പുരോഗമിക്കാൻ ബൈബിളദ്ധ്യേതാക്കളെ പ്രോൽസാഹിപ്പിക്കുക
1 ലോകം പുരോഗതിയെക്കുറിച്ചു ചിന്തിക്കുന്നത് മുഖ്യമായി സാങ്കേതികശാസ്ത്രപരമോ ഭൗതികമോ ആയ നിലപാടിലാണ്. എന്നാൽ യഹോവയുടെ ജനം ആ വിധത്തിലല്ല. നാം ആത്മീയമായി പുരോഗമിക്കാൻ തീവ്രയത്നം ചെയ്യുന്നു. നാം സജീവരും ഫലപ്രദരുമായ ക്രിസ്തുശിഷ്യരായിത്തീരുന്നതിലേക്കു നയിച്ച പ്രോൽസാഹനം ലഭിച്ചതിൽ നാം സന്തോഷമുളളവരാണ്.—യോഹന്നാൻ 15:8; 2 പത്രോസ് 1:5-8.
2 സുവിശേഷങ്ങളിൽ “ശിഷ്യൻ” എന്ന പദം മുഖ്യമായി ഉപയോഗിച്ചിരിക്കുന്നത് ക്രിസ്തുവിന്റെ ഉപദേശങ്ങളിൽ വിശ്വസിക്കുകമാത്രമല്ല, അവയെ അടുത്തു പിന്തുടരുകയും ചെയ്യുന്നവർക്കാണ്. (മത്താ. 28:19, 20) ബൈബിളദ്ധ്യേതാക്കൾ ആ വസ്തുത മനസ്സിലാക്കുന്നുണ്ടോ? ശിഷ്യരായിത്തീരുന്നതിൽ പുരോഗമിക്കുന്നതിന് നമുക്ക് അവരെ എങ്ങനെ പ്രോൽസാഹിപ്പിക്കാൻ കഴിയും?
താത്പര്യത്തെ സ്ഥാപനത്തിലേക്കു തിരിച്ചുവിടുക
3 അദ്ധ്യേതാവിന്റെ പുരോഗതി തീർച്ചയായും യഹോവയുടെ സ്ഥാപനത്തോടുളള വിലമതിപ്പിനോടു ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, ഉപദേഷ്ടാക്കൻമാർ എന്ന നിലയിലുളള നമ്മുടെ ഉത്തരവാദിത്വത്തിന്റെ ഒരു ഭാഗമാണ് അദ്ധ്യേതാവിന്റെ താത്പര്യത്തെ ദൈവസ്ഥാപനത്തിലേക്കു തിരിച്ചുവിടുകയെന്നത്. ഓരോ ബൈബിളദ്ധ്യയനവേളയിലും സ്ഥാപനത്തെക്കുറിച്ച് എന്തെങ്കിലും വിശദീകരിക്കുന്നതിന് അഞ്ചോ പത്തോ മിനിററ് വിനിയോഗിക്കാൻ വർഷങ്ങളായി നാം പ്രോൽസാഹിപ്പിക്കപ്പെട്ടിരിക്കുന്നു. ഇതു ചെയ്യുന്നതിന് യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി ഐക്യത്തിൽ ദൈവത്തിന്റെ ഇഷ്ടംചെയ്യുന്നു എന്ന ലഘുപത്രിക വിശിഷ്ടമായ ഒരു ചട്ടക്കൂടു നൽകുന്നു. നിങ്ങളുടെ ബൈബിളദ്ധ്യേതാവിന് ഒരു പ്രതിയുണ്ടോ? ഇല്ലെങ്കിൽ അയാൾക്ക് ഉടൻതന്നെ ഒരെണ്ണം ലഭിക്കുന്നതിൽ ശ്രദ്ധിക്കുക. അതു വായിക്കാൻ അയാളെ പ്രോൽസാഹിപ്പിക്കുകയും ഓരോ അദ്ധ്യയനത്തിലും ഒരു ചുരുങ്ങിയ ഭാഗം നിങ്ങൾ പരിചിന്തിക്കുമെന്ന് അയാളോടു വിശദീകരിക്കുകയും ചെയ്യുക.
4 ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നു എന്ന ലഘുപത്രികയുടെ 14ഉം 15ഉം പേജുകളിലെ വിവരങ്ങൾ സഭാമീററിംഗുകളിലോരോന്നിനോടുമുളള വിലമതിപ്പു കെട്ടുപണിചെയ്യാൻ സംവിധാനംചെയ്തിരിക്കുന്നു. ഓരോ വാരത്തിലും ഒന്നോ രണ്ടോ ഖണ്ഡികകൾ മാത്രം എന്തുകൊണ്ടു പരിഗണിച്ചുകൂടാ? ഓരോ മീററിംഗും ഒരു പ്രത്യേക ആവശ്യം നിറവേററാനുളള പരിശീലനവും പ്രബോധനവും നൽകുന്നതെങ്ങനെയെന്ന് പ്രകടമാക്കുക. ആത്മീയവളർച്ചയുണ്ടാകുന്നത് “നമ്മുടെ കൂടിവരവി”ൽനിന്നാണെന്ന് കാണാൻ അദ്ധ്യേതാവിനെ സഹായിക്കുക. (എബ്രായർ 10:24, 25) രാജ്യഹാളിൽ നമ്മോടുകൂടെ ചേരാൻ അയാളെ ഊഷ്മളമായി പ്രോൽസാഹിപ്പിക്കുക. അവിടെ യഹോവയുടെ ഒന്നിച്ചുകൂട്ടപ്പെട്ട ജനമെന്ന നിലയിൽ നാം ആസ്വദിക്കുന്ന ഐക്യവും സ്നേഹവും അയാൾ വ്യക്തിപരമായി അനുഭവിക്കുന്നതായിരിക്കും.—സങ്കീ. 133:1; യോഹ. 13:35.
ആത്മീയവളർച്ചയെ ഉത്തേജിപ്പിക്കുക
5 പുതിയവർ അറിവിലും വിവേകത്തിലും തത്വങ്ങളുടെ ബാധകമാക്കലിലും പുരോഗമിച്ചുകൊണ്ട് ദൈവവചനത്തിന്റെ യഥാർത്ഥ അദ്ധ്യേതാക്കളായിത്തീരേണ്ടയാവശ്യമുണ്ട്. ഈ കാരണത്താൽ, അദ്ധ്യേതാവ് എന്നേക്കും ജീവിക്കാൻ പുസ്തകവും ആരാധനയിൽ ഏകീകൃതർ പുസ്തകവും അല്ലെങ്കിൽ യഥാർത്ഥസമാധാനം പുസ്തകവും പൂർത്തിയാക്കുന്നതിനുമുമ്പ് സ്നാപനമേൽക്കുന്നുവെങ്കിൽ അവ അദ്ധ്യയനംചെയ്യുന്നതിൽ നാം തുടരുന്നതായിരിക്കും. അദ്ധ്യേതാവ് രണ്ടാമത്തെ പുസ്തകം പഠിച്ചുതുടങ്ങുന്നതിന് പല മാസങ്ങളിലേക്ക് തയ്യാറല്ലായിരിക്കാമെങ്കിലും അയാൾക്ക് ഈ പുസ്തകങ്ങളുടെ പ്രതികൾ കൊടുക്കാവുന്നതാണ്. ഇത് അയാളുടെ ആത്മീയവിശപ്പിനെ വർദ്ധിപ്പിക്കുകയും അയാളുടെ പുരോഗതിയെ ത്വരിതപ്പെടുത്തുന്ന കൂടുതലായ വായന നിർവഹിക്കാൻ അയാളെ ഉത്തേജിപ്പിക്കുകയും ചെയ്തേക്കാം. കൂടാതെ, നാം “തക്ക സമയത്തെ ഭക്ഷ്യവിതരണത്തിന്റെ അളവി”നോടൊപ്പം പോകുന്നതിന് വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും വരിസംഖ്യയുണ്ടായിരിക്കുന്നതിന്റെയും മററു പ്രസിദ്ധീകരണങ്ങൾ വാങ്ങുന്നതിന്റെയും മൂല്യവും ചൂണ്ടിക്കാണിക്കണം. (ലൂക്കോസ് 12:42) അങ്ങനെ ചെയ്യുന്നവർ സത്യത്തിൽ വേരൂന്നുകയും പുഷ്ടിപ്പെടുകയും സ്ഥിരീകരിക്കപ്പെടുകയും ചെയ്യും.—കൊലോ. 2:7.
6 യഹോവയുടെ ഭാവി സഹസാക്ഷികളെന്ന നിലയിൽ ബൈബിളദ്ധ്യേതാക്കൾ പക്വതയിലേക്കു വളരണമെങ്കിൽ അവർക്കു നമ്മുടെ സഹായമാവശ്യമാണ്. (എബ്രാ. 5:14) പുരോഗതിക്കു പ്രോൽസാഹിപ്പിക്കാൻ നാം ഉചിതമായ അഭിനന്ദനം കൊടുക്കണം. (ഫിലി. 3:16) അയാൾ പഠിക്കുന്ന കാര്യങ്ങൾ കുടുംബവും പരിചയക്കാരുമായി പങ്കുവെക്കുന്നുണ്ടോ? അയാൾക്കു യോഗ്യതയുണ്ടെങ്കിൽ, അയാൾ ദിവ്യാധിപത്യ ശുശ്രൂഷാസ്ക്കൂളിൽ ചേർന്നിട്ടുണ്ടോ? അയാൾ സുവാർത്തയുടെ ഒരു പ്രഘോഷകനാകുന്നതിന് ആഗ്രഹിക്കുന്നുണ്ടോ?
7 ഉപദേഷ്ടാക്കളെന്ന നിലയിൽ നാം നമ്മുടെ പങ്കു നിർവഹിക്കുന്നുവെങ്കിൽ, നമുക്ക് യഹോവയുടെ സമൃദ്ധമായ അനുഗ്രഹത്തിനായി നോക്കിപ്പാർത്തിരിക്കാവുന്നതാണ്. (2 കൊരി. 9:6) ബൈബിളദ്ധ്യേതാക്കൾക്കുവേണ്ടിയുളള പ്രാർത്ഥനയുടെ ശക്തി നാം ഒരിക്കലും മറക്കരുത്. അവർ പഠിക്കുന്ന കാര്യങ്ങളോടു പ്രതികരിക്കാൻ അവരെ നയിക്കുന്നതിന് യഹോവയോട് അപേക്ഷിക്കുക. (1 കൊരി. 3:6, 7) അവർ സഭയോട് സജീവമായി സഹവസിക്കാനും അങ്ങനെ യഹോവയുടെ നാമത്തിന് കൂടുതലായ മഹത്വവും സ്തുതിയും കൂട്ടാനും അവർ നിർണ്ണായക നടപടി സീകരിക്കട്ടെ.