വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w18 ഡിസംബർ പേ. 10-14
  • “ദൈവം കൂട്ടി​ച്ചേർത്ത​തി​നെ” ആദരി​ക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “ദൈവം കൂട്ടി​ച്ചേർത്ത​തി​നെ” ആദരി​ക്കുക
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • വിവാ​ഹ​ക്ര​മീ​ക​ര​ണ​ത്തിൽ താത്‌കാ​ലി​ക​മാ​യി വന്ന മാറ്റങ്ങൾ
  • വിവാഹമോചനത്തിനുള്ളഒരേ ഒരു അടിസ്ഥാ​നം
  • വിവാ​ഹ​ത്തിൽ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോൾ
  • വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2022
  • വിവാഹം തകർച്ചയുടെ വക്കിലെങ്കിൽ
    കുടുംബ സന്തുഷ്ടിയുടെ രഹസ്യം
  • വിവാഹത്തെ പാവനമായി വീക്ഷിക്കേണ്ടത്‌ എന്തുകൊണ്ട്‌?
    ഉണരുക!—2004
  • വിവാഹം—അതിന്റെ തുടക്കവും ഉദ്ദേശ്യവും
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
w18 ഡിസംബർ പേ. 10-14
തനിക്കു ചുറ്റും കൂടിയ ഒരു ജനാവലിയെ യേശു പഠിപ്പിക്കുന്നു

“ദൈവം കൂട്ടി​ച്ചേർത്ത​തി​നെ” ആദരിക്കുക

“ദൈവം കൂട്ടി​ച്ചേർത്ത​തി​നെ ഒരു മനുഷ്യ​നും വേർപെ​ടു​ത്താ​തി​രി​ക്കട്ടെ.” —മർക്കോ. 10:9.

ഗീതങ്ങൾ: 131, 132

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

  • യഹോ​വ​യും യേശു​വും വിവാ​ഹ​ബ​ന്ധത്തെ കാണു​ന്നത്‌ എങ്ങനെ​യാണ്‌?

  • വിവാ​ഹ​മോ​ച​ന​ത്തി​നുള്ള ഒരേ ഒരു തിരു​വെ​ഴുത്ത്‌ അടിസ്ഥാ​നം എന്താണ്‌, എന്നാൽ വിവാ​ഹ​മോ​ചനം ചെയ്യേണ്ടാ എന്നു ചിലർ തീരു​മാ​നി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

  • വേർപി​രിഞ്ഞ്‌ ജീവി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നവർ കണക്കി​ലെ​ടു​ക്കേണ്ട ഉപദേശം ഏതാണ്‌?

1, 2. വിവാ​ഹ​ബ​ന്ധത്തെ എങ്ങനെ കാണാ​നാണ്‌ എബ്രായർ 13:4 പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌?

യഹോ​വയെ ആദരി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വ​രാ​ണു നമ്മളെ​ല്ലാം. വാസ്‌ത​വ​ത്തിൽ അങ്ങനെ ചെയ്യാൻ നമ്മൾ കടപ്പെ​ട്ട​വ​രാണ്‌. അങ്ങനെ ചെയ്‌താൽ നമ്മളെ ആദരി​ക്കു​മെന്ന്‌ യഹോ​വ​യും വാഗ്‌ദാ​നം ചെയ്‌തി​ട്ടുണ്ട്‌. (1 ശമു. 2:30; സുഭാ. 3:9; വെളി. 4:11) സഹമനു​ഷ്യ​രെ ആദരി​ക്കാ​നും യഹോവ പറഞ്ഞി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഗവൺമെന്റ്‌ അധികാ​രി​കളെ ബഹുമാ​നി​ക്കാൻ ആവശ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. (റോമ. 12:10; 13:7) എന്നാൽ ജീവി​ത​ത്തിൽ നമ്മൾ ആദരവ്‌ കാണി​ക്കേണ്ട മറ്റൊരു പ്രധാ​ന​പ്പെട്ട മണ്ഡലമുണ്ട്‌—വിവാ​ഹ​ബന്ധം!

2 അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇങ്ങനെ എഴുതി: “വിവാ​ഹത്തെ എല്ലാവ​രും ആദരണീ​യ​മാ​യി കാണണം; വിവാ​ഹശയ്യ പരിശു​ദ്ധ​വു​മാ​യി​രി​ക്കണം.” (എബ്രാ. 13:4) വിവാ​ഹ​ബ​ന്ധത്തെ നിസ്സാ​ര​മാ​യി കാണരു​തെ​ന്നല്ലേ ഈ വാക്കുകൾ സൂചി​പ്പി​ക്കു​ന്നത്‌? പൗലോസ്‌ ഇവിടെ വിവാ​ഹത്തെ പവി​ത്ര​മാ​യി, അമൂല്യ​മാ​യി കാണാൻ ക്രിസ്‌ത്യാ​നി​ക​ളോട്‌ ആവശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. വിവാ​ഹ​ബ​ന്ധത്തെ നിങ്ങൾ അങ്ങനെ​യാ​ണോ വീക്ഷി​ക്കു​ന്നത്‌? പ്രത്യേ​കി​ച്ചും നിങ്ങൾ വിവാ​ഹി​ത​നായ വ്യക്തി​യാ​ണെ​ങ്കിൽ നിങ്ങളു​ടെ ദാമ്പത്യ​ത്തെ അമൂല്യ​മാ​യി കാണു​ന്നു​ണ്ടോ?

3. വിവാ​ഹ​ത്തെ​ക്കു​റിച്ച്‌ യേശു എന്ത്‌ ഉപദേ​ശ​മാ​ണു കൊടു​ത്തത്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

3 വിവാ​ഹ​ബ​ന്ധത്തെ ആദരി​ക്കുന്ന കാര്യ​ത്തിൽ, യേശു​ക്രി​സ്‌തു ശ്രേഷ്‌ഠ​മായ മാതൃക വെച്ചി​ട്ടുണ്ട്‌. പരീശ​ന്മാർ വിവാ​ഹ​മോ​ച​ന​ത്തെ​ക്കു​റിച്ച്‌ ചോദി​ച്ച​പ്പോൾ, വിവാ​ഹ​ക്ര​മീ​ക​രണം ഏർപ്പെ​ടു​ത്തിയ സമയത്ത്‌ ദൈവം പറഞ്ഞ വാക്കുകൾ ഉദ്ധരി​ച്ചു​കൊണ്ട്‌ യേശു മറുപടി കൊടു​ത്തു: “അതു​കൊണ്ട്‌ പുരുഷൻ അപ്പനെ​യും അമ്മയെ​യും പിരി​യു​ക​യും അവർ രണ്ടു പേരും ഒരു ശരീര​മാ​കു​ക​യും ചെയ്യും.” യേശു ഇങ്ങനെ​യും പറഞ്ഞു: “ദൈവം കൂട്ടി​ച്ചേർത്ത​തി​നെ ഒരു മനുഷ്യ​നും വേർപെ​ടു​ത്താ​തി​രി​ക്കട്ടെ.”—മർക്കോസ്‌ 10:2-12 വായി​ക്കുക; ഉൽപ. 2:24.

4. വിവാഹം എങ്ങനെ​യാ​യി​രി​ക്കാ​നാ​ണു ദൈവം ഉദ്ദേശി​ച്ചത്‌?

4 ദൈവ​മാ​ണു വിവാ​ഹ​ബ​ന്ധ​ത്തി​നു തുടക്ക​മി​ട്ട​തെ​ന്നും അതു നിലനിൽക്കുന്ന ഒരു ബന്ധമാ​യി​രി​ക്ക​ണ​മെ​ന്നും ഉള്ള കാര്യം യേശു എടുത്തു​പ​റഞ്ഞു. വിവാ​ഹ​മോ​ചനം നേടി വിവാ​ഹ​ബന്ധം അവസാ​നി​പ്പി​ക്കാ​മെന്നു ദൈവം ആദാമി​നോ​ടും ഹവ്വയോ​ടും പറഞ്ഞില്ല. ‘ഒരു പുരു​ഷന്‌ ഒരു സത്രീ,’ അതായി​രു​ന്നു ഏദെനി​ലെ ആ വിവാ​ഹ​സ​മ​യത്ത്‌ ദൈവം ഉദ്ദേശി​ച്ചത്‌, അവർ “രണ്ടു പേരും” ചേർന്ന ബന്ധം നിലനിൽക്കു​ന്ന​തും ആയിരി​ക്ക​ണ​മാ​യി​രു​ന്നു.

വിവാ​ഹ​ക്ര​മീ​ക​ര​ണ​ത്തിൽ താത്‌കാ​ലി​ക​മാ​യി വന്ന മാറ്റങ്ങൾ

5. മരണം വിവാ​ഹ​ബ​ന്ധത്തെ എങ്ങനെ​യാ​ണു ബാധി​ക്കു​ന്നത്‌?

5 എന്നാൽ നിങ്ങൾക്ക്‌ അറിയാ​വു​ന്ന​തു​പോ​ലെ ആദാമി​ന്റെ പാപത്തി​ന്റെ ഫലമായി പല മാറ്റങ്ങ​ളും സംഭവി​ച്ചു. അതി​ലൊ​ന്നു മരണമാ​യി​രു​ന്നു. ഇതു ദാമ്പത്യ​ബ​ന്ധ​ത്തെ​യും ബാധി​ക്കു​മാ​യി​രു​ന്നു. ക്രിസ്‌ത്യാ​നി​കൾ മോശ​യു​ടെ നിയമ​ത്തിൻകീ​ഴിൽ അല്ല എന്ന കാര്യം വിശദീ​ക​രി​ച്ച​പ്പോൾ പൗലോസ്‌ ഇക്കാര്യം വ്യക്തമാ​ക്കി. ഇണകളിൽ ഒരാളു​ടെ മരണ​ത്തോ​ടെ വിവാ​ഹ​ബന്ധം അവസാ​നി​ക്കു​മെ​ന്നും ജീവി​ച്ചി​രി​ക്കുന്ന ഇണയ്‌ക്കു പുനർവി​വാ​ഹം ചെയ്യാ​മെ​ന്നും അദ്ദേഹം വെളി​പ്പെ​ടു​ത്തി.—റോമ. 7:1-3.

6. മോശ​യു​ടെ നിയമം വിവാ​ഹ​ത്തെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ വീക്ഷണം വെളി​പ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ?

6 ദൈവം ഇസ്രാ​യേൽ ജനതയ്‌ക്കു കൊടുത്ത നിയമ​ത്തിൽ വിവാഹം സംബന്ധിച്ച്‌ വിശദാം​ശ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഈ നിയമം ബഹുഭാ​ര്യ​ത്വം തടഞ്ഞി​രു​ന്നില്ല, ഇസ്രാ​യേ​ല്യർക്കു നിയമം കൊടു​ക്കു​ന്ന​തി​നു വളരെ മുമ്പു​തന്നെ ബഹുഭാ​ര്യ​ത്വം നിലവി​ലു​ണ്ടാ​യി​രു​ന്ന​താണ്‌. എന്നാൽ ആരു​ടെ​യും അവകാ​ശങ്ങൾ ലംഘി​ക്ക​പ്പെ​ടു​ന്നി​ല്ലെന്ന്‌ ഉറപ്പു വരുത്താൻ ഈ നിയമ​ത്തിൽ ബഹുഭാ​ര്യ​ത്വ​ത്തി​നു നിയ​ന്ത്ര​ണങ്ങൾ ഏർപ്പെ​ടു​ത്തി​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഒരു ഇസ്രാ​യേ​ല്യൻ ആദ്യം ഒരു അടിമയെ വിവാഹം കഴിക്കു​ന്നു, പിന്നീട്‌ അദ്ദേഹം മറ്റൊരു ഭാര്യ​യെ​ക്കൂ​ടി എടുക്കു​ന്നു. എങ്കിലും അദ്ദേഹം ആദ്യത്തെ ഭാര്യ​യു​ടെ ആഹാരം, വസ്‌ത്രം, വൈവാ​ഹി​കാ​വ​കാ​ശം തുടങ്ങിയ കാര്യ​ങ്ങ​ളിൽ ഒരു കുറവും വരുത്താൻ പാടി​ല്ലാ​യി​രു​ന്നു. ഭാര്യ​ക്കു​വേണ്ടി കരുതാ​നും അവളെ സംരക്ഷി​ക്കാ​നും ദൈവം അവരോട്‌ ആവശ്യ​പ്പെട്ടു. (പുറ. 21:9, 10) നമ്മൾ മോശ​യു​ടെ നിയമ​ത്തി​ന്റെ കീഴിലല്ല, പക്ഷേ യഹോവ വിവാ​ഹ​ബ​ന്ധത്തെ വളരെ ഗൗരവ​മാ​യി കാണുന്നു എന്ന്‌ അതിലെ നിയമങ്ങൾ തെളി​യി​ക്കു​ന്നു. വിവാ​ഹത്തെ പാവന​മാ​യി കാണാൻ ഈ അറിവ്‌ നിങ്ങളെ സഹായി​ക്കു​ന്നി​ല്ലേ?

7, 8. (എ) മോശ​യു​ടെ നിയമം, ആവർത്തനം 24:1-ൽ വിവാ​ഹ​മോ​ച​ന​ത്തെ​ക്കു​റിച്ച്‌ എന്താണു പറയു​ന്നത്‌? (ബി) യഹോവ വിവാ​ഹ​മോ​ച​നത്തെ എങ്ങനെ​യാ​ണു വീക്ഷി​ക്കു​ന്നത്‌?

7 മോശ​യു​ടെ നിയമം വിവാ​ഹ​മോ​ച​ന​ത്തെ​ക്കു​റിച്ച്‌ എന്താണു പറയു​ന്നത്‌? വിവാ​ഹത്തെ ദൈവം പാവന​മാ​യി​ട്ടു​ത​ന്നെ​യാ​ണു കാണു​ന്നത്‌, അതിനു മാറ്റമില്ല. എങ്കിലും ദൈവം ആ നിയമ​ത്തിൽ വിവാ​ഹ​മോ​ച​ന​ത്തിന്‌ അനുവാ​ദം കൊടു​ത്തു. (ആവർത്തനം 24:1 വായി​ക്കുക.) തന്റെ ഭാര്യ​യിൽ ‘ഉചിത​മ​ല്ലാത്ത എന്തെങ്കി​ലും കണ്ടാൽ’ ഒരു ഇസ്രാ​യേ​ല്യന്‌ അവളെ വിവാ​ഹ​മോ​ചനം ചെയ്യാ​മാ​യി​രു​ന്നു. “ഉചിത​മ​ല്ലാത്ത” എന്നതു​കൊണ്ട്‌ എന്താണ്‌ ഉദ്ദേശി​ക്കു​ന്നത്‌ എന്നു നിയമം വിശദീ​ക​രി​ക്കു​ന്നില്ല. ലജ്ജാക​ര​മായ അല്ലെങ്കിൽ ഗൗരവ​മുള്ള എന്തെങ്കി​ലും ആയിരി​ക്കും അത്‌ അർഥമാ​ക്കു​ന്നത്‌. അല്ലാതെ നിസ്സാ​ര​മായ എന്തെങ്കി​ലും കുറ്റമാ​യി​രി​ക്കില്ല. (ആവ. 23:14) എന്നാൽ യേശു​വി​ന്റെ കാലമാ​യ​പ്പോ​ഴേ​ക്കും മിക്ക ജൂതന്മാ​രും “ഏതു കാരണം പറഞ്ഞും” ഭാര്യയെ ഉപേക്ഷി​ച്ചി​രു​ന്നു. (മത്താ. 19:3) അവരുടെ മനോ​ഭാ​വം അനുക​രി​ക്കാൻ നമ്മൾ ഒരിക്ക​ലും ആഗ്രഹി​ക്കില്ല.

8 ദൈവം വിവാ​ഹ​മോ​ച​നത്തെ എങ്ങനെ​യാ​ണു വീക്ഷി​ക്കു​ന്ന​തെന്നു മലാഖി പ്രവാ​ചകൻ വെളി​പ്പെ​ടു​ത്തി. ഒരുപക്ഷേ ജനതക​ളിൽപ്പെട്ട, ചെറു​പ്പ​ക്കാ​രി​യായ ഒരു സ്‌ത്രീ​യെ വിവാഹം ചെയ്യു​ന്ന​തി​നു “യൗവന​ത്തി​ലെ ഭാര്യയെ” തന്ത്രപ​ര​മാ​യി വിവാ​ഹ​മോ​ചനം ചെയ്യു​ന്നത്‌ അക്കാലത്ത്‌ സർവസാ​ധാ​ര​ണ​മാ​യി​രു​ന്നു. അതിനെ ദൈവം എങ്ങനെ​യാ​ണു കണ്ടതെന്നു മലാഖി എഴുതി: “വിവാ​ഹ​മോ​ചനം ഞാൻ വെറു​ക്കു​ന്നു.” (മലാ. 2:14-16) ഇത്‌, ചരി​ത്ര​ത്തി​ലെ ആദ്യത്തെ വിവാ​ഹ​ത്തെ​ക്കു​റിച്ച്‌ ദൈവം പറഞ്ഞ കാര്യം നമ്മളെ ഓർമി​പ്പി​ക്കു​ന്നി​ല്ലേ: “(പുരുഷൻ) ഭാര്യ​യോ​ടു പറ്റി​ച്ചേ​രും; അവർ രണ്ടു പേരും ഒരു ശരീര​മാ​യി​ത്തീ​രും.” (ഉൽപ. 2:24) വിവാ​ഹ​ത്തെ​ക്കു​റിച്ച്‌ തന്റെ പിതാ​വി​നു​ണ്ടാ​യി​രുന്ന അതേ വീക്ഷണം പ്രതി​ഫ​ലി​പ്പി​ച്ചു​കൊണ്ട്‌ യേശു ഇങ്ങനെ പറഞ്ഞു: “ദൈവം കൂട്ടി​ച്ചേർത്ത​തി​നെ ഒരു മനുഷ്യ​നും വേർപെ​ടു​ത്താ​തി​രി​ക്കട്ടെ.”—മത്താ. 19:6.

ഇസ്രായേലിന്റെ വ്യഭി​ചാ​ര​ത്തോ​ടു ദൈവം പ്രതി​ക​രിച്ച വിധം

ഇസ്രായേലും യഹൂദ​യും യഹോ​വ​യോട്‌ അവിശ്വ​സ്‌ത​രാ​യി​ത്തീർന്നു. അവർ പുറജാ​തീയ രാഷ്‌ട്ര​ങ്ങ​ളു​മാ​യി സഖ്യം ചേരു​ക​യും വ്യാജ​ദൈ​വ​ങ്ങളെ ആരാധി​ക്കു​ക​യും ചെയ്‌തു. ‘കല്ലുക​ളു​മാ​യും മരങ്ങളു​മാ​യും വ്യഭി​ചാ​രം ചെയ്‌ത​തിന്‌’ ദൈവം അവരെ കുറ്റം വിധിച്ചു. (യിരെ. 2:13, 20; 3:1-3, 9; യഹസ്‌കേൽ 16:28-ഉം യാക്കോബ്‌ 4:4-ഉം താരത​മ്യം ചെയ്യുക.) അവർ മാറ്റം വരുത്താ​തെ തുടർന്നും വേശ്യാ​വൃ​ത്തി ചെയ്യുന്ന ഒരു ഭാര്യ​യെ​പ്പോ​ലെ പ്രവർത്തി​ച്ച​തു​കൊണ്ട്‌ ദൈവം ഒരു കാര്യം തീരു​മാ​നി​ച്ചു. ദൈവം പറഞ്ഞു: “അവിശ്വ​സ്‌ത​യായ ഇസ്രാ​യേൽ ഇതൊക്കെ ചെയ്യു​ന്നതു കണ്ടപ്പോൾ അവളുടെ വ്യഭി​ചാ​രം കാരണം മോച​ന​പ​ത്രം കൊടുത്ത്‌ ഞാൻ അവളെ പറഞ്ഞയച്ചു.”—യിരെ. 3:6-8.

വിവാഹമോചനത്തിനുള്ളഒരേ ഒരു അടിസ്ഥാ​നം

9. മർക്കോസ്‌ 10:11, 12-ലെ യേശു​വി​ന്റെ വാക്കുകൾ നമ്മൾ എങ്ങനെ​യാ​ണു മനസ്സി​ലാ​ക്കേ​ണ്ടത്‌?

9 ചിലർ ഇങ്ങനെ ചോദി​ച്ചേ​ക്കാം, ‘ഒരു ക്രിസ്‌ത്യാ​നി​ക്കു വിവാ​ഹ​മോ​ചനം ചെയ്‌തിട്ട്‌ മറ്റൊ​രാ​ളെ വിവാഹം കഴിക്കാൻ എന്തെങ്കി​ലും അടിസ്ഥാ​ന​മു​ണ്ടോ?’ വിവാ​ഹ​മോ​ച​ന​ത്തെ​ക്കു​റി​ച്ചുള്ള തന്റെ വീക്ഷണം എന്താ​ണെന്നു യേശു പറഞ്ഞു: “ഭാര്യയെ വിവാ​ഹ​മോ​ചനം ചെയ്‌ത്‌ മറ്റൊ​രു​വളെ വിവാഹം കഴിക്കു​ന്നവൻ അവൾക്കു വിരോ​ധ​മാ​യി വ്യഭി​ചാ​രം ചെയ്യുന്നു. ഒരു സ്‌ത്രീ തന്റെ ഭർത്താ​വി​നെ വിവാ​ഹ​മോ​ചനം ചെയ്‌ത്‌ മറ്റൊ​രാ​ളെ വിവാഹം കഴിച്ചാൽ അവളും വ്യഭി​ചാ​രം ചെയ്യുന്നു.” (മർക്കോ. 10:11, 12; ലൂക്കോ. 16:18) യേശു വിവാ​ഹ​ബന്ധം ആദരണീ​യ​മാ​യി കണ്ടു, മറ്റുള്ള​വർക്ക്‌ അതേ വീക്ഷണ​മു​ണ്ടാ​യി​രി​ക്കാൻ പ്രതീ​ക്ഷി​ക്കു​ക​യും ചെയ്‌തു. എന്തെങ്കി​ലും കാരണ​മു​ണ്ടാ​ക്കി ഒരു പുരുഷൻ തന്റെ വിശ്വ​സ്‌ത​യായ ഭാര്യയെ (അല്ലെങ്കിൽ ഒരു സ്‌ത്രീ തന്റെ വിശ്വ​സ്‌ത​നായ ഭർത്താ​വി​നെ) വിവാ​ഹ​മോ​ചനം ചെയ്‌തിട്ട്‌ മറ്റൊ​രാ​ളെ വിവാഹം കഴിക്കു​ന്നെ​ങ്കിൽ അയാൾ വ്യഭി​ചാ​രം ചെയ്യു​ക​യാ​യി​രി​ക്കും. കാരണം, ഇത്തരത്തിൽ വിവാ​ഹ​മോ​ചനം ചെയ്യു​ന്ന​തു​കൊണ്ട്‌ മാത്രം അവരുടെ വിവാ​ഹ​ബന്ധം അവസാ​നി​ക്കു​ന്നില്ല. ദൈവ​ത്തി​ന്റെ കണ്ണിൽ അവർ രണ്ടു പേരും ഇപ്പോ​ഴും ‘ഒരു ശരീര​മാണ്‌.’ കൂടാതെ, വിശ്വ​സ്‌ത​യായ ഭാര്യയെ വിവാ​ഹ​മോ​ചനം ചെയ്‌താൽ അത്‌ ആ സ്‌ത്രീ​യെ വ്യഭി​ചാ​ര​ത്തി​ലേക്കു തള്ളിവി​ടു​ന്ന​തു​പോ​ലെ​യാ​കും. എങ്ങനെ? അക്കാലത്ത്‌, തന്റെ സാമ്പത്തി​ക​മായ ആവശ്യങ്ങൾ നടന്നു​പോ​കു​ന്ന​തിന്‌ പുനർവി​വാ​ഹ​മ​ല്ലാ​തെ മറ്റു മാർഗ​ങ്ങ​ളി​ല്ലെന്ന്‌ ഒരുപക്ഷേ വിവാ​ഹ​മോ​ചി​ത​യായ ഒരു സ്‌ത്രീ​ക്കു തോന്നി​യേ​ക്കാം. അത്തരം പുനർവി​വാ​ഹം വ്യഭി​ചാ​ര​ത്തി​നു തുല്യ​മാ​യി​രു​ന്നു.

തിരുവെഴുത്തുപരമായ ഒരേ ഒരു അടിസ്ഥാ​നം

പുനർവിവാഹം ചെയ്യാ​നുള്ള സ്വാത​ന്ത്ര്യ​ത്തോ​ടെ നിരപ​രാ​ധി​യായ ഇണയ്‌ക്കു വിവാ​ഹ​മോ​ചനം നടത്താ​നുള്ള ഏക കാരണ​മാ​യി രണ്ട്‌ അവസര​ങ്ങ​ളിൽ യേശു സൂചി​പ്പി​ച്ചതു പോർണിയ ആണ്‌. ആ ഗ്രീക്കു പദം എന്തി​നെ​യാ​ണു കുറി​ക്കു​ന്നത്‌? തിരു​വെ​ഴു​ത്ത​ധി​ഷ്‌ഠി​ത​മായ വിവാ​ഹ​ത്തി​നു പുറത്തുള്ള, അവിഹി​ത​മായ എല്ലാ ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളെ​യും പോർണിയ കുറി​ക്കു​ന്നു. അതിൽ വ്യഭി​ചാ​രം, വേശ്യാ​വൃ​ത്തി, അവിവാ​ഹി​ത​രായ വ്യക്തികൾ തമ്മിലുള്ള ലൈം​ഗി​ക​ബന്ധം, അധരസം​ഭോ​ഗം, ഗുദസം​ഭോ​ഗം, വിവാ​ഹ​ബ​ന്ധ​ത്തി​നു പുറത്തുള്ള ഒരാളു​ടെ ലൈം​ഗി​കാ​വ​യവം ഉത്തേജി​പ്പി​ക്കൽ എന്നിവ​യെ​ല്ലാം ഉൾപ്പെ​ടു​ന്നു.—2006 ജൂലൈ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ “വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ” കാണുക.

10. ഒരു ക്രിസ്‌ത്യാ​നി​ക്കു വിവാ​ഹ​മോ​ചനം നേടാ​നും പുനർവി​വാ​ഹം ചെയ്യാ​നും കഴിയുന്ന ഒരേ ഒരു കാരണം എന്താണ്‌?

10 എന്നാൽ വിവാ​ഹ​മോ​ച​ന​ത്തി​നുള്ള സാധു​വായ ഒരു കാരണം യേശു പറഞ്ഞു: “ലൈം​ഗിക അധാർമി​ക​ത​യാ​ണു (ഗ്രീക്കിൽ പോർണിയ) വിവാ​ഹ​മോ​ച​ന​ത്തി​നുള്ള ഒരേ ഒരു അടിസ്ഥാ​നം. അതല്ലാതെ വേറെ ഏതു കാരണം പറഞ്ഞും ഭാര്യയെ വിവാ​ഹ​മോ​ചനം ചെയ്‌ത്‌ മറ്റൊ​രു​വളെ വിവാഹം കഴിക്കു​ന്നവൻ വ്യഭി​ചാ​രം ചെയ്യുന്നു.” (മത്താ. 19:9) ഗിരി​പ്ര​ഭാ​ഷ​ണ​ത്തി​ലും യേശു ഇതേ കാര്യം പറഞ്ഞു. (മത്താ. 5:31, 32) രണ്ട്‌ അവസര​ങ്ങ​ളി​ലും യേശു ‘ലൈം​ഗിക അധാർമി​ക​ത​യെ​ക്കു​റിച്ച്‌’ പരാമർശി​ച്ചു എന്നതു ശ്രദ്ധി​ക്കുക. വിവാ​ഹ​ബ​ന്ധ​ത്തി​നു പുറത്തുള്ള പല തരം ലൈം​ഗി​ക​പാ​പങ്ങൾ അതിന്റെ പരിധി​യിൽ വരുന്നുണ്ട്‌: വ്യഭി​ചാ​രം, വേശ്യാ​വൃ​ത്തി, വിവാ​ഹി​ത​ര​ല്ലാ​ത്തവർ തമ്മിലുള്ള ലൈം​ഗി​കത, സ്വവർഗ​സം​ഭോ​ഗം, മൃഗസം​ഭോ​ഗം എന്നിവ. ഉദാഹ​ര​ണ​ത്തിന്‌, വിവാ​ഹി​ത​നായ ഒരു പുരുഷൻ ലൈം​ഗിക അധാർമി​ക​ത​യിൽ ഏർപ്പെ​ടു​ന്നെ​ങ്കിൽ അയാളെ വിവാ​ഹ​മോ​ചനം ചെയ്യണോ വേണ്ടയോ എന്നു ഭാര്യക്കു തീരു​മാ​നി​ക്കാം. വിവാ​ഹ​മോ​ചനം ചെയ്‌താൽ ദൈവ​ത്തി​ന്റെ കണ്ണിൽ അവരുടെ വിവാ​ഹ​ബന്ധം അവസാ​നി​ച്ചു എന്നാണ്‌ അർഥം.

11. വിവാ​ഹ​മോ​ചനം ചെയ്യാൻ തിരു​വെ​ഴുത്ത്‌ അടിസ്ഥാ​ന​മു​ണ്ടെ​ങ്കി​ലും ഒരു ക്രിസ്‌ത്യാ​നി അതു വേണ്ടെ​ന്നു​വെ​ച്ചേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

11 ഇണ ലൈം​ഗിക അധാർമി​ക​ത​യിൽ (പോർണിയ) ഏർപ്പെ​ട്ടാൽ നിർദോ​ഷി​യായ ഇണ നിർബ​ന്ധ​മാ​യും വിവാ​ഹ​മോ​ചനം ചെയ്യണ​മെന്നു യേശു പറഞ്ഞില്ല. ഉദാഹ​ര​ണ​ത്തിന്‌, ഭർത്താവ്‌ തെറ്റു ചെയ്‌താ​ലും വിവാ​ഹ​ബന്ധം തുടരാൻ ഒരു ഭാര്യ തീരു​മാ​നി​ച്ചേ​ക്കാം. അവൾക്ക്‌ അയാ​ളോട്‌ ഇപ്പോ​ഴും സ്‌നേഹം കണ്ടെന്നു​വ​രാം, ഭർത്താ​വി​നു മാപ്പു കൊടു​ക്കാ​നും തങ്ങളുടെ ബന്ധം മെച്ച​പ്പെ​ടു​ത്താൻ അയാ​ളോ​ടു സഹകരി​ക്കാ​നും അവൾ തയ്യാറാ​യേ​ക്കാം. അതു മാത്രമല്ല, യാഥാർഥ്യ​ബോ​ധ​ത്തോ​ടെ ചിന്തി​ച്ചാൽ, വിവാ​ഹ​മോ​ചനം ചെയ്‌തിട്ട്‌ പിന്നെ ഏകാകി​യാ​യി തുടരുന്ന ഒരു ഭാര്യക്കു പല ബുദ്ധി​മു​ട്ടു​ക​ളു​മു​ണ്ടാ​കും. അവളുടെ സാമ്പത്തി​ക​വും ലൈം​ഗി​ക​വും ആയ ആവശ്യങ്ങൾ എങ്ങനെ നിറ​വേ​റ്റും? അവൾ ഏകാന്തത അനുഭ​വി​ക്കേ​ണ്ടി​വ​രി​ല്ലേ? ഇനി, കുട്ടി​ക​ളു​ണ്ടെ​ങ്കിൽ അവരുടെ കാര്യ​മോ? അവരെ സത്യത്തിൽ വളർത്തി​ക്കൊ​ണ്ടു​വ​രു​ന്നതു ബുദ്ധി​മു​ട്ടാ​കു​മോ? (1 കൊരി. 7:14) വ്യക്തമാ​യും, വിവാ​ഹ​മോ​ചനം ചെയ്യാൻ തീരു​മാ​നി​ക്കുന്ന നിർദോ​ഷി​യായ ഇണയ്‌ക്കു ഗൗരവ​മുള്ള പ്രശ്‌നങ്ങൾ നേരി​ടേ​ണ്ടി​വ​രും.

12, 13. (എ) ഹോ​ശേ​യ​യു​ടെ വിവാ​ഹ​ജീ​വി​ത​ത്തിൽ എന്തെല്ലാം സംഭവ​വി​കാ​സ​ങ്ങ​ളു​ണ്ടാ​യി? (ബി) ഹോശേയ ഗോ​മെ​രി​നെ തിരികെ സ്വീക​രി​ച്ചത്‌ എന്തു​കൊണ്ട്‌, വിവാ​ഹ​ത്തോ​ടുള്ള ബന്ധത്തിൽ നമുക്ക്‌ ഇതിൽനിന്ന്‌ എന്തു പാഠമുണ്ട്‌?

12 ഹോശേയ പ്രവാ​ച​കന്റെ അനുഭവം ഇക്കാര്യ​ത്തിൽ കൂടുതൽ വെളിച്ചം വീശു​ന്ന​താണ്‌. ദൈവം ഹോ​ശേ​യ​യോട്‌ ഒരു സ്‌ത്രീ​യെ (ഗോ​മെ​രി​നെ) വിവാഹം കഴിക്കാൻ ആവശ്യ​പ്പെട്ടു. ‘അവൾ ഒരു വേശ്യ​യാ​യി​ത്തീ​രു​മാ​യി​രു​ന്നു, വേശ്യാ​വൃ​ത്തി​യി​ലൂ​ടെ മക്കൾ ഉണ്ടാകു​ക​യും ചെയ്യും.’ ഗോമെർ “ഗർഭി​ണി​യാ​യി (ഹോ​ശേ​യ​യ്‌ക്ക്‌) ഒരു മകനെ പ്രസവി​ച്ചു.” (ഹോശേ. 1:2, 3) പിന്നീടു ഗോ​മെ​രിന്‌ ഒരു മകനും മകളും കൂടെ ഉണ്ടായി. ഈ കുട്ടികൾ ജനിച്ചതു പരപു​രു​ഷ​ബ​ന്ധ​ത്തി​ലാ​യി​രി​ക്കാ​നാ​ണു സാധ്യത. ഗോമെർ വീണ്ടും​വീ​ണ്ടും വ്യഭി​ചാ​ര​ത്തിൽ ഏർപ്പെ​ട്ടെ​ങ്കി​ലും ഹോശേയ അവളു​മാ​യുള്ള വിവാ​ഹ​ബന്ധം അവസാ​നി​പ്പി​ച്ചില്ല. ഒടുവിൽ, അവൾ ഹോ​ശേ​യയെ ഉപേക്ഷി​ച്ചു​പോ​കു​ക​യും ഒരു അടിമ​യാ​യി​ത്തീ​രു​ക​യും ചെയ്‌തു. എന്നിട്ടും ഹോശേയ ഗോ​മെ​രി​നെ തിരികെ വാങ്ങി. (ഹോശേ. 3:1, 2) യഹോവ ഹോ​ശേ​യ​യോട്‌ ആവശ്യ​പ്പെട്ട കാര്യം യഹോ​വ​തന്നെ ചെയ്‌ത കാര്യ​ത്തി​ന്റെ മാതൃ​ക​യാ​യി​രു​ന്നു. ഇസ്രാ​യേൽ ആത്മീയ​വ്യ​ഭി​ചാ​ര​ത്തിൽ ഏർപ്പെ​ട്ടി​ട്ടും യഹോവ അവരോ​ടു വീണ്ടും​വീ​ണ്ടും ക്ഷമിച്ചു എന്ന സംഗതി എടുത്തു​കാ​ണി​ക്കാൻ യഹോവ ഹോ​ശേ​യയെ ഉപയോ​ഗി​ക്കു​ക​യാ​യി​രു​ന്നു. നമുക്ക്‌ ഇതിൽനിന്ന്‌ എന്തെല്ലാം പഠിക്കാം?

13 ഒരു ക്രിസ്‌ത്യാ​നി​യു​ടെ ഇണ ലൈം​ഗിക അധാർമി​ക​ത​യിൽ ഏർപ്പെ​ട്ടാൽ, നിർദോ​ഷി​യായ ഇണയ്‌ക്ക്‌ ഒരു തീരു​മാ​നം എടു​ക്കേ​ണ്ടി​വ​രും. യേശു പറഞ്ഞത​നു​സ​രിച്ച്‌, ആ വ്യക്തിക്കു വിവാ​ഹ​മോ​ചനം നേടാ​നും പുനർവി​വാ​ഹം ചെയ്യാ​നും ഉള്ള ഒരു അടിസ്ഥാ​ന​മുണ്ട്‌. അല്ലെങ്കിൽ ആ വ്യക്തിക്ക്‌ ഇണയോ​ടു ക്ഷമിക്കാം. അതു തെറ്റല്ല. ഹോശേയ ഗോ​മെ​രി​നെ തിരികെ സ്വീക​രി​ച്ചു എന്നതു ശ്രദ്ധി​ക്കുക. പിന്നെ ഒരിക്ക​ലും ഗോമെർ അന്യപു​രു​ഷ​ന്മാ​രു​മാ​യി ബന്ധപ്പെ​ടാൻ പാടി​ല്ലാ​യി​രു​ന്നു. കുറച്ച്‌ നാള​ത്തേക്കു ഹോശേയ ഗോ​മെ​രു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട്ടില്ല. (ഹോശേ. 3:3, അടിക്കു​റിപ്പ്‌) പിന്നീട്‌, ഹോശേയ ഗോ​മെ​രു​മാ​യി ലൈം​ഗി​ക​ബ​ന്ധങ്ങൾ പുനഃ​സ്ഥാ​പി​ച്ചു. തന്റെ ജനത്തെ തിരികെ സ്വീക​രി​ക്കാ​നും അവരു​മാ​യി വീണ്ടും ഇടപെ​ടാ​നും ദൈവം കാണിച്ച മനസ്സൊ​രു​ക്ക​ത്തെ​യാണ്‌ ഈ സംഭവം ദൃഷ്ടാ​ന്തീ​ക​രി​ച്ചത്‌. (ഹോശേ. 1:11; 3:3-5) ഇക്കാലത്തെ ദമ്പതി​കൾക്ക്‌ ഇതിൽനിന്ന്‌ എന്തു പഠിക്കാം? നിർദോ​ഷി​യായ ഇണ കുറ്റം ചെയ്‌ത ഇണയു​മാ​യി ലൈം​ഗി​ക​ബന്ധം പുനഃ​സ്ഥാ​പി​ച്ചാൽ അതു കാണി​ക്കു​ന്നത്‌ ആ വ്യക്തി ക്ഷമിച്ചു എന്നാണ്‌. (1 കൊരി. 7:3, 5) ആ സംഭവ​ത്തി​ന്റെ പേരിൽ പിന്നെ വിവാ​ഹ​മോ​ചനം നേടാൻ അടിസ്ഥാ​ന​മില്ല. വിവാഹം സംബന്ധിച്ച ദൈവ​ത്തി​ന്റെ വീക്ഷണം പ്രതി​ഫ​ലി​പ്പി​ച്ചു​കൊണ്ട്‌ വേണം ആ ദമ്പതി​ക​ളു​ടെ പിന്നീ​ടുള്ള ജീവിതം.

വിവാ​ഹ​ത്തിൽ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോൾ

14. 1 കൊരി​ന്ത്യർ 7:10, 11-ൽ പറയുന്ന ഏതു കാര്യം വിവാ​ഹ​ത്തിൽ സംഭവി​ച്ചേ​ക്കാം?

14 യഹോ​വ​യെ​യും യേശു​വി​നെ​യും പോലെ എല്ലാ ക്രിസ്‌ത്യാ​നി​ക​ളും വിവാ​ഹ​ത്തോട്‌ ആദരവ്‌ കാണി​ക്കാൻ നല്ല ശ്രമം ചെയ്യണം. എന്നാൽ മനുഷ്യർ അപൂർണ​രാ​യ​തു​കൊണ്ട്‌ ചിലർക്ക്‌ ഇതിൽ പിഴവ്‌ പറ്റാം. (റോമ. 7:18-23) അതു​കൊണ്ട്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ ചില ക്രിസ്‌ത്യാ​നി​ക​ളു​ടെ വിവാ​ഹ​ജീ​വി​ത​ത്തിൽ ഗുരു​ത​ര​മായ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു എന്നു കേൾക്കു​മ്പോൾ നമ്മൾ അതിശ​യി​ക്കേ​ണ്ട​തില്ല. “ഭാര്യ ഭർത്താ​വിൽനിന്ന്‌ വേർപി​രി​യ​രുത്‌” എന്നു പൗലോസ്‌ എഴുതി​യെ​ങ്കി​ലും ചില സാഹച​ര്യ​ങ്ങ​ളിൽ അതു സംഭവി​ച്ചു എന്നതാണു വസ്‌തുത.—1 കൊരി​ന്ത്യർ 7:10, 11 വായി​ക്കുക.

രണ്ടു മൂപ്പന്മാർ ഒരു ദമ്പതികൾക്കു തിരുവെഴുത്തു ബുദ്ധിയുപദേശം കൊടുക്കുന്നു

വിവാഹത്തിൽ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യാൽ എങ്ങനെ പരിഹ​രി​ക്കാം? (15-ാം ഖണ്ഡിക കാണുക)

15, 16. (എ) വിവാ​ഹ​ത്തിൽ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യാ​ലും, എന്തായി​രി​ക്കണം ദമ്പതി​ക​ളു​ടെ ലക്ഷ്യം, എന്തു​കൊണ്ട്‌? (ബി) ഇണകളിൽ ഒരാൾ വിശ്വാ​സി​യ​ല്ലെ​ങ്കിൽ എന്തു ചെയ്യാ​നാ​കും?

15 അങ്ങനെ വേർപി​രി​യാൻ കാരണം എന്താ​ണെന്നു പൗലോസ്‌ വിശദീ​ക​രി​ക്കു​ന്നില്ല. ഭർത്താവ്‌ അധാർമി​ക​ത​യിൽ ഏർപ്പെട്ടു എന്നതാ​യി​രു​ന്നില്ല പ്രശ്‌നം, അങ്ങനെ​യാ​യി​രു​ന്നെ​ങ്കിൽ അതു ഭാര്യക്കു വിവാ​ഹ​മോ​ച​ന​ത്തി​നും പുനർവി​വാ​ഹ​ത്തി​നും ഉള്ള അടിസ്ഥാ​നം നൽകി​യേനേ. ഭർത്താ​വിൽനിന്ന്‌ വേർപി​രിഞ്ഞ ഭാര്യ, “വിവാഹം കഴിക്കാ​തെ ജീവി​ക്കണം. അല്ലെങ്കിൽ ഭർത്താ​വു​മാ​യി രമ്യത​യി​ലാ​കണം” എന്നു പൗലോസ്‌ എഴുതി. ദൈവ​ത്തി​ന്റെ ദൃഷ്ടി​യിൽ അവർ രണ്ടു പേരും ഇപ്പോ​ഴും ഒന്നാണ്‌ എന്ന്‌ ഇത്‌ അർഥമാ​ക്കു​ന്നു. പ്രശ്‌നങ്ങൾ എന്തുത​ന്നെ​യാ​യാ​ലും, ലൈം​ഗിക അധാർമി​കത ഉൾപ്പെ​ട്ടി​ട്ടി​ല്ലെ​ങ്കിൽ രമ്യത​യി​ലാ​കുക എന്നതാ​യി​രി​ക്കണം ലക്ഷ്യ​മെന്നു പൗലോസ്‌ ഉപദേ​ശി​ച്ചു. രണ്ടു പേർക്കും സഭാമൂ​പ്പ​ന്മാ​രിൽനിന്ന്‌ തിരു​വെ​ഴു​ത്തു​സ​ഹാ​യം തേടാ​വു​ന്ന​താണ്‌. ആരു​ടെ​യും പക്ഷം പിടി​ക്കാ​തെ, മൂപ്പന്മാർക്കു തിരു​വെ​ഴു​ത്തു​കളെ അടിസ്ഥാ​ന​മാ​ക്കി രണ്ടു പേർക്കും ഉപദേശം നൽകാൻ കഴിയും.

16 ഇണകളിൽ ഒരാൾ മാത്ര​മാണ്‌ യഹോ​വയെ സേവി​ക്കു​ന്ന​തെന്നു കരുതുക. അത്തരം സാഹച​ര്യ​ങ്ങ​ളിൽ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യാൽ വേർപി​രി​യു​ന്ന​താ​ണോ ന്യായ​മായ പരിഹാ​രം? നമ്മൾ കണ്ടതു​പോ​ലെ, ലൈം​ഗിക അധാർമി​കത വിവാ​ഹ​മോ​ച​ന​ത്തി​നുള്ള സാധു​വായ ഒരു കാരണ​മാണ്‌, എന്നാൽ ഭാര്യ​യും ഭർത്താ​വും വേർപി​രിഞ്ഞ്‌ ജീവി​ക്കാ​നുള്ള കാരണ​ങ്ങ​ളോ​രോ​ന്നും ബൈബിൾ അക്കമിട്ട്‌ പറയു​ന്നില്ല. പൗലോസ്‌ എഴുതി: “ഒരു സ്‌ത്രീ​യു​ടെ ഭർത്താവ്‌ അവിശ്വാ​സി​യാ​ണെ​ങ്കി​ലും ഭാര്യ​യു​ടെ​കൂ​ടെ താമസി​ക്കാൻ അദ്ദേഹ​ത്തി​നു സമ്മതമാ​ണെ​ങ്കിൽ ഭാര്യ അദ്ദേഹത്തെ ഉപേക്ഷി​ക്ക​രുത്‌.” (1 കൊരി. 7:12, 13) നമ്മുടെ കാലത്തും ഈ തത്ത്വം ബാധക​മാണ്‌.

17, 18. പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യി​ട്ടും ചില ക്രിസ്‌ത്യാ​നി​കൾ വേർപി​രിഞ്ഞ്‌ താമസി​ക്കേണ്ടാ എന്നു തീരു​മാ​നി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

17 എന്നാൽ ചില സാഹച​ര്യ​ങ്ങ​ളിൽ “ഭാര്യ​യു​ടെ​കൂ​ടെ താമസി​ക്കാൻ” ‘അവിശ്വാ​സി​യായ ഭർത്താ​വി​നു’ സമ്മതമ​ല്ലെന്നു തെളി​ഞ്ഞേ​ക്കാം. അദ്ദേഹം ഭാര്യയെ കഠിന​മാ​യി ഉപദ്ര​വി​ക്കു​ന്നു​ണ്ടാ​യി​രി​ക്കും, ഒരുപക്ഷേ തന്റെ ആരോ​ഗ്യ​ത്തി​നോ ജീവനോ അപകട​മു​ണ്ടെന്ന്‌ അവൾ ഭയപ്പെ​ടു​ന്നു​ണ്ടാ​കാം. കുടും​ബ​ത്തി​ന്റെ സാമ്പത്തി​ക​മായ ആവശ്യങ്ങൾ നിറ​വേ​റ്റാൻ അദ്ദേഹം കൂട്ടാ​ക്കു​ന്നി​ല്ലാ​യി​രി​ക്കും. അല്ലെങ്കിൽ ഭാര്യ​യു​ടെ ആത്മീയ​ത​യ്‌ക്കു കടുത്ത ഭീഷണി​യു​യർത്തു​ന്നു​ണ്ടാ​കും. ഭർത്താവ്‌ എന്തുതന്നെ പറഞ്ഞാ​ലും, അദ്ദേഹ​ത്തി​നു തന്റെകൂ​ടെ താമസി​ക്കാൻ ‘സമ്മതമ​ല്ലെന്ന്‌’ വ്യക്തമാ​കുന്ന ഇത്തരം സാഹച​ര്യ​ങ്ങ​ളിൽ ചില ഭാര്യ​മാർ വേർപി​രി​യാൻ വ്യക്തി​പ​ര​മാ​യി തീരു​മാ​നി​ച്ചി​ട്ടുണ്ട്‌. എന്നാൽ സമാന​മായ സാഹച​ര്യ​ങ്ങ​ളി​ലുള്ള മറ്റു ചില ക്രിസ്‌ത്യാ​നി​കൾ വേർപി​രി​യേണ്ടാ എന്ന തീരു​മാ​ന​മാണ്‌ എടുത്തി​രി​ക്കു​ന്നത്‌. അവർ സഹിച്ചു​നിൽക്കു​ക​യും കാര്യങ്ങൾ മെച്ച​പ്പെ​ടു​ത്താൻ ശ്രമി​ക്കു​ക​യും ചെയ്യുന്നു. എന്തു​കൊണ്ട്‌?

18 വേർപി​രി​ഞ്ഞാ​ലും അവർ വിവാ​ഹ​യി​ണ​കൾത​ന്നെ​യാണ്‌. നമ്മൾ നേരത്തേ കണ്ടതു​പോ​ലെ, വേർപി​രിഞ്ഞ്‌ താമസി​ച്ചാൽ രണ്ടു പേർക്കും പ്രശ്‌നങ്ങൾ നേരി​ട്ടേ​ക്കാം. ഒരുമിച്ച്‌ താമസി​ക്കാ​നുള്ള മറ്റൊരു കാരണ​ത്തെ​ക്കു​റിച്ച്‌ പൗലോസ്‌ അപ്പോ​സ്‌തലൻ വിശദീ​ക​രി​ച്ചു. അദ്ദേഹം എഴുതി: “അവിശ്വാ​സി​യായ ഭർത്താവ്‌ തന്റെ ഭാര്യ​യി​ലൂ​ടെ വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്നു. അവിശ്വാ​സി​യായ ഭാര്യ​യും വിശ്വാ​സി​യായ ഭർത്താ​വി​ലൂ​ടെ വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്നു. അപ്പോൾ നിങ്ങളു​ടെ മക്കളും വിശു​ദ്ധ​രാ​യി​രി​ക്കും. അല്ലെങ്കിൽ അവർ അശുദ്ധ​രാ​ണെന്നു വരും.” (1 കൊരി. 7:14) അങ്ങേയറ്റം ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ങ്ങ​ളിൽപ്പോ​ലും അവിശ്വാ​സി​യായ ഇണയോ​ടൊ​പ്പം ജീവിച്ച വിശ്വ​സ്‌ത​രായ അനേകം ക്രിസ്‌ത്യാ​നി​കൾക്കും അവർ സഹിച്ച ബുദ്ധി​മു​ട്ടു​കൾക്കു പ്രയോ​ജ​ന​മു​ണ്ടാ​യി, അവരുടെ ഇണ സത്യാ​രാ​ധ​ന​യി​ലേക്കു വന്നു.—1 കൊരി​ന്ത്യർ 7:16 വായി​ക്കുക; 1 പത്രോ. 3:1, 2.

19. ക്രിസ്‌തീ​യ​സ​ഭ​ക​ളിൽ സന്തോ​ഷ​മുള്ള വിവാ​ഹ​ജീ​വി​തം നയിക്കുന്ന ധാരാളം ദമ്പതി​കളെ നമുക്കു കാണാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

19 യേശു വിവാ​ഹ​മോ​ച​ന​ത്തോ​ടു ബന്ധപ്പെട്ട ചില ഉപദേ​ശങ്ങൾ തന്നു, അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ആകട്ടെ, വേർപി​രിഞ്ഞ്‌ ജീവി​ക്കു​ന്ന​തു​മാ​യി ബന്ധപ്പെട്ട ഉപദേ​ശ​ങ്ങ​ളും. ദൈവ​ത്തി​ന്റെ എല്ലാ ദാസന്മാ​രും വിവാ​ഹത്തെ ആദരണീ​യ​മാ​യി കാണാൻ അവർ രണ്ടു പേരും ആഗ്രഹി​ച്ചു. ലോക​മെ​മ്പാ​ടു​മുള്ള ക്രിസ്‌തീ​യ​സ​ഭ​ക​ളിൽ സന്തോഷം നിറഞ്ഞ വിവാ​ഹ​ജീ​വി​തം നയിക്കുന്ന ധാരാളം ദമ്പതി​കളെ നമുക്കു കാണാം. നിങ്ങളു​ടെ സഭയി​ലും അങ്ങനെ​യു​ള്ള​വ​രി​ല്ലേ? ഭാര്യയെ അകമഴിഞ്ഞ്‌ സ്‌നേ​ഹി​ക്കുന്ന വിശ്വ​സ്‌ത​രായ ഭർത്താ​ക്ക​ന്മാർ, ഭർത്താ​വി​നെ ബഹുമാ​നി​ക്കു​ക​യും കരുതു​ക​യും ചെയ്യുന്ന സ്‌നേ​ഹ​മ​യി​ക​ളായ ഭാര്യ​മാർ. ഇവരെ​ല്ലാം തങ്ങൾ വിവാ​ഹത്തെ ആദരണീ​യ​മാ​യി കാണുന്നു എന്നു തെളി​യി​ക്കു​ന്ന​വ​രാണ്‌. “പുരുഷൻ അപ്പനെ​യും അമ്മയെ​യും വിട്ട്‌ ഭാര്യ​യോ​ടു പറ്റി​ച്ചേ​രും; അവർ രണ്ടു പേരും ഒരു ശരീര​മാ​യി​ത്തീ​രും” എന്നു ദൈവ​വ​ചനം പറയുന്നു. ഈ വാക്കുകൾ തങ്ങളുടെ ജീവി​ത​ത്തി​ലേക്കു പകർത്തിയ ഒട്ടനേകം ദമ്പതി​കളെ കാണാൻ കഴിയു​ന്ന​തിൽ നമ്മൾ സന്തോ​ഷി​ക്കു​ന്നി​ല്ലേ!—എഫെ. 5:31, 33.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക