നമ്മുടെ ഇന്നത്തെ ശുശ്രൂഷയിൽ ലഘുലേഖകൾ വളരെ മൂല്യവത്തായിരിക്കുന്നതിന്റെ കാരണം
1 ആയിരത്തിത്തൊളളായിരത്തി തൊണ്ണൂററിയൊന്നു ജനുവരി 1-ലെ വാച്ച്ടവർ ലക്കത്തിന്റെ 30-ാമത്തെ പേജിൽ, “അദ്ദേഹം ട്രാക്കിൽ ഒരു ട്രാക്ററ് കണ്ടെത്തി” എന്ന ഒരു അനുഭവം ഉണ്ടായിരുന്നു. ഒരു പാളത്തിനടിയിൽ തിരുകിവച്ചിരുന്ന നമ്മുടെ ലഘുലേഖകളിൽ ഒന്ന് കണ്ടെത്തിയ റെയിൽപ്പാത അററകുററപ്പണിയുടെ ഒരു സൂപ്പർവൈസറിനെക്കുറിച്ച് അതു പറഞ്ഞു. അദ്ദേഹം ഉടൻതന്നെ ആ ലഘുലേഖ വായിക്കുകയും തന്റെ മരുമകനോട് ഇങ്ങനെ പറയുകയും ചെയ്തു: “ഇന്നു ഞാൻ സത്യം കണ്ടെത്തിയിരിക്കുന്നു!” അവർ രണ്ടുപേരും കൂടുതൽ സാഹിത്യത്തിനു ഓർഡർ ചെയ്യുകയും അതു പഠിക്കുകയും ചെയ്തു. ഇപ്പോൾ അവരുടെ പിൻഗാമികളിൽ നൂറിലേറെപ്പേർ സത്യത്തിൽ സജീവമായി പ്രവർത്തിക്കുന്നവരാണ്. കേവലം ഒരു ലഘുലേഖ വായിക്കുന്നതിൽനിന്ന് എന്തു ഫലമുണ്ടാകാൻ കഴിയുമെന്ന് ഇതു പ്രകടമാക്കുന്നു.
2 അവസരങ്ങളെ പ്രയോജനപ്പെടുത്തൽ: എല്ലായിടത്തുമുളള സഹോദരങ്ങൾ ലഘുലേഖകൾ സമർപ്പിക്കാനുളള അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നുണ്ട്. തന്റെ സ്കൂൾ അധ്യാപിക അവരുടെ അമ്മായിയമ്മയുടെ മരണം നിമിത്തം ദുഃഖമനുഭവിക്കുകയാണെന്ന് ഒരു യുവസാക്ഷി ശ്രദ്ധിച്ചു. ഈ യുവസഹോദരി അധ്യാപികയ്ക്ക് ആശ്വാസദായകമായ ഒരു എഴുത്ത് എഴുതുകയും അതിനുളളിൽ നമ്മുടെ മരിച്ച പ്രിയപ്പെട്ടവർക്ക് എന്തു പ്രത്യാശ? എന്ന ലഘുലേഖ അടക്കം ചെയ്യുകയും ചെയ്തു. അധ്യാപിക ഒരു കൃതജ്ഞതാകുറിപ്പ് എഴുതുകയും നമ്മുടെ യുവസഹോദരിയുമായി സംസാരിക്കുകയും ചെയ്തു. ഇപ്പോൾ ആ അധ്യാപിക അവളിൽനിന്നു ക്രമമായി മാസികകൾ സ്വീകരിക്കുന്നു.
3 ഒരു സെമിത്തേരിയിലേക്കു പോകുന്ന വഴിയിൽ സാക്ഷീകരിക്കുകയായിരുന്ന ചില സാക്ഷികൾ, ആളുകൾ ശവക്കല്ലറകൾക്കു വെളളയടിക്കുന്നതു കണ്ടു. ലഘുലേഖകൾ സമർപ്പിക്കാൻ പ്രസാധകർ ഈ അവസരം ഉപയോഗപ്പെടുത്തി. അടുത്ത ദിവസം അനേകമാളുകൾ സെമിത്തേരി സന്ദർശിക്കുന്ന ഒരു വിശേഷദിവസമായിരുന്നു, അതുകൊണ്ട് ഈ പ്രസാധകർ സെമിത്തേരിയുടെ വാതിൽക്കൽ നിന്നു ലഘുലേഖകൾ സമർപ്പിക്കാൻ തീരുമാനിച്ചു. അഞ്ഞൂറിലധികം ലഘുലേഖകൾ സമർപ്പിച്ചു, മൂന്നുപേർ മാത്രമേ അതു നിരസിച്ചുളളു. അടുത്ത വർഷം, പ്രസാധകർ മടങ്ങിവരികയും ആയിരത്തിലധികം ലഘുലേഖകൾ സമർപ്പിക്കുകയും ചെയ്തു, കേവലം ആറുപേർ മാത്രമേ നിരസിച്ചുളളു. വളരെയധികം വ്യക്തികൾ ആഴമായ വിലമതിപ്പു പ്രകടിപ്പിച്ചു. തിരികെപ്പോകുമ്പോൾ ഒരു മനുഷ്യൻ ആ ലഘുലേഖ വായിച്ചു, അല്പം കഴിഞ്ഞപ്പോൾ അതു നൽകിയ സഹോദരിയോടു സംസാരിക്കാൻ അയാൾ മടങ്ങിവന്നു. അയാൾ ഇപ്രകാരം പറഞ്ഞു: “ഈ സന്ദേശം വായിക്കാൻ ഞാൻ ആഗ്രഹിക്കുന്ന ഒരാളുണ്ട്. എനിക്ക് ഒരെണ്ണംകൂടി തരാമോ?”
4 ലഘുലേഖകൾ കൈയിൽ കൊണ്ടുനടക്കാവുന്ന വലിപ്പത്തിലുളളതും നാം പോകുന്നിടത്തെല്ലാം കൊണ്ടുപോകാൻ എളുപ്പമുളളതുമാണ്. മററുളളവരുമായി അനൗപചാരികമായി സംസാരിക്കുമ്പോൾ, അവർ അപരിചിതരോ പരിചയക്കാരോ ആയിക്കൊളളട്ടെ, നമുക്കിപ്പോൾ ലഭ്യമായിരിക്കുന്ന എട്ടു ലഘുലേഖകളിൽ ഒരെണ്ണം ചർച്ച ചെയ്യുന്നതിലേക്കു നയിക്കാൻ കഴിയുന്ന ഒരു ഹ്രസ്വമായ പ്രസ്താവന നടത്താൻ നാം കഠിനശ്രമം ചെയ്യണം. അയൽക്കാരോടു സംസാരിക്കുമ്പോഴോ, സാധനങ്ങൾ വാങ്ങുകയോ ഒരാളെ കാത്തിരിക്കുകയോ ചെയ്യുമ്പോഴോ, ബന്ധുക്കളെ സന്ദർശിക്കുമ്പോഴോ, മററനവധി സാഹചര്യങ്ങളിലോ ഇതു ചെയ്യാൻ കഴിയും.
5 ഫലപ്രദമായിരിക്കുന്നതിന്റെ കാരണം: ലഘുലേഖകൾ ആകർഷകമാംവിധം നിറമുളളവയാണ്. അവ ചെറുതാണ്. വളരെയധികം വായിക്കാൻ ബാദ്ധ്യത തോന്നത്തക്കവണ്ണം വീട്ടുകാരും അനൗപചാരിക സന്ദർഭങ്ങളിൽ നാം കണ്ടുമുട്ടുന്ന ആളുകളും ഉത്ക്കണ്ഠാകുലരാവുകയില്ല. എന്നാൽ, സന്ദേശം രസകരവും വിജ്ഞാനപ്രദവുമാണ്. ലഘുലേഖയിൽ ചർച്ച ചെയ്തിരിക്കുന്ന വാദവിഷയത്തെ സംബന്ധിച്ച ഉറപ്പുളള തിരുവെഴുത്തുപരമായ വീക്ഷണം വായനക്കാരനു കിട്ടുന്നു. സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം എന്ന ലഘുലേഖ ലഭിക്കുകയും അത് അവലോകനം നടത്തുകയും ചെയ്തശേഷം ഒരു ചെറുപ്പക്കാരൻ ഇപ്രകാരം ഉദ്ഘോഷിച്ചു: “ലോകത്തിന്റെ അവസ്ഥ സംബന്ധിച്ച് ഇത്തരം പ്രോത്സാഹജനകമായ വിവരങ്ങൾ ഞാൻ മുമ്പൊരിക്കലും കേട്ടിട്ടില്ല!”
6 ഉചിതമായ എല്ലാ സന്ദർഭങ്ങളിലും ഈ ലഘുലേഖകൾ ഉപയോഗിക്കാൻ നാം ആഗ്രഹിക്കുന്നു. വീടുതോറുമുളള വേലയിൽ സംഭാഷണം തുടങ്ങാൻ അവ സഹായകമാണെന്ന് അനേകം പ്രസാധകരും കണ്ടെത്തിയിരിക്കുന്നു. ഇപ്പോൾ നടത്തപ്പെടുന്ന അനവധി ബൈബിളദ്ധ്യയനങ്ങൾ ഒരു ലഘുലേഖകൊണ്ടു തുടങ്ങിയവയാണ്. ലഘുലേഖകൾ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാം എന്നതു സംബന്ധിച്ചു പ്രായോഗികമായ ചില നിർദ്ദേശങ്ങൾ ഈ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 4-ാം പേജിൽ ഉണ്ട്. അതേ, ലഘുലേഖകൾ ചെറുതാണ്, എന്നാൽ നമ്മുടെ ശുശ്രൂഷക്ക് അവ വിലയേറിയ ഉപകരണങ്ങളാണ്.