ആമുഖം
ഭാവി അറിയാനാകുമോ?
നിങ്ങളുടെയും കുടുംബത്തിന്റെയും ഭാവി എന്തായിരിക്കുമെന്നു നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ബൈബിൾ പറയുന്നു:
“നീതിമാന്മാർ ഭൂമി കൈവശമാക്കും; അവർ അവിടെ എന്നുമെന്നേക്കും ജീവിക്കും.”—സങ്കീർത്തനം 37:29.
ഈ ലക്കം വീക്ഷാഗോപുരം ഭൂമിയെക്കുറിച്ചും മാനവകുടുംബത്തെക്കുറിച്ചും ഉള്ള ദൈവത്തിന്റെ മഹത്തായ ഉദ്ദേശ്യത്തെക്കുറിച്ച് വിവരിക്കുന്നു. അതിൽനിന്ന് നിങ്ങൾക്കും പ്രയോജനം നേടാം. അതിനു നിങ്ങൾ ചെയ്യേണ്ടത് എന്താണ്? അത് അറിയാൻ ഈ മാസിക വായിക്കുക.