വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w17 ഫെബ്രുവരി പേ. 23-28
  • ഇന്നു ദൈവജനത്തെ നയിക്കുന്നത്‌ ആരാണ്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഇന്നു ദൈവജനത്തെ നയിക്കുന്നത്‌ ആരാണ്‌?
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • അദൃശ്യ​നേ​താ​വി​നു കീഴിൽ ദൃശ്യ​മായ ഒരു കൂട്ടം
  • “ഇതു മനുഷ്യ​രു​ടെ പ്രവർത്ത​നമല്ല”
  • “വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ ആരാണ്‌?”
  • “നിങ്ങൾക്കി​ട​യിൽ നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വരെ ഓർത്തു​കൊ​ള്ളുക”
  • ഇന്ന്‌ ഭരണസംഘവുമായി സഹകരിക്കൽ
    വീക്ഷാഗോപുരം—1990
  • “വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ”—ഉത്തരവാ​ദി​ത്വ​ങ്ങൾ
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • ഇന്നു ഭരണസംഘം പ്രവർത്തിക്കുന്നത്‌ എങ്ങനെയാണ്‌?
    ഇന്ന്‌ യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?
  • ‘വിശ്വസ്‌തനായ അടിമ’യും അതിന്റെ ഭരണസംഘവും
    വീക്ഷാഗോപുരം—1990
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
w17 ഫെബ്രുവരി പേ. 23-28
ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘം

ഇന്നു ദൈവ​ജ​നത്തെ നയിക്കു​ന്നത്‌ ആരാണ്‌?

“നിങ്ങൾക്കി​ട​യിൽ നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വരെ ഓർത്തു​കൊ​ള്ളുക.”—എബ്രാ. 13:7.

ഗീതം: 125, 43

വിശദീകരിക്കാമോ?

ഒന്നാം നൂറ്റാ​ണ്ടി​ലും ഇന്നും ദൈവ​ജ​ന​ത്തി​നു നേതൃ​ത്വം വഹിക്കു​ന്ന​വരെ എങ്ങനെ​യാണ്‌. . .

  • പരിശു​ദ്ധാ​ത്മാവ്‌ ശക്തരാ​ക്കി​യി​രി​ക്കു​ന്നത്‌?

  • ദൈവ​ദൂ​ത​ന്മാർ സഹായി​ച്ചി​രി​ക്കു​ന്നത്‌?

  • ദൈവ​വ​ചനം വഴി കാണി​ച്ചി​രി​ക്കു​ന്നത്‌?

1, 2. യേശു​വി​ന്റെ സ്വർഗാ​രോ​ഹ​ണ​ത്തി​നു ശേഷം അപ്പോ​സ്‌ത​ല​ന്മാർ എന്തു ചിന്തി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കാം?

യേശു​വി​ന്റെ അപ്പോ​സ്‌ത​ല​ന്മാർ ആകാശ​ത്തേക്കു നോക്കി ഒലിവു​മ​ല​യിൽ അങ്ങനെ നിന്നു. അവരുടെ നാഥനും സുഹൃ​ത്തും ആയ യേശു അവരെ വിട്ട്‌ ആകാശ​ത്തേക്ക്‌ ഉയർന്നതേ ഉണ്ടായി​രു​ന്നു​ള്ളൂ. ഒരു മേഘം യേശു​വി​നെ അവരുടെ കാഴ്‌ച​യിൽനിന്ന്‌ മറച്ചു. (പ്രവൃ. 1:9, 10) കഴിഞ്ഞ രണ്ടു വർഷമാ​യി, അവരെ പഠിപ്പി​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും നയിക്കാ​നും യേശു കൂടെ​യു​ണ്ടാ​യി​രു​ന്നു. ഇപ്പോൾ യേശു അവരെ വിട്ടു​പി​രി​ഞ്ഞു. ഇനി അവർ എന്തു ചെയ്യും?

2 യേശു അനുഗാ​മി​ക​ളോട്‌ ഇങ്ങനെ പറഞ്ഞി​രു​ന്നു: “നിങ്ങൾ യരുശ​ലേ​മി​ലും യഹൂദ്യ​യിൽ എല്ലായി​ട​ത്തും ശമര്യ​യി​ലും ഭൂമി​യു​ടെ അതിവി​ദൂ​ര​ഭാ​ഗ​ങ്ങൾവ​രെ​യും എന്റെ സാക്ഷി​ക​ളാ​യി​രി​ക്കും.” (പ്രവൃ. 1:8) ആ നിയമനം നിർവ​ഹി​ക്കാൻ അവർക്ക്‌ എങ്ങനെ കഴിയു​മാ​യി​രു​ന്നു? അവർക്കു പെട്ടെ​ന്നു​തന്നെ പരിശു​ദ്ധാ​ത്മാവ്‌ ലഭിക്കു​മെന്നു യേശു ഉറപ്പു കൊടു​ത്തി​രു​ന്നു. (പ്രവൃ. 1:5) എന്നാൽ ഭൂലോ​ക​ത്തെ​ങ്ങും ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത എത്തിക്കു​ന്ന​തി​നു നല്ല സംഘാ​ട​ന​വും മേൽനോ​ട്ട​വും ആവശ്യ​മാ​യി​രു​ന്നു. പുരാ​ത​ന​നാ​ളു​ക​ളിൽ ദൈവ​ജ​നത്തെ നയിക്കാൻ യഹോവ മനുഷ്യ​രെ ഉപയോ​ഗി​ച്ചു. അതു​കൊണ്ട്‌, ‘യഹോവ ഇപ്പോൾ ഒരു പുതിയ നേതാ​വി​നെ നിയമി​ക്കു​മോ’ എന്ന്‌ അപ്പോ​സ്‌ത​ല​ന്മാർ ഒരുപക്ഷേ ചിന്തി​ച്ചി​രി​ക്കാം.

3. (എ) യേശു​വി​ന്റെ സ്വർഗാ​രോ​ഹ​ണ​ത്തി​നു ശേഷം അപ്പോ​സ്‌ത​ല​ന്മാർ പ്രധാ​ന​പ്പെട്ട ഏതു തീരു​മാ​നം കൈ​ക്കൊ​ണ്ടു? (ബി) ഈ ലേഖന​ത്തിൽ നമ്മൾ എന്താണു പഠിക്കാൻപോ​കു​ന്നത്‌?

3 കുറച്ച്‌ ദിവസ​ങ്ങൾക്കു ശേഷം, ശിഷ്യ​ന്മാർ തിരു​വെ​ഴു​ത്തു​കൾ പരി​ശോ​ധി​ക്കു​ക​യും ദൈവ​ത്തി​ന്റെ മാർഗ​നിർദേ​ശ​ത്തി​നാ​യി പ്രാർഥി​ക്കു​ക​യും ചെയ്‌തിട്ട്‌ യൂദാസ്‌ ഈസ്‌ക​ര്യോ​ത്തി​നു പകരം 12-ാമത്തെ അപ്പോ​സ്‌ത​ല​നാ​യി മത്ഥിയാ​സി​നെ തിര​ഞ്ഞെ​ടു​ത്തു. (പ്രവൃ. 1:15-26) യഹോ​വ​യും അപ്പോ​സ്‌ത​ല​ന്മാ​രും ഈ തിര​ഞ്ഞെ​ടു​പ്പി​നെ പ്രധാ​ന​പ്പെട്ട ഒന്നായി കണ്ടത്‌ എന്തു​കൊണ്ട്‌? സംഘട​ന​യിൽ 12 അപ്പോ​സ്‌ത​ല​ന്മാർ ആവശ്യ​മാ​ണെന്നു ശിഷ്യ​ന്മാർ മനസ്സി​ലാ​ക്കി.a ശുശ്രൂ​ഷ​യിൽ ഒരു കൂട്ടി​നു​വേണ്ടി മാത്രമല്ല യേശു അപ്പോ​സ്‌ത​ല​ന്മാ​രെ തിര​ഞ്ഞെ​ടു​ത്തത്‌. ദൈവ​ജ​ന​ത്തിന്‌ ഇടയിൽ പ്രധാ​ന​പ്പെട്ട ഒരു ഉത്തരവാ​ദി​ത്വം നിർവ​ഹി​ക്കേ​ണ്ട​വ​രാണ്‌ അവർ എന്ന കാര്യ​വും യേശു​വി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നു. എന്തായി​രു​ന്നു ആ ഉത്തരവാ​ദി​ത്വം? അതു നിർവ​ഹി​ക്കാൻ യേശു​വി​ലൂ​ടെ യഹോവ എങ്ങനെ​യാണ്‌ അവരെ സജ്ജരാ​ക്കി​യത്‌? ഇന്നു ദൈവ​ജ​ന​ത്തിന്‌ ഇടയിൽ സമാന​മായ എന്തു ക്രമീ​ക​ര​ണ​മാ​ണു​ള്ളത്‌? ‘നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വരെ ഓർക്കാൻ’ നമുക്ക്‌ എങ്ങനെ കഴിയും, പ്രത്യേ​കിച്ച്‌ ‘വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമയെ?’—എബ്രാ. 13:7; മത്താ. 24:45.

അദൃശ്യ​നേ​താ​വി​നു കീഴിൽ ദൃശ്യ​മായ ഒരു കൂട്ടം

4. ഒന്നാം നൂറ്റാ​ണ്ടിൽ അപ്പോ​സ്‌ത​ല​ന്മാ​രും യരുശ​ലേ​മി​ലെ മറ്റു മൂപ്പന്മാ​രും ക്രിസ്‌തീ​യ​സ​ഭ​യു​ടെ വളർച്ച​യിൽ എന്തു പങ്കു വഹിച്ചു?

4 എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌തു​മു​ത​ലാണ്‌ അപ്പോ​സ്‌ത​ല​ന്മാർ ക്രിസ്‌തീ​യ​സ​ഭ​യിൽ നേതൃ​ത്വ​മെ​ടു​ക്കാൻ തുടങ്ങി​യത്‌. അന്നേ ദിവസം “പത്രോസ്‌ മറ്റ്‌ 11 അപ്പോ​സ്‌ത​ല​ന്മാ​രോ​ടൊ​പ്പം എഴു​ന്നേ​റ്റു​നിന്ന്‌” ജൂതന്മാ​രും ജൂതമതം സ്വീക​രി​ച്ച​വ​രും അടങ്ങുന്ന ഒരു വലിയ കൂട്ട​ത്തോ​ടു ജീവര​ക്ഷാ​ക​ര​മായ സത്യങ്ങൾ പങ്കു​വെച്ചു. (പ്രവൃ. 2:14, 15) അവരിൽ പലരും വിശ്വാ​സി​ക​ളാ​യി​ത്തീർന്ന്‌ ‘ഉത്സാഹ​ത്തോ​ടെ അപ്പോ​സ്‌ത​ല​ന്മാ​രിൽനിന്ന്‌ പഠിക്കാൻതു​ടങ്ങി.’ (പ്രവൃ. 2:42) സഭയുടെ സാമ്പത്തി​ക​കാ​ര്യ​ങ്ങൾ കൈകാ​ര്യം ചെയ്‌തി​രു​ന്ന​തും അപ്പോ​സ്‌ത​ല​ന്മാ​രാ​യി​രു​ന്നു. (പ്രവൃ. 4:34, 35) ദൈവ​ജ​ന​ത്തി​ന്റെ ആത്മീയ​മായ ആവശ്യ​ങ്ങ​ളും അവർ നിറ​വേറ്റി. അപ്പോ​സ്‌ത​ല​ന്മാർ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ പ്രാർഥ​ന​യി​ലും ദൈവ​വ​ചനം പഠിപ്പി​ക്കു​ന്ന​തി​ലും മുഴു​കട്ടെ.” (പ്രവൃ. 6:4) പുതിയ പ്രദേ​ശ​ങ്ങ​ളിൽ സന്തോ​ഷ​വാർത്ത വ്യാപി​പ്പി​ക്കു​ന്ന​തിന്‌ അവർ അനുഭ​വ​പ​രി​ച​യ​മുള്ള ക്രിസ്‌ത്യാ​നി​കളെ നിയമി​ക്കു​ക​യും ചെയ്‌തു. (പ്രവൃ. 8:14, 15) കാലം കടന്നു​പോ​യ​പ്പോൾ, സഭകളു​ടെ കാര്യങ്ങൾ കൈകാ​ര്യം ചെയ്യു​ന്ന​തിൽ അഭിഷി​ക്ത​രായ മറ്റു ചില മൂപ്പന്മാ​രും അപ്പോ​സ്‌ത​ല​ന്മാ​രോ​ടു ചേർന്നു. അവർ ഒരു ഭരണസം​ഘ​മാ​യി പ്രവർത്തിച്ച്‌ എല്ലാ സഭകൾക്കും​വേണ്ട നിർദേ​ശങ്ങൾ കൊടു​ത്തു.—പ്രവൃ. 15:2.

5, 6. (എ) പരിശു​ദ്ധാ​ത്മാവ്‌ എങ്ങനെ​യാ​ണു ഭരണസം​ഘത്തെ ശക്തീക​രി​ച്ചത്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.) (ബി) ദൈവ​ദൂ​ത​ന്മാർ എങ്ങനെ​യാ​ണു ഭരണസം​ഘത്തെ സഹായി​ച്ചത്‌? (സി) ദൈവ​വ​ചനം എങ്ങനെ​യാ​ണു ഭരണസം​ഘ​ത്തി​നു വഴി കാണി​ച്ചത്‌?

5 യേശു​വി​നെ ഉപയോ​ഗിച്ച്‌ യഹോ​വ​യാ​ണു ഭരണസം​ഘത്തെ നയിച്ച​തെന്ന്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾക്ക്‌ അറിയാ​മാ​യി​രു​ന്നു. അവർക്ക്‌ അത്‌ ഉറപ്പാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌? ഒന്നാമ​താ​യി, പരിശു​ദ്ധാ​ത്മാവ്‌ ഭരണസം​ഘത്തെ ശക്തി​പ്പെ​ടു​ത്തി. (യോഹ. 16:13) എല്ലാ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾക്കും പരിശു​ദ്ധാ​ത്മാവ്‌ ലഭിച്ചി​രു​ന്നു. എന്നാൽ മേൽവി​ചാ​ര​ക​ന്മാർ എന്ന ഉത്തരവാ​ദി​ത്വം കൈകാ​ര്യം ചെയ്യാൻ അപ്പോ​സ്‌ത​ല​ന്മാ​രെ​യും യരുശ​ലേ​മി​ലെ മറ്റു മൂപ്പന്മാ​രെ​യും പരിശു​ദ്ധാ​ത്മാവ്‌ പ്രത്യേ​ക​വി​ധ​ത്തിൽ സഹായി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, എ.ഡി. 49-ൽ പരി​ച്ഛേദന സംബന്ധിച്ച തർക്കത്തിൽ ശരിയായ തീരു​മാ​ന​മെ​ടു​ക്കാൻ പരിശു​ദ്ധാ​ത്മാവ്‌ ഭരണസം​ഘത്തെ സഹായി​ച്ചു. അവരുടെ നിർദേശം പിൻപ​റ്റി​യ​പ്പോൾ “സഭകളു​ടെ വിശ്വാ​സം ശക്തമായി; അംഗസം​ഖ്യ ദിവസേന വർധിച്ചു.” (പ്രവൃ. 16:4, 5) ആ തീരു​മാ​നം അറിയി​ച്ചു​കൊ​ണ്ടുള്ള ഭരണസം​ഘ​ത്തി​ന്റെ കത്തു വെളി​പ്പെ​ടു​ത്തു​ന്നത്‌, അവർക്കു ദൈവാ​ത്മാ​വു​ണ്ടാ​യി​രു​ന്നെ​ന്നും സ്‌നേ​ഹ​വും വിശ്വാ​സ​വും പോലുള്ള ഗുണങ്ങൾ അവർ കാണി​ച്ചി​രു​ന്നെ​ന്നും ആണ്‌.—പ്രവൃ. 15:11, 25-29; ഗലാ. 5:22, 23.

6 രണ്ടാമ​താ​യി, ദൈവ​ദൂ​ത​ന്മാർ ഭരണസം​ഘത്തെ സഹായി​ച്ചു. അപ്പോ​സ്‌ത​ല​നായ പത്രോ​സി​നെ വിളി​ച്ചു​വ​രു​ത്താൻ കൊർന്നേ​ല്യൊ​സി​നോ​ടു പറഞ്ഞത്‌ ഒരു ദൈവ​ദൂ​ത​നാ​യി​രു​ന്നു. കൊർന്നേ​ല്യൊ​സും ബന്ധുക്ക​ളും പരി​ച്ഛേ​ദ​ന​യേ​റ്റി​ട്ടി​ല്ലാ​ത്തവർ ആയിരു​ന്നെ​ങ്കി​ലും പത്രോ​സി​ന്റെ പ്രസം​ഗ​ത്തി​നു ശേഷം അവർക്കു പരിശു​ദ്ധാ​ത്മാവ്‌ ലഭിച്ചു. അങ്ങനെ കൊർന്നേ​ല്യൊസ്‌ സ്‌നാ​ന​മേറ്റ്‌ ജനതക​ളിൽനി​ന്നുള്ള, പരി​ച്ഛേ​ദ​ന​യേ​റ്റി​ട്ടി​ല്ലാത്ത ആദ്യത്തെ ക്രിസ്‌ത്യാ​നി​യാ​യി. ജനതക​ളിൽനി​ന്നുള്ള പരി​ച്ഛേ​ദ​ന​യേ​റ്റി​ട്ടി​ല്ലാ​ത്ത​വരെ ക്രിസ്‌തീ​യ​സ​ഭ​യി​ലെ അംഗങ്ങ​ളാ​യി അംഗീ​ക​രി​ക്കു​ക​യെന്ന ദൈ​വേഷ്ടം അനുസ​രി​ക്കാൻ അപ്പോ​സ്‌ത​ല​ന്മാ​രെ​യും മറ്റു സഹോ​ദ​ര​ന്മാ​രെ​യും പ്രേരി​പ്പി​ച്ചത്‌ ഈ സംഭവ​മാ​യി​രു​ന്നു. (പ്രവൃ. 11:13-18) ഇതു മാത്രമല്ല, ഭരണസം​ഘം മേൽനോ​ട്ടം വഹിച്ചി​രുന്ന പ്രസം​ഗ​പ്ര​വർത്ത​നത്തെ ദൈവ​ദൂ​ത​ന്മാർ ഉത്സാഹ​ത്തോ​ടെ പിന്തു​ണ​യ്‌ക്കു​ക​യും ചെയ്‌തു. (പ്രവൃ. 5:19, 20) മൂന്നാ​മ​താ​യി, ദൈവ​വ​ചനം ഭരണസം​ഘ​ത്തി​നു വഴി കാണിച്ചു. പഠിപ്പി​ക്ക​ലു​ക​ളു​ടെ കാര്യ​ത്തി​ലും സംഘട​നാ​പ​ര​മായ നിർദേ​ശ​ങ്ങ​ളു​ടെ കാര്യ​ത്തി​ലും തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ ആ അഭിഷി​ക്ത​മൂ​പ്പ​ന്മാ​രെ സഹായി​ച്ചതു തിരു​വെ​ഴു​ത്തു​ക​ളാ​യി​രു​ന്നു.—പ്രവൃ. 1:20-22; 15:15-20.

7. ആദ്യകാ​ല​ക്രി​സ്‌ത്യാ​നി​കളെ യേശു​വാ​ണു നയിച്ച​തെന്നു നമുക്കു പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

7 സഭയുടെ മേൽ ഭരണസം​ഘ​ത്തിന്‌ അധികാ​ര​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഭരണസം​ഘം തങ്ങളുടെ നേതാ​വാ​യി കണ്ടതു യേശു​വി​നെ​യാ​യി​രു​ന്നു. ‘ക്രിസ്‌തു ചിലരെ അപ്പോ​സ്‌ത​ല​ന്മാ​രാ​യി തന്നു’ എന്നും “നമുക്കു സ്‌നേ​ഹ​ത്തിൽ, തലയായ ക്രിസ്‌തു​വി​ലേക്ക്‌ എല്ലാ കാര്യ​ത്തി​ലും വളർന്നു​വ​രാം” എന്നും അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എഴുതി. (എഫെ. 4:11, 15) പ്രമു​ഖ​നായ ഏതെങ്കി​ലു​മൊ​രു അപ്പോ​സ്‌ത​ലന്റെ പേരിലല്ല, പകരം ‘ദൈവ​ഹി​ത​മ​നു​സ​രിച്ച്‌ ശിഷ്യ​ന്മാർ ക്രിസ്‌ത്യാ​നി​കൾ’ എന്നാണ്‌ അറിയ​പ്പെ​ട്ടത്‌. (പ്രവൃ. 11:26) അപ്പോ​സ്‌ത​ല​ന്മാ​രും നേതൃ​ത്വ​മെ​ടുത്ത മറ്റു സഹോ​ദ​ര​ന്മാ​രും കൈമാ​റി​ക്കൊ​ടുത്ത “പാരമ്പ​ര്യ​ങ്ങൾ,” അഥവാ തിരു​വെ​ഴു​ത്ത​ടി​സ്ഥാ​ന​മുള്ള രീതികൾ, പിൻപ​റ്റേ​ണ്ടതു പ്രധാ​ന​മാ​ണെന്നു പൗലോസ്‌ പറഞ്ഞു. എന്നാൽ അതോ​ടൊ​പ്പം പൗലോസ്‌ ഇക്കാര്യം ഓർമി​പ്പി​ച്ചു: “ഏതു പുരു​ഷ​ന്റെ​യും തല ക്രിസ്‌തു.” ഭരണസം​ഘ​ത്തി​ലു​ള്ള​വ​രു​ടെ കാര്യ​ത്തി​ലും ഇതു ബാധക​മാ​യി​രു​ന്നു. പൗലോസ്‌ തുടർന്നു: “ക്രിസ്‌തു​വി​ന്റെ തല ദൈവം. ഇതു നിങ്ങൾ മനസ്സി​ലാ​ക്ക​ണ​മെന്നു ഞാൻ ആഗ്രഹി​ക്കു​ന്നു.” (1 കൊരി. 11:2, 3) അതെ, ക്രിസ്‌തു​വാ​ണു തന്റെ തലയായ യഹോ​വ​യു​ടെ നിർദേ​ശ​ങ്ങൾക്കു ചേർച്ച​യിൽ അദൃശ്യ​മാ​യി സഭയെ നയിച്ചു​കൊ​ണ്ടി​രു​ന്നത്‌.

“ഇതു മനുഷ്യ​രു​ടെ പ്രവർത്ത​നമല്ല”

8, 9. ഏതു സുപ്ര​ധാ​ന​കാ​ര്യ​മാണ്‌ 19-ാം നൂറ്റാ​ണ്ടി​ന്റെ തുടക്ക​ത്തിൽ റസ്സൽ സഹോ​ദരൻ ചെയ്‌തത്‌?

8 പത്തൊ​മ്പ​താം നൂറ്റാ​ണ്ടി​ന്റെ അവസാ​ന​ത്തോ​ട​ടുത്ത്‌ ചാൾസ്‌ റ്റെയ്‌സ്‌ റസ്സൽ സഹോ​ദ​ര​നും സഹകാ​രി​ക​ളും സത്യ​ക്രി​സ്‌ത്യാ​നി​ത്വം പുനഃ​സ്ഥാ​പി​ക്കാ​നുള്ള ശ്രമങ്ങൾ ആരംഭി​ച്ചു. ബൈബിൾസ​ത്യം വ്യത്യ​സ്‌ത​ഭാ​ഷ​ക​ളിൽ പ്രചരി​പ്പി​ക്കു​ന്ന​തി​നു നിയമ​സാ​ധുത ലഭിക്കാൻ, 1884-ൽ സയൺസ്‌ വാച്ച്‌ ടവർ ട്രാക്‌റ്റ്‌ സൊസൈറ്റിb രൂപീ​ക​രി​ച്ചു. റസ്സൽ സഹോ​ദ​ര​നാ​യി​രു​ന്നു അതിന്റെ പ്രസി​ഡന്റ്‌. ദൈവ​വ​ചനം ഉത്സാഹ​ത്തോ​ടെ പഠിച്ചി​രുന്ന ഒരാളാ​യി​രു​ന്നു റസ്സൽ സഹോ​ദരൻ. ത്രിത്വം, ആത്മാവ്‌ മരിക്കു​ന്നില്ല എന്നതു​പോ​ലുള്ള പഠിപ്പി​ക്ക​ലു​കൾ തെറ്റാ​ണെന്ന്‌ അദ്ദേഹം ധീരമാ​യി തുറന്നു​കാ​ട്ടി. ക്രിസ്‌തു​വി​ന്റെ മടങ്ങി​വ​രവ്‌ അദൃശ്യ​മാ​യി​ട്ടാ​യി​രി​ക്കു​മെ​ന്നും “ജനതകൾക്കാ​യി അനുവ​ദി​ച്ചി​ട്ടുള്ള കാലം” 1914-ൽ അവസാ​നി​ക്കു​മെ​ന്നും അദ്ദേഹം മനസ്സി​ലാ​ക്കി. (ലൂക്കോ. 21:24) ഈ സത്യങ്ങൾ മറ്റുള്ള​വരെ അറിയി​ക്കാൻ അദ്ദേഹം രാപ്പക​ലി​ല്ലാ​തെ അധ്വാ​നി​ക്കു​ക​യും ഉദാര​മാ​യി പണം മുടക്കു​ക​യും ചെയ്‌തു. വ്യക്തമാ​യും, ആ നിർണാ​യ​ക​കാ​ലത്ത്‌ യഹോ​വ​യും സഭയുടെ തലയായ യേശു​വും റസ്സൽ സഹോ​ദ​രനെ ഉപയോ​ഗി​ക്കു​ക​യാ​യി​രു​ന്നു.

9 മനുഷ്യ​രു​ടെ ബഹുമതി നേടി​യെ​ടു​ക്കുക എന്നതല്ലാ​യി​രു​ന്നു റസ്സൽ സഹോ​ദ​രന്റെ ലക്ഷ്യം. 1896-ൽ അദ്ദേഹം ഇങ്ങനെ എഴുതി: “ഞങ്ങളെ​യോ ഞങ്ങൾ എഴുതുന്ന കാര്യ​ങ്ങ​ളെ​യോ ആരും ഭക്ത്യാ​ദ​ര​ങ്ങ​ളോ​ടെ വീക്ഷി​ക്ക​രുത്‌; ഞങ്ങളെ ആരും അഭിവ​ന്ദ്യ​രെ​ന്നോ റബ്ബിമാ​രെ​ന്നോ അഭിസം​ബോ​ധന ചെയ്യാ​നും ഞങ്ങൾ പ്രതീ​ക്ഷി​ക്കു​ന്നില്ല. ആരെങ്കി​ലും ഞങ്ങളുടെ പേരിൽ അറിയ​പ്പെ​ട​ണ​മെ​ന്നും ഞങ്ങൾ ആഗ്രഹി​ക്കു​ന്നില്ല.” അദ്ദേഹം പിന്നീട്‌ ഇങ്ങനെ പറഞ്ഞു: “ഇതു മനുഷ്യ​രു​ടെ പ്രവർത്ത​നമല്ല, ദൈവ​ത്തി​ന്റേ​താണ്‌.”

10. (എ) യേശു എന്നാണു ‘വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമയെ’ നിയമി​ച്ചത്‌? (ബി) വാച്ച്‌ ടവർ സൊ​സൈ​റ്റി​യും ഭരണസം​ഘ​വും രണ്ടും രണ്ടാ​ണെന്നു വ്യക്തമാ​യി​ത്തീർന്നത്‌ എങ്ങനെ​യെന്നു വിശദീ​ക​രി​ക്കുക.

10 റസ്സൽ സഹോ​ദരൻ മരിച്ച്‌ മൂന്നു വർഷത്തി​നു ശേഷം 1919-ൽ ‘വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമയെ’ യേശു നിയമി​ച്ചു. എന്തിനു​വേണ്ടി? ‘വീട്ടു​ജോ​ലി​ക്കാർക്കു തക്കസമ​യത്ത്‌ ഭക്ഷണം കൊടു​ക്കു​ന്ന​തിന്‌.’ (മത്താ. 24:45) അക്കാലത്ത്‌ ന്യൂ​യോർക്കി​ലെ ബ്രൂക്‌ലി​നി​ലുള്ള ലോകാ​സ്ഥാ​നത്ത്‌ സേവിച്ച അഭിഷി​ക്ത​സ​ഹോ​ദ​ര​ന്മാ​രു​ടെ ഒരു ചെറിയ കൂട്ടം, ആത്മീയാ​ഹാ​രം തയ്യാറാ​ക്കി യേശു​വി​ന്റെ അനുഗാ​മി​കൾക്കു വിതരണം ചെയ്‌തി​രു​ന്നു. 1940-കളിൽ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ “ഭരണസം​ഘം” എന്ന പദം ഉപയോ​ഗി​ച്ചു​തു​ടങ്ങി. അതു വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈ​റ്റി​യു​മാ​യി അടുത്ത്‌ ബന്ധമുള്ള ഒന്നാ​ണെ​ന്നാണ്‌ അക്കാലത്ത്‌ നമ്മൾ മനസ്സി​ലാ​ക്കി​യി​രു​ന്നത്‌. എന്നാൽ 1971-ൽ വാച്ച്‌ ടവർ സൊ​സൈ​റ്റി​യും അതിന്റെ ഡയറക്‌ടർമാ​രും അല്ല ഭരണസം​ഘം എന്നു വ്യക്തമാ​യി. വാച്ച്‌ ടവർ സൊ​സൈറ്റി എന്നതു ഗവൺമെ​ന്റു​നി​യ​മ​പ്ര​കാ​രം രൂപീ​ക​രിച്ച ഒരു സംഘടന മാത്ര​മാണ്‌. അതു​കൊ​ണ്ടു​തന്നെ, പിന്നീടു ഭരണസം​ഘ​ത്തിൽ അംഗങ്ങ​ളായ അഭിഷി​ക്ത​സ​ഹോ​ദ​ര​ന്മാ​രിൽ ചിലർ വാച്ച്‌ ടവർ സൊ​സൈ​റ്റി​യു​ടെ ഡയറക്‌ടർമാ​ര​ല്ലാ​യി​രു​ന്നു. ഈ അടുത്ത കാലത്താ​യി ‘വേറെ ആടുക​ളിൽപ്പെട്ട’ പക്വത​യുള്ള സഹോ​ദ​ര​ന്മാ​രും ആ സൊ​സൈ​റ്റി​യു​ടെ​യും ദൈവ​ജനം ഉപയോ​ഗി​ക്കുന്ന മറ്റു കോർപ്പ​റേ​ഷ​നു​ക​ളു​ടെ​യും ഡയറക്‌ടർമാ​രാ​യി സേവി​ക്കു​ന്നു. ഈ മാറ്റം, ആത്മീയ​കാ​ര്യ​ങ്ങൾ പഠിപ്പി​ക്കു​ന്ന​തി​ലും അതിനു മേൽനോ​ട്ടം വഹിക്കു​ന്ന​തി​ലും ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ ഭരണസം​ഘത്തെ സഹായി​ക്കു​ന്നു. (യോഹ. 10:16; പ്രവൃ. 6:4) ഭരണസം​ഘ​മാ​യി വർത്തി​ക്കുന്ന അഭിഷി​ക്ത​സ​ഹോ​ദ​ര​ന്മാ​രു​ടെ ഒരു ചെറിയ കൂട്ടമാ​ണു “വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ” എന്ന്‌ 2013 ജൂലൈ 15 ലക്കം വീക്ഷാ​ഗോ​പു​രം വിശദീ​ക​രി​ച്ചു.

1950-കളിലെ ഭരണസം​ഘം

1950-കളിലെ ഭരണസം​ഘം

11. ഭരണസം​ഘം എങ്ങനെ​യാ​ണു പ്രവർത്തി​ക്കു​ന്നത്‌?

11 ഭരണസം​ഘം കൂടി​യാ​ലോ​ചി​ച്ചാ​ണു പ്രധാ​ന​പ്പെട്ട ഓരോ തീരു​മാ​ന​വു​മെ​ടു​ക്കു​ന്നത്‌. അവർ ആഴ്‌ച​യിൽ ഒരിക്കൽ കൂടി​വ​രും. അത്‌ അവർക്കി​ട​യി​ലെ ആശയവി​നി​മ​യ​വും അവരുടെ ഐക്യ​വും വർധി​പ്പി​ക്കു​ന്നു. (സുഭാ. 20:18) ഭരണസം​ഘ​ത്തി​ലെ ഒരു അംഗത്തി​നും മറ്റൊരു അംഗ​ത്തെ​ക്കാൾ പ്രാധാ​ന്യ​മില്ല. അതു​കൊണ്ട്‌ ഭരണസം​ഘ​ത്തി​ന്റെ ആഴ്‌ച​തോ​റു​മുള്ള മീറ്റി​ങ്ങിന്‌ അധ്യക്ഷത വഹിക്കു​ന്നത്‌ ഓരോ വർഷവും അവരിൽ ഓരോ​രു​ത്ത​രാ​യി​രി​ക്കും. (1 പത്രോ. 5:1) അതു​പോ​ലെ ഭരണസം​ഘ​ത്തി​നു കീഴി​ലുള്ള ആറു കമ്മിറ്റി​ക​ളു​ടെ അധ്യക്ഷ​സ്ഥാ​നം വഹിക്കു​ന്ന​തും ഓരോ വർഷവും വെവ്വേറെ ഭരണസം​ഘാം​ഗ​ങ്ങ​ളാ​യി​രി​ക്കും. മറ്റു സഹോ​ദ​ര​ങ്ങ​ളു​ടെ നേതാ​വാ​യി​ട്ടല്ല, പകരം ‘വീട്ടു​ജോ​ലി​ക്കാ​രിൽ’ ഒരാളാ​യി​ട്ടാണ്‌ ഓരോ ഭരണസം​ഘാം​ഗ​വും അവരെ​ത്തന്നെ വീക്ഷി​ക്കു​ന്നത്‌. അവരും വിശ്വ​സ്‌ത​നായ അടിമ​യിൽനി​ന്നുള്ള ആത്മീയ​ഭ​ക്ഷണം സ്വീക​രി​ക്കു​ക​യും അടിമ​യ്‌ക്കു കീഴ്‌പെ​ട്ടി​രി​ക്കു​ക​യും ചെയ്യുന്നു.

1800-കൾ മുതൽ ഇന്നോളമുള്ള വീക്ഷാഗോപുരത്തിന്റെ മുഖചിത്രങ്ങൾ; ഇക്കാലത്തെ ഭരണസംഘം

1919-ൽ നിയമി​ത​മാ​യ​തു​മു​തൽ വിശ്വ​സ്‌ത​നായ അടിമ ദൈവ​ജ​ന​ത്തി​നു​വേണ്ട ആത്മീയാ​ഹാ​രം തയ്യാറാ​ക്കു​ന്നു (10, 11 ഖണ്ഡികകൾ കാണുക)

“വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ ആരാണ്‌?”

12. ഭരണസം​ഘ​ത്തെ​ക്കു​റിച്ച്‌ ഏതൊക്കെ ചോദ്യ​ങ്ങൾ ഉയർന്നു​വ​ന്നേ​ക്കാം?

12 ദൈവാ​ത്മാവ്‌ നേരിട്ട്‌ അത്ഭുത​ക​ര​മാ​യി അവരോ​ടു സംസാ​രി​ക്കു​ന്നു​ണ്ടെ​ന്നോ അവർക്കു തെറ്റുകൾ പറ്റി​ല്ലെ​ന്നോ ഭരണസം​ഘം അവകാ​ശ​പ്പെ​ടാ​റില്ല. പഠിപ്പി​ക്ക​ലു​ക​ളു​ടെ കാര്യ​ത്തി​ലും സംഘട​നാ​പ​ര​മായ നിർദേ​ശ​ങ്ങ​ളു​ടെ കാര്യ​ത്തി​ലും ചില​പ്പോൾ ഭരണസം​ഘ​ത്തി​നു തെറ്റു പറ്റി​യേ​ക്കാം. അതു തിരി​ച്ച​റി​യു​മ്പോൾ അവർ മാറ്റങ്ങൾ വരുത്തു​ന്നു. 1870 മുതൽ തിരു​വെ​ഴു​ത്തു​ഗ്രാ​ഹ്യ​ത്തി​ന്റെ കാര്യ​ത്തിൽ നമ്മൾ വരുത്തിയ പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വാച്ച്‌ടവർ പ്രസി​ദ്ധീ​കരണ സൂചി​ക​യു​ടെ (ഇംഗ്ലീഷ്‌) “വിശ്വാ​സ​ങ്ങ​ളി​ലെ പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ” (“Beliefs Clarified”) എന്ന ഭാഗത്ത്‌ പട്ടിക​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.c വിശ്വ​സ്‌ത​നായ അടിമ എല്ലാം തികഞ്ഞ ആത്മീയാ​ഹാ​ര​മാ​യി​രി​ക്കും തയ്യാറാ​ക്കു​ന്ന​തെന്നു യേശു ഒരിക്ക​ലും പറഞ്ഞില്ല. അങ്ങനെ​യെ​ങ്കിൽ “വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ ആരാണ്‌” എന്ന യേശു​വി​ന്റെ ചോദ്യ​ത്തി​നു നമുക്ക്‌ എങ്ങനെ ഉത്തരം കണ്ടെത്താ​നാ​കും? (മത്താ. 24:45) യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘം​ത​ന്നെ​യാണ്‌ ആ അടിമ എന്നതിന്‌ എന്തു തെളി​വുണ്ട്‌? ഒന്നാം നൂറ്റാ​ണ്ടി​ലെ ഭരണസം​ഘത്തെ സഹായിച്ച മൂന്നു കാര്യങ്ങൾ ഇന്നത്തെ ഭരണസം​ഘ​ത്തി​നു ബാധക​മാ​കു​ന്നു​ണ്ടോ എന്നു നമുക്ക്‌ ഇപ്പോൾ നോക്കാം.

13. പരിശു​ദ്ധാ​ത്മാവ്‌ ഭരണസം​ഘത്തെ എങ്ങനെ​യാ​ണു സഹായി​ക്കു​ന്നത്‌?

13 പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായം. മുമ്പ്‌ മനസ്സി​ലാ​കാ​തി​രുന്ന ബൈബിൾസ​ത്യ​ങ്ങൾ ഗ്രഹി​ക്കാൻ ഭരണസം​ഘത്തെ പരിശു​ദ്ധാ​ത്മാവ്‌ സഹായി​ച്ചി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, മുൻഖ​ണ്ഡി​ക​യിൽ പറഞ്ഞ വിശ്വാ​സ​ങ്ങ​ളി​ലെ പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ എന്ന പട്ടിക​യെ​ക്കു​റിച്ച്‌ ഒന്നു ചിന്തി​ക്കുക. “ഗഹനമായ ദൈവ​കാ​ര്യ​ങ്ങൾ” സ്വന്തമാ​യി കണ്ടെത്താ​നും വിശദീ​ക​രി​ക്കാ​നും ഒരു മനുഷ്യ​നും കഴിയില്ല. (1 കൊരി​ന്ത്യർ 2:10 വായി​ക്കുക.) പൗലോ​സി​ന്റെ അതേ വാക്കു​ക​ളാ​ണു ഭരണസം​ഘ​ത്തി​നും പറയാ​നു​ള്ളത്‌: “മനുഷ്യ​ജ്ഞാ​ന​ത്തിൽനിന്ന്‌ പഠിച്ച വാക്കുകൾ ഉപയോ​ഗി​ച്ചല്ല, ദൈവാ​ത്മാവ്‌ പഠിപ്പിച്ച വാക്കുകൾ ഉപയോ​ഗി​ച്ചാ​ണു ഞങ്ങൾ ഇക്കാര്യ​ങ്ങൾ സംസാ​രി​ക്കു​ന്നത്‌.” (1 കൊരി. 2:13) വിശ്വാ​സ​ത്യാ​ഗ​വും ആത്മീയ അന്ധകാ​ര​വും കൊടി​കു​ത്തി​വാണ നൂറ്റാ​ണ്ടു​കൾക്കു ശേഷം 1919 മുതൽ ബൈബിൾസ​ത്യ​ങ്ങ​ളു​ടെ ഒരു കലവറ നമുക്കു തുറന്നു​കി​ട്ടി​യി​രി​ക്കു​ന്നു. ഭരണസം​ഘത്തെ പരിശു​ദ്ധാ​ത്മാവ്‌ സഹായി​ക്കു​ന്നു എന്നതിന്റെ വ്യക്തമായ തെളി​വല്ലേ ഇത്‌?

14. വെളി​പാട്‌ 14:6, 7 പറയു​ന്ന​ത​നു​സ​രിച്ച്‌ ദൈവ​ദൂ​ത​ന്മാർ ഇന്നു ദൈവ​ജ​നത്തെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

14 ദൈവ​ദൂ​ത​ന്മാ​രു​ടെ സഹായം. 80 ലക്ഷത്തി​ല​ധി​കം സുവി​ശേ​ഷ​ക​രുള്ള ഒരു അന്താരാ​ഷ്‌ട്ര പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു മേൽനോ​ട്ടം വഹിക്കു​ക​യെന്ന ഭാരിച്ച ഉത്തരവാ​ദി​ത്വ​മാ​ണു ഭരണസം​ഘ​ത്തി​നു​ള്ളത്‌. ഇതു വിജയ​ക​ര​മാ​യി മുന്നോട്ട്‌ കൊണ്ടു​പോ​കാൻ എങ്ങനെ​യാ​ണു കഴിയു​ന്നത്‌? ദൈവ​ദൂ​ത​ന്മാ​രു​ടെ പിന്തു​ണ​യാണ്‌ ഒരു പ്രധാ​ന​ഘ​ടകം. (വെളി​പാട്‌ 14:6, 7 വായി​ക്കുക.) സഹായ​ത്തി​നാ​യി ആളുകൾ പ്രാർഥി​ച്ചു​കൊ​ണ്ടി​രുന്ന സമയത്ത്‌ അവരെ കണ്ടുമു​ട്ടാൻ കഴിഞ്ഞ​തി​ന്റെ അനുഭ​വങ്ങൾ അനേകം പ്രചാ​ര​കർക്കുണ്ട്‌.d മാത്രമല്ല, കടുത്ത എതിർപ്പു​ക​ളുള്ള ചില ദേശങ്ങ​ളി​ലും നമ്മൾ പ്രസംഗ-ശിഷ്യ​രാ​ക്കൽ പ്രവർത്ത​ന​ത്തിൽ പുരോ​ഗതി നേടു​ക​യാണ്‌. ഇതും നമുക്കു മനുഷ്യാ​തീ​ത​സ​ഹാ​യ​മുണ്ട്‌ എന്നതിന്റെ തെളി​വല്ലേ?

15. ഭരണസം​ഘ​വും ക്രൈ​സ്‌ത​വ​നേ​താ​ക്ക​ന്മാ​രും തമ്മിൽ എന്തു വ്യത്യാ​സ​മുണ്ട്‌? ഉദാഹ​രണം പറയുക.

15 ദൈവ​വ​ചനം വഴിന​ട​ത്തു​ന്നു. (യോഹ​ന്നാൻ 17:17 വായി​ക്കുക.) 1973-ൽ സംഭവിച്ച ഒരു കാര്യം നോക്കാം. ആ വർഷത്തെ ജൂൺ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തിൽ (ഇംഗ്ലീഷ്‌) ഇങ്ങനെ ഒരു ചോദ്യ​മു​ണ്ടാ​യി​രു​ന്നു: “പുകയി​ല​യോ​ടുള്ള ആസക്തി ഉപേക്ഷി​ക്കാ​ത്ത​വർക്കു സ്‌നാ​ന​പ്പെ​ടാൻ യോഗ്യ​ത​യു​ണ്ടോ?” ഉത്തരം ഇതായി​രു​ന്നു: “ഇല്ല എന്നതി​ലേ​ക്കാ​ണു തിരു​വെ​ഴു​ത്തു​കൾ വിരൽചൂ​ണ്ടു​ന്നത്‌.” ഈ ആശയ​ത്തെ​ക്കു​റി​ച്ചുള്ള പല തിരു​വെ​ഴു​ത്തു​കൾ പരാമർശി​ച്ച​ശേഷം, പശ്ചാത്ത​പി​ക്കാത്ത ഒരു പുകവ​ലി​ക്കാ​രനെ സഭയിൽനിന്ന്‌ പുറത്താ​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും ആ മാസിക വിശദീ​ക​രി​ച്ചു. (1 കൊരി. 5:7; 2 കൊരി. 7:1) അത്‌ ഇങ്ങനെ തുടർന്നു: “സ്വേച്ഛാ​ധി​പ​ത്യ​പ​ര​മോ ഏകപക്ഷീ​യ​മോ ആയ ഒരു തീരു​മാ​നമല്ല ഇത്‌. താൻ എങ്ങനെ​യു​ള്ള​വ​നാ​ണെന്നു ദൈവം തന്റെ വചനത്തിൽ എഴുതി​യി​ട്ടുണ്ട്‌. അതു​കൊണ്ട്‌ ഇങ്ങനെ​യൊ​രു കർശന​നി​ല​പാ​ടു ദൈവ​ത്തി​ന്റേ​താണ്‌.” മറ്റ്‌ ഏതെങ്കി​ലും മതസം​ഘടന ഇതു​പോ​ലെ ദൈവ​വ​ച​ന​ത്തിൽ പൂർണ​മാ​യും ആശ്രയി​ക്കാൻ മനസ്സു​കാ​ണി​ച്ചി​ട്ടു​ണ്ടോ, പ്രത്യേ​കി​ച്ചും, അത്തരം നിലപാട്‌ അതിലെ അംഗങ്ങൾക്കു ബുദ്ധി​മു​ട്ടാ​യി​രി​ക്കു​മ്പോൾ? ഐക്യ​നാ​ടു​ക​ളിൽ ഇയ്യിടെ പുറത്തി​റ​ങ്ങിയ, മതത്തെ​ക്കു​റി​ച്ചുള്ള ഒരു പുസ്‌തകം ഇങ്ങനെ പറയുന്നു: “സഭയിലെ അംഗങ്ങൾക്കും പൊതു​സ​മൂ​ഹ​ത്തി​നും ഇഷ്ടമുള്ള വിശ്വാ​സ​ങ്ങൾക്കും അഭി​പ്രാ​യ​ങ്ങൾക്കും അനുസ​രിച്ച്‌ ക്രൈ​സ്‌ത​വ​നേ​താ​ക്ക​ന്മാർ അവരുടെ പഠിപ്പി​ക്ക​ലു​ക​ളിൽ കൂടെ​ക്കൂ​ടെ മാറ്റങ്ങൾ വരുത്താ​റുണ്ട്‌.” എന്നാൽ സാക്ഷി​ക​ളു​ടെ ഭരണസം​ഘം തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്നതു ദൈവ​വ​ച​നത്തെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യാണ്‌, ജനപ്രീ​തി​യാർജിച്ച അഭി​പ്രാ​യ​ങ്ങൾക്ക​നു​സ​രി​ച്ചല്ല. ഇന്നു ദൈവ​ജ​നത്തെ നയിക്കു​ന്നത്‌ യഹോ​വ​യാ​ണെന്ന്‌ ഇതു വ്യക്തമാ​ക്കു​ന്നി​ല്ലേ?

“നിങ്ങൾക്കി​ട​യിൽ നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വരെ ഓർത്തു​കൊ​ള്ളുക”

16. ഭരണസം​ഘത്തെ ഓർക്കാൻ കഴിയുന്ന ഒരു വിധം ഏതാണ്‌?

16 എബ്രായർ 13:7 വായി​ക്കുക. “ഓർത്തു​കൊ​ള്ളുക” എന്ന പദം “പരാമർശി​ക്കുക” എന്നും പരിഭാ​ഷ​പ്പെ​ടു​ത്താ​നാ​കും. അതു​കൊണ്ട്‌ നമുക്കി​ട​യിൽ ‘നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വരെ ഓർക്കാൻ’ കഴിയുന്ന ഒരു വിധം പ്രാർഥ​ന​യിൽ ഭരണസം​ഘ​ത്തി​ന്റെ കാര്യം പരാമർശി​ക്കു​ന്ന​താണ്‌. (എഫെ. 6:18) ആത്മീയാ​ഹാ​രം വിതരണം ചെയ്യുക, ലോക​വ്യാ​പ​ക​മാ​യി നടക്കുന്ന പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു മേൽനോ​ട്ടം വഹിക്കുക, ലഭിക്കുന്ന സംഭാ​വ​നകൾ കൈകാ​ര്യം ചെയ്യുക തുടങ്ങിയ അവരുടെ ഉത്തരവാ​ദി​ത്വ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. തീർച്ച​യാ​യും അവർക്കു​വേണ്ടി നമ്മൾ കൂടെ​ക്കൂ​ടെ പ്രാർഥി​ക്കണം.

17, 18. (എ) ഭരണസം​ഘ​വു​മാ​യി സഹകരിച്ച്‌ പ്രവർത്തി​ക്കാൻ എങ്ങനെ കഴിയും? (ബി) നമ്മുടെ പ്രസം​ഗ​പ്ര​വർത്തനം വിശ്വ​സ്‌ത​നായ അടിമ​യെ​യും യേശു​വി​നെ​യും പിന്തു​ണ​യ്‌ക്കു​ന്നത്‌ എങ്ങനെ?

17 എന്നാൽ പ്രാർഥന മാത്രം പോരാ, ഭരണസം​ഘ​ത്തി​ന്റെ മാർഗ​നിർദേ​ശങ്ങൾ അനുസ​രി​ക്കു​ക​യും വേണം. പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ​യും മീറ്റി​ങ്ങു​കൾ, സമ്മേള​നങ്ങൾ, കൺ​വെൻ​ഷ​നു​കൾ എന്നിവ​യി​ലൂ​ടെ​യും ഭരണസം​ഘം നമുക്ക്‌ ആവശ്യ​മായ നിർദേ​ശങ്ങൾ തരുന്നു. കൂടാതെ, അവർ സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രെ നിയമി​ക്കു​ന്നു. സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രാ​കട്ടെ സഭാമൂ​പ്പ​ന്മാ​രെ നിയമി​ക്കു​ന്നു. ഭരണസം​ഘം കൊടു​ക്കുന്ന നിർദേ​ശങ്ങൾ ശ്രദ്ധാ​പൂർവം അനുസ​രി​ച്ചു​കൊണ്ട്‌ സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രും സഭാമൂ​പ്പ​ന്മാ​രും അവരെ ‘ഓർക്കു​ന്നു.’ നമുക്കു വഴി കാണി​ക്കാൻ യേശു ഉപയോ​ഗി​ക്കുന്ന ആ വ്യക്തി​കൾക്കു കീഴ്‌പെ​ട്ടി​രു​ന്നു​കൊണ്ട്‌ നായക​നായ യേശു​വി​നോ​ടു നമു​ക്കെ​ല്ലാം ആദരവ്‌ കാണി​ക്കാം.—എബ്രാ. 13:17.

18 പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ കഴിവി​ന്റെ പരമാ​വധി ചെയ്യു​ന്ന​താ​ണു ഭരണസം​ഘത്തെ ഓർക്കാൻ കഴിയുന്ന മറ്റൊരു വിധം. നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വ​രു​ടെ വിശ്വാ​സം അനുക​രി​ക്കാൻ ക്രിസ്‌ത്യാ​നി​ക​ളോ​ടു പൗലോസ്‌ പറഞ്ഞു. ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത വ്യാപി​പ്പി​ക്കു​ന്ന​തിൽ ഉത്സാഹ​ത്തോ​ടെ പ്രവർത്തി​ച്ചു​കൊണ്ട്‌ വിശ്വ​സ്‌ത​നായ അടിമ അവർക്കു ശക്തമായ വിശ്വാ​സ​മു​ണ്ടെന്നു തെളി​യി​ച്ചി​രി​ക്കു​ന്നു. പ്രധാ​ന​പ്പെട്ട ഈ പ്രവർത്ത​ന​ത്തിൽ അവരെ പിന്തു​ണ​യ്‌ക്കുന്ന വേറെ ആടുക​ളിൽപ്പെട്ട ഒരാളാ​ണോ നിങ്ങൾ? അങ്ങനെ​യെ​ങ്കിൽ, നിങ്ങളു​ടെ നേതാ​വായ യേശു നിങ്ങ​ളോട്‌ ഈ വാക്കുകൾ പറയു​മ്പോൾ നിങ്ങൾക്ക്‌ എത്ര സന്തോഷം തോന്നു​മെന്നു ചിന്തി​ക്കുക: “എന്റെ ഈ ഏറ്റവും ചെറിയ സഹോ​ദ​ര​ന്മാ​രിൽ ഒരാൾക്കു ചെയ്‌ത​തെ​ല്ലാം നിങ്ങൾ എനിക്കാ​ണു ചെയ്‌തത്‌.”—മത്താ. 25:34-40.

19. നമ്മുടെ നേതാ​വായ യേശു​വി​നെ അനുഗ​മി​ക്കാൻ നിങ്ങൾ തീരു​മാ​നി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

19 സ്വർഗ​ത്തി​ലേക്കു പോയ​പ്പോൾ യേശു തന്റെ അനുഗാ​മി​കളെ ഉപേക്ഷിച്ച്‌ പോകു​ക​യാ​യി​രു​ന്നില്ല. (മത്താ. 28:20) ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ പരിശു​ദ്ധാ​ത്മാ​വി​ന്റെ​യും ദൈവ​ദൂ​ത​ന്മാ​രു​ടെ​യും ദൈവ​വ​ച​ന​ത്തി​ന്റെ​യും സഹായം യേശു അനുഭ​വി​ച്ച​റി​ഞ്ഞു. അതേ സഹായ​മാ​ണു യേശു ഇന്നു വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ​യ്‌ക്കും കൊടു​ക്കു​ന്നത്‌. മറ്റ്‌ അഭിഷി​ക്ത​രെ​പ്പോ​ലെ വിശ്വ​സ്‌ത​നായ അടിമ​യി​ലെ അംഗങ്ങ​ളും ‘കുഞ്ഞാട്‌ എവിടെ പോയാ​ലും കുഞ്ഞാ​ടി​നെ അനുഗ​മി​ക്കു​ന്നു.’ (വെളി. 14:4) അതു​കൊണ്ട്‌ വിശ്വ​സ്‌ത​നായ അടിമ​യു​ടെ മാർഗ​നിർദേശം പിൻപ​റ്റു​മ്പോൾ നേതാ​വായ യേശു​വി​നെ അനുഗ​മി​ക്കു​ക​യാ​ണു നമ്മൾ. പെട്ടെ​ന്നു​തന്നെ യേശു നമ്മളെ നിത്യ​ജീ​വ​നി​ലേക്കു നടത്തും. (വെളി. 7:14-17) ഏതു മനുഷ്യ​നേ​താ​വി​നാണ്‌ അങ്ങനെ​യൊ​രു കാര്യം വാഗ്‌ദാ​നം ചെയ്യാ​നാ​കുക?

a തെളിവനുസരിച്ച്‌, 12 അപ്പോ​സ്‌ത​ല​ന്മാർ ഭാവി​യിൽ പുതിയ യരുശ​ലേ​മി​ന്റെ ‘12 അടിസ്ഥാ​ന​ശി​ല​ക​ളാ​കണം’ എന്നതാ​യി​രു​ന്നു യഹോ​വ​യു​ടെ ഉദ്ദേശ്യം. (വെളി. 21:14) അതു​കൊണ്ട്‌ വിശ്വ​സ്‌ത​രാ​യി മരിക്കുന്ന അപ്പോ​സ്‌ത​ല​ന്മാർക്കു പകരക്കാ​രെ കണ്ടുപി​ടി​ക്കേണ്ട ആവശ്യ​മി​ല്ലാ​യി​രു​ന്നു.

b 1955 മുതൽ വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി ഓഫ്‌ പെൻസിൽവേ​നിയ എന്ന പേരി​ലാണ്‌ അത്‌ അറിയ​പ്പെ​ടു​ന്നത്‌.

c യഹോവയുടെ സാക്ഷി​കൾക്കു​വേ​ണ്ടി​യുള്ള ഗവേഷ​ണ​സ​ഹാ​യി ആണ്‌ ഉപയോ​ഗി​ക്കു​ന്ന​തെ​ങ്കിൽ “യഹോ​വ​യു​ടെ സാക്ഷികൾ” എന്ന വിഷയ​ത്തിൻകീ​ഴി​ലെ “വീക്ഷണ​ങ്ങ​ളും വിശ്വാ​സ​ങ്ങ​ളും” എന്ന ഉപതല​ക്കെട്ട്‌ എടുത്തിട്ട്‌ “നമ്മുടെ വിശ്വാ​സങ്ങൾ സംബന്ധിച്ച വിശദീ​ക​രണം” എന്ന ഭാഗം നോക്കുക.

d “ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ സമഗ്ര​സാ​ക്ഷ്യം” നൽകുക! എന്ന പുസ്‌ത​ക​ത്തി​ന്റെ 58-59 പേജുകൾ കാണുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക