നിങ്ങൾ ഓർമിക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ സമീപകാല ലക്കങ്ങൾ പ്രായോഗിക മൂല്യമുള്ളവയാണെന്നു നിങ്ങൾ കണ്ടെത്തിയോ? അങ്ങനെയെങ്കിൽ, പിൻവരുന്ന ചോദ്യങ്ങളുപയോഗിച്ച് നിങ്ങളുടെ ഓർമ പരിശോധിക്കരുതോ?
□ അർമഗെദോൻ എങ്ങനെയായിരിക്കും? (വെളിപ്പാടു 16:14, 16)
അത് ഏതെങ്കിലും അണ്വായുധ കൊടുംവിപത്തോ മനുഷ്യൻ വരുത്തിക്കൂട്ടുന്ന ദുരന്തമോ ആയിരിക്കുകയില്ല. സകല മനുഷ്യയുദ്ധങ്ങളെയും അവസാനിപ്പിക്കുന്നതിനും അവയെ പ്രോത്സാഹിപ്പിക്കുന്നവരെ നശിപ്പിക്കുന്നതിനും സമാധാനം ഇഷ്ടപ്പെടുന്നവർക്കായി യഥാർഥ സമാധാനം കൈവരുത്തുന്നതിനുമുള്ള ദൈവത്തിന്റെ യുദ്ധമായിരിക്കും അത്. അതു താമസിക്കുകയില്ല. (ഹബക്കൂക് 2:3)—4/15, പേജ് 17.
□ ഏതുതരം വിവാഹ ചടങ്ങാണ് യഹോവയ്ക്കു മഹത്ത്വം കരേറ്റുന്നത്?
ലൗകിക രീതികളെക്കാൾ ആത്മീയ വശങ്ങൾക്കു മുന്തിയ സ്ഥാനമുള്ള വിവാഹ ചടങ്ങ് വാസ്തവമായും യഹോവയ്ക്കു മഹത്ത്വം കരേറ്റും. അധമമായ ലൗകിക ആചാരങ്ങളും അന്ധവിശ്വാസങ്ങളും ആർഭാടങ്ങളും ഒഴിവാക്കുകയും ക്രമമായ ദിവ്യാധിപത്യ പ്രവർത്തനങ്ങൾക്കു തടസ്സം സൃഷ്ടിക്കാൻ അവയെ അനുവദിക്കാതിരിക്കുകയും പ്രതാപപ്രകടനങ്ങൾക്കു പകരം താഴ്മ പ്രകടമാക്കുകയും ചെയ്യുന്നെങ്കിൽ ക്രിസ്ത്യാനികൾ ആ സന്ദർഭം ആസ്വദിക്കും.—4/15, പേജ് 26.
□ നിർമലതയുള്ള മനുഷ്യന്റെ സവിശേഷതകളെന്ത്?
നിർമലതയുള്ള മനുഷ്യൻ സഹമനുഷ്യനു മാത്രമല്ല, അതിലും പ്രധാനമായി ദൈവത്തിനും ആശ്രയയോഗ്യനാണ്. അത്തരമൊരാളുടെ ഹൃദയശുദ്ധി അയാളുടെ പ്രവൃത്തികളിൽ പ്രകടമാണ്. അയാൾക്കു കാപട്യമുണ്ടായിരിക്കുകയില്ല. അയാൾ വഞ്ചകനോ ദുഷിപ്പുള്ളവനോ ആയിരിക്കുകയില്ല. (2 കൊരിന്ത്യർ 4:2)—5/1, പേജ് 6.
□ “ബാല്യത്തിൽ നുകം ചുമക്കുന്നതു ഒരു പുരുഷന്നു നല്ലതു” എന്നു യിരെമ്യാവ് പറഞ്ഞതെന്തുകൊണ്ട്? (വിലാപങ്ങൾ 3:27)
ബാല്യത്തിൽ പരിശോധനകളെ നേരിടാൻ പഠിക്കുന്നത് ഒരുപക്ഷേ, പ്രായപൂർത്തിയാകുമ്പോൾ ദുഷ്കരമായ പ്രശ്നങ്ങൾ തരണംചെയ്യുന്നതിനു സജ്ജനാകാൻ ഒരുവനെ സഹായിക്കുന്നു. (2 തിമൊഥെയൊസ് 3:12) അനുരഞ്ജനപ്പെടുന്നതു നിമിത്തമുണ്ടായേക്കാവുന്ന ഏതൊരു താത്കാലിക ആശ്വാസത്തെയും കടത്തിവെട്ടുന്നതാണു വിശ്വസ്തത കൈവരുത്തുന്ന പ്രയോജനങ്ങൾ.—5/1, പേജ് 32.
□ രൂപാന്തരീകരണ ദർശനത്തിലെ മോശയുടെയും ഏലീയാവിന്റെയും പ്രത്യക്ഷത എന്തിനെ മുൻനിഴലാക്കി?
രൂപാന്തരീകരണ പശ്ചാത്തലത്തിൽ മോശയും ഏലീയാവും യേശുവിന്റെ അഭിഷിക്ത സഹോദരങ്ങളെ ഉചിതമായി പ്രതിനിധാനം ചെയ്തു. അവരും യേശുവും “തേജസ്സിൽ പ്രത്യക്ഷരായ”ത്, സ്വർഗീയ രാജ്യക്രമീകരണത്തിൽ വിശ്വസ്തരായ അഭിഷിക്ത ക്രിസ്ത്യാനികൾ യേശുവിനോടു കൂടെ “തേജസ്കരിക്കപ്പെ”ടുന്നതിനെ ചിത്രീകരിച്ചു. (ലൂക്കൊസ് 9:30, 31; റോമർ 8:17; 2 തെസ്സലൊനീക്യർ 1:10)—5/15, പേജുകൾ 12, 14.
□ ദൈവത്തിന്റെ “പാവന രഹസ്യം” എന്താണ്? (1 കൊരിന്ത്യർ 2:7, NW)
ദൈവത്തിന്റെ “പാവന രഹസ്യം” യേശുക്രിസ്തുവിനെ കേന്ദ്രീകരിച്ചുള്ളതാണ്. (എഫെസ്യർ 1:9, 10, NW) എങ്കിലും, യേശുവിനെ വാഗ്ദത്ത മിശിഹായായി തിരിച്ചറിയിക്കുക മാത്രമല്ല അതിൽ ഉൾപ്പെട്ടിരിക്കുന്നത്. ദൈവത്തിന്റെ മിശിഹൈക രാജ്യമായ സ്വർഗീയ ഗവൺമെൻറിനോടൊപ്പം ദൈവത്തിന്റെ ഉദ്ദേശ്യത്തിൽ യേശു നിർവഹിക്കാൻ നിയുക്തനായിരിക്കുന്ന പങ്കും അതിലുൾപ്പെടുന്നുണ്ട്.—6/1, പേജ് 13.
□ പ്രായാധിക്യത്തെയോ രോഗത്തെയോ ഒരു ക്രിസ്ത്യാനി എങ്ങനെ വീക്ഷിക്കണം?
യഹോവയ്ക്കുള്ള തന്റെ സേവനത്തെ പരിമിതപ്പെടുത്തുന്നവയായി അത്തരം പരിശോധനകളെ വീക്ഷിക്കുന്നതിനു പകരം അവനിലുള്ള തന്റെ ആശ്രയം വർധിപ്പിക്കുന്നതിനുള്ള ഒരു അവസരമായി അയാൾ അവയെ വീക്ഷിക്കണം. ഒരു ക്രിസ്ത്യാനിയുടെ മൂല്യം അളക്കുന്നത് അയാളുടെ സേവനത്തിന്റെ അളവിനെ മാത്രം ആസ്പദമാക്കിയല്ല മറിച്ച്, വിശ്വാസത്താലും സ്നേഹത്തിന്റെ ആഴത്താലുമാണെന്നും അയാൾ ഓർമിക്കണം. (മർക്കൊസ് 12:41-44)—6/1, പേജ് 26.
□ ബൈബിൾ എഴുതാൻ യഹോവ ദൂതന്മാർക്കു പകരം മനുഷ്യരെ ഉപയോഗിച്ചത് അവന്റെ മഹത്തായ ജ്ഞാനത്തെ പ്രകടമാക്കിയതെങ്ങനെ?
മാനുഷിക ഘടകം അശ്ശേഷം ഇല്ലായിരുന്നെങ്കിൽ ബൈബിളിന്റെ സന്ദേശം മനസ്സിലാക്കാൻ നമുക്കു ബുദ്ധിമുട്ട് അനുഭവപ്പെടുമായിരുന്നു. കൂടാതെ, മാനുഷിക ഘടകം പ്രദാനം ചെയ്യുന്ന ഊഷ്മളതയും വ്യതിരിക്തതയും ആകർഷണീയതയും ബൈബിളിനുണ്ട്.—6/15, പേജ് 8.
□ കുടുംബസന്തുഷ്ടിയുടെ രഹസ്യമെന്ത്?
കുടുംബസന്തുഷ്ടിയുടെ രഹസ്യം ദൈവവചനമായ ബൈബിളിന്റെ പേജുകളിലും ആത്മനിയന്ത്രണം, ശിരഃസ്ഥാനത്തെ അംഗീകരിക്കൽ, നല്ല ആശയവിനിമയം, സ്നേഹം എന്നിങ്ങനെയുള്ള അതിന്റെ തത്ത്വങ്ങളുടെ ബാധകമാക്കലിലും അടങ്ങിയിരിക്കുന്നു.—6/15, പേജുകൾ 23, 24.
□ യേശു വരുത്തിയ രോഗശാന്തി, തങ്ങൾക്ക് അതിനു കഴിവുണ്ടെന്ന് അവകാശപ്പെടുന്നവർ ഇന്നു സാധാരണമായി ചെയ്യുന്നതിൽനിന്നു വളരെ വ്യത്യസ്തമായിരുന്നതെങ്ങനെ?
ജനക്കൂട്ടം ശക്തമായ വികാരപ്രകടനങ്ങൾ നടത്തിയില്ലെന്നു മാത്രമല്ല, നാടകീയമായ ഉന്മാദചേഷ്ടകളൊന്നും യേശുവിന്റെ ഭാഗത്തും ഉണ്ടായിരുന്നില്ല. അതിനുപുറമേ, രോഗികളുടെ കാണിക്ക പോരെന്നോ അവർക്കു വേണ്ടത്ര വിശ്വാസമില്ലെന്നോ പറഞ്ഞ് യേശു ഒരിക്കലും രോഗശാന്തി വരുത്താതിരുന്നുമില്ല.—7/1, പേജ് 5.
□ തന്റെ നാമത്തെയും രാജ്യത്തെയും സംബന്ധിച്ച ദിവ്യോദ്ദേശ്യത്തിൽ തന്റെ ജനത്തിന് ഒരു സ്ഥാനമുണ്ടായിരിക്കുന്നതിന് യഹോവ അവരെ സഹായിച്ചിരിക്കുന്നതെങ്ങനെ?
ഒന്നാമതായി, യഹോവ തന്റെ ജനത്തെ സത്യം ഭരമേൽപ്പിച്ചിരിക്കുന്നു. രണ്ടാമതായി, തന്റെ പരിശുദ്ധാത്മാവിനെ അവർക്കു നൽകിയിരിക്കുന്നു. മൂന്നാമതായി, നമ്മുടെ ലോകവ്യാപക സഹോദരവർഗവും ആരാധനയ്ക്കുള്ള യഹോവയുടെ സംഘടനാ ക്രമീകരണവും നമുക്കുണ്ട്.—7/1, പേജുകൾ 19, 20.
□ എന്താണു സദ്ഗുണം?
സദ്ഗുണമെന്നു പറഞ്ഞാൽ ധാർമിക ശ്രേഷ്ഠത, നന്മ, ശരിയായ പ്രവൃത്തിയും ചിന്തയും എന്നൊക്കെയാണ്. അതു യാതൊരു പ്രഭാവവും ചെലുത്താത്ത ഒരു ഗുണമല്ല, മറിച്ച് സജീവമായ, ക്രിയാത്മകമായ ഒരു ഗുണമാണ്. സദ്ഗുണത്തിൽ പാപം ഒഴിവാക്കുന്നതിലധികം ഉൾപ്പെട്ടിരിക്കുന്നു; നല്ലതു പിന്തുടരുക എന്നാണ് അതിന്റെ അർഥം. (1 തിമൊഥെയൊസ് 6:11)—7/15, പേജ് 14.
□ മാതാപിതാക്കൾക്ക് കുട്ടികൾക്കു നൽകാൻ കഴിയുന്ന ഏറ്റവും വിലയേറിയ സ്വത്ത് എന്താണ്?
മറ്റുള്ളവരോടു സ്നേഹം പ്രകടമാക്കുന്നതിലുള്ള തങ്ങളുടെ മാതൃകയാണ് ഏറ്റവും വിലയേറിയ സ്വത്ത്. പ്രത്യേകിച്ചും, മാതാപിതാക്കൾ ചെയ്യുന്ന സകലത്തിലും യഥാർഥ ദൈവസ്നേഹം പ്രകടമാക്കുന്നതു കുട്ടികൾ കാണുകയും കേൾക്കുകയും ചെയ്യേണ്ടതുണ്ട്.—7/15, പേജ് 21.
□ ഫലപ്രദമായ കുടുംബാധ്യയനത്തിന് അനിവാര്യമായ ചില സംഗതികളേവ?
കുടുംബാധ്യയനം ക്രമമുള്ളതായിരിക്കണം. അധ്യയനത്തിനായി ‘അവസരോചിത സമയം വിലയ്ക്കു വാങ്ങണം.’ (എഫെസ്യർ 5:15-17, NW) ബൈബിളിനെ ജീവസ്സുറ്റതാക്കിക്കൊണ്ടു കുട്ടികൾക്കുവേണ്ടി അധ്യയനഘട്ടങ്ങൾ സജീവമാക്കുക. കുട്ടികളെ അധ്യയനത്തിൽ ഉൾപ്പെടുത്തിയാലേ അവർ അത് ആസ്വദിക്കുകയുള്ളൂ.—8/1, പേജുകൾ 26, 28.