വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w09 4/1 പേ. 5
  • ദൈവം ഒരു വ്യക്തിയാണോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവം ഒരു വ്യക്തിയാണോ?
  • 2009 വീക്ഷാഗോപുരം
  • സമാനമായ വിവരം
  • ദൈവം എല്ലായിടത്തുമുണ്ടോ?
    ഉണരുക!—2005
  • നമുക്ക്‌ ദൈവത്തെ അറിയാൻ കഴിയുന്നതെങ്ങനെ?
    വീക്ഷാഗോപുരം—1988
  • ദൈവം—അവൻ ആരാകുന്നു?
    നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും
  • ദൈവം ആരാണ്‌?
    2002 വീക്ഷാഗോപുരം
കൂടുതൽ കാണുക
2009 വീക്ഷാഗോപുരം
w09 4/1 പേ. 5

ദൈവം ഒരു വ്യക്തിയാണോ?

സാധാരണ കേൾക്കാറുള്ളത്‌:

◼ “ദൈവം കാറ്റുപോലെയാണ്‌. അവൻ എല്ലായിടത്തുമുണ്ട്‌.”

◼ “അനിർവചനീയമായ ബുദ്ധിവൈഭവമാണ്‌ അവൻ, അമൂർത്തമായ ഒരു ശക്തി.”

യേശു പറഞ്ഞത്‌:

◼ “എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ട്‌.” (യോഹന്നാൻ 14:2) ദൈവത്തിന്‌ ആലങ്കാരികമായ ഒരു ഭവനം അഥവാ, വാസസ്ഥലം ഉള്ളതായി യേശു പറഞ്ഞു.

◼ “ഞാൻ പിതാവിന്റെ അടുക്കൽനിന്നു പുറപ്പെട്ടു ലോകത്തിൽ വന്നിരിക്കുന്നു; പിന്നെയും ലോകത്തെ വിട്ടു പിതാവിന്റെ അടുക്കൽ പോകുന്നു.” (യോഹന്നാൻ 16:28) ദൈവം ഒരു യഥാർഥ വ്യക്തിയാണെന്നും അവൻ ഒരു പ്രത്യേക സ്ഥലത്ത്‌ വസിക്കുന്നുവെന്നും യേശുവിന്‌ അറിയാമായിരുന്നു.

ദൈവം ഒരു അമൂർത്തശക്തിയാണെന്ന്‌ യേശു ഒരിക്കലും പറഞ്ഞില്ല. അവൻ ദൈവത്തോടു സംസാരിക്കുകയും പ്രാർഥിക്കുകയും ചെയ്‌തു. ദൈവവുമായി ഒരു ഉറ്റബന്ധം ഉണ്ടായിരുന്നതുകൊണ്ട്‌ മിക്കപ്പോഴും അവൻ ദൈവത്തെ സ്വർഗീയപിതാവ്‌ എന്ന്‌ വിളിച്ചു.—യോഹന്നാൻ 8:19, 38, 54.

“ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല,” “ദൈവം ആത്മാവു ആകുന്നു” എന്ന പ്രസ്‌താവനകളെല്ലാം ശരിയാണ്‌. (യോഹന്നാൻ 1:18; 4:24) എന്നാൽ അതിനർഥം അവന്‌ ഒരു ശരീരമോ രൂപമോ ഇല്ല എന്നാണോ? അല്ല. “ഭൗതികശരീരമുള്ളതുപോലെ ആത്മീയശരീരവുമുണ്ട്‌” എന്ന്‌ ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 15:44, NW) ദൈവത്തിന്‌ ഒരു ആത്മീയശരീരമാണ്‌ ഉള്ളത്‌.

യേശു ഉയിർപ്പിക്കപ്പെട്ടപ്പോൾ, ‘ദൈവസന്നിധിയിൽ പ്രത്യക്ഷനാവാൻ സ്വർഗ്ഗത്തിലേക്കു പ്രവേശിച്ചു’ എന്ന്‌ ബൈബിൾ പറയുന്നു. (എബ്രായർ 9:24) ദൈവത്തെക്കുറിച്ചുള്ള സുപ്രധാനമായ രണ്ടുവസ്‌തുതകളാണ്‌ ഇതു നമ്മെ പഠിപ്പിക്കുന്നത്‌. ഒന്നാമതായി, അവന്‌ ഒരു വാസസ്ഥലമുണ്ട്‌. രണ്ടാമത്‌, അവൻ ഒരു വ്യക്തിയാണ്‌, സർവവ്യാപിയായ കേവലം ഒരു ശക്തിയല്ല.

അങ്ങനെയെങ്കിൽ, ദൈവത്തിന്റെ സ്വാധീനം എല്ലായിടത്തും എങ്ങനെയാണ്‌ അനുഭവപ്പെടുന്നത്‌? അഖിലാണ്ഡത്തിൽ എവിടേക്കും ദൈവത്തിന്‌ തന്റെ പരിശുദ്ധാത്മാവിനെ അഥവാ, പ്രവർത്തനനിരതമായ ശക്തിയെ അയയ്‌ക്കാനാകും. അതെ, ഒരു പവർ പ്ലാന്റ്‌ ദൂരെസ്ഥലങ്ങളിൽപോലും വൈദ്യുതി എത്തിക്കുന്നതുപോലെ ദൂരെ സ്വർഗത്തിലിരുന്നുകൊണ്ടുതന്നെ തന്റെ പരിശുദ്ധാത്മാവിനെ അയച്ച്‌ ദൈവത്തിനു തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കാൻ കഴിയും.—സങ്കീർത്തനം 139:7.

ദൈവം ഒരു വ്യക്തിയായതിനാൽ അവന്‌ ഒരു വ്യക്തിത്വമുണ്ട്‌; അതായത്‌, ഇഷ്ടാനിഷ്ടങ്ങളും വികാരവിചാരങ്ങളും അവനുണ്ട്‌. അവൻ തന്റെ ജനത്തെ സ്‌നേഹിക്കുന്നു, തന്റെ പ്രവൃത്തികളിൽ സന്തോഷിക്കുന്നു, വിഗ്രഹാരാധന വെറുക്കുന്നു, ദുഷ്ടത കാണുമ്പോൾ ദുഃഖിക്കുന്നു എന്നൊക്കെ ബൈബിൾ പറയുന്നു. (ഉല്‌പത്തി 6:6; ആവർത്തനപുസ്‌തകം 16:22; 1 രാജാക്കന്മാർ 10:9; സങ്കീർത്തനം 104:31) 1 തിമൊഥെയൊസ്‌ 1:11-ൽ അവനെ ‘ധന്യനായ ദൈവം’ അഥവാ സന്തോഷവാനായ ദൈവം എന്നു വിശേഷിപ്പിച്ചിരിക്കുന്നു. ഇങ്ങനെയൊരു ദൈവത്തെ യേശു പറഞ്ഞതുപോലെ പൂർണഹൃദയത്തോടെ സ്‌നേഹിക്കാൻ നമുക്കാകില്ലേ?—മർക്കൊസ്‌ 12:30.a

[അടിക്കുറിപ്പ്‌]

a കൂടുതൽ വിവരങ്ങൾക്ക്‌ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ 1-ാം അധ്യായം കാണുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക