വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp18 നമ്പർ 3 പേ. 3
  • “ദൈവം എവിടെ ആയിരുന്നു?”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “ദൈവം എവിടെ ആയിരുന്നു?”
  • 2018 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • സമാനമായ വിവരം
  • യഹോ​വ​യു​ടെ സേവന​ത്തിൽ സംതൃ​പ്‌തി നിറഞ്ഞ ജീവിതം
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
  • നിങ്ങളുടെ നിർമലത യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു
    2009 വീക്ഷാഗോപുരം
  • സമ്പന്നമായ ഒരു രാജ്യത്തേക്കു പോകണമോ?
    ഉണരുക!—1993
  • ആമുഖം
    2018 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
കൂടുതൽ കാണുക
2018 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
wp18 നമ്പർ 3 പേ. 3
ദുഃഖിതരായവർ മെഴുകുതിരി പിടിച്ച്‌ നിൽക്കുന്നു

“ദൈവം എവിടെ ആയിരു​ന്നു?”

“കൂടെ​ക്കൂ​ടെ മനസ്സിൽ വരുന്ന ഒരു ചോദ്യ​മാണ്‌: ദൈവം എവിടെ ആയിരു​ന്നു?”—പോള​ണ്ടി​ലെ ഓഷ്‌വി​റ്റ്‌സി​ലുള്ള മുൻ നാസി തടങ്കൽപ്പാ​ളയം സന്ദർശി​ച്ച​പ്പോൾ പോപ്പ്‌ ബെനഡി​ക്‌റ്റ്‌ പതിനാ​റാ​മൻ പറഞ്ഞത്‌.

ദുരന്തങ്ങൾ സംഭവി​ക്കു​ന്നതു കാണു​മ്പോൾ ‘ദൈവം എവിടെ ആയിരു​ന്നു’ എന്ന്‌ നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും ചോദി​ച്ചി​ട്ടു​ണ്ടോ? നിങ്ങളു​ടെ ജീവി​ത​ത്തിൽ ഏതെങ്കി​ലും ദുരന്തം സംഭവി​ച്ച​പ്പോൾ ‘ദൈവ​ത്തിന്‌ എന്റെ കാര്യ​ത്തിൽ ഒരു ചിന്തയു​മി​ല്ലേ’ എന്നു നിങ്ങൾക്കു തോന്നി​യി​ട്ടു​ണ്ടോ?

ഐക്യ​നാ​ടു​ക​ളിൽ ജീവി​ക്കുന്ന ഷെയ്‌ല​യെ​പ്പോ​ലെ​യാ​യി​രി​ക്കാം നിങ്ങളും ചിന്തി​ക്കു​ന്നത്‌. ആഴമായ മതഭക്തി​യുള്ള കുടും​ബ​ത്തിൽ വളർന്നു​വന്ന ഷെയ്‌ല പറയുന്നു: “ദൈവം നമ്മുടെ സ്രഷ്ടാ​വാ​യ​തു​കൊണ്ട്‌ കുട്ടി​ക്കാ​ലം മുതൽ എനിക്കു ദൈവ​ത്തോട്‌ ഒരു ആകർഷണം തോന്നി​യി​രു​ന്നു. പക്ഷേ ഒരിക്ക​ലും അടുപ്പം തോന്നി​യി​ട്ടില്ല. ദൈവം എന്നെ ശ്രദ്ധി​ക്കു​ന്നുണ്ട്‌, പക്ഷേ കുറച്ച്‌ അകലെ​നി​ന്നാ​ണെ​ന്നാണ്‌ ഞാൻ ചിന്തി​ച്ചത്‌. ദൈവ​ത്തിന്‌ എന്നോട്‌ വെറു​പ്പി​ല്ലാ​യി​രി​ക്കാം, പക്ഷേ എന്നെക്കു​റിച്ച്‌ ചിന്തയു​ള്ള​താ​യും എനിക്കു തോന്നി​യില്ല.” എന്തു​കൊ​ണ്ടാ​യി​രി​ക്കും ഷെയ്‌ല ഇങ്ങനെ​യൊ​ക്കെ ചിന്തി​ച്ചത്‌? ഷെയ്‌ല പറയുന്നു: “എന്റെ കുടും​ബ​ത്തിൽ ഒന്നിനു പുറകെ ഒന്നായി പല ദുരന്തങ്ങൾ സംഭവി​ച്ചു. ഇതൊക്കെ കണ്ടപ്പോൾ ദൈവം ഞങ്ങളെ ഒരുവി​ധ​ത്തി​ലും സഹായി​ക്കു​ന്നി​ല്ലെന്നു എനിക്കു തോന്നി.”

സർവശ​ക്ത​നാ​യ ഒരു ദൈവ​മു​ണ്ടെന്ന്‌ ഷെയ്‌ല​യെ​പ്പോ​ലെ നിങ്ങൾക്കും ഉറപ്പു​ണ്ടാ​യി​രി​ക്കും. എന്നാലും ദൈവ​ത്തി​നു നിങ്ങളു​ടെ കാര്യ​ത്തിൽ ചിന്തയു​ണ്ടോ എന്ന്‌ നിങ്ങൾ സംശയി​ക്കു​ന്നു​ണ്ടാ​കും. സ്രഷ്ടാ​വി​ന്റെ ശക്തിയി​ലും ജ്ഞാനത്തി​ലും വിശ്വാ​സ​മു​ണ്ടാ​യി​രുന്ന നീതി​മാ​നായ ഇയ്യോ​ബി​നും ഇതു​പോ​ലുള്ള സംശയ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. (ഇയ്യോബ്‌ 2:3; 9:4) ജീവിതത്തിൽ അടിക്കടി ദുരന്തങ്ങൾ സംഭവി​ച്ച​പ്പോൾ ഇനി ഒരു രക്ഷയു​മില്ല എന്നു വിചാ​രിച്ച അദ്ദേഹം ദൈവ​ത്തോ​ടു ചോദി​ച്ചു: “അങ്ങ്‌ എന്നിൽനിന്ന്‌ മുഖം മറയ്‌ക്കു​ന്നത്‌ എന്തിനാണ്‌? എന്നെ​യൊ​രു ശത്രു​വാ​യി കാണു​ന്നത്‌ എന്തു​കൊണ്ട്‌?”—ഇയ്യോബ്‌ 13:24.

ബൈബിൾ എന്താണ്‌ പറയു​ന്നത്‌? ദുരന്തങ്ങൾ ഉണ്ടാകു​മ്പോൾ പഴി​ക്കേ​ണ്ടതു ദൈവ​ത്തെ​യാ​ണോ? എല്ലാ ആളുക​ളെ​യും, ഇനി ഓരോ വ്യക്തി​യെ​യും കുറിച്ച്‌ ദൈവം കരുതു​ന്നു എന്നതിന്‌ എന്തെങ്കി​ലും തെളി​വു​ണ്ടോ? ദൈവം ഓരോ വ്യക്തി​യെ​യും ശ്രദ്ധി​ക്കു​ന്നു​ണ്ടോ, മനസ്സി​ലാ​ക്കു​ന്നു​ണ്ടോ, സമാനു​ഭാ​വം കാണി​ക്കു​ന്നു​ണ്ടോ, പ്രശ്‌നങ്ങൾ വരു​മ്പോൾ സഹായി​ക്കു​ന്നു​ണ്ടോ എന്നൊക്കെ നമുക്കു തിരി​ച്ച​റി​യാൻ പറ്റുമോ?

തുടർന്നു​വ​രു​ന്ന ലേഖന​ങ്ങ​ളിൽ ദൈവ​ത്തി​നു നമ്മളോ​ടുള്ള കരുത​ലി​നെ​ക്കു​റിച്ച്‌ സൃഷ്ടി എന്താണു പഠിപ്പി​ക്കു​ന്ന​തെന്നു നമ്മൾ കാണും. (റോമർ 1:20) അതോ​ടൊ​പ്പം ദൈവ​ത്തി​ന്റെ കരുത​ലി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്തു വെളി​പ്പെ​ടു​ത്തു​ന്നെ​ന്നും നമ്മൾ നോക്കും. ദൈവ​ത്തി​ന്റെ സൃഷ്ടി​യിൽനി​ന്നും വചനത്തിൽനി​ന്നും എത്ര​യേറെ ദൈവ​ത്തെ​ക്കു​റിച്ച്‌ അറിയു​ന്നു​വോ അത്ര​യേറെ “ദൈവം നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വനാ”ണെന്ന്‌ നിങ്ങൾക്ക്‌ ഉറപ്പാ​കും.—1 പത്രോസ്‌ 5:7.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക