കുടുംബസഹകരണം പ്രയോജനങ്ങൾ കൈവരുത്തുന്നു
1 എല്ലാ മാനുഷ ഏർപ്പാടുകളിലും വെച്ച് ഏററവും പഴക്കമേറിയത് കുടുംബ ഘടകമാണ്. യഹോവയോട് “സ്വർഗ്ഗത്തിലും ഭൂമിയിലുമുളള ഓരോ കുടുംബവും അതിന്റെ പേരിന് കടപ്പെട്ടിരിക്കുന്നതിനാൽ” അത് അവന് വിലപ്പെട്ടതാണ്.—എഫേ. 3:15.
2 ബൈബിൾ കാലങ്ങളിൽ കുടുംബം പൂർണ്ണമായും ദിവ്യാധിപത്യപരമാണെന്നു തിട്ടപ്പെടുത്തുന്നതിനുളള പ്രാഥമിക ഉത്തരവാദിത്വം പിതാവിനാണുണ്ടായിരുന്നത്. ഇന്നും അതുപോലെതന്നെയാണ്. (യോശു. 24:15; എഫേ. 6:1-4) ആവശ്യമായ എല്ലാ കുടുംബകാര്യങ്ങളും നിർവഹിക്കുകയെന്നത് ഒരു വെല്ലുവിളിയാണ്. ഇത് എപ്രകാരം നിറവേററാൻ കഴിയും? കുടുംബസഹകരണത്താലും ക്രമീകരണത്താലും.—1 കൊരി.14:40.
ശിരസ്സെന്ന നിലയിൽ നേതൃത്വമെടുക്കുക
3 എല്ലാവരുടെയും ആത്മീയതയാണ് ഒരു മുഖ്യ പരിഗണന. കുടുംബാദ്ധ്യയനം ഒരു ക്രമമായ അടിസ്ഥാനത്തിൽ നിർവഹിക്കുകയും കുടുംബത്തിന്റെ ആവശ്യത്തിന് അനുയോജ്യമാക്കുകയും വേണം. ദിനവാക്യത്തിന്റെ പരിചിന്തനം സംബന്ധിച്ചും ഇതു സത്യമായിരിക്കണം. ദൈവവചനത്തിന്റെ ചർച്ചയോടെ ദിവസം തുടങ്ങുന്നത് എത്ര നല്ല കാര്യമാണ്! പകൽ അതിനെക്കുറിച്ചുളള ധ്യാനം നമ്മെ ‘നിർമ്മലവും പ്രീതികരവും സൽകീർത്തിയുളളതും ആയ കാര്യങ്ങൾ പരിഗണിച്ചുകൊണ്ടിരിക്കുന്നതിന്’ സഹായിക്കും. (ഫിലി. 4:8) നിങ്ങൾക്ക് ഇതിൽ അഭിവൃദ്ധി വരുത്താൻ കഴിയുമോ?
4 കുടുംബാദ്ധ്യയനത്തിനു പുറമെ വ്യക്തിപരമായ ഒരു പഠന പരിപാടി പ്രധാനമാണ്. യോശുവ 1:8-ലെ വാക്കുകൾ നമുക്കോരോരുത്തർക്കും വ്യക്തിപരമായി തുല്യ ശക്തിയിൽ ബാധകമാകുന്നു: “ഈ നിയമപുസ്തകം നിന്റെ വായിൽനിന്ന് നീങ്ങിപ്പോകരുത്, അതിൽ എഴുതിയിരിക്കുന്നതെല്ലാം അനുസരിച്ചു പ്രവർത്തിക്കാൻ ശ്രദ്ധിക്കേണ്ടതിന് നീ അത് പകലും രാവും ഒരു മന്ദസ്വരത്തിൽ വായിക്കണം; എന്നാൽ നിന്റെ വഴികൾ വിജയിക്കുകയും നീ ബുദ്ധിപൂർവം പ്രവർത്തിക്കുകയും ചെയ്യും.”
5 സഭാമീററിംഗുകൾക്ക് സമയത്തിനു വരുന്നത് ഒരു വെല്ലുവിളിയാണ്. ഇതിനും സഹകരണം ആവശ്യമാണ്. കുടുംബത്തലവന്റെ മാർഗ്ഗനിർദ്ദേശം, ആവശ്യമായിരിക്കുന്നിടത്തു സഹായം കൊടുക്കുന്ന കാര്യം ഉറപ്പുവരുത്തും. ഇത് എല്ലാവരും പ്രാരംഭ ഗീതത്തിനും പ്രാർത്ഥനക്കും പങ്കെടുക്കാൻതക്കവണ്ണം എത്തിച്ചേരാൻ സാധ്യമാക്കിത്തീർക്കും.
6 കുടുംബക്രമീകരണത്തിന്റെ ഐക്യത്തിനെതിരെ പ്രവർത്തിക്കുന്ന വളരെയധികം ഘടകങ്ങളുളളതിനാൽ പ്രാർത്ഥനക്ക് കുടുംബത്തലവൻ നേതൃത്വമെടുക്കുന്നത് ജീവൽപ്രധാനമാണ്. (2 തിമൊ. 3:1-5) “പ്രാർത്ഥനയിൽ ഉററിരിക്കുക” എന്നതാണ് റോമർ 12:12-ലെ പൗലോസിന്റെ ബുദ്ധിയുപദേശം. ക്രമമായ അടിസ്ഥാനത്തിൽ ഇതു ചെയ്യുന്നത് കുടുംബത്തെ അരക്കിട്ടുറപ്പിക്കാൻ സഹായിക്കും. ഈ പ്രാർത്ഥന കുടുംബാംഗങ്ങളുടെ വ്യക്തിപരമായ പ്രാർത്ഥനകൾക്കു പുറമെയുളളതായിരിക്കണം.
ഒരുങ്ങുക
7 നമ്മുടെ യഹോവാരാധനയിൽ അവന്റെ നാമത്തെ അറിയിക്കുന്നത് ഉൾപ്പെടുന്നു. കുടുംബ അഭ്യസനയോഗങ്ങൾ ഈ ശുശ്രൂഷക്ക് എല്ലാവരും ഒരുങ്ങുന്നതിന് സഹായിക്കും. ന്യായവാദം പുസ്തകം നമുക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരു നല്ല ഉപകരണമാണ്. സംഭാഷണവിഷയത്തിനു പൂരകമായി 9-15 പേജുകളിൽ നിന്ന് മുഖവുരകൾ തിരഞ്ഞെടുക്കാവുന്നതാണ്. കുടുംബത്തലവന് മെച്ചപ്പെടാനുളള ഉചിതമായ നിർദ്ദേശങ്ങൾ കൊടുക്കാവുന്നതാണ്.
8 ഒന്നോ അധികമൊ കുടുംബാംഗങ്ങൾക്ക് മുഴു സമയസേവനത്തിലായിരിക്കുന്നതിനു സാധ്യമായിരിക്കുമോ? (1 കൊരി. 16:9) ഇത് കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ഭാഗത്തെ നല്ല സഹകരണവും ക്രമീകരണവും ആവശ്യമാക്കിത്തീർക്കും. തങ്ങളുടെ ജീവിതശൈലി ലഘൂകരിച്ചുകൊണ്ടും പ്രത്യുൽപന്നമതികളായിരുന്നുകൊണ്ടും അനേകം കുടുംബങ്ങൾ ഈ സന്തോഷവും പദവിയും ആസ്വദിക്കുന്നു.
9 പിതാവ് അല്ലെങ്കിൽ കുടുംബത്തലവൻ നേതൃത്വമെടുക്കണമെങ്കിലും ഓരോ അംഗവും യഹോവാരാധനയിൽ കുടുംബത്തെ സഹായിക്കുന്നതിന് താൻ വ്യക്തിപരമായി ഉത്തരവാദിയാണെന്ന് ഓർമ്മിക്കണം. എല്ലാവരുടെയും താൽപര്യങ്ങളിലുളള ശ്രദ്ധ സന്തുഷ്ടിയും ഐകമത്യവും ഉളള കുടുംബം കൈവരുത്തും.