ഭാവിക്കുവേണ്ടി ആസൂത്രണം ചെയ്യുക
1 സെപ്ററംബറിൽ പുതിയ സേവനവർഷം തുടങ്ങിയതിനാൽ രാജ്യസേവനത്തിൽ താൽപര്യമുളള എല്ലാവരും ഇന്നുവരെ നാം എന്തു കൈവരിച്ചു എന്നും വരും വർഷത്തിൽ എന്തു കൈവരിക്കാൻ ആഗ്രഹിക്കുന്നു എന്നും പരിചിന്തിക്കുന്നത് നല്ലതാണ്. അപ്പോസ്തലനായ പൗലോസ് പറയുന്നതുപോലെ: “നാം അഭിവൃദ്ധിപ്രാപിച്ച അളവിൽ, അതേ ചിട്ടപ്രകാരം ക്രമീകൃതമായി നമുക്ക് നടക്കാം.”—ഫിലി. 3:16.
2 ഒക്ടോബറിൽ ആദ്യത്തെ വാരാന്ത്യത്തെ നിങ്ങളുടെ സഭയിലെ പയനിയർമാരോടൊത്ത് പ്രവർത്തിച്ചുകൊണ്ട് പുതിയ സേവന വർഷത്തിൽ സേവനത്തിൽ ഒരു നല്ല തുടക്കം ഇടുന്നതിന് പ്രയോജനപ്പെടുത്തരുതോ? ചില ചെറുപ്പക്കാർ തങ്ങളുടെ സഹപാഠികളിൽ കൂടുതൽപേരോട് സാക്ഷീകരിക്കുന്നതും ഒരു ബൈബിളദ്ധ്യയനം തുടങ്ങാൻ ശ്രമിക്കുന്നതും തങ്ങളുടെ ലക്ഷ്യമാക്കിയിട്ടുണ്ട്. സ്കൂളിൽ പോകുന്ന മക്കളുളള മാതാപിതാക്കളായിരിക്കുന്നവർക്ക് ഇത് വീണ്ടും സഹായ പയനിയർ വേല ആസ്വദിക്കാനുളള ഒരു നല്ല മാസമായിരിക്കയില്ലേ? ലാക്കിലെത്തിച്ചേരുന്നതിന് നിങ്ങളെ സഹായിക്കാൻ നിങ്ങൾക്ക് കൂടുതലായി ഒരു ഞായറാഴ്ച ഉണ്ടായിരിക്കും.
3 കുട്ടികളായ പ്രസാധകർക്ക് സ്കൂൾവർഷത്തിൽ മിക്കപ്പോഴും ഗൃഹപാഠം ഉണ്ട്. നിങ്ങൾ ദിവ്യാധിപത്യ പഠനത്തിനും നിങ്ങളുടെ ഗൃഹപാഠത്തിനും സമയം പട്ടികപ്പെടുത്തുമോ? അത് മുഴുസമയസേവനത്തിന്റെ ഒരു ജീവിതവൃത്തിക്ക് നിങ്ങളെ യോഗ്യരാക്കാനും ജീവന്റെ മാർഗ്ഗത്തിൽ നിലനിൽക്കാനും നിങ്ങളെ സഹായിക്കും. (യെശ. 30:21) ചിലപ്പോൾ കൂടുതലായി എന്തെങ്കിലും ചെയ്യാൻ കഴിയാത്തവിധം നാം തിരക്കിലാണെന്ന് നമുക്ക് തോന്നിയേക്കാം. എന്നാൽ ടെലിവിഷൻ കാണുമ്പോൾ വിലയേറിയ സമയം നഷ്ടപ്പെട്ടേക്കാം. ആ സമയം ദിവ്യാധിപത്യപരമായി മുൻഗണനയുളള കാര്യങ്ങൾക്ക് ചെലവഴിക്കാൻ പാടില്ലേ?—1 തിമോ. 4:15.
4 ആകാശത്തിലെ മേഘങ്ങളെപ്പോലെ മണിക്കൂറുകളൊ മാസങ്ങളൊ തെന്നിമാറാൻ അനുവദിക്കരുത്. എന്നാൽ യഹോവക്ക് ബഹുമതി കൈവരുത്തത്തക്ക വിധത്തിൽ നിങ്ങളുടെ സമയത്തെ ആസൂത്രണം ചെയ്യുകയും ലാക്കുകൾ വെക്കുകയും ചെയ്യുക.—സഭാ. 11:4.