വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w05 12/15 പേ. 30
  • നിങ്ങൾ ഓർമിക്കുന്നുവോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങൾ ഓർമിക്കുന്നുവോ?
  • 2005 വീക്ഷാഗോപുരം
  • സമാനമായ വിവരം
  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
    2005 വീക്ഷാഗോപുരം
  • പൊന്തിയൊസ്‌ പീലാത്തൊസ്‌ ആരായിരുന്നു?
    2005 വീക്ഷാഗോപുരം
  • അർമഗെദോൻ​—⁠സന്തോഷകരമായ ഒരു തുടക്കം
    2005 വീക്ഷാഗോപുരം
  • മെഗിദ്ദോ പ്രവചനപരമായ അർത്ഥത്തോടുകൂടിയ പുരാതന രണാങ്കണം
    വീക്ഷാഗോപുരം—1987
കൂടുതൽ കാണുക
2005 വീക്ഷാഗോപുരം
w05 12/15 പേ. 30

നിങ്ങൾ ഓർമിക്കുന്നുവോ?

വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങളുടെ വായന നിങ്ങൾ ആസ്വദിച്ചോ? എങ്കിൽ, പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ നിങ്ങൾക്കാകുമോ എന്നു നോക്കുക:

• ആദ്യപാപം, അതായത്‌ ആദാമിന്റെ അനുസരണക്കേട്‌, ഒരു പാരമ്പര്യരോഗംപോലെ ആയിരുന്നെന്നു പറയാവുന്നത്‌ എന്തുകൊണ്ട്‌?

ആദാം പാപത്തെ തന്റെ മക്കളിലേക്കു കടത്തിവിട്ടതിനാൽ ആദ്യപാപം ഒരു രോഗംപോലെയായിരുന്നു. അങ്ങനെ, ചില കുട്ടികൾക്ക്‌ മാതാപിതാക്കളിൽനിന്നു രോഗം കൈമാറിക്കിട്ടുന്നതുപോലെ നമ്മളും പാപം എന്ന ന്യൂനത അവകാശപ്പെടുത്തിയിരിക്കുന്നു.​—⁠8/15, പേ. 5.

• ഇന്ന്‌ അക്രമം വർധിച്ചിരിക്കുന്നതിന്റെ അടിസ്ഥാന കാരണങ്ങൾ ഏവ?

ഹൃദയത്തിൽ അക്രമവാസന വിതച്ചുകൊണ്ട്‌ ആളുകളെ യഹോവയിൽനിന്ന്‌ അകറ്റാൻ സാത്താൻ ശ്രമിക്കുകയാണ്‌. ചലച്ചിത്രങ്ങൾ, സംഗീതം, അചിന്തനീയമായ മൃഗീയ പെരുമാറ്റങ്ങൾക്കും കൂട്ടക്കുരുതികൾക്കും പ്രേരിപ്പിക്കുന്ന തരത്തിലുള്ള കമ്പ്യൂട്ടർ ഗെയിമുകൾ എന്നിവ അതിനായി അവൻ ഉപയോഗിക്കുന്ന ചില മാർഗങ്ങളാണ്‌. മാധ്യമങ്ങൾ പ്രദർശിപ്പിക്കുന്ന അക്രമരംഗങ്ങൾ അനേകം അക്രമപ്രവർത്തനങ്ങൾക്കു പ്രേരണയായിരുന്നിട്ടുണ്ട്‌.​—⁠9/1, പേ. 29.

• പൊന്തിയൊസ്‌ പീലാത്തൊസ്‌ ആരായിരുന്നു?

സാധ്യതയനുസരിച്ച്‌ ഒരു പട്ടാള ഉദ്യോഗസ്ഥനായിരുന്ന പീലാത്തൊസ്‌ റോമൻ സെനറ്റിലെ കുലീനരെക്കാൾ താഴ്‌ന്നവൻ ആയിരുന്നു. റോമൻ ചക്രവർത്തിയായിരുന്ന തീബെര്യൊസ്‌ പൊ.യു. 26-ൽ പീലാത്തൊസിനെ യഹൂദ്യ പ്രവിശ്യയുടെ ഗവർണറായി നിയമിച്ചു. യേശുവിന്റെ വിചാരണവേളയിൽ അവനെതിരെ യഹൂദ നേതാക്കൾ ചുമത്തിയ ആരോപണങ്ങൾ കേട്ട പീലാത്തൊസ്‌ ജനക്കൂട്ടത്തെ പ്രീതിപ്പെടുത്താനായി യേശുവിനെ വധിക്കാൻ വിട്ടുകൊടുത്തു.​—⁠9/15, പേ. 10-12.

• മത്തായി 24:​3-ൽ പരാമർശിച്ചിരിക്കുന്ന “അടയാളം” എന്താണ്‌?

പല ഘടകങ്ങൾ ചേർന്നുള്ള ഈ സംയുക്ത അടയാളത്തിൽ യുദ്ധം, ക്ഷാമം, പകർച്ചവ്യാധി, ഭൂകമ്പം എന്നിവ ഉൾപ്പെട്ടിരിക്കുന്നു. യേശുവിന്റെ ‘സാന്നിധ്യവും’ ‘ലോകാവസാനവും’ തിരിച്ചറിയാൻ ഈ അടയാളം അവന്റെ ശിഷ്യന്മാരെ സഹായിക്കുമായിരുന്നു.​—⁠10/1, പേ. 4-5.

• മറുനാടൻ യഹൂദർ എന്നു വിളിക്കപ്പെട്ടിരുന്നത്‌ ആർ, അവർ എവിടെയെല്ലാം പാർത്തിരുന്നു?

പലസ്‌തീനു വെളിയിൽ പാർത്തിരുന്ന യഹൂദരാണ്‌ ഇവർ. ഒന്നാം നൂറ്റാണ്ടിൽ സിറിയ, ഏഷ്യാമൈനർ, ബാബിലോൺ, ഈജിപ്‌ത്‌ എന്നിവിടങ്ങളിലായിരുന്നു യഹൂദർ കൂടുതലായി വസിച്ചിരുന്നത്‌. റോമാസാമ്രാജ്യത്തിന്റെ യൂറോപ്യൻ പ്രവിശ്യകളിൽ അവരുടെ ചെറിയ കൂട്ടങ്ങളും ഉണ്ടായിരുന്നു.​—⁠10/15, പേജ്‌ 12.

• ആയുധങ്ങൾ വഹിക്കേണ്ടിവരുന്ന തൊഴിൽ സ്വീകരിക്കുന്നപക്ഷം ഒരു ക്രിസ്‌ത്യാനിക്ക്‌ നല്ല മനസ്സാക്ഷി കാത്തുസൂക്ഷിക്കാനാകുമോ?

തോക്കോ മറ്റ്‌ ആയുധങ്ങളോ വഹിക്കേണ്ടിവരുന്ന ഒരു തൊഴിൽ ചെയ്യണമോ വേണ്ടയോ എന്നതു വ്യക്തിപരമായ തീരുമാനമാണ്‌. എന്നിരുന്നാലും ആയുധം ഉപയോഗിക്കേണ്ടിവന്നാൽ അത്തരമൊരു തൊഴിൽ ചെയ്യുന്ന വ്യക്തി രക്തപാതകം സംബന്ധിച്ചു കുറ്റക്കാരനാകാനുള്ള സാധ്യതയുണ്ട്‌. അല്ലെങ്കിൽ മറ്റുള്ളവരുടെ ആക്രമണത്തിന്റെയോ പ്രതികാരനടപടിയുടെയോ ഫലമായി അദ്ദേഹത്തിനുതന്നെ പരുക്കോ ജീവഹാനിയോ സംഭവിച്ചേക്കാം. സായുധ തൊഴിൽ ചെയ്യുന്ന ഒരു ക്രിസ്‌ത്യാനിക്കു സഭയിൽ പ്രത്യേക പദവികൾക്കു യോഗ്യത ഉണ്ടായിരിക്കുകയില്ല. (1 തിമൊഥെയൊസ്‌ 3:3, 10)​—⁠11/1, പേ. 31.

• “അർമഗെദോൻ” എന്ന പദം “മെഗിദ്ദോ പർവതം” എന്ന പദപ്രയോഗത്തിൽനിന്ന്‌ വന്നിട്ടുള്ളതായതിനാൽ, അർമഗെദോൻ യുദ്ധം നടക്കുന്നത്‌ മധ്യപൂർവ ദേശത്തുള്ള ഒരു പർവതത്തിലായിരിക്കുമെന്ന്‌ അത്‌ അർഥമാക്കുന്നുണ്ടോ?

ഇല്ല. മെഗിദ്ദോ എന്ന പേരിൽ ഒരു പർവതം സ്ഥിതിചെയ്യുന്നില്ല. പുരാതന മെഗിദ്ദോയുടെ സ്ഥാനത്ത്‌ ഇപ്പോൾ, തൊട്ടടുത്തുള്ള സമതലതാഴ്‌വാരത്തിൽനിന്ന്‌ ഉയർന്നുനിൽക്കുന്ന ഒരു കുന്ന്‌ മാത്രമാണ്‌ ഉള്ളത്‌. ആ പ്രദേശത്തിന്‌ എല്ലാ “ഭൂരാജാക്കന്മാ”രെയും അവരുടെ “സൈന്യങ്ങ”ളെയും ഉൾക്കൊള്ളാൻ തക്ക വലുപ്പവുമില്ല. ഭൂവ്യാപകമായി നടക്കുന്ന, ദൈവത്തിന്റെ ഈ മഹായുദ്ധം എല്ലാ യുദ്ധങ്ങൾക്കും അന്തംവരുത്തും. (വെളിപ്പാടു 16:14, 16; 19:19; സങ്കീർത്തനം 46:8, 9)​—⁠12/1, പേ. 4-7.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക