വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w98 2/1 പേ. 8-13
  • യഹോവ ഉടമ്പടികളുടെ ദൈവമാണ്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവ ഉടമ്പടികളുടെ ദൈവമാണ്‌
  • വീക്ഷാഗോപുരം—1998
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • അബ്രാ​ഹാ​മു​മാ​യുള്ള ഒരു ഉടമ്പടി
  • “പഴയ ഉടമ്പടി”
  • ന്യായ​പ്ര​മാണ ഉടമ്പടി​യി​ലൂ​ടെ​യുള്ള അനു​ഗ്ര​ഹ​ങ്ങൾ
  • ഇസ്രാ​യേ​ലി​ലെ മതപരി​വർത്തി​തർ
  • യഹോവ അബ്രാ​ഹാ​മി​ന്റെ സന്തതിയെ അനു​ഗ്ര​ഹി​ക്കു​ന്നു
  • പുതിയ ഉടമ്പടി​യു​ടെ ആവശ്യം
  • പുതിയ ഉടമ്പടിയിലൂടെ മഹത്തരമായ അനുഗ്രഹങ്ങൾ
    വീക്ഷാഗോപുരം—1998
  • ദൈവത്തിന്റെ നിത്യോദ്ദേശ്യം ഉൾപ്പെടുന്ന ഉടമ്പടികൾ
    വീക്ഷാഗോപുരം—1990
  • നിങ്ങൾ ‘ഒരു പുരോഹിതരാജത്വം’ ആകും
    2014 വീക്ഷാഗോപുരം
  • നിങ്ങൾ ദൈവത്തിന്റെ ഉടമ്പടികളിൽനിന്ന്‌ പ്രയോജനം നേടുമോ?
    വീക്ഷാഗോപുരം—1990
കൂടുതൽ കാണുക
വീക്ഷാഗോപുരം—1998
w98 2/1 പേ. 8-13

യഹോവ ഉടമ്പടി​ക​ളു​ടെ ദൈവ​മാണ്‌

“ഞാൻ യിസ്രാ​യേൽഗൃ​ഹ​ത്തോ​ടും യെഹൂ​ദാ​ഗൃ​ഹ​ത്തോ​ടും ഒരു പുതിയ ഉടമ്പടി ചെയ്യും.”—യിരെ​മ്യാ​വു 31:31, NW.

1, 2. (എ) പൊ.യു. 33 നീസാൻ 14-ന്‌ രാത്രി യേശു ഏത്‌ ആഘോഷം ഏർപ്പെ​ടു​ത്തി? (ബി) തന്റെ മരണവു​മാ​യി ബന്ധപ്പെട്ട ഏത്‌ ഉടമ്പടി​യെ​ക്കു​റി​ച്ചാണ്‌ യേശു പരാമർശി​ച്ചത്‌?

പൊ.യു. 33 നീസാൻ 14-ന്‌ രാത്രി, യേശു തന്റെ 12 അപ്പോ​സ്‌ത​ല​ന്മാ​രോ​ടൊ​പ്പം പെസഹാ ആഘോ​ഷി​ച്ചു. അത്‌ അവരോ​ടൊ​ത്തുള്ള തന്റെ അവസാ​നത്തെ ഭക്ഷണമാ​ണെ​ന്നും ഉടനെ താൻ ശത്രു​ക്ക​ളു​ടെ കൈക​ളാൽ മരിക്കു​മെ​ന്നും യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌, ആ സന്ദർഭം പ്രയോ​ജ​ന​പ്പെ​ടു​ത്തി അവൻ തന്റെ ഏറ്റവും അടുത്ത ശിഷ്യ​ന്മാ​രോട്‌ പ്രധാ​ന​പ്പെട്ട അനേകം സംഗതി​കൾ വിശദീ​ക​രി​ച്ചു.—യോഹ​ന്നാൻ 13:1–17:26.

2 യൂദാസ്‌ ഈസ്‌ക​ര്യോ​ത്താ​യെ പറഞ്ഞയ​ച്ചിട്ട്‌, യേശു ഈ സമയത്താ​യി​രു​ന്നു തന്റെ മരണത്തി​ന്റെ സ്‌മാ​രകം—മതപര​മാ​യി ക്രിസ്‌ത്യാ​നി​ക​ളോ​ടു കൊണ്ടാ​ടാൻ കൽപ്പി​ച്ചി​രി​ക്കുന്ന ഒരേ​യൊ​രു വാർഷി​കാ​ഘോ​ഷം—ഏർപ്പെ​ടു​ത്തി​യത്‌. വിവരണം പറയു​ന്ന​തി​ങ്ങ​നെ​യാണ്‌: “അവർ ഭക്ഷിച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ യേശു അപ്പമെ​ടുത്ത്‌ ആശീർവ​ദി​ച്ചു മുറിച്ച്‌ ശിഷ്യൻമാർക്കു കൊടു​ത്തു​കൊണ്ട്‌ അരുളി​ച്ചെ​യ്‌തു: വാങ്ങി ഭക്ഷിക്കു​വിൻ; ഇത്‌ എന്റെ ശരീര​മാണ്‌. അനന്തരം പാനപാ​ത്ര​മെ​ടുത്ത്‌ കൃതജ്ഞ​താ​സ്‌തോ​ത്രം ചെയ്‌ത്‌ അവർക്കു കൊടു​ത്തു​കൊ​ണ്ടു പറഞ്ഞു: നിങ്ങ​ളെ​ല്ലാ​വ​രും ഇതിൽ നിന്നു പാനം ചെയ്യു​വിൻ. ഇതു പാപ​മോ​ച​ന​ത്തി​നാ​യി അനേകർക്കു​വേണ്ടി ചിന്ത​പ്പെ​ടു​ന്ന​തും ഉടമ്പടി​യു​ടേ​തു​മായ എന്റെ രക്തമാണ്‌.” (മത്തായി 26:26-28, പി.ഒ.സി. ബൈബിൾ) യേശു​വി​ന്റെ അനുഗാ​മി​കൾ ലളിത​വും മാന്യ​വു​മായ വിധത്തിൽ അവന്റെ മരണത്തി​ന്റെ സ്‌മാ​രകം ആഘോ​ഷി​ക്ക​ണ​മാ​യി​രു​ന്നു. തന്റെ മരണവു​മാ​യുള്ള ബന്ധത്തിൽ യേശു ഒരു ഉടമ്പടി​യെ പരാമർശി​ച്ചു. ലൂക്കൊ​സി​ന്റെ വിവര​ണ​ത്തിൽ, അതിനെ “പുതിയ ഉടമ്പടി” എന്നാണു വിളി​ച്ചി​രി​ക്കു​ന്നത്‌.—ലൂക്കൊസ്‌ 22:20, പി.ഒ.സി. ബൈ.

3. പുതിയ ഉടമ്പടി​യെ​ക്കു​റിച്ച്‌ ഏതെല്ലാം ചോദ്യ​ങ്ങൾ ഉന്നയി​ക്ക​പ്പെ​ടു​ന്നു?

3 ഈ പുതിയ ഉടമ്പടി എന്താണ്‌? അതു പുതിയ ഉടമ്പടി​യാ​ണെ​ങ്കിൽ, അതിനർഥം ഒരു പഴയ ഉടമ്പടി​യു​ണ്ടെ​ന്നാ​ണോ? അതുമാ​യി ബന്ധമുള്ള വേറെ ഉടമ്പടി​ക​ളു​ണ്ടോ? ഉടമ്പടി​യു​ടെ രക്തം “പാപ​മോ​ച​ന​ത്തി​നാ​യി” ചിന്ത​പ്പെ​ടു​മെന്നു യേശു പറഞ്ഞതു​കൊണ്ട്‌ ഈ ചോദ്യ​ങ്ങൾക്കു പ്രാധാ​ന്യ​മുണ്ട്‌. അത്തരം പാപ​മോ​ചനം നമു​ക്കെ​ല്ലാ​വർക്കും അങ്ങേയറ്റം ആവശ്യ​മാണ്‌.—റോമർ 3:23.

അബ്രാ​ഹാ​മു​മാ​യുള്ള ഒരു ഉടമ്പടി

4. പുതിയ ഉടമ്പടി​യെ​ക്കു​റി​ച്ചു മനസ്സി​ലാ​ക്കാൻ ഏതു പുരാതന വാഗ്‌ദാ​നം നമ്മെ സഹായി​ക്കു​ന്നു?

4 പുതിയ ഉടമ്പടി​യെ​ക്കു​റി​ച്ചു മനസ്സി​ലാ​ക്കാൻ യേശു ശുശ്രൂഷ ആരംഭി​ച്ച​തിന്‌ 2,000 വർഷ​ത്തോ​ളം പിറ​കോ​ട്ടു പോകണം. അത്‌ തേരഹും കുടും​ബ​വും കൽദയ​രു​ടെ പട്ടണമായ സമ്പൽസ​മൃ​ദ്ധ​മായ ഊരിൽനിന്ന്‌ ഉത്തര​മെ​സ​പ്പൊ​ട്ടേ​മി​യ​യി​ലെ ഹാരാ​നി​ലേക്കു യാത്ര​ചെയ്‌ത സമയമാ​യി​രു​ന്നു. കൂടെ​യു​ണ്ടാ​യി​രുന്ന അബ്രാ​മും (പിന്നീട്‌ അബ്രാ​ഹാ​മാ​യി​ത്തീർന്നു) അബ്രാ​മി​ന്റെ ഭാര്യ സാറാ​യി​യും (പിന്നീട്‌ സാറാ​യാ​യി​ത്തീർന്നു) തേരഹി​ന്റെ മരണം​വരെ അവിടെ താമസി​ച്ചു. പിന്നീട്‌, 75 വയസ്സു​ണ്ടാ​യി​രുന്ന അബ്രാ​ഹാം യഹോവ കൽപ്പി​ച്ച​ത​നു​സ​രിച്ച്‌ യൂഫ്ര​ട്ടീസ്‌ നദി കടന്ന്‌ കൂടാ​ര​ങ്ങ​ളിൽ നാടോ​ടി ജീവിതം നയിക്കാൻ തെക്കു​പ​ടി​ഞ്ഞാ​റുള്ള കനാൻദേ​ശ​ത്തേക്കു യാത്ര​ചെ​യ്‌തു. (ഉല്‌പത്തി 11:31–12:1, 4, 5; പ്രവൃ​ത്തി​കൾ 7:2-5) അത്‌ പൊ.യു.മു. 1943-ൽ ആയിരു​ന്നു. അബ്രാ​ഹാം ഹാരാ​നി​ലാ​യി​രി​ക്കവേ, യഹോവ അവനോട്‌ ഇങ്ങനെ പറഞ്ഞി​രു​ന്നു: “ഞാൻ നിന്നെ വലി​യോ​രു ജാതി​യാ​ക്കും; നിന്നെ അനു​ഗ്ര​ഹി​ച്ചു നിന്റെ പേർ വലുതാ​ക്കും; നീ ഒരു അനു​ഗ്ര​ഹ​മാ​യി​രി​ക്കും. നിന്നെ അനു​ഗ്ര​ഹി​ക്കു​ന്ന​വരെ ഞാൻ അനു​ഗ്ര​ഹി​ക്കും. നിന്നെ ശപിക്കു​ന്ന​വരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമി​യി​ലെ സകലവം​ശ​ങ്ങ​ളും അനു​ഗ്ര​ഹി​ക്ക​പ്പെ​ടും.” പിന്നീട്‌, അബ്രാ​ഹാം കനാനിൽ പ്രവേ​ശി​ച്ച​ശേഷം, യഹോവ ഇങ്ങനെ കൂട്ടി​ച്ചേർത്തു: ‘നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടു​ക്കും.’—ഉല്‌പത്തി 12:2, 3, 7.

5. അബ്രാ​ഹാ​മി​നോ​ടുള്ള യഹോ​വ​യു​ടെ വാഗ്‌ദാ​നം ചരി​ത്ര​പ്ര​ധാ​ന​മായ ഏതു പ്രവച​ന​വു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു?

5 യഹോ​വ​യു​ടെ മറ്റൊരു വാഗ്‌ദാ​ന​വു​മാ​യി ബന്ധപ്പെ​ട്ട​താ​യി​രു​ന്നു അബ്രാ​ഹാ​മി​നോ​ടുള്ള പ്രസ്‌തുത വാഗ്‌ദാ​നം. അത്‌ അബ്രാ​ഹാ​മി​നെ മനുഷ്യ​ച​രി​ത്ര​ത്തി​ലെ ഒരു പ്രധാന കഥാപാ​ത്ര​മാ​ക്കി, എഴുത​പ്പെ​ട്ട​തി​ലേ​ക്കും ആദ്യത്തെ പ്രവച​ന​ത്തി​ന്റെ നിവൃ​ത്തി​യിൽ ഒരു കണ്ണിയാ​ക്കി. ഏദെൻ തോട്ട​ത്തിൽ ആദാമും ഹവ്വായും പാപം​ചെ​യ്‌ത​തി​നു​ശേഷം, യഹോവ അവരി​രു​വ​രു​ടെ​യും​മേൽ ന്യായ​വി​ധി പ്രഖ്യാ​പി​ച്ചു. അതേ അവസര​ത്തിൽ, ഹവ്വായെ വഞ്ചിച്ച സാത്താനെ സംബോ​ധ​ന​ചെ​യ്‌തു​കൊണ്ട്‌ അവൻ പറഞ്ഞു: “ഞാൻ നിനക്കും സ്‌ത്രീ​ക്കും നിന്റെ സന്തതി​ക്കും അവളുടെ സന്തതി​ക്കും തമ്മിൽ ശത്രു​ത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതി​കാൽ തകർക്കും.” (ഉല്‌പത്തി 3:15) അബ്രാ​ഹാ​മു​മാ​യുള്ള യഹോ​വ​യു​ടെ ഉടമ്പടി, സാത്താന്റെ പ്രവൃ​ത്തി​കളെ തകർക്കാ​നുള്ള സന്തതി ആ ഗോ​ത്ര​പി​താ​വി​ന്റെ വംശാ​വ​ലി​യി​ലൂ​ടെ പ്രത്യ​ക്ഷ​പ്പെ​ടു​മെന്നു സൂചി​പ്പി​ച്ചു.

6. (എ) അബ്രാ​ഹാ​മി​നോ​ടുള്ള യഹോ​വ​യു​ടെ വാഗ്‌ദാ​നം ആരിലൂ​ടെ നിവർത്തി​ക്കു​മാ​യി​രു​ന്നു? (ബി) അബ്രാ​ഹാ​മ്യ ഉടമ്പടി എന്ത്‌?

6 യഹോ​വ​യു​ടെ വാഗ്‌ദാ​നം ഒരു സന്തതി​യു​മാ​യി ബന്ധപ്പെ​ട്ടി​രു​ന്ന​തു​കൊണ്ട്‌, സന്തതി​യു​ടെ വരവി​നാ​യി അബ്രാ​ഹാ​മിന്‌ ഒരു പുത്രൻ ജനിക്ക​ണ​മാ​യി​രു​ന്നു. എന്നാൽ അവനും സാറാ​യും വാർധ​ക്യ​ത്തി​ലെ​ത്തി​യി​ട്ടും സന്താന​ര​ഹി​ത​രാ​യി​രു​ന്നു. എന്നിരു​ന്നാ​ലും, അവസാനം യഹോവ അവരെ അനു​ഗ്ര​ഹി​ച്ചു, അത്ഭുത​ക​ര​മാ​യി അവരുടെ പുനരു​ത്‌പാ​ദ​ന​ശ​ക്തി​കളെ പുനരു​ജ്ജീ​വി​പ്പി​ച്ചു. സാറാ അബ്രാ​ഹാ​മിന്‌ ഒരു പുത്രനെ, ഇസ്‌ഹാ​ക്കി​നെ പ്രസവി​ച്ചു. അങ്ങനെ ഒരു സന്തതി​യെ​ക്കു​റി​ച്ചുള്ള വാഗ്‌ദാ​നം ജീവത്താ​യി നിലനിർത്തി. (ഉല്‌പത്തി 17:15-17; 21:1-7) വർഷങ്ങൾക്കു​ശേഷം, തന്റെ പ്രിയ പുത്ര​നായ ഇസ്‌ഹാ​ക്കി​നെ ബലിക​ഴി​ക്കാൻ തയ്യാറാ​കു​മോ എന്നറി​യാൻത​ക്ക​വണ്ണം യഹോവ അബ്രാ​ഹാ​മി​ന്റെ വിശ്വാ​സം പരി​ശോ​ധി​ച്ചു. തുടർന്ന്‌, അവൻ അബ്രാ​ഹാ​മി​നോ​ടുള്ള തന്റെ വാഗ്‌ദാ​നം ആവർത്തി​ച്ചു: “നിന്റെ സന്തതിയെ ആകാശ​ത്തി​ലെ നക്ഷത്ര​ങ്ങൾപോ​ലെ​യും കടല്‌ക്ക​ര​യി​ലെ മണൽപോ​ലെ​യും അത്യന്തം വർദ്ധി​പ്പി​ക്കും; നിന്റെ സന്തതി ശത്രു​ക്ക​ളു​ടെ പട്ടണങ്ങളെ കൈവ​ശ​മാ​ക്കും. നീ എന്റെ വാക്കു അനുസ​രി​ച്ച​തു​കൊ​ണ്ടു നിന്റെ സന്തതി മുഖാ​ന്തരം ഭൂമി​യി​ലുള്ള സകലജാ​തി​ക​ളും അനു​ഗ്ര​ഹി​ക്ക​പ്പെ​ടും.” (ഉല്‌പത്തി 22:15-18) വിപു​ലീ​ക​രി​ക്ക​പ്പെട്ട ഈ വാഗ്‌ദാ​നം സാധാ​ര​ണ​മാ​യി അബ്രാ​ഹാ​മ്യ ഉടമ്പടി എന്ന്‌ അറിയ​പ്പെ​ടു​ന്നു. പിൽക്കാ​ലത്തെ പുതിയ ഉടമ്പടിക്ക്‌ ഇതുമാ​യി അടുത്ത ബന്ധം ഉണ്ടായി​രി​ക്കു​മാ​യി​രു​ന്നു.

7. അബ്രാ​ഹാ​മി​ന്റെ സന്തതി എണ്ണത്തിൽ പെരു​കാൻ തുടങ്ങി​യ​തെ​ങ്ങനെ, ഏതു സാഹച​ര്യ​ങ്ങൾ അവരെ ഈജി​പ്‌തു​വാ​സി​ക​ളാ​ക്കി?

7 കാല​ക്ര​മ​ത്തിൽ, ഇസ്‌ഹാ​ക്കിന്‌ ഇരട്ട പുത്ര​ന്മാർ പിറന്നു. ഏശാവും യാക്കോ​ബും. വാഗ്‌ദ​ത്ത​സ​ന്ത​തി​യു​ടെ പൂർവ​പി​താ​വാ​യി യഹോവ യാക്കോ​ബി​നെ തിര​ഞ്ഞെ​ടു​ത്തു. (ഉല്‌പത്തി 28:10-15; റോമർ 9:10-13) യാക്കോ​ബി​നു 12 പുത്ര​ന്മാർ ഉണ്ടായി​രു​ന്നു. വ്യക്തമാ​യും, ഇപ്പോൾ അബ്രാ​ഹാ​മി​ന്റെ സന്തതി വർധി​ക്കാ​നാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. യാക്കോ​ബി​ന്റെ പുത്ര​ന്മാർ പ്രായ​പൂർത്തി​യെത്തി, അവരിൽ മിക്കവർക്കും സ്വന്തം കുടും​ബ​വു​മാ​യി. അങ്ങനെ​യി​രി​ക്കെ, ഒരു ക്ഷാമം​ഹേ​തു​വാ​യി അവരുടെ കുടും​ബ​ങ്ങ​ളെ​ല്ലാം ഈജി​പ്‌തി​ലേക്കു താമസം​മാ​റ്റാൻ നിർബ​ന്ധി​ത​രാ​യി. ദിവ്യ​മാർഗ​നിർദേ​ശ​ത്താൽ യാക്കോ​ബി​ന്റെ പുത്രൻ യോ​സേഫ്‌ അതി​നെ​ല്ലാം ഒരു മുഖാ​ന്ത​ര​മാ​കു​ക​യാ​യി​രു​ന്നു. (ഉല്‌പത്തി 45:5-13; 46:26, 27) ഏതാനും വർഷങ്ങൾക്കു​ശേഷം, കനാനി​ലെ ക്ഷാമം മാറി. എന്നാൽ യാക്കോ​ബി​ന്റെ കുടും​ബം ഈജി​പ്‌തിൽത്തന്നെ പാർത്തു—ആദ്യം അതിഥി​ക​ളാ​യും പിന്നീട്‌ അടിമ​ക​ളാ​യും. തുടർന്ന്‌ അബ്രാ​ഹാം യൂഫ്ര​ട്ടീസ്‌ കടന്നതിന്‌ 430 വർഷങ്ങൾക്കു​ശേഷം, അതായത്‌ പൊ.യു.മു. 1513-ലാണ്‌ മോശ യാക്കോ​ബി​ന്റെ പിൻഗാ​മി​കളെ ഈജി​പ്‌തിൽനി​ന്നു മോചി​പ്പി​ക്കു​ന്നത്‌. (പുറപ്പാ​ടു 1:8-14; 12:40, 41; ഗലാത്യർ 3:16, 17) അബ്രാ​ഹാ​മു​മാ​യുള്ള തന്റെ ഉടമ്പടി​ക്കു യഹോവ ഇപ്പോൾ പ്രത്യേക ശ്രദ്ധ കൊടു​ക്കാൻ പോകു​ക​യാ​യി​രു​ന്നു.—പുറപ്പാ​ടു 2:24; 6:2-5.

“പഴയ ഉടമ്പടി”

8. സീനാ​യിൽ യഹോവ യാക്കോ​ബി​ന്റെ സന്തതി​ക​ളോ​ടുള്ള ബന്ധത്തിൽ എന്ത്‌ ഉടമ്പടി ചെയ്‌തു, അതിന്‌ അബ്രാ​ഹാ​മ്യ ഉടമ്പടി​യു​മാ​യുള്ള ബന്ധമെന്ത്‌?

8 യാക്കോ​ബും അവന്റെ പുത്ര​ന്മാ​രും ഈജി​പ്‌തി​ലേക്കു താമസം​മാ​റ്റി​യ​പ്പോൾ, അവർ ഒരു വിസ്‌തൃത കുടും​ബ​മാ​യി​രു​ന്നു. എന്നാൽ അവരുടെ പിൻഗാ​മി​കൾ ഈജി​പ്‌ത്‌ വിട്ടത്‌ ജനപ്പെ​രു​പ്പ​മുള്ള ഒരു വലിയ ഗോ​ത്ര​സ​മൂ​ഹ​മാ​യി​ട്ടാ​യി​രു​ന്നു. (പുറപ്പാ​ടു 1:5-7; 12:37, 38) കനാനി​ലേക്കു കൊണ്ടു​വ​രു​ന്ന​തി​നു​മുമ്പ്‌, യഹോവ അവരെ തെക്ക്‌ അറേബ്യ​യി​ലുള്ള ഹൊ​രേബ്‌ (അഥവാ സീനായ്‌) എന്നു പേരായ മലയുടെ താഴ്‌വാ​ര​ത്തി​ലേക്കു നയിച്ചു. അവിടെ അവൻ അവരു​മാ​യി ഒരു ഉടമ്പടി ചെയ്‌തു. “പുതിയ ഉടമ്പടി”യോടുള്ള ബന്ധത്തിൽ “പഴയ ഉടമ്പടി” എന്ന്‌ അറിയ​പ്പെ​ടാ​നി​ട​യാ​യത്‌ ഇതാണ്‌. (2 കൊരി​ന്ത്യർ 3:14, NW) പഴയ ഉടമ്പടി​യി​ലൂ​ടെ, യഹോവ അബ്രാ​ഹാ​മി​നോ​ടുള്ള തന്റെ ഉടമ്പടിക്ക്‌ ഒരു പ്രാരംഭ നിവൃത്തി വരുത്തി.

9. (എ) അബ്രാ​ഹാ​മ്യ ഉടമ്പടി​യി​ലൂ​ടെ യഹോവ വാഗ്‌ദാ​നം ചെയ്‌ത നാലു സംഗതി​ക​ളെ​ന്തെ​ല്ലാം? (ബി) ഇസ്രാ​യേ​ലു​മാ​യുള്ള യഹോ​വ​യു​ടെ ഉടമ്പടി ഏതു കൂടു​ത​ലായ പ്രതീ​ക്ഷകൾ നൽകി, ഏതു വ്യവസ്ഥ​യി​ന്മേൽ?

9 യഹോവ ഈ ഉടമ്പടി​യു​ടെ നിബന്ധ​നകൾ ഇസ്രാ​യേ​ല്യ​രോ​ടു വിശദീ​ക​രി​ച്ചു: “നിങ്ങൾ എന്റെ വാക്കു കേട്ടു അനുസ​രി​ക്ക​യും എന്റെ നിയമം പ്രമാ​ണി​ക്ക​യും ചെയ്‌താൽ നിങ്ങൾ എനിക്കു സകലജാ​തി​ക​ളി​ലും​വെച്ചു പ്രത്യേ​ക​സ​മ്പ​ത്താ​യി​രി​ക്കും; ഭൂമി ഒക്കെയും എനിക്കു​ള്ള​ത​ല്ലോ. നിങ്ങൾ എനിക്കു ഒരു പുരോ​ഹി​ത​രാ​ജ​ത്വ​വും വിശു​ദ്ധ​ജ​ന​വും ആകും.” (പുറപ്പാ​ടു 19:5, 6) അബ്രാ​ഹാ​മി​ന്റെ സന്തതി (1) ഒരു വലിയ ജനതയാ​കു​മെ​ന്നും (2) ശത്രു​ക്ക​ളു​ടെ​മേൽ വിജയം വരിക്കു​മെ​ന്നും (3) കനാൻദേശം അവകാ​ശ​മാ​ക്കു​മെ​ന്നും (4) ജനതകൾക്ക്‌ അനു​ഗ്ര​ഹങ്ങൾ ലഭിക്കാ​നുള്ള സരണി​യാ​യി​രി​ക്കു​മെ​ന്നും യഹോവ വാഗ്‌ദാ​നം ചെയ്‌തു. അവർ തന്റെ കൽപ്പനകൾ അനുസ​രി​ക്കു​ന്നെ​ങ്കിൽ, “ഒരു പുരോ​ഹി​ത​രാ​ജ​ത്വ​വും വിശു​ദ്ധ​ജ​ന​വും” ആയിത്തീർന്നു​കൊണ്ട്‌ തന്റെ പ്രത്യേക ജനം, ഇസ്രാ​യേൽ എന്ന നിലയിൽ അവർതന്നെ ഈ അനു​ഗ്ര​ഹങ്ങൾ അവകാ​ശ​പ്പെ​ടു​ത്തു​മെന്ന്‌ അവൻ ഇപ്പോൾ വെളി​പ്പെ​ടു​ത്തി. ഈ ഉടമ്പടി​യിൽ പ്രവേ​ശി​ക്കാൻ ഇസ്രാ​യേ​ല്യർ സമ്മതി​ച്ചു​വോ? അവർ ഏകസ്വ​ര​ത്തിൽ പറഞ്ഞു: “യഹോവ കല്‌പി​ച്ച​തൊ​ക്കെ​യും ഞങ്ങൾ ചെയ്യും.”—പുറപ്പാ​ടു 19:8.

10. യഹോവ ഇസ്രാ​യേ​ല്യ​രെ ഒരു ജനതയാ​ക്കി സംഘടി​പ്പി​ച്ച​തെ​ങ്ങനെ, അവൻ അവരിൽനിന്ന്‌ എന്തു പ്രതീ​ക്ഷി​ച്ചു?

10 അതു​കൊണ്ട്‌, യഹോവ ഇസ്രാ​യേ​ല്യ​രെ ഒരു ജനതയാ​യി സംഘടി​പ്പി​ച്ചു. അവൻ അവർക്ക്‌ ആരാധ​ന​യെ​യും അനുദി​ന​ജീ​വി​ത​ത്തെ​യും നിയ​ന്ത്രി​ക്കുന്ന നിയമങ്ങൾ നൽകി. അവൻ അവർക്ക്‌ ഒരു സമാഗമന കൂടാ​ര​വും (പിൽക്കാ​ലത്ത്‌, യെരൂ​ശ​ലേ​മിൽ ഒരു ആലയവും) അതിൽ വിശു​ദ്ധ​സേ​വനം അർപ്പി​ക്കു​ന്ന​തി​നാ​യി ഒരു പൗരോ​ഹി​ത്യ​വും പ്രദാനം ചെയ്‌തു. ഉടമ്പടി കാക്കു​ക​യെ​ന്നാൽ യഹോ​വ​യു​ടെ നിയമങ്ങൾ അനുസ​രി​ക്കു​ന്നത്‌, വിശേ​ഷി​ച്ചും അവനെ​മാ​ത്രം ആരാധി​ക്കു​ന്നത്‌ അർഥമാ​ക്കി. ആ നിയമ​ങ്ങ​ളു​ടെ ആധാര​മായ പത്തു കൽപ്പന​ക​ളിൽ ആദ്യ​ത്തേ​തു​തന്നെ ഇതായി​രു​ന്നു: “അടിമ​വീ​ടായ മിസ്ര​യീം​ദേ​ശ​ത്തു​നി​ന്നു നിന്നെ കൊണ്ടു​വന്ന യഹോ​വ​യായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാ​തെ അന്യ​ദൈ​വങ്ങൾ നിനക്കു ഉണ്ടാക​രു​തു.”—പുറപ്പാ​ടു 20:2, 3.

ന്യായ​പ്ര​മാണ ഉടമ്പടി​യി​ലൂ​ടെ​യുള്ള അനു​ഗ്ര​ഹ​ങ്ങൾ

11, 12. പഴയ ഉടമ്പടി​യി​ലെ വാഗ്‌ദാ​നങ്ങൾ ഇസ്രാ​യേ​ല്യ​രു​ടെ കാര്യ​ത്തിൽ ഏതെല്ലാം വിധങ്ങ​ളിൽ നിവർത്തി​ച്ചു?

11 ന്യായ​പ്ര​മാണ ഉടമ്പടി​യി​ലെ വാഗ്‌ദാ​നങ്ങൾ ഇസ്രാ​യേ​ല്യ​രു​ടെ കാര്യ​ത്തിൽ നിവർത്തി​ച്ചോ? ഇസ്രാ​യേ​ല്യർ ഒരു “വിശു​ദ്ധജന”മായി​ത്തീർന്നു​വോ? ആദാമി​ന്റെ പിൻഗാ​മി​ക​ളെന്ന നിലയിൽ, ഇസ്രാ​യേ​ല്യർ പാപി​ക​ളാ​യി​രു​ന്നു. (റോമർ 5:12) എന്നിട്ടും, ന്യായ​പ്ര​മാ​ണ​ത്തിൻ കീഴിൽ അവരുടെ പാപ​മോ​ച​ന​ത്തി​നാ​യി ബലികൾ അർപ്പി​ക്ക​പ്പെട്ടു. വാർഷിക പാപപ​രി​ഹാര ദിവസ​ത്തിൽ അർപ്പി​ക്ക​പ്പെ​ട്ടി​രുന്ന ബലിക​ളെ​ക്കു​റിച്ച്‌ യഹോവ പറഞ്ഞു: ‘ഈ ദിവസ​ത്തിൽ അല്ലോ യഹോ​വ​യു​ടെ സന്നിധി​യിൽ നിങ്ങളെ ശുദ്ധീ​ക​രി​ക്കേ​ണ്ട​തി​ന്നു നിങ്ങൾക്കു​വേണ്ടി പ്രായ​ശ്ചി​ത്തം കഴിക്ക​യും നിങ്ങളു​ടെ സകലപാ​പ​ങ്ങ​ളും നീക്കി നിങ്ങളെ ശുദ്ധീ​ക​രി​ക്ക​യും ചെയ്യു​ന്നതു.’ (ലേവ്യ​പു​സ്‌തകം 16:30) അതു​കൊണ്ട്‌, വിശ്വ​സ്‌ത​രാ​യി​രു​ന്ന​പ്പോൾ ഇസ്രാ​യേ​ല്യർ യഹോ​വ​യു​ടെ സേവന​ത്തി​നാ​യി ശുദ്ധീ​ക​രി​ക്ക​പ്പെട്ട ഒരു വിശുദ്ധ ജനമാ​യി​രു​ന്നു. എന്നാൽ ന്യായ​പ്ര​മാ​ണം അനുസ​രി​ക്കു​ന്ന​തി​ലും നിരന്തരം യാഗങ്ങൾ അർപ്പി​ക്കു​ന്ന​തി​ലു​മാണ്‌ അവരുടെ ഈ ശുദ്ധാവസ്ഥ ആശ്രയി​ച്ചി​രു​ന്നത്‌.

12 ഇസ്രാ​യേ​ല്യർ “ഒരു പുരോ​ഹി​ത​രാ​ജ​ത്വം” ആയിത്തീർന്നു​വോ? തുടക്കം​മു​തലേ അത്‌, യഹോവ സ്വർഗീയ രാജാ​വാ​യി​രുന്ന ഒരു രാജ്യ​മാ​യി​രു​ന്നു. (യെശയ്യാ​വു 33:22) അതിനു​പു​റമേ, യെരൂ​ശ​ലേ​മിൽ പിൽക്കാ​ലത്തു ഭരിക്കുന്ന രാജാ​ക്ക​ന്മാ​രാൽ യഹോവ പ്രതി​നി​ധാ​നം ചെയ്യ​പ്പെ​ടു​ന്ന​തിന്‌ ന്യായ​പ്ര​മാണ ഉടമ്പടി​യിൽ ഒരു മാനു​ഷ​രാ​ജ​ത്വ​ത്തി​നുള്ള വ്യവസ്ഥ​ക​ളു​ണ്ടാ​യി​രു​ന്നു. (ആവർത്ത​ന​പു​സ്‌തകം 17:14-18) എന്നാൽ ഇസ്രാ​യേൽ ഒരു പുരോ​ഹി​ത​രാ​ജ​ത്വ​മാ​യി​രു​ന്നോ? സമാഗമന കൂടാ​ര​ത്തിൽ വിശു​ദ്ധ​സേ​വനം അർപ്പി​ക്കുന്ന ഒരു പുരോ​ഹി​ത​വർഗം അതിനു​ണ്ടാ​യി​രു​ന്നു. സമാഗമന കൂടാരം (പിൽക്കാ​ലത്ത്‌, ആലയം) ഇസ്രാ​യേ​ല്യർക്കു മാത്രമല്ല ഇസ്രാ​യേ​ല്യേ​ത​രർക്കും നിർമ​ലാ​രാ​ധ​ന​യു​ടെ കേന്ദ്ര​മാ​യി​രു​ന്നു. കൂടാതെ മനുഷ്യ​വർഗ​ത്തി​നു സത്യം വെളി​പ്പെ​ട്ടു​കി​ട്ടു​ന്ന​തി​നുള്ള ഏക സരണി​യും ആ ജനതയാ​യി​രു​ന്നു. (2 ദിനവൃ​ത്താ​ന്തം 6:32, 33; റോമർ 3:1, 2) ലേവ്യ​പു​രോ​ഹി​ത​ന്മാർ മാത്രമല്ല, എല്ലാ വിശ്വസ്‌ത ഇസ്രാ​യേ​ല്യ​രും യഹോ​വ​യു​ടെ “സാക്ഷി​കളാ”യിരുന്നു. ‘യഹോ​വ​യു​ടെ സ്‌തു​തി​യെ വിവരി​ക്കാ’നായി തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന, അവന്റെ “ദാസൻ” ആയിരു​ന്നു ഇസ്രാ​യേൽ. (യെശയ്യാ​വു 43:10, 21) താഴ്‌മ​യുള്ള അനേകം അന്യജാ​തി​ക്കാർ യഹോവ തന്റെ ജനത്തി​നു​വേണ്ടി ശക്തി ഉപയോ​ഗി​ക്കു​ന്നതു കണ്ട്‌ സത്യാ​രാ​ധ​ന​യിൽ ആകൃഷ്ട​രാ​യി. അവർ മതപരി​വർത്തി​ത​രാ​യി​ത്തീർന്നു. (യോശുവ 2:9-13) എന്നാൽ യഥാർഥ​ത്തിൽ ഒരു ഗോ​ത്രം​മാ​ത്രമേ അഭിഷിക്ത പുരോ​ഹി​ത​ന്മാ​രാ​യി സേവി​ച്ചു​ള്ളൂ.

ഇസ്രാ​യേ​ലി​ലെ മതപരി​വർത്തി​തർ

13, 14. (എ) മതപരി​വർത്തി​തർ ന്യായ​പ്ര​മാണ ഉടമ്പടി​യിൽ പങ്കാളി​ക​ളാ​യി​രു​ന്നി​ല്ലെന്നു പറയാ​വു​ന്ന​തെ​ന്തു​കൊണ്ട്‌? (ബി) മതപരി​വർത്തി​തർ ന്യായ​പ്ര​മാ​ണ​ത്തിൻ കീഴിൽ വന്നതെ​ങ്ങനെ?

13 അത്തരം മതപരി​വർത്തി​ത​രു​ടെ സ്ഥാന​മെ​ന്താ​യി​രു​ന്നു? യഹോവ ഉടമ്പടി ചെയ്‌തത്‌ ഇസ്രാ​യേ​ല്യ​രോ​ടു മാത്ര​മാ​യി​രു​ന്നു; “വലി​യോ​രു സമ്മി​ശ്ര​പു​രു​ഷാ​ര​വും” സന്നിഹി​ത​രാ​യി​രു​ന്നെ​ങ്കി​ലും, അവരതിൽ പങ്കാളി​ക​ളാ​ക്ക​പ്പെ​ട്ടില്ല. (പുറപ്പാ​ടു 12:38; 19:3, 7, 8) ഇസ്രാ​യേ​ലി​ലെ ആദ്യജാ​ത​രു​ടെ വീണ്ടെ​ടു​പ്പു​വില കണക്കാ​ക്കി​യ​പ്പോൾ അവരുടെ ആദ്യജാ​തരെ ഉൾപ്പെ​ടു​ത്തി​യി​രു​ന്നില്ല. (സംഖ്യാ​പു​സ്‌തകം 3:44-51) പതിറ്റാ​ണ്ടു​കൾക്കു​ശേഷം ഇസ്രാ​യേല്യ ഗോ​ത്ര​ങ്ങൾക്കു കനാൻദേശം വീതി​ച്ച​പ്പോൾ, ഇസ്രാ​യേ​ല്യേ​തര വിശ്വാ​സി​കൾക്കാ​യി ഒന്നും നീക്കി​വെ​ച്ചില്ല. (ഉല്‌പത്തി 12:7; യോശുവ 13:1-14) എന്തു​കൊണ്ട്‌? കാരണം ന്യായ​പ്ര​മാണ ഉടമ്പടി മതപരി​വർത്തി​ത​രു​മാ​യി​ട്ടാ​യിരു​ന്നില്ല. എന്നാൽ ന്യായ​പ്ര​മാ​ണ​ത്തോ​ടുള്ള അനുസ​ര​ണ​ത്തിൽ മതപരി​വർത്തിത പുരു​ഷ​ന്മാർ പരി​ച്ഛേ​ദ​ന​യേ​റ്റി​രു​ന്നു. അവർ അതിന്റെ നിബന്ധ​നകൾ പാലി​ക്കു​ക​യും അതിലെ കരുത​ലു​ക​ളിൽനി​ന്നു പ്രയോ​ജ​ന​മ​നു​ഭ​വി​ക്കു​ക​യും ചെയ്‌തു. ഇസ്രാ​യേ​ല്യ​രും മതപരി​വർത്തി​ത​രും ന്യായ​പ്ര​മാ​ണ​ത്തിൻ കീഴിൽ വന്നു.—പുറപ്പാ​ടു 12:48, 49; സംഖ്യാ​പു​സ്‌തകം 15:14-16; റോമർ 3:19.

14 ഉദാഹ​ര​ണ​ത്തിന്‌, ഒരു മതപരി​വർത്തി​തൻ ആരെ​യെ​ങ്കി​ലും അബദ്ധവ​ശാൽ കൊ​ന്നെ​ങ്കിൽ, ഇസ്രാ​യേ​ല്യ​നെ​പ്പോ​ലെ അവനു സങ്കേത​ന​ഗ​ര​ത്തി​ലേക്ക്‌ ഓടി​പ്പോ​കാ​മാ​യി​രു​ന്നു. (സംഖ്യാ​പു​സ്‌തകം 35:15, 22-25; യോശുവ 20:9) പാപപ​രി​ഹാര ദിവസം “യിസ്രാ​യേ​ലി​ന്റെ സർവ്വസ​ഭെ​ക്കും വേണ്ടി” ഒരു യാഗം അർപ്പി​ച്ചി​രു​ന്നു. സഭയുടെ ഭാഗമെന്ന നിലയിൽ, മതപരി​വർത്തി​തർ നടപടി​ക്ര​മ​ങ്ങ​ളിൽ പങ്കുപ​റ്റു​ക​യും യാഗത്തിൽനി​ന്നു പ്രയോ​ജ​ന​മ​നു​ഭ​വി​ക്കു​ക​യും ചെയ്‌തു. (ലേവ്യ​പു​സ്‌തകം 16:7-10, 15, 17, 29; ആവർത്ത​ന​പു​സ്‌തകം 23:7, 8) പൊ.യു. 33-ലെ പെന്ത​ക്കോ​സ്‌തിൽ ‘രാജ്യ​ത്തി​ന്റെ’ ആദ്യത്തെ ‘താക്കോൽ’ യഹൂദ​ന്മാർക്കു​വേണ്ടി ഉപയോ​ഗി​ച്ച​പ്പോൾ മതപരി​വർത്തി​തർക്കും പ്രയോ​ജ​ന​മു​ണ്ടാ​യി, കാരണം ന്യായ​പ്ര​മാ​ണ​ത്തിൻ കീഴിലെ ഇസ്രാ​യേ​ല്യ​രു​മാ​യി അവർ അത്ര അടുത്തു സഹവസി​ച്ചി​രു​ന്നു. അതിന്റെ ഫലമായി, “യെഹൂ​ദ​മ​താ​നു​സാ​രി​യായ അന്ത്യോ​ക്യ​ക്കാ​രൻ നിക്കൊ​ലാ​വൊസ്‌” ക്രിസ്‌ത്യാ​നി​യാ​യി​ത്തീ​രു​ക​യും യെരൂ​ശ​ലേ​മി​ലെ സഭയുടെ ആവശ്യങ്ങൾ നോക്കാൻ നിയമി​ത​രായ “നല്ല സാക്ഷ്യ​മുള്ള ഏഴു പുരു​ഷന്മാ”രിൽ ഉൾപ്പെ​ടു​ക​യും ചെയ്‌തു.—മത്തായി 16:19; പ്രവൃ​ത്തി​കൾ 2:5-10; 6:3-6; 8:26-39.

യഹോവ അബ്രാ​ഹാ​മി​ന്റെ സന്തതിയെ അനു​ഗ്ര​ഹി​ക്കു​ന്നു

15, 16. അബ്രാ​ഹാ​മു​മാ​യുള്ള യഹോ​വ​യു​ടെ ഉടമ്പടി ന്യായ​പ്ര​മാണ ഉടമ്പടി​ക്കു കീഴിൽ നിവൃ​ത്തി​യേ​റി​യ​തെ​ങ്ങനെ?

15 അബ്രാ​ഹാ​മി​ന്റെ പിൻഗാ​മി​കൾ ന്യായ​പ്ര​മാ​ണ​ത്തിൻകീ​ഴിൽ ഒരു ജനത​യെ​ന്ന​നി​ല​യിൽ സംഘടി​പ്പി​ക്ക​പ്പെ​ട്ട​തോ​ടെ, യഹോവ ഗോ​ത്ര​പി​താ​വി​നു കൊടുത്ത വാഗ്‌ദാ​ന​ങ്ങൾക്കു​ചേർച്ച​യിൽ അവരെ അനു​ഗ്ര​ഹി​ച്ചു. പൊ.യു.മു. 1473-ൽ, മോശ​യു​ടെ പിൻഗാ​മി​യായ യോശുവ ഇസ്രാ​യേ​ല്യ​രെ കനാൻദേ​ശ​ത്തേക്കു നയിച്ചു. അതേത്തു​ടർന്ന്‌ ദേശം ഗോ​ത്ര​ങ്ങൾക്കി​ട​യിൽ വിഭാ​ഗി​ക്ക​പ്പെ​ട്ടത്‌ അബ്രാ​ഹാ​മി​ന്റെ സന്തതിക്കു ദേശം നൽകു​മെന്ന യഹോ​വ​യു​ടെ വാഗ്‌ദാ​നം നിവർത്തി​ച്ചു. ഇസ്രാ​യേൽ വിശ്വ​സ്‌ത​രാ​യി​രു​ന്ന​പ്പോൾ, ശത്രു​ക്ക​ളു​ടെ​മേൽ അവർക്കു വിജയം നൽകു​മെന്ന തന്റെ വാഗ്‌ദാ​നം യഹോവ നിവർത്തി​ച്ചു. ഇതു ദാവീദ്‌ രാജാ​വി​ന്റെ ഭരണകാ​ലത്ത്‌ വിശേ​ഷാൽ സത്യമാ​യി​രു​ന്നു. ദാവീ​ദി​ന്റെ പുത്ര​നായ ശലോ​മോ​ന്റെ കാലമാ​യ​പ്പോ​ഴേ​ക്കും, അബ്രാ​ഹാ​മ്യ ഉടമ്പടി​യു​ടെ മൂന്നാ​മത്തെ വശത്തിനു നിവൃ​ത്തി​യാ​യി. “യെഹൂ​ദ​യും യിസ്രാ​യേ​ലും കടൽക്ക​ര​യി​ലെ മണൽ പോലെ അസംഖ്യ​മാ​യി​രു​ന്നു; അവർ തിന്നു​ക​യും കുടി​ക്ക​യും സന്തോ​ഷി​ക്ക​യും ചെയ്‌തു പോന്നു.”—1 രാജാ​ക്ക​ന്മാർ 4:20.

16 എന്നിരു​ന്നാ​ലും, അബ്രാ​ഹാ​മി​ന്റെ സന്തതി​യായ ഇസ്രാ​യേ​ലി​ലൂ​ടെ ജനതകൾ തങ്ങളെ​ത്തന്നെ എങ്ങനെ അനു​ഗ്ര​ഹി​ക്കും? നേരത്തെ സൂചി​പ്പി​ച്ച​തു​പോ​ലെ, ഇസ്രാ​യേ​ല്യർ യഹോ​വ​യു​ടെ പ്രത്യേക ജനമാ​യി​രു​ന്നു. ജനതകൾക്കി​ട​യിൽ അവർ അവന്റെ പ്രതി​നി​ധി ആയിരു​ന്നു. ഇസ്രാ​യേ​ല്യർ കനാൻദേ​ശ​ത്തേക്കു മാർച്ചു​ചെ​യ്യു​ന്ന​തി​നു​മുമ്പ്‌, മോശ പറഞ്ഞു: “ജാതി​കളേ, അവന്റെ ജനത്തോ​ടു​കൂ​ടെ ഉല്ലസി​പ്പിൻ.” (ആവർത്ത​ന​പു​സ്‌തകം 32:43) പരദേ​ശി​ക​ളായ അനേകർ അതി​നോ​ടു പ്രതി​ക​രി​ച്ചു. ഈജി​പ്‌തിൽനിന്ന്‌ അതി​നോ​ട​കം​തന്നെ “വലി​യോ​രു സമ്മി​ശ്ര​പു​രു​ഷാ​രം” ഇസ്രാ​യേ​ലി​നെ അനുഗ​മിച്ച്‌ പുറത്തു​വ​രി​ക​യും മരുഭൂ​മി​യിൽവെച്ച്‌ യഹോ​വ​യു​ടെ ശക്തി​പ്ര​ക​ട​ന​ത്തി​നു സാക്ഷ്യം​വ​ഹി​ക്കു​ക​യും ഉല്ലസി​പ്പാ​നുള്ള മോശ​യു​ടെ ആഹ്വാനം കേൾക്കു​ക​യും ചെയ്‌തി​രു​ന്നു. (പുറപ്പാ​ടു 12:37, 38) പിന്നീട്‌ മോവാ​ബ്യ​ക്കാ​രി രൂത്ത്‌ ഇസ്രാ​യേ​ല്യ​നായ ബോവ​സി​നെ വിവാ​ഹം​ക​ഴി​ക്കു​ക​യും മിശി​ഹാ​യു​ടെ ഒരു പൂർവിക ആയിത്തീ​രു​ക​യും ചെയ്‌തു. (രൂത്ത്‌ 4:13-22) സ്വാഭാ​വിക ഇസ്രാ​യേ​ല്യർ അവിശ്വ​സ്‌ത​രാ​യ​പ്പോൾ കേന്യ​നായ യോനാ​ദാ​ബും അവന്റെ പിൻഗാ​മി​ക​ളും എത്യോ​പ്യ​നായ ഏബെദ്‌-മേലെ​ക്കും ശരിയായ തത്ത്വങ്ങ​ളോ​ടു പറ്റിനി​ന്നു​കൊണ്ട്‌ വ്യത്യ​സ്‌ത​രാ​യി നില​കൊ​ണ്ടു. (2 രാജാ​ക്ക​ന്മാർ 10:15-17; യിരെ​മ്യാ​വു 35:1-19; 38:7-13) പേർഷ്യൻ സാമ്രാ​ജ്യ​ത്തിൻകീ​ഴിൽ, അനേകം അന്യജാ​തി​ക​ളും മതപരി​വർത്തി​ത​രാ​യി​ത്തീ​രു​ക​യും ശത്രു​ക്കൾക്കെ​തി​രെ ഇസ്രാ​യേ​ലി​നോ​ടൊ​പ്പം പോരാ​ടു​ക​യും ചെയ്‌തു.—എസ്ഥേർ 8:17, NW അടിക്കു​റിപ്പ്‌.

പുതിയ ഉടമ്പടി​യു​ടെ ആവശ്യം

17. (എ) ഇസ്രാ​യേ​ലി​ന്റെ വടക്കേ രാജ്യ​ത്തെ​യും തെക്കേ രാജ്യ​ത്തെ​യും യഹോവ തള്ളിക്ക​ള​ഞ്ഞ​തെ​ന്തു​കൊണ്ട്‌? (ബി) യഹൂദ​ന്മാ​രെ അന്തിമ​മാ​യി തള്ളിക്ക​ള​യു​ന്ന​തി​ലേക്കു നയിച്ച​തെന്ത്‌?

17 എന്നിരു​ന്നാ​ലും, ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ത്തി​ന്റെ സമ്പൂർണ നിവൃത്തി ലഭിക്കാൻ, ദൈവ​ത്തി​ന്റെ പ്രത്യേക ജനത വിശ്വ​സ്‌ത​രാ​യി​രി​ക്ക​ണ​മാ​യി​രു​ന്നു. എന്നാൽ അവർ അങ്ങനെ​യാ​യി​രു​ന്നില്ല. മികച്ച വിശ്വാ​സം പ്രകട​മാ​ക്കിയ ഇസ്രാ​യേ​ല്യ​രു​ണ്ടാ​യി​രു​ന്നു​വെ​ന്നതു സത്യം​തന്നെ. (എബ്രായർ 11:32–12:1) എന്നിരു​ന്നാ​ലും, അനേകം അവസര​ങ്ങ​ളിൽ ആ ജനത ഭൗതി​ക​പ്ര​യോ​ജ​നങ്ങൾ തേടി പുറജാ​തീയ ദേവന്മാ​രി​ലേക്കു തിരിഞ്ഞു. (യിരെ​മ്യാ​വു 34:8-16; 44:15-18) വ്യക്തികൾ ന്യായ​പ്ര​മാ​ണം തെറ്റിച്ചു ബാധക​മാ​ക്കു​ക​യോ തീരെ അവഗണി​ക്കു​ക​യോ ചെയ്‌തു. (നെഹെ​മ്യാ​വു 5:1-5; യെശയ്യാ​വു 59:2-8; മലാഖി 1:12-14) ശലോ​മോ​ന്റെ മരണ​ശേഷം, ഇസ്രാ​യേൽ വടക്കേ രാജ്യ​മാ​യും തെക്കേ രാജ്യ​മാ​യും വിഭജി​ത​മാ​യി. വടക്കേ രാജ്യം പൂർണ​മാ​യും മത്സരാ​ത്മ​ക​മാ​ണെന്നു തെളി​ഞ്ഞ​പ്പോൾ യഹോവ പ്രഖ്യാ​പി​ച്ചു: “പരിജ്ഞാ​നം ത്യജി​ക്ക​കൊ​ണ്ടു നീ എനിക്കു പുരോ​ഹി​ത​നാ​യി​രി​ക്കാ​ത​വണ്ണം ഞാൻ നിന്നെ​യും ത്യജി​ക്കും.” (ഹോശേയ 4:6) ഉടമ്പടി പാലി​ക്കാ​ഞ്ഞ​തി​നാൽ തെക്കേ രാജ്യ​വും കഠിന​മാ​യി ശിക്ഷി​ക്ക​പ്പെട്ടു. (യിരെ​മ്യാ​വു 5:29-31) യഹൂദ​ന്മാർ യേശു​വി​നെ മിശി​ഹാ​യെന്ന നിലയിൽ തള്ളിക്ക​ള​ഞ്ഞ​പ്പോൾ, അതു​പോ​ലെ​തന്നെ യഹോ​വ​യും അവരെ തള്ളിക്ക​ളഞ്ഞു. (പ്രവൃ​ത്തി​കൾ 3:13-15; റോമർ 9:31–10:4) അവസാനം, അബ്രാ​ഹാ​മ്യ ഉടമ്പടി​യു​ടെ സമ്പൂർണ നിവൃത്തി വരുത്താ​നാ​യി യഹോവ ഒരു പുതിയ ക്രമീ​ക​രണം ചെയ്‌തു.—റോമർ 3:20.

18, 19. അബ്രാ​ഹാ​മ്യ ഉടമ്പടി സമ്പൂർണ അർഥത്തിൽ നിറ​വേ​റ്റാ​നാ​യി യഹോവ എന്തു പുതിയ ക്രമീ​ക​രണം ചെയ്‌തു?

18 ആ പുതിയ ക്രമീ​ക​ര​ണ​മാ​യി​രു​ന്നു പുതിയ ഉടമ്പടി. യഹോവ അതേക്കു​റിച്ച്‌ ഇങ്ങനെ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു: “ഞാൻ യിസ്രാ​യേൽഗൃ​ഹ​ത്തോ​ടും യെഹൂ​ദാ​ഗൃ​ഹ​ത്തോ​ടും പുതി​യോ​രു നിയമം [“പുതിയ ഉടമ്പടി,” പി.ഒ.സി. ബൈ.] ചെയ്യുന്ന കാലം വരും എന്നു യഹോ​വ​യു​ടെ അരുള​പ്പാ​ടു. . . . ഈ കാലം കഴിഞ്ഞ​ശേഷം ഞാൻ യിസ്രാ​യേൽഗൃ​ഹ​ത്തോ​ടു ചെയ്‌വാ​നി​രി​ക്കുന്ന നിയമം ഇങ്ങനെ​യാ​കു​ന്നു: ഞാൻ എന്റെ ന്യായ​പ്ര​മാ​ണം അവരുടെ ഉള്ളിലാ​ക്കി അവരുടെ ഹൃദയ​ങ്ങ​ളിൽ എഴുതും; ഞാൻ അവർക്കു ദൈവ​മാ​യും അവർ എനിക്കു ജനമാ​യും ഇരിക്കും എന്നു യഹോ​വ​യു​ടെ അരുള​പ്പാ​ടു.”—യിരെ​മ്യാ​വു 31:31-33.

19 ഇതാണു പൊ.യു. 33 നീസാൻ 14-ന്‌ യേശു പരാമർശിച്ച പുതിയ ഉടമ്പടി. താൻ മധ്യസ്ഥ​നാ​യി​ക്കൊണ്ട്‌ തന്റെ ശിഷ്യ​ന്മാർക്കും യഹോ​വ​യ്‌ക്കു​മി​ട​യിൽ ആ വാഗ്‌ദത്ത ഉടമ്പടി സ്ഥാപി​ക്കാ​റാ​യെന്ന്‌ ആ സന്ദർഭ​ത്തിൽ യേശു വെളി​പ്പെ​ടു​ത്തി. (1 കൊരി​ന്ത്യർ 11:25; 1 തിമൊ​ഥെ​യൊസ്‌ 2:5; എബ്രായർ 12:24) ഈ പുതിയ ഉടമ്പടി​യി​ലൂ​ടെ, അബ്രാ​ഹാ​മി​നോ​ടുള്ള യഹോ​വ​യു​ടെ വാഗ്‌ദാ​ന​ത്തി​നു കൂടുതൽ മഹത്താ​യ​തും നിലനിൽക്കു​ന്ന​തു​മായ നിവൃ​ത്തി​യു​ണ്ടാ​കാൻ പോകു​ക​യാ​യി​രു​ന്നു. അടുത്ത ലേഖന​ത്തിൽ നാമത്‌ പരിചി​ന്തി​ക്കു​ന്ന​താ​യി​രി​ക്കും.

നിങ്ങൾക്കു വിശദീ​ക​രി​ക്കാ​മോ?

□ അബ്രാ​ഹാ​മ്യ ഉടമ്പടി​യിൽ യഹോവ എന്തു വാഗ്‌ദാ​നം ചെയ്‌തു?

□ സ്വാഭാ​വിക ഇസ്രാ​യേ​ല്യ​രു​ടെ കാര്യ​ത്തിൽ യഹോവ അബ്രാ​ഹാ​മ്യ ഉടമ്പടി നിവർത്തി​ച്ച​തെ​ങ്ങനെ?

□ പഴയ ഉടമ്പടി​യിൽനി​ന്നു മതപരി​വർത്തി​തർ പ്രയോ​ജ​ന​മ​നു​ഭ​വി​ച്ച​തെ​ങ്ങനെ?

□ പുതിയ ഉടമ്പടി ആവശ്യ​മാ​യ​തെ​ന്തു​കൊണ്ട്‌?

[9-ാം പേജിലെ ചിത്രം]

ന്യായപ്രമാണ ഉടമ്പടി​യി​ലൂ​ടെ, യഹോവ അബ്രാ​ഹാ​മ്യ ഉടമ്പടിക്ക്‌ നിവൃത്തി വരുത്തി

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക