വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w97 2/15 പേ. 13-18
  • ‘മനുഷ്യന്റെ മുഴു കടപ്പാട്‌’

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ‘മനുഷ്യന്റെ മുഴു കടപ്പാട്‌’
  • വീക്ഷാഗോപുരം—1997
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ജീവി​ത​ത്തി​ലെ മുഖ്യ​താ​ത്‌പ​ര്യ​ങ്ങൾ പിൻപറ്റൽ
  • കുടും​ബം, പ്രശസ്‌തി, അധികാ​രം
  • നമ്മുടെ ശ്രദ്ധാ​കേ​ന്ദ്ര​വും കടപ്പാ​ടും
  • നിങ്ങളുടെ ജീവിതം—അതിന്റെ ഉദ്ദേശ്യം എന്ത്‌?
    വീക്ഷാഗോപുരം—1997
  • ബൈബിൾ പുസ്‌തക നമ്പർ 21—സഭാപ്രസംഗി
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
  • നിങ്ങളുടെ ജീവിതം ഏറ്റവും മെച്ചമായി പ്രയോജനപ്പെടുത്തുക
    വീക്ഷാഗോപുരം—1998
  • ജീവിതം അർഥപൂർണമാക്കുന്നതെന്ത്‌?
    2008 വീക്ഷാഗോപുരം
കൂടുതൽ കാണുക
വീക്ഷാഗോപുരം—1997
w97 2/15 പേ. 13-18

‘മനുഷ്യ​ന്റെ മുഴു കടപ്പാട്‌’

“സത്യ​ദൈ​വത്തെ ഭയപ്പെ​ടു​ക​യും അവന്റെ കൽപ്പനകൾ പാലി​ക്കു​ക​യും ചെയ്യുക. എന്തെന്നാൽ മനുഷ്യ​ന്റെ മുഴു കടപ്പാ​ടും ഇതാണ്‌.”—സഭാ​പ്ര​സം​ഗി 12:13, NW.

1, 2. ദൈവ​ത്തോ​ടുള്ള നമ്മുടെ കടപ്പാ​ടി​നെ​ക്കു​റി​ച്ചു പരിചി​ന്തി​ക്കു​ന്നത്‌ ഉചിത​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

“എന്താകു​ന്നു യഹോവ നിന്നോ​ടു ചോദി​ക്കു​ന്നത്‌?” ഒരു പുരാതന പ്രവാ​ചകൻ ആ ചോദ്യം ഉന്നയിച്ചു. എന്നിട്ട്‌ യഹോവ എന്താണ്‌ ആവശ്യ​പ്പെ​ടു​ന്ന​തെന്ന്‌ അവൻ വ്യക്തമാ​ക്കി—നീതി​യും സ്‌നേ​ഹ​ദ​യ​യും പ്രകട​മാ​ക്കി ദൈവ​ത്തോ​ടൊ​പ്പം താഴ്‌മ​യോ​ടെ നടക്കുക.—മീഖാ 6:8.

2 വ്യക്തി​ത്വ​ബോ​ധ​ത്തി​നും സ്വാത​ന്ത്ര്യ​ത്തി​നും മുൻതൂ​ക്കം കൽപ്പി​ക്കുന്ന ഈ നാളിൽ, തങ്ങളിൽനി​ന്നു ദൈവം എന്തോ ആവശ്യ​പ്പെ​ടു​ന്നു​ണ്ടെന്ന ആശയം അനേകർക്കും അത്ര രസിക്കു​ക​യില്ല. കടപ്പാ​ടു​ള്ള​വ​രാ​യി​രി​ക്കാൻ അവർ ആഗ്രഹി​ക്കു​ന്നില്ല. എന്നാൽ സഭാ​പ്ര​സം​ഗി​യിൽ ശലോ​മോൻ എത്തി​ച്ചേർന്ന നിഗമ​ന​മോ? “എല്ലാം കേട്ടതി​നു​ശേഷം സംഗതി​യു​ടെ സാരം ഇതാണ്‌: സത്യ​ദൈ​വത്തെ ഭയപ്പെ​ടു​ക​യും അവന്റെ കൽപ്പനകൾ പാലി​ക്കു​ക​യും ചെയ്യുക. എന്തെന്നാൽ മനുഷ്യ​ന്റെ മുഴു കടപ്പാ​ടും ഇതാണ്‌.”—സഭാ​പ്ര​സം​ഗി 12:13, NW.

3. സഭാ​പ്ര​സം​ഗി എന്ന പുസ്‌ത​ക​ത്തി​നു നാം ഗൗരവ​മായ ചിന്ത കൊടു​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

3 നമ്മുടെ സാഹച​ര്യ​വും ജീവി​ത​ത്തെ​ക്കു​റി​ച്ചുള്ള കാഴ്‌ച​പ്പാ​ടും എന്തുത​ന്നെ​യാ​യാ​ലും, ആ നിഗമ​ന​ത്തി​ന്റെ പശ്ചാത്തലം പരിചി​ന്തി​ക്കു​ന്നെ​ങ്കിൽ, നമുക്കു കാര്യ​മായ പ്രയോ​ജ​ന​മുണ്ട്‌. ഈ നിശ്വസ്‌ത പുസ്‌ത​ക​ത്തി​ന്റെ എഴുത്തു​കാ​ര​നായ ശലോ​മോൻ പരിചി​ന്തിച്ച ചില സംഗതി​കൾ നമ്മുടെ അനുദിന ജീവി​ത​ത്തി​ന്റെ​യും ഭാഗമാണ്‌. അവന്റെ അപഗ്ര​ഥനം അടിസ്ഥാ​ന​പ​ര​മാ​യി നിഷേ​ധാ​ത്മ​ക​മാ​ണെന്നു നിഗമനം ചെയ്യാൻ ചിലർ തിടു​ക്കം​കൂ​ട്ടി​യേ​ക്കാം. എന്നിരു​ന്നാ​ലും അതു ദിവ്യ​നി​ശ്വ​സ്‌ത​മാണ്‌. നമ്മുടെ പ്രവർത്ത​ന​ങ്ങ​ളെ​യും മുൻഗ​ണ​ന​ക​ളെ​യും വിലയി​രു​ത്താൻ അതു നമ്മെ സഹായി​ക്കും. നമ്മുടെ സന്തോഷം വർധി​ക്കു​മെ​ന്ന​താണ്‌ അതിന്റെ ഫലം.

ജീവി​ത​ത്തി​ലെ മുഖ്യ​താ​ത്‌പ​ര്യ​ങ്ങൾ പിൻപറ്റൽ

4. സഭാ​പ്ര​സം​ഗി​യിൽ ശലോ​മോൻ എന്തു പരി​ശോ​ധി​ച്ചു ചർച്ച​ചെ​യ്യു​ന്നു?

4 ശലോ​മോൻ ‘മനുഷ്യ​മ​ക്ക​ളു​ടെ ജോലി’ ഗഹനമാ​യി പരി​ശോ​ധി​ച്ചു. “ആകാശ​ത്തിൻ കീഴ്‌ സംഭവി​ക്കു​ന്ന​തെ​ല്ലാം ജ്ഞാന​ത്തോ​ടെ ആരാഞ്ഞ​റി​യാൻ ഞാൻ പരി​ശ്ര​മി​ച്ചു.” “ജോലി” എന്നതി​നാൽ ശലോ​മോൻ അർഥമാ​ക്കി​യത്‌ അവശ്യം തൊഴിൽ എന്നല്ല, മറിച്ച്‌ സ്‌ത്രീ​പു​രു​ഷ​ന്മാർ തങ്ങളുടെ ആയുഷ്‌കാ​ലത്ത്‌ ഏതെല്ലാം ജീവി​ത​വൃ​ത്തി​ക​ളിൽ ഏർപ്പെ​ടു​ന്നു​വോ അതി​ന്റെ​യെ​ല്ലാം ആകെത്തു​ക​യാണ്‌. (സഭാ​പ്ര​സം​ഗി 1:13, പി.ഒ.സി. ബൈബിൾ) നമുക്കു ചില മുഖ്യ താത്‌പ​ര്യ​ങ്ങളെ, അഥവാ ജീവി​ത​വൃ​ത്തി​ക​ളെ​ക്കു​റി​ച്ചു ചിന്തിച്ച്‌ അവയെ നമ്മുടെ സ്വന്തം പ്രവർത്ത​ന​ങ്ങ​ളും മുൻഗ​ണ​ന​ക​ളു​മാ​യി താരത​മ്യം ചെയ്യാം.

5. മനുഷ്യ​രു​ടെ മുഖ്യ ജീവി​ത​വൃ​ത്തി​ക​ളി​ലൊന്ന്‌ ഏത്‌?

5 തീർച്ച​യാ​യും മനുഷ്യ​ന്റെ മിക്ക താത്‌പ​ര്യ​ങ്ങ​ളും പ്രവർത്ത​ന​ങ്ങ​ളും ധനത്തെ കേന്ദ്രീ​ക​രി​ച്ചാണ്‌. സമ്പന്നരായ ചിലർ ധനത്തോ​ടു കാട്ടുന്ന തണുപ്പൻ മനോ​ഭാ​വം​ത​ന്നെ​യാ​ണു ശലോ​മോ​നും ഉണ്ടായി​രു​ന്നത്‌ എന്നു ന്യായ​യു​ക്ത​മാ​യി ആർക്കും പറയാ​നാ​വില്ല. ധനം കുറ​ച്ചൊ​ക്കെ ആവശ്യ​മാ​ണെ​ന്നത്‌ അവൻ നിസ്സ​ങ്കോ​ചം അംഗീ​ക​രി​ച്ചു; ദാരി​ദ്ര്യ​ത്താൽ വലഞ്ഞൊ​രു ജീവിതം നയിക്കു​ന്ന​തി​നെ​ക്കാൾ നല്ലത്‌ വേണ്ടത്ര സമ്പത്ത്‌ ഉണ്ടായി​രി​ക്കു​ന്ന​താണ്‌. (സഭാ​പ്ര​സം​ഗി 7:11, 12) എന്നാൽ ധനത്തിനു വസ്‌തു​വ​കകൾ ഉണ്ടാക്കാ​നാ​കു​ന്ന​തു​കൊണ്ട്‌, സാധു​ക്ക​ളു​ടെ​യും സമ്പന്നരു​ടെ​യും ജീവി​ത​ത്തിൽ ധനം മുഖ്യ​ല​ക്ഷ്യം ആയിത്തീ​രു​ന്നത്‌ നിങ്ങൾ കണ്ടിട്ടു​ണ്ടാ​കും.

6. യേശു​വി​ന്റെ ഒരു ദൃഷ്ടാ​ന്ത​ത്തിൽനി​ന്നും ശലോ​മോ​ന്റെ സ്വന്തം അനുഭ​വ​ത്തിൽനി​ന്നും നമുക്കു ധനത്തെ​ക്കു​റിച്ച്‌ എന്തു പഠിക്കാം?

6 ഒരിക്ക​ലും തൃപ്‌തി​വ​രാ​തെ, അധിക​മ​ധി​കം സമ്പാദി​ക്കാ​നാ​യി ജോലി​ചെയ്‌ത ധനിക​നായ ഒരു മനുഷ്യ​നെ​ക്കു​റി​ച്ചുള്ള യേശു​വി​ന്റെ ദൃഷ്ടാന്തം അനുസ്‌മ​രി​ക്കുക. ദൈവം അവനെ ന്യായ​ബോ​ധ​മി​ല്ലാ​ത്ത​വ​നാ​യി വിധിച്ചു. എന്തു​കൊണ്ട്‌? എന്തെന്നാൽ ‘നമ്മുടെ വസ്‌തു​വ​കയല്ല നമ്മുടെ ജീവന്‌ ആധാരം.’ (ലൂക്കൊസ്‌ 12:15-21) സാധ്യ​ത​യ​നു​സ​രി​ച്ചു നമ്മെക്കാൾ വലിയ അനുഭ​വ​സ​മ്പ​ത്തുള്ള ശലോ​മോ​ന്റെ അനുഭവം യേശു​വി​ന്റെ വാക്കുകൾ സ്ഥിരീ​ക​രി​ക്കു​ക​യാണ്‌. സഭാ​പ്ര​സം​ഗി 2:4-9-ലെ വിവരണം വായി​ക്കുക. കുറച്ചു​കാ​ലം ധനസമ്പാ​ദ​ന​ത്തി​നാ​യി ശലോ​മോൻത​ന്നെ​യും പ്രവർത്തി​ച്ചി​രു​ന്നു. അവൻ രമ്യഹർമ്യ​ങ്ങ​ളും പൂന്തോ​ട്ട​ങ്ങ​ളും നിർമി​ച്ചു. സുന്ദരി​ക​ളായ തോഴി​മാ​രെ കൊണ്ടു​വന്ന്‌ പോറ്റി​പ്പു​ലർത്താൻ അവനു കഴിഞ്ഞു. ധനവും അതു​കൊണ്ട്‌ അവനു നേടാ​നായ സംഗതി​ക​ളും, ആഴമായ സംതൃ​പ്‌തി​യും യഥാർഥ നേട്ടം കൈവ​രി​ച്ചു​വെന്ന ബോധ്യ​വും ജീവി​ത​ത്തിന്‌ അർഥവും അവനു പ്രദാനം ചെയ്‌തു​വോ? അവൻ ആത്മാർഥ​മാ​യി ഉത്തരം പറയുന്നു: “ഞാൻ എന്റെ കൈക​ളു​ടെ സകല​പ്ര​വൃ​ത്തി​ക​ളെ​യും ഞാൻ ചെയ്‌വാൻ ശ്രമിച്ച സകലപ​രി​ശ്ര​മ​ങ്ങ​ളെ​യും നോക്കി; എല്ലാം മായയും വൃഥാ​പ്ര​യ​ത്‌ന​വും അത്രേ; സൂര്യന്റെ കീഴിൽ യാതൊ​രു ലാഭവും ഇല്ല എന്നു കണ്ടു.”—സഭാ​പ്ര​സം​ഗി 2:11; 4:8.

7. (എ) ധനത്തിന്റെ മൂല്യം സംബന്ധിച്ച്‌ അനുഭവം എന്തു തെളി​യി​ക്കു​ന്നു? (ബി) ശലോ​മോ​ന്റെ നിഗമ​നത്തെ സ്ഥിരീ​ക​രി​ക്കുന്ന എന്തു നിങ്ങൾ വ്യക്തി​പ​ര​മാ​യി കണ്ടിരി​ക്കു​ന്നു?

7 അതിൽ യാഥാർഥ്യ​ബോ​ധ​മുണ്ട്‌. അനേക​രു​ടെ​യും ജീവി​ത​ത്തിൽ അതു സത്യമാ​ണെന്നു തെളി​ഞ്ഞി​ട്ടു​മുണ്ട്‌. കൂടുതൽ ധനമു​ണ്ടെ​ന്നു​വെച്ച്‌ അത്‌ എല്ലാ പ്രശ്‌ന​ങ്ങ​ളും പരിഹ​രി​ക്കു​ക​യി​ല്ലെന്നു നാം സമ്മതി​ക്കണം. അതു​ണ്ടെ​ങ്കിൽ ചില പ്രശ്‌നങ്ങൾ എളുപ്പം പരിഹ​രി​ക്കാം. ഭക്ഷണവ​സ്‌ത്രാ​ദി​കാ​ര്യ​ങ്ങ​ളു​ടേതു പോലു​ള്ളവ അക്കൂട്ട​ത്തിൽപ്പെ​ടും. എന്നാൽ ഒരു സമയത്ത്‌ ഒരു ഷർട്ടു ധരിക്കാ​നും നിശ്ചിത അളവ്‌ ഭക്ഷണപാ​നീ​യങ്ങൾ ആസ്വദി​ക്കാ​നും മാത്ര​മല്ലേ സാധിക്കൂ. വിവാ​ഹ​മോ​ചനം, മദ്യപാ​നം, മയക്കു​മ​രു​ന്നു ദുരു​പ​യോ​ഗം, കുടുംബ വഴക്ക്‌ എന്നിവ​യാൽ യാതന അനുഭ​വി​ക്കുന്ന ധനിക​രെ​ക്കു​റി​ച്ചു നിങ്ങൾ കേട്ടി​രി​ക്കും. കോടീ​ശ്വ​ര​നായ ജെ. പി. ഗെറ്റി പ്രസ്‌താ​വി​ച്ചു: “പണത്തിനു സന്തുഷ്ടി​യു​മാ​യി എന്തെങ്കി​ലും ബന്ധമു​ണ്ടാ​ക​ണ​മെ​ന്നില്ല. ചില​പ്പോൾ അസന്തു​ഷ്ടി​യു​മാ​യാ​കാം.” അതു​കൊ​ണ്ടു​തന്നെ വെള്ളി​പ്രി​യം പ്രയോ​ജ​ന​ര​ഹി​ത​മാ​ണെന്നു ശലോ​മോൻ പറഞ്ഞു. ആ വസ്‌തു​തയെ ശലോ​മോ​ന്റെ ഈ നിരീ​ക്ഷ​ണ​വു​മാ​യി വിപരീ​ത​താ​ര​ത​മ്യം ചെയ്യുക: “വേല​ചെ​യ്യുന്ന മനുഷ്യൻ അല്‌പ​മോ അധിക​മോ ഭക്ഷിച്ചാ​ലും അവന്റെ ഉറക്കം സുഖക​ര​മാ​കു​ന്നു; ധനവാന്റെ സമൃദ്ധി​യോ അവനെ ഉറങ്ങു​വാൻ സമ്മതി​ക്കു​ന്നില്ല.”—സഭാ​പ്ര​സം​ഗി 5:10-12.

8. ധനത്തിന്റെ പ്രാധാ​ന്യ​ത്തെ പെരു​പ്പി​ച്ചു​കാ​ണാ​തി​രി​ക്കാൻ എന്തു കാരണ​മുണ്ട്‌?

8 ധനവും സമ്പാദ്യ​ങ്ങ​ളും ഭാവിയെ സംബന്ധിച്ച്‌ സുരക്ഷി​ത​ത്വ​ബോ​ധം കൈവ​രു​ത്തു​ന്നില്ല. നിങ്ങൾക്കു കൂടുതൽ ധനവും സമ്പാദ്യ​ങ്ങ​ളും ഉണ്ടെങ്കിൽ, നിങ്ങൾക്ക്‌ അവയെ സംരക്ഷി​ക്കു​ന്ന​തോർത്തുള്ള കൂടു​ത​ലായ വേവലാ​തി​യാ​യി​രി​ക്കും. നാളെ എന്തു സംഭവി​ക്കു​മെന്നു നിങ്ങൾക്ക്‌ അപ്പോ​ഴും അറിയില്ല. നിങ്ങളു​ടെ ജീവ​നോ​ടൊ​പ്പം അവയും നഷ്ടപ്പെ​ടാ​നുള്ള സാധ്യ​ത​യു​ണ്ടോ? (സഭാ​പ്ര​സം​ഗി 5:13-17; 9:11, 12) സംഗതി അങ്ങനെ​യാ​യ​തി​നാൽ, നമ്മുടെ ജീവി​ത​ത്തി​നോ ജോലി​ക്കോ ധനത്തെ​ക്കാ​ളും സമ്പാദ്യ​ങ്ങ​ളെ​ക്കാ​ളും കൂടുതൽ ശ്രേഷ്‌ഠ​മായ, കൂടുതൽ നിലനിൽക്കുന്ന അർഥം ഉണ്ടായി​രി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടെന്നു മനസ്സി​ലാ​ക്കുക പ്രയാ​സ​ക​രമല്ല.

കുടും​ബം, പ്രശസ്‌തി, അധികാ​രം

9. ശലോ​മോ​ന്റെ പരി​ശോ​ധ​ന​യിൽ ഉചിത​മാ​യി​ത്തന്നെ കുടും​ബ​ജീ​വി​ത​വും വന്നിരി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

9 ജീവി​ത​ത്തെ​ക്കു​റി​ച്ചുള്ള ശലോ​മോ​ന്റെ അപഗ്ര​ഥ​ന​ത്തിൽ കുടും​ബ​ത്തി​ന്റെ കാര്യ​ത്തി​ലുള്ള ദത്തശ്ര​ദ്ധ​യും ഉൾപ്പെ​ടു​ന്നുണ്ട്‌. കുട്ടി​കളെ ഉളവാക്കി വളർത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​ലെ സന്തോഷം ഉൾപ്പെ​ടെ​യുള്ള കുടും​ബ​ജീ​വി​ത​ത്തെ​ക്കു​റി​ച്ചും ബൈബിൾ പ്രതി​പാ​ദി​ക്കു​ന്നുണ്ട്‌. (ഉല്‌പത്തി 2:22-24; സങ്കീർത്തനം 127:3-5; സദൃശ​വാ​ക്യ​ങ്ങൾ 5:15, 18-20; 6:20; മർക്കൊസ്‌ 10:6-9; എഫെസ്യർ 5:22-33) എങ്കിലും, ജീവി​ത​ത്തിൽ അതാണോ ആത്യന്തിക സംഗതി? വിവാഹം, കുട്ടികൾ, കുടും​ബ​ബ​ന്ധങ്ങൾ എന്നിവ​യ്‌ക്കു ചില സംസ്‌കാ​രങ്ങൾ കൊടു​ക്കുന്ന പ്രാധാ​ന്യം നോക്കി​യാൽ അനേക​രും അങ്ങനെ ചിന്തി​ക്കു​ന്ന​താ​യി തോന്നും. എങ്കിലും നൂറു മക്കൾ ഉണ്ടായാൽപ്പോ​ലും അതു ജീവി​ത​ത്തി​ലെ സംതൃ​പ്‌തി​ക്കുള്ള താക്കോൽ അല്ലെന്നു സഭാ​പ്ര​സം​ഗി 6:3 പ്രകട​മാ​ക്കു​ന്നു. മക്കൾക്കു നല്ലൊരു ജീവിതം ഉണ്ടാക്കി​ക്കൊ​ടുത്ത്‌ അവരുടെ ജീവിതം സുഗമ​മാ​ക്കാൻ അനേകം മാതാ​പി​താ​ക്ക​ളും എത്രമാ​ത്രം ത്യാഗങ്ങൾ ചെയ്‌തി​രി​ക്കു​ന്നു​വെന്നു വിഭാവന ചെയ്യുക. അതു ശ്രേഷ്‌ഠ​മാ​ണെ​ങ്കി​ലും നമ്മുടെ ജീവി​ത​ത്തി​ന്റെ പ്രധാന ലക്ഷ്യം, മൃഗങ്ങൾ സഹജവാ​സ​ന​യിൽ വർഗം നിലനി​ന്നു​പോ​കാൻ ചെയ്യു​ന്ന​തു​പോ​ലെ, കേവലം അടുത്ത തലമു​റ​യ്‌ക്കു ജീവൻ കൈമാ​റുക എന്നതാ​ണെന്നു തീർച്ച​യാ​യും നമ്മുടെ സ്രഷ്ടാവ്‌ ഉദ്ദേശി​ച്ചില്ല.

10. കുടും​ബ​ത്തിന്‌ അമിത​ശ്രദ്ധ കൊടു​ക്കു​ന്നത്‌ പാഴ്‌വേ​ല​യാ​ണെന്നു തെളി​ഞ്ഞേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

10 ശലോ​മോൻ കുടും​ബ​ജീ​വി​ത​ത്തി​ന്റെ ചില യാഥാർഥ്യ​ങ്ങൾ ഉൾക്കാ​ഴ്‌ച​യോ​ടെ അവതരി​പ്പി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, ഒരുവന്റെ മുഴു​ശ്ര​ദ്ധ​യും തന്റെ മക്കൾക്കും കൊച്ചു​മ​ക്കൾക്കും വേണ്ടി കരുതു​ന്ന​തി​ലാ​കാം. എന്നാൽ അവർ ജ്ഞാനി​ക​ളാ​ണെന്നു തെളി​യു​മോ? അവൻ അവർക്കു​വേണ്ടി പാടു​പെട്ടു സ്വരു​ക്കൂ​ട്ടി​യത്‌ അവർ ഭോഷ​ത്ത​പൂർവം കൈകാ​ര്യം ചെയ്യു​മോ? ഒടുവിൽ പറഞ്ഞതാ​ണു സംഭവി​ക്കു​ന്ന​തെ​ങ്കിൽ, അതെ​ന്തൊ​രു “പാഴ്‌വേ​ല​യും വൻദു​ര​ന്ത​വും” ആയിരി​ക്കും!—സഭാ​പ്ര​സം​ഗി 2:18-21, NW; 1 രാജാ​ക്ക​ന്മാർ 12:8; 2 ദിനവൃ​ത്താ​ന്തം 12:1-4, 9.

11, 12. (എ) ജീവി​ത​ത്തിൽ ഏതെല്ലാം അനുധാ​വ​ന​ങ്ങ​ളി​ലാ​ണു ചിലർ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്നത്‌? (ബി) പ്രാമു​ഖ്യത തേടൽ “കാറ്റിനു പിന്നാ​ലെ​യുള്ള പാച്ചൽ” ആണെന്നു പറയാ​വു​ന്ന​തെ​ന്തു​കൊണ്ട്‌?

11 ഇതിനു നേർവി​പ​രീ​തം പ്രവർത്തി​ക്കുന്ന അനേക​രു​മുണ്ട്‌. പ്രശസ്‌തി​യോ മറ്റുള്ള​വ​രു​ടെ​മേൽ അധികാ​ര​മോ നേടാ​നുള്ള ദൃഢനി​ശ്ച​യ​ത്തിൽ സാധാരണ കുടും​ബ​ജീ​വി​തത്തെ അവർ അപ്രധാ​ന​മാ​യി വീക്ഷി​ക്കു​ന്നു. സാധാ​ര​ണ​മാ​യി പുരു​ഷ​ന്മാ​രി​ലാ​യി​രി​ക്കാം ഈ പിഴവ്‌ കാണുക. നിങ്ങളു​ടെ സഹപാ​ഠി​ക​ളി​ലോ സഹജോ​ലി​ക്കാ​രി​ലോ അയൽക്കാ​രി​ലോ നിങ്ങൾ ഈ പ്രവണത കണ്ടിട്ടു​ണ്ടോ? മറ്റുള്ള​വ​രു​ടെ ശ്രദ്ധപി​ടി​ച്ചു​പ​റ്റു​ന്ന​തി​നോ താൻ വലിയ ആളാ​ണെന്നു കാട്ടു​ന്ന​തി​നോ മറ്റുള്ള​വ​രു​ടെ​മേൽ അധികാ​രം പ്രയോ​ഗി​ക്കു​ന്ന​തി​നോ അനേക​രും കിണഞ്ഞു​പ​രി​ശ്ര​മി​ക്കു​ന്നു. എന്നാൽ യഥാർഥ​ത്തിൽ ഇതി​ലെന്ത്‌ അർഥമാ​ണു​ള്ളത്‌?

12 ചെറിയ തോതി​ലോ വലിയ തോതി​ലോ ചിലർ പ്രശസ്‌ത​രാ​യി​ത്തീ​രാൻ പാടു​പെ​ടു​ന്ന​തെ​ങ്ങ​നെ​യെന്നു ചിന്തി​ക്കുക. നാം അതു സ്‌കൂ​ളി​ലും അയൽപ​ക്ക​ത്തും വ്യത്യസ്‌ത സാമൂ​ഹിക കൂട്ടങ്ങ​ളി​ലും കാണുന്നു. അതുത​ന്നെ​യാണ്‌ കല, വിനോ​ദം, രാഷ്‌ട്രീ​യം എന്നീ മേഖല​ക​ളിൽ പ്രശസ്‌ത​രാ​കാൻ ആഗ്രഹി​ക്കു​ന്ന​വ​രി​ലെ ശക്തമായ പ്രേര​ക​ഘ​ട​ക​വും. എങ്കിലും അത്‌ അടിസ്ഥാ​ന​പ​ര​മാ​യി ഒരു പാഴ്‌വേ​ല​യല്ലേ? ശലോ​മോൻ അതിനെ ശരിയാ​യി​ത്തന്നെ “കാറ്റിനു പിന്നാ​ലെ​യുള്ള പാച്ചൽ” എന്നു വിളിച്ചു. (സഭാ​പ്ര​സം​ഗി 4:4, NW) ഒരു ക്ലബ്ബിലോ കായി​ക​സം​ഘ​ത്തി​ലോ സംഗീ​ത​ഗ്രൂ​പ്പി​ലോ ഒരു യുവാവ്‌ തിളങ്ങി​യേ​ക്കാം, അല്ലെങ്കിൽ ഒരു സ്‌ത്രീ​യോ പുരു​ഷ​നോ ഒരു കമ്പനി​യി​ലോ സമുദാ​യ​ത്തി​ലോ പ്രശസ്‌തി നേടി​യേ​ക്കാം. എന്നാൽ വാസ്‌ത​വ​ത്തിൽ എത്ര പേർക്ക്‌ അതി​നെ​ക്കു​റിച്ച്‌ അറിവു​ണ്ടാ​യി​രി​ക്കും? അത്തര​മൊ​രു വ്യക്തി ജീവി​ക്കു​ന്നു​ണ്ടെന്നു ഭൂഗോ​ള​ത്തി​ന്റെ മറുഭാ​ഗ​ത്തുള്ള (അല്ലെങ്കിൽ അതേ രാജ്യ​ത്തു​ത​ന്നെ​യുള്ള) മിക്കയാ​ളു​കൾക്കും അറിവു​ണ്ടാ​യി​രി​ക്കു​മോ? അല്ലെങ്കിൽ അവർ ജീവി​ക്കു​ന്നത്‌ അയാളു​ടെ​യോ അവളു​ടെ​യോ ആ നാമമാ​ത്ര പ്രശസ്‌തി​യെ​ക്കു​റിച്ച്‌ തീർത്തും അജ്ഞരാ​യി​ട്ടാ​ണോ? ഒരു വ്യക്തി തൊഴി​ലി​ലോ പട്ടണത്തി​ലോ സമൂഹ​ത്തി​ലോ നേടി​യേ​ക്കാ​വുന്ന ഏതൊരു സ്ഥാന​ത്തെ​യും അധികാ​ര​ത്തെ​യും കുറി​ച്ചും അതുതന്നെ പറയാം.

13. (എ) പ്രാമു​ഖ്യ​ത​യ്‌ക്കോ അധികാ​ര​ത്തി​നോ പിന്നാ​ലെ​യുള്ള പാച്ചൽ സംബന്ധിച്ച്‌ ഉചിത​മായ കാഴ്‌ച​പ്പാട്‌ ഉണ്ടായി​രി​ക്കാൻ സഭാ​പ്ര​സം​ഗി 9:4, 5 നമ്മെ സഹായി​ക്കു​ന്ന​തെ​ങ്ങനെ? (ബി) ജീവിതം ഇത്രമാ​ത്രമേ ഉള്ളു​വെ​ങ്കിൽ നാം ഏതു വസ്‌തു​ത​കളെ നേരി​ടണം? (അടിക്കു​റി​പ്പു കാണുക.)

13 അത്തരം പ്രാമു​ഖ്യ​ത​യ്‌ക്കോ അധികാ​ര​ത്തി​നോ അവസാനം എന്തു സംഭവി​ക്കും? ഒരു തലമുറ പോയി മറ്റൊന്നു വരുന്ന​തു​പോ​ലെ, പ്രാമു​ഖ്യ​ത​യു​ള്ള​വ​രും അധികാ​ര​മു​ള്ള​വ​രും രംഗ​മൊ​ഴി​യു​ന്നു. പിന്നെ വിസ്‌മൃ​തി​യിൽ മറയുന്നു. കെട്ടി​ട​നിർമാ​താ​ക്കൾ, സംഗീ​തജ്ഞർ, മറ്റു കലാകാ​ര​ന്മാർ, സാമൂ​ഹിക പരിഷ്‌കർത്താ​ക്കൾ എന്നിവ​രു​ടെ​യും കൂടാതെ മിക്ക രാഷ്‌ട്രീ​യ​ക്കാ​രു​ടെ​യും സൈനിക നേതാ​ക്ക​ന്മാ​രു​ടെ​യും കാര്യ​ത്തിൽ സംഭവി​ക്കു​ന്ന​തും അതുതന്നെ. 1700-നും 1800-നുമി​ട​യ്‌ക്കുള്ള വർഷങ്ങ​ളിൽ അത്തരം ജീവി​ത​വൃ​ത്തി​ക​ളിൽ ഏർപ്പെ​ട്ടി​രുന്ന എത്ര വ്യക്തി​കളെ നിങ്ങൾക്ക​റി​യാം? ശലോ​മോൻ സംഗതി​കളെ ശരിയാ​യി​ത്തന്നെ വിലയി​രു​ത്തി. അവൻ പറഞ്ഞു: “ചത്ത സിംഹ​ത്തെ​ക്കാൾ ജീവനുള്ള നായ്‌ നല്ലതല്ലോ. ജീവി​ച്ചി​രി​ക്കു​ന്നവർ തങ്ങൾ മരിക്കും എന്നറി​യു​ന്നു; മരിച്ച​വ​രോ ഒന്നും അറിയു​ന്നില്ല; . . . അവരെ ഓർമ്മ വിട്ടു​പോ​കു​ന്നു​വ​ല്ലോ.” (സഭാ​പ്ര​സം​ഗി 9:4, 5) ജീവിതം ഇത്രമാ​ത്രമേ ഉള്ളു​വെ​ങ്കിൽ, പ്രാമു​ഖ്യ​ത​യ്‌ക്കും അധികാ​ര​ത്തി​നും പിന്നാ​ലെ​യുള്ള പാച്ചൽ ശരിക്കും പാഴ്‌വേല തന്നെ.a

നമ്മുടെ ശ്രദ്ധാ​കേ​ന്ദ്ര​വും കടപ്പാ​ടും

14. സഭാ​പ്ര​സം​ഗി എന്ന പുസ്‌തകം നമ്മെ വ്യക്തി​പ​ര​മാ​യി സഹായി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

14 മനുഷ്യർ ശ്രദ്ധ​കേ​ന്ദ്രീ​ക​രി​ക്കുന്ന അനവധി പ്രവർത്ത​ന​ങ്ങ​ളെ​യും ലക്ഷ്യങ്ങ​ളെ​യും സുഖങ്ങ​ളെ​യും കുറിച്ച്‌ ശലോ​മോൻ പരാമർശി​ച്ചില്ല. എങ്കിലും അവൻ എഴുതി​യത്‌ മതിയാ​യ​തു​തന്നെ. പുസ്‌ത​ക​ത്തെ​ക്കു​റി​ച്ചുള്ള നമ്മുടെ പരിചി​ന്തനം നിരാ​ശാ​ജ​ന​ക​മോ നിഷേ​ധാ​ത്മ​ക​മോ ആയിരി​ക്ക​ണ​മെ​ന്നില്ല, കാരണം യഹോവ നമ്മുടെ പ്രയോ​ജ​ന​ത്തി​നു​വേണ്ടി ഉദ്ദേശ്യ​പൂർവം നിശ്വ​സ്‌ത​മാ​ക്കിയ ഒരു ബൈബിൾ പുസ്‌ത​ക​ത്തെ​യാണ്‌ നാം യാഥാർഥ്യ​ബോ​ധ​ത്തോ​ടെ അവലോ​കനം നടത്തി​യി​രി​ക്കു​ന്നത്‌. ജീവി​ത​ത്തെ​യും നാം ശ്രദ്ധ​കേ​ന്ദ്രീ​ക​രി​ക്കുന്ന സംഗതി​യെ​യും കുറി​ച്ചുള്ള നമ്മുടെ കാഴ്‌ച​പ്പാ​ടു നേരെ​യാ​ക്കാൻ നമ്മെ ഓരോ​രു​ത്ത​രെ​യും അതു സഹായി​ക്കും. (സഭാ​പ്ര​സം​ഗി 7:2; 2 തിമൊ​ഥെ​യൊസ്‌ 3:16, 17) യഹോ​വ​യു​ടെ സഹായ​ത്താൽ ശലോ​മോൻ എത്തി​ച്ചേർന്ന നിഗമ​ന​ങ്ങ​ളു​ടെ വീക്ഷണ​ത്തിൽ അതു വിശേ​ഷാൽ അങ്ങനെ​യാണ്‌.

15, 16. (എ) ജീവിതം ആസ്വദി​ക്കു​ന്നതു സംബന്ധി​ച്ചുള്ള ശലോ​മോ​ന്റെ വീക്ഷണ​മെന്ത്‌? (ബി) ജീവിതം ആസ്വദി​ക്കാൻ അത്യാ​വ​ശ്യ​മാ​യി​രി​ക്കു​ന്ന​തെന്ത്‌ എന്നതു സംബന്ധിച്ച്‌ ശലോ​മോൻ ഉചിത​മാ​യി​ത്തന്നെ എന്തു പറഞ്ഞു?

15 ശലോ​മോൻ ആവർത്തി​ച്ചു പ്രസ്‌താ​വിച്ച ഒരാശയം സത്യ​ദൈ​വ​ത്തി​ന്റെ ദാസന്മാർ അവന്റെ മുമ്പാ​കെ​യുള്ള തങ്ങളുടെ പ്രവർത്ത​ന​ങ്ങ​ളിൽ സന്തോഷം കണ്ടെത്ത​ണ​മെ​ന്നാണ്‌. “ജീവപ​ര്യ​ന്തം സന്തോ​ഷി​ക്കു​ന്ന​തും സുഖം അനുഭ​വി​ക്കു​ന്ന​തും അല്ലാതെ ഒരു നന്മയും മനുഷ്യർക്കു ഇല്ല എന്നു ഞാൻ അറിയു​ന്നു. ഏതു മനുഷ്യ​നും തിന്നു​കു​ടി​ച്ചു തന്റെ സകല​പ്ര​യ​ത്‌നം​കൊ​ണ്ടും സുഖം അനുഭ​വി​ക്കു​ന്ന​തും ദൈവ​ത്തി​ന്റെ ദാനം ആകുന്നു.” (സഭാ​പ്ര​സം​ഗി 2:24; 3:12, 13; 5:18; 8:15) ശ്രദ്ധി​ക്കുക, തിന്നു​കു​ടി​ച്ചു കൂത്താ​ടാൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​യി​രു​ന്നില്ല ശലോ​മോൻ; ‘നമുക്കു തിന്നു കുടിച്ച്‌ ആഹ്ലാദി​ക്കാം, കാരണം നാളെ നാം മരിക്കു​മ​ല്ലോ’ എന്നൊരു മനോ​ഭാ​വം കൈ​ക്കൊ​ള്ളാൻ പറയു​ക​യു​മാ​യി​രു​ന്നില്ല. (1 കൊരി​ന്ത്യർ 15:14, 32-34, NW) തിന്നു​കു​ടി​ക്കൽപോ​ലുള്ള സാധാരണ സുഖങ്ങ​ളിൽ ആസ്വാ​ദനം കണ്ടെത്തി നാം ‘ജീവപ​ര്യ​ന്തം സന്തോ​ഷിക്ക’ണമെന്നാണ്‌ അവൻ അർഥമാ​ക്കി​യത്‌. അതു നിസ്സം​ശ​യ​മാ​യും പ്രദീ​പ്‌ത​മാ​ക്കു​ന്നത്‌ വാസ്‌ത​വ​ത്തിൽ നല്ലത്‌ എന്ത്‌ എന്നു തീരു​മാ​നി​ക്കു​ന്ന​വ​നായ സ്രഷ്ടാ​വി​ന്റെ ഹിതത്തി​ന്മേൽ കേന്ദ്രീ​ക​രി​ച്ചുള്ള ജീവി​ത​ത്തെ​യാണ്‌.—സങ്കീർത്തനം 25:8; സഭാ​പ്ര​സം​ഗി 9:1; മർക്കൊസ്‌ 10:17, 18; റോമർ 12:2.

16 ശലോ​മോൻ എഴുതി: “നീ ചെന്നു സന്തോ​ഷ​ത്തോ​ടു​കൂ​ടെ അപ്പം തിന്നുക; ആനന്ദഹൃ​ദ​യ​ത്തോ​ടെ വീഞ്ഞു കുടിക്ക; ദൈവം നിന്റെ പ്രവൃ​ത്തി​ക​ളിൽ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു​വ​ല്ലോ.” (സഭാ​പ്ര​സം​ഗി 9:7-9) അതേ, യഥാർഥ​ത്തിൽ സമ്പന്നവും തൃപ്‌തി​ക​ര​വു​മായ ജീവി​ത​മുള്ള പുരു​ഷ​നോ സ്‌ത്രീ​യോ യഹോ​വ​യ്‌ക്കു പ്രസാ​ദ​മുള്ള പ്രവൃ​ത്തി​ക​ളിൽ സജീവ​മാ​യി ഏർപ്പെ​ടു​ന്ന​വ​രാ​യി​രി​ക്കും. അപ്പോൾ നാം അവനെ നിരന്തരം കണക്കി​ലെ​ടു​ക്ക​ണ​മെ​ന്നു​വ​രു​ന്നു. മാനു​ഷിക യുക്തി​ചി​ന്ത​ക​ളിൽ ആശ്രയി​ച്ചു ജീവി​തത്തെ സമീപി​ക്കുന്ന ഭൂരി​ഭാ​ഗം ആളുക​ളു​ടെ​യും കാഴ്‌ച​പ്പാ​ടിൽനിന്ന്‌ ഇത്‌ എത്ര വ്യത്യ​സ്‌തം!

17, 18. (എ) ജീവിത യാഥാർഥ്യ​ങ്ങ​ളോട്‌ അനേക​രും പ്രതി​ക​രി​ക്കു​ന്ന​തെ​ങ്ങനെ? (ബി) ഏതു ഫലം നാം എല്ലായ്‌പോ​ഴും മനസ്സിൽപ്പി​ടി​ക്കണം?

17 ചില മതങ്ങൾ പരലോക ജീവി​ത​ത്തെ​ക്കു​റി​ച്ചു പഠിപ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, തങ്ങൾക്ക്‌ ഈ ജീവി​ത​ത്തെ​ക്കു​റി​ച്ചു മാത്രമേ ഉറപ്പുള്ളൂ എന്നൊരു വിശ്വാ​സ​മാണ്‌ അനേകർക്കു​മു​ള്ളത്‌. ശലോ​മോൻ വർണി​ച്ച​പ്ര​കാ​രം അവർ പ്രതി​ക​രി​ക്കു​ന്നതു നിങ്ങൾ കണ്ടിട്ടു​ണ്ടാ​കും: “ദുഷ്‌പ്ര​വൃ​ത്തി​ക്കുള്ള ശിക്ഷാ​വി​ധി തൽക്ഷണം നടക്കാ​യ്‌ക​കൊ​ണ്ടു മനുഷ്യർ ദോഷം ചെയ്‌വാൻ ധൈര്യ​പ്പെ​ടു​ന്നു.” (സഭാ​പ്ര​സം​ഗി 8:11) തങ്ങളുടെ മുഖ്യ​താ​ത്‌പ​ര്യം ഇപ്പോ​ഴത്തെ സംഗതി​ക​ളിൽ മാത്ര​മാണ്‌ എന്നുത​ന്നെ​യാണ്‌ അധർമ​പ്ര​വൃ​ത്തി​ക​ളിൽ ആമഗ്നര​ല്ലാ​ത്ത​വ​രും പ്രകട​മാ​ക്കു​ന്നത്‌. ധനം, സമ്പത്ത്‌, അന്തസ്സ്‌, മറ്റുള്ള​വ​രു​ടെ​മേ​ലുള്ള അധികാ​രം, കുടും​ബം, അല്ലെങ്കിൽ ഇതു​പോ​ലുള്ള മറ്റു താത്‌പ​ര്യ​ങ്ങൾക്ക്‌ അമിത​പ്രാ​ധാ​ന്യം ലഭിക്കു​ന്ന​തി​നുള്ള ഒരു കാരണം അതാണ്‌. എങ്കിലും, ശലോ​മോൻ സംഗതി അവിടെ അവസാ​നി​പ്പി​ക്കു​ന്നില്ല. അവൻ ഇങ്ങനെ കൂട്ടി​ച്ചേർത്തു: “പാപി നൂറു പ്രാവ​ശ്യം ദോഷം ചെയ്‌ക​യും ദീർഘാ​യു​സ്സോ​ടെ ഇരിക്ക​യും ചെയ്യു​ന്നു​ണ്ടെ​ങ്കി​ലും ദൈവത്തെ ഭയപ്പെ​ടുന്ന ഭക്തന്മാർക്കു നന്മ വരു​മെന്നു ഞാൻ നിശ്ചയ​മാ​യി അറിയു​ന്നു. എന്നാൽ ദുഷ്ടന്നു നന്മ വരിക​യില്ല; അവൻ ദൈവത്തെ ഭയപ്പെ​ടാ​യ്‌ക​യാൽ നിഴൽപോ​ലെ അവന്റെ ആയുസ്സു ദീർഘ​മാ​ക​യില്ല.” (സഭാ​പ്ര​സം​ഗി 8:12, 13) വ്യക്തമാ​യും, നാം ‘ദൈവത്തെ ഭയപ്പെ​ടു​ന്നു’വെങ്കിൽ നമ്മുടെ അവസാനം നന്നായി​രി​ക്കു​മെന്നു ശലോ​മോ​നു ബോധ്യ​മു​ണ്ടാ​യി​രു​ന്നു. എത്ര നന്നായി​രി​ക്കും? ഉത്തരം നമുക്ക്‌ അവൻ നടത്തി​യി​രി​ക്കുന്ന വിപരീ​ത​താ​ര​ത​മ്യ​ത്തിൽനി​ന്നു കണ്ടുപി​ടി​ക്കാം. യഹോ​വ​യ്‌ക്കു ‘നമ്മുടെ ആയുസ്സ്‌ ദീർഘി’പ്പിക്കാ​നാ​കും.

18 ഇപ്പോ​ഴും പ്രായ​മേറെ എത്തിയി​ട്ടി​ല്ലാ​ത്തവർ, ദൈവത്തെ ഭയപ്പെ​ടുന്ന ഭക്തന്മാർക്കു നന്മ വരുമെന്ന തികച്ചും ആശ്രയ​യോ​ഗ്യ​മായ വസ്‌തു​ത​യെ​ക്കു​റി​ച്ചു വിശേ​ഷാൽ ഗഹനമാ​യി ചിന്തി​ക്കേ​ണ്ട​താണ്‌. വ്യക്തി​പ​ര​മാ​യി നിങ്ങൾതന്നെ കണ്ടിരി​ക്കാ​നി​ട​യു​ള്ള​തു​പോ​ലെ, ഏറ്റവും വേഗത​യുള്ള ഓട്ടക്കാ​രൻ ഇടറി​വീണ്‌ മത്സരത്തിൽ തോ​റ്റേ​ക്കാം. ശക്തമായ ഒരു സൈന്യം പരാജ​യ​പ്പെ​ട്ടേ​ക്കാം. ബിസി​ന​സിൽ തിളങ്ങിയ ഒരുവൻ പിന്നീട്‌ പട്ടിണി​യിൽ നട്ടംതി​രി​ഞ്ഞേ​ക്കാം. മറ്റനേകം അനിശ്ചി​ത​ത്വ​ങ്ങൾ ജീവി​തത്തെ ശരിക്കും പ്രവച​നാ​തീ​ത​മാ​ക്കി​ത്തീർക്കു​ന്നു. എന്നാൽ നിങ്ങൾക്ക്‌ ഇതി​നെ​ക്കു​റി​ച്ചു പൂർണ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്ന​താണ്‌: ഏറ്റവും ജ്ഞാനപൂർവ​ക​വും ഉറപ്പു​ള്ള​തു​മായ ഗതി ദൈവ​ഹി​ത​മ​നു​സ​രിച്ച്‌ അവന്റെ ധാർമിക നിയമ​ങ്ങൾക്കു​ള്ളിൽ നന്നായി പ്രവർത്തി​ച്ചു ജീവിതം ആസ്വദി​ക്കു​ക​യാണ്‌. (സഭാ​പ്ര​സം​ഗി 9:11) ബൈബി​ളിൽനി​ന്നു ദൈവ​ഹി​തം എന്തെന്ന്‌ അറിഞ്ഞ്‌ ഒരുവന്റെ ജീവിതം ദൈവ​ത്തി​നു സമർപ്പിച്ച്‌ സ്‌നാ​പ​ന​മേറ്റ ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീ​രു​ന്നത്‌ ഇതിൽ ഉൾപ്പെ​ടു​ന്നു.—മത്തായി 28:19, 20.

19. യുവജ​ന​ങ്ങൾക്കു തങ്ങളുടെ ജീവിതം എങ്ങനെ ഉപയോ​ഗി​ക്കാം, എന്നാൽ ജ്ഞാനപൂർവ​ക​മായ ഗതി എന്ത്‌?

19 സ്രഷ്ടാവ്‌ തന്റെ മാർഗ​നിർദേശം യുവജ​ന​ങ്ങ​ളെ​യോ മറ്റുള്ള​വ​രെ​യോ​കൊണ്ട്‌ ബലം​പ്ര​യോ​ഗിച്ച്‌ അനുസ​രി​പ്പി​ക്കു​ക​യില്ല. അവർക്കു മാനു​ഷിക വിജ്ഞാ​ന​മുൾക്കൊ​ള്ളുന്ന എണ്ണമറ്റ പുസ്‌ത​കങ്ങൾ ആയുഷ്‌കാ​ലം മുഴുവൻ പഠിച്ചു വിദ്യാ​ഭ്യാ​സ​ത്തിൽ ആമഗ്നരാ​കാം. അത്‌ അവസാനം ശരീരത്തെ ക്ഷീണി​പ്പി​ക്കു​ന്ന​താ​ണെന്നു തെളി​യും. അല്ലെങ്കിൽ അവർക്കു തങ്ങളുടെ അപൂർണ മനുഷ്യ​ഹൃ​ദയം പറയു​ന്ന​ത​നു​സ​രി​ച്ചോ കണ്ണിന്‌ ആകർഷ​ക​മാ​യി തോന്നുന്ന സംഗതി​കൾ പിൻപ​റ്റി​യോ നടക്കാം. അത്‌ തീർച്ച​യാ​യും അലട്ടലേ കൈവ​രു​ത്തൂ, ഇപ്രകാ​രം നയിക്കുന്ന ജീവിതം അവസാനം തീർത്തും വ്യർഥ​മെന്നേ തെളിയൂ. (സഭാ​പ്ര​സം​ഗി 11:9–12:12; 1 യോഹ​ന്നാൻ 2:15-17) അതു​കൊണ്ട്‌ ശലോ​മോൻ യുവജ​ന​ങ്ങ​ളോട്‌ ഈ അഭ്യർഥന—നാം ഏതു പ്രായ​ക്കാ​രാ​യാ​ലും ഗൗരവ​മാ​യി എടുക്കേണ്ട ഒരു അഭ്യർഥന—നടത്തുന്നു: “ദുരന്ത​പൂർണ ദിനങ്ങൾ വരുന്ന​തി​നു​മുമ്പ്‌, അല്ലെങ്കിൽ ‘എനിക്ക്‌ ഒന്നിലും ആനന്ദം ഇല്ല’ എന്നു നീ പറയുന്ന വർഷങ്ങൾക്കു​മുമ്പ്‌, ഇപ്പോൾ, നിന്റെ യൗവന​നാ​ളു​ക​ളിൽ, നിന്റെ മഹാ​സ്ര​ഷ്ടാ​വി​നെ ഓർത്തു​കൊ​ള്ളുക”—സഭാ​പ്ര​സം​ഗി 12:1, NW.

20. സഭാ​പ്ര​സം​ഗി​യി​ലെ സന്ദേശ​ത്തി​ന്റെ സമനി​ല​യോ​ടെ​യുള്ള കാഴ്‌ച​പ്പാട്‌ എന്ത്‌?

20 അപ്പോൾ നാം എന്തു നിഗമ​ന​ത്തിൽ എത്തണം? ശലോ​മോൻ എത്തി​ച്ചേർന്ന നിഗമ​ന​മോ? “സൂര്യന്നു കീഴെ നടക്കുന്ന സകല​പ്ര​വൃ​ത്തി​ക​ളും . . . മായയും വൃഥാ​പ്ര​യ​ത്‌ന​വും” ആണെന്ന്‌ അവൻ കണ്ടു, അല്ലെങ്കിൽ ആരാഞ്ഞ​റി​ഞ്ഞു. (സഭാ​പ്ര​സം​ഗി 1:14) ദോഷ​മാ​ത്ര​ദർശി​യു​ടെ​യോ അതൃപ്‌ത​നായ ഒരു വ്യക്തി​യു​ടെ​യോ വാക്കു​കളല്ല നാം സഭാ​പ്ര​സം​ഗി എന്ന പുസ്‌ത​ക​ത്തിൽ കാണു​ന്നത്‌. അവ ദൈവ​ത്തി​ന്റെ നിശ്വസ്‌ത വചനത്തി​ന്റെ ഭാഗമാണ്‌, നമ്മുടെ പരിഗണന അർഹി​ക്കു​ന്നു​മുണ്ട്‌.

21, 22. (എ) ശലോ​മോൻ ജീവി​ത​ത്തി​ന്റെ ഏതെല്ലാം വശങ്ങൾ പരിചി​ന്തി​ച്ചു? (ബി) അവൻ ബുദ്ധി​പൂർവ​ക​മായ ഏതു നിഗമ​ന​ത്തിൽ എത്തി​ച്ചേർന്നു? (സി) സഭാ​പ്ര​സം​ഗി​യു​ടെ ഉള്ളടക്കം പരി​ശോ​ധി​ച്ചത്‌ നിങ്ങളെ എങ്ങനെ ബാധി​ച്ചി​രി​ക്കു​ന്നു?

21 ശലോ​മോൻ മനുഷ്യ​ന്റെ പ്രയത്‌ന​ങ്ങ​ളും പ്രയാ​സ​ങ്ങ​ളും ഉന്നതാ​ഭി​ലാ​ഷ​ങ്ങ​ളും പരി​ശോ​ധി​ച്ചു. സംഗതി​കൾ അവയുടെ സാധാരണ ഗതിയിൽ എങ്ങനെ​യെ​ല്ലാം അവസാ​നി​ക്കു​ന്നു എന്നതി​നെ​ക്കു​റിച്ച്‌, അനേകം മനുഷ്യ​രും അനുഭ​വി​ക്കുന്ന ആശാഭം​ഗ​ത്തെ​യും ഫലശൂ​ന്യ​ത​യെ​യും കുറിച്ച്‌, അവൻ ഗാഢമാ​യി ചിന്തിച്ചു. അവൻ മനുഷ്യ അപൂർണത, അതിന്റെ ഫലമാ​യുള്ള മരണം എന്നിവ​യു​ടെ യാഥാർഥ്യ​ത്തെ​ക്കു​റി​ച്ചു ചിന്തിച്ചു. മരിച്ച​വ​രു​ടെ അവസ്ഥ​യെ​യും ഭാവി​ജീ​വി​ത​പ്ര​തീ​ക്ഷ​യെ​യും കുറി​ച്ചുള്ള ദൈവദത്ത ജ്ഞാനം അവൻ അതിൽ ഉൾപ്പെ​ടു​ത്തി. ദിവ്യ​സ​ഹാ​യ​ത്തോ​ടെ ജ്ഞാനം വർധി​പ്പിച്ച ഒരു മനുഷ്യൻ, അതേ, ജീവി​ച്ചി​ട്ടു​ള്ള​വ​രി​ലേ​ക്കും ഏറ്റവും ജ്ഞാനി​ക​ളാ​യ​വ​രിൽ ഒരുവൻ, അവയെ​ല്ലാം വിലയി​രു​ത്തി. എന്നിട്ട്‌ അവൻ എത്തി​ച്ചേർന്ന നിഗമനം ശരിക്കും അർഥവ​ത്തായ ജീവിതം ആഗ്രഹി​ക്കു​ന്ന​വ​രു​ടെ​യെ​ല്ലാം പ്രയോ​ജ​ന​ത്തി​നു​വേണ്ടി വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളിൽ ഉൾപ്പെ​ടു​ത്തി. നാം അതി​നോ​ടു യോജി​ക്കേണ്ടേ?

22 “എല്ലാം കേട്ടതി​നു​ശേഷം സംഗതി​യു​ടെ സാരം ഇതാണ്‌: സത്യ​ദൈ​വത്തെ ഭയപ്പെ​ടു​ക​യും അവന്റെ കൽപ്പനകൾ പാലി​ക്കു​ക​യും ചെയ്യുക. എന്തെന്നാൽ മനുഷ്യ​ന്റെ മുഴു കടപ്പാ​ടും ഇതാണ്‌. എന്തെന്നാൽ സകലതരം പ്രവൃ​ത്തി​യും, ഓരോ നിഗൂഢ പ്രവൃ​ത്തി​യും അതു നല്ലതാ​യി​രു​ന്നാ​ലും ചീത്തയാ​യി​രു​ന്നാ​ലും [സത്യ]ദൈവം ന്യായ​വി​ധി​യി​ലേക്കു വരുത്തും.”—സഭാ​പ്ര​സം​ഗി 12:13, 14, NW.

[അടിക്കു​റി​പ്പു​കൾ]

a വീക്ഷാഗോപുരം (ഇംഗ്ലീഷ്‌) ഒരിക്കൽ ഉൾക്കാ​ഴ്‌ചാ​നിർഭ​ര​മായ ഈ പരാമർശം നടത്തി: “വ്യർഥ​സം​ഗ​തി​ക​ളിൽ നാം ജീവിതം പാഴാ​ക്ക​രുത്‌ . . . ജീവിതം ഇത്രമാ​ത്രമേ ഉള്ളു​വെ​ങ്കിൽ, പ്രധാ​ന​പ്പെ​ട്ട​താ​യി യാതൊ​ന്നു​മില്ല. മേലോട്ട്‌ എറിഞ്ഞ്‌ പെട്ടെ​ന്നു​തന്നെ നിലത്തു​വീ​ഴുന്ന ഒരു പന്തു​പോ​ലെ​യാ​ണു ജീവിതം. അതു ക്ഷണിക​മായ ഒരു നിഴലാണ്‌, കൊഴി​ഞ്ഞു​വീ​ഴുന്ന ഒരു പുഷ്‌പം, വെട്ടി​യിട്ട്‌ ഉടനെ വാടുന്ന പുല്ല്‌. . . . നിത്യ​ത​യു​ടെ അളവു​കോ​ലിൽ നമ്മുടെ ജീവി​ത​ദൈർഘ്യം ഒരു നിസ്സാര പാട്‌ മാത്രം. കാലത്തി​ന്റെ നീരൊ​ഴു​ക്കിൽ അതൊരു വലിയ തുള്ളി​പോ​ലു​മല്ല. തീർച്ച​യാ​യും അനേകം മനുഷ്യ​രു​ടെ ജീവിത താത്‌പ​ര്യ​ങ്ങ​ളെ​യും പ്രവർത്ത​ന​ങ്ങ​ളെ​യും കുറി​ച്ചുള്ള [ശലോ​മോ​ന്റെ] പുനര​വ​ലോ​ക​ന​വും അവയെ​ല്ലാം പാഴ്‌വേ​ല​യാ​ണെന്ന പ്രഖ്യാ​പ​ന​വും ശരിതന്നെ. ജനിച്ച​തു​കൊ​ണ്ടെന്തു പ്രയോ​ജനം എന്നു തോന്നു​മാറ്‌ നമ്മൾ പെട്ടെന്നു മൺമറ​യു​ന്നു. വന്നു രംഗ​മൊ​ഴി​യാ​നുള്ള ശതകോ​ടി​ക്ക​ണ​ക്കി​നാ​ളു​ക​ളിൽ ഒരുവൻ. നമ്മൾ ഇവിടെ ഉണ്ടായി​രു​ന്നു​വെന്ന്‌ അറിയാ​വു​ന്ന​വർതന്നെ എത്രയോ ചുരുക്കം. ഇതു ദോഷ​മാ​ത്ര​ദർശ​ക​മോ മൂകമോ മ്ലാനമോ നിരാ​ശാ​ജ​ന​ക​മോ ആയ വീക്ഷണ​മോ അല്ല. ജീവിതം ഇത്രമാ​ത്രമേ ഉള്ളു​വെ​ങ്കിൽ, അതു സത്യമാണ്‌, യാഥാർഥ്യ​മാണ്‌, പ്രാ​യോ​ഗിക വീക്ഷണ​മാണ്‌.”—1957 ആഗസ്റ്റ്‌ 1, പേജ്‌ 472.

നിങ്ങൾ ഓർമി​ക്കു​ന്നു​വോ?

◻ നിങ്ങളു​ടെ ജീവി​ത​ത്തിൽ സമ്പത്തിന്റെ പങ്കി​നെ​ക്കു​റി​ച്ചുള്ള ബുദ്ധി​പൂർവ​ക​മായ വിലയി​രു​ത്തൽ എന്ത്‌?

◻ കുടും​ബം, പ്രശസ്‌തി, അല്ലെങ്കിൽ മറ്റുള്ള​വ​രു​ടെ​മേ​ലുള്ള അധികാ​രം എന്നിവ​യ്‌ക്ക്‌ അമിത​പ്രാ​ധാ​ന്യം കൊടു​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

◻ ആസ്വാ​ദ​ന​ത്തി​ന്റെ കാര്യ​ത്തിൽ ശലോ​മോൻ ഏതു ദിവ്യ​മ​നോ​ഭാ​വത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ചു?

◻ സഭാ​പ്ര​സം​ഗി എന്ന പുസ്‌തകം പരിചി​ന്തി​ച്ച​തിൽനി​ന്നു നിങ്ങൾക്കെ​ങ്ങനെ പ്രയോ​ജനം ലഭിച്ചി​രി​ക്കു​ന്നു?

[15-ാം പേജിലെ ചിത്രം]

ധനവും സമ്പാദ്യ​ങ്ങ​ളും സംതൃ​പ്‌തി ഉറപ്പു​ത​രു​ന്നി​ല്ല

[17-ാം പേജിലെ ചിത്രം]

ദൈവത്തെ ഭയപ്പെ​ടു​ന്ന​തു​കൊ​ണ്ടു പ്രയോ​ജ​ന​മേ​യു​ണ്ടാ​കൂ എന്നു യുവജ​ന​ങ്ങൾക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്ന​താണ്‌

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക