വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w12 4/15 പേ. 32
  • നിങ്ങൾ ഓർമിക്കുന്നുവോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങൾ ഓർമിക്കുന്നുവോ?
  • 2012 വീക്ഷാഗോപുരം
  • സമാനമായ വിവരം
  • ‘ഞാനോ എല്ലാനാളും നിങ്ങളോടുകൂടെയുണ്ട്‌’
    2013 വീക്ഷാഗോപുരം
  • അബ്രാഹാമും സാറായും—നിങ്ങൾക്ക്‌ അവരുടെ വിശ്വാസം അനുകരിക്കാനാകും!
    2004 വീക്ഷാഗോപുരം
  • ‘നീതിമാന്മാർ സൂര്യനെപ്പോലെ പ്രകാശിക്കും’
    2010 വീക്ഷാഗോപുരം
  • ഗോതമ്പിന്റെയും കളകളുടെയും ദൃഷ്ടാന്തം
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
കൂടുതൽ കാണുക
2012 വീക്ഷാഗോപുരം
w12 4/15 പേ. 32

നിങ്ങൾ ഓർമിക്കുന്നുവോ?

വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങൾ നിങ്ങൾ സശ്രദ്ധം വായിച്ചുകാണുമല്ലോ. ഇപ്പോൾ, പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാനാകുമോ എന്നു നോക്കുക:

ഏത്‌ അർഥത്തിലാണ്‌ ശലോമോൻ നമുക്കൊരു മുന്നറിയിപ്പിൻ ദൃഷ്ടാന്തമായിരിക്കുന്നത്‌?

ദൈവം ശലോമോൻ രാജാവിനെ അനുഗ്രഹിക്കുകയും ഉപയോഗിക്കുകയും ചെയ്‌തു. എന്നാൽ തന്റെ ഭരണകാലത്ത്‌, ദൈവിക മാർഗനിർദേശം അനുസരിക്കുന്നതിൽ അവൻ പരാജയപ്പെട്ടു. ഫറവോന്റെ പുറജാതിക്കാരിയായ മകളെ ഉൾപ്പെടെ അനേകം സ്‌ത്രീകളെ അവൻ വിവാഹംകഴിച്ചു. അവർ ശലോമോനെ ക്രമേണ വ്യാജാരാധനയിലേക്കു നയിച്ചു. തെറ്റായ മനോഭാവങ്ങളും പ്രവണതകളും നമ്മിൽ വളർന്നുവരാതിരിക്കാൻ നമ്മളും ശ്രദ്ധിക്കണം. (ആവ. 7:1-4; 17:17; 1 രാജാ. 11:4-8)—12/15, പേജ്‌ 10-12.

ഒന്നാം നൂറ്റാണ്ടിൽ തുടങ്ങി ഇന്നുവരെ എല്ലാ കാലത്തും ഭൂമിയിൽ യഥാർഥ അഭിഷിക്ത ക്രിസ്‌ത്യാനികൾ ഉണ്ടായിരുന്നിട്ടുണ്ട്‌ എന്നതിന്‌ എന്തു തെളിവാണുള്ളത്‌?

‘ഗോതമ്പിനെയും’ ‘കളകളെയും’ സംബന്ധിച്ച യേശുവിന്റെ ദൃഷ്ടാന്തത്തിൽ “നല്ല വിത്ത്‌” “രാജ്യത്തിന്റെ പുത്രന്മാ”രെ കുറിക്കുന്നു. (മത്താ. 13:24-30, 38) കൊയ്‌ത്തുകാലംവരെ, കളകൾ ഗോതമ്പിനോടൊപ്പം വളരുമെന്ന്‌ യേശു പറഞ്ഞു. അതുകൊണ്ട്‌, ഗോതമ്പുവർഗത്തിൽ ആരെല്ലാം ഉൾപ്പെട്ടിരുന്നുവെന്ന്‌ കൃത്യമായി പറയാനാവില്ലെങ്കിലും, നമ്മുടെ കാലംവരെ ഈ വർഗത്തിൽപ്പെട്ടവർ ഉണ്ടായിരുന്നിട്ടുണ്ട്‌ എന്നതു തീർച്ചയാണ്‌.—1/15, പേജ്‌ 7.

അസൂയപ്പെടാനുള്ള പ്രവണതയെ എങ്ങനെ തരണംചെയ്യാം?

സഹായകമായ ചില നിർദേശങ്ങൾ: സ്‌നേഹവും സഹോദരപ്രീതിയും വളർത്തിയെടുക്കുക, ദൈവജനത്തോടൊപ്പം സഹവസിക്കുക, നന്മ ചെയ്യാൻ വഴികൾ തേടുക, ‘ആനന്ദിക്കുന്നവരോടൊപ്പം ആനന്ദിക്കുക.’ (റോമ. 12:15)—2/15, പേജ്‌ 16-17.

ഉപദേശം നൽകുമ്പോൾ ഏതു തത്ത്വങ്ങൾ മനസ്സിൽപ്പിടിക്കണം?

വ്യക്തിയുടെ സാഹചര്യം മനസ്സിലാക്കാൻ ശ്രമിക്കുക. എടുത്തുചാടി ഒരു ഉപദേശം നൽകരുത്‌. താഴ്‌മയോടെ ദൈവവചനത്തിൽ ആശ്രയിക്കുക. ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങൾ ഉപയോഗപ്പെടുത്തുക. മറ്റുള്ളവർക്കുവേണ്ടി തീരുമാനങ്ങൾ എടുക്കുകയുമരുത്‌.—3/15, പേജ്‌ 7-9.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക