തക്കസമയത്തെ സഹായം
1 സഭയോടുളള യേശുവിന്റെ യഥാർത്ഥ പരിഗണനമൂലം അവൻ “തക്കസമയത്തെ സഹായം” എപ്പോഴും പ്രദാനം ചെയ്യും. (എബ്രാ. 4:16) ആവശ്യമായ സഹായങ്ങളിലധികവും എഫേസ്യർ 4:8, 11, 12-ൽ വാഗ്‌ദത്തം ചെയ്‌തിരിക്കുന്നതുപോലെ “മനുഷ്യരാം ദാനങ്ങൾ” വഴിയാണ് പ്രദാനം ചെയ്യപ്പെടുന്നത്. അത്തരം ദാനങ്ങളിൽ ഒന്ന് ഓരോ സഭയിലുമുളള സേവനമേൽവിചാരകനാണ്.
2 ഏതെല്ലാം വിധങ്ങളിൽ സേവനമേൽവിചാരകൻ നമ്മെ സഹായിക്കുന്നു? അനേകമുണ്ട്: (1) അദ്ദേഹം നമ്മെയെല്ലാം പ്രസംഗവും പഠിപ്പിക്കലുമാകുന്ന വേലയുടെ പ്രാധാന്യം സംബന്ധിച്ച് ബോധവാൻമാരാക്കി നിലനിർത്തുന്നതിന് കഠിനയത്‌നം ചെയ്യുന്നു. (2) സഭാപുസ്‌തകാദ്ധ്യയന കൂട്ടങ്ങളിലൂടെ വയലിൽ നല്ല സംഘടിപ്പിക്കലും നേതൃത്വവും പ്രദാനംചെയ്യപ്പെടുന്നുണ്ടെന്നുളളതിൽ അദ്ദേഹം തൽപ്പരനായിരിക്കും. (3) അയാൾ ശുശ്രൂഷകരെന്ന നിലയിൽ നമ്മുടെ ഫലപ്രദത്വം അഭിവൃദ്ധിപ്പെടുത്തുന്നതിനാവശ്യമായ വ്യക്തിപരമായ സഹായം നമുക്കോരോരുത്തർക്കും ലഭിക്കുന്നുണ്ടെന്ന് കാണുന്നതിൽ താൽപ്പര്യമുളളവനായിരിക്കും.
സേവനമേൽവിചാരകൻ സന്ദർശിക്കുന്നു
3 സഭാപുസ്‌തകാദ്ധ്യയനക്രമീകരണത്തിലൂടെയുളള നല്ല ക്രമമായ സഹായത്തിനുപുറമേ വ്യക്തിപരമായ ഒരടിസ്ഥാനത്തിൽ സഹായം ലഭിക്കത്തക്കവണ്ണം പ്രത്യേക കരുതൽ ചെയ്യപ്പെട്ടിട്ടുണ്ട്. സേവനമേൽവിചാരകൻ സാധാരണയായി ഒരു സഭാപുസ്‌തകാദ്ധ്യയനം നിർവഹിക്കുന്നതിന് നിയമിക്കപ്പെട്ടിരിക്കുന്നു, എന്നാൽ ഓരോ മാസവും ഒരിക്കൽ ഒരു വാരം മറെറാരു പുസ്‌തകാദ്ധ്യയനകൂട്ടത്തോടൊത്ത് പ്രവർത്തിക്കുന്നതിന് അയാൾ തന്റെ സ്വന്തം കൂട്ടത്തെ വിട്ടുപോകുന്നു. അയാൾ പോകുമ്പോൾ അയാളുടെ സഹായി അവിടെ അദ്ധ്യയനം നിർവഹിക്കുന്നു. കൂട്ടത്തിന് ആ വാരത്തിലെ പ്രവർത്തനത്തിൽനിന്ന് പൂർണ്ണപ്രയോജനം ലഭിക്കത്തക്കവണ്ണം ആവശ്യമായ ആസൂത്രണങ്ങൾ ചെയ്യുന്നതിനുവേണ്ടി അയാൾ തന്റെ സന്ദർശനംസംബന്ധിച്ച് അദ്ധ്യയനനിർവാഹകനെ മുൻകൂട്ടി അറിയിക്കുന്നു.
4 ഈ പ്രത്യേകവാരത്തിൽ പുസ്‌തകാദ്ധ്യയനം 45 മിനിററു നേരത്തേക്ക് സാധാരണപോലെ നിർവഹിക്കുന്നു. ഇത് സുവിശേഷിക്കൽവേലയിൽ പുരോഗതിനേടുന്നതിന് നമ്മെ സഹായിക്കാനുദ്ദേശിച്ചിട്ടുളള ഒരു പ്രോത്‌സാഹജനകമായ പ്രസംഗം ചെയ്യുന്നതിന് സേവനമേൽവിചാരകന് 15 മിനിററ് ലഭിക്കാനിടയാക്കുന്നു. എല്ലാ പ്രസാധകരും പുതിയ താൽപ്പര്യക്കാരും സന്നിഹിതരായിരിക്കുന്നത് പ്രധാനമാണ്.
5 സന്ദർശിക്കുന്ന കൂട്ടത്തിലെ എല്ലാ പ്രസാധകരും ഈ പ്രത്യേക സന്ദർശനസമയത്തെ സേവനത്തിൽ, വിശേഷിച്ച് വാരാന്തത്തിൽ, പൂർണ്ണപങ്കുണ്ടായിരിക്കുന്നതിന് ക്രമീകരിക്കണം. ഉചിതമായിടത്ത് ആ വാരത്തിലേക്ക് സായാഹ്‌നസാക്ഷീകരണം സംഘടിപ്പിക്കാവുന്നതാണ്. സേവനമേൽവിചാരകന്റെ ഒരു ലാക്ക് സേവനത്തിൽ സാധ്യമാകുന്നിടത്തോളം പ്രസാധകരോടൊത്ത് പ്രവർത്തിക്കുകയെന്നതാണ്. ഒരുപക്ഷേ അദ്ദേഹത്തിന് നമ്മിൽ ചിലരോടൊത്ത് നമ്മുടെ മടക്കസന്ദർശനങ്ങൾക്കും ബൈബിളദ്ധ്യയനങ്ങൾക്കും വരാൻ കഴിയും. ശുശ്രൂഷയിൽ സഹായമൊ പ്രോത്‌സാഹനമൊ ആവശ്യമുണ്ടെന്നു തോന്നുന്ന ആർക്കുവേണമെങ്കിലും സഹായം അഭ്യർത്ഥിച്ചുകൊണ്ട് അദ്ദേഹത്തെ സമീപിക്കാൻ കഴിയും. കൂടാതെ ആ വാരത്തിൽ ആ കൂട്ടത്തിനുവേണ്ടി അദ്ദേഹം നിർവഹിക്കുന്ന വയൽസേവനത്തിനുവേണ്ടിയുളള യോഗങ്ങളിൽനിന്ന് നമുക്ക് പ്രയോജനം അനുഭവിക്കാൻ കഴിയും.
6 സേവനമേൽവിചാരകൻ കൂട്ടത്തിന്റെ പ്രവർത്തനംസംബന്ധിച്ച് അദ്ധ്യയനനിർവാഹകനുമായി ചർച്ചചെയ്യുന്നതിന് സമയം എടുക്കുന്നു. എല്ലാവർക്കും സൗകര്യപ്രദമായ വിധത്തിൽ കാര്യങ്ങൾ ഒരു പ്രായോഗികമായ വിധത്തിൽ സംഘടിപ്പിക്കുന്നുണ്ടെന്ന് നിശ്ചയപ്പെടുത്തുന്നതിന് സേവനത്തിനുവേണ്ടിയുളള നിരന്തര ക്രമീകരണങ്ങൾ പുനരവലോകനം ചെയ്യപ്പെടുന്നു. ആർക്കെങ്കിലും ക്രമമായി ശുശ്രൂഷയിൽ പങ്കെടുക്കുന്നതിന് സഹായമൊ പ്രോത്‌സാഹനമൊ ആവശ്യമെങ്കിൽ അദ്ദേഹം അവരുമായി വ്യക്തിപരമായി സംസാരിക്കുകയും അവർ പുരോഗതിപ്രാപിക്കുന്നതിന് സഹായിക്കുന്ന ദയാപൂർവകമായ നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്‌തേക്കാം. സേവനമേൽവിചാരകന് അദ്ധ്യയനനിർവാഹകനോടൊത്ത് ക്രമമില്ലാത്ത പ്രസാധകരെ സന്ദർശിക്കുന്നതിന് ക്രമീകരണങ്ങൾ ചെയ്യാൻ കഴിയും. കൂടാതെ അയാൾക്ക് പുസ്‌തകാദ്ധ്യയന നിർവാഹകനോടൊത്ത് ആ ഗ്രൂപ്പിന്റെ ബൈബിളദ്ധ്യയന റിപ്പോർട്ടുകളുടെ ഫയൽ പരിശോധിക്കാൻ കഴിയും. ഒരുപക്ഷേ അവർക്ക് ചില പ്രസാധകരോടൊത്ത് അവരുടെ ഭവനബൈബിളദ്ധ്യയനങ്ങൾക്ക് പോകുന്നതിനും ആത്‌മീയ പ്രോത്‌സാഹനം നൽകുന്നതിനും കഴിയും.
7 പല പുസ്‌തകാദ്ധ്യയനങ്ങളുളള സഭകളിൽ സേവനമേൽവിചാരകന്റെ സന്ദർശനം കൂടെക്കൂടെ ഉണ്ടായിരിക്കയില്ല. അതുകൊണ്ട് അദ്ദേഹം സന്ദർശിക്കുമ്പോൾ പൂർണ്ണപ്രയോജനം അനുഭവിക്കുന്നതിന് എല്ലാവരും പതിവിൽകവിഞ്ഞ പ്രയത്‌നം ചെയ്യണം. സന്ദർശനസമയത്ത് നിങ്ങളുടെ ശുശ്രൂഷ അഭിവൃദ്ധിപ്പെടുത്തുന്നതിന് നൽകപ്പെടുന്ന നിർദ്ദേശങ്ങൾ ശ്രദ്ധിക്കുകയും അടുത്ത സന്ദർശനത്തിനുമുമ്പ് അവ ബാധകമാക്കുന്നതിന് കഠിനയത്‌നം ചെയ്യുകയുംവേണം. തീർച്ചയായും നമുക്കാവശ്യമുളളപ്പോഴെല്ലാം സഹായം നൽകുന്നതിന് അദ്ദേഹം സഭയിൽ ഉണ്ടായിരിക്കും. കുറച്ചു പുസ്‌തകാദ്ധ്യയനങ്ങളുളള സഭകളിൽ സേവനമേൽവിചാരകൻ ഓരോ കൂട്ടത്തേയും കുറഞ്ഞത് ഓരോ ആറുമാസത്തിലും ഒരിക്കൽ സന്ദർശിക്കുന്നതിന് കഠിനയത്‌നം ചെയ്യും.
8 സേവനമേൽവിചാരകൻ നമ്മുടെ സഭാപുസ്‌തകാദ്ധ്യയന കൂട്ടത്തെ സന്ദർശിക്കുമ്പോൾ അദ്ദേഹത്തോട് സഹകരിക്കുന്നതിനും മുഴുഹൃദയത്തോടുകൂടിയ പിന്തുണ കൊടുക്കുന്നതിനുമുളള നമ്മുടെ മനസ്സൊരുക്കം നമ്മുടെ ശിഷ്യരാക്കൽവേലയിലെ ഫലപ്രദത്വം മെച്ചപ്പെടുന്നതിനും നമ്മുടെ ശുശ്രൂഷയിൽ കൂടുതലായ സന്തോഷം കണ്ടെത്തുന്നതിനും നമ്മെ സഹായിക്കും.