വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w98 6/1 പേ. 3-4
  • പരിഹാസികളെ സൂക്ഷിക്കുക!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പരിഹാസികളെ സൂക്ഷിക്കുക!
  • വീക്ഷാഗോപുരം—1998
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • സകലതും ആരംഭ​ത്തി​ലേ​തു​പോ​ലെ​ത​ന്നെ​യോ?
  • യഹോവയുടെ ദിവസം മനസ്സിൽ അടുപ്പിച്ചുനിർത്തുക
    വീക്ഷാഗോപുരം—1997
  • “യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു”
    2006 വീക്ഷാഗോപുരം
  • ക്ഷമാപൂർവം കാത്തിരിക്കുക
    വീക്ഷാഗോപുരം—1998
  • അന്ത്യനാളുകൾ എന്തിന്റെ?
    ഉണരുക!—2008
കൂടുതൽ കാണുക
വീക്ഷാഗോപുരം—1998
w98 6/1 പേ. 3-4

പരിഹാ​സി​കളെ സൂക്ഷി​ക്കുക!

ഇന്ന്‌ ഭാവി​ക​ഥനം വിപുല വ്യാപ​ക​മാണ്‌. ഭാവി​കഥന വിദ്യ തഴച്ചു വളരുന്ന ഒരു ബിസി​നസ്‌ ആയിരി​ക്കു​ന്നു. “2000-ാമാണ്ട്‌ പടിവാ​തിൽക്കൽ നിൽക്കവേ അസാധാ​ര​ണ​മായ—എങ്കിലും, തികച്ചും അപ്രതീ​ക്ഷി​ത​മെന്നു പറയാ​നാ​കാത്ത—ഒരു കാര്യം സംഭവി​ക്കു​ക​യാണ്‌. ലോക​മെ​മ്പാ​ടും ഉള്ള ആയിര​ക്ക​ണ​ക്കിന്‌ ആളുകൾ ഭാവി​യെ​ക്കു​റിച്ച്‌ വിചി​ത്ര​വും ഭീതി​ദ​വു​മായ ദർശനങ്ങൾ കാണുന്നു” എന്ന്‌ ലണ്ടനിലെ ദ ഡെയ്‌ലി ടെല​ഗ്രാഫ്‌ അഭി​പ്രാ​യ​പ്പെ​ടു​ന്നു. ഭാവി​കാ​ര്യ​ങ്ങ​ളിൽ ആളുകൾ അങ്ങേയറ്റം താത്‌പ​ര്യം എടുക്കു​ന്നത്‌ മുമ്പു നിറ​വേ​റാ​തെ​പോയ പ്രതീ​ക്ഷകൾ അവർ ഇപ്പോ​ഴും മനസ്സിൽ സൂക്ഷി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌ എന്നു നിരീ​ക്ഷ​ക​രായ പലരും അഭി​പ്രാ​യ​പ്പെ​ടു​ന്നു.

പത്തൊ​മ്പ​താം നൂറ്റാ​ണ്ടിൽ കുതിര വണ്ടികൾ വർധി​ച്ച​പ്പോൾ, കാല​ക്ര​മ​ത്തിൽ യൂറോ​പ്യൻ നഗരങ്ങ​ളിൽ കുതി​ര​ച്ചാ​ണ​ക​ത്തി​ന്റെ കളിയാ​യി​രി​ക്കു​മെന്ന്‌ ഒരു മനുഷ്യൻ പ്രവചി​ച്ചു. നിസ്സം​ശ​യ​മാ​യും അയാളു​ടെ പ്രവചനം പൊള്ള​യെന്നു തെളിഞ്ഞു. അങ്ങനെ, ഭാവി​ക​ഥ​നങ്ങൾ മിക്ക​പ്പോ​ഴും പൊള്ള​യെന്നു തെളി​യു​ന്ന​തി​ലേക്കു ശ്രദ്ധ ക്ഷണിച്ചു​കൊണ്ട്‌ ലണ്ടനിലെ ദ ടൈംസ്‌ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “ഭാവി കേവലം ഒരു കൂന കുതി​ര​ച്ചാ​ണ​ക​മാണ്‌.”

മറ്റു ചിലർ തൊട്ടു​മു​ന്നിൽ അപകടം ദർശി​ക്കു​ന്ന​വരെ പരിഹ​സി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഒരു യു.എസ്‌. സർവക​ലാ​ശാ​ല​യി​ലെ വാണിജ്യ പ്രൊ​ഫസർ, പരിസ്ഥി​തി അപചയ​ത്തെ​ക്കു​റി​ച്ചു മുന്നറി​യി​പ്പു നൽകു​ന്ന​വരെ വെല്ലു​വി​ളി​ച്ചു. അവസ്ഥ മോശ​മാ​കു​മെന്ന്‌ ഉറപ്പു​ണ്ടെ​ങ്കിൽ ബെറ്റു​വെ​ക്കാൻ അദ്ദേഹം അവരോട്‌ ആവശ്യ​പ്പെട്ടു. ന്യൂ സയൻറിസ്റ്റ്‌ മാഗസി​നിൽ റിപ്പോർട്ടു ചെയ്‌ത​പ്ര​കാ​രം, “നമ്മുടെ ജീവിത നിലവാ​രം മെച്ച​പ്പെട്ടു വരിക​യാണ്‌, അതു തുടർന്നും മെച്ച​പ്പെ​ട്ടു​കൊ​ണ്ടേ​യി​രി​ക്കും” എന്ന്‌ അദ്ദേഹം അവകാ​ശ​പ്പെ​ടു​ന്നു.

അവകാ​ശ​വാ​ദ​ങ്ങ​ളു​ടെ​യും എതിർ വാദങ്ങ​ളു​ടെ​യും ചുഴി​യിൽ, സകലതും അടിസ്ഥാ​ന​പ​ര​മാ​യി മാറ്റ​മൊ​ന്നു​മി​ല്ലാ​തെ തുടരു​മെന്ന്‌ അനേക​രും വിശ്വ​സി​ക്കു​ന്നു. മനുഷ്യ കാര്യാ​ദി​ക​ളിൽ ദിവ്യ ഇടപെ​ട​ലു​ണ്ടാ​കും എന്ന ആശയത്തെ പരിഹ​സി​ച്ചു​കൊണ്ട്‌ അവർ പൊ.യു. ഒന്നാം നൂറ്റാ​ണ്ടി​ലെ പരിഹാ​സി​ക​ളു​ടെ​തി​നു സമാന​മായ മനോ​ഭാ​വം പ്രകട​മാ​ക്കു​ന്നു.

സകലതും ആരംഭ​ത്തി​ലേ​തു​പോ​ലെ​ത​ന്നെ​യോ?

പൊ.യു. ഏതാണ്ട്‌ 64-ൽ എഴുതിയ തന്റെ രണ്ടാമത്തെ നിശ്വസ്‌ത ലേഖന​ത്തിൽ ക്രിസ്‌തീയ അപ്പോ​സ്‌ത​ല​നായ പൗലൊസ്‌ ഇങ്ങനെ മുന്നറി​യി​പ്പു നൽകി: ‘സ്വന്ത​മോ​ഹ​ങ്ങളെ അനുസ​രി​ച്ചു​ന​ട​ക്കുന്ന പരിഹാ​സി​കൾ പരിഹാ​സ​ത്തോ​ടെ അന്ത്യകാ​ലത്തു വരും.’—2 പത്രൊസ്‌ 3:4.

തങ്ങൾ പരിഹ​സി​ച്ചു തള്ളുന്ന വിഷയം ആക്ഷേപാർഹം ആണെന്നു വരുത്താൻ പരിഹാ​സി​കൾ ശ്രമി​ക്കു​ന്നു. പരിഹാ​സ​ത്തി​നു വശംവ​ദ​നാ​കുന്ന ആൾ സ്വാർഥ​ത​യു​ടെ കെണി​യി​ലാ​യി​രി​ക്കും അകപ്പെ​ടു​ന്നത്‌. കാരണം, മിക്ക​പ്പോ​ഴും പരിഹാ​സി ആഗ്രഹി​ക്കു​ന്നത്‌ താൻ പറയു​ന്നതു ശ്രദ്ധി​ക്കു​ന്ന​യാൾ തന്റെ വീക്ഷണം പിൻപ​റ്റാ​നാണ്‌. ഒരുപക്ഷേ, പത്രൊസ്‌ മുന്നറി​യി​പ്പു നൽകിയ ചില പരിഹാ​സി​കൾ, “സ്വന്ത​മോ​ഹ​ങ്ങളെ അനുസ​രി​ച്ചു​ന​ട​ക്കുന്ന” ഇത്തരക്കാർ ആയിരു​ന്നി​രി​ക്കണം. തന്റെ വായന​ക്കാ​രെ ജാഗരൂ​കർ ആക്കി​ക്കൊണ്ട്‌ ആ അപ്പോ​സ്‌തലൻ ഊന്നൽ നൽകി​ക്കൊ​ണ്ടുള്ള ഒരു പദപ്ര​യോ​ഗം ഉപയോ​ഗി​ച്ചു. ‘പരിഹാ​സി​കൾ പരിഹാ​സ​ത്തോ​ടെ’ വരു​മെന്ന്‌ അവൻ മുന്നറി​യി​പ്പു നൽകി.

ഒന്നാം നൂറ്റാ​ണ്ടി​ലെ ആ പരിഹാ​സി​കൾ ക്രിസ്‌തു​വി​ന്റെ “പ്രത്യ​ക്ഷ​ത​യു​ടെ വാഗ്‌ദത്ത”ത്തെ ഇങ്ങനെ ചോദ്യം ചെയ്‌തു: “അവന്റെ പ്രത്യ​ക്ഷ​ത​യു​ടെ വാഗ്‌ദത്തം എവിടെ? പിതാ​ക്ക​ന്മാർ നിദ്ര​കൊ​ണ്ട​ശേഷം സകലവും സൃഷ്ടി​യു​ടെ ആരംഭ​ത്തിൽ ഇരുന്ന​തു​പോ​ലെ തന്നേ ഇരിക്കു​ന്നു.” (2 പത്രൊസ്‌ 3:3, 4) അവർക്ക്‌ അങ്ങനെ​യാ​ണു തോന്നി​യത്‌. എന്നാൽ, യെരൂ​ശ​ലേം നഗരത്തി​ന്റെ നാശ​ത്തെ​ക്കു​റിച്ച്‌ യേശു പൊ.യു. 33-ൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. “നിന്റെ സന്ദർശ​ന​കാ​ലം നീ അറിയാ​ഞ്ഞ​തു​കൊ​ണ്ടു നിന്റെ ശത്രുക്കൾ നിനക്കു ചുററും വാട​കോ​രി നിന്നെ വളഞ്ഞു നാലു​പു​റ​ത്തും ഞെരുക്കി നിന്നെ​യും നിന്നി​ലുള്ള നിന്റെ മക്കളെ​യും നിലത്തു തള്ളിയി​ട്ടു, നിങ്കൽ കല്ലിന്മേൽ കല്ലു ശേഷി​പ്പി​ക്കാ​തി​രി​ക്കുന്ന കാലം നിനക്കു വരും.” ആ മുന്നറി​യി​പ്പി​നെ പുച്ഛി​ച്ചു​ത​ള്ളി​യ​വർക്ക്‌ എത്ര വലിയ അബദ്ധമാ​ണു പറ്റിയത്‌! പൊ.യു. 70-ൽ റോമാ സൈന്യം യെരൂ​ശ​ലേ​മിന്‌ ഉപരോ​ധം ഏർപ്പെ​ടു​ത്തി ആ നഗരത്തെ നശിപ്പി​ച്ചു. അസംഖ്യം പേർക്കു ജീവൻ നഷ്ടമായി. നഗരവാ​സി​ക​ളിൽ ഭൂരി​ഭാ​ഗ​വും ആ ദുരന്തത്തെ നേരി​ടാൻ ഒരുങ്ങാ​തി​രു​ന്ന​തി​നു കാരണ​മെ​ന്താ​യി​രു​ന്നു? തന്റെ പുത്ര​നായ യേശു​വി​ലൂ​ടെ ദൈവം അവരെ പരി​ശോ​ധിച്ച്‌ അറി​ഞ്ഞെന്ന്‌ അവർ വിവേ​ചി​ക്കാ​ഞ്ഞ​തു​തന്നെ.—ലൂക്കൊസ്‌ 19:43, 44.

സർവശ​ക്ത​നാം ദൈവ​ത്തി​ന്റെ ഒരു ഭാവി ഇടപെ​ട​ലി​നെ​ക്കു​റി​ച്ചു പത്രൊസ്‌ അപ്പോ​സ്‌തലൻ പരാമർശി​ക്കു​ന്നുണ്ട്‌. “കർത്താ​വി​ന്റെ ദിവസ​മോ കള്ളനെ​പ്പോ​ലെ വരും,” പത്രൊസ്‌ മുന്നറി​യി​പ്പു നൽകുന്നു. (2 പത്രൊസ്‌ 3:10) അന്നു ദൈവം ഗോള​മെ​മ്പാ​ടു​മുള്ള ഭക്തി​കെ​ട്ട​വരെ നീക്കം ചെയ്യും. നീതി​മാ​ന്മാ​രെന്നു ഗണിക്ക​പ്പെ​ടു​ന്നവർ പരിര​ക്ഷി​ക്ക​പ്പെ​ടും. ഈ പത്രിക ആവർത്തി​ച്ചു വിശദീ​ക​രി​ച്ചി​ട്ടു​ള്ള​തു​പോ​ലെ, ക്രിസ്‌തു​യേ​ശു​വി​ന്റെ “സാന്നി​ധ്യം” 1914-ൽ തുടങ്ങി. എന്നാൽ, ദൈവ​ത്താ​ലുള്ള വധനിർവാ​ഹകൻ എന്ന നിലയിൽ അവൻ നടപടി സ്വീക​രി​ക്കാൻ ഇരിക്കു​ന്ന​തേ​യു​ള്ളൂ. തന്മൂലം, പരിഹാ​സി​കളെ സൂക്ഷി​ക്കു​ക​യെന്ന അപ്പോ​സ്‌ത​ലന്റെ മുന്നറി​യിപ്പ്‌ ഇന്ന്‌ എന്നത്തേ​ക്കാ​ളും അടിയ​ന്തിര ശ്രദ്ധയർഹി​ക്കു​ന്നു.

മാനുഷ കാര്യാ​ദി​ക​ളിൽ ദൈവം ഇടപെ​ടാൻ നിങ്ങൾ ദീർഘ​കാ​ല​മാ​യി നോക്കി​പ്പാർത്തി​രി​ക്കു​ക​യാ​കാം. പരിഹാ​സി​ക​ളു​ടെ കെണി​യി​ല​ക​പ്പെ​ടാ​തെ ക്ഷമാപൂർവം കാത്തി​രി​ക്കാൻ നിങ്ങളെ എന്തു സഹായി​ക്കും? ദയവായി തുടർന്നുള്ള ലേഖനം വായി​ക്കുക.

[4-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“നിന്റെ ശത്രുക്കൾ നിനക്കു ചുററും വാട​കോ​രി നിന്നെ വളഞ്ഞു നാലു​പു​റ​ത്തും ഞെരുക്കി . . . നിങ്കൽ കല്ലിന്മേൽ കല്ലു ശേഷി​പ്പി​ക്കാ​തി​രി​ക്കുന്ന കാലം നിനക്കു വരും.” അതു പരിഹ​സി​ച്ചു തള്ളാവുന്ന മുന്നറി​യിപ്പ്‌ ആയിരു​ന്നില്ല. റോമാ സൈന്യം യെരൂ​ശ​ലേ​മി​നെ നശിപ്പി​ച്ചു, അസംഖ്യം ആളുകൾക്കു ജീവൻ നഷ്ടമായി.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക