എന്നേക്കും ജീവിക്കാൻ തങ്ങൾക്കെങ്ങനെ കഴിയുമെന്നു പഠിക്കാൻ ആളുകളെസഹായിക്കുന്നതിനു മടങ്ങിച്ചെല്ലുക
1 എന്നേക്കും ജീവിക്കാൻ പുസ്തകം പ്രസാധനം ചെയ്തതുമുതൽ 115 ഭാഷകളിലായി 6.5 കോടിയിലധികം പ്രതികൾ ഉത്പാദിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ യഹോവയുടെ ദാസൻമാരായിരിക്കുന്ന പലരും ബൈബിളിന്റെ അടിസ്ഥാന സത്യങ്ങൾ പഠിച്ചത് ഈ നല്ല ഉപകരണം മുഖാന്തരമാണ്. ഈ മാസവും അടുത്ത മാസവും ആളുകൾക്കു നാം ഈ നല്ല ബൈബിൾ പഠന സഹായി സമർപ്പിക്കുന്നതായിരിക്കും, അല്ലെങ്കിൽ നമ്മുടെ പ്രദേശത്ത് ഇപ്പോൾത്തന്നെ ഈ പുസ്തകമുളള ആളുകളെ നമുക്കു സന്ദർശിക്കാവുന്നതാണ്.
2 ഈ പുസ്തകമുളളവർക്കു മടക്കസന്ദർശനം നടത്തൽ: ഉളളടക്കത്തിലേക്കു ശ്രദ്ധയാകർഷിച്ചിട്ട് ഏതു വിഷയമാണു പ്രത്യേകിച്ചു താത്പര്യമുളളതെന്നു ചോദിച്ചതിൽനിന്നു ചില പ്രസാധകർക്കു നല്ല ഫലങ്ങൾ ഉണ്ടായിട്ടുണ്ട്. വീട്ടുകാരൻ ഒരു വിഷയം തിരഞ്ഞെടുത്തു കഴിയുമ്പോൾ, അടുത്ത സന്ദർശനത്തിനു മുമ്പായി ആ അധ്യായം മുഴുവൻ വായിച്ചിരിക്കാൻ നിർദേശിക്കുക.
3 സാധ്യമാകുന്നിടത്തോളം മടക്കസന്ദർശനം നടത്താൻ നാം സുനിശ്ചിത ക്രമീകരണം ചെയ്യേണ്ടതുണ്ട്. മടങ്ങിച്ചെല്ലുന്നതിനു മുമ്പ്, വീട്ടുകാരൻ തിരഞ്ഞെടുത്ത അധ്യായത്തിൽനിന്നുളള ചില ഖണ്ഡികകൾ ചർച്ച ചെയ്യുന്നതിനു തയ്യാറാകാൻ നാം ആഗ്രഹിക്കുന്നു. അയാൾ പ്രത്യേകിച്ച് ഒരു അധ്യായം തിരഞ്ഞെടുത്തില്ലെങ്കിൽ നമുക്ക് ഒന്നാമത്തെ അധ്യായം ചർച്ചചെയ്തു തുടങ്ങാവുന്നതാണ്. ഏതാനും ചില ഖണ്ഡികകൾ പരിചിന്തിച്ചശേഷം, അടുത്ത ചില ഖണ്ഡികകളിൽ ചർച്ച ചെയ്തിരിക്കുന്ന ഒരു ചോദ്യമുന്നയിക്കണം. അതു മറെറാരു മടക്കസന്ദർശനം നടത്താനുളള ഒരു ചവിട്ടുപടിയായി ഉതകും. അപ്പോൾ എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ പഠനം തുടരാവുന്നതാണ്.
4 വീട്ടുകാരനു ചോദ്യങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും അവ ആദ്യം പരിഗണനയിലെടുക്കുന്നത് ഏററവും ഉചിതമാണ്. അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്കുളള ഉത്തരങ്ങൾ ഈ പുസ്തകത്തിൽ കാണാൻ വളരെയധികം സാധ്യതയുണ്ട്. പുസ്തകത്തിൽ അടങ്ങിയിരിക്കുന്ന വിവരങ്ങളുമായി നാം പരിചിതരായിരിക്കുന്നതിനാൽ ഉചിതമായ ഖണ്ഡികകളിലേക്കു തിരിയാനും ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ആ വിവരങ്ങൾ ഉപയോഗിക്കാനും നാം പ്രാപ്തരായേക്കാം.
5 നാം ഒരു ലഘുലേഖ കൊടുത്തവർക്കു മടക്കസന്ദർശനം നടത്തൽ: നാം ആദ്യം സന്ദർശനം നടത്തിയ സമയത്തു വീട്ടുകാരൻ ഒരുപക്ഷേ തിരക്കിലായിരുന്നിരിക്കാം, അതുകൊണ്ടു നാം അദ്ദേഹത്തിന് സമാധാനപൂർണ്ണമായ പുതിയലോകം ലഘുലേഖ കൊടുത്തിട്ടു പോന്നിരിക്കാം. മടങ്ങിച്ചെല്ലുമ്പോൾ, ഈ ലഘുലേഖയുടെ പ്രാരംഭഖണ്ഡികകൾ ചർച്ച ചെയ്യാവുന്നതാണ്.
സങ്കീർത്തനം 37:29 ഉദ്ധരിച്ചിരിക്കുന്ന 3-ാം പേജിലെ ഒന്നാം ഖണ്ഡികയുടെ അവസാനത്തോടടുക്കുമ്പോൾ നാം ഇങ്ങനെ പറഞ്ഞേക്കാം:
◼“നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന ഈ പ്രസിദ്ധീകരണത്തിൽ ചർച്ച ചെയ്തിരിക്കുന്ന വിഷയത്തെ ആ വാക്കുകൾ പ്രദീപ്തമാക്കുന്നു. ഒന്നാം അധ്യായത്തിലെ ‘നമുക്കു വിശ്വസിക്കാൻ കഴിയുന്നതിന്റെ കാരണം’ എന്ന തലക്കെട്ടിൻ കീഴിലുളള 3-ാമത്തെ ഖണ്ഡികയിലെ ആശയം ശ്രദ്ധിക്കുക.” അതിനുശേഷം 3-ാമത്തെ ഖണ്ഡിക വായിക്കുകയും അച്ചടിച്ച ചോദ്യം ചോദിക്കുകയും അതേ വിധത്തിൽ 4-ഉം 5-ഉം ഖണ്ഡികകൾ പരിചിന്തിച്ചു തുടരുകയും ചെയ്യാവുന്നതാണ്. അതിനുശേഷം നമുക്ക് ഇങ്ങനെ പറയാം: “അവസ്ഥകൾ ഇപ്പോൾ ദൈവത്തിന്റെ ഉദ്ദേശ്യങ്ങളോടു യോജിപ്പിലല്ലാത്തത് എന്തുകൊണ്ടാണ്? അടുത്ത ചില ഖണ്ഡികകൾ അതു വിശദീകരിക്കുന്നുണ്ട്, അടുത്ത വാരം ഇതേ സമയത്തുതന്നെ മടങ്ങിവന്ന് ഈ ചോദ്യത്തിനുളള ഉത്തരം തരാൻ എനിക്ക് ഇഷ്ടമാണ്.” ഈ ഘട്ടത്തിൽ നമുക്ക് ആ പുസ്തകം സമർപ്പിക്കാൻ കഴിയും.
6 “എന്നേക്കും ജീവിക്കാൻ” പുസ്തകം സമർപ്പിക്കുന്നതിനു നമുക്ക് ഇങ്ങനെ പറയാൻ കഴിയും:
◼“ഈ പ്രസിദ്ധീകരണത്തിന്റെ കോപ്പി നിങ്ങൾക്കു സ്വന്തമായി ഉണ്ടായിരിക്കുന്നതു നിങ്ങൾ ആസ്വദിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. അപ്പോൾ നിങ്ങൾക്കു നേരത്തെതന്നെ വായിച്ചിരിക്കുന്നതിനും അങ്ങനെ നമ്മുടെ ചർച്ചയിൽനിന്നു കൂടുതൽ പ്രയോജനം നേടുന്നതിനും കഴിയും. ഞങ്ങൾ ആളുകൾക്ക് ഈ പുസ്തകം കൊടുക്കുന്നത് 20.00 രൂപ സംഭാവനയ്ക്കാണ്.” (വലിപ്പം കൂടിയതിന് 40.00 രൂപ.)
7 തങ്ങൾക്കു എന്നേക്കും ജീവിക്കാൻ എങ്ങനെ കഴിയുമെന്നു പഠിക്കാൻ ആളുകളെ സഹായിക്കുന്നതിനു മടങ്ങിച്ചെല്ലുന്നതു വളരെ പ്രധാനപ്പെട്ട ഒരു വേലയാണ്. തങ്ങൾ പഠിച്ചതു മററുളളവരെ പഠിപ്പിക്കാൻ യേശു തന്റെ അനുഗാമികളെ ഉദ്ബോധിപ്പിച്ചു. കൂടുതൽ വേലക്കാരെ അയയ്ക്കാൻ നാം യഹോവയോടു പ്രാർഥിക്കുന്നു. അതുകൊണ്ട്, താത്പര്യക്കാരെ കണ്ടെത്തുന്നതിലും കൊയ്ത്തിലെ സഹവേലക്കാരായിരിക്കാൻ അവരെ പഠിപ്പിക്കുന്നതിലും നമുക്കു നമ്മുടെ ഭാഗം നിറവേററാം.—മത്താ. 9:37; 28:19, 20.