നിങ്ങളെ 1989-ലെ “ദൈവിക ഭക്തി” ഡിസ്ട്രിക്ട് കൺവെൻഷനിലേക്കു ക്ഷണിക്കുന്നു!
കേവലം ഏതാനും മാസങ്ങൾക്കകം ലോകവ്യാപകമായി ആത്മീയമായി കെട്ടുപണിചെയ്യുന്ന ഒരു പരിപാടി തുടങ്ങും, നിങ്ങളെ ക്ഷണിക്കുകയും ചെയ്യുന്നു! ഇൻഡ്യയിൽ “ദൈവിക ഭക്തി” ഡിസ്ട്രിക്ട് കൺവെൻഷൻ ഒക്ടോബർ 6-ന് ആരംഭിക്കും, 1990 ജനുവരി വരെ നീണ്ടുനിൽക്കത്തക്കവണ്ണം പട്ടികപ്പെടുത്തിയിരിക്കുന്നു. ഇതുവരെയുളളതിൽ വെച്ചേററവും അധികം, മൊത്തം 23 കൺവെൻഷനുകൾ ഉണ്ടായിരിക്കും. യഹോവതന്നേ തന്റെ സ്ഥാപനം മുഖാന്തരം ഈ കരുതൽ ചെയ്തിരിക്കുന്നതിനാൽ നമുക്ക് നിരാശപ്പെടുത്തുകയില്ലാത്ത ഉയർന്ന പ്രതീക്ഷകളോടെ ഹാജരാകാൻ കഴിയും.—സങ്കീ. 61:4; യെശ. 54:13.
2 ഈ വർഷത്തെ കൺവെൻഷനുകൾ ദൈവിക ഭക്തിയുടെ ആവശ്യം ഊന്നിപ്പറയുകയും ഈ ഗുണം പ്രാവർത്തികമാക്കുന്നതിൽ അഭിവൃദ്ധിപ്രാപിക്കുന്നതിന് നമ്മെ പ്രേരിപ്പിക്കുകയും ചെയ്യും. നമുക്കുചുററുമുളള ഭക്തികെട്ട ലോകത്തിന്റെ വീക്ഷണത്തിൽ ഇതു വിശേഷാൽ പ്രധാനമാണ്.
3 ഭക്തിവിശ്വാസങ്ങളില്ലാത്ത ഈ തലമുറയുടെ മദ്ധ്യത്തിലായിരിക്കെ പുരോഗമനപരമായ പരിശീലനത്തിലൂടെയും ശിക്ഷണത്തിലൂടെയും യഹോവ നമ്മെ ഒരു അതുല്യമായ സ്ഥാപനത്തിൽ ഏകീകരിപ്പിച്ചുകൊണ്ട് അദ്വിതീയമായ ഒരു ജനമാക്കിത്തീർത്തിരിക്കുന്നു. നമ്മുടെ ദൈവിക ഭക്തി, അന്ത്യനാളുകളിൽ ആളുകൾക്ക് ഒരു ഭക്തിയുടെ രൂപമുണ്ടായിരിക്കും, എന്നാൽ അതിന്റെ ശക്തി വ്യാജമെന്ന് തെളിയും എന്ന് പൗലോസ് വർണ്ണിച്ച കപടഭക്തിയിൽനിന്നും വിമുക്തവും സത്യസന്ധവുമായിരിക്കും. (2 തിമൊ. 3:1, 5) നമ്മുടെ സഹകരണത്തിന്റെ ആത്മാവ് എപ്പോഴും ദൈവിക ഭക്തി പ്രതിഫലിപ്പിക്കുകയും നാം എപ്പോഴും അതിന്റെ ശക്തി സത്യമെന്നു തെളിയിക്കുന്നവരുമായിരിക്കട്ടെ.—1 കൊരി. 14:40.
4 നേരത്തെ എത്തിച്ചേരുക: യഹോവയുടെ സാക്ഷികൾ അവരുടെ ആശ്രയയോഗ്യതക്കും കൃത്യനിഷ്ഠക്കും പ്രശസ്തരാണ്. (ലൂക്കോ. 16:10) ഇത് ഒരു കൺവെൻഷനു ഹാജരാകുമ്പോൾ പ്രധാനമാണ്. നാം ഓരോ ദിവസവും നേരത്തെ ഹാജരാകുകയും പരിപാടി തുടങ്ങുന്നതിനു മുമ്പ് ഇരിക്കുകയും വേണം. ഇതിന് നമ്മുടെ വാഹനം പാർക്കുചെയ്യുക, നമ്മുടെ കുടുംബത്തിനു അനുയോജ്യമായ ഇരിപ്പിടങ്ങൾ കണ്ടുപിടിക്കുക, കൺവെൻഷൻ ഭക്ഷണടിക്കററുകൾ ലഭ്യമാക്കുക മുതലായ ശ്രദ്ധയാവശ്യമായ കാര്യങ്ങൾ ക്രമീകരിക്കുന്നതിന് ആവശ്യമായ സമയം അനുവദിക്കുന്നതാവശ്യമാക്കിത്തീർക്കുന്നു.
5 കൺവെൻഷൻ സമയം സന്തോഷകരമായ സഹവാസം അനുഭവിക്കുന്നതിനുളള അവസരം പ്രദാനം ചെയ്യുന്നു. എന്നാൽ സ്നേഹിതരെ രാത്രിവൈകി സന്ദർശിക്കുന്നത് അടുത്തദിവസം സമയത്ത് എത്തുന്നതിനുളള നമ്മുടെ ശ്രമങ്ങളെ വിഘ്നപ്പെടുത്തിയേക്കാം. താമസിച്ച് പുറപ്പെടുന്നത് അധികം ഉൽക്കണ്ഠക്കും നിരാശക്കും അങ്ങനെ രാവിലെ തിരക്കിട്ട് ഓടുന്നതിനും ഇടയാക്കും. ഇതു തടയുന്നതിന് ചില കുടുംബങ്ങൾ വിശ്രമത്തിന് ഒരു ന്യായമായ സമയം എടുക്കുന്നത് പ്രയോജനപ്രദമെന്ന് കണ്ടെത്തുന്നു. കർശനമായി പട്ടികയോടു പററി നിൽക്കുന്നതിനാൽ അവർക്ക് രാത്രിയിൽ ഒരു നല്ല ഉറക്കം കിട്ടുന്നതിനും അടുത്തദിവസം നേരത്തെ പുറപ്പെടുന്നതിന് തയ്യാറുളളവരായിരിക്കുന്നതിനും കൂടുതൽ സാധ്യതയുണ്ട്. ഇത് ശല്യവും നേരത്തെ ഇരിപ്പിടങ്ങളിലുളളവർക്ക് അസഹ്യവും ആയിത്തീരാവുന്ന വിധത്തിൽ അവർ പരിപാടി നടന്നുകൊണ്ടിരിക്കുമ്പോൾ വരുന്നതിനെ ഒഴിവാക്കുന്നു. ഈ കാര്യത്തിൽ നമ്മുടെ ചിന്ത യഹോവയോടുളള നമ്മുടെ ആദരവിന്റെയും ബഹുമാനത്തിന്റെയും പ്രതിഫലനമായിത്തീരാൻ കഴിയും. ഇത് യഥാർത്ഥ ദൈവിക ഭക്തിക്ക് തെളിവു നൽകുന്നു.
6 ഒരു ത്രിദിന-കൺവെൻഷൻ: “ദൈവിക ഭക്തി” ഡിസ്ട്രിക്ട് കൺവെൻഷൻ മൂന്നു ദിവസത്തേക്ക് നീണ്ടുനിൽക്കും. ഓരോ സെഷനിലും ശ്രദ്ധാപൂർവം തെരഞ്ഞെടുത്ത, നമ്മുടെ ആത്മീയ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ വിവരങ്ങൾ അവതരിപ്പിക്കപ്പെടും. പ്രസംഗങ്ങൾ, പ്രകടനങ്ങൾ, ഒരു ആധുനിക കാല ഡ്രാമ എന്നിവയിലൂടെ ദൈവിക ഭക്തിയോടു ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ വികസിപ്പിക്കപ്പെടും.
7 ഒററ സെഷൻപോലും നഷ്ടമാക്കാതിരിക്കുക എന്നത് നിങ്ങളുടെ തീരുമാനമായിരിക്കട്ടെ. ഇതിന് വ്യക്തിപരമായ ത്യാഗങ്ങളും നിങ്ങളുടെ പട്ടികയിൽ ക്രമീകരണങ്ങളും ആവശ്യമായിരുന്നേക്കാം. ചിലർ തങ്ങളുടെ തൊഴിലുടമയുമായി പ്രത്യേക ക്രമീകരണങ്ങൾ ചെയ്യേണ്ടതാവശ്യമാണെന്ന് കാണുന്നു. എല്ലാ സെഷനുകളിലും സംബന്ധിക്കുന്നതിന് അനേകർ പണപരമായ ലാഭങ്ങൾ പരിത്യജിക്കപോലും ചെയ്യുന്നു. ഈ കാര്യം തങ്ങളുടെ ആത്മാർത്ഥമായ പ്രാർത്ഥനയുടെ വിഷയമാക്കുകയും അവിടെയുണ്ടായിരിക്കാൻ ഹൃദയംഗമമായി പ്രയത്നിക്കുകയും ചെയ്യുന്നവരെ യഹോവ നിശ്ചയമായും അനുഗ്രഹിക്കും.—ലൂക്കോ. 13:24.
8 തീവ്രമായി ശ്രദ്ധിക്കുക: കൺവെൻഷൻ പരിപാടിക്കിടയിൽ പ്ലാററ്ഫോറത്തിൽനിന്ന് ചർച്ചചെയ്യപ്പെടുന്ന കാര്യത്തോട് ബന്ധമില്ലാത്ത കാഴ്ചകളാലും ശബ്ദങ്ങളാലും ശ്രദ്ധപതറിക്കപ്പെടരുത്. നമ്മുടെ ഇഷ്ടപ്പെട്ട ചിന്തനങ്ങളിൽ “തീവ്രമായി” കേന്ദ്രീകരിക്കുന്നതിനുളള കഴിവു ദാനം ചെയ്തിരിക്കുന്നതിൽ നാം യഹോവയോട് എത്ര നന്ദിയുളളവരാണ്. നമ്മുടെ ദൈവിക ഭക്തി “എന്നെ തീവ്രമായി ശ്രദ്ധിക്കുക” എന്ന യെശയ്യാവ് 55:2-ലെ യഹോവയുടെ ആഗ്രഹത്തിന് അനുയോജ്യമായി തെരഞ്ഞെടുപ്പു നടത്താൻ നമ്മെ പ്രേരിപ്പിക്കണം.
9 ഞായറാഴ്ച ഉച്ചതിരിഞ്ഞത്തെ പ്രസംഗം പൊതുജനങ്ങൾക്കുവേണ്ടി പരസ്യപ്പെടുത്തിയിരിക്കെ ഈ കൺവെൻഷനിൽ അവതരിപ്പിക്കുന്ന മിക്കവാറും വിഷയങ്ങൾ യഹോവക്ക് അർപ്പിക്കപ്പെട്ടവർക്കുവേണ്ടി പ്രത്യേകാൽ തയ്യാറാക്കപ്പെട്ടിരിക്കുന്നതാണ്. കൺവെൻഷൻ നമുക്ക് വർത്തമാനകാല ആവശ്യങ്ങൾക്കനുസരിച്ച് ഏററവും പുതിയ വിവരങ്ങൾ നൽകുകയും യഹോവയുടെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തോടൊത്ത് നീങ്ങാൻ സഹായിക്കുകയും ചെയ്യും. അശ്രദ്ധ നമ്മെ പിന്നിലാക്കുന്നതിനിടയാക്കും. നാം സമൃദ്ധമായ ആത്മീയ പോഷണത്തിൽനിന്ന് പൂർണ്ണപ്രയോജനം നേടുന്നതിന് പരിപാടിയിൽ നാം തന്നേ മുഴുകണം.—1 പത്രോ. 2:2.
10 വർഷങ്ങളായി അനേകം കൺവെൻഷൻ പ്രതിനിധികൾ പരിപാടിയുടെ സമയത്ത് നോട്ടുകുറിക്കുന്ന പ്രയോജനപ്രദമായ ശീലം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഒരു കൺവെൻഷനിൽ സംബന്ധിക്കുമ്പോൾ നിലവാരമെന്നനിലയിൽ ബൈബിളും പാട്ടുപുസ്തകവും സഹിതം നോട്ടുകുറിക്കുന്നതിനുളള ഉചിതമായ ഉപകരണങ്ങളും ഉൾപ്പെടുത്തണം. ചിലർ നോട്ടെടുക്കുന്നതിൽ യഥാർത്ഥ പ്രയോജനമില്ല എന്ന് വിചാരിച്ചുകൊണ്ട് അതിനെ സംശയത്തോടെ വീക്ഷിച്ചിട്ടുണ്ട്. നിങ്ങൾ വളരെയധികം ചായ്വുളളവരായിരുന്നിട്ടുണ്ടെങ്കിൽ “ദൈവിക ഭക്തി” ഡിസ്ട്രിക്ട് കൺവെൻഷനിൽ നോട്ടുകുറിക്കാൻ എന്തുകൊണ്ട് ശ്രമിച്ചുകൂടാ? മററനേകരുടെയും കാര്യത്തിൽ സത്യമായിരിക്കുന്നതുപോലെ ഇത് നിങ്ങളുടെ ശ്രദ്ധ പറയപ്പെടുന്നതിൽ ഉറപ്പിച്ചുനിർത്തുന്നതിന് ഒരു നല്ല മാർഗ്ഗമാണെന്നും നിങ്ങളെ ദിവാസ്വപ്നത്തിൽ നിന്നും മനസ്സ് അലഞ്ഞുതിരിയുന്നതിന് അനുവദിക്കുന്നതിൽനിന്നും സംരക്ഷിക്കുമെന്നും നിങ്ങൾ കണ്ടെത്തും.
11 നോട്ട് സുദീർഘമായതോ വിപുലമായതോ ആയിരിക്കേണ്ട ആവശ്യമില്ല. സാധാരണയായി ഒന്നോ രണ്ടോ വാക്യാംശങ്ങൾ ഒരു മുഖ്യ ആശയത്തിന് മതിയാകും. മൂപ്പൻമാർ സേവനയോഗത്തിൽ കൺവെൻഷൻ പരിപാടിയുടെ അർത്ഥവത്തായ പുനരവലോകനം നടത്തുന്നതിന് നന്നായി ക്രമീകരിച്ച നോട്ടുകൾ ഉണ്ടായിരിക്കുന്നത് പ്രയോജനപ്രദമെന്ന് കാണുന്നു. അവർ കൺവെൻഷനിൽ അവതരിപ്പിക്കപ്പെട്ട അനേക ആശയങ്ങൾ പിന്നീടുളള തങ്ങളുടെ പഠിപ്പിക്കലുകളിലും ഇടയവേലയിലും സംയോജിപ്പിച്ചേക്കാം.
12 നാം എങ്ങനെ ശ്രദ്ധിക്കുന്നുവെന്നതിന് നാമെല്ലാവരും ശ്രദ്ധകൊടുക്കണം, എന്തുകൊണ്ടെന്നാൽ അതിന്റെ അർത്ഥം നമ്മുടെ സന്തുഷ്ടിയും നമ്മുടെ ജീവൻതന്നെയുമാണ്. നാം “ദൈവിക ഭക്തി” ഡിസ്ട്രിക്ട് കൺവെൻഷനിൽ ഹാജരായിരിക്കുമ്പോൾ, “ശിക്ഷണത്തിന് ചെവികൊടുത്തുകൊണ്ട് ജ്ഞാനിയായിത്തീരുക, യാതൊരു അവഗണനയും കാണിക്കരുത്. ദിനംതോറും എന്റെ വാതിലുകളിൽ ഉണർന്നിരുന്നുകൊണ്ടും എന്റെ പ്രവേശനകവാടങ്ങളിൽ നിരീക്ഷിച്ചുകൊണ്ടും എന്നെ ശ്രദ്ധിച്ചുകൊണ്ട് സ്ഥിതിചെയ്യുന്ന മനുഷ്യൻ സന്തുഷ്ടൻ ആണ്. എന്തുകൊണ്ടെന്നാൽ എന്നെ കണ്ടെത്തുന്നവൻ നിശ്ചയമായും ജീവനെ കണ്ടെത്തുന്നു, യഹോവയിൽനിന്നുളള സൻമനസ്സും ലഭിക്കുന്നു” എന്ന സദൃശവാക്യങ്ങൾ 8:33-35-ലെ യഹോവയുടെ പ്രബോധനം മനസ്സിൽ പിടിക്കണം.
13 പ്രാർത്ഥനയും ഗീതവും: നമ്മുടെ ദൈവിക ഭക്തിയുടെ ഏററവും മനോഹരമായ അലങ്കാരങ്ങളിൽ ഒന്ന് യഹോവയാം ദൈവത്തിന് സ്തുതിഗീതം ആലപിക്കുകയാണ്. ഗീതങ്ങൾ ആലപിക്കുകയെന്നത് ഒന്നാം നൂററാണ്ടിലെ സത്യക്രിസ്ത്യാനികളുടെ ഒരു നിരന്തര സവിശേഷതയായിരുന്നു എന്ന് പ്രകടമാണ്. (1 കൊരി. 14:15) യഹോവയും തന്റെ ജനം തീവ്രമായ പ്രാർത്ഥനയിൽ തന്നേ സമീപിക്കുന്നതിൽ സന്തുഷ്ടനാണ്. ഡിസ്ട്രിക്ട് കൺവെൻഷനുകൾ സംഗീതത്താലും പ്രാർത്ഥനയാലും യഹോവയെ സ്തുതിക്കുന്നതിൽ നമ്മുടെ ആയിരക്കണക്കിന് സഹോദരീസഹോദരൻമാരോട് ഒത്തുചേരുന്നതിനുളള ഒരു അസുലഭ സന്ദർഭം പ്രദാനം ചെയ്യുന്നു. എന്നിരുന്നാലും ചിലർ നമ്മുടെ ആരാധനയുടെ ഈ പ്രധാനഭാഗങ്ങളോട് ബഹുമാനക്കുറവു കാണിക്കുന്നു. എങ്ങനെ? അനാവശ്യമായി, പ്രാരംഭഗീതത്തിനും പ്രാർത്ഥനക്കും ഇടയിലൊ അതു കഴിഞ്ഞോ സമ്മേളനത്തിൽ ഹാജരാകുന്നതിനാൽ. ചിലർ പരിപാടിയുടെ ഉപസംഹാരത്തിൽ ഗീതത്തിന്റെ ഇടയിലും പ്രാർത്ഥനക്കുമുമ്പായും ഇരിപ്പിടങ്ങളെ വിടുന്നു. എന്തുകൊണ്ട്? ചുരുക്കം സന്ദർഭങ്ങളിൽ ഇതിന് നല്ല കാരണങ്ങൾ ഉണ്ടായിരുന്നേക്കാം. എന്നിരുന്നാലും ചിലർ തങ്ങളുടെ കാറുകളിലേക്ക് നേരത്തെ പുറപ്പെടാൻവേണ്ടിമാത്രം ഗീതം പാടുന്നതിനും പ്രാർത്ഥനയിൽ പങ്കുകൊളളുന്നതിനും ഉളള പദവി പരിത്യജിക്കുന്നു. മററുചിലർ പുതുതായി പ്രകാശനം ചെയ്ത സാഹിത്യത്തിനുവേണ്ടിയുളളതൊ ഭക്ഷണത്തിനുവേണ്ടിയുളളതൊ ആയ വരിയുടെ മുമ്പിലായിരിക്കുന്നതിനുവേണ്ടി തങ്ങളുടെ ഇരിപ്പിടങ്ങൾ വിട്ടിട്ടുണ്ട്. വ്യക്തിപരമായ സൗകര്യങ്ങൾക്കുവേണ്ടിയുളള അനുധാവനങ്ങളിൽ നാം ലോകത്തിന്റെ ഞാൻമുമ്പേ മനോഭാവമൊ അഭക്തിയുടെ ലക്ഷണങ്ങളായ അത്യാഗ്രഹവും സ്വാർത്ഥതയും പോലുളളവയൊ നമ്മുടെ ആത്മീയാഭിവൃദ്ധിയെ തടസ്സപ്പെടുത്താൻ അനുവദിക്കരുത്. ദൈവിക ഭക്തിയുടെ ഒരു ജനം എന്നനിലയിൽ നാം നമ്മുടെ ആരാധനയുടെ മഹത്തായ സവിശേഷതകളായ യഹോവയോടുളള നമ്മുടെ പ്രാർത്ഥനക്കും ഗീതത്തിനും ഉചിതമായ ബഹുമാനം പ്രകടമാക്കാൻ കഠിനശ്രമം ചെയ്യുന്നു.
14 നമ്മുടെ ക്രിസ്തീയവഴക്കങ്ങൾ: വർഷങ്ങളായി കൺവെൻഷനുകളിലെ നമ്മുടെ ക്രിസ്തീയ വഴക്കങ്ങളും ആകാരവും യഹോവയുടെ സാക്ഷികൾ എന്ന നിലയിൽ നമുക്ക് ഒരു നല്ല മാന്യത നേടിത്തന്നിട്ടുണ്ട്. ഇത് ഇപ്രകാരമായിരിക്കുന്നതിന്റെ കാരണം നാം നമ്മുടെ കൺവെൻഷനുകളെ സാമൂഹ്യ വിനോദങ്ങളായിട്ടല്ല ശരിയായും ആത്മീയ ഉൽസവങ്ങളായി വീക്ഷിക്കുന്നു എന്നതാണ്. തദനുസരണം നാം ഒരു ആത്മീയമായ മാനസികരൂപം പ്രകടമാക്കുന്നതിനും ശുശ്രൂഷകരായി നാം തന്നെ പെരുമാറുന്നതിനും കഠിനശ്രമം ചെയ്യുന്നു.
15 ഒരു സാക്ഷികുടുംബം കഴിഞ്ഞ വേനൽക്കാലത്ത് ഒരു കൺവെൻഷൻ നഗരത്തിലെ റസ്റേറാറൻറിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ഈ നല്ല അനുഭവം ആസ്വദിച്ചു. ആ സഹോദരൻ എഴുതി: “ഒരു പുരുഷനും അദ്ദേഹത്തിന്റെ ഭാര്യയും ഞങ്ങളുടെ തൊട്ടടുത്ത മേശയിങ്കൽ ഇരിക്കുന്നുണ്ടായിരുന്നു. അവർ തങ്ങളുടെ ഭക്ഷണം കഴിഞ്ഞപ്പോൾ ആ പുരുഷൻ ഞങ്ങളുടെ മേശയിങ്കലേക്കു വന്ന് ഉപചാരപൂർവം ഞങ്ങളുടെ വളരെ നല്ല ശുചിത്വമുളളതും വൃത്തിയുളളതുമായ ആകാരത്തെ സംബന്ധിച്ച് പ്രശംസിക്കുന്നതിന് ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു. എന്റെ ഭാര്യ ആ മനുഷ്യനോട് ഞങ്ങൾ ഈ വാരാന്ത്യത്തിൽ വാച്ച്ടവർ കൺവെൻഷനിൽ സംബന്ധിക്കുകയായിരുന്നു എന്ന് പറഞ്ഞു. ഞങ്ങൾ അങ്ങനെയായിരിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹവും ഭാര്യയും ആ ഹോട്ടലിൽ താമസിച്ചിരുന്നപ്പോൾ അദ്ദേഹം നമ്മുടെ അനേകം സഹോദരീസഹോദരൻമാരെ അതിനു ചുററും കണ്ടു, എല്ലാവരും മാതൃകാപരമായ നടത്തയും വസ്ത്രധാരണവും കാഴ്ചവെച്ചു. അദ്ദേഹം ഹാജരാകുന്ന പളളിയിലെ ചെറുപ്പക്കാർ നമ്മുടെ ചെറുപ്പക്കാരെപ്പോലെ വസ്ത്രം ധരിക്കുകയൊ പ്രവർത്തിക്കുകയൊ ചെയ്യുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. ഇത്, നാം നമ്മുടെ കുട്ടികളെ ചെറുപ്രായം മുതൽ എല്ലാസമയത്തും ഒരു നല്ല ക്രിസ്തീയമാതൃകയായിരിക്കത്തക്കവണ്ണം വളർത്തുന്നത് എത്ര പ്രധാനമാണെന്ന് വിലമതിക്കാൻ ഇടയാക്കി. ഒരു നല്ല മാതൃക വെക്കുന്നതിന് യഹോവയുടെ സ്ഥാപനത്തിൽനിന്നുളള ശക്തമായ ബുദ്ധിയുപദേശത്തിനും മാർഗ്ഗനിർദ്ദേശത്തിനും ബഹുമതി കൊടുക്കണം.”
16 കൺവെൻഷനുകളിൽ ഹാജരാകുന്ന ചിലർ തങ്ങളുടെ മനോഭാവത്തിലും വസ്ത്രധാരണത്തിലും സംസാരത്തിലും നടത്തയിലും അങ്ങേയററം അശ്രദ്ധമാകുന്നു എന്നത് ഖേദകരമാണ്. അപ്രകാരം സഭയിലൊ കൺവെൻഷനിലൊ പ്രകടമാകുമ്പോൾ ആത്മീയ യോഗ്യതകളുളളവർ പുനഃക്രമീകരണലക്ഷ്യത്തിൽ സ്നേഹപൂർവകമായ ബുദ്ധിയുപദേശം കൊടുക്കണം. (ഗലാ. 6:1; എഫേ. 4:11, 12) നമ്മുടെ ദൈവിക ഭക്തി നമ്മുടെ പ്രശസ്തി കെട്ടുപണിചെയ്യുന്നതിനും എല്ലാസമയത്തും നടത്തയുടെ ഉന്നതനിലവാരം കാത്തുസൂക്ഷിക്കുന്നതിനും ജാഗ്രതയുളളവരായിരിക്കാൻ പ്രേരിപ്പിക്കണം.
17 നമുക്ക് നല്ല ഹോട്ടലുകൾ ന്യായമായ നിരക്കിൽ ലഭിക്കുന്നതിന്റെ കാഴ്ചപ്പാടിൽ നാം വിലമതിപ്പ് പ്രകടമാക്കുകയും മാന്യതയുളളവരായും അമിതമായ ആവശ്യങ്ങൾ ഉന്നയിക്കാതെയും ഹോട്ടൽജോലിക്കാരോട് പരിഗണനയുളളവരായിരിക്കുക. കൺവെൻഷൻ സമയത്ത് ഹോട്ടലുകളിലെ ഉചിതമായ പെരുമാററം സംബന്ധിച്ച് ധാരാളം മാർഗ്ഗനിർദ്ദേശങ്ങളും ബുദ്ധിയുപദേശങ്ങളും കൊടുക്കപ്പെട്ടിട്ടുണ്ട്. അനേകരും അനുകൂലമായി പ്രതികരിച്ചുകൊണ്ട് ഹോട്ടൽജോലിക്കാരോട് പൂർണ്ണമായി സഹകരിക്കുന്നതിന് തീവ്രമായി പരിശ്രമിച്ചിട്ടുമുണ്ട്. അത്തരം സഹകരണമുണ്ടായിരുന്നിട്ടും ചില സ്ഥലങ്ങളിൽ സാക്ഷികളോട് ഒരു നിഷേധാത്മകമനോഭാവം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ട്? താഴെപറയുന്ന വിവരങ്ങൾ അനേകരെ ഞെട്ടിക്കുമെന്നതിനു സംശയമില്ല, എന്നാൽ ചുരുക്കംചിലരാൽ ഉളവാക്കപ്പെട്ട പ്രശ്നങ്ങളുടെ വീക്ഷണത്തിൽ ഈ കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുന്നത് ആവശ്യമാണ്.
18 “കൈമടക്ക് (ടിപ്പ്) കൊടുക്കണമൊ—വേണ്ടയോ,” “കൈമടക്ക് സംബന്ധിച്ച നിർദ്ദേശങ്ങൾ” എന്നീ ശീർഷകങ്ങളിൽ 1986 ജൂൺ 22 എവേക്ക്! പേജ് 24-7-ൽ പ്രത്യക്ഷപ്പെട്ട ലേഖനങ്ങൾ നമ്മുടെ ശ്രദ്ധ അർഹിക്കുന്നു. ദയവായി ഈ ലേഖനങ്ങൾ വീണ്ടും വായിക്കുക, എന്തുകൊണ്ടെന്നാൽ അവ വിവിധ രാജ്യങ്ങളിലെ ആചാരമനുസരിച്ച് ആര് കൈമടക്കു പ്രതീക്ഷിക്കുന്നുവെന്നും എത്രമാത്രമെന്നും വ്യക്തമായി വിവരിക്കുന്നു. ഐക്യനാടുകളിൽ നിങ്ങൾക്ക് ചില സേവനങ്ങൾ ചെയ്യുന്ന അനേകർക്കും “കൈമടക്കുകൊടുക്കുന്നത് കൂടുതലായ സേവനം ചെയ്തതിനുളള നന്ദിയേക്കാൾ അധികമാണ്. ഇത് വ്യക്തിപരമായ വരുമാനത്തിന്റെ ഒരു പ്രധാന ഭാഗമാണ് എന്ന് അതിന്റെ 24-ാം പേജിൽ ചൂണ്ടിക്കാണിക്കുന്നു. “വെയിററർമാരെ കൂടാതെ മററാളുകളും—വാതിൽകാവൽക്കാരനും ഹോട്ടൽബോയിയും സൂക്ഷിപ്പുമുറിയുടെയും അലക്കുമുറിയുടെയും സേവകൻമാരും . . . തങ്ങളുടെ ജീവസന്ധാരണത്തിന് കൈമടക്കിനെ ആശ്രയിക്കുന്നു.” ഇൻഡ്യയിലും ഹോട്ടൽ വെയിററർമാർ കൈമടക്കു പ്രതീക്ഷിക്കുന്നു. ഈ വസ്തുതയുടെ അവഗണന ഹോട്ടൽജോലിക്കാരുടെ ഭാഗത്തെ സൗഹാർദ്ദപരമല്ലാത്ത പ്രതികരണങ്ങൾ കൊയ്തിട്ടുണ്ട്. ചില സംഗതികളിൽ അതൃപ്തരായ വ്യക്തികൾ കൺവെൻഷൻ പ്രതിനിധികൾ മോഷ്ടിച്ചതായും ദീർഘദൂര ഫോൺവിളി നടത്തുകയും പണം കൊടുക്കാൻ വിസമ്മതിക്കുകയും ചെയ്തതായും തെററായി കുററം ചുമത്തിയിട്ടുണ്ട്.
19 കൂടാതെ മുകളിൽ പരാമർശിക്കപ്പെട്ട എവേക്ക്! മാസികയിലെ ലേഖനങ്ങൾ “ഒരു കൺവെൻഷനിൽ നിങ്ങൾ സംബന്ധിക്കുമ്പോൾ നിങ്ങൾ വ്യക്തിപരമായി ചെയ്യുന്നത് മുഴുകൂട്ടത്തെയും പ്രതിഫലിപ്പിക്കും, ആളുകൾ നിങ്ങളുടെ പെരുമാററത്താൽ കൂട്ടത്തെ വിധിക്കും” എന്ന് പറയുന്നു. അതുകൊണ്ട് കൈമടക്കിനെ സംബന്ധിച്ച നിങ്ങളുടെ വ്യക്തിപരമായ വീക്ഷണം കണക്കാക്കാതെ നിങ്ങൾ യഹോവയുടെ സാക്ഷികളുടെ ഒരു പ്രതിനിധി എന്ന നിലയിൽ ഒരു നഗരം സന്ദർശിക്കുമ്പോൾ നിങ്ങൾ അൽപ്പം മാത്രം കൈമടക്കു നൽകുകയോ ഒട്ടുംതന്നെ നൽകാതിരിക്കയോ ചെയ്താൽ, യഹോവയുടെ സാക്ഷികൾ പിശുക്കൻമാരാണെന്നൊ നൽകുന്ന സേവനങ്ങൾക്കു പ്രതിഫലം നൽകാൻ വിസമ്മതിക്കുന്നവരാണെന്നോ നിഗമനം ചെയ്തേക്കാം. അതുകൊണ്ട് സ്ഥലപരമായ കൈമടക്കുകൊടുക്കുന്ന രീതിക്ക് ഉചിതമായ പരിഗണനകൊടുക്കുകയും അവക്ക് വഴിപ്പെടുകയും ചെയ്യുന്നതിനാൽ “സുവാർത്തയെപ്രതി” ‘എല്ലാമനുഷ്യരോടും സമാധാനം’ ആചരിക്കുന്നതിൽ ദീർഘദൂരം പോയിരിക്കും.—റോമ. 12:18; 1 കൊരി. 9:19-23.
20 ബഹുഭൂരിപക്ഷം സഹോദരങ്ങളും ദൈവത്തിനു മഹത്വം കൈവരുത്തുന്നുവെങ്കിലും കൺവെൻഷനുകളിൽ സംബന്ധിക്കുന്ന ചില കുടുംബങ്ങൾ പരാതിക്ക് കാരണം ഉണ്ടാക്കിയിട്ടുണ്ട് എന്ന് നാം അംഗീകരിക്കണം. ദൃഷ്ടാന്തത്തിന്, ഒരു മുറിയുടെ നിരക്കിന്റെ പരിമിതിക്കനുസരിച്ച് കുട്ടികൾ ഉൾപ്പെടെ നാലോ അഞ്ചോ ആളുകളിൽ അധികമാകാൻമേലാതിരിക്കെ ചിലർ പത്തിൽ അധികംപേരെ കൊണ്ടുപോയിട്ടുണ്ട്, അത് സത്യസന്ധതയില്ലായ്മയാണ്. അവരെ താമസിപ്പിക്കുന്നതിന് കട്ടിലുകളിൽ നിന്ന് കിടക്കകകൾ താഴെ തറയിൽ ഇടുകയും ചിലർ അതിൽ കിടക്കുകയും മററുളളവർ നേരേ കട്ടിലിൽ കിടക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് മാനേജ്മെൻറിനോട് കൂടുതൽ ഷീററുകൾ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
21 പരിഗണിക്കേണ്ട മറെറാരു സംഗതി ചിലർ ഹോട്ടൽവാടക തീർക്കുകയും തങ്ങളുടെ മുറി അലങ്കോലപ്പെടുത്തിയിട്ടുകൊണ്ട് ഒഴിയുകയും ചെയ്യുന്നുവെന്നതാണ്. തെളിവനുസരിച്ച് തങ്ങളുടെ മുറിയിൽ വെച്ച് കഴിക്കുന്നതിന് ഭക്ഷണം വാങ്ങുന്ന ചിലർ അശ്രദ്ധരായിരുന്നിട്ടുണ്ട്. ഉപകരണങ്ങളിലും കാർപ്പെററിലും ഭിത്തികളിലും ഭക്ഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വലിയ അളവിൽ ഭക്ഷ്യാവശിഷ്ടങ്ങളും ഭക്ഷ്യപ്പെട്ടികൾ, സഞ്ചികൾ, കപ്പുകൾ മുതലായവയുടെ കടലാസുതുണ്ടുകളും മുറികളിൽ അവശേഷിപ്പിച്ചിട്ട് പോയിട്ടുണ്ട്. അത്തരത്തിലുളള നമ്മുടെ പരിഗണനയില്ലാത്ത എല്ലാ പ്രവർത്തനങ്ങളും നമ്മുടെ സൽപ്പേരിനെ കളങ്കപ്പെടുത്തുകയും നമ്മുടെ ദൈവിക ഭക്തിയെ പ്രതിഫലിപ്പിക്കാതിരിക്കയും ചെയ്തിട്ടുണ്ട്. വരാൻപോകുന്ന ഡിസ്ട്രിക്ട് കൺവെൻഷനിൽ നമുക്കെല്ലാം “എല്ലാ കാര്യങ്ങളിലും നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ഉപദേശങ്ങളെ അലങ്കരിക്കത്തക്കവണ്ണം” നടക്കാൻ കഠിനയത്നം ചെയ്യാം.—തീത്തോ. 2:10.
22 മാതാപിതാക്കൾക്കുവേണ്ടി:“ദൈവിക ഭക്തി” ഡിസ്ട്രിക്ട് കൺവെൻഷന് ഹാജരാകുന്നതിന് കൊച്ചുകുട്ടികളും ചെറുപ്പക്കാരും പ്രത്യേകാൽ ക്ഷണിക്കപ്പെട്ടിരിക്കുന്നു. അവതരിപ്പിക്കപ്പെടുന്ന വിവരങ്ങൾ അധികവും അവർക്ക് വിശേഷാൽ പ്രോൽസാഹജനകമായിരിക്കും. എല്ലാ ക്രിസ്തീയ യോഗങ്ങളിലും അടുത്തശ്രദ്ധ നൽകാൻ പഠിപ്പിക്കപ്പെട്ടിരിക്കുന്നവരും കൺവെൻഷൻ പരിപാടികളിൽ തീവ്രമായ താൽപ്പര്യമുളളവരുമായ ചെറുപ്പക്കാരുടെ ദൈവിക ഭക്തി കാണുന്നത് എത്ര നല്ലതാണ്! (സങ്കീ. 148:12, 13) എന്നാൽ അധികവും ആശ്രയിച്ചിരിക്കുന്നത് മാതാപിതാക്കളുടെ മാതൃകയിലും മേൽനോട്ടത്തിലുമാണ്. അനേകം ചെറുപ്പക്കാർ നോട്ട് കുറിക്കുന്നതിന് നന്നായി പരിശീലിപ്പിക്കപ്പെട്ടിട്ടുണ്ട്. മാതാപിതാക്കൻമാരെന്ന നിലയിൽ നിങ്ങൾ ഇതുവരെ നിങ്ങളുടെ കുട്ടികളെ നോട്ടുകുറിക്കുന്ന വിധം പഠിപ്പിച്ചിട്ടില്ലെങ്കിൽ അപ്രകാരം ചെയ്യുന്നതിന് കൺവെൻഷന് അവശേഷിച്ചിട്ടുളള സമയം എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ? വളരെ ചെറിയകുട്ടികളെപോലും പ്രസംഗകൻ പറയുന്ന തിരുവെഴുത്തുപരാമർശനങ്ങളും ബന്ധപ്പെട്ട മുഖ്യ വാക്കുകളും എഴുതുന്നതിന് പ്രോൽസാഹിപ്പിക്കാം. ചില മാതാപിതാക്കൾ തങ്ങളുടെ താമസസ്ഥലത്തേക്കുപോകുമ്പോഴോ വീട്ടിലേക്കു യാത്രചെയ്യുമ്പോഴോ പരിപാടിയുടെ മുഖ്യ ആശയങ്ങൾ പുനരവലോകനം ചെയ്യാൻ ക്രമീകരിക്കുന്നു.
23 തീർച്ചയായും കുട്ടികളുടെ സ്വാഭാവിക ചായ്വ് കളിയിലേക്കാണെന്ന് മിക്ക മാതാപിതാക്കളും വിലമതിക്കും. അവർക്ക് ജീവതാനുഭവം കുറവാണ്, അവർ അപക്വരുമാണ്. അതുകൊണ്ട് എപ്പോൾ ശ്രദ്ധിക്കണമെന്നും യോഗങ്ങളിൽ എങ്ങനെ പെരുമാറണമെന്നും അവരെ പഠിപ്പിക്കേണ്ടതുണ്ട്. ഇത് അവരുടെ മാതാപിതാക്കളാലുളള നല്ല മേൽനോട്ടം ആവശ്യമാക്കിത്തീർക്കുന്നു. ചില മാതാപിതാക്കൻമാർ ഈ രംഗത്ത് മന്ദതയുളളവരായിരുന്നിട്ടുണ്ട്. ചിലപ്പോൾ മാതാപിതാക്കൾ പ്രാർത്ഥനാസമയത്ത് യഹോവയോട് ഉചിതമായ ബഹുമാനം കാണിക്കുമ്പോൾ തങ്ങളുടെ കുട്ടികൾ കളിക്കുകയും മററുളളവരുടെ ശ്രദ്ധ പതറിക്കയുമായിരിക്കാം. പ്രാർത്ഥനാ സമയത്ത് തങ്ങളുടെ കുട്ടികൾ എന്തുചെയ്യുകയാണെന്ന് മാതാപിതാക്കൾ അറിയണം. പരിപാടിക്കിടയിൽ അവർ ഇരിപ്പിടങ്ങൾ വിട്ടുപോകുമ്പോൾ അവർ എന്തുചെയ്യുന്നു? കൺവെൻഷൻ പരിപാടിക്കിടയിലോ അതു കഴിഞ്ഞോ കുട്ടികൾ മേൽനോട്ടമില്ലാതെ വിടപ്പെടുന്നുണ്ടോ?
24 നിങ്ങളുടെ പൂർണ്ണ സഹകരണം വിലമതിക്കപ്പെടുന്നു: കൺവെൻഷന് ഹാജരാകുന്ന എല്ലാവർക്കും ആവശ്യത്തിന് ഇരിപ്പിടങ്ങളും സാഹിത്യവും ആഹാരവും മററു കരുതലുകളും ലഭ്യമാക്കാൻ പരിഗണനാർഹമായ ആസൂത്രണവും വേലയും ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ക്രമീകരണങ്ങളുടെ ഫലപ്രദത്വം ഉറപ്പുവരുത്താൻ ഓരോ സഭയും കൃത്യമായി ഓരോ പ്രത്യേക കൺവെൻഷനിൽ സംബന്ധിക്കാൻ നിയമിച്ചിരിക്കുന്നു. അമിത തിരക്ക് ഒഴിവാക്കാൻ നിങ്ങളുടെ പൂർണ്ണ പിൻതുണ വളരെ പ്രധാനമാണ്. തീർച്ചയായും ചുരുക്കംപേർക്ക് മറെറാരു പ്രദേശത്തെ കൺവെൻഷനിൽ സംബന്ധിക്കുന്നത് ആവശ്യമാക്കിത്തീർക്കുന്ന സാഹചര്യങ്ങൾ ഉണ്ടായിരുന്നേക്കാം. എന്നിരുന്നാലും മിക്കവർക്കും തങ്ങളുടെ നിയമിത സ്ഥാനത്ത് ഹാജരാകാൻ സാധിക്കും.—1 കൊരി. 13:5; ഫിലി. 2:4.
25 ഇരിപ്പിടങ്ങൾ കരുതിവെക്കുന്നകാര്യത്തിൽ നിങ്ങളുടെ പൂർണ്ണമായ സഹകരണം അഭ്യർത്ഥിക്കുന്നു. ദയവായി നിങ്ങളുടെ ഏററവും അടുത്ത കുടുംബാംഗങ്ങൾക്കും നിങ്ങളോടൊത്ത് യാത്രചെയ്തേക്കാവുന്ന ആർക്കെങ്കിലും വേണ്ടി മാത്രം ഇരിപ്പിടങ്ങൾ കരുതിവെക്കാവുന്നതാണ് എന്ന് മനസ്സിൽ കരുതുക. മററുളളവർക്കുവേണ്ടി ഇരിപ്പിടങ്ങൾ കരുതിവെക്കരുത്. ചിലപ്പോൾ പ്രത്യേകിച്ച് ആർക്കുമല്ലാതെ ഇരിപ്പിടങ്ങൾ കരുതിവെക്കപ്പെടുന്നു. ഇത് സ്നേഹമില്ലായ്മയും സേവകൻമാർക്കും ലഭ്യമായ ഇരിപ്പിടങ്ങൾ തേടി നടക്കുന്നവർക്കും തെററിദ്ധാരണാജനകവുമാണ്. ബൈബിളിന്റെ ബുദ്ധിയുപദേശത്തിനു ചേർച്ചയായി നമ്മുടെ ദൈവിക ഭക്തിയെ സഹോദരപ്രീതിയോട് ബന്ധിപ്പിക്കുകയും ഇരിപ്പിടങ്ങൾ കരുതിവെക്കുന്നതിനുളള അംഗീകൃത ക്രമീകരണത്തോട് പൂർണ്ണമായി സഹകരിക്കുകയും ചെയ്യുക.—2 പത്രോ. 1:5-8.
26 കൺവെൻഷൻ സ്ഥലത്തേക്ക് വ്യക്തിപരമായ സാധനങ്ങൾ കൊണ്ടുവരുന്നതിൽ നല്ല വിവേചന ഉപയോഗിക്കുന്നതിന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞകാലങ്ങളിൽ ചിലർ തങ്ങളുടെ ഇരിപ്പിടങ്ങൾക്കടിയിൽ വെക്കാൻ കഴിയാഞ്ഞ വലിയ പെട്ടികളൊ മററ് വലിയ വസ്തുക്കളൊ കൊണ്ടുവന്നിട്ടുണ്ട്. ഇവ ഇടനാഴിയിലൊ ഇരിപ്പിടങ്ങളിലൊ വെച്ചിട്ടുണ്ട്. ഇത് മറെറാരാളുടെ ഇരിപ്പിടം ഇല്ലാതാക്കുന്നതിനൊ ചിലപ്പോൾ തീയുടെയും സുരക്ഷിതത്വത്തിന്റെയും ചട്ടങ്ങൾ ലംഘിക്കുന്നതിനൊ ഇടയാക്കിയിട്ടുണ്ട്. നാം അത്തരം കാര്യങ്ങളിൽ പരിഗണന കാണിക്കേണ്ട ആവശ്യമുണ്ട്.
27 വീഡിയോ ക്യാമറാകളും ഓഡിയോ റിക്കാർഡിംഗും കൺവെൻഷൻ സ്ഥലത്ത് അനുവദനീയമാണ്. എന്നാൽ അത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ മററുളളവരെ ശല്യപ്പെടുത്തുകയൊ തടസ്സപ്പെടുത്തുകയൊ ചെയ്യുന്നതിനെ ഒഴിവാക്കാൻ ശ്രദ്ധയുളളവരായിരിക്കണം. അത്തരം ഉപകരണങ്ങൾ ഇടനാഴികളിലൊ പ്രവേശനകവാടങ്ങളിലൊ വെച്ചു പ്രവർത്തിപ്പിക്കരുത്. അത്തരത്തിലുളള ഒരുപകരണവും മൈക്കുമായൊ വൈദ്യുതനിർഗമനദ്വാരങ്ങളുമായൊ ബന്ധിപ്പിക്കരുത്. ഫഡ്ള്ലൈററ് അനുവദിക്കുന്നതല്ല. ഒരു തടസ്സം സൃഷ്ടിക്കുകയൊ മുകളിൽ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങളിൽ ഏതെങ്കിലും അവഗണിക്കുകയൊ ചെയ്യുന്നവരെ അത് ശ്രദ്ധയിൽപെടുത്തിയാൽ അവർ താമസംവിനാ അതു തിരുത്തണം. സേവകൻമാരും മററ് ചുമതലവഹിക്കുന്നവരും ഈ മാർഗ്ഗനിർദ്ദേശങ്ങളുടെ ഏതൊരു ലംഘനത്തെയും തിരുത്തിക്കുന്നതിന് ജാഗ്രതയുളളവരായിരിക്കണം, അത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നവരിൽനിന്ന് അവർക്ക് പൂർണ്ണമായ സഹകരണം ലഭിക്കയും വേണം.
28 നമ്മുടെ ദൈവിക ഭക്തി സമീപഭാവിയിൽ കഠോരമായ പരിശോധനയെ നേരിടും. “യഥാർത്ഥത്തിൽ ക്രിസ്തുയേശുവിനോടുളള ഐക്യത്തിൽ ദൈവിക ഭക്തിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരെല്ലാം പീഡിപ്പിക്കപ്പെടുകയും ചെയ്യും.” (2 തിമൊ. 3:12) നമ്മെ പരിശീലിപ്പിക്കുകയും “അഭക്തിയെയും ലോകമോഹങ്ങളെയും തളളുന്നതിനും ഈ വ്യവസ്ഥിതിയിൽ ആരോഗ്യാവഹമായ മനസ്സോടും നീതിയോടും ദൈവിക ഭക്തിയോടും കൂടെ ജീവിക്കുന്നതിനും പ്രബോധിപ്പിക്കുകയും” ചെയ്യുന്ന “ദൈവിക ഭക്തി” ഡിസ്ട്രിക്ട് കൺവെൻഷനുകൾ പോലുളള ആത്മീയ കരുതലുകൾക്ക് നാം യഹോവയോട് എത്ര നന്ദിയുളളവരാണ്.—തീത്തോ. 2:12.
[5-ാം പേജിലെ ചതുരം]
ഡിസ്ട്രിക്ട് കൺവെൻഷൻ ഉദ്ബോധനങ്ങൾ
താമസസൗകര്യം: കൺവെൻഷൻ പ്രദാനം ചെയ്യുന്ന താമസസൗകര്യങ്ങൾ ഉപയോഗിക്കുന്നതിൽ നിങ്ങളുടെ സഹകരണം വളരെയധികം വിലമതിക്കപ്പെടുന്നു. നിങ്ങളുടെ റിസർവേഷൻ കാൻസൽചെയ്യുന്നതാവശ്യമായിവന്നാൽ നിങ്ങൾ ഹോട്ടലിലേക്ക് നേരിട്ട് എഴുതുകയൊ ഫോൺചെയ്യുകയൊ ചെയ്യണം. കഴിയുന്നത്ര നേരത്തെ അപ്രകാരം ചെയ്താൽ മുറി മററാർക്കെങ്കിലും കൊടുക്കാൻ കഴിയും.
സ്നാപനം: സ്നാനാർത്ഥികൾ ശനിയാഴ്ച രാവിലെ പരിപാടി തുടങ്ങുന്നതിനുമുമ്പ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന സ്ഥാനത്ത് തങ്ങളുടെ ഇരിപ്പിടങ്ങളിൽ ഉണ്ടായിരിക്കുന്നതിന് ശ്രമിക്കണം. സ്നാനപ്പെടാൻ ആസൂത്രണം ചെയ്യുന്ന ഓരോരുത്തരും ഓരോ ലളിതമായ സ്നാനവസ്ത്രവും തോർത്തും കൊണ്ടുവരണം. സ്നാപനപ്രസംഗവും പ്രസംഗകനാലുളള പ്രാർത്ഥനയും കഴിഞ്ഞ് സെഷൻചെയർമാൻ സ്നാനാർത്ഥികൾക്ക് ചുരുക്കമായ നിർദ്ദേശങ്ങൾ നൽകിയശേഷം ഗീതം പാടും. അവസാനവരികൾ തുടങ്ങുമ്പോൾ സേവകൻമാർ സ്നാനാർത്ഥികളെ സ്നാനസ്ഥലത്തേക്കൊ അങ്ങോട്ടുപോകാനുളള വാഹനത്തിലേക്കൊ നയിക്കും, ആ സമയം സദസിലെ ശേഷംപേർ ഗീതം പാടി പൂർത്തിയാക്കും. ഒരുവന്റെ സമർപ്പണത്തിന്റെ ലക്ഷ്യമായ സ്നാപനം ആ വ്യക്തിയും യഹോവയും തമ്മിലുളള ഉററതും വ്യക്തിപരമായതുമായ കാര്യമാകയാൽ രണ്ടോമൂന്നോ സ്നാനാർത്ഥികൾ കെട്ടിപ്പിടിച്ചുകൊണ്ടൊ കൈകൾ കോർത്തുപിടിച്ചുകൊണ്ടൊ സ്നാനപ്പെടുന്നതരത്തിലുളള പങ്കാളിസ്നാപനമെന്നുവിളിക്കപ്പെടുന്നതിന് വ്യവസ്ഥയില്ല.
പയനിയർ തിരിച്ചറിയിക്കൽ: എല്ലാ നിരന്തര, സ്പെഷ്യൽ പയനിയർമാരും സഞ്ചാരമേൽവിചാരകൻമാരും തങ്ങളുടെ വാച്ച് ടവർ തിരിച്ചറിയിക്കലും നിയമനവും കാർഡ് (എസ്സ്-202) കൺവെൻഷന് കൊണ്ടുവരേണ്ടതുണ്ട്. തങ്ങൾ സംബന്ധിക്കുന്ന കൺവെൻഷൻ സമയത്ത് ലിസ്ററിൽ കുറഞ്ഞത് ആറുമാസം പൂർത്തിയാക്കിയിട്ടുളളവർക്ക് ഒരു കൺവെൻഷനിൽമാത്രം തങ്ങളുടെ വാച്ച് ടവർ തിരിച്ചറിയിക്കൽ കാർഡ് കാണിച്ചാൽ 60 രൂപയുടെ കൺവെൻഷൻ ഭക്ഷണടിക്കററ് ലഭിക്കും. അതുകൊണ്ട് നിങ്ങൾ ഈ കാർഡ് പണംപോലെ ശ്രദ്ധാപൂർവം സൂക്ഷിക്കണം. കൺവെൻഷനിൽ അതിനു പകരമൊന്നുമുണ്ടായിരിക്കാൻ കഴിയുകയില്ല. പയനിയർമാർക്ക് ദാന റിലീസുകളൊ പയനിയർനിരക്കിൽ പുസ്തകങ്ങളൊ പുസ്തകശാലയിൽനിന്ന് വാച്ച്ടവർ തിരിച്ചറിയിക്കൽ കാർഡ് കാണിച്ചാൽ മാത്രമേ ലഭിക്കയുളളു. ബഥേൽസേവനത്തിലുളളവർക്ക് ഇതേ കരുതലുകൾ തങ്ങളുടെ ബെഥേൽ തിരിച്ചറിയിക്കൽ കാർഡ് കാണിച്ചുകൊണ്ട് ലഭ്യമാക്കാവുന്നതാണ്.
സ്വമേധയാസേവനം: ഒരു ഡിസ്ട്രിക്ട് കൺവെൻഷന്റെ നിർവിഘ്നമായ നടത്തിപ്പിന് സ്വമേധയാ സേവകരുടെ സഹായം ആവശ്യമാണ്. നിങ്ങൾക്കു കൺവെൻഷന്റെ ഒരു ഭാഗത്തുമാത്രമേ ജോലിചെയ്യാൻ സാധിച്ചുളളൂവെങ്കിലും നിങ്ങളുടെ സേവനം വിലമതിക്കപ്പെടും. നിങ്ങൾക്കു സഹായിക്കാൻ കഴിയുമെങ്കിൽ നിങ്ങൾ കൺവെൻഷന് എത്തിച്ചേരുമ്പോൾ സ്വമേധയാ സേവന ഡിപ്പാർട്ടുമെൻറിൽ പേർകൊടുക്കുക. 16 വയസ്സിൽകുറവുളള കുട്ടികൾക്കും കൺവെൻഷന്റെ വിജയത്തിന് സംഭാവനചെയ്യാൻ കഴിയും, എന്നാൽ അവർ തങ്ങളുടെ മാതാപിക്കളിലൊരാളുമായൊ ഉത്തരവാദിത്വപ്പെട്ട മുതിർന്ന ഒരാളുമായൊ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്നു.
ലാപ്പെൽ കാർഡുകൾ: വിശേഷാൽ രൂപകൽപ്പനചെയ്ത ലാപ്പെൽ കാർഡ് കൺവെൻഷനിലും കൺവെൻഷൻ സ്ഥലത്തേക്കും തിരിച്ചുമുളള യാത്രയിലും ദയവായി ധരിക്കുക. നമുക്കിത് മിക്കപ്പോഴും യാത്രയിൽ നല്ലൊരു സാക്ഷ്യം കൊടുക്കാൻ സാധ്യമാക്കിത്തീർക്കുന്നു. ലാപ്പെൽ കാർഡുകൾ നിങ്ങളുടെ സഭവഴി വാങ്ങിയിരിക്കണം എന്തുകൊണ്ടെന്നാൽ അത് കൺവെൻഷനിൽ ലഭ്യമായിരിക്കയില്ല.
മുന്നറിയിപ്പിൻ വാക്കുകൾ: നിങ്ങൾ നിങ്ങളുടെ വാഹനങ്ങൾ എവിടെ പാർക്കുചെയ്താലും അത് എപ്പോഴും പൂട്ടിയിരിക്കണം, ഒരിക്കലും കാണാവുന്നവിധത്തിൽ ഒന്നും അകത്ത് വെക്കയുമരുത്. സാധ്യമെങ്കിൽ നിങ്ങളുടെ സാധനങ്ങൾ ട്രങ്കിനകത്തുവെച്ച് പൂട്ടുക. കൂടാതെ വലിയകൂട്ടത്താൽ ആകർഷിക്കപ്പെടുന്ന കളളൻമാർക്കും പോക്കററടിക്കാർക്കും എതിരേ സൂക്ഷിക്കുക. ഇതിൽ കൺവെൻഷനിൽ വിലയുളളതൊന്നും ഇരിപ്പിടങ്ങളിൽ അശ്രദ്ധമായി വെച്ചിട്ടുപോകാതിരിക്കുന്നതും ഉൾപ്പെടുന്നു. ദയവായി ശ്രദ്ധയുളളവരായിരിക്കുക.
ചില ഹോട്ടലുകൾ അധാർമ്മികതയടങ്ങിയതോ ദുർമ്മാർഗ്ഗസ്വഭാവം പോലുമുളളതോ ആയ ടെലിവിഷൻ ചിത്രങ്ങൾ എളുപ്പത്തിൽ കാണത്തക്കവണ്ണം പ്രദാനം ചെയ്യുന്നു എന്ന് റിപ്പോർട്ടുചെയ്യപ്പെട്ടിരിക്കുന്നു. ഇത് താമസസ്ഥലത്ത് കുട്ടികൾ മേൽനോട്ടമില്ലാത്ത ടി വി വീക്ഷണം ഒഴിവാക്കേണ്ടതിന്റെ ആവശ്യം ഉയർത്തിക്കാണിക്കുന്നു.
[6-ാം പേജിലെ ചതുരം]
1989-ലെ കൺവെൻഷൻ പരിപാടിയിൽ ഉപയോഗിക്കേണ്ട ഗീതങ്ങൾ:
1984 പാട്ടുപുസ്തകം 1966 പാട്ടുപുസ്തകം
വെളളി രാവിലെ 155 217 100 64 55 50
വെളളി ഉച്ചതിരിഞ്ഞ് 160 164 221 88 65 73
ശനി രാവിലെ 69 174 202 78 63 82
ശനി ഉച്ചതിരിഞ്ഞ് 19 42 180 111 49 100
ഞായർ രാവിലെ 204 191 177 109 71 70
ഞായർ ഉച്ചതിരിഞ്ഞ് 181 187 45 119 93 110