ചോദ്യപ്പെട്ടി
◼ ഒരു നിരന്തരപയനിയർ സഭയിലേക്കു മാറിവരുമ്പോൾ സെക്രട്ടറി എന്തു ചെയ്യണം?
സഭാ റിപ്പോർട്ടിന്റെ (S-1) പിന്നിൽ കൊടുത്തിരിക്കുന്ന സ്ഥലത്ത് ഈ വിവരം സൂചിപ്പിച്ചുകൊണ്ടു സെക്രട്ടറി സൊസൈററിയെ അറിയിക്കേണ്ടതുണ്ട്. പയനിയർ മുമ്പ് സഹവസിച്ചുകൊണ്ടിരുന്ന സഭയുടെ പേരും കാണിക്കേണ്ടതുണ്ട്, ഇതിനായി ഒരു കോളം നൽകിയിട്ടില്ലെങ്കിലും. കൂടാതെ, സെക്രട്ടറി പയനിയറുടെ മുമ്പത്തെ സഭാ സെക്രട്ടറിയുമായി ഉടനടി ബന്ധപ്പെട്ട് പയനിയറിന്റേതായി ഫയലിലുളള എല്ലാ പ്രസാധക രേഖാ കാർഡുകളും (S-21) അതോടൊപ്പംതന്നെ അദ്ദേഹത്തെ പരിചയപ്പെടുത്തിക്കൊണ്ടുളള സഭാ സേവനക്കമ്മിററിയുടെ ഒരു കത്തും അയച്ചുതരുന്നതിന് അഭ്യർഥിക്കണം.
പയനിയറുടെ മാററം തികച്ചും വലിയ ഒന്നാകുമ്പോൾ താമസസൗകര്യങ്ങളുമായി പൊരുത്തപ്പെട്ടുപോകുന്നതിനും സേവനത്തിനുവേണ്ടി ഒരു നല്ല ദിനചര്യ ഉണ്ടാക്കുന്നതിനും കുറച്ചൊക്കെ ബുദ്ധിമുട്ടുകൾ ഉണ്ടായെന്നുവരാം. മൂപ്പൻമാർ സ്നേഹപുരസ്സരമായ സഹായഹസ്തം നീട്ടുമ്പോൾ പയനിയർ അതു വളരെയധികം വിലമതിക്കും, കാരണം അത് പുതിയ സഭയിലേക്കുളള അയാളുടെ സ്ഥലംമാററം വളരെ സുഗമമാക്കും.
ഓർമിപ്പിക്കൽ: ഒരു നിരന്തരപയനിയർ സ്ഥലംമാറുമ്പോൾ അദ്ദേഹം മുമ്പു സഹവസിച്ചുകൊണ്ടിരുന്ന സഭയുടെ സെക്രട്ടറി S-1 കാർഡിൽ എഴുത്തുകുത്തുകളൊന്നും നടത്തരുത്. പയനിയർ വന്നുചേർന്ന സഭയിലെ സെക്രട്ടറിയാണ് കുറിപ്പ് ഉണ്ടാക്കേണ്ടത്. സമാനമായി, ഒരു പയനിയർ സഹോദരി വിവാഹിതയായി മറെറാരു സഭയിലേക്കു മാറുകയാണെങ്കിൽ പയനിയർ മുമ്പു സഹവസിച്ചുകൊണ്ടിരുന്ന സഭയിലെ സെക്രട്ടറി സൊസൈററിയെ അറിയിക്കേണ്ടതില്ല. മറിച്ച് പയനിയർ വന്നുചേർന്ന സഭയിലെ സെക്രട്ടറി പയനിയറുടെ പേരു മാററം,—പഴയതും പുതിയതും സൂചിപ്പിച്ചുകൊണ്ട്—സഭ മാററം—പയനിയറുടെ നേരത്തത്തെയും ഇപ്പോഴത്തെയും സഭകൾ സൂചിപ്പിച്ചുകൊണ്ട്—എന്നിവ സൊസൈററിയെ അറിയിക്കേണ്ടതുണ്ട്.
ഒരു നിരന്തരപയനിയർ മുഴുസമയ സേവനത്തിൽനിന്നു വിരമിക്കുകയോ ചിലകാരണത്താൽ നീക്കം ചെയ്യപ്പെടുകയോ ചെയ്യുമ്പോൾ S-1 കാർഡിന്റെ പിറകിൽ ഒന്നും എഴുതിച്ചേർക്കേണ്ടതില്ല. പയനിയർ നേരത്തെ സേവിച്ചുകൊണ്ടിരുന്ന സഭയിലെ സെക്രട്ടറി സൊസൈററിക്ക് നിരന്തരപയനിയറിങ് സേവനം നിർത്തൽചെയ്യുന്നതായി അറിയിച്ചുകൊണ്ടുളള അറിയിപ്പ് ഫാറം (S-206) അയയ്ക്കണം. ഓരോ സഭയ്ക്കും അത്തരം രണ്ടു ഫാറം വീതം വിതരണം ചെയ്യുന്നുണ്ട്. ഒറിജിനൽ കോപ്പികൾ സ്ഥിരമായി സഭയുടെ ഫയലിൽ വയ്ക്കണം. ആവശ്യമുളളപ്പോഴെല്ലാം അതിന്റെ ഫോട്ടോകോപ്പി എടുക്കാവുന്നതാണ്. ഈ ഫാറം ഇപ്പോൾ നിങ്ങളുടെ സഭയിലെ ഫയലിൽ ഇല്ലെങ്കിൽ അതിൽ കുറച്ച് അയച്ചുതരുന്നതിനു സൊസൈററിക്ക് എഴുതാവുന്നതാണ്, എന്നെങ്കിലും ആവശ്യമുണ്ടെന്നു തോന്നുമ്പോൾ അതിന്റെ കോപ്പിയെടുത്ത് ഉപയോഗിക്കാവുന്നതാണ്.
പയനിയർവേലയിൽനിന്നു വിരമിച്ചതായി സൊസൈററിയെ അറിയിക്കുമ്പോൾ ഫാറം വളരെ കൃത്യമായി വായിച്ചശേഷം എല്ലാ കോളവും പൂരിപ്പിക്കുക. വിരമിച്ചതായി കാണിക്കുന്ന എഴുത്തിനോടൊപ്പം എപ്പോഴും പയനിയറുടെ തിരിച്ചറിയിക്കൽ കാർഡും അയയ്ക്കുക. പയനിയർമാരുടെ തിരിച്ചറിയിക്കൽ കാർഡ് നഷ്ടപ്പെട്ടുപോയെങ്കിൽ അതും സൂചിപ്പിക്കുക.
ഒരു നിരന്തരപയനിയറുടെ സേവനത്തോടു ബന്ധപ്പെട്ട ഏതു മാററങ്ങളും യഥാസമയം കൃത്യതയോടെ സൊസൈററിയെ അറിയിക്കുക. പേരുപറയാതെ ‘ഞങ്ങളുടെ സഭയിലെ ഒരു പയനിയർ പയനിയറിങ് നിർത്തിയിരിക്കുന്നു’ എന്നു സൂചിപ്പിച്ചുകൊണ്ടുളള കത്ത് ചിലപ്പോഴൊക്കെ ഞങ്ങൾക്കു ലഭിക്കാറുണ്ട്. പയനിയറായിത്തന്നെ ഒരു നിരന്തര പയനിയർ മറെറാരു സഭയിലേക്കു മാറുമ്പോഴും ചിലപ്പോഴൊക്കെ ഞങ്ങൾക്ക് S-206 ഫാറം ലഭിക്കാറുണ്ട്. ഒരു പയനിയർ നിങ്ങളുടെ സഭയിൽനിന്ന് ഒരു നിരന്തര പയനിയർ എന്നനിലയിൽത്തന്നെ മറെറാരു സഭയിലേക്കു മാറുമ്പോൾ S-206 ഫാറം അയയ്ക്കരുത്. പയനിയറിന്റെ പുതിയ സഭയിലെ സെക്രട്ടറി, പയനിയർ സഭ മാറിയതു സംബന്ധിച്ചും പേരിൽ മാററം വന്നിട്ടുണ്ടെങ്കിൽ അതു സംബന്ധിച്ചും ഞങ്ങളെ അറിയിക്കും. അതുപോലെ, പ്രത്യേക പയനിയർമാരുടെ പ്രവർത്തനങ്ങൾ സഭാ റിപ്പോർട്ട് കാർഡിൽ (S-1) സൂചിപ്പിക്കരുത്. ഈ കാർഡ് സഭയിലെ പ്രസാധകരുടെയും സഹായപയനിയർമാരുടെയും നിരന്തരപയനിയർമാരുടെയും പ്രവർത്തനങ്ങൾ റിപ്പോർട്ടു ചെയ്യുന്നതിനുളളതാണ്. പ്രത്യേക പയനിയർമാർ അവരുടെ റിപ്പോർട്ടുകൾ സൊസൈററിക്കു നേരിട്ടാണ് അയയ്ക്കുന്നത്.
ഈ കാര്യങ്ങളിൽ നിങ്ങൾ ശ്രദ്ധ ചെലുത്തുന്നത് ഞങ്ങളുടെ രേഖകൾ സൂക്ഷിക്കുന്നതിനു ഞങ്ങൾക്കു സഹായകരമായിത്തീരുകയും വയലിലെ ആവശ്യങ്ങളനുസരിച്ചു മെച്ചമായി പ്രവർത്തിക്കുന്നതിനു ഞങ്ങൾക്ക് അവസരം നൽകുകയും ചെയ്യും. ഇതെല്ലാം യഹോവക്കു മഹിമ കരേററുന്ന വർധിച്ച പ്രവർത്തനത്തിൽ കലാശിക്കും.