വരിസംഖ്യകൾ സ്വീകരിച്ചുകൊണ്ട് യാഹിനെ സ്തുതിക്കുക
1 ഉണരുക!യുടെ ഓരോ പുതിയ ലക്കവും ലഭിക്കുന്നത് എത്ര സന്തോഷപ്രദമാണ്. ഈ നല്ല ആനുകാലികം ബൈബിൾ പ്രവചനത്തോടു ബന്ധപ്പെടുന്ന ലോകസംഭവങ്ങൾ സംബന്ധിച്ച് കാലാനുസൃതമായ അറിവുണ്ടായിരിക്കാൻ നമ്മെ സഹായിക്കുന്നു. അതുകൊണ്ട്, യഹോവയെ സ്തുതിക്കുന്നതിനുളള നമ്മുടെ അവസരങ്ങളെ നമുക്ക് മെച്ചമായി വിലമതിക്കാൻ കഴിയും.—ആമോ. 3:7; എബ്രാ. 13:15.
2 ഉണരുക!, 1989-ൽ “ആർ ഭൂമിയെ കൈവശമാക്കും?,” “മൂല്യങ്ങൾക്ക് എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു?,” “അക്രമം—നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?” എന്നീ ആകർഷകങ്ങളായ വിഷയങ്ങൾ വിശേഷവൽക്കരിച്ചു. അത്തരം വിവരങ്ങൾ നൂറു വർഷത്തിലധികമായി മനുഷ്യ വർഗ്ഗത്തിന്റെ പ്രശ്നങ്ങൾക്കുളള യഥാർത്ഥ പരിഹാരമെന്ന നിലയിൽ ദൈവരാജ്യത്തെ പ്രചരിപ്പിച്ചിരിക്കുന്ന വീക്ഷാഗോപുരത്തോടുളള നമ്മുടെ വിലമതിപ്പ് വർദ്ധിപ്പിക്കുന്നു. ഈ മാസികകൾ രണ്ടും ഏതൽക്കാല സംഭവങ്ങൾ ഈ പഴയ വ്യവസ്ഥിതിയുടെ “അന്ത്യ നാളുകളെ” അടയാളപ്പെടുത്തുന്നതെങ്ങനെയെന്ന് കാണുന്നതിന് വായനക്കാരെ ഉണർവുളളവരാക്കിയിരിക്കുന്നു. (2 തിമൊ. 3:1-5) തീർച്ചയായും ഈ വർഷത്തെ ഏപ്രിൽ, മെയ്യ് മാസങ്ങൾ ദുഷ്ട മഹാബാബിലോനെ ധൈര്യപൂർവം അനാവരണം ചെയ്ത വീക്ഷാഗോപുരത്തിന്റെ ചരിത്രപ്രധാനമായ ലക്കങ്ങൾ കണ്ടു.
വരിസംഖ്യകൾ ആത്മീയാഹാരം പ്രദാനംചെയ്യുന്നു
3 നവമ്പറിൽ നമുക്ക് ഉണരുക!ക്കൊ വീക്ഷാഗോപുരത്തിനൊ രണ്ടിനുമൊ വരിസംഖ്യ വിശേഷവൽക്കരിക്കുന്നതിനുളള പദവിയുണ്ടായിരിക്കും. നിങ്ങളുടെ ഓരോ കുടുംബാംഗത്തിനും വ്യക്തിപരമായ വരിസംഖ്യയുണ്ടോ? അങ്ങനെയെങ്കിൽ നിങ്ങൾ, മററുളളവരും വരിസംഖ്യയെടുക്കാൻ ശുപാർശചെയ്യുന്നതിന് മെച്ചമായി സജ്ജനായിരിക്കും. നിങ്ങൾ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ക്രമമുളള ഒരു വായനക്കാരനായിരിക്കുന്നെങ്കിൽ നിങ്ങൾക്ക് മാസികാദിവസങ്ങളിൽ ഒററപ്രതികൾ സമർപ്പിക്കുന്നതുപോലെതന്നെ വരിസംഖ്യകൾ സമർപ്പിക്കുന്നതിലും ഉത്സാഹമുളളവനായിരിക്കാൻ കഴിയും.
4 ഒരാൾ വരിസംഖ്യയെടുക്കാൻ ഇഷ്ടപ്പെടുമൊ എന്നതുസംബന്ധിച്ച് മുൻവിധിയുണ്ടായിരിക്കരുത്, പകരം, ആ വ്യക്തി നിങ്ങളുടെ ആത്മാർത്ഥവും ഉത്സാഹത്തോടുകൂടിയതുമായ അവതരണത്തോട് പ്രതികരിക്കുന്നതിന് അനുവദിക്കുക. ഒരു സഹോദരി, “നിങ്ങൾക്ക് ഒരു പുസ്തകത്തിന്റെ പുറംചട്ടകൊണ്ട് അതിനെ വിധിക്കാൻ കഴികയില്ല” എന്ന ചൊല്ല് വിചിന്തനംചെയ്തതിനാൽ കൂടുതൽ ക്രിയാത്മകമായ ഒരു മനോഭാവം വികസിപ്പിക്കുവാൻ സഹായിക്കപ്പെട്ടു. അവൾ കൂടുതലായി പക്ഷപാദിത്വമില്ലാത്ത യഹോവയെപ്പോലെ ആയിത്തീരാൻ പഠിച്ചു. (പ്രവൃത്തി. 10:34) നിങ്ങളുടെ വീടുതോറുമുളള ശുശ്രൂഷയിലല്ലാതെ നിങ്ങളുടെ ബൈബിൾ വിദ്യാർത്ഥികൾക്കും മാസികാറൂട്ടിലുളളവർക്കും സഹജോലിക്കാർക്കും അയൽക്കാർക്കും ബന്ധുക്കൾക്കും തെരുവു സാക്ഷീകരണവേളയിലും വരിസംഖ്യകൾ സമർപ്പിച്ചിട്ടുണ്ടോ?
5 അനേകരോട് വീട്ടുകാർ ആ സമയത്ത് വരിസംഖ്യക്ക് പണമില്ല എന്നു പറഞ്ഞിട്ടുണ്ട്. അല്ലെങ്കിൽ മററു ചില കാരണങ്ങളാൽ തങ്ങൾക്ക് വരിസംഖ്യയെടുക്കാൻ അസൗകര്യമാണെന്നു പറഞ്ഞേക്കാം. അപ്രകാരം സംഭവിക്കുകയും വ്യക്തിക്ക് സമ്മതമായിരിക്കയും ചെയ്യുമ്പോൾ ആ ആദ്യ സന്ദർശനത്തിൽ അവിടെവെച്ചുതന്നെ വരിസംഖ്യാ സ്ലിപ്പുകൾ പൂരിപ്പിക്കുകയും സംഭാവന സ്വീകരിക്കുന്നതിനായി പിന്നീട് മടങ്ങിച്ചെല്ലുകയും ചെയ്യുക. സമ്മതിച്ച സമയത്തുതന്നെ മടങ്ങിച്ചെല്ലുന്നതിനു നിശ്ചയമുണ്ടായിരിക്കുക. ഇത് കൃത്യമായ വീടുതോറുമുളള രേഖ സൂക്ഷിക്കുന്നതിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകുന്നു.
അനൗപചാരിക സാക്ഷീകരണം
6 സാക്ഷീകരണത്തിനുളള നമ്മുടെ മുഖ്യ ഏർപ്പാട് വീടുതോറുമുളള വേലയാണെങ്കിലും ഈ നാളുകളിൽ അനൗപചാരിക സാക്ഷീകരണത്തിന് കൂടുതലായ പ്രാധാന്യം ലഭിച്ചുകൊണ്ടിരിക്കുന്നു. നാം വീടുതോറും പ്രവർത്തിക്കുമ്പോൾ വീട്ടിലില്ലാത്ത അനേകരുമായും സമ്പർക്കപ്പെടുന്നതിനുളള ഒരു അതിവിശിഷ്ടമായ മാർഗ്ഗമാണത്. നിങ്ങളോടുകൂടെ ലൗകികജോലി ചെയ്യുന്നവരെ സംബന്ധിച്ചെന്ത്? ഒരു വരിസംഖ്യാപ്രസ്ഥാനമാസത്തിൽ ഒരു സഹോദരൻ അദ്ദേഹത്തിന്റെ സഹജോലിക്കാരോട് വിവേചനയോടെ സാക്ഷീകരിക്കുന്നതിന് തീരുമാനിച്ചു. അദ്ദേഹം ആദ്യം ആ മാസം പത്തു വരിസംഖ്യ എന്ന ലാക്കുവെച്ചു. എന്നിരുന്നാലും, രണ്ടു ദിവസത്തിനകം ആ ലാക്കിലെത്തിച്ചേർന്നപ്പോൾ അദ്ദേഹം തികച്ചും അത്ഭുത സ്തബ്ധനായി. അദ്ദേഹത്തിന് ആ മാസം 68 വരിസംഖ്യകൾ റിപ്പോർട്ടുചെയ്യാൻ കഴിഞ്ഞപ്പോൾ അദ്ദേഹത്തിനുണ്ടായ സന്തോഷം സങ്കൽപ്പിക്കുക!
7 നവംബറിൽ നാം വീടുതോറും പോകുമ്പോഴും മടക്ക സന്ദർശനം നടത്തുമ്പോഴും അനൗപചാരിക സാക്ഷീകരണം നടത്തുമ്പോഴും നമുക്ക് വരിസംഖ്യകൾ സമർപ്പിക്കാവുന്നതാണ്. വരിസംഖ്യ തിരസ്കരിക്കുമ്പോൾ നമുക്ക് ഇതുപോലെ എന്തെങ്കിലും പറയാവുന്നതാണ്: “ഇപ്പോൾ നിങ്ങൾ വരിസംഖ്യയെടുക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിലും നാം ഇപ്പോൾ ചർച്ചചെയ്ത ഈ ലക്കം നിങ്ങൾ ആസ്വദിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ കൂട്ടുമാസിക സഹിതം ഞങ്ങൾ കേവലം 4ക. സംഭാവനക്ക് ഇത് നൽകുകയാണ്.” ഈ വിധത്തിൽ അനേകം മാസികകൾ സമർപ്പിക്കപ്പെടുന്നു.
8 സങ്കീർത്തനക്കാരൻ നമ്മെ പ്രോൽസാഹിപ്പിക്കുന്നു: “ജനങ്ങളേ നിങ്ങൾ യാഹിനെ സ്തുതിപ്പിൻ.” (സങ്കീ. 147:1) നവംബറിൽ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും വരിസംഖ്യകൾ സമർപ്പിച്ചുകൊണ്ട് നാം യഹോവയെ സ്തുതിക്കുന്നത് എത്ര ഉചിതമാണ്!