വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w13 7/1 പേ. 3
  • ദൈവം ക്രൂരനാണോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവം ക്രൂരനാണോ?
  • 2013 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ക്രൂരത നാം വെറുക്കുന്നത്‌ എന്തുകൊണ്ട്‌?
  • നിങ്ങൾ ദൈവത്തെ വിശ്വസിക്കുമോ?
    2013 വീക്ഷാഗോപുരം
  • ക്രൂരത എന്നെങ്കിലും അവസാനിക്കുമോ?
    2007 വീക്ഷാഗോപുരം
  • ഭാഗം 12
    ദൈവം പറയുന്നതു കേൾക്കൂ!
  • ദിവ്യന്യായവിധികൾ അവ ക്രൂരമായിരുന്നോ?
    2013 വീക്ഷാഗോപുരം
കൂടുതൽ കാണുക
2013 വീക്ഷാഗോപുരം
w13 7/1 പേ. 3
[3-ാം പേജിലെ ചിത്രം]

അനുകമ്പ കാണിക്കാനും ക്രൂരത വെറുക്കാനും പ്രകൃത്യാ ചായ്‌വുള്ളവരാണു നമ്മൾ

മുഖ്യലേഖനം: ദൈവം ക്രൂരനാണോ?

ദൈവം ക്രൂരനാണോ?

ദൈവം ക്രൂരനാണെന്നു നിങ്ങൾക്ക്‌ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? അങ്ങനെ ചിന്തിക്കുന്നതേ തെറ്റാണെന്നു ചിലർ വിചാരിക്കുന്നു. എന്നാൽ മറ്റനേകം ആളുകൾ ദൈവം ക്രൂരനല്ലേ എന്നു ചിന്തിച്ചുപോകുന്നു. എന്തുകൊണ്ടായിരിക്കാം?

പ്രകൃതിവിപത്തുകളെ അതിജീവിച്ച ചില ആളുകൾ ഇങ്ങനെ ചോദിക്കുന്നു: ‘ഇതെല്ലാം സംഭവിക്കാൻ ദൈവം അനുവദിക്കുന്നത്‌ എന്തുകൊണ്ടാണ്‌? അവൻ ക്രൂരനാണോ? അതോ അവനു മനുഷ്യരെക്കുറിച്ച്‌ ഒരു ചിന്തയുമില്ലേ?’

മറ്റു ചിലരെ അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതു ബൈബിൾവിവരണങ്ങളാണ്‌. നോഹയുടെ കാലത്തെ ജലപ്രളയംപോലുള്ള ബൈബിൾവിവരണങ്ങൾ വായിക്കുമ്പോൾ ‘സ്‌നേഹവാനായ ദൈവം എന്തുകൊണ്ട്‌ ഈ മനുഷ്യരെ നശിപ്പിച്ചു, അവൻ ക്രൂരനായതുകൊണ്ടല്ലേ’ എന്നൊക്കെ പലരും ചോദിച്ചുപോകുന്നു.

സമാനമായ ചോദ്യങ്ങൾ നിങ്ങൾ ചോദിച്ചിട്ടുണ്ടോ? അല്ലെങ്കിൽ, ദൈവം ക്രൂരനാണെന്നു വിചാരിക്കുന്നവരോട്‌ ഉത്തരം പറയാൻ ബുദ്ധിമുട്ടു തോന്നിയിട്ടുണ്ടോ? എന്തായാലും, ഉത്തരം കണ്ടെത്താൻ സഹായിക്കുന്ന മറ്റൊരു ചോദ്യം നമുക്കു പരിചിന്തിക്കാം.

ക്രൂരത നാം വെറുക്കുന്നത്‌ എന്തുകൊണ്ട്‌?

ലളിതമായി പറഞ്ഞാൽ, ശരിയും തെറ്റും സംബന്ധിച്ച അവബോധം നമുക്കുള്ളതുകൊണ്ടാണു നാം ക്രൂരത വെറുക്കുന്നത്‌. ഇക്കാര്യത്തിൽ നാം മൃഗങ്ങളിൽനിന്നു വളരെ വ്യത്യസ്‌തരാണ്‌. കാരണം സ്രഷ്ടാവ്‌ “തന്റെ സ്വരൂപത്തി”ലാണു നമ്മെ ഉണ്ടാക്കിയിരിക്കുന്നത്‌. (ഉല്‌പത്തി 1:27) എന്താണ്‌ അതിന്റെ അർഥം? അവന്റെ ഗുണങ്ങൾ, ധാർമികനിലവാരങ്ങൾ, ശരിയും തെറ്റും സംബന്ധിച്ച കാഴ്‌ചപ്പാട്‌ എന്നിവയൊക്കെ പ്രതിഫലിപ്പിക്കാനുള്ള കഴിവു സഹിതമാണു നമ്മെ സൃഷ്ടിച്ചിരിക്കുന്നത്‌. ഒന്നു ചിന്തിക്കുക: നാം ക്രൂരത വെറുക്കുന്നത്‌, ശരിയും തെറ്റും സംബന്ധിച്ച ദൈവത്തിന്റെ കാഴ്‌ചപ്പാടുള്ളതുകൊണ്ടാണെങ്കിൽ ദൈവവും ക്രൂരത വെറുക്കുന്നു എന്ന്‌ അതു തെളിയിക്കുന്നില്ലേ?

ഈ യുക്തിയോടു ബൈബിളും യോജിക്കുന്നു. തന്റെ വചനത്തിൽ ദൈവം പറയുന്നു: “എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു.” (യെശയ്യാവു 55:9) ദൈവം ക്രൂരനാണെന്നു പറഞ്ഞാൽ ഈ വാക്കുകൾക്കു നേർവിപരീതമായിരിക്കില്ലേ നാം പറയുന്നത്‌? അവന്റെ വഴികളെക്കാൾ ഉന്നതമാണു നമ്മുടെ വഴികളെന്ന്‌! അത്തരത്തിലൊരു നിലപാടു സ്വീകരിക്കുന്നതിനു മുമ്പ്‌ കൂടുതൽ തെളിവുകൾ പരിശോധിക്കുന്നതു ജ്ഞാനമായിരിക്കും. ‘ദൈവം ക്രൂരനാണോ’ എന്നു ചോദിക്കുന്നതിനു പകരം, ഒരുപക്ഷേ നമുക്ക്‌ ഇങ്ങനെ ചോദിക്കാനായേക്കും: അവന്റെ ചില പ്രവൃത്തികൾ ക്രൂരതയായി നമുക്കു തോന്നുന്നത്‌ എന്തുകൊണ്ട്‌? അതറിയാനായി, ക്രൂരത യഥാർഥത്തിൽ അർഥമാക്കുന്നത്‌ എന്താണെന്നു നമുക്കു പരിചിന്തിക്കാം.

ഒരാളെ ക്രൂരനെന്നു വിളിക്കുമ്പോൾ വാസ്‌തവത്തിൽ നാം അയാളുടെ ആന്തരത്തെ വിധിക്കുകയാണ്‌. ശരിക്കും ക്രൂരനായ ഒരു വ്യക്തി മറ്റുള്ളവർ കഷ്ടപ്പെടുന്നതു കാണുന്നത്‌ ആസ്വദിക്കുന്നവനോ അവരുടെ ദുരിതങ്ങളിൽ നിർവികാരനോ ആയിരിക്കും. ഉദാഹരണത്തിന്‌, മകൻ വേദനിക്കുന്നതു കാണുക എന്ന ഉദ്ദേശത്തിൽ ശിക്ഷണം നൽകുന്ന ഒരു പിതാവിന്റെ ആന്തരം ക്രൂരമാണ്‌. എന്നാൽ തിരുത്താനോ കുഴപ്പങ്ങളിൽനിന്നു സംരക്ഷിക്കാനോ വേണ്ടി ശിക്ഷണം കൊടുക്കുന്ന ഒരു പിതാവ്‌ നല്ലവനാണ്‌. നാം മറ്റുള്ളവരുടെ ആന്തരത്തെ വിധിക്കുമ്പോൾ തെറ്റുപറ്റാനുള്ള സാധ്യത ഏറെയാണ്‌. ആരെങ്കിലും നിങ്ങളെ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ ഇക്കാര്യം നിങ്ങൾക്ക്‌ എളുപ്പം മനസ്സിലാകും.

ദൈവം ക്രൂരനാണെന്ന്‌ ആളുകൾ ചിന്തിക്കുന്നതിന്റെ രണ്ടു കാരണങ്ങൾ നമുക്ക്‌ ഇപ്പോൾ പരിചിന്തിക്കാം—പ്രകൃതിവിപത്തുകളും ബൈബിളിലെ ദിവ്യന്യായവിധികളും. ഇവ യഥാർഥത്തിൽ ദൈവം ക്രൂരനാണെന്നു തെളിയിക്കുന്നുണ്ടോ? (w13-E 05/01)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക