സ്മാരകത്തിനു വേണ്ടി തയ്യാറാകുക
പ്രസംഗകൻ ഉൾപ്പെടെ എല്ലാവരെയും ആഘോഷത്തിന്റെ കൃത്യസമയവും സ്ഥലവും സംബന്ധിച്ച് അറിയിച്ചിട്ടുണ്ടോ? പരിപാടി 45 മിനിററിൽ കവിഞ്ഞുപോകരുതെന്നതു സംബന്ധിച്ച് പ്രസംഗകൻ ശ്രദ്ധയുളളവനാണോ?
ചിഹ്നങ്ങൾ കൊണ്ടുവരാൻ ആരെയെങ്കിലും നിയമിച്ചിട്ടുണ്ടോ? (കാണുക: വീക്ഷാഗോപുരം, 1991 ഫെബ്രുവരി 1, പേജുകൾ 26-28.) വെടിപ്പുളള ഒരു മേശവിരി മേശയിൽ ഇടുന്നതിനും ആവശ്യത്തിനു ഗ്ലാസ്സും പാത്രങ്ങളും ഉണ്ടായിരിക്കുന്നതിനുമുളള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടോ?
പരിപാടിക്കു മുമ്പും പിമ്പും രാജ്യഹാൾ വൃത്തിയാക്കുന്നതിനുളള പ്ലാനുകൾ ചെയ്തിട്ടുണ്ടോ? സേവകരെയും ചിഹ്നങ്ങൾ വിതരണം ചെയ്യുന്നവരെയും നിയമിച്ചിട്ടുണ്ടോ? അവരുടെ കർത്തവ്യങ്ങൾ ചർച്ചചെയ്യുന്നതിന് അവരോടൊപ്പം ഒരു യോഗം നടത്തിയിട്ടുണ്ടോ? എല്ലാവർക്കും കാര്യക്ഷമമായി വിതരണം ചെയ്യുന്നുവെന്ന് ഉറപ്പുവരുത്താൻ എന്തു നടപടിക്രമം പിന്തുടരും?
പ്രായമുളളവരും രോഗികളും ആയ സഹോദരീസഹോദരൻമാർക്കു സംബന്ധിക്കുന്നതിനുവേണ്ട സഹായം ചെയ്യാൻ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടോ? തടവിലാക്കപ്പെട്ടതിനാൽ ഹാജരാകാൻ സാധിക്കാത്ത അഭിഷിക്തർ ആരെങ്കിലുമുണ്ടോ, അവർക്കു ചിഹ്നങ്ങൾ വിതരണം ചെയ്യുന്നതിനു വേണ്ടിയുളള തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടോ?