സാക്ഷീകരണത്തിനുളള ഓരോ അവസരവും പിടിച്ചെടുക്കുക—ഭാഗം 1
1 എബ്രായ ക്രിസ്ത്യാനികൾക്ക് എഴുതുകയിൽ അപ്പോസ്തലനായ പൗലോസ് ഇപ്രകാരം പ്രബോധിപ്പിച്ചു: “നമുക്ക് ദൈവത്തിന് അവന്റെ നാമത്തെ ഏററുപറയുന്ന അധരഫലമെന്ന സ്തോത്രയാഗം എപ്പോഴും അർപ്പിക്കാം.” (എബ്രാ. 13:15) നമുക്കിതു ചെയ്യാൻ കഴിയുന്ന ഒരു വിധം സഭയുടെ വയൽസേവനക്രമീകരണങ്ങളെ ക്രമമായി പിന്താങ്ങിക്കൊണ്ടാണ്. ദൈവത്തിന് സ്തോത്രയാഗമർപ്പിക്കുന്നതിനുളള മറെറാരു ഫലപ്രദമായ മാർഗ്ഗം അനൗപചാരികസാക്ഷീകരണം നടത്തുന്നതിനുളള അവസരങ്ങളെ പിടിച്ചെടുക്കലാണ്.
2 നമ്മുടെ ദൈനംദിനപ്രവർത്തനങ്ങളിൽ നമ്മിൽ മിക്കവരും മററാളുകളുമായി ബന്ധപ്പെടുന്നു. നാം അവസരങ്ങൾ തിരിച്ചറിയുന്നതിന് ജാഗ്രതയുളളവരായിരിക്കുകയും ശ്രമംചെലുത്തുകയും ചെയ്യുന്നെങ്കിൽ നമുക്ക് അനൗപചാരികസാക്ഷീകരണംവഴി രാജ്യസത്യത്തിന്റെ അനേകം വിത്തുകൾ വിതക്കുന്നതിനു കഴിയും. ഒരു സാക്ഷ്യം കൊടുക്കുന്നതിന് വഴിതുറക്കുന്ന സംഭാഷണം തുടങ്ങാൻ ലോകാവസ്ഥകളോ പ്രാദേശികമായ ശ്രദ്ധാവിഷയമൊ സംബന്ധിച്ച ഒരു ചുരുങ്ങിയ അഭിപ്രായമൊ ചോദ്യമൊ മാത്രമേ ആവശ്യമുണ്ടായിരിക്കയുളളു. സാഹചര്യങ്ങളെയും വ്യക്തിയുടെ പ്രതികരണത്തെയും ആശ്രയിച്ച് നമുക്ക് സാഹിത്യം പോലും സമർപ്പിക്കാൻ സാധിച്ചേക്കാം.
ഒരുക്കമുളളവരായിരിക്കുക
3 വിജയപ്രദമായ അനൗപചാരികസാക്ഷീകരണത്തിന് മുൻകൂട്ടിയുളള ഒരുക്കം ആവശ്യമാണ്. നാം ആ പ്രയത്നം ചെയ്യാൻ ഒരുക്കമുളളവരാണോ? നാം ബന്ധപ്പെട്ടേക്കാവുന്ന ആളുകളെക്കുറിച്ച് ചിന്തിക്കുകയും സംഭാഷണം തുടങ്ങാൻ നാം മുൻകൈയെടുക്കുന്നതിന് എന്തുപറയുമെന്ന് പരിചിന്തിക്കുകയും ചെയ്തുകൊണ്ട് ഒരു ദിവസത്തിൽ നാം എന്തുചെയ്യുമെന്ന് അപഗ്രഥിക്കുന്നെങ്കിൽ നാം മാനസികമായി ഒരുക്കമുളളവരായിരിക്കയും അനൗപചാരികമായി സാക്ഷീകരിക്കുന്നത് കൂടുതൽ എളുപ്പമെന്ന് കണ്ടെത്തുകയും ചെയ്യും. പ്രതികരണം കാണിക്കുന്നവർക്ക് സമർപ്പിക്കാൻ കഴിയേണ്ടതിന് ലഘുലേഖകളും മാസികകളും മററുസാഹിത്യങ്ങളും കൈവശമുണ്ടെന്ന് ഉറപ്പുവരുത്തുക. ബൈബിളിനേക്കുറിച്ചെന്ത്? പോക്കററ് സൈസ് ബൈബിൾ പേഴ്സിലൊ കോട്ടിന്റെ പോക്കററിലൊ എളുപ്പത്തിൽ കൊണ്ടുനടക്കാവുന്നതും അവസരം ഉണ്ടാകുമ്പോൾ ഉപയോഗിക്കാവുന്നതുമാണ്. നന്നായി ഒരുങ്ങുന്നതിൽ നമുക്ക് മറെറന്തെങ്കിലും കൂടെ ചെയ്യാൻ കഴിയുമോ?
4 നാം ബൈബിൾ പ്രവചനത്തോട് ബന്ധപ്പെട്ട വർത്തമാനകാല സംഭവങ്ങൾ നന്നായി അറിഞ്ഞുകൊണ്ടിരിക്കുകയും സത്യത്തിനു വേണ്ടി വിശക്കുന്ന ആളുകൾക്ക് ഇന്ന് ആകർഷകമായ വിധത്തിൽ സംഭാഷണത്തിനുവേണ്ടിയുളള ബൈബിൾ വിഷയങ്ങൾ അവതരിപ്പിക്കുന്നതിന് ഒരുക്കമുളളവരായിരിക്കയും വേണം. ഈ സംഗതിയിൽ നമ്മുടെ മാസികകളിൽ വിശേഷവൽക്കരിക്കുന്ന “ലോകത്തെ വീക്ഷിക്കൽ,” “വാർത്തകൾ സംബന്ധിച്ച ഉൾക്കാഴ്ച” എന്നിവ വിലപ്പെട്ട സഹായങ്ങളാണ്. അത്തരം വാർത്താശകലങ്ങൾ നമ്മുടെ മനസ്സിൽ ഉണ്ടെങ്കിൽ, നമുക്ക് ഒരു വിഷയം വിശാലമായ ആകർഷണത്തോടെ അവതരിപ്പിക്കുന്നതിൽ ബോധ്യമുളളവരായിരിക്കാൻ കഴിയും.
മുൻകൈ എടുക്കുക
5 നാം മററാളുകളുമായി ബന്ധപ്പെട്ടേക്കാവുന്ന ഏത് അവസരവും സാക്ഷ്യം പറയുന്നതിന് ഉപയോഗിക്കുക. ആശുപത്രിയിലാക്കപ്പെടുന്ന പ്രസാധകർപോലും തങ്ങളുടെ സാഹചര്യം പ്രയോജനപ്പെടുത്തിക്കൊണ്ട് ഡോക്ടർമാരോടും നഴ്സുമാരോടും ആശുപത്രി ഉദ്യോഗസ്ഥൻമാരോടും സന്ദർശകരോടും മററുരോഗികളോടും സത്യംസംബന്ധിച്ചു സംസാരിക്കുന്നതിൽ ഫലപ്രദരായിരുന്നിട്ടുണ്ട്. മററു പ്രസാധകർ ജോലിസ്ഥലത്തൊ സ്കൂളിലൊ തങ്ങളുടെ ഉച്ചഭക്ഷണവേളയൊ ഒരു നിയമനത്തോടനുബന്ധിച്ച് കാത്തുനിന്നു സമയം ചെലവഴിക്കുമ്പോഴോ ഉളള സമയം ഉപയോഗിക്കുന്നു. ഷോപ്പിംഗ്വേളയിലൊ അവധിയിലായിരിക്കുമ്പോഴൊ ബസിലൊ വിമാനത്തിലൊ ട്രെയിനിലൊ സഞ്ചരിക്കുമ്പോഴോ സാക്ഷ്യം നൽകുന്നതിനുളള ഒരവസരം ഉണ്ടായേക്കാം. ചില പ്രസാധകർ തങ്ങളുടെ സ്വന്തം ഭവനങ്ങളിൽതന്നേ വിൽപ്പനക്കാരൊ വിതരണക്കാരൊ അയൽക്കാരൊ ബന്ധുക്കളൊ മററുളളവരൊ സന്ദർശിക്കുമ്പോൾ അനൗപചാരികസാക്ഷീകരണം നടത്തുന്നതിൽ ഫലപ്രദരാണ്.—1970-ലെ വാർഷികപുസ്തകത്തിലെ 97-8, 231-2, 263-4 പേജുകൾ കാണുക.
6 “ദൈവിക ഭക്തി” ഡിസ്ട്രിക്ട് കൺവെൻഷനുകൾ നമുക്ക് അനൗപചാരികസാക്ഷീകരണം നടത്തുന്നതിനുളള നല്ല അവസരങ്ങൾ നൽകും. ലാപ്പെൽ ബാഡ്ജുകൾ മിക്കപ്പോഴും നാം ആരാണെന്നും നാം എങ്ങോട്ടുപോകുന്നുവെന്നും ചോദിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു. തീർച്ചയായും നമുക്ക് ആളുകളോട് നാം ഒരു കൺവെൻഷന്റെ പ്രതിനിധികളാണെന്ന് പറഞ്ഞുകൊണ്ടും നാം സംബന്ധിക്കുന്നതെന്തുകൊണ്ടെന്ന് വിശദീകരിച്ചുകൊണ്ടും സംഭാഷണത്തിന് മുൻകൈയെടുക്കാം. നാം പെട്രോളിനുവേണ്ടി നിൽക്കുമ്പോഴോ റസ്റേറാറൻറിൽ ഭക്ഷണം കഴിക്കുമ്പോഴോ ഹോട്ടലുകളിൽ താമസിക്കുമ്പോഴോ കടയിൽ പോകുമ്പോഴോ വെറുതെ ഉലാത്തുമ്പോഴോ അനൗപചാരികമായി സാക്ഷീകരിക്കുന്നതിനുളള ഉചിതമായ മാർഗ്ഗങ്ങൾക്കുവേണ്ടി അന്വേഷിക്കണം.—സഭാപ്ര. 11:6.
7 സത്യം സംബന്ധിച്ച ഹൃദയംഗമമായ വിലമതിപ്പും നമ്മുടെ കാലത്തിന്റെ അടിയന്തിരത സംബന്ധിച്ച തിരിച്ചറിവും നമ്മുടെ അത്ഭുതകരമായ പ്രത്യാശയുടെ ദൂത് മററുളളവരുമായി പങ്കുവെക്കുന്നതിനുളള എല്ലാ അവസരങ്ങളും പിടിച്ചെടുക്കുന്നതിന് നമ്മെ പ്രേരിപ്പിക്കണം. നമുക്ക് അനൗപചാരിക സാക്ഷീകരണത്തിലൂടെ രാജ്യസത്യത്തിന്റെ വിത്തു വിതക്കുന്നതിനുളള എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തുന്നതിൽ തുടരാം.—മത്താ. 24:14.