ലഘുലേഖകളെ മററു സാഹിത്യങ്ങളുമായി ബന്ധിപ്പിക്കുക
1 ഇന്നു പ്രസിദ്ധീകരിച്ചിരിക്കുന്ന എല്ലാ മാസികകളിലും വീക്ഷാഗോപുരത്തിനും ഉണരുക!യ്ക്കും മാത്രമേ ആത്മാർത്ഥരായ വായനക്കാരെ നിത്യജീവനിലേക്കുളള പാത കണ്ടെത്താൻ സഹായിക്കാൻ കഴിയുകയുളളു. ഏപ്രിൽ, മെയ് മാസങ്ങളിൽ നിങ്ങൾ ആളുകളുമായി സംഭാഷണം നടത്തുമ്പോൾ ചിലർ രാജ്യദൂതിൽ ശരിയായിട്ടുളള താത്പര്യം പ്രകടിപ്പിക്കും നിങ്ങൾ അവരുടെ ശ്രദ്ധ നേരിട്ട് ഏററവും പുതിയ മാസികകളിലേക്കു തിരിക്കുകയും അവരെ വരിക്കാരാക്കുകയും ചെയ്തേക്കാം. മററുചിലർ പ്രാരംഭത്തിൽ താത്പര്യം കാണിക്കാതിരുന്നേക്കാം. അത്തരം കേസുകളിൽ, നിങ്ങൾക്ക് ഒരു ലഘുലേഖയിലെ ഒന്നോ രണ്ടോ ആശയങ്ങൾ ചർച്ചചെയ്യാൻ കഴിയും; അനന്തരം ലഘുലേഖ മാസികയുമായി ബന്ധിപ്പിക്കുകയും വരിക്കാരനാക്കുന്നതിലേക്കു നയിക്കുകയും ചെയ്യുക.
2 നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും:
▪“ഇന്നത്തെ ലോകത്തിൽ പരിഹാരങ്ങളെക്കാൾ കൂടുതൽ പ്രശ്നങ്ങളുണ്ടെന്ന് അനേകമാളുകളും സമ്മതിക്കും. നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും ഒരു അന്തം വരുമെന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ടെന്നു നിങ്ങൾക്ക് അറിയാമോ?” അനന്തരം നിങ്ങൾ സമാധാന പൂർണ്ണമായ പുതിയലോകത്തിലെ ജീവിതം എന്ന ലഘുലേഖയുടെ 3-ഉം 4-ഉം പേജുകളിലേക്കു തിരിഞ്ഞു ചില ബൈബിൾ വാഗ്ദത്തങ്ങൾ ചർച്ച ചെയ്തേക്കാം.
3 നിങ്ങൾ ഏപ്രിൽ 1 ഇംഗ്ലീഷ് വീക്ഷാഗോപുരമാണു വിശേഷവൽക്കരിക്കുന്നതെങ്കിൽ നിങ്ങൾക്കു “ലോകത്തിന്റെ പ്രകാശത്തെ അനുഗമിക്കുക” എന്ന ലേഖനത്തിലേക്കു ശ്രദ്ധതിരിക്കുന്നതിനും യേശു ഒടുവിൽ സകല മനുഷ്യരുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നത് എങ്ങനെയെന്നു വിശദീകരിക്കുന്നതിനും കഴിയും. “ലോകത്തിന് ഒരു മിശിഹായെ ആവശ്യമുണ്ടോ?” എന്ന ചോദ്യത്തിൽ ഏപ്രിൽ 1 വീക്ഷാഗോപുരത്തിന്റെ നാട്ടുഭാഷ മാസികകൾ സമാനമായ ഒരു ലേഖന പരമ്പര വിശേഷവൽക്കരിക്കുന്നുണ്ട്. ‘മിശിഹാ’ എന്ന പദത്തിന്റെ അർത്ഥം ‘രക്ഷകൻ’ എന്നാണെന്ന് അനേകമാളുകളും വിചാരിക്കുന്നു. ‘മിശിഹാ’ എന്നത് അർത്ഥമാക്കുന്നത് ‘അഭിഷിക്തനെ’ ആണെങ്കിലും യേശുക്രിസ്തു തീർച്ചയായും ഒരു രക്ഷകൻ, മനുഷ്യവർഗ്ഗത്തിന്റെ ഏക രക്ഷകൻ ആണ് എന്ന് അവരെ കാണിക്കാൻ കഴിയും. പന്ത്രണ്ടാം പേജിലെ “മിശിഹാ ഭൂമിയെ ഭരിക്കുമ്പോൾ” എന്ന ഉപതലക്കെട്ടിൻ കീഴിലെ 14മുതൽ 16വരെയുളള ഖണ്ഡികകളിലേക്കു തിരിഞ്ഞു യേശു ഭരണം കൊണ്ടുവരുന്ന ചില അനുഗ്രഹങ്ങളിലേക്കു വിരൽചൂണ്ടുക.
4 അതുകഴിഞ്ഞ് 13-ാം പേജിലെ “അവന്റെ ഭരണം നിങ്ങളെ ബാധിക്കുന്ന വിധം” എന്ന അടുത്ത ഉപതലക്കെട്ടു വീട്ടുകാരനെ കാണിക്കുക. വീക്ഷാഗോപുരം ക്രമമായി എങ്ങനെ ബൈബിളിന്റെ അത്ഭുതകരമായ വാഗ്ദത്തങ്ങൾ ചർച്ചചെയ്യുന്നുവെന്നും നമുക്ക് അവ എങ്ങനെ നേടാൻ കഴിയുമെന്നു കാണിക്കുന്നുവെന്നും ചൂണ്ടിക്കാട്ടുക. തപാൽമാർഗം അതു ക്രമമായി വീട്ടിൽ വരുത്താൻ കഴിയുമെന്നു വിശദീകരിക്കുക. ഒടുവിൽ, വ്യക്തി വരിസംഖ്യയോ മാസികയോ സ്വീകരിച്ചാലും ഇല്ലെങ്കിലും അദ്ദേഹം താത്പര്യം കാണിക്കുന്നുവെങ്കിൽ വിവരം വിശദമായി ചർച്ചചെയ്യുന്നതിനു സൗകര്യപ്രദമായ സമയത്തു മടങ്ങിവരാമെന്നു നിർദ്ദേശിക്കുക.
5 ഏപ്രിൽ 8 ഇംഗ്ലീഷ് “ഉണരുക!”യാണ് വിശേഷവൽക്കരിക്കുന്നതെങ്കിൽ, ഈ ലേഖനത്തിന്റെ 2-ാം ഖണ്ഡികയിൽ വിവരിച്ചിരിക്കുന്ന മുഖവുര നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും, അതിനുശേഷം ഇങ്ങനെ കൂട്ടിച്ചേർക്കുക:
▪“നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കഴിവിൽ അനേകർ സംശയാലുക്കളാണ്, എന്നാൽ ശാസ്ത്രത്തിന് ഉത്തരമുണ്ടോ എന്ന് അവർ സംശയിക്കുന്നു.” അനന്തരം “ശാസ്ത്രത്തിനു 21-ാം നൂററാണ്ടിലെ വെല്ലുവിളികളെ നേരിടാൻ കഴിയുമോ?” എന്ന ലേഖനത്തിലെ ഉചിതമായ ഒരു ആശയം വായിക്കുക. ഈ ലേഖനം അനേകം യുവജനങ്ങൾക്ക്, വിശേഷിച്ചും വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെടുമെന്നതു തികച്ചും സംഭാവ്യമാണ്.
6 ഏപ്രിൽ 8 നാട്ടുഭാഷ ഉണരുക! മാസികയുടെ പുറം കവറിൽ മിക്ക ആളുകളും ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്: “നമ്മുടെ മാറുന്ന ലോകം—നമ്മുടെ പോക്ക് എങ്ങോട്ട്?” ആ ലക്കത്തിലെ “നമ്മുടെ മാറുന്ന ലോകം—ഭാവി യഥാർത്ഥത്തിൽ എന്താണു കരുതിയിരിക്കുന്നത്?” എന്ന ലേഖനത്തിന്റെ 11-ാം പേജിൽ കൊടുത്തിരിക്കുന്ന ഉത്തരങ്ങളിലേക്കു വീട്ടുകാരന്റെ ശ്രദ്ധ ആകർഷിക്കാവുന്നതാണ്. പതിനൊന്നുമുതൽ 13വരെയുളള പേജുകളിലെ ഉപതലക്കെട്ടുകളിലേക്കു ശ്രദ്ധതിരിച്ചുകൊണ്ട് ഈ “ഇടപെടാൻ പ്രയാസകരമായ കാലത്ത്” ബൈബിൾ “ആശ്രയയോഗ്യമായ വിവരങ്ങളുടെ ഒരു അതിവിശിഷ്ട ഉറവിട”മാണെന്നും അതുവഴി “ശുഭാപ്തിവിശ്വാസത്തിനുളള കാരണങ്ങൾ” പ്രദാനം ചെയ്തുകൊണ്ട് അതു “മെച്ചപ്പെട്ട തിരഞ്ഞെടുപ്പ്” വാഗ്ദാനം ചെയ്യുന്നുവെന്നും നിങ്ങൾക്കു കാണിക്കാൻ കഴിയും. യുവജനങ്ങളെ പേജ് 22-ലെ ‘യുവജനങ്ങൾ ചോദിക്കുന്നു. . . ’ “കുടിക്ക് എന്നെ വാസ്തവത്തിൽ കുരുക്കിലാക്കാനാവുമോ?” എന്ന ലേഖനം കാണിക്കാൻ കഴിയും. അനന്തരം ഉണരുക!യുടെയോ അല്ലെങ്കിൽ ഉണരുക!യുടെയും വീക്ഷാഗോപുരത്തിന്റെയുമോ വരിസംഖ്യ സമർപ്പിക്കുക.
7 നിങ്ങൾ ഒരു പുതിയ പ്രസാധകനാണെങ്കിൽ, ഒരു ലളിതമായ സമീപനത്തെ നിങ്ങൾ വിലമതിക്കുമെന്നതിനു സംശയമില്ല. സമാധാനപൂർണ്ണമായ പുതിയലോകത്തിലെ ജീവിതം എന്ന ലഘുലേഖയുടെയോ മററു ലഘുലേഖകളിൽ ഒന്നിന്റെയോ ഒരു ശേഖരം സമ്പാദിച്ച് മുകളിലുളള 2-ാമത്തെ ഖണ്ഡികയിലെ നിർദ്ദേശങ്ങൾ എന്തുകൊണ്ടു പിന്തുടർന്നുകൂടാ?
8 ആളുകളുടെ ഭവനങ്ങളിലേക്കു രക്ഷയുടെ ദൂത് എത്തിക്കുക എന്നതു മഹനീയമായി നാം കരുതുന്നു. ‘യോഗ്യതയുളളവർ’ക്കുവേണ്ടിയുളള നമ്മുടെ അന്വേഷണത്തിൽ നമ്മുടെ ലഘുലേഖകൾ നന്നായി പ്രയോജനപ്പെടുത്തിക്കൊണ്ട് ഏപ്രിൽ, മെയ് മാസങ്ങളിൽ അവയെ നമ്മുടെ വരിസംഖ്യാ സമർപ്പണവുമായി ബന്ധിപ്പിക്കാം.—മത്താ. 10:13.