വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w15 10/1 പേ. 3
  • എവിടെയും ഉത്‌കണ്‌ഠകൾ!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • എവിടെയും ഉത്‌കണ്‌ഠകൾ!
  • 2015 വീക്ഷാഗോപുരം
  • സമാനമായ വിവരം
  • അനർഥങ്ങളെക്കുറിച്ചുള്ള ഉത്‌കണ്‌ഠ
    2015 വീക്ഷാഗോപുരം
  • ഉത്‌ക​ണ്‌ഠ​യെ എനിക്ക്‌ എങ്ങനെ നേരിടാം?
    യുവജനങ്ങൾ ചോദിക്കുന്നു
  • നിങ്ങളുടെ സകല ഉത്‌കണ്‌ഠകളും യഹോവയുടെ മേൽ ഇടുവിൻ
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
  • പുരു​ഷ​ന്മാർക്ക്‌ ഉത്‌കണ്‌ഠ തോന്നു​മ്പോൾ—ബൈബിൾ നൽകുന്ന സഹായം
    മറ്റു വിഷയങ്ങൾ
കൂടുതൽ കാണുക
2015 വീക്ഷാഗോപുരം
w15 10/1 പേ. 3

മുഖ്യ​ലേ​ഖ​നം | ഉത്‌കണ്‌ഠകളോട്‌ വിടപ​റ​യാം. . .

എവി​ടെ​യും ഉത്‌ക​ണ്‌ഠകൾ!

“ഞാൻ ഭക്ഷണം വാങ്ങാ​നാണ്‌ ചെന്നത്‌. പക്ഷെ അവിടെ മധുര​പ​ല​ഹാ​രങ്ങൾ മാത്ര​മേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. അതിനാ​ണെ​ങ്കിൽ കഴുത്ത​റപ്പൻ വിലയും! പിറ്റേന്ന്‌ ഞാൻ വീണ്ടും കടയിൽ ചെന്ന​പ്പോൾ അവിടെ ഒന്നും ബാക്കി​യി​ല്ലാ​യി​രു​ന്നു.”—പോൾ, സിംബാ​ബ്‌വെ.

“ഞാൻ നിങ്ങളെ ഉപേക്ഷി​ച്ചു പോകു​ക​യാ​ണെന്ന്‌ പെട്ടെ​ന്നൊ​രു ദിവസം ഭർത്താവ്‌ എന്നോട്‌ പറഞ്ഞു. ഈ വഞ്ചന ഞാൻ എങ്ങനെ സഹിക്കും? എന്റെ കുട്ടി​ക​ളു​ടെ കാര്യം എന്താകും?”—ജാനറ്റ്‌, ഐക്യ​നാ​ടു​കൾ.

“അപായ​മണി മുഴങ്ങു​മ്പോൾ, ഒളിക്കാ​നാ​യി ഇടം അന്വേ​ഷി​ക്കും, അപ്പോൾ റോക്ക​റ്റു​കൾ വീണ്‌ പൊട്ടി​ത്തെ​റി​ക്കുന്ന ശബ്ദം കേൾക്കാം. മണിക്കൂ​റു​കൾ കഴിഞ്ഞാ​ലും എന്റെ കൈ വിറച്ചു​കൊ​ണ്ടി​രി​ക്കും.”—അലോന, ഇസ്രയേൽ.

യുദ്ധം, ദാരിദ്ര്യം, രോഗം, ജീവിതപ്രശ്‌നങ്ങൾ എന്നിവയെക്കുറിച്ച്‌ ഉത്‌കണ്‌ഠപ്പെടുന്ന ഒരു വ്യക്തി

ഉത്‌ക​ണ്‌ഠകൾ നിറഞ്ഞ “ദുഷ്‌ക​ര​മായ സമയ”ത്താണ്‌ നമ്മൾ ഇന്ന്‌ ജീവി​ക്കു​ന്നത്‌. (2 തിമൊ​ഥെ​യൊസ്‌ 3:1) സാമ്പത്തി​ക​ബു​ദ്ധി​മു​ട്ടു​കൾ, കുടും​ബ​ത്ത​കർച്ചകൾ, യുദ്ധം, മാരക​രോ​ഗങ്ങൾ, പ്രകൃ​തി​ദ​ത്ത​വും മനുഷ്യ​നിർമി​ത​വും ആയ ദുരന്തങ്ങൾ എന്നിവ​യാൽ അനേകർ നട്ടംതി​രി​യു​ക​യാണ്‌. ഇതുകൂ​ടാ​തെ, ‘എന്റെ ശരീര​ത്തി​ലെ ആ മുഴ അർബുദം ആയിത്തീ​രു​മോ?’ ‘എന്റെ പേരക്കു​ട്ടി​കൾ വളർന്നു വരു​മ്പോൾ ഈ ലോക​ത്തി​ന്റെ അവസ്ഥകൾ എങ്ങനെ​യു​ള്ള​താ​യി​രി​ക്കും?’ തുടങ്ങിയ വ്യക്തി​പ​ര​മായ ഉത്‌ക​ണ്‌ഠകൾ വേറെ​യും.

എല്ലാ ഉത്‌ക​ണ്‌ഠ​ക​ളും മോശമല്ല. പരീക്ഷ​യ്‌ക്കു മുമ്പോ, ഏതെങ്കി​ലും പരിപാ​ടി അവതരി​പ്പി​ക്കു​മ്പോ​ഴോ അല്ലെങ്കിൽ ജോലി​ക്കാ​യുള്ള ഇന്റർവ്യൂ​വിന്‌ ഹാജരാ​കു​മ്പോ​ഴോ ഉത്‌കണ്‌ഠ തോന്നു​ന്നത്‌ സാധാ​ര​ണ​മാണ്‌. മാത്രമല്ല, ആരോ​ഗ്യ​ക​ര​മായ ഭയം അല്ലെങ്കിൽ ഉത്‌കണ്‌ഠ അപകടങ്ങൾ ഒഴിവാ​ക്കാൻ നമ്മെ സഹായി​ക്കു​ക​യും ചെയ്യും. എന്നാൽ, തീവ്ര​വും നീണ്ടു​നിൽക്കു​ന്ന​തും ആയ ഉത്‌ക​ണ്‌ഠകൾ ദോഷ​ക​ര​മാണ്‌. ചെറിയ ഉത്‌ക​ണ്‌ഠ​കൾപോ​ലും അകാല​മ​ര​ണ​ത്തി​നുള്ള സാധ്യത വർധി​പ്പി​ക്കു​മെന്ന്‌ 68,000-ത്തിലധി​കം മുതിർന്ന വ്യക്തി​കളെ പങ്കെടു​പ്പി​ച്ചു​കൊണ്ട്‌ അടുത്ത കാലത്ത്‌ നടന്ന ഒരു പഠനപ​രമ്പര വെളി​പ്പെ​ടു​ത്തു​ന്നു. “ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്ന​തി​നാൽ ആയുസ്സി​നോട്‌ ഒരു മുഴം കൂട്ടാൻ നിങ്ങളിൽ ആർക്കെ​ങ്കി​ലും കഴിയു​മോ?” എന്ന്‌ യേശു ചോദി​ച്ചത്‌ എത്ര ഉചിത​മാണ്‌. ഉത്‌കണ്‌ഠ ആരു​ടെ​യും ജീവി​ത​ത്തി​ന്റെ ദൈർഘ്യം അൽപം​പോ​ലും കൂട്ടു​ന്നില്ല. അതു​കൊണ്ട്‌, “ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്നതു മതിയാ​ക്കു​വിൻ” എന്ന്‌ യേശു ബുദ്ധി​യു​പ​ദേ​ശി​ച്ചു. (മത്തായി 6:25, 27) എന്നാൽ, ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്നത്‌ ഒഴിവാ​ക്കാൻ എങ്ങനെ കഴിയും?

പ്രായോഗികജ്ഞാനം ഉണ്ടായി​രി​ക്കു​ന്ന​തും ദൈവ​ത്തി​ലുള്ള യഥാർഥ​വി​ശ്വാ​സം നട്ടുവ​ളർത്തു​ന്ന​തും ഭാവിയെ സംബന്ധിച്ച്‌ ആശ്രയ​യോ​ഗ്യ​മായ പ്രത്യാ​ശ​യു​ണ്ടാ​യി​രി​ക്കു​ന്ന​തും അമിത​മാ​യി ഉത്‌ക​ണ്‌ഠ​പ്പെ​ടാ​തി​രി​ക്കാൻ നമ്മെ സഹായി​ക്കും. ഒരുപക്ഷെ, നമുക്ക്‌ ഇപ്പോൾ അത്തരത്തി​ലുള്ള സാഹച​ര്യ​ങ്ങൾ ഇല്ലെങ്കി​ലും, ഭാവി​യിൽ അഭിമു​ഖീ​ക​രി​ക്കേ​ണ്ടി​വ​ന്നേ​ക്കാം. അതു​കൊണ്ട്‌, ഉത്‌ക​ണ്‌ഠയെ തരണം ചെയ്യാൻ പോളി​നെ​യും ജാനറ്റി​നെ​യും അലോ​ന​യെ​യും ഈ പടികൾ എങ്ങനെ​യാണ്‌ സഹായി​ച്ച​തെന്ന്‌ നമുക്ക്‌ നോക്കാം. (w15-E 07/01)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക