വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w98 5/1 പേ. 5-7
  • യഹോവ ആരാണ്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവ ആരാണ്‌?
  • വീക്ഷാഗോപുരം—1998
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • അവന്റെ പേരിന്റെ അർഥം
  • യഹോ​വ​യു​ടെ പ്രമുഖ ഗുണങ്ങൾ
  • സകല ജനതക​ളു​ടെ​യും ദൈവം
  • യഹോ​വയെ അറിയു​ന്ന​തി​ന്റെ പ്രയോ​ജ​ന​ങ്ങൾ
  • യഹോവ—അവൻ ആർ?
    യഹോവ—അവൻ ആർ?
  • ദൈവത്തെ അടുത്ത​റി​യൽ
    ഒരു സംതൃപ്‌ത ജീവിതം​—അത്‌ എങ്ങനെ നേടാം?
  • സത്യദൈവം ആരാണ്‌?
    നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം
  • ഏക സത്യദൈവമെന്ന നിലയിൽ യഹോവയെ മഹിമപ്പെടുത്തുക
    ഏകസത്യദൈവത്തെ ആരാധിക്കുക
കൂടുതൽ കാണുക
വീക്ഷാഗോപുരം—1998
w98 5/1 പേ. 5-7

യഹോവ ആരാണ്‌?

യഹോവ തന്റെ വിശ്വസ്‌ത ആരാധ​ക​രിൽ ഒരുവ​നോ​ടു പറഞ്ഞു: “ഒരു മനുഷ്യ​നും എന്നെ കണ്ടു ജീവ​നോ​ടെ ഇരിക്ക​യില്ല.” (പുറപ്പാ​ടു 33:20) “ദൈവം ആത്മാവു ആകുന്നു,” മനുഷ്യർക്കു തങ്ങളുടെ ഭൗതിക നേത്ര​ങ്ങൾക്കൊണ്ട്‌ അവനെ കാണാൻ കഴിയില്ല. (യോഹ​ന്നാൻ 4:24) മധ്യാ​ഹ്ന​സൂ​ര്യ​നെ നേരിട്ടു നോക്കു​ന്നതു കണ്ണിനു ഹാനി​ക​ര​മാ​യി​രി​ക്കു​ന്ന​തു​പോ​ലെ, തേജോ​മയ സൂര്യനെ മാത്രമല്ല മറിച്ച്‌ പ്രപഞ്ച​ത്തി​ലെ അസംഖ്യം മറ്റു സൂര്യ​ന്മാ​രെ​യും സൃഷ്ടിച്ച അതിഭ​യങ്കര ഊർജ സ്രോ​ത​സി​നെ കാണു​ന്നതു നമ്മെ സംബന്ധി​ച്ചി​ട​ത്തോ​ളം വിനാ​ശ​ക​ര​മാ​യി​രി​ക്കും.

സന്തോ​ഷ​ക​ര​മെ​ന്നു പറയട്ടെ, ദൈവ​ത്തെ​ക്കു​റിച്ച്‌ അറിയു​ന്ന​തി​നു നാം അവനെ കാണേ​ണ്ട​യാ​വ​ശ്യ​മില്ല. ആ വിസ്‌മ​യാ​വ​ഹ​മായ പായ്‌ക്കറ്റ്‌, അതായതു ഭൂമി, നമുക്കാ​യി ഒരുക്കി​യ​വനെ ബൈബിൾ തിരി​ച്ച​റി​യി​ക്കു​ക​യും അവന്റെ വ്യക്തി​ത്വം വെളി​പ്പെ​ടു​ത്തു​ക​യും ചെയ്യുന്നു. അതു​കൊണ്ട്‌, ജീവനും അത്‌ ആസ്വദി​ക്കാൻ ഉല്ലാസ​ക​ര​മായ ഭവനവും നൽകിയ ആ പിതാ​വി​നെ​ക്കു​റി​ച്ചു മനസ്സി​ലാ​ക്കാൻ നാം ബൈബി​ളി​ലേക്കു നോക്കു​ന്നത്‌ മൂല്യ​വ​ത്താണ്‌.

അവന്റെ പേരിന്റെ അർഥം

എല്ലാ പേരു​കൾക്കും അർഥങ്ങ​ളുണ്ട്‌, ഇന്ന്‌ അനേകർക്കും അവയെ​ക്കു​റിച്ച്‌ അറിയി​ല്ലെ​ങ്കി​ലും. ദൃഷ്ടാ​ന്ത​ത്തിന്‌, ഡേവിഡ്‌ എന്ന പരിചി​ത​മായ പേര്‌ “പ്രിയ​പ്പെട്ട” എന്ന്‌ അർഥമുള്ള ഒരു എബ്രായ പദത്തിൽനി​ന്നു വരുന്ന​താണ്‌. സ്രഷ്ടാ​വി​ന്റെ പേരായ യഹോവ എന്നതി​നും ഒരു അർഥമുണ്ട്‌. അതെന്താണ്‌? മൂല ബൈബിൾ ഭാഷയായ എബ്രാ​യ​യിൽ ദിവ്യ​നാ​മം, വൈഎ​ച്ച്‌ഡ​ബ്ല്യൂ​എച്ച്‌ എന്നീ നാല്‌ അക്ഷരങ്ങ​ളി​ലാണ്‌ എഴുത​പ്പെ​ട്ടി​രി​ക്കു​ന്നത്‌. ബൈബി​ളി​ന്റെ എബ്രായ ഭാഗത്ത്‌ അത്‌ ഏകദേശം 7,000 പ്രാവ​ശ്യം പ്രത്യ​ക്ഷ​പ്പെ​ടു​ന്നു. ദിവ്യ​നാ​മ​ത്തി​ന്റെ അർഥം, “ആയിത്തീ​രാൻ അവൻ ഇടയാ​ക്കു​ന്നു” എന്നാ​ണെന്നു മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു. തന്റെ ഉദ്ദേശ്യ​ങ്ങൾ നിവർത്തി​ക്കാ​നാ​യി താൻ എന്തായി​ത്തീ​രേ​ണ്ട​തു​ണ്ടോ അതായി​ത്തീ​രാൻ യഹോവ ജ്ഞാനപൂർവം ഇടയാ​ക്കി​ത്തീർക്കു​ന്നു​വെന്ന്‌ അത്‌ അർഥമാ​ക്കു​ന്നു. അവൻ സ്രഷ്ടാ​വും ന്യായാ​ധി​പ​നും രക്ഷകനും ജീവൻ നിലനിർത്തു​ന്ന​വ​നു​മാണ്‌. അതു​കൊണ്ട്‌ അവനു തന്റെ വാഗ്‌ദാ​നങ്ങൾ നിവൃ​ത്തി​ക്കാൻ കഴിയും. മാത്ര​വു​മല്ല, എബ്രായ ഭാഷയിൽ യഹോവ എന്ന പേര്‌, നിവർത്തി​യേ​റി​ക്കൊ​ണ്ടി​രി​ക്കുന്ന ഒരു പ്രവർത്ത​നത്തെ അർഥമാ​ക്കുന്ന ക്രിയാ​രൂ​പ​മാ​യാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. അതേ, യഹോവ തന്നെത്തന്നെ തന്റെ ഉദ്ദേശ്യ​ങ്ങൾ നിവർത്തി​ക്കു​ന്ന​വ​നാ​യി​ത്തീ​രാൻ ഇപ്പോ​ഴും ഇടയാ​ക്കു​ന്നു. അവൻ ജീവനുള്ള ദൈവ​മാണ്‌!

യഹോ​വ​യു​ടെ പ്രമുഖ ഗുണങ്ങൾ

ബൈബിൾ സ്രഷ്ടാ​വി​നെ പിൻവ​രുന്ന പ്രകാരം വർണി​ക്കു​ന്നു: “ദൈവം, കരുണ​യും കൃപയു​മു​ള്ളവൻ; ദീർഘ​ക്ഷ​മ​യും മഹാദ​യ​യും [“സ്‌നേ​ഹ​ദ​യ​യും,” NW) വിശ്വ​സ്‌ത​ത​യു​മു​ള്ളവൻ. ആയിരം ആയിര​ത്തി​ന്നു ദയ പാലി​ക്കു​ന്നവൻ; അകൃത്യ​വും അതി​ക്ര​മ​വും പാപവും ക്ഷമിക്കു​ന്നവൻ.” (പുറപ്പാ​ടു 34:6, 7) “സ്‌നേ​ഹദയ” എന്ന പ്രയോ​ഗം വളരെ അർഥവ​ത്തായ ഒരു എബ്രായ പദത്തിന്റെ പരിഭാ​ഷ​യാണ്‌. ഒരു സംഗതി​യോ​ടു ബന്ധപ്പെട്ട ഉദ്ദേശ്യം സാക്ഷാ​ത്‌ക​രി​ക്ക​പ്പെ​ടു​ന്ന​തു​വരെ ആ സംഗതി​യോ​ടു സ്‌നേ​ഹ​പൂർവം സ്വയം പറ്റി​ച്ചേർന്നി​രി​ക്കുന്ന ദയയെ അത്‌ അർഥമാ​ക്കു​ന്നു. അതിനെ “വിശ്വസ്‌ത സ്‌നേഹം” എന്നും പരിഭാ​ഷ​പ്പെ​ടു​ത്താ​വു​ന്ന​താണ്‌. യഹോ​വ​യു​ടെ ദയ അവന്റെ സൃഷ്ടി​ക​ളോട്‌ സ്‌നേ​ഹ​പൂർവം സ്വയം പറ്റി​ച്ചേർന്നി​രി​ക്കു​ക​യും അവന്റെ അത്ഭുത​ക​ര​മായ ഉദ്ദേശ്യം നിവർത്തി​ക്ക​യും ചെയ്യുന്നു. നിങ്ങൾക്കു ജീവൻ നൽകി​യ​വ​നിൽനി​ന്നുള്ള അത്തരം സ്‌നേ​ഹത്തെ നിങ്ങൾ പ്രിയ​പ്പെ​ട്ട​താ​യി കരുതു​ക​യി​ല്ലേ?

യഹോവ കോപി​ക്കാൻ സാവധാ​ന​ത​യു​ള്ള​വ​നും നമ്മുടെ തെറ്റുകൾ ക്ഷമിക്കാൻ വേഗത​യു​ള്ള​വ​നു​മാണ്‌. അത്തര​മൊ​രു വ്യക്തി​യോട്‌ അടുപ്പ​മു​ണ്ടാ​യി​രി​ക്കു​ന്നതു ഹൃദ​യോ​ഷ്‌മ​ള​ക​ര​മാണ്‌. എന്നാൽ, അവൻ ദുഷ്‌പ്ര​വൃ​ത്തി​യെ ഗൗനി​ക്കു​ന്നി​ല്ലെന്ന്‌ അതിനർഥ​മില്ല. അവൻ പ്രഖ്യാ​പി​ച്ചു: “യഹോ​വ​യായ ഞാൻ ന്യായത്തെ ഇഷ്ടപ്പെ​ടു​ക​യും അന്യാ​യ​മായ കവർച്ചയെ വെറു​ക്ക​യും ചെയ്യുന്നു.” (യെശയ്യാ​വു 61:8) നീതി​യു​ടെ ദൈവ​മെ​ന്ന​നി​ല​യിൽ അവൻ, തങ്ങളുടെ ദുഷ്ടത​യിൽ തുടർന്നു​കൊ​ണ്ടേ​യി​രി​ക്കുന്ന ധിക്കാ​രി​ക​ളായ പാപി​കളെ എന്നേക്കും വെച്ചു​പൊ​റു​പ്പി​ക്കില്ല. അതു​കൊണ്ട്‌ ഉചിത​മായ സമയത്ത്‌ യഹോവ ലോക​ത്തി​ലെ അനീതി​കൾ നേരെ​യാ​ക്കു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്ന​താണ്‌. അവൻ പീഡി​തരെ അവഗണി​ക്കില്ല.

സ്‌നേ​ഹ​ത്തെ​യും നീതി​യെ​യും പൂർണ സമനി​ല​യിൽ നിർത്താൻ എളുപ്പമല്ല. നിങ്ങൾ ഒരു മാതാ​വോ പിതാ​വോ ആണെങ്കിൽ, കുട്ടികൾ മോശ​മാ​യി പെരു​മാ​റു​മ്പോൾ, എപ്പോൾ, എങ്ങനെ, എത്രമാ​ത്രം തിരുത്തൽ നൽകണ​മെന്നു തീരു​മാ​നി​ക്കാൻ ബുദ്ധി​മു​ട്ടു​ള്ള​താ​യി നിങ്ങൾ കണ്ടെത്തു​ന്നു​വോ? നീതിയെ സ്‌നേ​ഹാ​നു​ക​മ്പ​യു​മാ​യി സമനി​ല​യിൽ നിർത്താൻ വലിയ ജ്ഞാനം ആവശ്യ​മാണ്‌. മനുഷ്യ​രു​മാ​യി ഇടപെ​ടു​മ്പോൾ യഹോവ ആ ഗുണം ധാരാ​ള​മാ​യി പ്രകട​മാ​ക്കു​ന്നു. (റോമർ 11:33-36) സ്രഷ്ടാ​വി​ന്റെ ജ്ഞാനം തീർച്ച​യാ​യും എല്ലായി​ട​ത്തും കാണാ​വു​ന്ന​താണ്‌. ദൃഷ്ടാ​ന്ത​ത്തിന്‌, നമുക്കു ചുറ്റു​മുള്ള സൃഷ്ടി​യു​ടെ അത്ഭുത​ങ്ങ​ളിൽ.—സങ്കീർത്തനം 104:24; സദൃശ​വാ​ക്യ​ങ്ങൾ 3:19.

എന്നാൽ ജ്ഞാനം മാത്രം പോരാ. തന്റെ ഹിതം നിറ​വേ​റ്റാൻ സ്രഷ്ടാ​വി​നു ശക്തിയു​മു​ണ്ടാ​യി​രി​ക്കണം. അവൻ വളരെ ശക്തനാ​ണെന്ന്‌ ബൈബിൾ വെളി​പ്പെ​ടു​ത്തു​ന്നു: “നിങ്ങൾ കണ്ണു മേലോ​ട്ടു ഉയർത്തി നോക്കു​വിൻ; ഇവയെ സൃഷ്ടി​ച്ച​താർ? അവൻ അവയുടെ സൈന്യ​ത്തെ സംഖ്യാ​ക്ര​മ​ത്തിൽ പുറ​പ്പെ​ടു​വി​ക്ക​യും അവയെ എല്ലാം പേർ ചൊല്ലി വിളി​ക്ക​യും ചെയ്യുന്നു; അവന്റെ വീര്യ​മാ​ഹാ​ത്മ്യം [“ചലനാത്മക ഊർജ​ത്തി​ന്റെ ബാഹു​ല്യം,” NW) നിമി​ത്ത​വും അവന്റെ ശക്തിയു​ടെ ആധിക്യം നിമി​ത്ത​വും അവയിൽ ഒന്നും കുറഞ്ഞു കാണു​ക​യില്ല.” (യെശയ്യാ​വു 40:26) തന്റെ “ചലനോ​ജ്വല ഊർജ​ത്തി​ന്റെ ബാഹുല്യ”ത്താൽ യഹോ​വ​യ്‌ക്കു കാര്യങ്ങൾ ചെയ്യാൻ കഴിയു​ന്നു. അത്തര​മൊ​രു ഗുണം നിങ്ങളെ അവനി​ലേക്ക്‌ ആകർഷി​ക്കി​ല്ലേ?

സകല ജനതക​ളു​ടെ​യും ദൈവം

‘എന്നാൽ യഹോവ “പഴയ നിയമ”ത്തിലെ, പുരാതന ഇസ്രാ​യേ​ലി​ന്റെ ദൈവ​മല്ലേ’ എന്നു നിങ്ങൾ ചിന്തി​ച്ചേ​ക്കാം. യഹോവ ഇസ്രാ​യേ​ല്യർക്കു തന്നെത്തന്നെ വെളി​പ്പെ​ടു​ത്തി​യെ​ന്നു​ള്ളതു സത്യമാണ്‌. എന്നിരു​ന്നാ​ലും, ആദ്യ മാനുഷ ദമ്പതി​കളെ സൃഷ്ടി​ച്ചതു നിമിത്തം യഹോവ “സകല കുടും​ബ​ത്തി​ന്നും പേർ വരുവാൻ കാരണ​മായ” ദൈവ​മാണ്‌. (എഫെസ്യർ 3:14, 15) പൂർവി​കരെ ആദരി​ക്കു​ന്നത്‌ ഉചിത​മാ​ണെന്ന്‌ നിങ്ങൾ വിശ്വ​സി​ക്കു​ന്നെ​ങ്കിൽ, ഇന്ന്‌ ഭൂമി​യി​ലുള്ള സകല വംശാ​വ​ലി​ക​ളു​ടെ​യും ഉറവായ, നമ്മുടെ പൊതു പൂർവ​പി​താ​വായ ആദ്യമ​നു​ഷ്യ​നു ജീവൻ നൽകി​യ​വനെ വണങ്ങു​ന്നത്‌ ഉചിത​മാ​യി​രി​ക്കി​ല്ലേ?

മനുഷ്യ​വർഗ​ത്തി​ന്റെ സ്രഷ്ടാവ്‌ സങ്കുചിത ചിന്താ​ഗ​തി​ക്കാ​രനല്ല. ഒരു കാലത്ത്‌ ഇസ്രാ​യേൽ ജനതയു​മാ​യി അവന്‌ ഒരു പ്രത്യേക ബന്ധമു​ണ്ടാ​യി​രു​ന്നു​വെ​ന്നതു ശരിതന്നെ. എന്നാൽ അപ്പോൾപ്പോ​ലും, തന്റെ നാമം വിളി​ച്ച​പേ​ക്ഷിച്ച ഏവരെ​യും അവൻ കൈനീ​ട്ടി സ്വീക​രി​ച്ചു. യഹോ​വ​യോ​ടുള്ള പ്രാർഥ​ന​യിൽ ഇസ്രാ​യേ​ലി​ലെ ജ്ഞാനി​യായ ഒരു രാജാവ്‌ ഇങ്ങനെ പറഞ്ഞു: “നിന്റെ ജനമായ യിസ്രാ​യേ​ലി​ലു​ള്ള​വ​ന​ല്ലാത്ത ഒരു അന്യജാ​തി​ക്കാ​രൻ ദൂര​ദേ​ശ​ത്തു​നി​ന്നു നിന്റെ നാമം ഹേതു​വാ​യി വരിക​യും . . . ചെയ്‌താൽ നീ നിന്റെ വാസസ്ഥ​ല​മായ സ്വർഗ്ഗ​ത്തിൽ കേട്ടു, . . . നിന്റെ നാമത്തെ അറിവാ​നും തക്കവണ്ണം അന്യജാ​തി​ക്കാ​രൻ നിന്നോ​ടു പ്രാർത്ഥി​ക്കു​ന്ന​തൊ​ക്കെ​യും നീ ചെയ്‌തു​കൊ​ടു​ക്കേ​ണമേ.” (1 രാജാ​ക്ക​ന്മാർ 8:41-43) ഇന്നും, എല്ലാ ജനതക​ളിൽപ്പെ​ട്ട​വർക്കും യഹോ​വയെ അറിയാ​നും അവനു​മാ​യി അർഥവ​ത്തായ ഒരു ബന്ധമു​ണ്ടാ​യി​രി​ക്കാ​നും സാധി​ക്കും. എന്നാൽ അതു നിങ്ങളെ എങ്ങനെ​യാ​ണു ബാധി​ക്കു​ന്നത്‌?

യഹോ​വയെ അറിയു​ന്ന​തി​ന്റെ പ്രയോ​ജ​ന​ങ്ങൾ

കഴിഞ്ഞ ലേഖന​ത്തി​ലെ ദൃഷ്ടാ​ന്ത​ത്തി​ലേക്കു മടങ്ങി​പ്പോ​കാം. ആകർഷ​ക​മാ​യി പൊതിഞ്ഞ ഒരു പായ്‌ക്കറ്റു നിങ്ങൾക്കു ലഭിച്ചാൽ ആ സമ്മാനം എന്തിനാ​ണെന്നു കണ്ടെത്താൻ നിങ്ങൾ തീർച്ച​യാ​യും ആഗ്രഹി​ക്കും. അത്‌ എങ്ങനെ ഉപയോ​ഗി​ക്കു​ക​യും സൂക്ഷി​ക്കു​ക​യും ചെയ്യണം? സമാന​മാ​യി, നമുക്കു​വേണ്ടി ഭൂമിയെ ഒരുക്കി​യ​പ്പോൾ ദൈവ​ത്തി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌ എന്തായി​രു​ന്നെന്ന്‌ നാം അറി​യേ​ണ്ട​തുണ്ട്‌. അവൻ അതിനെ ഉണ്ടാക്കി​യത്‌ “വ്യർത്ഥ​മാ​യി​ട്ടല്ല” മറിച്ച്‌ “പാർപ്പി​ന്ന​ത്രേ”—അതായത്‌ മനുഷ്യർ നിവസി​ക്കാൻ—എന്ന്‌ ബൈബിൾ പറയുന്നു.—യെശയ്യാ​വു 45:18.

എന്നാൽ മിക്ക മനുഷ്യ​രും സ്രഷ്ടാ​വി​ന്റെ ദാനം കരുത​ലോ​ടെ കൈകാ​ര്യം ചെയ്‌തി​ട്ടില്ല. അവർ ഭൂമിയെ നശിപ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌, യഹോ​വയെ വളരെ​യേറെ അപ്രീ​തി​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​തന്നെ. എന്നിട്ടും, തന്റെ പേരിന്റെ അർഥ​ത്തോ​ടുള്ള ചേർച്ച​യിൽ, മനുഷ്യ​നെ​യും ഭൂമി​യെ​യും സംബന്ധി​ച്ചുള്ള തന്റെ ആദി​മോ​ദ്ദേ​ശ്യം നിവർത്തി​ക്കാൻ യഹോവ ദൃഢനി​ശ്ചയം ചെയ്‌തി​രി​ക്കു​ന്നു. (സങ്കീർത്തനം 115:16; വെളി​പ്പാ​ടു 11:18) അവൻ ഭൂമിയെ കേടു​പാ​ടു​ക​ളിൽനി​ന്നു പുനഃ​സ്ഥി​തീ​ക​രിച്ച്‌, തന്റെ അനുസ​ര​ണ​മുള്ള മക്കളെ​ന്ന​നി​ല​യിൽ ജീവി​ക്കാൻ മനസ്സൊ​രു​ക്ക​മു​ള്ള​വർക്ക്‌ അവകാ​ശ​മാ​യി നൽകും.—മത്തായി 5:5.

അതു സംഭവി​ക്കു​മ്പോൾ കാര്യങ്ങൾ എങ്ങനെ​യാ​യി​രി​ക്കു​മെന്ന്‌ ബൈബി​ളി​ലെ അവസാന പുസ്‌തകം വിവരി​ക്കു​ന്നു. “ഇതാ, മനുഷ്യ​രോ​ടു​കൂ​ടെ ദൈവ​ത്തി​ന്റെ കൂടാരം; അവൻ അവരോ​ടു​കൂ​ടെ വസിക്കും; അവർ അവന്റെ ജനമാ​യി​രി​ക്കും; . . . അവൻ അവരുടെ കണ്ണിൽനി​ന്നു കണ്ണുനീർ എല്ലാം തുടെ​ച്ചു​ക​ള​യും. ഇനി മരണം ഉണ്ടാക​യില്ല; ദുഃഖ​വും മുറവി​ളി​യും കഷ്ടതയും ഇനി ഉണ്ടാക​യില്ല; ഒന്നാമ​ത്തേതു കഴിഞ്ഞു​പോ​യി.” (വെളി​പ്പാ​ടു 21:3-5) പ്രിയ​പ്പെ​ട്ട​വ​രു​ടെ മരണത്തി​ലുള്ള ദുഃഖ​ത്താൽ അന്ന്‌ ആരും കണ്ണീ​രൊ​ഴു​ക്കേ​ണ്ടി​വ​രില്ല. ആരും ഹതാശ​രാ​യി സഹായ​ത്തി​നു​വേണ്ടി നിലവി​ളി​ക്കു​ക​യോ മാരക​മായ രോഗങ്ങൾ നിമിത്തം വേദന അനുഭ​വി​ക്കു​ക​യോ ഇല്ല. “മരണത്തെ സദാകാ​ല​ത്തേ​ക്കും നീക്കി​ക്ക​ളയു”കതന്നെ ചെയ്യും. (1 കൊരി​ന്ത്യർ 15:26; യെശയ്യാ​വു 25:8; 33:24) നമ്മുടെ ആദ്യ പൂർവി​കരെ സൃഷ്ടി​ച്ച​പ്പോൾ, നാം ആസ്വദി​ക്ക​ണ​മെന്ന്‌ യഹോവ ആഗ്രഹിച്ച തരം ജീവി​തത്തെ ഇതു വിവരി​ക്കു​ന്നു.

യഹോ​വ​യു​ടെ ആരാധ​ക​രു​ടെ ഇടയിൽ നിങ്ങൾക്ക്‌ ഇപ്പോൾ അത്തരം പറുദീ​സാ അവസ്ഥക​ളു​ടെ ഒരു പൂർവ​വീ​ക്ഷണം തീർച്ച​യാ​യും ദർശി​ക്കാ​വു​ന്ന​താണ്‌. അവൻ അവരോ​ടു പറയുന്നു: “ശുഭക​ര​മാ​യി പ്രവർത്തി​പ്പാൻ നിന്നെ അഭ്യസി​പ്പി​ക്ക​യും നീ പോ​കേ​ണ്ടുന്ന വഴിയിൽ നിന്നെ നടത്തു​ക​യും ചെയ്യുന്ന നിന്റെ ദൈവ​മായ യഹോവ ഞാൻ തന്നേ.” (യെശയ്യാ​വു 48:17) തന്റെ മക്കളായ നമ്മെ, ജീവി​ക്കേണ്ട ഏറ്റവും മെച്ചപ്പെട്ട വിധം പഠിപ്പി​ക്കുന്ന ദയാലു​വായ ഒരു പിതാ​വാണ്‌ യഹോവ. മനുഷ്യർക്കാ​യുള്ള അവന്റെ മാർഗ​നിർദേ​ശങ്ങൾ അനാവ​ശ്യ​മായ നിയ​ന്ത്ര​ണ​ങ്ങളല്ല, മറിച്ച്‌ സ്‌നേ​ഹ​പൂർവ​ക​മായ സംരക്ഷ​ണ​മാ​ണു പ്രദാനം ചെയ്യു​ന്നത്‌. അതു പിൻപ​റ്റു​ന്നത്‌ യഥാർഥ സ്വാത​ന്ത്ര്യ​ത്തി​ലും സന്തുഷ്ടി​യി​ലും കലാശി​ക്കും. അതേക്കു​റിച്ച്‌ ഇപ്രകാ​രം എഴുത​പ്പെ​ട്ടി​രി​ക്കു​ന്നു: “കർത്താവു ആത്മാവാ​കു​ന്നു; കർത്താ​വി​ന്റെ ആത്മാവു​ള്ളേ​ടത്തു സ്വാത​ന്ത്ര്യം ഉണ്ടു.” (2 കൊരി​ന്ത്യർ 3:17) അവന്റെ ഭരണാ​ധി​പ​ത്യം സ്വീക​രി​ക്കു​ന്നവർ ബൈബി​ളിൽ നൽകി​യി​രി​ക്കുന്ന മാർഗ​നിർദേ​ശങ്ങൾ പിൻപ​റ്റി​ക്കൊണ്ട്‌ ഇപ്പോൾ ഹൃദയ​സ​മാ​ധാ​നം അനുഭ​വി​ക്കു​ന്നു. അത്‌ ഒരുനാൾ മുഴു മനുഷ്യ​വർഗ​ലോ​ക​ത്തി​ലും വ്യാപി​ക്കും.—ഫിലി​പ്പി​യർ 4:7.

യഹോവ എത്ര ഉപകാ​രി​യായ പിതാ​വാണ്‌! സൃഷ്ടി​യി​ലെ സകല അത്ഭുത​ങ്ങൾക്കും പിന്നി​ലുള്ള ആ ഒരുവ​നെ​ക്കു​റി​ച്ചു കൂടുതൽ പഠിക്കാൻ നിങ്ങൾ ഒരുക്ക​മാ​ണോ? അങ്ങനെ ചെയ്യു​ന്ന​വർക്ക്‌ ഇപ്പോൾത്തന്നെ വിലതീ​രാത്ത പ്രയോ​ജ​നങ്ങൾ ആസ്വദി​ക്കാൻ കഴിയും. ഭാവി​യിൽ നിത്യാ​നു​ഗ്ര​ഹ​ങ്ങ​ളും.

[5-ാം പേജിലെ ചിത്രം]

നാല്‌ എബ്രായ അക്ഷരങ്ങ​ളിൽ എഴുതിയ ദിവ്യ​നാ​മം അനേകം പുരാതന പള്ളിക​ളു​ടെ ചുവരു​ക​ളിൽ കാണാ​വു​ന്ന​താണ്‌

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക