വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w19 ഏപ്രിൽ പേ. 31
  • നിങ്ങൾക്ക്‌ അറിയാ​മോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങൾക്ക്‌ അറിയാ​മോ?
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2019
  • സമാനമായ വിവരം
  • “നിങ്ങളിൽ ആരു​ടെ​യും ജീവൻ നഷ്ടപ്പെ​ടില്ല”
    “ദൈവരാജ്യത്തെക്കുറിച്ച്‌ സമഗ്രസാക്ഷ്യം” നൽകുക!
  • ‘കടലിലെ ആപത്ത്‌’
    വീക്ഷാഗോപുരം—1999
  • ഒന്നാം നൂറ്റാ​ണ്ടി​ലെ വ്യാപാ​ര​ക്കപ്പൽ
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • കാറ്റിനെയും കടലിനെയും ആകാശത്തെയും ആശ്രയിച്ചുള്ള നാവികവിദ്യ
    ഉണരുക!—2003
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2019
w19 ഏപ്രിൽ പേ. 31
ചരക്കുകപ്പലിന്‌ അടുത്തുവെച്ച്‌ പൗലോസ്‌ അപ്പോസ്‌തലൻ ഒരു ജോലിക്കാരനോടു സംസാരിക്കുന്നു

നിങ്ങൾക്ക്‌ അറിയാ​മോ?

പുരാതനകാലങ്ങളിൽ ആളുകൾ എങ്ങനെ​യാ​ണു കപ്പൽയാ​ത്ര ചെയ്‌തി​രു​ന്നത്‌?

പൗലോ​സി​ന്റെ കാലത്ത്‌, യാത്ര​യ്‌ക്കു​വേണ്ടി മാത്രം ഉപയോ​ഗി​ച്ചി​രുന്ന കപ്പലുകൾ ഇല്ലായി​രു​ന്നെ​ന്നു​തന്നെ പറയാം. കപ്പൽയാ​ത്ര ചെയ്യു​ന്ന​തിന്‌ ഒരു യാത്ര​ക്കാ​രൻ, താൻ പോകാൻ ഉദ്ദേശി​ക്കുന്ന സ്ഥലത്തേ​ക്കുള്ള ഏതെങ്കി​ലും ചരക്കു​ക​പ്പ​ലു​ണ്ടോ എന്നും അതിൽ യാത്ര​ക്കാ​രെ കയറ്റാൻ നാവി​കർക്കു സമ്മതമാ​ണോ എന്നും ആളുക​ളോ​ടു ചോദി​ച്ച​റി​യ​ണ​മാ​യി​രു​ന്നു. (പ്രവൃ. 21:2, 3) ചില​പ്പോൾ കപ്പൽ, യാത്ര​ക്കാ​രന്റെ ലക്ഷ്യസ്ഥാ​ന​ത്തേ​ക്കാ​യി​രി​ക്ക​ണ​മെ​ന്നില്ല. എങ്കിൽപ്പോ​ലും അയാൾക്ക്‌ അതിൽ കയറി മറ്റൊരു തുറമു​ഖത്ത്‌ ഇറങ്ങാ​നും അവി​ടെ​നിന്ന്‌ തന്റെ ലക്ഷ്യസ്ഥാ​ന​ത്തിന്‌ അടുത്തു​കൂ​ടെ പോകുന്ന മറ്റൊരു കപ്പലിൽ കയറാ​നും കഴിയു​മാ​യി​രു​ന്നു.—പ്രവൃ. 27:1-6.

വർഷത്തി​ന്റെ ചില സമയങ്ങ​ളിൽ മാത്രമേ കടൽമാർഗം യാത്ര​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. അതിനു പുറമേ, കൃത്യ​സ​മ​യത്ത്‌ വരാനും പോകാ​നും ഉള്ള ഒരു പട്ടിക കപ്പലു​കൾക്ക്‌ ഒട്ട്‌ ഇല്ലായി​രു​ന്നു​താ​നും. മോശ​മായ കാലാവസ്ഥ മാത്ര​മാ​യി​രു​ന്നില്ല യാത്ര വൈകി​പ്പി​ച്ചി​രു​ന്നത്‌. അന്ധവി​ശ്വാ​സി​ക​ളായ നാവി​കർക്ക്‌ എന്തെങ്കി​ലും ദുശ്ശകു​ന​മാ​യി തോന്നി​യാൽ, അതായത്‌ ഒരു മലങ്കാക്ക പായ്‌മ​ര​ക്ക​യ​റിൽ ഇരുന്ന്‌ കരയു​ന്ന​തോ അല്ലെങ്കിൽ തീരത്ത്‌ തകർന്ന കപ്പലിന്റെ അവശി​ഷ്ടങ്ങൾ കിടക്കു​ന്ന​തോ കണ്ടാൽ അവർ യാത്ര വൈകി​പ്പി​ച്ചി​രു​ന്നു. അതു​പോ​ലെ അനുകൂ​ല​മായ കാറ്റു കണ്ടാൽ അതു മുത​ലെ​ടുത്ത്‌ നാവികർ പെട്ടെന്നു യാത്ര തുടങ്ങും. ഒരു കപ്പലിൽ യാത്ര ചെയ്യാൻ അനുവാ​ദം കിട്ടി​യാൽ യാത്ര​ക്കാ​രൻ തന്റെ കെട്ടും ഭാണ്ഡവു​മാ​യി തുറമു​ഖ​ത്തി​ന്റെ പരിസ​രത്ത്‌, കപ്പൽ ഉടനെ പുറ​പ്പെ​ടു​ന്ന​താണ്‌ എന്ന അറിയി​പ്പി​നാ​യി കാത്തു​നിൽക്കും.

ചരി​ത്ര​കാ​ര​നാ​യ ലയണൽ കാസെൻ പറയുന്നു: “ബുദ്ധി​മു​ട്ടാ​തെ തങ്ങളുടെ ലക്ഷ്യസ്ഥാ​ന​ത്തേ​ക്കുള്ള കപ്പൽ കണ്ടുപി​ടി​ക്കാൻ റോമാ​ക്കാർ ആളുകൾക്കു സൗകര്യ​മൊ​രു​ക്കി​യി​രു​ന്നു. ടൈബർ നദീമു​ഖ​ത്താ​യി​രു​ന്നു അതിന്റെ തുറമു​ഖം. ഓസ്റ്റിയ പട്ടണത്തിന്‌ അടുത്ത്‌ തുറസ്സായ സ്ഥലമു​ണ്ടാ​യി​രു​ന്നു. അതിനു ചുറ്റു​മുള്ള ഓഫീ​സു​ക​ളിൽ ചിലതു വ്യത്യസ്‌ത കപ്പൽ തുറമു​ഖ​ങ്ങ​ളു​ടെ ഓഫീ​സു​ക​ളാ​യി​രു​ന്നു: നാർബോ​ണി​ലെ​യും (ഇന്നത്തെ ഫ്രാൻസ്‌), കാർത്തേ​ജി​ലെ​യും (ഇന്നത്തെ ടുണീഷ്യ) അതു​പോ​ലെ പല സ്ഥലങ്ങളി​ലെ​യും നാവി​ക​രു​ടെ ഓഫീ​സു​കൾ അതിന്റെ ഭാഗമാ​യി​രു​ന്നു. യാത്ര ചെയ്യാൻ കപ്പൽ അന്വേ​ഷി​ക്കുന്ന ഒരു വ്യക്തി തന്റെ ലക്ഷ്യസ്ഥാ​ന​ത്തു​കൂ​ടെ കടന്നു​പോ​കുന്ന ഏതെങ്കി​ലും കപ്പലു​ണ്ടോ എന്ന്‌ ഈ ഓഫീ​സു​ക​ളിൽ അന്വേ​ഷി​ച്ചാൽ മതിയാ​യി​രു​ന്നു.”

കപ്പൽയാ​ത്ര യാത്ര​ക്കാ​രു​ടെ സമയം ലാഭി​ച്ചി​രു​ന്നു, എന്നാൽ അതു​പോ​ലെ​തന്നെ അപകട​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. മിഷന​റി​യാ​ത്ര​യ്‌ക്കി​ടെ പൗലോസ്‌ പല പ്രാവ​ശ്യം കപ്പലപ​ക​ട​ത്തിൽപ്പെട്ടു.—2 കൊരി. 11:25.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക