വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w01 7/1 പേ. 3-4
  • ബൈബിൾ മനസ്സിലാക്കാൻ സഹായം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ബൈബിൾ മനസ്സിലാക്കാൻ സഹായം
  • 2001 വീക്ഷാഗോപുരം
  • സമാനമായ വിവരം
  • ഫിലിപ്പോസ്‌ എത്യോപ്യക്കാരനായ ഒരു ഉദ്യോഗസ്ഥനെ സ്‌നാനപ്പെടുത്തുന്നു
    വീക്ഷാഗോപുരം—1996
  • ഫിലിപ്പൊസ്‌—തീക്ഷ്‌ണതയുള്ള ഒരു സുവിശേഷകൻ
    വീക്ഷാഗോപുരം—1999
  • നിങ്ങൾക്ക്‌ അറിയാ​മോ?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
  • “യേശു​വി​നെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത” പ്രസം​ഗി​ക്കു​ന്നു
    “ദൈവരാജ്യത്തെക്കുറിച്ച്‌ സമഗ്രസാക്ഷ്യം” നൽകുക!
കൂടുതൽ കാണുക
2001 വീക്ഷാഗോപുരം
w01 7/1 പേ. 3-4

ബൈബിൾ മനസ്സിലാക്കാൻ സഹായം

ബൈബിൾ ഒരു അതുല്യ ഗ്രന്ഥമാണ്‌. തങ്ങൾ ദൈവത്താൽ നിശ്വസ്‌തരാക്കപ്പെട്ടെന്ന്‌ അതിന്റെ എഴുത്തുകാർ അവകാശപ്പെടുന്നു, ഈ അവകാശവാദം ശരിയാണെന്നുള്ളതിന്‌ അതിന്റെ ഉള്ളടക്കം മതിയായ തെളിവു നൽകുകയും ചെയ്യുന്നു. (2 തിമൊഥെയൊസ്‌ 3:​16, 17) നാം എവിടെനിന്നു വന്നു, എന്തുകൊണ്ട്‌ ഇവിടെ ആയിരിക്കുന്നു, എവിടേക്കു പോകുന്നു എന്നിവയ്‌ക്കും മറ്റനേകം ചോദ്യങ്ങൾക്കും ബൈബിൾ ഉത്തരം നൽകുന്നു. തീർച്ചയായും അതു നമ്മുടെ പരിചിന്തനം അർഹിക്കുന്ന ഒരു പുസ്‌തകം തന്നെയാണ്‌!

ഒരുപക്ഷേ ബൈബിൾ വായിച്ചു മനസ്സിലാക്കാൻ നിങ്ങൾ ശ്രമം നടത്തിയിരിക്കും. എന്നാൽ അത്‌ മനസ്സിലാക്കുക പ്രയാസമാണെന്നു കണ്ടെത്തിയിരിക്കാം. നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരത്തിനായി എങ്ങോട്ടു തിരിയണമെന്നു നിങ്ങൾക്ക്‌ അറിയില്ലായിരിക്കാം. എന്നാൽ, ഇത്‌ നിങ്ങൾക്കു മാത്രം ഉണ്ടായിട്ടുള്ള പ്രശ്‌നമല്ല. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു വ്യക്തിക്കും ഇതേ സാഹചര്യം ഉണ്ടായി. അദ്ദേഹം യെരൂശലേമിൽനിന്ന്‌ സ്വദേശമായ എത്യോപ്യയിലേക്കു തേരിൽ യാത്ര ചെയ്യുകയായിരുന്നു. എത്യോപ്യനായ ആ ഉദ്യോഗസ്ഥൻ തനിക്ക്‌ എഴുനൂറിലേറെ വർഷങ്ങൾക്കു മുമ്പ്‌ എഴുതപ്പെട്ട, ബൈബിളിലെ യെശയ്യാ പ്രവാചകന്റെ പുസ്‌തകം ഉറക്കെ വായിക്കുകയായിരുന്നു.

പെട്ടെന്ന്‌, ഒരാൾ അദ്ദേഹത്തെ സമീപിച്ചു. തേരിനോടു ചേർന്ന്‌ ഓടിവരികയായിരുന്ന ഫിലിപ്പൊസ്‌ ആയിരുന്നു അത്‌. യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അദ്ദേഹം എത്യോപ്യനോടു “നീ വായിക്കുന്നതു ഗ്രഹിക്കുന്നുവോ” എന്നു ചോദിച്ചു. “ഒരുത്തൻ പൊരുൾ തിരിച്ചുതരാഞ്ഞാൽ എങ്ങനെ ഗ്രഹിക്കും” എന്നായിരുന്നു എത്യോപ്യന്റെ മറുപടി. തേരിൽ കയറി തന്നോടൊപ്പം ഇരിക്കാൻ അദ്ദേഹം ഫിലിപ്പൊസിനെ ക്ഷണിച്ചു. ഫിലിപ്പൊസ്‌ ആ മനുഷ്യൻ വായിച്ചുകൊണ്ടിരുന്ന തിരുവെഴുത്തു ഭാഗത്തിന്റെ പൊരുൾ തിരിച്ചുകൊടുക്കുകയും തുടർന്ന്‌ “യേശുവിനെക്കുറിച്ചുള്ള സുവിശേഷം” അറിയിക്കുകയും ചെയ്‌തു.​—⁠പ്രവൃത്തികൾ 8:30-35.

ദൈവവചനം മനസ്സിലാക്കാൻ അന്നു ഫിലിപ്പൊസ്‌ ആ എത്യോപ്യനെ സഹായിച്ചതുപോലെ, ഇന്ന്‌ യഹോവയുടെ സാക്ഷികൾ ബൈബിൾ മനസ്സിലാക്കാൻ ആളുകളെ സഹായിക്കുന്നു. നിങ്ങളെ സഹായിക്കാനും അവർ സന്തോഷമുള്ളവരാണ്‌. അടിസ്ഥാന തിരുവെഴുത്തു പഠിപ്പിക്കലുകളിൽനിന്നു തുടങ്ങി ഒരു ക്രമീകൃതമായ വിധത്തിൽ ബൈബിൾ പഠിക്കുന്നതാണ്‌ സാധാരണഗതിയിൽ ഏറ്റവും നല്ലത്‌. (എബ്രായർ 6:​1, 2) ബൈബിൾ പഠനത്തിൽ പുരോഗതി പ്രാപിക്കവേ, “കട്ടിയായുള്ള ആഹാരം” എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ വിശേഷിപ്പിച്ച ഗഹനമേറിയ സത്യങ്ങൾ സ്വീകരിക്കാൻ നിങ്ങൾ പ്രാപ്‌തനായിത്തീരും. (എബ്രായർ 5:14) ബൈബിളാണ്‌ പഠിക്കുന്നതെങ്കിലും മറ്റു പ്രസിദ്ധീകരണങ്ങൾക്ക്‌​—⁠ബൈബിൾ പഠന സഹായികൾക്ക്‌​—⁠വിവിധ വിഷയങ്ങളെ കുറിച്ചുള്ള തിരുവെഴുത്തു ഭാഗങ്ങൾ കണ്ടുപിടിക്കാനും മനസ്സിലാക്കാനും നിങ്ങളെ സഹായിക്കാനാകും.

സാധാരണഗതിയിൽ നിങ്ങൾക്കു സൗകര്യപ്രദമായ ഒരു സമയത്തും സ്ഥലത്തും പഠനം ക്രമീകരിക്കാൻ കഴിയും. ചിലർ ടെലിഫോണിലൂടെ പോലും പഠിക്കുന്നു. ഒരു ക്ലാസ്‌മുറിയുടെ അന്തരീക്ഷത്തിലല്ല ഈ പഠനം നടത്തപ്പെടുന്നത്‌. നിങ്ങളുടെ വിദ്യാഭ്യാസവും പശ്ചാത്തലവും ഉൾപ്പെടെയുള്ള വ്യക്തിപരമായ സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ടുള്ള ഒരു സ്വകാര്യ ക്രമീകരണമാണ്‌ അത്‌. അത്തരമൊരു ബൈബിൾ പഠനത്തിനായി നിങ്ങൾ പണം മുടക്കേണ്ടതില്ല. (മത്തായി 10:8) ഇതിന്‌ പരീക്ഷകൾ ഇല്ല. അധ്യയനവേളയിൽ, നിങ്ങൾക്ക്‌ അസ്വസ്ഥത ജനിപ്പിക്കുന്ന സാഹചര്യങ്ങളും ഉണ്ടായിരിക്കില്ല. നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്താനും ദൈവത്തോട്‌ അടുക്കേണ്ടത്‌ എങ്ങനെയെന്നു മനസ്സിലാക്കാനും ഈ അധ്യയനം നിങ്ങളെ സഹായിക്കും. എന്നാൽ നിങ്ങൾ ബൈബിൾ പഠിക്കേണ്ടത്‌ എന്തുകൊണ്ടാണ്‌? ബൈബിൾ പഠനത്തിന്‌ നിങ്ങളുടെ ജീവിതത്തിൽ സന്തോഷം പകരാൻ കഴിയുന്നതെന്തുകൊണ്ട്‌ എന്നതിനുള്ള ചില കാരണങ്ങൾ പരിചിന്തിക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക