വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w17 ജനുവരി പേ. 32
  • നിങ്ങൾക്ക്‌ അറിയാമോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങൾക്ക്‌ അറിയാമോ?
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
  • സമാനമായ വിവരം
  • അഗ്നിയുടെ ഇരട്ട ഭാവങ്ങൾ
    ഉണരുക!—2002
  • ദൈവസ്‌നേഹത്തിന്റെ ഏറ്റവും വലിയ തെളിവ്‌
    2009 വീക്ഷാഗോപുരം
  • വിശ്വാസത്തിന്റെ പരിശോധന
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • ദൈവം അബ്രാഹാമിന്റെ വിശ്വാസം പരീക്ഷിക്കുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
w17 ജനുവരി പേ. 32
വിറക്‌ ചുമന്നുകൊണ്ട്‌ യിസ്‌ഹാക്കും ഒരു കുടത്തിൽ തീ കെടാത്ത കരിക്കട്ടകളുമായി അബ്രാഹാമും പോകുന്നു

നിങ്ങൾക്ക്‌ അറിയാ​മോ?

പുരാതനനാളുകളിൽ ഒരു സ്ഥലത്തു​നിന്ന്‌ മറ്റൊരു സ്ഥലത്തേക്ക്‌ എങ്ങനെ​യാ​ണു തീ കൊണ്ടു​പോ​യത്‌?

ബൈബി​ളിൽ ഉൽപത്തി 22:6-ൽ, അബ്രാ​ഹാം ദൂരെ​യുള്ള ഒരു സ്ഥലത്ത്‌ യാഗം അർപ്പി​ക്കാൻ പോയ​പ്പോൾ “ദഹനയാ​ഗ​ത്തി​നുള്ള വിറക്‌ എടുത്ത്‌ യിസ്‌ഹാ​ക്കി​ന്റെ ചുമലിൽ വെച്ചു. അബ്രാ​ഹാം തീയും കത്തിയും കൈയി​ലെ​ടു​ത്തു. ഇരുവ​രും ഒന്നിച്ച്‌ യാത്ര​യാ​യി” എന്നു പറയുന്നു.

പുരാ​ത​ന​കാ​ലത്ത്‌ തീ കത്തിക്കാൻ ഉപയോ​ഗി​ച്ചി​രുന്ന രീതി എന്തായി​രു​ന്നെന്നു തിരു​വെ​ഴു​ത്തു​കൾ ഒരിട​ത്തും പറയു​ന്നില്ല. അബ്രാ​ഹാ​മും യിസ്‌ഹാ​ക്കും നടത്തിയ “ദൂരയാ​ത്ര​യിൽ കെടാതെ തീനാളം കൊണ്ടു​പോ​കു​ന്നത്‌ ഏറെക്കു​റെ അസാധ്യ​മാണ്‌” എന്നാണ്‌ ഉൽപത്തി 22-ാം അധ്യാ​യ​ത്തി​ലെ വിവര​ണ​ത്തെ​ക്കു​റിച്ച്‌ ഒരു വ്യാഖ്യാ​താവ്‌ പറയു​ന്നത്‌. മറ്റു ചിലരും ഇതി​നോ​ടു യോജി​ക്കു​ന്നെന്നു തോന്നു​ന്നു. അതു​കൊണ്ട്‌, ആ വിവര​ണ​ത്തിൽ തീ എന്നതു​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്നതു തീ കത്തിക്കു​ന്ന​തി​നു​വേ​ണ്ടി​യുള്ള വസ്‌തു​വാ​യി​രി​ക്കണം.

പുരാ​ത​ന​കാ​ലത്ത്‌ തീ കത്തിക്കു​ന്നത്‌ അത്ര എളുപ്പ​മുള്ള കാര്യ​മ​ല്ലാ​യി​രു​ന്നെന്നു മറ്റു ചിലർ ചൂണ്ടി​ക്കാ​ണി​ക്കു​ന്നു. സ്വന്തമാ​യി തീ കത്തിച്ച്‌ ഉണ്ടാക്കു​ന്ന​തി​നെ​ക്കാ​ളും എളുപ്പം, പറ്റു​മെ​ങ്കിൽ അയൽവീ​ട്ടിൽനിന്ന്‌ തീക്കന​ലു​കൾ മേടി​ക്കു​ന്ന​താ​ണെന്ന്‌ ആളുകൾ മനസ്സി​ലാ​ക്കി​യി​രു​ന്നു. അബ്രാ​ഹാം കൊണ്ടു​പോ​യതു എരിയുന്ന കൽക്കരി​യോ തലേ രാത്രി​യി​ലെ തീയുടെ ബാക്കിവന്ന കനലു​ക​ളോ ഇട്ട ഒരു പാത്രം, ഒരുപക്ഷേ തൂക്കി​പ്പി​ടി​ച്ചു​കൊ​ണ്ടു​പോ​കാൻ കഴിയുന്ന ഒരു കുടമാ​യി​രി​ക്കാ​മെന്നു പല പണ്ഡിത​ന്മാ​രും വിശ്വ​സി​ക്കു​ന്നു. (യശ. 30:14) ഇങ്ങനെ കൊണ്ടു​പോ​കുന്ന കനൽക്ക​ട്ടകൾ ഉപയോ​ഗിച്ച്‌ യാത്ര​യ്‌ക്കി​ട​യിൽ എപ്പോൾ വേണ​മെ​ങ്കി​ലും ചെറിയ മരക്കഷ​ണ​ങ്ങൾകൊണ്ട്‌ തീ കത്തിക്കാൻ കഴിയു​മാ​യി​രു​ന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക