വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w15 1/15 പേ. 28-32
  • നിലയ്‌ക്കാത്ത സ്‌നേഹം സാധ്യമോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിലയ്‌ക്കാത്ത സ്‌നേഹം സാധ്യമോ?
  • 2015 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • യഥാർഥസ്‌നേ​ഹം സാധ്യം!
  • ‘നിന്റെ പ്രേമ(പ്രകട​ന​ങ്ങൾ) വീഞ്ഞി​ലും രസകര​മാ​കു​ന്നു’
  • ‘പ്രേമ​ത്തിന്‌ ഇഷ്ടമാ​കു​വോ​ളം അതിനെ ഉണർത്ത​രുത്‌’
  • എന്റെ മണവാട്ടി “കെട്ടി അടെച്ചി​രി​ക്കു​ന്ന ഒരു തോട്ടം”
  • ഉത്തമഗീതത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
    2006 വീക്ഷാഗോപുരം
  • ബൈബിൾ പുസ്‌തക നമ്പർ 22—ഉത്തമഗീതം
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
  • യഥാർത്ഥ സ്‌നേഹം ജയംകൊള്ളുന്നു!
    വീക്ഷാഗോപുരം—1988
  • ഉത്തമഗീ​തം—ആമുഖം
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
കൂടുതൽ കാണുക
2015 വീക്ഷാഗോപുരം
w15 1/15 പേ. 28-32
1. സന്തുഷ്ടരായ വൃദ്ധദമ്പതികൾ; 2. അതേ ദമ്പതികൾ, വിവാഹനിശ്ചയനാളിൽ; വിവാഹദിനത്തിൽ; ഒരു അവിസ്‌മരണീയ നിമിഷത്തിൽ; വാർധക്യത്തിലും കൈകോർത്ത്‌

നിലയ്‌ക്കാ​ത്ത സ്‌നേഹം സാധ്യ​മോ?

“അതിന്റെ (സ്‌നേ​ഹ​ത്തി​ന്റെ) ജ്വലനം അഗ്നിജ്വ​ല​ന​വും ഒരു ദിവ്യ​ജ്വാ​ല​യും (“യാഹിന്റെ ജ്വാല​യും,” NW) തന്നേ.”—ഉത്ത. 8:6.

എന്താണ്‌ നിങ്ങളു​ടെ ഉത്തരം?

  • ഒരു പുരു​ഷ​നും സ്‌ത്രീ​ക്കും ഇടയിൽ യഥാർഥസ്‌നേ​ഹം സാധ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

  • ശലോ​മോ​ന്റെ ഉത്തമഗീ​ത​ത്തിൽ ക്രിസ്‌തീ​യ​ദ​മ്പ​തി​കൾക്ക്‌ എന്തു പാഠമുണ്ട്‌?

  • അവിവാ​ഹി​ത​രാ​യ ക്രിസ്‌ത്യാ​നി​കൾക്ക്‌ ഇണയെ തിര​ഞ്ഞെ​ടു​ക്കു​ന്ന കാര്യ​ത്തി​ലും വിവാ​ഹ​നി​ശ്ച​യ​ത്തി​നു​ശേഷം ഒരുമിച്ച്‌ സമയം ചെലവി​ടു​ന്ന കാര്യ​ത്തി​ലും (കോർട്ട്‌ഷിപ്പ്‌) ഉത്തമഗീ​ത​ത്തിൽനിന്ന്‌ എന്തു പഠിക്കാൻ കഴിയും?

1, 2. ശലോ​മോ​ന്റെ ഗീതത്തി​ന്റെ ശ്രദ്ധാ​പൂർവ​മു​ള്ള ഒരു പഠനത്തിൽനിന്ന്‌ ആർക്കെ​ല്ലാം പ്രയോ​ജ​നം നേടാം, എന്തു​കൊണ്ട്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

‘അന്യോ​ന്യം നോക്കു​മ്പോൾ എന്തൊരു തിളക്ക​മാണ്‌ അവരുടെ കണ്ണുകൾക്ക്‌. എത്ര ആർദ്ര​ത​യോ​ടെ​യാണ്‌ അവർ കരങ്ങൾ ചേർത്തു പിടി​ച്ചി​രി​ക്കു​ന്നത്‌. അവർ അനുരാ​ഗ​ബ​ദ്ധ​രാ​ണെന്ന്‌ ആർക്കും മനസ്സി​ലാ​കും!’ അൽപ​നേ​രം​മുമ്പ്‌ അവരുടെ വിവാ​ഹ​ശു​ശ്രൂ​ഷ നിർവ​ഹി​ച്ച സഭാമൂ​പ്പ​ന്റെ മനസ്സി​ലൂ​ടെ കടന്നു​പോ​യ​താണ്‌ ആ ചിന്തകൾ. വിവാ​ഹ​സത്‌കാ​ര​വേ​ള​യിൽ മന്ദമായി നടന്നു​നീ​ങ്ങു​ന്ന ആ നവമി​ഥു​ന​ങ്ങ​ളെ നോക്കി​നിൽക്കെ അദ്ദേഹം ഓർത്തു: ‘ഈ ദാമ്പത്യം കാലത്തി​ന്റെ പരി​ശോ​ധ​ന​ക​ളെ അതിജീ​വി​ക്കു​മോ? വർഷങ്ങൾ പിന്നി​ട​വെ അവരുടെ സ്‌നേ​ഹ​ബ​ന്ധം ആഴമു​ള്ള​താ​യി​ത്തീ​രു​മോ? അതോ കുറെ​ക്ക​ഴി​യു​മ്പോൾ അവരുടെ സ്‌നേഹം ചിറകു​വെച്ച്‌ പറന്നക​ലു​മോ? ഒരു പുരു​ഷ​നും സ്‌ത്രീ​യും തമ്മിലുള്ള സ്‌നേഹം അചഞ്ചല​മാ​യി​നിന്ന്‌ കാലത്തെ അതിജീ​വി​ക്കു​മ്പോൾ ആ സ്‌നേ​ഹ​ബ​ന്ധ​ത്തി​ന്റെ മാറ്റ്‌ വർധി​ക്കു​ന്നു. പക്ഷേ പല വിവാ​ഹ​ബ​ന്ധ​ങ്ങ​ളും പാതി​വ​ഴി​യിൽ തകർന്നു​വീ​ഴു​ന്നത്‌ ഇന്നൊരു പതിവു കാഴ്‌ച​യാണ്‌. അതു​കൊ​ണ്ടു​ത​ന്നെ, നിലയ്‌ക്കാ​ത്ത സ്‌നേഹം സാധ്യ​മാ​ണോ എന്ന ചോദ്യം ഇക്കാലത്ത്‌ ഏറെ പ്രസക്ത​മാണ്‌.

2 പുരാതന ഇസ്രാ​യേ​ലി​ലെ ശലോ​മോൻ രാജാ​വി​ന്റെ കാലത്തു​പോ​ലും യഥാർഥസ്‌നേ​ഹം വിരള​മാ​യി​രു​ന്നു. തന്റെ നാളിലെ സമൂഹ​ത്തി​ന്റെ സദാചാര പശ്ചാത്ത​ല​ത്തെ​ക്കു​റിച്ച്‌ ശലോ​മോൻ അഭി​പ്രാ​യ​പ്പെ​ട്ടത്‌, “ആയിരം​പേ​രിൽ (“നേരുള്ള,” ന്യൂ ഇൻഡ്യ ഭാഷാ​ന്ത​രം) ഒരു പുരു​ഷ​നെ ഞാൻ കണ്ടെത്തി എങ്കിലും ഇത്രയും പേരിൽ ഒരു സ്‌ത്രീ​യെ കണ്ടെത്തി​യി​ല്ല” എന്നായി​രു​ന്നു. അവൻ ഇങ്ങനെ തുടർന്നു: “ഒരു കാര്യം മാത്രം ഞാൻ കണ്ടിരി​ക്കു​ന്നു: ദൈവം മനുഷ്യ​നെ നേരു​ള്ള​വ​നാ​യി സൃഷ്ടിച്ചു; അവരോ അനേകം സൂത്ര​ങ്ങ​ളെ അന്വേ​ഷി​ച്ചു​വ​രു​ന്നു.” (സഭാ. 7:26-29) ബാലാ​രാ​ധ​ക​രാ​യി​രുന്ന വിജാ​തീ​യ സ്‌ത്രീ​ക​ളു​ടെ ദുസ്സ്വാ​ധീ​നം നിമിത്തം അക്കാലത്ത്‌ സദാചാ​ര​മൂ​ല്യ​ങ്ങൾ കുത്തനെ ഇടിഞ്ഞു​പോ​യി​രു​ന്നു. അതു​കൊണ്ട്‌ നല്ല ധാർമി​ക​നി​ല​യു​ള്ള ഒരു സ്‌ത്രീ​യെ​യോ പുരു​ഷ​നെ​യോ കണ്ടെത്തുക ശലോ​മോന്‌ ബുദ്ധി​മു​ട്ടാ​യി​രു​ന്നു.a എങ്കിലും, ഒരു സ്‌ത്രീ​ക്കും പുരു​ഷ​നും ഇടയിൽ നിലയ്‌ക്കാ​ത്ത സ്‌നേഹം സാധ്യ​മാ​ണെന്ന്‌ അന്നേക്ക്‌ രണ്ടു പതിറ്റാ​ണ്ടു മുമ്പ്‌ താൻ രചിച്ച ഉത്തമഗീ​ത​ത്തിൽ അവൻ വ്യക്തമാ​ക്കു​ന്നു. സുന്ദര​മാ​യ ആ കാവ്യ​ചി​ത്രം, എന്താണ്‌ യഥാർഥ സ്‌നേഹം, അത്‌ എങ്ങനെ പ്രകടി​പ്പി​ക്കാ​നാ​കും എന്നെല്ലാം വരച്ചു​കാ​ട്ടു​ന്നു. ഈ ബൈബിൾപ്പുസ്‌ത​ക​ത്തി​ന്റെ ശ്രദ്ധാ​പൂർവ​മു​ള്ള പഠനത്തിൽനിന്ന്‌ യഹോ​വ​യു​ടെ ആരാധ​ക​രാ​യ വിവാ​ഹി​തർക്കും അവിവാ​ഹി​തർക്കും അത്തരം സ്‌നേഹം സംബന്ധിച്ച്‌ നിരവധി കാര്യങ്ങൾ പഠിക്കാ​നാ​കും.

യഥാർഥസ്‌നേ​ഹം സാധ്യം!

3. ഒരു പുരു​ഷ​നും സ്‌ത്രീ​ക്കും ഇടയിൽ യഥാർഥസ്‌നേ​ഹം സാധ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

3 ഉത്തമഗീ​തം 8:6 വായി​ക്കു​ക. സ്‌നേ​ഹ​ത്തെ വർണി​ക്കാ​നാ​യി ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന “ദിവ്യ​ജ്വാ​ല” അഥവാ “യാഹിന്റെ ജ്വാല” (NW) എന്നത്‌ അർഥസ​മ്പു​ഷ്ട​മാ​യ ഒരു പദപ്ര​യോ​ഗ​മാണ്‌. യഥാർഥസ്‌നേ​ഹ​ത്തി​ന്റെ പ്രഭവ​കേ​ന്ദ്രം യഹോ​വ​യാ​യ​തു​കൊണ്ട്‌ അത്തരം സ്‌നേ​ഹ​ത്തെ “യാഹിന്റെ ജ്വാല” എന്നു വിളി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടും ഉചിത​മാണ്‌. സ്‌നേ​ഹി​ക്കാ​നു​ള്ള പ്രാപ്‌തി​യോ​ടെ തന്റെ സ്വരൂ​പ​ത്തി​ലാണ്‌ അവൻ മനുഷ്യ​നെ സൃഷ്ടി​ച്ചത്‌. (ഉല്‌പ. 1:26, 27) ആദ്യമ​നു​ഷ്യ​നാ​യ ആദാമിന്‌ ആദ്യസ്‌ത്രീ​യാ​യ ഹവ്വായെ യഹോവ സമ്മാനി​ച്ച​പ്പോൾ ആദാമി​ന്റെ അധരങ്ങ​ളിൽ ആദ്യത്തെ അനുരാ​ഗ​ക​വി​ത വിരിഞ്ഞു. ഹവ്വായ്‌ക്കും ആദാമി​നോട്‌ അഗാധ​മാ​യ അടുപ്പം തോന്നി എന്നതിന്‌ സംശയ​മി​ല്ല. കാരണം, ‘അവളെ എടുത്തത്‌’ അവനിൽനി​ന്നാ​യി​രു​ന്നു. (ഉല്‌പ. 2:21-23) സ്‌നേ​ഹി​ക്കാ​നു​ള്ള പ്രാപ്‌തി യഹോവ മനുഷ്യർക്ക്‌ നൽകി​യി​രി​ക്കു​ന്ന​തു​കൊണ്ട്‌ ഒരു പുരു​ഷ​നും സ്‌ത്രീ​ക്കും അചഞ്ചല​വും അറ്റു​പോ​കാ​ത്ത​തും ആയ നിത്യസ്‌നേ​ഹ​ത്തിൽ തുടരുക സാധ്യ​മാണ്‌.

4, 5. ഉത്തമഗീ​ത​ത്തി​ന്റെ കഥാസം​ഗ്ര​ഹം സ്വന്തം വാക്കു​ക​ളിൽ പറയുക.

4 നിലയ്‌ക്കാ​ത്ത​തും നിലനിൽക്കു​ന്ന​തും ആയിരി​ക്കു​ന്ന​തി​നു പുറമേ, സ്‌ത്രീ​പു​രു​ഷ സ്‌നേ​ഹ​ത്തിന്‌ മറ്റു ചില സവി​ശേ​ഷ​ത​ക​ളു​മുണ്ട്‌. അവയിൽച്ചി​ലത്‌ ഉത്തമഗീ​ത​ത്തിൽ ശലോ​മോൻ മനോ​ഹ​ര​മാ​യി വരച്ചി​ട്ടി​രി​ക്കു​ന്നു. ഒരു സംഗീ​ത​നാ​ട​ക​ത്തെ അനുസ്‌മ​രി​പ്പി​ക്കു​ന്ന ശൈലി​യിൽ രചിച്ചി​രി​ക്കു​ന്ന ഈ ലഘുകാ​വ്യം, ശൂനേം (ശൂലേം) ഗ്രാമ​ത്തിൽനി​ന്നു​ള്ള ഒരു പെൺകൊ​ടി​യും അവളുടെ പ്രിയ​ത​മ​നാ​യ ആട്ടിട​യ​നും തമ്മിലുള്ള പ്രണയ​ത്തി​ന്റെ കഥ പറയു​ന്ന​താണ്‌. അവൾ ഒരു മുന്തി​രി​ത്തോ​പ്പിൽ കാവൽ നിൽക്കു​ക​യാ​യി​രു​ന്നു. അവി​ടെ​യ​ടുത്ത്‌ കൂടാ​ര​മ​ടി​ച്ചി​രു​ന്ന ശലോ​മോൻ രാജാവ്‌ ആ പെൺകൊ​ടി​യു​ടെ അഴകിൽ മയങ്ങി, അവളെ ആളയച്ച്‌ കൂടാ​ര​ത്തി​ലേക്ക്‌ കൊണ്ടു​പോ​യി. എങ്കിലും ഇടയനു​മാ​യി അവൾ പ്രണയ​ത്തി​ലാ​ണെന്ന്‌ ആദ്യം​മു​തൽത​ന്നെ വ്യക്തമാ​കു​ന്നുണ്ട്‌. ശലോ​മോൻ അവളുടെ സ്‌നേഹം പിടി​ച്ചു​വാ​ങ്ങാൻ ശ്രമി​ക്കു​മ്പോൾ, അവൾ വഴങ്ങു​ന്നി​ല്ല. പകരം തന്റെ പ്രിയ​നോ​ടൊ​പ്പ​മാ​യി​രി​ക്കാ​നുള്ള അതിയായ ആഗ്രഹം അവൾ നിർഭയം രാജാ​വി​നെ അറിയി​ക്കു​ന്നു. (ഉത്ത. 1:4-14) ഇടയ​ച്ചെ​റു​ക്കൻ രാജാ​വി​ന്റെ പാളയ​ത്തിൽ നുഴഞ്ഞു കയറി തന്റെ പ്രിയ​ത​മ​യു​ടെ അടു​ത്തെ​ത്തു​മ്പോൾ അവരുടെ സ്‌നേ​ഹ​ത്തി​ന്റെ ആഴം വെളി​പ്പെ​ടു​ത്തു​ന്ന മധുര​മ​നോ​ഹ​ര​മാ​യ വാക്കുകൾ അവരുടെ അധരങ്ങ​ളിൽനിന്ന്‌ പൊഴി​യു​ന്നു.—ഉത്ത. 1:15-17.

5 ശൂലേം​കാ​ര​ത്തി​യെ​യും​കൊണ്ട്‌ ശലോ​മോൻ യെരു​ശ​ലേ​മി​ലേക്ക്‌ മടങ്ങി. ഇടയ​ച്ചെ​റു​ക്കൻ അവരെ പിന്തു​ട​രു​ന്നു. (ഉത്ത. 4:1-5, 8, 9) അവളുടെ ഹൃദയം​ക​വ​രാ​നു​ള്ള ശലോ​മോ​ന്റെ സകല ശ്രമങ്ങ​ളും നിഷ്‌ഫ​ല​മാ​യി. (ഉത്ത. 6:4-7; 7:1-10) ഒടുവിൽ, വീട്ടി​ലേക്ക്‌ തിരി​കെ​പ്പോ​കാൻ രാജാവ്‌ അവളെ അനുവ​ദി​ക്കു​ന്നു. ഒരു ‘ചെറു​മാ​നി​നെ​പ്പോ​ലെ’ തന്റെ പ്രിയ​ത​മൻ തന്റെ അടുക്ക​ലേക്ക്‌ കുതി​ച്ചെ​ത്തി​യി​രു​ന്നെ​ങ്കിൽ എന്ന്‌ യുവതി ആഗ്രഹി​ക്കു​ന്നി​ടത്ത്‌ ഈ കാവ്യ​ശില്‌പം പൂർണ​മാ​കു​ന്നു.—ഉത്ത. 8:14.

6. ഈ കാവ്യ​നാ​ട​ക​ത്തി​ലെ ഓരോ സംഭാ​ഷ​ണ​വും ഏതു കഥാപാ​ത്ര​ത്തി​ന്റേ​താ​ണെന്ന്‌ തിരി​ച്ച​റി​യു​ക ബുദ്ധി​മു​ട്ടാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

6 അർഥസ​മ്പു​ഷ്ട​വും അതിമ​നോ​ഹ​ര​വും ആയ ഒരു കലാസൃ​ഷ്ടി​യാണ്‌ ശലോ​മോ​ന്റെ “ഉത്തമഗീ​തം.” (ഉത്ത. 1:1) എങ്കിലും ഓരോ സംഭാ​ഷ​ണ​ശ​ക​ല​വും ആത്മഗത​വും സ്വപ്‌ന​വർണ​ന​യും ഏതു കഥാപാ​ത്ര​ത്തി​ന്റേ​താ​ണെന്ന്‌ എല്ലായി​ട​ത്തും കവി വെളി​പ്പെ​ടു​ത്തു​ന്നി​ല്ല. ഒരു ബൈബിൾ നിഘണ്ടു പറയുന്ന പ്രകാരം, “കഥ, കഥാവി​വ​ര​ണം, കഥാപാ​ത്ര​ങ്ങൾ, സംഭവ​ക്ര​മം എന്നിവയ്‌ക്കൊ​ന്നു​മല്ല മുഖ്യ​പ്രാ​ധാ​ന്യം.” ഈ ഭാവഗാ​ന​ത്തി​ന്റെ ഭാഷയ്‌ക്കും കാവ്യ​ഭം​ഗി​ക്കും കോട്ടം​ത​ട്ടാ​തി​രി​ക്കാൻ ആയിരു​ന്നി​രി​ക്ക​ണം സംഭാ​ഷ​ണ​ങ്ങൾ ആരു​ടേ​താ​ണെന്ന്‌ നേരിട്ട്‌ പറയാതെ വിട്ടി​രി​ക്കു​ന്നത്‌. എങ്കിലും ആരൊക്കെ, ആരോട്‌, എന്തൊക്കെ പറയുന്നു എന്ന്‌ ഓരോ​രു​ത്ത​രു​ടെ​യും സംഭാ​ഷ​ണ​ത്തിൽനിന്ന്‌ ഊഹി​ക്കാ​വു​ന്ന​തേ​യു​ള്ളൂ.b

‘നിന്റെ പ്രേമ(പ്രകട​ന​ങ്ങൾ) വീഞ്ഞി​ലും രസകര​മാ​കു​ന്നു’

7, 8. ഉത്തമഗീ​ത​ത്തിൽ ഉടനീളം കാണുന്ന “പ്രേമ”പ്രകട​ന​ങ്ങൾ അഥവാ ‘സ്‌നേ​ഹ​പ്ര​ക​ട​ന​ങ്ങൾ’ സംബന്ധിച്ച്‌ എന്തു പറയാ​നാ​കും? ഉദാഹ​ര​ണ​ങ്ങൾ പറയുക.

7 ശൂലേം​കാ​ര​ത്തി​പ്പെ​ണ്ണി​ന്റെ​യും ആട്ടിട​യ​ന്റെ​യും “പ്രേമം” അഥവാ ‘സ്‌നേ​ഹ​പ്ര​ക​ട​ന​ങ്ങൾ’ ഉത്തമഗീ​ത​ത്തിൽ എവി​ടെ​യും ദൃശ്യ​മാണ്‌. 3,000 വർഷങ്ങൾക്കു മുമ്പുള്ള പൗരസ്‌ത്യ​ദേ​ശ​ത്തി​ന്റെ പശ്ചാത്ത​ല​ത്തിൽവേ​ണം ആ ‘സ്‌നേ​ഹ​പ്ര​ക​ട​ന​ങ്ങ​ളെ’ നാം നോക്കി​ക്കാ​ണാൻ. അവയിൽ പലതും ഇക്കാലത്തെ വായന​ക്കാർക്ക്‌ അപരി​ചി​ത​വും വിചി​ത്ര​വും ആയി തോന്നി​യേ​ക്കാം. എന്നിരു​ന്നാ​ലും, അവയെ​ല്ലാം അർഥപൂർണ​മാ​ണെ​ന്നു മാത്രമല്ല അവർ പ്രകടി​പ്പി​ക്കു​ന്ന വികാ​ര​ങ്ങൾ അടിസ്ഥാ​ന​പ​ര​മാ​യി നമുക്കാർക്കും അന്യവു​മല്ല. ദൃഷ്ടാ​ന്ത​ത്തിന്‌, ഇടയൻ ആ കന്യക​യു​ടെ ശാലീ​ന​സു​ന്ദ​ര​മാ​യ മിഴി​ക​ളെ ‘പ്രാവിൻക​ണ്ണു​ക​ളോട്‌’ ഉപമിച്ചു. (ഉത്ത. 1:15) അവളാ​ക​ട്ടെ പ്രിയ​ത​മ​ന്റെ കണ്ണുകളെ പ്രാവിൻക​ണ്ണു​ക​ളോ​ടല്ല, പ്രാവു​ക​ളോ​ടു​ത​ന്നെ​യാണ്‌ ഉപമി​ച്ചത്‌. (ഉത്തമഗീ​തം 5:12 വായി​ക്കു​ക.) അവന്റെ കണ്ണിലെ വെള്ളയ്‌ക്കു നടുവി​ലെ കൃഷ്‌ണ​മ​ണി പാൽക്കു​ള​ത്തിൽ മുങ്ങി​ക്കു​ളി​ക്കു​ന്ന പ്രാവി​നെ​പ്പോ​ലെ സുന്ദര​മാ​ണെന്ന്‌ അവൾക്കു തോന്നി.

8 ഈ ഗീതത്തി​ലെ സ്‌നേ​ഹ​പ്ര​ക​ട​ന​ങ്ങ​ളു​ടെ വർണന​ക​ളെ​ല്ലാം ശാരീ​രി​ക സൗന്ദര്യ​ത്തി​ലേ​ക്കു​മാ​ത്രം ശ്രദ്ധ ക്ഷണിക്കു​ന്ന​വ​യല്ല. തന്റെ പ്രതി​ശ്രു​ത​വ​ധു​വി​ന്റെ സംസാ​ര​ത്തെ​ക്കു​റിച്ച്‌ ആട്ടിടയൻ പറയു​ന്നത്‌ ശ്രദ്ധി​ക്കു​ക. (ഉത്തമഗീ​തം 4:7, 11 വായി​ക്കു​ക.) “നിന്റെ അധരം തേൻകട്ട പൊഴി​ക്കു​ന്നു.” എന്താണ്‌ അതിന്റെ അർഥം? തേൻക​ട്ട​യിൽനിന്ന്‌ അഥവാ തേൻകൂ​ടിൽനിന്ന്‌ നേരി​ട്ടെ​ടു​ക്കു​ന്ന തേനിന്‌ പിഴിഞ്ഞ്‌ മാറ്റി​വെച്ച തേനി​നെ​ക്കാൾ സുഗന്ധ​വും മധുര​വും ഏറും. “നിന്റെ നാവിൻ കീഴിൽ തേനും പാലും ഉണ്ട്‌” എന്നു പറയു​മ്പോൾ അവളുടെ സംസാരം പാലും തേനും പോലെ ഹൃദ്യ​വും മധുര​വും ആണെന്നാണ്‌ അവൻ പറയു​ന്നത്‌. “എന്റെ പ്രിയേ, നീ സർവ്വാം​ഗ​സു​ന്ദ​രി; നിന്നിൽ യാതൊ​രു ഊനവും ഇല്ല” എന്നു പറയു​മ്പോൾ ശാരീ​രി​ക സൗന്ദര്യ​ത്തെ മാത്രമല്ല അവൻ ഉദ്ദേശി​ച്ച​തെന്ന്‌ വ്യക്തം.

9. (എ) ഭാര്യാ​ഭർത്താ​ക്ക​ന്മാർ തമ്മിലുള്ള സ്‌നേ​ഹ​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്ത്‌? (ബി) ദമ്പതി​കൾക്കി​ട​യിൽ സ്‌നേ​ഹ​പ്ര​ക​ട​ന​ങ്ങൾ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

9 സ്‌നേ​ഹ​വും ആർദ്ര​വി​കാ​ര​ങ്ങ​ളും ഒന്നുമി​ല്ലാ​ത്ത കേവല​മൊ​രു കരാറോ ഔപചാ​രി​ക ഉടമ്പടി​യോ അല്ല വിവാ​ഹ​ക്ര​മീ​ക​ര​ണം. വാസ്‌ത​വ​ത്തിൽ സ്‌നേഹം ക്രിസ്‌തീ​യ വിവാ​ഹ​ത്തി​ന്റെ മുഖമു​ദ്ര​യാണ്‌. എന്നാൽ ചോദ്യ​മി​താണ്‌: ഏതുതരം സ്‌നേഹം? ബൈബിൾത​ത്ത്വ​ങ്ങ​ളിൽ അധിഷ്‌ഠി​ത​മാ​യ സ്‌നേ​ഹ​മാ​ണോ അത്‌? (1 യോഹ. 4:8) അതിൽ കുടും​ബാം​ഗ​ങ്ങൾ തമ്മിലുള്ള സഹജസ്‌നേ​ഹം ഉൾപ്പെ​ടു​മോ? ആത്മാർഥ സുഹൃ​ത്തു​ക്കൾക്കി​ട​യിൽ കാണാൻ കഴിയുന്ന ഊഷ്‌മ​ള​വും ആർദ്ര​വു​മാ​യ അടുപ്പം ഇതിൽപ്പെ​ടു​മോ? (യോഹ. 11:3) അത്‌ അനുരാ​ഗ​മാ​ണോ? (സദൃ. 5:15-20) ദമ്പതി​കൾക്കി​ട​യിൽ വേണ്ട നിഷ്‌ക​പ​ട​വും നിലയ്‌ക്കാ​ത്ത​തു​മാ​യ സ്‌നേ​ഹ​ത്തിൽ ഇവയെ​ല്ലാം ഉൾപ്പെ​ടു​ന്നു എന്നതാണ്‌ വാസ്‌ത​വം! സ്‌നേഹം പ്രകടി​പ്പി​ക്കു​മ്പോ​ഴാണ്‌ ഏറ്റവും നന്നായി അത്‌ അനുഭ​വ​വേ​ദ്യ​മാ​കു​ന്നത്‌. അന്യോ​ന്യ​മു​ള്ള സ്‌നേ​ഹ​പ്ര​ക​ട​ന​ങ്ങൾക്ക്‌ ഒട്ടും സമയം കിട്ടാ​ത്ത​വി​ധം ഭാര്യാ​ഭർത്താ​ക്ക​ന്മാർ നിത്യ​ജീ​വി​ത​ത്തി​ന്റെ തിരക്കു​ക​ളിൽ മുങ്ങി​പ്പോ​കാ​തെ ശ്രദ്ധി​ക്കേ​ണ്ടത്‌ വളരെ ഗൗരവം അർഹി​ക്കു​ന്ന കാര്യ​മാണ്‌! വിവാ​ഹ​ബ​ന്ധ​ത്തിൽ സന്തുഷ്ടി​യും സുരക്ഷി​ത​ബോ​ധ​വും ആസ്വദി​ക്കാ​നാ​ക​ണ​മെ​ങ്കിൽ അത്തരം സ്‌നേ​ഹ​പ്ര​ക​ട​ന​ങ്ങൾ കൂടിയേ തീരൂ. ചില സംസ്‌കാ​ര​ങ്ങ​ളിൽ വിവാ​ഹ​ങ്ങൾ മാതാ​പി​താ​ക്കൾ ആലോ​ചി​ച്ചു​റ​പ്പി​ക്കു​ന്ന രീതി​യാണ്‌ ഉള്ളത്‌. വരനും വധുവി​നും കല്യാ​ണ​ദി​വ​സം​വ​രെ പരസ്‌പ​രം അത്ര പരിച​യ​മൊ​ന്നും കണ്ടെന്നു​വ​രി​ല്ല. അത്തരം സാഹച​ര്യ​ങ്ങ​ളിൽ, സ്‌നേഹം വളരു​ന്ന​തി​നും ദാമ്പത്യം പരിപു​ഷ്ടി​പ്പെ​ടു​ന്ന​തി​നും, വിവാ​ഹ​ശേ​ഷം സ്‌നേഹം വാക്കു​ക​ളിൽ പ്രകടി​പ്പി​ക്കാൻ ദമ്പതികൾ ബോധ​പൂർവ​മു​ള്ള ശ്രമം നടത്തേ​ണ്ടത്‌ പ്രധാ​ന​മാണ്‌.

10. “പ്രേമ”പ്രകട​ന​ങ്ങ​ളു​ടെ മധുരസ്‌മ​ര​ണ​കൾക്ക്‌ വിവാ​ഹ​ബ​ന്ധ​ത്തെ എങ്ങനെ ബലിഷ്‌ഠ​മാ​ക്കാ​നാ​കും?

10 ഭാര്യാ​ഭർത്താ​ക്ക​ന്മാർക്കി​ട​യി​ലുള്ള സ്‌നേ​ഹ​പ്ര​ക​ട​ന​ങ്ങൾക്ക്‌ മറ്റൊരു പ്രയോ​ജ​നം കൂടി​യുണ്ട്‌. “വെള്ളി​മ​ണി​ക​ളോ​ടു​കൂ​ടിയ സുവർണ്ണ​സ​ര​പ്പ​ളി ഉണ്ടാക്കി​ത്ത​രാം” എന്നു പറഞ്ഞ്‌ ശലോ​മോൻ രാജാവ്‌ ശൂലേം​കാ​ര​ത്തി​പ്പെ​ണ്ണി​നെ പ്രലോ​ഭി​പ്പി​ച്ചു. “ചന്ദ്ര​നെ​പ്പോ​ലെ സൌന്ദ​ര്യ​വും സൂര്യ​നെ​പ്പോ​ലെ നിർമ്മ​ല​ത​യും” ഉള്ളവൾ എന്നു വിളി​ച്ചു​കൊണ്ട്‌ രാജാവ്‌ അവളെ വാനോ​ളം പുകഴ്‌ത്തി. (ഉത്ത. 1:9-11; 6:10) പക്ഷേ രാജാ​വി​ന്റെ ചക്കരവാ​ക്കു​ക​ളിൽ വീഴാതെ തന്റെ പ്രിയ​നാ​യ ഇടയ​ച്ചെ​റു​ക്ക​നോ​ടു​ള്ള വിശ്വസ്‌തത അവൾ മുറു​കെ​പ്പി​ടി​ച്ചു. അകന്നു​ക​ഴി​യേ​ണ്ടി​വ​ന്ന​പ്പോൾ അവളെ ആശ്വസി​പ്പി​ക്കു​ക​യും പിടി​ച്ചു​നിൽക്കാൻ സഹായി​ക്കു​ക​യും ചെയ്‌തത്‌ എന്താണ്‌? അവൾ പറയു​ന്നത്‌ നോക്കുക. (ഉത്തമഗീ​തം 1:2, 3 വായി​ക്കു​ക.) ഇടയന്റെ “പ്രേമ”പ്രകട​ന​ങ്ങ​ളു​ടെ മധുരസ്‌മ​ര​ണ​ക​ളാ​യി​രു​ന്നു അവളെ സഹായി​ച്ചത്‌. അവന്റെ സ്‌നേ​ഹ​പ്ര​ക​ട​ന​ങ്ങ​ളും വാക്കു​ക​ളും “വീഞ്ഞി​ലും രസകര”മായും അവന്റെ ‘നാമം സൌര​ഭ്യ​മാ​യ, പകർന്ന തൈലം​പോ​ലെ​യും’ അവൾക്ക്‌ അനുഭ​വ​പ്പെ​ട്ടു. (സങ്കീ. 23:5; 104:15) അതെ, വാക്കാ​ലും നോക്കാ​ലും പ്രവർത്ത​ന​ങ്ങ​ളാ​ലും പ്രകടി​പ്പി​ക്ക​പ്പെട്ട സ്‌നേ​ഹ​ത്തി​ന്റെ മധുരസ്‌മ​ര​ണ​ക​ളാണ്‌ നിലയ്‌ക്കാ​ത്ത സ്‌നേ​ഹ​ത്തി​ന്റെ രഹസ്യം. ഭാര്യാ​ഭർത്താ​ക്ക​ന്മാർ കൂടെ​ക്കൂ​ടെ, അന്യോ​ന്യം സ്‌നേ​ഹ​പ്ര​ക​ട​ന​ങ്ങൾ നടത്തേ​ണ്ടത്‌ എത്ര പ്രധാ​ന​മാണ്‌!

‘പ്രേമ​ത്തിന്‌ ഇഷ്ടമാ​കു​വോ​ളം അതിനെ ഉണർത്ത​രുത്‌’

11. പ്രേമ​ത്തിന്‌ ഇഷ്ടമാ​കു​വോ​ളം അതിനെ ഉണർത്ത​രു​തെന്ന്‌ ശൂലേം​ക​ന്യ നിശ്ചയ​ദാർഢ്യ​ത്തോ​ടെ പറഞ്ഞതിൽനിന്ന്‌ അവിവാ​ഹി​ത​ക്രിസ്‌ത്യാ​നി​കൾക്ക്‌ എന്തു പഠിക്കാം?

11 അവിവാ​ഹി​ത​രാ​യ ക്രിസ്‌ത്യാ​നി​കൾക്ക്‌, വിശേ​ഷി​ച്ചും വിവാ​ഹ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്ന​വർക്ക്‌ പ്രയോ​ജ​നം ചെയ്യുന്ന ചില നല്ല പാഠങ്ങ​ളും ശലോ​മോ​ന്റെ ഉത്തമഗീ​ത​ത്തി​ലുണ്ട്‌. ശൂലേം​ക​ന്യക്ക്‌ ശലോ​മോ​നോട്‌ എന്തെങ്കി​ലും അടുപ്പ​മോ അനുരാ​ഗ​മോ തോന്നി​യി​ല്ല. യെരു​ശ​ലേം പുത്രി​മാ​രാ​യ അന്തഃപു​രസ്‌ത്രീ​ക​ളോട്‌ നിശ്ചയ​ദാർഢ്യ​ത്തോ​ടെ അവൾ പറഞ്ഞു: “പ്രേമ​ത്തി​ന്നു ഇഷ്ടമാ​കു​വോ​ളം അതിനെ ഇളക്കരു​തു, ഉണർത്തു​ക​യു​മ​രുത്‌.” (ഉത്ത. 2:7; 3:5) എന്തു​കൊണ്ട്‌? കാരണം കണ്ണിൽക്കാ​ണു​ന്ന ആരോ​ടും പ്രണയ​ബ​ന്ധം വളർത്തി​യെ​ടു​ക്കു​ന്നത്‌ അപക്വ​വും അനുചി​ത​വും ആയതു​കൊ​ണ്ടു​ത​ന്നെ! അതു​കൊണ്ട്‌, വിവാ​ഹ​ത്തെ​ക്കു​റിച്ച്‌ ഗൗരവ​ത്തോ​ടെ ചിന്തി​ക്കു​ന്ന ഒരു ക്രിസ്‌ത്യാ​നി തനിക്ക്‌ യഥാർഥ​മാ​യും സ്‌നേ​ഹി​ക്കാൻ കഴിയുന്ന ഒരാളെ കണ്ടെത്തു​ന്ന​തു​വ​രെ ക്ഷമയോ​ടെ കാത്തി​രി​ക്കു​ന്ന​താണ്‌ ബുദ്ധി.

12. ശൂലേ​മ്യ​പെൺകൊ​ടി എന്തു​കൊ​ണ്ടാണ്‌ ആട്ടിട​യ​നെ സ്‌നേ​ഹി​ച്ചത്‌?

12 ശൂലേ​മ്യ​പെൺകൊ​ടി എന്തു​കൊ​ണ്ടാണ്‌ ആട്ടിട​യ​നെ സ്‌നേ​ഹി​ച്ചത്‌? അവൻ “ചെറു​മാ​നി”നെപ്പോ​ലെ സുന്ദര​നും അവന്റെ കൈകൾ ‘സ്വർണ​ദ​ണ്ഡു​കൾ’ പോലെ കരുത്തു​റ്റ​തും അവന്റെ കാലുകൾ “വെൺകൽത്തൂ​ണു​കൾ” പോലെ ശക്തവും മനോ​ഹ​ര​വും ആയിരു​ന്നു എന്നത്‌ നേരാണ്‌. എന്നാൽ അവൻ സുമു​ഖ​നും ദൃഢഗാ​ത്ര​നും മാത്രമല്ല ആയിരു​ന്നത്‌. “വനവൃ​ക്ഷ​ങ്ങൾക്കി​ട​യിൽ ആപ്പിൾമ​രം പോലെ”യായി​രു​ന്നു ‘യുവാ​ക്ക​ന്മാ​രു​ടെ മധ്യത്തിൽ അവളുടെ പ്രാണ​പ്രി​യൻ.’ യഹോ​വ​യു​ടെ വിശ്വസ്‌ത​ദാ​സി​യാ​യ ഒരു പെൺകു​ട്ടിക്ക്‌ ഒരു പുരു​ഷ​നെ​ക്കു​റിച്ച്‌ ഇങ്ങനെ തോന്ന​ണ​മെ​ങ്കിൽ അയാൾ തീർച്ച​യാ​യും ആത്മീയ​മ​നസ്‌കൻ ആയിരു​ന്നി​രി​ക്ക​ണം.—ഉത്ത. 2:3, 9 പി.ഒ.സി; 5:14, 15, ന്യൂ ഇൻഡ്യ ഭാഷാ​ന്ത​രം.

13. ആട്ടിടയൻ ശൂലേം​ക​ന്യ​യെ സ്‌നേ​ഹി​ച്ചത്‌ എന്തു​കൊണ്ട്‌?

13 ശൂലേ​മ്യ​പെൺകൊ​ടി​യു​ടെ കാര്യ​മോ? അന്ന്‌ “അറുപതു രാജ്ഞി​ക​ളും എൺപതു വെപ്പാ​ട്ടി​ക​ളും അസംഖ്യം കന്യക​മാ​രും” അന്തഃപു​ര​ത്തി​ലു​ണ്ടാ​യി​രുന്ന ഒരു രാജാ​വി​ന്റെ മനംക​വ​രാൻപോ​ന്ന സൗന്ദര്യം ആ തരുണിക്ക്‌ ഉണ്ടായി​രു​ന്നെ​ങ്കി​ലും “താഴ്‌വ​ര​ക​ളി​ലെ താമരപ്പൂ” പോലെ ഒരു തനി നാടൻ പെൺകു​ട്ടി​യാ​യി​ട്ടാണ്‌ അവൾ സ്വയം വിലയി​രു​ത്തി​യത്‌. മനോ​വി​ന​യ​വും താഴ്‌മ​യും ഉണ്ടായി​രു​ന്ന ഒരു ശാലീ​ന​സു​ന്ദ​രി​യാ​യി​രു​ന്നു അവൾ എന്ന്‌ വ്യക്തം. ഇടയന്മാർക്ക്‌ സുപരി​ചി​ത​മാ​യി​രുന്ന ‘മുള്ളു​ക​ളു​ടെ ഇടയിലെ താമര​പോ​ലെ’ ആയിരു​ന്നു അവൾ! അതെ, ശൂലേം​ക​ന്യ യഹോ​വ​യോട്‌ വിശ്വസ്‌ത​യാ​യി​രു​ന്നു.—ഉത്ത. 2:1, 2; 6:8.

14. ഉത്തമഗീ​ത​ത്തി​ലെ സ്‌നേ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള വർണന വിവാ​ഹം​ക​ഴി​ക്കാൻ ആഗ്രഹി​ക്കു​ന്ന ക്രിസ്‌ത്യാ​നി​കൾക്ക്‌ എന്തു പാഠം പകർന്നു നൽകുന്നു?

14 “കർത്താ​വിൽ മാത്രമേ വിവാഹം കഴിക്കാ​വൂ” എന്ന ശക്തമായ ബുദ്ധി​യു​പ​ദേ​ശം തിരു​വെ​ഴു​ത്തു​കൾ നൽകുന്നു. (1 കൊരി. 7:39) വിവാ​ഹം​ക​ഴി​ക്കാൻ ആഗ്രഹി​ക്കു​ന്ന ഒരു ക്രിസ്‌ത്യാ​നി അവിശ്വാ​സി​ക​ളു​മാ​യുള്ള പ്രേമ​ബ​ന്ധ​ങ്ങ​ളിൽ ചെന്നു​ചാ​ടാ​തി​രി​ക്കാൻ സൂക്ഷി​ക്കു​ക​യും യഹോ​വ​യു​ടെ വിശ്വസ്‌ത​രാ​യ ആരാധ​കർക്കി​ട​യിൽനിന്ന്‌ മാത്രം ഇണയെ കണ്ടെത്താൻ ശ്രമി​ക്കു​ക​യും ചെയ്യും. മാത്ര​വു​മല്ല, വിവാ​ഹ​ത്തിൽ സമാധാ​ന​വും ആത്മീയ​കാ​ര്യ​ങ്ങ​ളി​ലു​ള്ള ഐക്യ​വും നിലനി​റു​ത്തി​ക്കൊണ്ട്‌ ജീവി​ത​യാ​ഥാർഥ്യ​ങ്ങളെ നേരി​ടാ​നാ​ക​ണ​മെ​ങ്കിൽ ദൈവ​ത്തി​ലു​ള്ള ശക്തമായ വിശ്വാ​സ​വും അവനോ​ടു​ള്ള ഭക്തിയും ആവശ്യ​മാണ്‌. കല്യാ​ണം​ക​ഴി​ക്കാൻ ആഗ്രഹി​ക്കു​മ്പോൾ അത്തരം ഗുണങ്ങൾ വളർത്തി​യെ​ടു​ത്തി​ട്ടു​ള്ള​വരെ വേണം അന്വേ​ഷി​ക്കാൻ. ഉത്തമഗീ​ത​ത്തി​ലെ ഇടയനും യുവതി​യും പരസ്‌പ​രം കണ്ടെത്തി​യ​തും ഈ ആത്മീയ ഗുണങ്ങൾത​ന്നെ​യാണ്‌.

ഒരു ക്രിസ്‌തീയസഹോദരിക്ക്‌ ഒരു അവിശ്വാസിയോട്‌ അനുരാഗം തോന്നുന്നു

അവിശ്വാസികളുമായി പ്രണയ​ബ​ന്ധം വളർത്തി​യെ​ടു​ക്കാ​തി​രി​ക്കാൻ ക്രിസ്‌ത്യാ​നി​കൾ ശ്രദ്ധയു​ള്ള​വ​രാണ്‌ (14-ാം ഖണ്ഡിക കാണുക)

എന്റെ മണവാട്ടി “കെട്ടി അടെച്ചി​രി​ക്കു​ന്ന ഒരു തോട്ടം”

15. ദൈവ​ഭ​ക്ത​രാ​യ അവിവാ​ഹി​ത ക്രിസ്‌ത്യാ​നി​കൾക്ക്‌ ശൂലേം​ക​ന്യ​ക മാതൃ​ക​യാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

15 ഉത്തമഗീ​തം 4:12 വായി​ക്കു​ക. ഇടയൻ തന്റെ പ്രിയ​ത​മ​യെ “കെട്ടി അടെച്ചി​രി​ക്കു​ന്ന ഒരു തോട്ടം” എന്ന്‌ വർണി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? വേലി​യോ മതിലോ ഉള്ള ഒരു ഉദ്യാ​ന​ത്തിൽ പൊതു​ജ​ന​ത്തിന്‌ പ്രവേ​ശ​നം ഉണ്ടായി​രി​ക്കു​ക​യി​ല്ല. താഴിട്ട്‌ പൂട്ടി​യി​രി​ക്കു​ന്ന ഒരു കവാടം അതിന്‌ ഉണ്ടായി​രി​ക്കും. അതിലൂ​ടെ മാത്രമേ ഉള്ളി​ലേക്ക്‌ പ്രവേ​ശ​നം ലഭ്യമാ​യി​രി​ക്ക​യു​ള്ളൂ. ശൂലേം​കാ​ര​ത്തി അത്തരം ഒരു തോട്ടം പോ​ലെ​യാണ്‌. കാരണം അവളുടെ പ്രതി​ശ്രു​ത​വ​ര​നാ​യ ആട്ടിട​യ​നു മാത്ര​മാ​യി​രു​ന്നു അവളുടെ ഹൃദയ​ത്തി​ലേക്ക്‌ പ്രവേ​ശ​ന​മു​ണ്ടാ​യി​രു​ന്നത്‌. അവളുടെ സ്‌നേഹം അവനു മാത്ര​മാ​യി​രു​ന്നു. രാജാ​വി​ന്റെ വശീക​ര​ണ​ശ്ര​മ​ങ്ങൾക്കൊ​ന്നും വഴി​പ്പെ​ടാ​തെ ഉറപ്പുള്ള ഒരു “മതിൽ” ആണ്‌ താനെന്ന്‌ അവൾ തെളി​യി​ച്ചു. അതെ, ആരുടെ മുന്നി​ലും മലർക്കെ​ത്തു​റ​ക്കു​ന്ന “ഒരു വാതിൽ” ആയിരു​ന്നി​ല്ല അവൾ. (ഉത്ത. 8:8-10) സമാന​മാ​യി, ദൈവ​ഭ​ക്ത​രാ​യ അവിവാ​ഹി​ത ക്രിസ്‌ത്യാ​നി​കൾ തങ്ങളുടെ പ്രണയാ​നു​രാ​ഗ​ങ്ങൾ ഭാവി ഇണയ്‌ക്കാ​യി മാത്രം മാറ്റി​വെ​ക്കു​ന്നു.

16. വിവാ​ഹ​നി​ശ്ച​യ​ത്തി​നു​ശേഷം ഒരുമിച്ച്‌ സമയം ചെലവി​ടു​ന്ന കാര്യ​ത്തിൽ (കോർട്ട്‌ഷിപ്പ്‌) ഉത്തമഗീ​ത​ത്തിൽനിന്ന്‌ എന്തു പഠിക്കാൻ കഴിയും?

16 ഒരു പൂക്കാ​ലത്ത്‌ പകൽനേ​രം തന്നോ​ടൊ​പ്പം ഒന്നു നടക്കാൻ പോരു​ന്നോ എന്ന്‌ ഇടയൻ ചോദി​ച്ച​പ്പോൾ ശൂലേം​ക​ന്യ​യു​ടെ ആങ്ങളമാർ അവളെ വിട്ടില്ല. പകരം, പോയി മുന്തി​രി​ത്തോ​ട്ട​ത്തിന്‌ കാവൽ നിൽക്കാ​നാണ്‌ അവർ അവളോട്‌ പറഞ്ഞത്‌. എന്തു​കൊ​ണ്ടാ​യി​രു​ന്നു അവർ അങ്ങനെ പ്രതി​ക​രി​ച്ചത്‌? അവർക്ക്‌ അവളെ വിശ്വാ​സ​മി​ല്ലാ​യി​രു​ന്നോ? അവൾക്ക്‌ തെറ്റായ എന്തെങ്കി​ലും ഉദ്ദേശ്യ​മു​ണ്ടാ​യി​രു​ന്നെന്ന്‌ അവർ സംശയി​ക്കു​ക​യാ​യി​രു​ന്നോ? വാസ്‌ത​വ​ത്തിൽ, പ്രലോ​ഭ​ന​ക​ര​മാ​യ ഒരു സാഹച​ര്യ​ത്തിൽ തങ്ങളുടെ പെങ്ങൾ ചെന്നു​പെ​ടാ​തി​രി​ക്കാൻ മുൻക​രു​തൽ എടുക്കു​ക​യാ​യി​രു​ന്നു അവർ. (ഉത്ത. 1:6; 2:10-15) ഇവിടെ അവിവാ​ഹി​ത ക്രിസ്‌ത്യാ​നി​കൾക്ക്‌ ഒരു പാഠമുണ്ട്‌: വിവാ​ഹ​നി​ശ്ച​യാ​ന​ന്തര കാലയ​ള​വിൽ പ്രതി​ശ്രു​ത​വ​ധൂ​വ​ര​ന്മാർ തങ്ങളുടെ ബന്ധം നിർമ​ല​മാ​യി കാത്തു​സൂ​ക്ഷി​ക്കാൻ വേണ്ട മുൻക​രു​ത​ലു​കൾ കണിശ​മാ​യും എടുത്തി​രി​ക്ക​ണം. ആളൊ​ഴി​ഞ്ഞ എവി​ടെ​യെ​ങ്കി​ലും ഭാവി ഇണയോ​ടൊ​പ്പം ഒറ്റയ്‌ക്കാ​യി​രി​ക്ക​രുത്‌. ആരു​ടെ​യെ​ങ്കി​ലും കൺവെ​ട്ട​ത്താ​യി​രി​ക്ക​ണം അവർ ഒരുമി​ച്ചാ​യി​രി​ക്കു​ന്നത്‌. നിർമ​ല​മാ​യ സ്‌നേ​ഹ​പ്ര​ക​ട​ന​ങ്ങൾ ഉചിത​മാ​യി​രു​ന്നേ​ക്കാ​മെ​ങ്കി​ലും പ്രലോ​ഭ​ന​ക​ര​മാ​യ സാഹച​ര്യ​ങ്ങൾ ഒഴിവാ​ക്കാൻ ശ്രദ്ധ​വേ​ണം.

17, 18. ശലോ​മോ​ന്റെ ഉത്തമഗീ​ത​ത്തി​ന്റെ പരിചി​ന്ത​ന​ത്തിൽനിന്ന്‌ നിങ്ങൾ എങ്ങനെ പ്രയോ​ജ​നം നേടി​യി​രി​ക്കു​ന്നു?

17 ക്രിസ്‌തീ​യ ദമ്പതികൾ സാധാ​ര​ണ​ഗ​തി​യിൽ ദാമ്പത്യ​ത്തി​ലേക്ക്‌ ചുവടു​വെ​ക്കു​ന്നത്‌ ഹൃദയം​നി​റഞ്ഞ പരസ്‌പ​ര​പ്രി​യ​ത്തോ​ടും സ്‌നേ​ഹ​ത്തോ​ടും കൂടെ​യാണ്‌. എന്നും നിലനിൽക്ക​ണ​മെന്ന ഉദ്ദേശ്യ​ത്തോ​ടെ​യാണ്‌ യഹോവ വിവാ​ഹ​ക്ര​മീ​ക​ര​ണം ഏർപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. അതു​കൊ​ണ്ടു​ത​ന്നെ, ദമ്പതികൾ തങ്ങളുടെ സ്‌നേ​ഹ​ജ്വാ​ല​യെ സദാ ജ്വലി​പ്പി​ച്ചു നിറു​ത്താൻ പ്രയത്‌നി​ക്കു​ക​യും സ്‌നേ​ഹ​ത്തിന്‌ പൂത്തു​ല​യാൻ പറ്റിയ ഒരു അന്തരീക്ഷം കുടും​ബ​ത്തിൽ നിലനി​റു​ത്തു​ക​യും വേണം.—മർക്കോ. 10:6-9.

18 കല്യാ​ണം​ക​ഴി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ ആത്മാർഥ​മാ​യി സ്‌നേ​ഹി​ക്കാൻ കഴിയുന്ന ഒരാളെ കണ്ടെത്താൻ നിങ്ങൾ ആഗ്രഹി​ക്കും. അങ്ങനെ ഒരു ബന്ധത്തി​ലേ​ക്കു കടന്നാൽപ്പി​ന്നെ, ഉത്തമഗീ​ത​ത്തിൽ വരച്ചി​ട്ടി​രി​ക്കു​ന്ന​തു​പോ​ലെ ആ സ്‌നേ​ഹ​ത്തെ കെടു​ത്താ​നാ​കാ​ത്ത ഒരു തീക്ഷ്‌ണ​ജ്വാ​ല​യാ​യി ഉജ്ജ്വലി​പ്പി​ച്ചു നിറു​ത്താ​നും നിങ്ങൾ ശ്രദ്ധ​വെ​ക്കും. ഒരു ഇണയെ തിരയു​ന്ന​വ​രാ​യാ​ലും ശരി, ഇപ്പോൾത്ത​ന്നെ വിവാ​ഹി​ത​രാ​യാ​ലും ശരി “യാഹിന്റെ ജ്വാല”യായ പരിപാ​വ​നസ്‌നേ​ഹം നിങ്ങൾക്കും അനുഭ​വ​വേ​ദ്യ​മാ​ക​ട്ടെ!—ഉത്ത. 8:6.

a 2007 ജനുവരി 15 വീക്ഷാഗോപുരത്തിന്റെ 31-ാം പേജ്‌ കാണുക.

b പുതിയ ലോക ഭാഷാ​ന്ത​രം (ഇംഗ്ലീഷ്‌) ബൈബി​ളിൽ ഉത്തമഗീ​ത​ത്തി​ന്റെ “ഉള്ളടക്ക ബാഹ്യ​രേഖ” കാണുക. പേജ്‌ 926-927.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക