . . അവന്റെ ഹൃദയത്തെ അന്യ​ദേ​വൻമാ​രി​ലേക്കു വശീക​രി​ച്ചു.” അങ്ങനെ പിൽക്കാല വർഷങ്ങ​ളിൽ, “അങ്ങനെ തന്നേ” ചെയ്യു​ന്ന​തിൽനി​ന്നു ശലോ​മോൻ പിന്തി​രി​ഞ്ഞു.—1 രാജാ​ക്ക​ന്മാർ 11:3, 4; നെഹെ​മ്യാ​വു 13:26.

15. യോശി​യാവ്‌ “അങ്ങനെ തന്നേ” ചെയ്‌ത​തെ​ങ്ങനെ?

15 അനുസ​ര​ണ​മുള്ള രാജാ​ക്ക​ന്മാ​രാ​യി യഹൂദ്യ​യിൽ വളരെ​ക്കു​റച്ചു പേരെ ഉണ്ടായി​രു​ന്നു​ള്ളു. അക്കൂട്ട​ത്തിൽ അവസാ​ന​ത്തേതു യോശി​യാ​വാ​യി​രു​ന്നു. പൊ.യു.മു. 648-ൽ, അവൻ രാജ്യ​ത്തു​നി​ന്നു വിഗ്ര​ഹാ​രാ​ധന തുടച്ചു​നീ​ക്കാ​നും യഹോ​വ​യു​ടെ ആലയത്തെ നവീക​രി​ക്കാ​നും തുടങ്ങി. “യഹോവ മോ​ശെ​മു​ഖാ​ന്തരം കൊടുത്ത ന്യായ​പ്ര​മാ​ണ​പു​സ്‌തകം” മഹാപു​രോ​ഹി​തൻ കണ്ടെത്തി​യത്‌ അവി​ടെ​യാ​യി​രു​ന്നു. ഇതു സംബന്ധിച്ച്‌ യോശി​യാവ്‌ എന്തു ചെയ്‌തു? “രാജാ​വും സകല​യെ​ഹൂ​ദാ പുരോ​ഹി​ത​ന്മാ​രും യെരു​ശ​ലേം​നി​വാ​സി​ക​ളും പുരോ​ഹി​ത​ന്മാ​രും ലേവ്യ​രും ആബാല​വൃ​ദ്ധം സർവ്വജ​ന​വും യഹോ​വ​യു​ടെ ആലയത്തിൽ ചെന്നു; അവൻ യഹോ​വ​യു​ടെ ആലയത്തിൽവെച്ചു കണ്ടുകി​ട്ടിയ നിയമ​പു​സ്‌ത​ക​ത്തി​ലെ വാക്യ​ങ്ങ​ളെ​യെ​ല്ലാം അവരെ കേൾപ്പി​ച്ചു. രാജാവു തന്റെ സ്ഥാനത്തു നിന്നു​കൊ​ണ്ടു താൻ യഹോ​വയെ അനുസ​രി​ക്ക​യും അവന്റെ കല്‌പ​ന​ക​ളും സാക്ഷ്യ​ങ്ങ​ളും ചട്ടങ്ങളും പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടും പൂർണ്ണ​മ​ന​സ്സോ​ടും​കൂ​ടെ പ്രമാ​ണി​ച്ചു​ന​ട​ക്ക​യും ഈ പുസ്‌ത​ക​ത്തിൽ എഴുതി​യി​രി​ക്കുന്ന നിയമ​ത്തി​ന്റെ വചനങ്ങൾ ആചരി​ക്ക​യും ചെയ്യുമെന്നു യഹോ​വ​യു​ടെ മുമ്പാകെ ഒരു നിയമം​ചെ​യ്‌തു.” (2 ദിനവൃ​ത്താ​ന്തം 34:14, 30, 31) അതേ, യോശി​യാവ്‌ “അങ്ങനെ തന്നേ ചെയ്‌തു.” അദ്ദേഹം വിശ്വസ്‌ത ഗതി പിന്തു​ടർന്ന​തി​ന്റെ ഫലമായി, വിശ്വാ​സ​ര​ഹിത യഹൂദ​യു​ടെ​മേ​ലുള്ള തന്റെ ന്യായ​വി​ധി​നിർവ​ഹണം യഹോവ അദ്ദേഹ​ത്തി​ന്റെ അനുസ​ര​ണം​കെട്ട പുത്ര​ന്മാ​രു​ടെ നാളു​കൾവരെ താമസി​പ്പി​ച്ചു.

ദൈവ​വ​ച​ന​മ​നു​സ​രി​ച്ചു ജീവിക്കൽ

16, 17. (എ) ഏതെല്ലാം വശങ്ങളിൽ നാം യേശു​വി​ന്റെ കാൽച്ചു​വ​ടു​കൾ പിന്തു​ട​രണം? (ബി) നമുക്കു മാതൃ​കകൾ പ്രദാനം ചെയ്യുന്ന മറ്റു വിശ്വസ്‌ത ദൈവ​ദാ​സ​ന്മാർ ആരെല്ലാം?

16 ജീവി​ച്ചി​രു​ന്നി​ട്ടുള്ള സകലരി​ലും​വെച്ച്‌, ദൈവ​വ​ച​ന​ത്തെ​ക്കു​റി​ച്ചു ധ്യാനിച്ച്‌ അതനു​സ​രി​ച്ചു ജീവി​ച്ച​തി​ന്റെ ഏറ്റവും ഉത്തമ ദൃഷ്ടാന്തം കർത്താ​വായ യേശു​ക്രി​സ്‌തു​വാണ്‌. ദൈവ​വ​ചനം അവന്‌ ആഹാരം​പോ​ലെ​യാ​യി​രു​ന്നു. (യോഹ​ന്നാൻ 4:34) തന്റെ ശ്രോ​താ​ക്ക​ളോട്‌ അവൻ പറഞ്ഞു: “പിതാവു ചെയ്‌തു കാണു​ന്ന​ത​ല്ലാ​തെ പുത്രന്‌ സ്വന്തം ഇഷ്ടമനു​സ​രിച്ച്‌ ഒന്നും പ്രവർത്തി​ക്കാൻ സാധി​ക്കു​ക​യില്ല. എന്നാൽ പിതാവു ചെയ്യു​ന്ന​തെ​ല്ലാം അപ്രകാ​രം തന്നെ പുത്ര​നും ചെയ്യുന്നു.” (യോഹ​ന്നാൻ 5:19, 30, പി.ഒ.സി. ബൈബിൾ; 7:28; 8:28, 42) “ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്യാൻ സ്വർഗ്ഗ​ത്തിൽനി​ന്നു ഇറങ്ങി​വ​ന്നി​രി​ക്കു​ന്നതു” എന്നു പ്രഖ്യാ​പി​ച്ചു​കൊണ്ട്‌ യേശു “അങ്ങനെ തന്നേ ചെയ്‌തു.” (യോഹ​ന്നാൻ 6:38) യേശു​വി​ന്റെ കാൽച്ചു​വ​ടു​കൾ പിൻപ​റ്റി​ക്കൊണ്ട്‌ ‘അങ്ങനെ തന്നേ ചെയ്യാനാ’ണു യഹോ​വ​യു​ടെ സമർപ്പിത സാക്ഷി​ക​ളായ നമ്മോട്‌ ആവശ്യ​പ്പെ​ട്ടി​രി​ക്കു​ന്നത്‌.—ലൂക്കൊസ്‌ 9:23; 14:27; 1 പത്രൊസ്‌ 2:21.

17 ദൈ​വേഷ്ടം ചെയ്യു​ന്നതു യേശു​വി​ന്റെ മനസ്സിൽ എല്ലായ്‌പോ​ഴും പരമ​പ്രാ​ധാ​ന്യ​മുള്ള സംഗതി​യാ​യി​രു​ന്നു. ദൈവ​വ​ച​ന​വു​മാ​യി അവൻ പൂർണ​മാ​യും പരിചി​ത​നാ​യി​രു​ന്നു, അങ്ങനെ തിരു​വെ​ഴു​ത്തു​പ​ര​മായ ഉത്തരങ്ങൾ കൊടു​ക്കാൻ അവൻ സജ്ജനാ​യി​രു​ന്നു. (മത്തായി 4:1-11; 12:24-31) ദൈവ​വ​ച​ന​ത്തി​നു നിരന്തര ശ്രദ്ധ​കൊ​ടു​ത്തു​കൊണ്ട്‌, “സകല സൽപ്ര​വൃ​ത്തി​ക്കും വക പ്രാപി​ച്ചു തികഞ്ഞവൻ” ആയിത്തീ​രാൻ നമുക്കും കഴിയും. (2 തിമൊ​ഥെ​യൊസ്‌ 3:16, 17) പുരാതന നാളി​ലെ​യും പിൽക്കാ​ല​ത്തെ​യും യഹോ​വ​യു​ടെ വിശ്വസ്‌ത ദാസന്മാ​രു​ടെ​യും എല്ലാറ്റി​ലും ഉപരി, “ഞാൻ പിതാ​വി​നെ സ്‌നേ​ഹി​ക്കു​ന്നു എന്നും പിതാവു എന്നോടു കല്‌പി​ച്ച​തു​പോ​ലെ ഞാൻ ചെയ്യുന്നു എന്നും ലോകം അറിയട്ടെ” എന്നു പറഞ്ഞ, നമ്മുടെ യജമാ​ന​നായ യേശു​ക്രി​സ്‌തു​വി​ന്റെ​യും മാതൃക നമുക്കു പിന്തു​ട​രാം. (യോഹ​ന്നാൻ 14:31) “അങ്ങനെ തന്നേ” ചെയ്യു​ന്ന​തിൽ തുടർന്നു​കൊണ്ട്‌ ദൈവ​ത്തോ​ടുള്ള നമ്മുടെ സ്‌നേഹം നമ്മളും പ്രകടി​പ്പി​ക്കു​മാ​റാ​കട്ടെ.—ലൂക്കൊസ്‌ 12:29-31.

18. “വചനം പ്രവർത്തി​ക്കു​ന്നവർ ആയിത്തീ​രാ”ൻ നമ്മെ എന്തു പ്രചോ​ദി​പ്പി​ക്കണം, അടുത്ത​താ​യി എന്തു പരിചി​ന്തി​ക്ക​പ്പെ​ടും?

18 ബൈബിൾ കാലങ്ങ​ളി​ലെ ദൈവ​ദാ​സ​ന്മാ​രു​ടെ അനുസ​ര​ണ​മുള്ള ഗതി​യെ​ക്കു​റി​ച്ചു ധ്യാനി​ക്കു​മ്പോൾ, സാത്താന്റെ ദുഷ്ടവ്യ​വ​സ്ഥി​തി​യു​ടെ സമാപന നാളു​ക​ളിൽ വിശ്വസ്‌ത സേവന​മ​നു​ഷ്‌ഠി​ക്കാൻ നമ്മൾ പ്രോ​ത്സാ​ഹി​ത​രാ​കു​ന്നി​ല്ലേ? (റോമർ 15:4-6) പിൻവ​രുന്ന ലേഖനം ചർച്ച​ചെ​യ്യു​ന്ന​തു​പോ​ലെ, പരിപൂർണ അർഥത്തിൽ “വചനം പ്രവർത്തി​ക്കു​ന്നവർ ആയിത്തീ​രാ”ൻ നാം തീർച്ച​യാ​യും പ്രചോ​ദി​ത​രാ​യി​ത്തീ​രണം.—യാക്കോബ്‌ 1:22.

നിങ്ങൾ ഓർക്കു​ന്നു​വോ?

◻ “ദൈവ​സ്‌നേഹം” നമ്മെസം​ബ​ന്ധിച്ച്‌ എന്ത്‌ അർഥമാ​ക്കണം?

◻ നോഹ, മോശ, യോശുവ എന്നിവ​രു​ടെ മാതൃ​ക​ക​ളിൽനി​ന്നു നാം എന്തു പഠിക്കു​ന്നു?

◻ ഇസ്രാ​യേ​ലി​ലെ രാജാ​ക്ക​ന്മാർ ദൈവ​ത്തി​ന്റെ “വചനം” എത്ര​ത്തോ​ളം അനുസ​രി​ച്ചു?

◻ “അങ്ങനെ തന്നേ” ചെയ്യു​ന്ന​തിൽ യേശു നമ്മുടെ മാതൃ​കാ​പു​രു​ഷ​നാ​യി​രി​ക്കു​ന്ന​തെ​ങ്ങനെ?

15-ാം പേജിലെ ചിത്രം]

നോഹയും മോശ​യും യോശു​വ​യും “അങ്ങനെ തന്നേ ചെയ്‌തു”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക