ശ്രദ്ധിക്കുന്ന ഒരു കാതു കണ്ടെത്താൻ കഠിനശ്രമം നടത്തുക
1 വീടുതോറുമുളള ശുശ്രൂഷയിൽ നാം കണ്ടുമുട്ടുന്ന പലയാളുകൾക്കും തങ്ങളുടെ മനസ്സിൽ ആത്മീയ കാര്യങ്ങൾ ഇല്ല. കുടുംബാംഗങ്ങളുമായി, സാമ്പത്തിക പ്രശ്നങ്ങളുമായി, അല്ലെങ്കിൽ വ്യക്തിപരമായ പ്രശ്നങ്ങളുമായി അവർ തിരക്കിലായിരിക്കാം. ഒരു സംഭാഷണം തുടങ്ങുന്നതിന്, അനേകർക്കും പൊതു താത്പര്യമുളള അയൽപ്രദേശത്തെ കാര്യങ്ങളെക്കുറിച്ചു സംസാരിക്കുന്നതു മിക്കപ്പോഴും ഏററവും ഉചിതമാണ്. താത്പര്യം ഉണർത്താൻ ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്, കാരണം ഇതു വീട്ടുകാരനെ സംഭാഷണത്തിൽ ഉൾപ്പെടുത്തുന്നു. ആളുകളെ അലോസരപ്പെടുത്താത്ത വീക്ഷണ ചോദ്യങ്ങൾ ഏററവും നല്ലതാണ്.
2 ഏതാണ്ടിതുപോലുളള ഒരു സമീപനം ഉപയോഗിച്ചുകൊണ്ടു ശ്രദ്ധിക്കുന്ന ഒരു കാതു നിങ്ങൾ കണ്ടെത്തിയേക്കാം:
◼“നമസ്കാരം. എന്റെ പേര് _____ എന്നാണ്. ഞാൻ അടുത്തുതന്നെയാണു താമസിക്കുന്നത്. ഇന്നു രാവിലെ ഞാൻ സംസാരിച്ച പലരും [അയൽപ്രദേശത്ത് അടുത്തകാലത്തുണ്ടായ ഒരു സംഭവമോ പ്രാദേശിക താത്പര്യമുളള ഒരു വിഷയമോ പരാമർശിക്കുക] സംബന്ധിച്ച് ഉത്ക്കണ്ഠയുളളവരാണ്. ലോകം ഇതുപോലെയായിരിക്കാൻ ദൈവം ഉദ്ദേശിച്ചിരുന്നുവെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ?” പ്രതികരണത്തിന് അനുവദിക്കുക. ഈ ഘട്ടത്തിൽ സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം എന്ന ലഘുലേഖ വിശേഷവത്ക്കരിക്കാവുന്നതാണ്. ഒന്നാം പേജിലെ ചിത്രവും 1-3 ഖണ്ഡികകളിലെ വിവരങ്ങളും സമയം അനുവദിക്കുന്നതുപോലെ ഹ്രസ്വമായി പരിചിന്തിക്കുക. തുടർന്ന് എന്നേക്കും ജീവിക്കാൻ പുസ്തകം സമർപ്പിക്കുക. അല്ലെങ്കിൽ എന്നേക്കും ജീവിക്കാൻ പുസ്തകം നേരിട്ടു പരിചയപ്പെടുത്താവുന്നതാണ്. അതിന്റെ 157-ാം പേജിൽ ഉദ്ധരിച്ചിരിക്കുന്ന സങ്കീർത്തനം 37:9, 10-ലേക്കു ശ്രദ്ധ തിരിച്ചിട്ട് നിങ്ങൾക്ക് അതു പുസ്തകത്തിൽനിന്നു വായിക്കാൻ കഴിയും. ദുഷ്ടത പൊയ്പ്പോയിക്കഴിയുമ്പോൾ ഭൂവ്യാപകമായി നിലനിൽക്കാൻ പോകുന്ന നീതിയുളള അവസ്ഥകളെക്കുറിച്ച് 156-7 പേജുകളിലെ ചിത്രങ്ങൾ ഉപയോഗിച്ചുകൊണ്ടു വിശദീകരിക്കുക.
3 പുസ്തകത്തിന്റെ സമർപ്പണം നിരസിക്കുകയോ വീട്ടുകാരൻ വളരെ തിരക്കുളളവനായിരിക്കുകയോ ആണെങ്കിൽ വീക്ഷാഗോപുരവും ഉണരുക!യും സമർപ്പിക്കാൻ എപ്പോഴും ഒരുങ്ങിയിരിക്കുക. ധാർമിക മൂല്യങ്ങളുടെ തകർച്ചയിൽ എല്ലായിടത്തുമുളള ആളുകൾ പരിഭ്രാന്തരാണ്. ആഗസ്ററ് 8-ലെ ഉണരുക!യുടെ ഇംഗ്ലീഷ് ലക്കം നിങ്ങൾ വായിക്കുമ്പോൾ നിങ്ങളുടെ പ്രദേശത്തെ ആളുകളുടെയിയിൽ താത്പര്യം ഉണർത്തുന്ന ചില ആശയങ്ങൾ മനസ്സിൽ പിടിക്കുക. ഇപ്പോഴത്തെ മോശമായ അവസ്ഥകളെക്കുറിച്ച് അധിക സമയം സംസാരിക്കാതെ, ഉണരുക!യുടെ ഈ ലക്കത്തിലെ “സമ്പൂർണ ധാർമിക വഴികാട്ടി” എന്ന ലേഖനത്തിലേക്കു വീട്ടുകാരന്റെ ശ്രദ്ധ തിരിക്കുകയും ദൈവവചനത്തിലെ ബുദ്ധ്യുപദേശത്തോടു പിൻപററിനിൽക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ചു ക്രിയാത്മകമായി സംസാരിക്കുകയും ചെയ്യുക. ആ മാസത്തിൽത്തന്നെ പിന്നീട് ആഗസ്ററ് 22-ലെ ഉണരുക!യുടെ ലക്കം പരിചയപ്പെടുത്തുമ്പോൾ “എല്ലാ വർഗങ്ങളും സമാധാനത്തിൽ ഒത്തു ജീവിക്കുമ്പോൾ” എന്ന ലേഖനത്തിലേക്കു ശ്രദ്ധ ക്ഷണിക്കുക. വ്യത്യസ്ത വർഗങ്ങൾ തമ്മിൽ സമാധാനപൂർണമായ ബന്ധങ്ങൾ നേടുന്നതിനുളള ബൈബിളിന്റെ ബുദ്ധ്യുപദേശത്തെ വിശേഷവത്കരിക്കുക. ആഗസ്ററ് 8-ലെ ഉണരുക!യുടെ പ്രാദേശിക ഭാഷാപതിപ്പുകളിലെ ഒന്നാമത്തെ ലേഖനത്തിന്റെ തലക്കെട്ട് അനേകം ആളുകൾ ചോദിക്കുന്ന ഒരു ചോദ്യം ചോദിക്കുന്നു: “ദൈവം യുദ്ധത്തിൽ പക്ഷം പിടിക്കുന്നുണ്ടോ?” അതേ ലക്കത്തിൽത്തന്നെയുളള, “യുദ്ധത്തിന്റെ അറുതിക്ക് എന്തു പ്രത്യാശ?” എന്ന രണ്ടാമത്തെ ലേഖനത്തിൽ ചർച്ച ചെയ്തിരിക്കുന്ന, നമുക്കു മുമ്പാകെയുളള വിസ്മയകരമായ ഭാവി പ്രതീക്ഷയിലേക്കു വീട്ടുകാരന്റെ ശ്രദ്ധ തിരിക്കാൻ നിങ്ങൾക്കു കഴിയും. മാസികാ സമർപ്പണത്തിനായി മാററിവെച്ചിട്ടുളള പ്രത്യേക ദിവസങ്ങൾ കൂടാതെ മറേറതു സമയത്തും വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും പഴയതും അതുപോലെതന്നെ പുതിയതും ആയ ലക്കങ്ങൾ വിശേഷവത്കരിക്കാവുന്നതാണ്.
4 രാജ്യ സന്ദേശത്തിൽ താത്പര്യം ഉണർത്തുക എന്നതാണു നമ്മുടെ ലക്ഷ്യം എന്ന് ഓർമിക്കുക. ശ്രദ്ധിക്കുന്ന ഒരു കാതു കണ്ടെത്താൻ, നാം ആദ്യം തന്നെ വീട്ടുകാരന്റെ ശ്രദ്ധ പിടിച്ചുപററുകയും അയാളുടെ ചിന്തയെ ഉണർത്തുകയും ചെയ്യേണ്ടതുണ്ട്. മനുഷ്യവർഗത്തെ സംബന്ധിച്ച തന്റെ ഉദ്ദേശ്യത്തെക്കുറിച്ചു “യഹോവയാം ദൈവം പറയുന്നത് എന്തെന്നു കേൾക്കാൻ” ആഗ്രഹിക്കുന്നതിന് ഇതു ചെമ്മരിയാടു തുല്യരായ ആളുകളെ സഹായിക്കും.—സങ്കീ. 85:8, NW.